അമൃത്സര്‍: രാജ്യത്തെ ഞെട്ടിച്ച് അമൃത്സര്‍ തീവണ്ടി ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് ജനങ്ങളുടെ സെല്‍ഫി ഭ്രാന്ത്. ദസ്സറാ ആഘോഷത്തിനിടെ ആള്‍ക്കൂട്ടത്തിലേക്ക് തീവണ്ടി ഇടിച്ചുകയറുമ്പോള്‍ നിരവധി ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തീവണ്ടി നിരവധി പേരുടെ ജീവനെടുത്തതിന് ശേഷവും ചിലര്‍ സെല്‍ഫിയെടുക്കുന്നത് തുടര്‍ന്നതായും വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. അറുപതിലധികം പേരാണ് അപകടത്തില്‍ മരിച്ചത്. മരണനിരക്ക് ഇനിയും കൂടാനാണ് സാധ്യത.
ദസ്സറ ആഘോഷങ്ങളിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണ് രാവണ രൂപം കത്തിക്കുകയെന്നത്. കൂറ്റന്‍ രാവണ കോലം പടക്കങ്ങള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ചവയാകും. ഇത് കത്തിക്കുമ്പോള്‍ വലിയ ശബ്ദത്തില്‍ പടക്കങ്ങളും പൊട്ടും. ഈ വര്‍ണാഭമായ കാഴ്ച്ച പകര്‍ത്തുന്ന തിരക്കിലായിരുന്നു എല്ലാവരും. തീവണ്ടി ഹോണ്‍ അടിച്ചിട്ട് പോലും ആരുടെയും ശ്രദ്ധ ട്രാക്കിലേക്ക് മാറിയില്ല. തൊട്ടടുത്ത് എത്തിയപ്പോള്‍ മാത്രമാണ് പലരും തീവണ്ടി കാണുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ജലന്ധര്‍ അമൃത്സര്‍ എക്സ്പ്രസിന്റെ അമിത വേഗവും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമായി.
സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് കാരണമാകുന്നതായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചൂണ്ടിക്കാണിച്ചു. കൂടാതെ അശ്രദ്ധമൂലമാണ് ഈ അപകടമുണ്ടായതെന്നും ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീവണ്ടി ഇടിച്ചുകയറുമ്പോഴും ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്നത് അവസാനിപ്പിച്ചില്ല എന്നത് അവിശ്വസനീയമാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയെടുക്കുന്നതിനിടെ ലോകത്താകമാനം നിരവധി അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആളുകള്‍ ജീവന്‍ പോലും മറന്നാണ് ഇത്തരം സെല്‍ഫി ഭ്രാന്തിനടിമകളാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നു.
വീഡിയോ കാണാം.
കാസര്‍കോട്: എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുസ്‌ലീം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു റസാഖ്.
2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന റസാഖ് 2016-ല്‍ ബിജെപിയിലെ കെ.സുരേന്ദ്രനെ 89 വോട്ടിന് പരാജയപ്പെടുത്തിയാണ് വീണ്ടും നിയമസഭയിലെത്തിയത്.
പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച പരികർമ്മികൾക്കെതിരെ ദേവസ്വം ബോർഡിന്റെ പ്രതികാര നടപടികൾ. ഇതിനു മുന്നോടിയായി മേൽശാന്തിമാർക്ക് ദേവസ്വംബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയും,മാദ്ധ്യമ പ്രവർത്തക കവിതയും ഇന്ന് രാവിലെ പൊലീസ് സംരക്ഷണത്തിൽ മല കയറാൻ ശ്രമിച്ചിരുന്നു.തുടർന്നാണ് പരികർമ്മികൾ പൂജ നിർത്തിവച്ച് പതിനെട്ടാം പടിക്ക് താഴെ ശരണം വിളിച്ച് പ്രതിഷേധിച്ചത്.
വിശ്വാസങ്ങൾ ലംഘിക്കാൻ സർക്കാരിനു കൂട്ടു നിൽക്കുന്ന ബോർഡിന്റെ നയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി ദേവസ്വം ബോർഡ് ജീവനക്കാരും പരികർമ്മികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.
സന്നിധാനം മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടേയും മുഴുവന്‍ പരികര്‍മ്മികളുമാണ് പൂജ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തിയത്.മല കയറുന്ന അയ്യപ്പൻമാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെയായിരുന്നു ഇവരുടെ നാമജപ പ്രതിഷേധം.
മുംബൈ: എന്‍.ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസുമായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പ്. റഫാല്‍ വാര്‍ത്തകളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് നല്‍കിയത്.
റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 29ന് ചാനല്‍ പുറത്തുവിട്ട വാരാന്ത്യ പരിപാടി ട്രൂത്ത് vs ഹൈപ്പ് എന്ന പരിപാടിയാണ് കേസിനാ സ്പദമായ സംഭവം. ഒക്‌ടോബര്‍ 26ന് അഹമ്മദാബാദ് കോടതി കേസ് പരിഗണിക്കും.
എന്‍ഡിടിവി സിഇഒ സുപര്‍ണ സിങ്ങ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിക്കുകയായിരുന്നു.
കേസിലെ ആരോപണങ്ങള്‍ ചാനല്‍ നിഷേധിക്കുകയും തങ്ങള്‍ പോരാടുമെന്നും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണ് അംബാനി ഗ്രൂപ്പിന്റേതെന്നും വ്യക്തമാക്കി.
അവര്‍ കുട്ടികളെ ഉപയോഗിച്ചാണ് വിലപേശിയത്. അവരുടെ ജീവന് എന്തെങ്കിലും പറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ശബരിമല സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് അവിടെ കൂടിയിരുന്ന കുട്ടികളെ ഓര്‍ത്താണെന്നാണ് രഹ്ന ഫാത്തിമ പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയായ കവിത ജക്കാലയ്‌ക്കൊപ്പം കനത്ത സുരക്ഷയില്‍ ശബരിമല സന്നിധാനത്തെത്താന്‍ ശ്രമിച്ച് തിരികെ പമ്പയിലെത്തിയപ്പോഴായിരുന്നു രഹ്ന മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്താന്‍ സാധിച്ചില്ലെങ്കിലും കരിമല ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന സ്ഥലങ്ങള്‍ കടന്നാണ് രഹ്നയും കവിതയും വലിയ നടപ്പന്തലിലെത്തിയത്.
അഞ്ച് കിലോമീറ്റര്‍ നടന്നാണ് നടപ്പന്തല്‍ വരെയെത്തിയത്. പതിനെട്ടാംപടിക്ക് 10 മീറ്റര്‍ അപ്പുറത്തുവെച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്നെന്നും കവിത പ്രതികരിച്ചു. മുന്നോട്ടു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഭീകരമായ സാഹചര്യം കണക്കിലെടുത്താണ് അതിന് സാധിക്കാതിരുന്നതെന്നും രഹന പറഞ്ഞു. ഇത്രയും പോകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രഹ്ന അറിയിച്ചു.
കനത്ത പോലീസ് വലയത്തിലാണ് ഇവരെ തിരികെ പമ്പയിലെത്തിച്ചത്. താന്‍ വിശ്വാസിയായതുകൊണ്ടാണ് അയ്യപ്പദര്‍ശനത്തിന് ശ്രമിച്ചതെന്നും എന്നാല്‍ അവിടുത്തെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോകേണ്ടെന്ന് സ്വയം തീരുമാനിക്കുകയായിരുന്നെന്നും രഹ്ന മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. പേടിപ്പെടുത്തുന്ന സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്.
അയ്യപ്പനെ കാണണമെന്ന് ആഗ്രഹിച്ചാണ് ഇരുമുടിക്കെട്ട് തലയിലേന്തിയത്. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇത് ഇവിടെ ഉപേക്ഷിച്ച് പോകുകയാണ്. ഇനിയും വരാന്‍ ആഗ്രഹമുണ്ടെന്നും രഹ്ന കൂട്ടിചേര്‍ത്തു. അതേസമയം നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന ചോദ്യം അവിടെ വച്ച് ഉയര്‍ന്നു. നിങ്ങള്‍ എങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് ആദ്യം പറയൂ. അങ്ങനെയെങ്കില്‍ ഞാനെങ്ങനെയാണ് വിശ്വാസിയാകുന്നതെന്ന് വ്യക്തമാക്കാം എന്നായിരുന്നു രഹ്നയുടെ മറുപടി.
രഹ്ന മലചവിട്ടുന്നു എന്ന വാര്‍ത്ത വന്നതോടെ രഹ്നയുടെ പനമ്പള്ളി നഗറിലെ വീടിന് നേരെ ഇന്ന് രാവിലെ ആക്രമണമുണ്ടായിരുന്നു. വീടിന്റെ ചില്ലുകള്‍ തല്ലിത്തകര്‍ക്കുകയും വീട്ടിനകത്തെ സാധനങ്ങള്‍ ഒരു സംഘം ആക്രമികള്‍ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ചെങ്കിലും പോലീസ് തടയുകയായിരുന്നു. ഈ സാഹചര്യത്തില്‍ തന്റേയും കുടുംബാംഗങ്ങളുടെയും ജീവനിലും സ്വത്തിലും ഭയമുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. വീട് വരെ കനത്ത സുരക്ഷ നല്‍കാമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനാലാണ് മലയിറങ്ങുന്നതെന്ന് രഹ്ന കൂട്ടിചേര്‍ത്തു.
പഞ്ചാബിലെ അമൃത്സറില്‍ ട്രെയിന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 50 മരണം . ദസറ ആഘോഷത്തിന്‍റെ ഭാഗമായി രാവണരൂപം ട്രാക്കില്‍ വച്ച് കത്തിക്കുമ്പോഴാണ് അപകടം. നിരവധി പേർക്കു പരുക്കേറ്റു. ചൗറ ബസാർ എന്ന സ്ഥലത്താണ് അപകടം നടന്നത്. ആഘോഷത്തിന്റെ ഭാഗമായി പടക്കങ്ങൾ പൊട്ടിച്ചതിനാൽ ട്രെയിൻ അടുത്തു വരുന്നതിന്റെ ശബ്ദം കേൾക്കാനായില്ല. ഇതാണ് ദുരന്തത്തിനു കാരണമായതെന്നാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ആയിരത്തിനടുത്ത് ആളുകൾ അപകടം നടന്ന സ്ഥലത്തു തടിച്ചു കൂടിയിരുന്നു.
Amritsar train accident video pic.twitter.com/hb9Q3f9qL6
— Satinder pal singh (@SATINDER_13) October 19, 2018
പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ മരത്തില്‍ കെട്ടിയിട്ട് അവരുടെ വയറുകീറി ദമ്പതിമാര്‍ കുഞ്ഞിനെ മോഷ്ടിച്ചു. ഗര്‍ഭിണി ദാരുണമായി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ബ്രസീലിലെ ജോവോ പിനേറോയിലാണ് സംഭവം. എട്ടുമാസം ഗര്‍ഭിണിയായിരുന്ന മാര ക്രിസ്റ്റിന ഡാ സില്‍വ എന്ന 23-കാരിയാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഇന്നലെ മരത്തില്‍ കെട്ടിയിട്ട നിലയില്‍ പൊലീസ് കണ്ടെത്തി.
കൊല നടത്തിയ ആഞ്ജലീന റോഡ്രിഗ്സ് എന്ന 40-കാരിയെയും ഭര്‍ത്താവ് റോബര്‍ട്ടോ ഗോമസ് ഡാ സില്‍വയെയും പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വയറുപിളര്‍ന്നെടുത്ത കുഞ്ഞുമായി ആശുപത്രിയിലെത്തിയ ആഞ്ജലീന ഇതു തന്റെ കുഞ്ഞാണെന്ന് അവകാശപ്പെട്ടു. എന്നാല്‍, പ്രസവിച്ചതിന്റെ യാതൊരു ലക്ഷണവുമില്ലാത്തതുകണ്ട ഡോക്ടര്‍മാര്‍ സംശയം തോന്നി വൈദ്യപരിശോധന നിര്‍ദേശിച്ചെങ്കിലും അതിന് തയ്യാറാകാതിരുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി ചോദ്യം ചെയ്തപ്പോള്‍ ആഞ്ജലീന സംഭവം തുറന്നുപറഞ്ഞു. ഇതോടെയാണ് പൊലീസ് സംഭവസ്ഥലത്തെത്തിയതും ക്രിസ്റ്റിയാനയുടെ മൃതദേഹം കണ്ടെത്തിയതും. മദ്യം നല്‍കി ക്രിസ്റ്റിയാനോയെ മയക്കിയശേഷമാണ് മരത്തില്‍ കെട്ടിയിട്ട് വയറുപിളര്‍ന്നതെന്ന് ആഞ്ജലീന പറഞ്ഞു. തന്റെ ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് ആഞ്ജലീന പറഞ്ഞെങ്കിലും പൊലീസ് അത് വിശ്വസിച്ചിട്ടില്ല. ഒറ്റയ്ക്ക് ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ ആഞ്ജലീനയ്ക്കാവില്ലെന്നാണ് പൊലീസ് കരുതുന്നത്.
ഒരു പെണ്‍കുഞ്ഞിനെ വേണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ക്രിസ്റ്റിയാനയുടെ വയറ്റില്‍ പെണ്‍കുഞ്ഞാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ അതിനെ സ്വന്തമാക്കണമെന്ന് കരുതിയിരുന്നതായും ആഞ്ജലീന പറഞ്ഞു. പാറ്റോസ് ഡീ മീഞ്ഞാസിലെ സാവോ ലൂക്കാസ് ആശുപത്രിയിലാണ് ആഞ്ജലിന കുഞ്ഞിനെയും കൊണ്ടുചെന്നത്. കുഞ്ഞിന്റെ തലയില്‍ ഒരു മുറിവുമുണ്ടായിരുന്നു. വയറുകീറുന്നതിനിടെ പറ്റിയതാവാം ഈ മുറിവെന്നാണ് കരുതുന്നത്.
കൊട്ടാരക്കര സബ് ജയിലനു മുന്നില്‍ നിന്നാണ് ദീപ ഫെയ്സ്ബുക്ക് ൈലവിലെത്തിയത്. രാഹുൽ ഈശ്വറിന്‍റെ അറസ്റ്റ് അനാവശ്യമാണെന്നും അറസ്റ്റ് ചെയ്ത രീതി ശരിയല്ലെന്നും ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ ദീപ ഫെയ്സ്ബുക്ക് ലൈവിൽ. വികാരാധീനയായാണ് ദീപ ലൈവിൽ സംസാരിച്ചത്
ജാമ്യം ലഭിക്കാത്ത വകുപ്പാണ് രാഹുലിനു മേൽ ചുമത്തിയിരിക്കുന്നത്.
ആന്ധ്രപ്രദേശിയില്‍ നിന്നെത്തിയ മാധവി എന്ന സ്ത്രീയെ മലകയറാന്‍ സമ്മതിച്ചില്ല, പൊലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും തടസപ്പെടുത്തി എന്നു പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാല്‍ ആ സമയത്ത് രാഹുൽ സന്നിധാനത്തായിരുന്നു, പമ്പയിലോ മരക്കൂട്ടത്തിനടുത്തോ രാഹുല്‍ ഉണ്ടായിരുന്നില്ല. ഒരു മീഡിയയും ഇത് ചോദ്യം ചെയ്യുകയോ റിപ്പോർട്ട് ചെയ്യുകയോ ചെയ്തില്ല.
അറസ്റ്റ് ചെയ്തുകൊണ്ടുപോയ രീതിയും ശരിയല്ല. ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞുകൊണ്ടാണ് രാഹുലിനെ അവിടുന്ന് കൊണ്ടുവന്നത്. ആദ്യം താനിതു വിശ്വസിച്ചില്ല. പിന്നെ ജയിലിൽ എത്തി രാഹുലിൽ നിന്നും നേരിട്ടു കേട്ടപ്പോഴാണ് ഇക്കാര്യം വിശ്വസിച്ചത്.
ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന രീതിയാണോ ഇത്? ആരെങ്കിലും ഇത് ചോദ്യം ചെയ്യണം. അറസ്റ്റ് ചെയ്യാനുള്ള വകുപ്പുകൾ ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ രാഹുല്‍ ശബരിമലക്കു വേണ്ടി ജയിലില്‍ നിരാഹാരം കിടക്കുകയാണ്. ജയിലില്‍ അല്ലായിരുന്നെങ്കിലും രാഹുല്‍ അത് തന്നു ചെയ്തേനെ എന്നും ദീപ കരഞ്ഞുകൊണ്ടു പറഞ്ഞു.
ശബരിമലയില്‍ വിശ്വാസികളുടെ പ്രതിഷേധം മറികടന്ന് മലകയറാന്‍ ശ്രമിച്ച് പിന്മാറിയ രഹ്ന ഫാത്തിമയുടെ മതസ്പര്‍ധ വളര്‍ത്താനെന്ന വിമര്‍ശനം ശക്തമാകുന്നു. കോഴിക്കോടും കൊച്ചിയും ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആക്ടിവിസ്റ്റുകളുടെ നേതാവാണ് കേന്ദ്രസര്‍ക്കാര്‍ ജോലിയുള്ള രഹ്ന. കൊച്ചിയിലാണ് ഇവരുടെ താമസം. കേരളത്തില്‍ അടുത്തിടെ നടന്ന സംഘര്‍ഷങ്ങളിലെല്ലാം ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
കൊച്ചിയില്‍ നടന്ന കിസ് ഓഫ് ലവ് സംഭവത്തില്‍ രഹ്ന ഫാത്തിമ പങ്കെടുത്തിരുന്നു. ഇതിനുശേഷം കഴിഞ്ഞവര്‍ഷം കോഴിക്കോട് ഫറൂഖ് കോളജില്‍ അധ്യാപകന്‍ വാത്തക്ക പ്രയോഗം നടത്തിയപ്പോള്‍ മാറുതുറക്കല്‍ സമരമെന്ന പേരില്‍ മാറിടത്തിന്റെ നഗ്നചിത്രം പോസ്റ്റ് ചെയ്തു. ഇതു പലരെയും ചൊടിപ്പിച്ചു. ഇവരുടെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ പലതും മതസ്പര്‍ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വലിയതോതില്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥയാണ് രഹ്ന. ഏക എന്ന ചിത്രത്തില്‍ നായികയായി ഇവര്‍ അഭിനയിച്ചിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതി വിധി വന്നതിന് ശേഷം രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയിട്ട് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. നടപ്പന്തലില്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര അവസാനിപ്പിക്കാന്‍ ഐ.ജി ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് നിര്‍ദേശമുണ്ടായപ്പോഴും പതിനെട്ടാംപടി ചവിട്ടണമെന്നായിരുന്നു രഹ്നാ ഫാത്തിമയുടെ നിലപാട്.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജലന്ധറില്‍ എത്തിയപ്പോൾ അദ്ദേഹത്തിന് നല്‍കിയ സ്വീകരണം വിസ്മയകരമായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയ്ക്ക് ബിഷപ്പ് ഫ്രാങ്കോയെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നുമാണ് ബിഷപ്പ് ഹൗസിലേക്ക് ആനയിച്ചു കൊണ്ടു വന്നത്. ബിഷപ്പ് ഫ്രാങ്കോയുടെ കൂറ്റന്‍ കട്ടൗട്ടുകളും ചിത്രങ്ങളും വഹിച്ചാണ് ഘോഷയാത്രയില്‍ വിശ്വാസികള്‍ അണിനിരന്നത്. ഫ്രാങ്കോയ്ക്ക് പൂക്കള്‍ സമ്മാനിക്കാന്‍ കന്യാസ്ത്രീകളും അത്മായരും തിരക്കു കൂട്ടുകയായിരുന്നു.
വൈദികരുടെയും സുരക്ഷാ ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ‘ബിഷപ്പ് ഫ്രാങ്കോ സിന്ദാബാദ്’ വിളികളോടെയാണ് പള്ളിയില്‍ പ്രവേശിച്ചത്. ഉടന്‍തന്നെ കുര്‍ബാന ആരംഭിച്ചു. ഇരുപതോളം വൈദികര്‍ കുര്‍ബാനയില്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്ക് ശേഷം അദ്ദേഹം തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചു. ആരും തെറ്റുകാരല്ല, ഇങ്ങനെയൊക്കെ സംഭവിച്ചത് ദൈവഹിതമായിരുന്നു. അതുകൊണ്ട് തനിക്ക് ആരോടും പരാതിയില്ല, പിണക്കമില്ല. ജയിലില്‍ എല്ലാവരും മാന്യമായി പെരുമാറി. അനിഷ്ടസംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. ഇവിടെ വന്ന ശേഷം ഉദ്യോഗസ്ഥരെ വിളിച്ചിരുന്നു- അദ്ദേഹം പറഞ്ഞു.
കേസിന്റെ ആദ്യഭാഗം മാത്രമാണ് കഴിഞ്ഞത്. രണ്ടാംഘട്ടം കിടക്കുന്നതേയുള്ളു. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം. കേസിന്റെ വിജയത്തിനായി തുടര്‍ച്ചയായ ഉപവാസ പ്രാര്‍ത്ഥന നടത്തണം. ദിവസവും മൂന്നു പേര്‍ വീതം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കുക. അത് ജപമാലയോ കുരിശിന്റെ വഴിയോ ആകാം. ഇപ്രകാരം കേസ് കഴിയുന്നവരെ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ഫ്രാങ്കോ ആവശ്യപ്പെട്ടു. തന്റെ ജയില്‍ ജീവിതത്തോട് ഐക്യപ്പെട്ട് തറയില്‍ കിടന്നുറങ്ങാന്‍ തയ്യാറായ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി പറഞ്ഞു.