Latest News

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത് 3731 പേര്‍. അക്രമങ്ങളുമായി ബന്ധപ്പെട്ട 545 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചതായി കരുതുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അറസ്റ്റിന് സാധ്യതയുള്ളതായിട്ടാണ് പോലീസ് നല്‍കുന്ന സൂചന. പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ച കേസിലെ ഏതാനും പ്രതികളുടെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് അരാജകത്വം സൃഷ്ടിക്കുമെന്നായിരുന്നു കോടതി നിരീക്ഷണം.

മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങളും 10 കെഎസ്ആര്‍ടിസി ബസുകളും 13 പോലീസ് വാഹനങ്ങളും നശിപ്പിച്ച സംഭവങ്ങളിലും പ്രതികളായ ഷൈലേഷ്, ആനന്ദ്, അശ്വിന്‍, അഭിലാഷ്, കിരണ്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. ഇവരെ കൂടാതെ ഒട്ടനവധി പേര്‍ ശബരിമല സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ജീപ്പുകളും ബസുകളും തകര്‍ക്കാന്‍ ശ്രമിച്ച കേസിലെയും ചില പ്രതികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

നിരോധനാജ്ഞ ലംഘിച്ചവര്‍ക്കെതിരെയും നിയമ നടപടി തുടരുകയാണ്. അതേസമയം നാമജപ യാത്രകളില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു. സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്ത ശേഷം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കേസുകള്‍ എടുക്കുന്നത്. പൊലീസിനെ ആക്രമിക്കുക, സ്ത്രീകളെ ആക്രമിക്കുക, സംഘം ചേര്‍ന്ന് കലാപം നടത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയവരെയെല്ലാം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ബാലഭാസ്കറും മകളും മരിച്ച അപകടത്തില്‍ വാഹനമോടിച്ചത് ഡ്രൈവറായിരുന്നെന്ന് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമത്തിലായിരുന്നു. എന്നാല്‍ വാഹനമോടിച്ചത് ബാലഭാസ്കറാണ് എന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം പൊലീസ് വിശദമായി അന്വേഷിക്കും.

വാഹനാപകടത്തില്‍ പരിക്കേറ്റ ലക്ഷ്മി തിങ്കളാഴ്ചയായിരുന്നു ആശുപത്രി വിട്ടത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് നല്‍കിയ മൊഴിയിലാണ് ലക്ഷ്മി അപകടത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയത്. ലക്ഷ്മിയുടെ മൊഴിപ്രകാരം അപകടസമയത്ത് വാഹനമോടിച്ചിരുന്നത് അര്‍ജുന്‍ ആണ്. ലക്ഷ്മി മകള്‍ തേജസ്വിനിയുമായി മുന്‍സീറ്റില്‍ ഇരുന്നു. ബാലഭാസ്കര്‍ പിന്നിലെ സീറ്റിലായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ സാധാരണ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും ലക്ഷ്മി മൊഴി നല്‍കി.

പ്രോഗ്രാമുകള്‍ക്ക് ശേഷം രാത്രി നടത്തുന്ന യാത്രകളിലെല്ലാം ഡ്രൈവറാണ് വാഹനം ഓടിക്കാറ്. എന്നാല്‍ ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമാണ് ലക്ഷ്മിയുടെ മൊഴി. വാഹനം ഓടിച്ചത് ബാലഭാസ്കറാണ് എന്നായിരുന്നു അര്‍ജുന്‍ ആശുപത്രിയില്‍ വച്ച് പൊലീസിന് നല്‍കിയ മൊഴി. ലക്ഷ്മി കുഞ്ഞുമായി മുന്‍സീറ്റിലായിരുന്നു എന്നും അര്‍ജുന്റെ മൊഴിയില്‍ പറയുന്നു.

ഇരുവരുടെയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ ഇക്കാര്യം കൂടുതല്‍ വിശദമായി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ പള്ളിപ്പുറം ടെക്നോസിറ്റിക്ക് സമീപം റോഡരുകില്‍ നിന്നിരുന്ന മരത്തിലിടിച്ച് അപകടമുണ്ടായത്.

ബാലഭാസ്കര്‍ വിടപറഞ്ഞിട്ട് ഒരുമാസം തികഞ്ഞത് കഴിഞ്ഞ ദിവസമാണ്. നല്ലപാതിയും കുഞ്ഞു മകളും ഇല്ലാത്ത ലോകത്ത് ലക്ഷ്മി പതിയെ ജീവിച്ചു തുടങ്ങുകയാണ്. ഒരു മാസത്തിലേറെ നീണ്ട ചികില്‍സയ്ക്കുശേഷം പരുക്കുകളൊക്കെ ഏറെക്കുറെ ഭേദമായ ലക്ഷ്മി ആശുപത്രി വിട്ടു. സംസാരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ കഴിയുന്നുണ്ടിപ്പോള്‍. വലത് കാലിലെ പരുക്ക് കൂടി ഭേദമായാല്‍ നന്നായി നടന്നു തുടങ്ങാം. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദു:ഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍.

ഭർതൃ വീട്ടുകാരുടെ പീഡനം ആരോപിച്ച് യുവ അനസ്തേഷ്യോളജിസ്റ്റ് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ആല്‍വാല്‍ സ്വദേശിനിയായ ജയശ്രീയാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും നടന്ന പീഡനത്തിനൊടുവിലാണ് യുവ ഡോക്ടർ ജീവനൊടുക്കിയത്.

അമിതമായ രീതിയിൽ ഗുളികൾ കഴിച്ചായിരുന്നു ആത്മഹത്യ.മരിക്കുന്നതിനു തൊട്ടുമുൻപ് ഭർത്താവിനോടും ഭർതൃ വീട്ടുകാരോടും ഫോണിൽ വിളിച്ച് പറഞ്ഞതിനു ശേഷമായിരുന്നു ആത്മഹത്യ.

ഗംഗിസേട്ടി കാര്‍ത്തിക് എന്നയാളുമായി 2015ലായിരുന്നു ജയശ്രീയുടെ വിവാഹം നടന്നത്. ചൈനയിൽ ഇരുവരും എം.ബി.ബി.എസ് പഠനത്തിനിടയിലാണ് പ്രണയത്തിലായത്. ഉയർന്ന ജാതിയായ നായിഡു സമുദായത്തിൽപ്പെട്ട കാർത്തിക്കും താരതമ്യേന താഴ്ന്ന ജാതിയായി കണക്കാക്കിയിരുന്ന എസ്.സി മഡിഗ സമുദായത്തില്‍ പെട്ട ജയശ്രീയുമായുളള വിവാഹത്തെ വീട്ടുകാർ എതിർത്തിരുന്നു.

എന്നാൽ താൻ വിദ്യാസമ്പന്നനാണെന്നും ഇത്രയും കാര്യങ്ങൾ തന്നെ ബാധിക്കില്ലെന്നുമായിരുന്നു കാർത്തിക്കിന്റെ നിലപാട്. തുടർന്ന് താൻ വിവാഹം നടത്തിക്കൊടുത്തു.

സ്ത്രീധനമായി 25 ലക്ഷം രൂപ, അരക്കിലോ ഗ്രാം സ്വര്‍ണം, 2 കി.ഗ്രാം വെളളി എന്നിവ നൽകി. എന്നാൽ കഴിഞ്ഞ വർഷം മുതൽ കാര്‍ത്തിക് ജയശ്രീയുടെ പിതാവ് ഗുരുവയ്യയോട് നിരന്തരം പണം ആവശ്യപ്പെട്ടു കൊണ്ടിരുന്നു. ആഡംബര ജീവിതം നയിക്കുന്ന കാർത്തിക്ക് താൻ നൽകിയ പണമെല്ലാം ധൂർത്തടിച്ചതോടെ പിന്നെ നൽകിയില്ല. ഇതിനെ തുടര്‍ന്ന് മകളെ ജാതി പറഞ്ഞ് പീഡിപ്പിക്കാന്‍ ആരംഭിച്ചതായി ജയശ്രീയുടെ പിതാവ് ഗുരുയ്യ പറഞ്ഞു. ഗുരുയ്യയുടെ പരാതിയില്‍ കാര്‍ത്തിക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശബരിമലയിലെ യുവതി പ്രവേശനം വീണ്ടും ചര്‍ച്ചയാവുകയാണ്. യുവതികള്‍ എത്തിയാല്‍ ഏത് വിധേനയും ശബരിമലയില്‍ എത്തിക്കുമെന്ന് സര്‍ക്കാരും ജീവന്‍ കൊടുത്തും തടയുമെന്ന നിലപാടില്‍ മറുപക്ഷവും ഒരടിമാറാതെ ഉറച്ച് നില്‍ക്കുകയാണ്. ഇതിനിടെ സ്ത്രീകള്‍ക്കമാത്രമായി ഒരു അയ്യപ്പ ക്ഷേത്രം പണിയുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞിരുന്നു. ഇത് പിന്നീട് സോഷ്യല്‍ മീഡിയകളില്‍ വലിയ പരിഹാസങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരി ആശാ സൂസനും സുരേഷ് ഗോപിയുടെ പ്രസ്ഥാവനയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

‘കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി ഈ നാട്ടിലെ സ്ത്രീകള്‍ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്‍മ്മിച്ചു കൊടുക്കുമെന്ന്. തുടര്‍ഭാഗങ്ങളില്‍ സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള്‍ അതിനോട് ചേര്‍ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്‍മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്‍ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില്‍ സാധിച്ചില്ലേല്‍ പുനര്‍ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പാര്‍ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്‍ത്തു പോയി എന്നതാണ് സത്യം.’

പെണ്ണിനു വിദ്യ നേടാന്‍ അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന്‍ അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില്‍ മടിക്കുത്തഴിക്കേണ്ട ഗതികേടില്‍ നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ പതിനെട്ടു പടികളും ഞങ്ങള്‍ ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യുമെന്നും യുവതി കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സ്ത്രീകള്‍ക്കു മാത്രമായൊരു ശബരിമല.കഴിഞ്ഞ ദിവസം സുരേഷ്‌ഗോപി ഈ നാട്ടിലെ സ്ത്രീകള്‍ക്കു കൊടുത്ത വാഗ്ദാനമാണ് ശബരിമല പോലെ മറ്റൊരു ക്ഷേത്രം അതേപോലെ കാനന ഭംഗിയുള്ള ഒരിടത്തു നിര്‍മ്മിച്ചു കൊടുക്കുമെന്ന്. തുടര്‍ഭാഗങ്ങളില്‍ സിനിമയ്ക്കു സെറ്റിടുന്നത് പോലെ ഒരുപാട് ഒരുപാട് ബ്രഹ്മാണ്ഡ പ്ലാനുകള്‍ അതിനോട് ചേര്‍ന്നുണ്ടാവുമെന്നും അവതരിപ്പിച്ചു. ഇനിയെങ്ങാനും ഇങ്ങേരിതോക്കെ നിര്‍മ്മിക്കുമോന്നു ഭയന്നപ്പോളാണ് അതിന്റെ അവസാനം കൂട്ടിച്ചേര്‍ത്ത ഡയലോഗ് കേട്ടത്, ഈ ജന്മത്തില്‍ സാധിച്ചില്ലേല്‍ പുനര്‍ജന്മം എടുത്തു വന്നിട്ടാണേലും ഞാനതു നിറവേറ്റുമെന്ന്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു പാര്‍ലമന്റ് അംഗം പറയുന്ന വാചകമാണിത്. ഒരു നിമിഷം ചിരിക്കണോ കരയണോ എന്നോര്‍ത്തു പോയി എന്നതാണ് സത്യം.

മിസ്റ്റര്‍ സുരേഷ് ഗോപി, താങ്കളോട് ഞാന്‍ എന്റെ കുട്ടിക്കാലത്തെ ഒരു സംഭവം പറയാം. ക്രൈസ്തവ പാരമ്പര്യമുള്ള എന്റെ വീട്ടില്‍ നേര്‍ച്ച നടത്തുക പതിവാണ്. അതില്‍ പൈതങ്ങളുടെ നേര്‍ച്ച എന്നൊന്നുണ്ട്. വൈദികന്‍ വന്നു പ്രാര്‍ത്ഥന ചൊല്ലി പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളെ നിലത്തിലയിട്ട് അവര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുക്കുന്ന ഏര്‍പ്പാട്. വീട്ടിലെ ആണ്‍കുട്ടികള്‍ ഇരിക്കുന്നതു കണ്ടു പെണ്‍കുട്ടിയായ ഞാനും ഓടിക്കേറി അവര്‍ക്കിടയില്‍ ഇരിക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്നവര്‍ അത് വിലക്കി. വീണ്ടും ഇരിക്കാനായി വാശി പിടിച്ചപ്പോള്‍ അപ്പന്‍ പറഞ്ഞു, ഏട്ടന്‍ കഴിക്കുന്ന അതേ ഭക്ഷണം കുട്ടിക്കു മേശപ്പുറത്തു വെച്ച് ചില്ലിന്റെ പ്‌ളേറ്റില്‍ വിളമ്പിത്തരാല്ലോ, എന്തിനാ ഇത്ര ബുദ്ധിമുട്ടി വളഞ്ഞു കൂടി നിലത്തിരുന്നു കഴിക്കുന്നതെന്ന്. കേട്ടപ്പോള്‍ ശരിയെന്നു തോന്നി, ഊണ്മേശക്കരികിലേക്ക് ഓടി. അന്നത്തെ ചിന്ത രണ്ടും ഒരേ ഭക്ഷണം, രണ്ടും ഉണ്ടാക്കിയത് അമ്മ. അപ്പോ പിന്നെ എവിടെ ഇരുന്നു കഴിച്ചാലെന്താ എന്നതായിരുന്നു.

പക്ഷേ ഇന്നെനിക്കറിയാം, അന്നു നിഷേധിക്കപ്പെട്ടത് സമത്വം എന്ന എന്റെ അവകാശമാണ്. അവരുടെ കൂടെ ഇരുന്ന ഞാന്‍ എണീറ്റു പോരേണ്ടി വന്നത് ഞാന്‍ ആഗ്രഹിക്കാതെ എനിക്ക് കിട്ടിയ ജെന്‍ഡറിന്റെ പേരിലാണ്, അതേ സമയം ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കാന്‍ എന്റെ ഏട്ടന് അവസരം കിട്ടിയതും അതേ ജെന്‍ഡര്‍ കാരണം തന്നെയാണ്. ഇന്നെനിക്കറിയാം, ഏട്ടന്‍ ഇരുന്നത് നിലത്താണെങ്കിലും, കഴിച്ചത് ഇലയിലാണെങ്കിലും പൊക്കത്തില്‍ ഇരുന്ന എന്നേക്കാളും പ്രാധാന്യം ആ ചടങ്ങില്‍ ഏട്ടനായിരുന്നൂന്ന്.

താഴ്ന്ന ജാതിക്കാര്‍ കയറിയാല്‍ അമ്പലം അശുദ്ധിയാവുമെന്നും ദേവന് അത് ഇഷ്ടമല്ലെന്നും പറഞ്ഞ പഴയ ബ്രാഹ്മണ മേല്‍ക്കോയ്മയുടെ ബാക്കിപത്രമാണ് യുവതിയായതു കൊണ്ട് നീ പ്രവേശിച്ചാല്‍ അവിടം അശുദ്ധിയാവുമെന്നും പ്രതിഷ്ഠ അതാഗ്രഹിക്കുന്നില്ലെന്നും പറയുന്നത്. സര്‍വ്വ പ്രിവിലേജിന്റെയും മുകളിലിരിക്കുന്ന താങ്കളെപ്പോലുള്ളവര്‍ക്ക് നെഞ്ചത്തു കൈ വെച്ച് ഒരു പാട് വിനയം കോരി ചൊരിഞ്ഞു നമുക്ക് സമാധാനത്തിന്റെ വഴിയേ പോവാം, നമുക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ നോക്കാം എന്നൊക്കെ പറയാന്‍ എളുപ്പമാണ്, അടി കിട്ടിയവനേ ആ വേദന അറിയൂ. കിട്ടാത്തവനു സാരമില്ല, പോട്ടെന്നു പറയാന്‍ ഒറ്റ നിമിഷം കൊണ്ട് പറ്റും.

പുലയപ്പിള്ളേര്‍ക്ക് പഠിക്കാന്‍ വേറെ ചാള കെട്ടികൊടുക്കാമെന്നു പറഞ്ഞ താങ്കളുടെ ശബ്ദമുള്ള പ്രമാണിമാരുടെ നിലം ഒന്നര കൊല്ലം കൃഷിചെയ്യാതെ സമരം ചെയ്താണ് ഒപ്പമിരുന്നു പഠിക്കാനുള്ള അവകാശം നേടിയെത്തത്, അല്ലാതെ സമാധാനത്തിന്റെ പാതയിലൂടെ സഞ്ചരിക്കാമെന്നു പറഞ്ഞ് ഏമാന്മാര്‍ കനിഞ്ഞു നല്‍കിയതല്ല. അതുകൊണ്ട് ഏമാന്‍ ശബരിമല ക്ഷേത്രത്തിനു പകരം ഒന്നല്ല, ഒന്‍പതു മല തന്നെ ഉണ്ടാക്കിത്തന്നാലും നിഷേധിക്കപ്പെടുന്ന നീതിയ്ക്കു പകരമാവില്ലതെന്നറിയുക.

‘ന സ്ത്രീ സ്വാതന്ത്രമര്‍ഹതി’ എന്നു പറഞ്ഞിരുന്ന മനുസ്മൃതി കത്തിച്ചതും രാജ്യത്തിലെ സര്‍വ്വ മനുഷ്യര്‍ക്കും തുല്യ നീതിയും തുല്യ പരിഗണയും ഉറപ്പു നല്‍കുന്ന ഭരണഘടന നിലവില്‍ വന്നതും താങ്കളും താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടിയും ഇനിയും അറിഞ്ഞിട്ടില്ലെങ്കില്‍ അതൊന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒന്നു കൂടി ഉറപ്പിച്ചു പറയട്ടെ, സര്‍വ്വ മനുഷ്യര്‍ എന്നാല്‍ പുരുഷന്‍ മാത്രമല്ല, ലിംഗഭേദമന്യേ സര്‍വ്വരും ഉള്‍പ്പെടും. ഒരിടത്തു കയറണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, പക്ഷേ കയറരുതെന്നു പറയാന്‍ രണ്ടാമതൊരാള്‍ക്കവകാശമില്ല. കഴിക്കണോ വേണ്ടയോ എന്നത് സ്വന്തം തീരുമാനമാണ്, കഴിക്കരുതെന്ന് കല്‍പ്പിക്കാന്‍ നിങ്ങള്‍ക്കവകാശമില്ല. അവിശ്വാസിയാണോ, വിശ്വാസിയാണോ യഥാര്‍ത്ഥ വിശ്വാസിയാണോ, വൃതം നോക്കിയോ ഇല്ലയോ എന്നതൊക്കെ ആയാളും സോ കോള്‍ഡ് ദൈവവും തമ്മിലുള്ള കാര്യമാണ്, ഒരാളുടെ വിശ്വാസത്തിന്റെയും വൃതത്തിന്റെയും അളവ്‌കോല്‍ നിങ്ങളുടെ കയ്യിലല്ല, പരിശോധിക്കാനും തടയാനും നിങ്ങള്‍ക്കു യാതൊരു അധികാരവുമില്ല.

പെണ്ണിനു വിദ്യ നേടാന്‍ അവകാശമില്ലാത്തിടത്തു നിന്നും, മാറു മറയ്ക്കാന്‍ അവകാശമില്ലാത്തിടത്തു നിന്നും, ഇഷ്ടമില്ലാത്തവന്റെ മുന്നില്‍ മടിക്കുത്തഴിക്കേണ്ട ഗതികേടില്‍ നിന്നുമൊക്കെ ഇവിടെ വരെ എത്താനായെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ ഈ ഈ പതിനെട്ടു പടികളും ഞങ്ങള്‍ ചവിട്ടിയിരിക്കും, എല്ലാ വിവേചനങ്ങളും മറി കടക്കുകയും ചെയ്യും. ഞങ്ങളുടെ മൌലികാവകാശങ്ങളെ നിഷേധിക്കുന്നവരുടെ മുഖത്തു നോക്കി ഞങ്ങള്‍ ഉച്ചത്തില്‍ പറയും, പ്ഭാ, പുല്ലേ!

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി മമ്മൂട്ടി എത്തിയതോടെ ഫോട്ടോയെടുക്കാനും മറ്റുമായി യുവക്കള്‍ അടക്കമുള്ളവര്‍ ചുറ്റും കൂടി. എന്നാല്‍ ആരെയും വിഷമിപ്പിക്കാതെ തന്നെ ശാന്ത സ്വരത്തില്‍ മമ്മൂക്ക പറഞ്ഞ വാക്കുകള്‍ അവര്‍ അതേപടി കേട്ടു.

‘പള്ളിയിലെത്തുമ്പോൾ ഫോട്ടോയെടുക്കരുത്. പള്ളിയിലേയ്ക്ക് വരുമ്പോൾ പള്ളിയില്‍ വരുന്നതുപോലെ തന്നെ വരണം, പ്രാര്‍ത്ഥിക്കണം.’അദ്ദേഹം പറഞ്ഞതു കേട്ടതോടെ പതിയെ ഫോട്ടോയെടുക്കുന്നത് നിര്‍ത്തി നിസ്‌കാരത്തിനായി മമ്മൂട്ടിക്കൊപ്പം പള്ളിയിലേയ്ക്ക് നടന്നു.

കുന്നത്തുകളത്തിൽ ഗ്രൂപ്പ് ഉടമ കെ.വി വിശ്വനാഥൻ ആത്മഹത്യ ചെയ്തതോടെ, നൂറു കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പു കേസിന്‍റെ തുടർ അന്വേഷണത്തേയും പ്രതികൂലമായി ബാധിച്ചേക്കുമെന്ന് സൂചന. ഇതോടെ തട്ടിപ്പിനിരയായ ആയിരത്തോളം നിക്ഷേപകർ കടുത്ത ആശങ്കയിലാണ്. വിശ്വനാഥൻ മരിച്ചതോടെ നഷ്ടമായ നിക്ഷേപ തുക എങ്ങിനെ തിരികെ ലഭിക്കുമെന്നാണ് നിക്ഷേപകർക്ക് ആശങ്ക.

കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരിൽ പാപ്പർ ഹർജി സമർപ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകൾക്കും മരുമകനുമെതിരെ പൊലീസ് 14 കേസുകളാണ് ചുമത്തിയിരുന്നത്. കുന്നത്തുകളത്തിലിന്‍റെ സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർ ‘കുന്നത്തുകളത്തിൽ ഡിപ്പോസിറ്റേഴ്സ് അസോസിയേഷൻ’ എന്നപേരിൽ ഇക്കഴിഞ്ഞ ജൂണിൽ നടത്തിയ കടുത്ത പ്രതിഷേധങ്ങൾക്കു ശേഷമാണ് വിശ്വനാഥനേയും കുടുംബാംഗങ്ങളേയും പൊലീസ് പിടികൂടിയത്. കേസിന്‍റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്നാണ് വിവരം.

കോട്ടയം, ചെങ്ങന്നൂർ, ചങ്ങനാശേരി, കുമരകം എന്നിവിടങ്ങളിൽ ജൂവലറിയും, കോട്ടയം നഗരത്തിൽ അടക്കം ചിട്ടി ഫണ്ട്‌സും കുന്നത്തുകളത്തിൽ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇതിന്‍റെയെല്ലാം പ്രവർത്തനങ്ങൾ കോടതി ഇടപെടലിനെ തുടർന്നു സ്തംഭിച്ചിരുന്നു. നാലു മാസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്ന വിശ്വനാഥൻ, ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.

തുടർന്നു റെക്കറന്‍റ് ഡിപ്രസീവ് ഡിസോഡറിനു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജയിലിൽ കഴിഞ്ഞിരുന്നതിന്‍റെ മാനസിക സമ്മർദം വിശ്വനാഥനെ അലട്ടിയിരുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെയും ഡോക്റ്റർ നേരിട്ടെത്തി വിശ്വനാഥനെ പരിശോധിച്ചിരുന്നു. ഇതിനു ശേഷമാണ് ആശുപത്രിയുടെ ടെറസിൽ നിന്നും ചാടി ജീവനൊടുക്കിയത്.

ച​ങ്ങ​നാ​ശേ​രി: ഛത്തി​സ്ഗ​ഡു​കാ​ര​നാ​യ വൈ​ദി​ക​നെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. അം​ബി​കാ​പൂ​ർ രൂ​പ​താം​ഗ​മാ​യ ഫാ. ​മു​കേ​ഷ് തി​ർ​ക്കി (36)നെ​യാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ തു​രു​ത്തി​ക്ക​ടു​ത്തു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.  തു​രു​ത്തി​യി​ലു​ള്ള കു​ടും​ബ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ര​ണ്ടാ​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് ഫാ. ​മു​കേ​ഷ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴ് മു​ത​ൽ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് സ്ഥാ​പ​നാ​ധി​കാ​രി​ക​ൾ ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​രു​ന്നു.

priest-kottayam-railway

ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. എ​സ്ഐ അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യേ​ല്ക്ക് മാ​റ്റി.   ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ക്കാ​ല​മാ​യി തു​രു​ത്തി​യി​ലു​ള്ള കു​ടും​ബ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് ഫാ. ​മു​കേ​ഷ്.

ആ​ല​പ്പു​ഴ: ച​ല​ച്ചി​ത്ര​താ​രം സൈ​ജു കു​റു​പ്പി​ന്‍റെ പി​താ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ആ​ല​പ്പു​ഴ പൂ​ച്ചാ​ക്ക​ൽ മീ​നാ​ക്ഷി​യി​ൽ എ​ൻ. ഗോ​വി​ന്ദ​ക്കു​റു​പ്പാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. തൈ​ക്കാ​ട്ടു​ശേ​രി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്.

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ യുവതിയെ കാമുകന്‍ കഴുത്തറുത്തുകൊന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി യുവതി മറ്റൊരു വിവാഹത്തിന് സമ്മതിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. യുവതിയുടെ ബന്ധുകൂടിയായ കൊലയാളി നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തഞ്ചാവൂര്‍ കുംഭകോണം പാപനാശത്ത് ഹോട്ടല്‍ നടത്തിപ്പുക്കാരനായ കുമാറിന്‍റെ മകളും സ്വകാര്യ സ്കൂളിലെ അധ്യാപികയുമായ ഇരുപത്തിയഞ്ച് വയസുകാരി വസന്തപ്രിയയെ ആണ് കഴുത്തറുത്ത് കൊന്നത്. കടലൂര്‍ സ്വദേശിയും കാമുകനുമായ നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദകുമാറുമായുള്ള ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹത്തിന് വസന്തപ്രിയ സമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വീട്ടുകാരെ എതിര്‍ത്ത് ഒരു തീരുമാനവും എടുക്കില്ലെന്ന് യുവതി നന്ദകുമാറിനെ അറിയിച്ചിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിച്ചതറിഞ്ഞ് വ്യാഴാഴ്ച്ച വൈകുന്നേരം വസന്തപ്രിയ പഠിപ്പിക്കുന്ന സ്കൂളിന് സമീപത്ത് നന്ദകുമാര്‍ എത്തി. മൊബൈലില്‍ യുവതിയെ വിളിച്ച് സംസാരിക്കണമെന്ന് പറഞ്ഞു.

സംസാരിച്ച് പിരിയാം എന്ന് പറഞ്ഞ് വസന്തപ്രിയയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. കുംഭകോണം ചെന്നൈ പാതയില്‍ ഉമാമഹേശ്വരം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തി ഇരുവരും സംസാരിച്ചെന്നും തുടര്‍ന്ന് വാക്കേറ്റമുണ്ടായപ്പോള്‍ കയ്യില്‍ കരുതിയ കത്തിയെടുത്ത് നന്ദകുമാര്‍ കഴുത്തറുക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും ബൈക്കില്‍ പോകുന്നത് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞത് പ്രതിയെ പിടികൂടാന്‍ സഹായകമായി. തിരുവടൈമരുതൂര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കോട്ടയം: നിക്ഷേപക തട്ടിപ്പ് കേസില്‍ പിടിയിലായിരുന്ന കുന്നത്തുകളത്തില്‍ ഗ്രൂപ്പ് ഉടമ കെ.വി.വിശ്വനാഥന്‍ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയുടെ കെട്ടിടത്തില്‍ നിന്നാണ് വിശ്വനാഥന്‍ ചാടിയത്. രാവിലെ 8.30ഓടെയായിരുന്നു സംഭവം. ചികില്‍സയ്ക്കായി ആശുപത്രിയിലെത്തിച്ച വിശ്വനാഥന്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയെന്നാണ് പ്രാഥമിക വിവരം. 68 വയസായിരുന്നു

കോടികളുടെ സാമ്പത്തിക ബാധ്യതയുടെ പേരില്‍ പാപ്പര്‍ ഹര്‍ജി സമര്‍പ്പിച്ച വിശ്വനാഥനും ഗ്രൂപ്പ് ഉടമകളായ ഭാര്യയ്ക്കും മകള്‍ക്കും മരുമകനുമെതിരെ പിന്നീട് പൊലീസ് 14 കേസുകള്‍ ചുമത്തിയിരുന്നു. കുന്നത്തുകളത്തിലിന്റെ സ്ഥാപനങ്ങളില്‍ പണം നിക്ഷേപിച്ചവര്‍ ‘കുന്നത്തുകളത്തില്‍ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്‍’ എന്നപേരില്‍ ജൂണില്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിശ്വനാഥനും കുടുംബാംഗങ്ങളും അറസ്റ്റിലായത്.

35 കോടിയോളം നിക്ഷേപ തട്ടിപ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ കേസ് നിലവിലുള്ളത്. ക്രൈംബ്രാഞ്ചാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.

RECENT POSTS
Copyright © . All rights reserved