ബിനോയി ജോസഫ്
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ രാജ്യം ഇന്ന് ശിശുദിനം ആഘോഷിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിശുദിനം ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സമുചിതമായി സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിൽഡ്രൻസ് ഡേ സന്ദേശവുമായി മലയാളിയുടെ സൈക്കിൾ പര്യടനം ഇതിനിടയിൽ ശ്രദ്ധേയമാവുകയാണ്. ഇത് നടക്കുന്നത് കേരളത്തിലല്ല. കർണാടകയിലെ വീഥികളിലൂടെയാണ് മലയാളിയായ എയർഫോഴ്സ് ഓഫീസർ ഇക്കോ ഫ്രണ്ട്ലി സൈക്കിൾ റൈഡ് നടത്തുന്നത്. നവംബർ 11 ന് ആരംഭിച്ച യാത്ര ശിശുദിനമായ ഇന്ന് നവംബർ 14 ന് സമാപിക്കും. ബാല്യകാലത്തിൽ കുട്ടികളെ കളിച്ചും ആനന്ദിച്ചും വളരാനനുവദിക്കുക, അവരുടെ ബാല്യം അവർക്കായി നല്കുക, കുട്ടികളെ സ്നേഹിക്കുക, അവരെ വിദ്യാസമ്പന്നരാക്കുക, ശരിയായ മാർഗത്തിൽ നയിക്കുക, മൂല്യങ്ങളിൽ വളർത്തുക എന്ന സന്ദേശവുമായാണ് മുരളി വിശ്വനാഥൻ ഒറ്റയാൾ പര്യടനം നടത്തുന്നത്. “മിഷൻ 2018” എന്നു പേരിട്ടിരിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ കുട്ടികളുമായി സംവദിക്കാൻ വേദിയൊരുക്കിയാണ് സജ്ജമാക്കിയിരിക്കുന്നത്.
സാഹിത്യ രംഗത്ത് നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി മലയാളത്തിലും ഇംഗ്ലീഷിലും വിവിധ പ്രസിദ്ധീകരണങ്ങളിൽ സജീവമാണ്. ബാലരമ, കളിക്കുടുക്ക, ചമ്പക്ക്, മിന്നാമിന്നി തുടങ്ങി ബാലമാസികകളിലും കുട്ടികളോട് സംവദിക്കുന്ന കഥകളും കവിതകളും അദ്ദേഹം എഴുതിയിട്ടുണ്ട്. കുട്ടികൾക്കായി സമ്മാനങ്ങളുമായിട്ടാണ് മുരളി വിശ്വനാഥന്റെ ഇത്തവണത്തെ സഞ്ചാരം. വിവിധ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുള്ള കുട്ടികൾക്ക് പുരസ്കാരങ്ങളും അദ്ദേഹം പര്യടനത്തിൽ വിതരണം ചെയ്യുന്നുണ്ട്. സൈക്കിളിലുള്ള യാത്രയായതിനാൽ യാത്രാച്ചിലവുമില്ല. ഇന്ധനത്തിന്റെ ഉപയോഗം ഇല്ലാതെ ഇക്കോ ഫ്രണ്ട്‌ലി യാത്രയാണിത്.
2003 ലാണ് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾക്ക് ഊന്നൽ നല്കി സൈക്കിൾ യാത്രകൾക്ക് അദ്ദേഹം തുടക്കം കുറിച്ചത്. 2004 ൽ പ്രകൃതിയെ സ്നേഹിക്കുക എന്ന സന്ദേശമുയർത്തിയും തുടർന്ന് അവയവദാനം, സല്യൂട്ട് സോൾജിയേഴ്സ്, ആരോഗ്യം സമ്പത്ത്, സ്ത്രീകളെ ബഹുമാനിക്കുക, ലോകസമാധാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി നിരവധി സന്ദേശങ്ങളുമായി സൈക്കിൾ യജ്ഞങ്ങൾ ഓരോ വർഷവും തുടർന്നു. 1300 കിലോമീറ്റർ 11 ദിവസങ്ങൾ കൊണ്ട് സൈക്കിളിലും 5000 കിലോമീറ്റർ ഒൻപതു ദിവസങ്ങൾ കൊണ്ട് ബൈക്കിലും, പര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ മുരളി വിശ്വനാഥൻ താണ്ടിയിരുന്നു. ശാരീരികമായും മാനസികമായും വികാരപരമായും ശക്തരാകുവാൻ കുട്ടികളെ തയ്യാറാക്കാൻ നമുക്ക് കടമയുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തന്റെ എളിയ പരിശ്രമങ്ങൾ സഹായിക്കുമെന്ന പ്രത്യാശയിലാണ് മുരളി വിശ്വനാഥൻ. സ്വന്തം കുടുംബവും സുഹൃത്തുക്കളും മുരളി വിശ്വനാഥന്റെ ഈ യാത്രയിൽ പൂർണ പിന്തുണയുമായി കൂടെയുണ്ട്.
ഇൻഡ്യൻ എയർ ഫോഴ്സിൽ 1986 മുതൽ 2006 വരെ സേവനം അനുഷ്ഠിച്ച മുരളി വിശ്വനാഥൻ ഇപ്പോൾ ബാംഗ്ലൂരിലാണ് താമസം. അഡ്വഞ്ചർ സൈക്ളിംഗിലൂടെ സാമൂഹ്യ സേവനം നടത്തുന്ന മുരളി വിശ്വനാഥനെ ഇന്ത്യൻ എയർഫോഴ്സ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളും സംഘടനകളും പുരസ്കാരങ്ങൾ നല്കി ആദരിച്ചിട്ടുണ്ട്.
തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ച സര്‍ക്കാര്‍ സിനിമ കേരളത്തില്‍ നിയമക്കുരുക്കില്‍. പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമാണ് ക്രിമിനല്‍ കേസെടുത്തത്. നടന്‍ വിജയ് ആണ് ഒന്നാം പ്രതി. നിര്‍മാതാവും വിതരണക്കാരനുമാണ് രണ്ടും മുന്നും പ്രതികള്‍. ഡി.എം.ഓ തൃശൂര്‍ ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് സമൻസ് അയക്കും. രണ്ടു വര്‍ഷം വരെ തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണിത്.
വിജയിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആരോഗ്യവകുപ്പിന്റെ കണ്ണില്‍ കരടായത് ഇങ്ങനെ: നായകന്‍ പുകവലിക്കുന്ന പോസ്റ്റര്‍ പതിച്ചു. പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന മുന്നറിയിപ്പും പോസ്റ്ററില്ല. തൃശൂരിലെ വിവിധ സിനിമ തിയറ്ററുകള്‍ പരിശോധിച്ചു. ഫാന്‍സുകാരുടെ നല്ല കട്ട പോസ്റ്റര്‍. തലയുയര്‍ത്തി നില്‍ക്കുന്ന വിജയിയുടെ ചുണ്ടില്‍ സിഗരറ്റും. ആദ്യം പോസ്റ്ററുകള്‍ പിടിച്ചെടുത്തു. ഫാന്‍സുകാരുടെ ഫ്ളക്സും പൊക്കി. തൃശൂര്‍ ഡി.എം.ഒയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കോടതിയില്‍ നിന്ന് സമന്‍സ് കിട്ടിയാല്‍ ഇളയദളപതി തൃശൂരിലേക്ക് വരുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അഭിഭാഷകരെ നിയോഗിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമോയെന്നും ആരാധകര്‍ക്ക് അറിയണം. പോസ്റ്റര്‍ അടിച്ചവരുടെ അശ്രദ്ധയാണ് ഇവിടെ കേസിന് വഴിയൊരുക്കിയത്. സര്‍ക്കാര്‍ സിനിമ പുറത്തിറങ്ങിയ ദിവസം തൊട്ട് ആരാധകരുടെ വഴിനീളെ ഇത്തരം പോസ്റ്ററുകള്‍ പതിച്ചിരുന്നു. ആരോഗ്യവകുപ്പിന് കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് അറിയാവുന്ന ആരോ ഡി.എം.ഒയ്ക്കു പരാതി അയച്ചു. അങ്ങനെ, പരാതി പരിശോധിച്ചപ്പോഴാണ് പോസ്റ്ററിലെ അപാകത കണ്ടെത്തിയതും േകസെടുത്തതും.
ഇന്ന് ശിശുദിനം. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ 129 ആം ജന്മദിനമാണ് ഇന്ന്. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ജന്മദിനം. ചാച്ചാജിയുടെ സ്മരണയില്‍ രാജ്യത്തെ കുട്ടികള്‍ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ സ്‌നേഹത്തോടെ ചാച്ചാജി എന്നു വിളിക്കുന്ന നെഹ്രു ലോകം മുഴുവന്‍ പ്രസിദ്ധി നേടിയിരുന്നു. കുട്ടികളോട് ഇടപഴുകാന്‍ ഒരുപാട് ഇഷ്ടമുള്ള വ്യക്തിയായിരുന്നു ചാച്ചാജി. പൂക്കളെയും പ്രകൃതിയെയും സ്നേഹിച്ചിരുന്ന നെഹ്രു ധരിക്കുന്ന വസ്ത്രത്തില്‍ റോസാ പൂവ് എന്നുമുണ്ടാകുമായിരുന്നു.
മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. അതുകൊണ്ടു തന്നെ കുട്ടികളുടെ ഭാവിക്കായി അദ്ദേഹം ഏറെ കരുതലോടെ പ്രവര്‍ത്തിച്ചു. അവരെ സ്‌നേഹിച്ചും കുട്ടികള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിയും അവരുടെ ഭാവി ലോകത്തിനു മുന്നില്‍ തുറന്നിട്ടു. വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഒരുപോലെ നല്‍കാന്‍ ചാച്ചാജി ശ്രമിച്ചു. വിദ്യാഭ്യാസരംഗത്ത് അടിമുടി മാറ്റങ്ങള്‍ നെഹ്രുവിന്റെ കാലഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടു.
മാമ്മൂട് st ഷന്താൾസ് സ്കൂൾ ശിശുദിന ഘോഷയാത്ര
ഉന്നതവിദ്യാഭ്യാസത്തിനായുള്ള നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കായുള്ള പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹത്തിന്റെ കാലത്ത് തുടക്കമിട്ടു.
അമാനുഷിക കഥാപാത്രങ്ങളുടെ പിതാവ് സ്റ്റാന്‍ ലീ അന്തരിച്ചു. സ്പൈഡര്‍മാനും അയണ്‍ മാനും ഉള്‍പ്പടെ അന്‍പതിലേറെ കോമിക് കഥാപാത്രങ്ങള്‍ മാര്‍വല്‍ കോമിക്സ് മുന്‍ ചീഫ് എഡിറ്ററായിരുന്ന സ്റ്റാന്‍ ലീയുടെ സൃഷ്ടിയാണ്. അമേരിക്കയിലെ ലോസാഞ്ചലസിലായിരുന്നു 95 കാരനായ സ്റ്റാന്‍ ലീയുടെ അന്ത്യം.
ലോകത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച സൂപ്പര്‍ ഹീറോ. ചിലന്തിയെ രക്ഷകനാക്കിയ ഇതിഹാസം. സ്റ്റാന്‍ലി മാര്‍ട്ടിന്‍ ലീബര്‍ എന്ന സ്റ്റാന്‍ ലീ. എക്സ് മെന്‍, സ്പൈഡര്‍മാന്‍, ഹള്‍ക് അയണ്‍ മാന്‍, തോര്‍ ഡോക്ടര്‍ സ്ട്രെയിഞ്ച് . പിതാവിന്റെ മരണത്തില്‍ പൊട്ടിക്കരയുന്ന സൂപ്പര്‍ ഹീറോകളുടെ നിര ഇനിയുമേറെ.
മാര്‍വല്‍ കോമിക്സില്‍ സാധാരണക്കാരനായി ജോലിക്കുകയറിയ സ്റ്റാന്‍ ലി ഭാവനകളുടെ അതികായനായി വളര്‍ന്നു. ജര്‍മാനിക് മിതോളജിയിലെ ഇടിമുഴക്കത്തിന്റെ ദേവനായ തോര്‍ സ്റ്റാന്‍ ലിയുടെ ഭാവനയില്‍ സൂപ്പര്‍ ഹീറോയായി.
മാര്‍വല്‍ സിനിമകളില്‍ സൃഷികള്‍ക്കൊപ്പം സൃഷ്ടാവും വേഷമിട്ടു. ഒരു ഡോളറിന്റെ ബിസിനസില്‍ നിന്ന് മാര്‍വല്‍ കോമിക് കഥാപാത്രങ്ങളെ സിനിമയായും കംപ്യൂട്ടര്‍ ഗെയിമായും കോടികളുടെ വ്യവസായമാക്കി മാറ്റി സ്റ്റാന്‍ ലീ.
കോഴിക്കോട്: നിപ്പ പനിക്കാലത്ത് ജീവന്‍ പോലും പണയം വെച്ച് ജോലി ചെയ്ത കരാര്‍ ജീവനക്കാരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ പിരിച്ചുവിട്ടു. പലരെയും ആറു മാസം പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പിരിച്ചു വിട്ടത്. 30 ശുചീകരണത്തൊഴിലാളികള്‍, ആറ് നഴ്‌സിങ് അസിസ്റ്റന്റുമാര്‍, ഏഴ് നഴ്‌സിങ് സ്റ്റാഫ് എന്നിവര്‍ക്കാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നല്‍കിയത്.
നിപ സമയത്ത് തങ്ങളെ നിയമിക്കുമ്പോള്‍ എത്രകാലമെന്നോ എന്താണ് ജോലിയന്തെന്നോ പറഞ്ഞിരുന്നില്ലെന്ന് കരാര്‍ത്തൊഴിലാളികള്‍ പറഞ്ഞു. നിപ വാര്‍ഡില്‍ നിന്ന് പുറത്തേക്കുവരാന്‍ പോലും ആ സമയത്ത് ആശുപത്രിയിലെ ഹെഡ് നഴ്‌സുമാര്‍ അടക്കമുള്ളവര്‍ സമ്മതിച്ചിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. നിപ സമയത്ത് സേവനമനുഷ്ഠിച്ചവരെ ആദരിക്കുന്ന ചടങ്ങില്‍ വെച്ച് ഇവരുടെ ജോലിക്കാര്യത്തില്‍ ആരോഗ്യ മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആദരിക്കല്‍ചടങ്ങില്‍ ഏഴുപേര്‍ക്ക് മാത്രമാണ് മെമന്റോ നല്‍കിയത്.
ബാക്കിയുള്ളവര്‍ക്ക് പിന്നീട് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആര്‍ക്കും ഒന്നുംലഭിച്ചിട്ടില്ല. തൊഴിലെടുത്ത് മുന്നോട്ടുപോകാന്‍ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, തൊഴില്‍മന്ത്രി, ആരോഗ്യസെക്രട്ടറി, ജില്ലാ കളക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, ഡി.എം.ഒ., പ്രദീപ്കുമാര്‍ എം.എല്‍.എ. തുടങ്ങിയവര്‍ക്ക് നിവേദനം അയച്ചിരിക്കുകയാണ് ഇവര്‍. മുഖ്യമന്ത്രിയെ നേരിട്ടു കാണാനും പരിപാടിയുണ്ട്. പരിഹാരമുണ്ടായില്ലെങ്കില്‍ 16 മുതല്‍ നിരാഹാര സമരത്തിനാണ് ഇവര്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഗുസ്തി താരത്തെ വെല്ലുവിളിച്ച ബോളിവുഡ് താരം രാഖി സാവന്ത് ഇടികൊണ്ട് ആശുപത്രിയിൽ. ഹരിയാനയിലെ പഞ്ച്കുല ജില്ലയിൽ നടന്ന കോണ്ടിനെന്റൽ റസ്‌ലിംഗ് എന്റർടെയ്ൻമെന്റ് മാച്ചിനിടെയാണ് സംഭവം. പഞ്ചകുലയിലെ തൊലാൽ ദേവി സ്റ്റേഡിയത്തിൽ വച്ചു നടന്ന മത്സരം കാണാനെത്തിയതായിരുന്നു താരം. വനിതാ ഗുസ്തി താരത്തെ ചലഞ്ച് ചെയ്ത് റിംഗിൽ കയറിയ രാഖിക്ക് മത്സരത്തിനിടയിൽ പരിക്കേൽക്കുകയായിരുന്നു. റിംഗിലെത്തിയ രാഖിയെ ഗുസ്തി താരം പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. നിലത്തുവീണതോടെ താരത്തിന്റെ ബോധം പോയി.
രാഖിയെ സംഘാടകർ താങ്ങിപ്പിടിച്ചുകൊണ്ടാണ് റിംഗിന് പുറത്തേക്ക് കൊണ്ടുപോവുന്നത്. വയറിനും നടുവിനും പരിക്കേറ്റ രാഖിയെ പോലീസും സംഘാടകരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന സൂചന. രാഖിയുടെ ബോക്സിംഗ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബോളിവുഡിൽ വിവാദങ്ങൾ കൊണ്ട് വാർത്തകളിൽ ഇടംപിടിക്കുന്ന താരമാണ് രാഖി സാവന്ത്. ഏറ്റവും അവസാനം തനുശ്രീ ദത്തയ്ക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഖി മാധ്യമശ്രദ്ധ പിടിച്ചു പറ്റിയത്.
പാലക്കാട് കമ്പ, പാറലടി, പാറക്കല്‍ വീട്ടില്‍ ഷമീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പ്രതികളെ ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ C. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു.
കമ്പ, പാറക്കല്‍ വീട്ടില്‍, റഈസ് (19), അജ്മല്‍ എന്ന മുനീര്‍ (23), ഷുഹൈബ് (18), മേപ്പറമ്പ്, പേഴുംകര സ്വദേശി ഷഫീഖ് (24), പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഇവരെ മേപ്പറമ്പു വെച്ചു കസ്റ്റഡിയിലെടുത്തത്.
ഈ മാസം 8 നു വൈകുന്നേരമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുട്ടിക്കുളങ്ങര ഓട്ടോസ്റ്റാന്‍ഡിലെ ഡ്രൈവറായ ഷമീര്‍ ഓട്ടോയില്‍ വരുന്ന സമയം പാറലോട് എന്ന സ്ഥലത്തു ബൈക്കില്‍ കാത്തുനിന്ന നാല്‍വര്‍ സംഘം സ്റ്റീല്‍ പൈപ്പ് കൊണ്ട് തലക്കടിച്ചും, കത്തികൊണ്ട് കുത്തിയുമാണ് കൊലപ്പെടുത്തിയത്.
ഓട്ടോയില്‍ നിന്നും ഇറങ്ങി ഓടിയ ഷമീറിനെ പിന്നിലൂടെ ഓടിച്ചിട്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്ത് വീണു കിടന്ന ഷമീറിനെ നേരം ഇരുട്ടിയതിനാല്‍ ആരും ശ്രദ്ധിച്ചില്ല. സംഭവത്തിനു ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതികള്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു.
പ്രതികളുടെ കുടുംബത്തിലെ ഒരു സത്രീയുമായുള്ള ബന്ധത്തെ ചോദ്യം ചെയ്യുന്നതിന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് പ്രതികള്‍ ആയുധവുമായി കാത്തുനിന്ന് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഷമീര്‍ അവിവാഹിതനാണ്.
ഒളിവില്‍ പോയ പ്രതികള്‍ക്ക് താമസിക്കാന്‍ സൗകര്യമൊരുക്കിയ കുറ്റത്തിനാണ് ഷഫീഖിനെ അറസ്റ്റു ചെയ്തത്. ഷഫീഖിന്റെ പേഴുംകരയിലുള്ള വാടക വീട്ടിലാണ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹറ IPS ന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത് .
പോലീസിന്റെ ഊര്‍ ജ്ജിതമായ അന്വേഷണമാണ് രണ്ടു ദിവസത്തിനകം പ്രതികളെ പിടികൂടാന്‍ സാധിച്ചത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്, പ്രതികള്‍ ഒളിച്ചു താമസിച്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. നടപടി ക്രമങ്ങള്‍ക്കു ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പാലക്കാട് ഡി.വൈ.എസ്.പി. G. D. വിജയകുമാര്‍ , സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി. ഷംസുദ്ദീന്‍, ഹേമാംബിക നഗര്‍ ഇന്‍സ്‌പെക്ടര്‍ C. പ്രേമാനന്ദ കൃഷ്ണന്‍, S.I. S. രജീഷ്, ASI ശിവചന്ദ്രന്‍ , SCPO സതീഷ് ബാബു, പ്രശോഭ്, CPO മാരായ M. A.ബിജു ,A. നവോജ് ഷാ, C. N. ബിജു , V.B ജമ്പു , അജേഷ് ,ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ SI.ജലീല്‍, C.S. സാജിദ് , R. കിഷോര്‍, K. അഹമ്മദ് കബീര്‍, R. വിനീഷ്, R. രാജീദ്, S. ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തിയത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 55 മിനിറ്റിനകം ആദ്യ സർവീസിനുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു. എയർ ഇന്ത്യ എക്സ്പ്രസിന്റെ ടിക്കറ്റുകളാണ് മിനിറ്റുകൾക്കകം വിറ്റുപോയത്. ഡിസംബര്‍ ഒന്‍പതിനു രാവിലെ 10 നാണ് ആദ്യ സര്‍വീസ്.അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്.
ബുക്കിങ് തുടങ്ങിയപ്പോൾ അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യു ടിക്കറ്റിന് 9998.81 രൂപയും എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റിന് 33439.01 രൂപയുമായിരുന്നു.എന്നാൽ ആയിരത്തോളം പേർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചതിനെത്തുടർന്ന് മിനിറ്റുകൾക്കകം തുക കുതിച്ചു കയറുകയായിരുന്നു.
എക്സ്പ്രസ് വാല്യു ടിക്കറ്റിന് 25,000 രൂപയോളമായിരുന്നു ബുക്കിങ് അവസാനിക്കുമ്പോഴത്തെ നിരക്ക്. 186 സീറ്റുള്ള ബോയിങ് 737–800 വിമാനമാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്. അബുദാബിയിൽ നിന്നു കണ്ണൂരിലേക്കുള്ള നിരക്ക് 720 എഇഡിയിൽ ബുക്കിങ്ങ് തുടങ്ങിയ ടിക്കറ്റുകളും ഒരു മണിക്കൂറിനകം വിറ്റുപോയി.
ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ബുക്കിങ് തുടങ്ങുന്നുവെന്ന് എയർഇന്ത്യ എക്സ്പ്രസിന്റെ ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലുടെ സിഇഒ കെ.ശ്യാംസുന്ദറാണ് അറിയിച്ചത്. തൊട്ടുപിന്നാലെ 12.40നു ബുക്കിങ് തുടങ്ങി. 1.35 ആവുമ്പോഴേക്കും ടിക്കറ്റുകൾ മുഴുവൻ തീരുകയായിരുന്നു.
ചങ്ങനാശേരിയിലെ ഒരേ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന പത്തൊൻപതുകാരനെയും രണ്ടു മക്കളുള്ള 39 വയസുള്ള വീട്ടമ്മയേയും കാണാതായി. ഇരുവരും ഒളിച്ചോടിയെന്ന നിഗമനത്തിലാണ് പോലീസ്.
ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസ് സ്റ്റേഷൻ പരിധിയിലാണ് ഇരുവരുടെയും വീട്. യുവാവിനെ കാണാതായതിന് ചങ്ങനാശേരിയിലും വീട്ടമ്മയെ കാണാതായതിന് തൃക്കൊടിത്താനത്തും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നു.
ചങ്ങനാശേരിയിൽ ഒരു കടയിൽ ജോലി ചെയ്യുന്ന ഇരുവരെയും കഴിഞ്ഞ ഏഴിനാണ് കാണാതായത്. യുവാവിന്റെ മൊബൈൽ ഫോണ്‍ ടവർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ പാലക്കാട് എത്തിയതായി സൂചന ലഭിച്ചു. വീട്ടമ്മയുടെ മൊബൈൽ ഫോണ്‍ കൊണ്ടുപോയിട്ടില്ല. ഇരുവരും തമിഴ്നാട്ടിലേക്ക് കടന്നെന്ന് സംശയിക്കുന്നതായി അന്വേഷണം നടത്തുന്ന പോലീസ് പറയുന്നു.
വീട്ടമ്മയ്ക്ക് പത്തും പതിനാലും വയസുള്ള കുട്ടികളുണ്ട്. ഭർത്താവ് മുംബൈയിലാണ്. ഇവരും മുംബൈയിലായിരുന്നു. നാട്ടിൽ എത്തിയിട്ട് രണ്ടു വർഷമായി. ഒരു വർഷമായി കടയിൽ ജോലി ചെയ്തു വരികയായിരുന്നു. അതേ സമയം ഇരുവരും ഒരുമിച്ചു പോകാനുള്ള സാധ്യതയില്ലെന്നും അത്തരത്തിലുള്ള ഒരു സംശയവും ഉണ്ടായിട്ടില്ലെന്നുമാണ് വീട്ടമ്മയുടെ വീട്ടുകാർ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
തണുപ്പുകാലം തുടങ്ങിയതോടെ യുഎഇയുടെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്ന് രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസാണ് രാവിലെ 3.15ന് രേഖപ്പെടുത്തിയത്.
മഴ തുടരാന്‍ സാധ്യതയുണ്ടെന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം കടലില്‍ ആറടിയോളം ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദുബായ്, ഉമ്മുല്‍ ഖുവൈന്‍, അബുദാബി എന്നിവിടങ്ങളിലെ ബീച്ചുകളിലാണ് യെല്ലോ അലര്‍ട്ട് നല്‍കിയത്. ശക്തമായ മഴയും കാറ്റും കാഴ്ച മറയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൂക്ഷിക്കണം.