ചാലക്കുടിയുടെ ആഘോഷം ലോകത്തിനു മാതൃകയാവുന്നു. പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന് വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്. ഇനി മുതല്‍ അവള് അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.
1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടൗവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന് കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള് ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള് പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.
11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര് ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും. സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.
ന്യൂഡൽഹി: ഡൽഹിയിലെ ഭാവനയിൽ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവും കാമുകിയും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഫിറോസ്പൂർ ഗവണ്മെന്റ് സീനിയർ സെക്കണ്ടറി സ്കൂൾ അധ്യാപിക സുനിതയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ അക്രമി സംഘം സുനിതയെ തടഞ്ഞുവയ്ക്കുകയും പിന്നീട് നിറയൊഴിക്കുകയുമായിരുന്നു. സംഭവത്തിൽ സുനിയതയുടെ ഭർത്താവ് മൻജിത്, കാമുകി എയ്ഞ്ചൽ ഗുപ്ത, രാജീവ് എന്നിവരാണ് പിടിയിലായത്. മൻജിതും എയ്ഞ്ചലും തമ്മിലുള്ള ബന്ധത്തെ സുനിത എതിർത്തിരുന്നു. ഇതേതുടർന്നു സുനിതയെ കൊല്ലാൻ ഇവർ ഗൂഢാലോചന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന യന്തിരന് 2.0. രജനികാന്തും അക്ഷയ് കുമാറും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് എന്നായിരിക്കുമെന്നാണ് പ്രേക്ഷകര്‍ ആരായുന്നത്.
ചിത്രത്തിലെ പ്രധാനകഥാപാത്രമായ വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാന്‍ ഹോളിവുഡ് ഇതിഹാസം അര്‍ണോള്‍ഡിനെയായിരുന്നു തെരഞ്ഞെടുത്തത്. എന്നാല്‍ ഇടയ്ക്ക് വെച്ച് അര്‍ണോള്‍ഡ് പിന്മാറുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു ഇതിഹാസ താരത്തിനെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെന്നാണ് സംവിധായകന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഉലകനായകന് കമല്‍ഹാസനെ ഈ റോളിലേക്ക് കൊണ്ടുവരാനായിരുന്നു ശങ്കറിന്റെ തീരുമാനം. ഈ കാര്യം കമലുമായി സംസാരിച്ചിരുന്നെന്നും എന്നാല്‍ കമലിന് അതിനേക്കാള്‍ താല്‍പ്പര്യം ഇന്ത്യന്‍ 2 ചെയ്യാനായിരുന്നെന്നും ശങ്കര്‍ പറയുന്നു.
1979 മുതല്‍ ഇനി മുതല്‍ ഒരുമിച്ച് അഭിനയിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഉലകനായകനും സുപ്പര്‍ സ്റ്റാറും.
സിനിമയില്‍ നിന്നുള്ള ഇമേജുമായി മോഡിയുടെ സ്വന്തം ആളായി എംപിയായതാണ് സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കാല് നനയയാതെ എംപിയായുള്ള വരവ് രാപ്പകല്‍ വെള്ളം കോരിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. അതേസമയം മോഡി കൊണ്ടു വന്നതിനാല്‍ ആരും എതിര്‍ത്തതുമില്ല. അവര്‍ സുരേഷ് ഗോപിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. എംപിയായ ശേഷം ഉദ്ഘാടനങ്ങള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന അപൂര്‍വ വസ്ഥുവായപ്പോള്‍ പാര്‍ട്ടി ഇടപെടുകയും ചെയ്തു.
ശബരിമല വിഷയം വന്നപ്പോള്‍ നാമജപ ഘോഷയാത്രയില്‍ തീപ്പൊരി സിനിമാ ഡയലോഗുമായി സുരേഷ് ഗോപി രംഗത്തെത്തി കൈയ്യടി നേടി. എന്നാല്‍ അതില്‍ സുഖിക്കാത്തവര്‍ ധാരാളമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സുരേഷ് ഗോപി പെട്ടു പോയിരിക്കുകയാണ്. കാണിക്ക വിഷയത്തിലാണ് സുരേഷ് ഗോപി പെട്ടുപോയത്. ഭക്തര്‍ കാണിക്കയിടരുത്. അങ്ങനെ ദേവസ്വം ബോര്‍ഡിനെ പാഠം പഠിപ്പിക്കാമെന്ന വികാരം ഉയര്‍ന്നു വന്നിരുന്നു. ഇത് സുരേഷ് ഗോപിയും ഏറ്റുപിടിച്ചിരുന്നു. ഇതിനെതിരേയാണ് ശ്രീധരന് പിള്ള രംഗത്തെത്തിയത്.
ശബരിമലയില്‍ കാണിക്കയിടരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടില്ലെന്ന്പി.എസ് ശ്രീധരന്‍പിള്ള. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. അതിന് ബി.ജെ.പിക്ക് ഉത്തരവാദിത്വമില്ല. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ട്. അതൊന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള പറഞ്ഞു.
ദേവസ്വം ബോര്‍ഡിനോടുള്ള പ്രതിഷേധ സൂചകമായി ദോവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളിലോന്നും കാണിക്കയിടരുതെന്നന് ആഹ്വാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത്തരത്തിലുള്ള സാമ്പത്തിക അച്ചടക്കം ക്ഷേത്രങ്ങളില്‍ തുടര്‍ന്നുപോയാല്‍ ഭക്തറുടെ വില മനസിലാക്കാന്‍ ദേവസ്വം ബോര്‍ഡിനു ഭക്തരുടെ വില മനസിലാകും. ദൈവത്തിനു നല്‍കാനുള്ളത് വീട്ടില്‍ സൂക്ഷിക്കുന്ന കാണിക്ക വഞ്ചിയില്‍ സൂക്ഷിക്കണമെന്നും സുരേഷ് ഗോപി വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
കൊല്ലം കടയ്ക്കലിൽ മന്ത്രി മാത്യു ടി.തോമസിന്റെ അംഗരക്ഷകനായ പൊലീസുകാരൻ സുജിത്തിന്റെ (27) മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ പരാജയത്തെ തുടർന്ന് ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും.പ്രണയ പരാജയത്തെ തുടർന്ന് ജീവനൊടുക്കുകയാണെന്ന തരത്തിലുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി.
കടയ്ക്കലിന് അടുത്ത് കോട്ടുക്കലില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുമായി സുജിത്ത് ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒന്നിച്ച് ജീവിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പെണ്‍കുട്ടി തീരുമാനത്തിൽ നിന്നു പിന്മാറി. ഇതു മൂലമുള്ള മനോവിഷമത്തിലാണ് സുജിത്ത് ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് നല്കുന്ന വിവരം.
കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് സുജിത്ത് മാനസികമായി ഏറെ തകര്‍ന്നു പോയിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞു. ‘അവളില്ലാത്ത ഒരു ജീവിതം സങ്കല്പ്പിക്കാന് കൂടി കഴിയുന്നില്ല. എല്ലാ എതിര്‍പ്പുകളും മറികടന്ന് എന്റെ ഒപ്പം വരുമെന്ന് പറഞ്ഞിട്ടും അവസാനം എന്നെ അവഗണിച്ചു കളഞ്ഞു. അവളില്ലാത്ത ജീവിതം ഇനി എനിക്ക് വേണ്ട’– എന്നെഴുതിയ കുറിപ്പാണ് കണ്ടെത്തിയത്,.
കടയ്ക്കൽ ചരിപ്പറമ്പ് സജിത്ത് ഭവനിൽ സഹദേവൻ പിള്ളയുടെ മകൻ സുജിത്ത് സഹദേവനാണു (26) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയാണു സംഭവം. കടയ്ക്കലുള്ള വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ ഇരു കൈത്തണ്ടയിലെയും ഞരമ്പുകൾ മുറിച്ച ശേഷം തലയ്ക്കു സർവീസ് റിവോൾവർ ഉപയോഗിച്ചു വെടിവയ്ക്കുകയായിരുന്നുവെന്നാണു പൊലീസ് റിപ്പോർട്ട്.
രാവിലെ വെടിയൊച്ച കേട്ടതിനെ തുടർന്നു പരിഭ്രാന്തരായ മാതാപിതാക്കളും സഹോദരനും ചേർന്നു മുറി തുറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നു പൊലീസെത്തി പൂട്ടു പൊളിച്ച് അകത്തു കയറി സുജിത്തിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ചെവിയുടെ ഭാഗത്താണു വെടിയേറ്റിരിക്കുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാംപിലെ പൊലീസുകാരനായ സുജിത്തിനെ 6 മാസം മുൻപാണു മന്ത്രിയുടെ സുരക്ഷാചുമതലയിൽ നിയമിച്ചത്
ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച രാത്രിയാണു സുജിത്ത് വീട്ടിൽ എത്തിയത്. ഡ്യൂട്ടി സമയത്ത് ഉപയോഗിക്കേണ്ട റിവോൾവർ സുജിത്തിന്റെ മുറിക്കകത്തു കണ്ടെത്തി. കൈ ഞരമ്പ് അറുത്ത ശേഷം സ്വയം വെടിവച്ചു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.
ഡ്യൂട്ടി സംബന്ധമായി മാത്രം ഉപയോഗിക്കേണ്ട സർവീസ് റിവോൾവർ വീട്ടിൽ കൊണ്ടുവന്നതു സുരക്ഷാവീഴ്ചയാണെന്നു പൊലീസിലെ ഉന്നതർ പറയുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. രാധാമണിയാണു മാതാവ്. സഹോദരങ്ങൾ: സജിത്ത്, സരിത.
തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ കാമുകിയുടെ മൃതദേഹം കായലില്‍ ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന് പൊലീസില്‍ കീഴടങ്ങി. കുളമംഗലത്തെ ആളൊഴിഞ്ഞ പാര്‍ക്കില്‍ സംസാരിച്ചിരിക്കുന്നതിനിടെ കാമുകി ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നെന്ന് കാമുകന് മൊഴി നല്കി. സംഭവത്തില്‍ കൊലപാതക സാധ്യതകളടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.
തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ കുളമംഗലം ഗ്രാമത്തിലാണ് സംഭവം. മരുന്നു കടയില്‍ ജോലി ചെയ്യുന്ന പത്തൊമ്പത് കാരി കസ്തൂരിയും ആ പ്രദേശത്തുതന്നെ ഡ്രൈവറായി ജോലി ചെയ്യുന്ന ഇരുപത്തിരണ്ടുകാരന് നാഗരാജനും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഇരുവരും നാഗരാജന്റെ വാഹനത്തില്‍ മാങ്കാടുള്ള പാര്‍ക്കിലേക്ക് പോയി. ആളൊഴിഞ്ഞ സ്ഥലത്ത് ഇരിക്കുന്നതിടയില്‍ കസ്തൂരിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടെന്നും വെള്ളം കൊടുത്തപ്പോള്‍ ഹൃദയാഘാതം ഉണ്ടായെന്നുമാണ് നാഗരാജന് പോലീസിനോട് പറഞ്ഞത്.
മരിച്ചെന്ന് ഉറപ്പായപ്പോള്‍ പേടി കാരണം എന്ത് ചെയ്യണമെന്നറിയാതെ തകര്‍ന്ന് പോയെന്നും പിന്നീട് സമീപത്തെ കായലില്‍ പാലത്തിനോട് ചേര്‍ന്ന ഭാഗത്ത് കാമുകിയുടെ മൃതദേഹം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി.
ചെന്നൈയിലേക്ക് രക്ഷപ്പെടുന്നതിനിടയില്‍ സുഹൃത്തിനോട് കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ പൊലീസില്‍ കീഴടങ്ങുന്നതാണ് നല്ലതെന്ന് സുഹൃത്ത് ഉപദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയ നാഗരാജിനെ ജയിലിലേക്ക് മാറ്റി. അതേ സമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കസ്തൂരിയുടെ കുടുംബാംഗങ്ങള്‍ രംഗത്തെത്തി.
പൊലീസ് സ്റ്റേഷന് സമീപത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊലപാതക സാധ്യതകളടക്കം അന്വേഷിക്കുമെന്ന് പൊലീസ് ബന്ധുക്കള്‍ക്ക് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്
ആലപ്പുഴ: ലോകത്തെ ആദ്യ ഹൗസ്ബോട്ട് റാലി ഇന്ന് ആലപ്പുഴയിൽ നടക്കും. രാവിലെ 11നുപുന്നമട ഫിനിഷിംഗ് പോയിന്റിൽനിന്ന് ആരംഭിച്ച് കൈനകരി ഇരുന്പനം കായൽ ചുറ്റി മൂന്നു മണിക്കൂർ നീളുന്ന റാലിയിൽ സൗജന്യമായി യാത്ര ചെയ്യാം. ജില്ലാ ഭരണകൂടവും ടൂറിസം പ്രമോഷൻ കൗണ്‍സിലും സംയുക്തമായി ‘ബാക് ടു ബാക് വാട്ടേഴ്സ് ’ എന്നു പേരിട്ടിരിക്കുന്ന പരിപാടി ഗിന്നസ് റിക്കാർഡിൽ ഇടം പിടിക്കുമെന്നാണ് കണക്കുകൂട്ടൽ. 250 ഹൗസ് ബോട്ടുകളും 100 ശിക്കാര വള്ളങ്ങളും റാലിയിൽ പങ്കെടുക്കും. വിനോദ സഞ്ചാരവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ റാലി ഫ്ളാഗ് ഓഫ് ചെയ്യും.
ഡിടിപിസിയിൽ പേര് രജിസ്റ്റർ ചെയ്യുന്നവർക്കാണ് സൗജന്യയാത്ര. ശാരീരിക അവശതകൾ നേരിടുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർക്കൊപ്പം പ്രളയത്തിൽ രക്ഷാപ്രവർത്തകരായവരും പരിപാടിയിൽ അണിചേരും. <br> <br> പ്രളയത്തോടെ വിനോദസഞ്ചാരമേഖലയിൽ ഉണ്ടായ മാന്ദ്യത്തിൽനിന്നു കരകയറാനും, ആലപ്പുഴ സുരക്ഷിതമാണെന്ന സ ന്ദേശം നല്‍കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്
പത്തനംതിട്ട: ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോയ പന്തളം സ്വദേശി സദാശിവന്റെ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇന്ന് പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. സദാശിവന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍ നടത്തുന്നത്. പരുമല തീര്‍ഥാടകരെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകിട്ട് ആറുമണി വരെയാണു ഹര്‍ത്താല്‍. പോലീസ് നടപടിയെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് വ്യാജ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇയാളുടെ മരണത്തിന് പോലീസ് നടപടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പത്തനംതിട്ട എസ്.പി നേരത്തെ വ്യക്തമാക്കിയിരുന്നു.
സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം വര്‍ധിച്ചതോടെ കടുത്ത നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പോലീസ് ഫെയിസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ സദാശിവന്റെ മൃതദേഹം വ്യാഴാഴ്ചയാണ് പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയത്. ശബരിമല ദര്‍ശനത്തിനു വരുംവഴി അപകടത്തില്‍പ്പെട്ടതാകാമെന്നു പൊലീസ് പറയുന്നത്. സദാശിവന് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനവും സമീപത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഒക്ടോബര്‍ 18-ന് രാവിലെ സ്കൂട്ടറില്‍ ശബരിമലയിലേക്ക് പോയതായി ബന്ധുക്കള്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. എല്ലാ മലയാളമാസവും ഒന്നാംതീയതി ശബരിമലയ്ക്ക് പോകാറുള്ള വ്യക്തിയാണ് ഇദ്ദേഹം. ശബരിമല ദര്‍ശനത്തിന് ശേഷം ഇയാള്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് ശേഷവും മടങ്ങിയെത്താതിനെ തുടര്‍ന്ന് ഇവര്‍ പമ്പ, പെരുനാട്, നിലയ്ക്കല്‍ പോലീസ് സ്റ്റേഷനുകളിലും 24-ന് പന്തളം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
എന്തിലും വ്യത്യസ്ഥത കൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ യുഗത്തിലാണ് നാം ഇപ്പോൾ. അത്തരത്തിൽ കൊണ്ടുവന്ന ഒരു ന്യൂജൻ കല്യാണാലോചന ആണ് ഇപ്പോൾ ചർച്ചാവിഷയം. തങ്ങളുടെ പ്രൊഫൈലുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയയില്‍ ഇടുകയാണ് യുവാക്കള്‍. ചിലർ ഫേസ്ബുക് ഉപയോഗിച്ച് ജീവിത പങ്കാളിയെ കണ്ടുപിടിച്ച കാര്യം നേരത്തെ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കഴിഞ്ഞദിവസം കണ്ണൂര്‍ പേരാവൂര്‍ സ്വദേശിയായ ബിനോ ഔസേപ്പ് ഇറക്കിയ വീഡിയോ സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെൻഡ്. ഗ്രെയിന്‍ഡര്‍ ഏജന്‍സിയും കണ്സ്ട്രഷന് ജോലികളും നടത്തി വരുന്ന ബിനോ സിനിമകളില്‍ കോ പ്രൊഡ്യൂസറായും അഭിനേതാവായും പ്രവര്‍ത്തിച്ചുവരികയാണ്. അടുത്തുതന്നെ ഒരു തമിഴ് സിനിമ ചെയ്യാനാനുള്ള ആലോചനയിലാണ് താനെന്ന് യുവാവ് വീഡിയോയില്‍ പറയുന്നു. ഇതിനായാണ് മുടി നീട്ടി വളര്‍ത്തിയതെന്ന് യുവാവ് വീഡിയോയിൽ പറയുന്നു.
പിതാവ് നേരത്തെ മരിച്ച ബിനോയ്ക്കൊപ്പം മാതാവു മാത്രമാണ് ഉള്ളത്. ഒരു സഹോദരനും നാലു സഹോദരിമാരും ബിനോയ്ക്കുണ്ട്. ഇവരെല്ലാം വിവാഹിതരായി മാറി താമസിക്കുകയാണ്. ദൈവ വിശ്വാസവും നല്ല സ്വഭാവവും ഉള്ള അനുയോജ്യയായ പെണ്‍കുട്ടിയെയാണ് ബിനോ തേടുന്നത്. സാമാന്യം പൊക്കമുണ്ടായിരിക്കണം. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടാകണമെന്നും വരുന്ന പെണ്‍കുട്ടിയെ സ്വതന്ത്ര ചിന്താഗതിക്ക് വിടുന്ന ആളാണ് താനെന്നും ബിനോ പറയുന്നു.
ബുധനാഴ്ച രാത്രിയാണ് താന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്നും ഇതിനോടകം തന്നെ 1000 ത്തിൽ അധികം ആലോചനകള്‍ തനിക്ക് വന്നതായും ഇതില്‍ ഏതാനും ആലോചനകള്‍ തനിക്ക് ഇഷ്ടപ്പെട്ടതായും മറ്റ് കാര്യങ്ങള്‍ പരിശോധിച്ച് തനിക്കിണങ്ങിയ പെണ്‍കുട്ടിയെ കണ്ടെത്തുമെന്നും ആണ് ഇപ്പോൾ ഉള്ള പ്രതികരണം. ഇപ്പോഴും ഫോണിലൂടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെ വിളിച്ചുകൊണ്ടിരിക്കയാണെന്നും ബിനോ പറഞ്ഞു. വിവാഹം ആലോചിക്കുന്ന പെണ്ണ് കിട്ടാതെ വലയുന്ന യുവാക്കള്‍ക്ക് ഈ പുത്തന്‍ രീതി ഒരു പ്രചോദനം ആകും എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല എന്ന് വേണം കരുതാൻ.
[ot-video][/ot-video]
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം സംബന്ധിച്ച അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. സംഭവത്തോട് അനുബന്ധിച്ച് ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്തെങ്കിലും ഇയാളെ പിന്നീട് വിട്ടയച്ചുവെന്ന് ഡിജിപി അറിയിച്ചു.
ആശ്രമത്തിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേക്കുറിച്ച് ദുരൂഹതകള്‍ ഉണ്ടായിരുന്നെങ്കിലും അവ ഇടിയിലും മഴയിലും കേടായതാണെന്ന് സന്ദീപാന്ദഗിരി പൊലീസിനെ അറിയിച്ചിരുന്നു. തിരുവനന്തപുരത്തെ കുണ്ടമന്‍കടവിലുള്ള ആശ്രമത്തിനുനേരെയാണ് ആക്രമണം നടന്നത്.
അക്രമികള്‍ രണ്ടു കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിനു മുന്പില് റീത്ത് വെക്കുകയുമായിരുന്നു. തീ ഉയരുന്നത് കണ്ട സന്ദീപാനന്ദഗിരി ഓടിയെത്തുമ്പോഴേക്കും കാറുകള്‍ പൂര്‍ണ്ണമായി കത്തിനശിച്ചിരുന്നു.