ദിലീപിനോട് ഞാന്‍ രാജി ആവശ്യപ്പെട്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജി ദിലീപ് തന്നു, അത് സ്വീകരിച്ചു. വിമന്‍ ഇന്‍ കളക്ടീവ് സിനിമ കുറേ നാളായി ദിലീപിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. അതിന് സാവകാശം വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് ചിലര്‍ ഈ പ്രശ്‌നം വഷളായി. തുടര്‍ന്ന് ജനറല്‍ ബോഡി വിളിക്കാതെ ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ജഗീഷും ദീലീപും തമ്മില്‍ അഭിപായവ്യത്യാസമില്ല. കാര്യങ്ങള്‍ പറഞ്ഞത് രണ്ട് രീതിയില്‍ ആണെന്നാണ്. ലീഗല്‍ ഒപ്പീനിയന്‍ കിട്ടാന്‍ വൈകിയതിനാലാണ് ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിയത്.
തീരുമാനം വൈകുന്തോറും മോഹന്‍ലാലിനെതിരായ ആരോപണമാണ് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ചാനലുകളില്‍ വന്നത്. അത് തന്നെ വ്യക്തിപരമായ വേദനിപ്പിച്ചെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. ആക്രമിക്കപ്പെട്ട നടിമാര്‍ ഉള്‍പ്പെടെ രാജിവെച്ച നാല് പേരും മാപ്പ് പറയാതെ തിരിച്ച് വരാം. അതിന് അപേക്ഷ നല്‍കണം. മാപ്പ് നല്‍കണമെന്നത് മുമ്പ് സംഘടനയിലുണ്ടായിരുന്ന രീതിയാണ്, മാറിയ സാഹചര്യത്തില്‍ അതുണ്ടാകില്ല. ലളിത ചേച്ചി പഴയ നിലപാട് വെച്ചാണ് മാപ്പ് പറയണമെന്ന് പറഞ്ഞതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
വാട്‌സാപ്പ് സന്ദേശം ചോര്‍ത്തിയതാരാണെന്ന് അന്വേഷിക്കും. ഗ്രൂപ്പില്‍ ഇത്തരം പ്രകോപനപരമായ സംഭാഷണം പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര് ചെയ്താലും തെറ്റാണ്. അലന്‍സിയര്‍ക്കെതിരെ ആരോപണം ഉന്നയിച്ച നടി അംഗമല്ലെങ്കിലും പരാതി തന്നാല്‍ പരിഗണിക്കും. അമ്മയെ തകര്‍ക്കാനാണ് വിമന്‍ ഇന്‍ കളക്ടീവ് ശ്രമിക്കുന്നതെന്ന് ബാബുരാജ് വ്യക്തമാക്കി. മുമ്പ് അമ്മയില്‍ നിന്ന് എന്നെ പുറത്താക്കിയപ്പോള്‍ മാപ്പ് പറഞ്ഞാണ് തിരിച്ച് വന്നതെന്ന് ബാബുരാജ് പറഞ്ഞു.
വിദ്യാരംഭദിനമായതിനാൽ ഇന്നുതന്നെ അയ്യപ്പനെ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് മല കയറാനെത്തിയ കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റി. മുൻപ് മലയാറ്റൂർ മലയുൾപ്പെടെ കയറിയ അനുഭവസമ്പത്തിലാണ് ഒറ്റയ്ക്ക് മല കയറാനെത്തിയത് എന്ന് മേരി പറയുന്നു.
മേരിയുടെ വാക്കുകൾ ഇങ്ങനെ: ”മേരിയെന്നാണ് പേര്. 46 വയസ്സുണ്ട്. മനസ്സിൽ ഭക്തിയുണ്ട്. വിശ്വാസമുള്ളതുകൊണ്ടാണ് അയ്യപ്പനെ കാണാനെത്തിയത്. നാലഞ്ച് വർഷമായി മലയാറ്റൂരും തെക്കൻകുരിശുമലയും കയറുന്നുണ്ട്. നിങ്ങളാരും ആക്രമിക്കാതിരുന്നാൽ മതി, ഞാൻ പോയി കണ്ടോളും.
ആറുമാസം മുൻപ് വന്നിരുന്നു. അന്ന് പമ്പയിലെത്തി ഗണപതി കോവിലിലെത്തി തൊഴുതുമടങ്ങി. അന്നെനിക്ക് അനുവാദമില്ലായിരുന്നു.
ഒരു പ്രതിഷേധത്തിന്റെയും ഭാഗമല്ല. ഒരു ബാഹ്യശക്തിയെന്നെ നിയന്ത്രിക്കുന്നുണ്ട്. ആ ശക്തിയാണ് എന്റെ ശരീരത്തെ നിയന്ത്രിക്കുന്നത്. ടെലിപ്പതിയിലും ആ ശക്തിയിലും അയ്യപ്പന്റെ അനുഗ്രഹത്തിലും വിശ്വാസമുണ്ട്. 46 വയസ്സിൽ തന്നെ മുട്ടുവേദന തുടങ്ങി. ഇനിയെപ്പോ കയറാനാണ്?
തിരിച്ചുവന്നാലും ഇല്ലെങ്കിലും ഒരു മരണമല്ലേ ഉള്ളൂ? അന്തസ്സായി മരിക്കാം. പിന്നെ അയ്യപ്പനെ ഇന്ന് കാണണമെന്ന് എനിക്കുണ്ട്. വിദ്യാരംഭമാണ്. ഒരു പുതിയ കാര്യം. ”
ഇതിനിടെ സുരക്ഷ നല്‍കാന്‍ തയാറവല്ലെന്ന് പൊലീസ് അറിയിച്ചു. മേരി സ്വീറ്റിയെ സുരക്ഷാപ്രശ്നം ധരിപ്പിക്കാന്‍ പൊലീസ് ശ്രമിക്കുന്നു. സുരക്ഷ നല്‍കാനാവില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചു. യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ഥന. തനിച്ചുവേണമെങ്കില്‍ പോകാമെന്നും പൊലീസ് പറഞ്ഞു.
നേരത്തെ സംഭവിച്ചത്
ശബരിമല സന്നിധാനത്തെത്തിയ രണ്ട് യുവതികള്‍ മടങ്ങിയത് അല്‍പം മുന്‍പാണ്. കനത്ത പൊലീസ് സുരക്ഷയിൽ ആന്ധ്രയിൽ നിന്നെത്തിയ കവിതയും രഹ്ന ഫാത്തിമയും മലയിറങ്ങി. സുപ്രീംകോടതി വിധിക്കുശേഷം മൂന്നാംതവണയാണ് സന്നിധാനത്തേക്ക് പോകാന്‍ യുവതികള്‍ ശ്രമിച്ചത്. കൊച്ചി സ്വദേശി രഹന ഫാത്തിമ ഇരുമുടിക്കെട്ടുമായെത്തിയപ്പോള്‍ ഹൈദരാബാദിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിങ്ങിനാണ് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. രാത്രി പമ്പ പൊലീസിന്റെ പിന്തുണ തേടിയ ഇവരോട് പുലര്‍ച്ചെ എത്താന്‍ ഐജി ശ്രീജിത്ത് നിര്‍ദേശിച്ചു. രാവിലെ ആറരയ്ക്ക് സര്‍വസജ്ജരായ പൊലീസ് സംഘത്തിന്റെ അകമ്പടിയില്‍ മലകയറ്റം.
അപ്പാച്ചിമേടുപിന്നിട്ട്ശബരീപീഠത്തിനരികിലെത്തിയപ്പോള്‍ ഒരാള്‍ യുവതികള്‍ക്കുനേരെ കല്ലെറിഞ്ഞു. ഇയാളെ പൊലീസ് ഉടന്‍ നീക്കി. സന്നിധാനത്തെ നടപ്പന്തല്‍ വരെ വീണ്ടും സുഗമമായ യാത്ര. എന്നാല്‍ നടപ്പന്തലിലേക്ക് കടന്നതോടെ അറുപതോളം പേര്‍ പ്രതിഷേധവുമായെത്തി.
ഐജിയുടെ അഭ്യര്‍ഥന തള്ളിയ പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ കുത്തിയിരുന്ന് ശരണംവിളിച്ചു. ഇതോടെ ഐജി ഡിജിപിയുമായും ദേവസ്വംമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. തൊട്ടുപിന്നാലെ ദേവസ്വമന്ത്രി തിരുവനന്തപുരത്ത് നിലപാട് വ്യക്തമാക്കി. തുടര്‍ന്ന് ഐജിയുടെ നേതൃത്വത്തില്‍ രഹന ഫാത്തിമയേയും കവിതയേയും വനംവകുപ്പ് ഐബിയിലേക്ക് മാറ്റി. തിരിച്ചിറങ്ങാന്‍ പൊലീസ് അഭ്യര്‍ഥിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചു. ഈസമയം ശബരിമല ക്ഷേത്രത്തിലെ പരികര്‍മികള്‍ പതിനെട്ടാംപടിക്കുമുന്നില്‍ നാമജപപ്രതിഷേധം തുടങ്ങി.
സ്ഫോടനാത്മകമായ സ്ഥിതിയാണെന്ന് ബോധ്യപ്പെടുത്തിയതോടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയാല്‍ മടങ്ങിപ്പോകാമെന്ന് യുവതികള്‍ അറിയിച്ചു. അഞ്ചുമണിക്കൂര്‍ നീണ്ട സംഘര്‍ഷാന്തരീക്ഷത്തിനൊടുവില്‍ തിരിച്ചിറക്കം. കൂടുതല്‍ ശക്തമായ സുരക്ഷയില്‍. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമലയിലെത്തിയ യുവതികളെ തടയുന്നതില്‍ മൂന്നാംദിവസവും പ്രതിഷേധക്കാര്‍ വിജയിച്ചു. എന്നാല്‍ ഓരോദിവസവും കൂടുതല്‍ യുവതികള്‍ എത്തുന്നത് കൂടുതല്‍ വെല്ലുവിളിയാകുന്നത് പൊലീസിനാണ്
ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം. എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്.
രഹ്ന ശബരിമലയില കയറുന്നു എന്ന് ഭർത്താവ് മനോജ് ശ്രീധർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം.
വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വീട് ആക്രമിച്ചതായി ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.
രഹ്നയും ആന്ധ്രാ പ്രദേശില്‍ നിന്നുള്ള മാധ്യമപ്രവർത്തക കവിതയും നടപ്പന്തൽ വരെയെത്തിയ ശേഷം കടുത്ത സമ്മർദ്ദത്തിനൊടുവിൽ മടങ്ങി. ഹെൽമറ്റ് ധരിച്ച് കനത്ത പൊലീസ് സുരക്ഷയിലാണ് രഹ്ന ഇവിടെ വരെ എത്തിയത്. കനത്ത സുരക്ഷയിലാണ് ഇവരെ തിരിച്ചിറക്കുന്നതും.
സർക്കാർ നിർദേശത്തെത്തുടർന്ന് യുവതികളോട് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മടങ്ങിപ്പോകില്ലെന്ന നിലപാടാണ് ആദ്യം യുവതികൾ സ്വീകരിച്ചത്. രണ്ട് യുവതികളെയും നടപ്പന്തലിനടുത്തെ വനംവകുപ്പ് ഐ ബിയിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ സന്നിധാനത്ത് എത്തിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീടിനു നേരെ ആക്രമണം ഉണ്ടായി.രാവിലെ രണ്ടുപേരെത്തി വീട് ആക്രമിച്ചു.
ആന്ധ്രയില്‍ നിന്നുള്ള തെലുങ്ക് ഓണ്‍ലൈൻ മാധ്യമപ്രവർത്തകയ്ക്കൊപ്പമാണ് രഹ്നയും മലകയറാനെത്തിയത്. കറുപ്പുടുത്ത് ഇരുമുടിക്കെട്ടുമേന്തിയാണ് രഹ്നയെത്തിയത്. നടപ്പന്തൽ വരെയെന്തിയ യുവതികൾക്കുനേരെ അയ്യപ്പഭക്തർ വൻ പ്രതിഷേധമുയർത്തിയിരുന്നു. നിലത്തുകിടന്ന് പ്രതിഷേധിച്ച അയ്യപ്പഭക്തരോട് സംയമനത്തോടെയാണ് ഐജി ശ്രീജിത്ത് പ്രതികരിച്ചത്. നിങ്ങളെ ഉപദ്രവിക്കാനല്ല വന്നതെന്നും താനും അയ്യപ്പവിശ്വാസിയാണെന്നും ശ്രീജിത്ത് വിശദീകരിച്ചു. നിങ്ങൾക്ക് വിശ്വാസത്തോട് മാത്രമെ ബാധ്യതയുള്ളൂവെന്നും പൊലീസിന് വിശ്വാസങ്ങളോടും നിയമങ്ങളോടും ബാധ്യതയുണ്ടെന്ന് ശ്രീജിത്ത് വിശദീകരിച്ചു.
ഇതിന് പിന്നാലെയാണ് സർക്കാർ നിർദേശമെത്തിയത്. തുടർന്ന് യുവതികളോട് ഐജി സംസാരിച്ചു. സുപ്രീം കോടതി വിധിയുടെ സാഹചര്യത്തിലാണ് ശബരിമലയിലെത്തിയതെന്നും മടങ്ങിപ്പോകില്ല എന്നുള്ള നിലപാടാണ് യുവതികൾ ആദ്യം സ്വീകരിച്ചത്.
സന്നിധാനം: ശബരിമല സന്ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനം നടപ്പന്തലില്‍. പമ്പയില്‍ നിന്ന് വന്‍ പോലീസ് സുരക്ഷയിലാണ് ഇവര്‍ സന്നിധാനത്തിനു സമീപം എത്തിയത്. നടപ്പന്തലില്‍ ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധം തുടരുകയാണ്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചിയില്‍ നിന്നുള്ള രഹ്ന ഫാത്തിമയുമാണ് പോലീസ് സംരക്ഷണയില്‍ ഇവിടെ എത്തിയിട്ടുള്ളത്. കവിത പോലീസ് വേഷത്തിലാണ് മല കയറിയത്.
ഇവര്‍ മല കയറുന്നത് അറിഞ്ഞതോടെ ശബരിമല സമരക്കാര്‍ സന്നിധാനത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. നടപ്പന്തലില്‍ കിടന്നും ഇരുന്നും ഇവര്‍ മാര്‍ഗ്ഗതടസം ഉണ്ടാക്കുകയാണെന്നാണ് വിവരം. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല.
യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണ വര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് രാജീവരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാമെടുക്കുക.
അതേസമയം ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എയുടെ പ്രതികരണം വൈറല്‍. റിപ്പബ്ലിക്ക് ടിവി ചാനലിനോടാണ് ഈ വിഷയത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ നിലപാട് വ്യക്തമാക്കിയത്. ജനങ്ങളുടെ വിശ്വാസത്തില്‍ കൈകടത്താന്‍ സുപ്രീം കോടതിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയ പിസി സ്ത്രീ പ്രവേശനം നിലവിലെ അചാരങ്ങളുടെ ലംഘനമാണെന്നും കൂട്ടിച്ചേര്‍ത്തു.
തുടക്കത്തില്‍ ഇംഗ്ലീഷില്‍ സംസാരിച്ച എംഎല്‍എ പിന്നീട് സംസാരം മലയാളത്തിലേക്ക് മാറ്റുകയാണെന്ന് റിപ്പോര്‍ട്ടറോട് പറയുകയും അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും പത്തിനും അന്‍പതിനും ഇടിയിലുള്ള സ്ത്രീകളെ വേണ്ടെന്ന് അയ്യപ്പന്‍ പറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതി വിധി നടപ്പാക്കുകയാണെന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് പിണറായി നാസ്തികനാണെന്നാണ് പിസി മറുപടി പറഞ്ഞത്.
ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ലെങ്കിലും ദിലീപ് ഫാന്‍സ് ക്ലബ്ബിലാണ് ദിലീപ് കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനിയത്തി പിറന്നതായാണ് ഫാന്‍സ് അറിയിച്ചിരിക്കുന്നത്.
‘കാവ്യ മാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി’യതായി ദിലീപ് ഫാന്‍സ് ക്ലബ്ബില്‍ വന്ന കുറിപ്പില്‍ പറയുന്നു. ജനപ്രിയന്‍ വീണ്ടും അച്ഛനായി. കാവ്യയ്ക്ക് പെണ്‍കുഞ്ഞാണെന്നും ആശംസകള്‍ അറിയിക്കുന്നതായിട്ടുമാണ് പോസ്റ്റിലുള്ളത്. അതേ സമയം ഇത് ഫേക്ക് ന്യൂസാണെന്നും കാവ്യ പ്രസവിച്ചിട്ടില്ലെന്നും ഒരു വിഭാഗം ഫാന്‍സ് പറയുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെയും ഔദ്യോഗികമായി സ്ഥിതീകരണം ഉണ്ടായിട്ടില്ല. ഉടന്‍ കുടുംബം ഇക്കാര്യം അറിയിക്കുമെന്നാണ് കരുതുന്നത്.
അതേസമയം ദിലീപിനും കാവ്യയ്ക്കും പിറക്കുന്നത് ആണ്‍കുട്ടിയാണെന്നും അല്ലെന്നുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രവചനനമുണ്ടായിരുന്നു. ദിലീപിന്റെ പുത്രിയായി മീനാക്ഷിയുള്ളപ്പോള്‍ മലയാള സിനിമയിലെ മറ്റൊരു താരപുത്രനായിരിക്കും ജനിക്കുന്നതെന്നും ചിലര്‍ വാദിച്ചിരുന്നു. താരപുത്രനായാലും പുത്രിയായലും സന്തോഷമാണെന്നും മറ്റ് ചില ആരാധകര്‍ പറയുന്നു.
2016 ലായിരുന്നു മലയാളക്കരയെ അത്ഭുതപ്പെടുത്തി കൊണ്ട് ദിലീപ്-കാവ്യ മാധവന്‍ വിവാഹ വാര്‍ത്തയെത്തിയത്. വിവാഹത്തിന് ശേഷം വലിയ പ്രശ്‌നങ്ങള്‍ ദമ്പതികളെ തേടി എത്തിയെങ്കിലും കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോയത്. അതിനിടയിലാണ് കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഇതിനു പിന്നാലെ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളെത്തുകയായിരുന്നു.
അമ്മയാവുന്നതിലുള്ള സന്തോഷത്തിലായിരുന്നു കാവ്യ മാധവനും. ബേബി ഷവര്‍ പാര്‍ട്ടിയില്‍ മഞ്ഞ നിറമുള്ള വസ്ത്രത്തില്‍ അതീവ സുന്ദരിയായിട്ടാണ് കാവ്യ പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങള്‍ക്കുമൊപ്പമായിരുന്നു ആഘോഷം. പാര്‍ട്ടിയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇന്റര്‍നെറ്റിലൂടെ പുറത്തെത്തിയത്. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന സന്തോഷമായിരുന്നു കാവ്യയുടെ മുഖത്ത്. ചിത്രങ്ങളില്‍ ദിലീപിനെയും മീനാക്ഷിയെയും കണ്ടില്ലെന്നുള്ളത് ആരാധകരെ നിരാശരാക്കിയിരുന്നു.
മോഡലിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊമ്പതുകാരന്‍. ലൈംഗികബന്ധം നിഷേധിച്ചതിലുള്ള വൈരാഗ്യം മൂലമാണ് മോഡലിനെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച്ചയാണ് മാനസി ദീക്ഷിത് എന്ന മോഡലിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലനടത്തിയ മുസാമില്‍ സയിദിനെ ഇന്റര്‍നെറ്റിലൂടെയാണ് മാനസി പരിചയപ്പെടുന്നത്.
രാജസ്ഥാനില്‍ നിന്ന് മോഡലിങ്ങിനായി മുംബൈയിലെത്തിയ മാനസിയെ കാണാന്‍ അന്ധേരിയിലുള്ള അവരുടെ ഫ്‌ലാറ്റില്‍ സയിജ് എത്തുകയായിരുന്നു. സംസാരത്തിനിടെ തന്റെ ഇംഗിതം സയിദ് മാനസിയെ അറിയിച്ചു. ആവശ്യം നിഷേധിച്ചതോടെ പെട്ടന്നുണ്ടായ പ്രകോപനത്തില്‍ സയിദ് മാനസിയുടെ തലയില്‍ കസേര കൊണ്ട് അടിക്കുകയായിരുന്നു. </span>
അടിയേറ്റ് ബോധം മറഞ്ഞുവീണ മാനസിയെ വിളിച്ചുണര്‍ത്താന്‍ ആവുംവിധം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അല്‍പസമയത്തിനകം അര്‍ദ്ധബോധാവസ്ഥയിലേക്ക് മാനസി എത്തി. എന്നാല്‍, മാനസിയുടെ അമ്മ അവിടേക്ക് എത്തുമെന്ന പരിഭ്രമത്തില്‍ അവളുടെ കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയെന്നാണ് സയിദ് പൊലീസിന് നല്‍കിയ മൊഴി. മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതിനു ശേഷം സയിദ് ഓട്ടോറിക്ഷയില്‍ കയറി പോയി. സെയ്ദിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിച്ചു.പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുടര്‍ന്നാണ് പൊലീസ് അയാളെ പിടികൂടിയത്.
കസ്റ്റഡിയിലുള്ള ഇയാളുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. സയിദിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും കൂടുതല്‍ ശാസ്ത്രീയതെളിവുകള്‍ ലഭിക്കാനുള്ള അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
അലന്‍സിയര്‍ തന്നോട് മോശമായി പെരുമാറി എന്ന ദിവ്യാ ഗോപിനാഥിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടനെതിരെ മറ്റൊരു ലൈംഗികാരോപണം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. ‘മണ്‍സൂണ്‍ മംഗോസ്’ എന്ന മലയാള ചിത്രത്തിന്റെ സെറ്റില്‍ വച്ച് അവിടെയുണ്ടായിരുന്ന ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി എന്നാണ് വെളിപ്പെടുത്തൽ.
ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയ ഫഹദ്, ടൊവീനോ, വിനയ് ഫോര്‍ട്ട് എന്നിവരുള്‍പ്പെടെയുള്ള സിനിമ ക്രൂ മുഴുവന്‍ അലന്‍സിയറിന്റെ പ്രവൃത്തികള്‍ മൂലം അപമാനിതരായെന്നും പേര് വെളിപ്പെടുത്താത്ത ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…..
ആര്‍ട്ടിസ്റ്റ് ബേബി ചീപ്പാണ്.വെറും പന്ന
അലന്‍സിയറെ പോലെ മുതിര്‍ന്ന കലാകാരനും ബഹുമാനിതനും സാമൂഹ്യ ചിന്തകളുമുള്ള ഒരാളില്‍ നിന്നും പ്രതീക്ഷിച്ചതല്ല, സ്ത്രീകള്‍ക്കെതിരായ കടന്നുകയറ്റങ്ങള്‍.
ഒരു അമേരിക്കൻ സുഹൃത്തില്‍ നിന്നും അയച്ചു കിട്ടിയ ഈ വിവരങ്ങള്‍ കൂടി വായിച്ചു കഴിഞ്ഞപ്പോള്‍ അലന്‍സിയര്‍ എന്ന കലാകാരനിലെ അധമത്വം പൂര്‍ണ്ണമായി. പേര് വെളിപ്പെടുത്തുവാന്‍ തല്‍ക്കാലം ആഗ്രഹിക്കാത്ത സുഹൃത്തിന്റെ കത്ത് കുറച്ചു ചുരുക്കിയാണ് കൊടുക്കുന്നത്.
ഈ അലന്‍സിയര്‍ എന്ന ആര്ടിസ്‌റ് ബേബി എത്ര ചീപ് ആണ് ???
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലാണ് ഇയാള്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അമേരിക്കയില്‍ പൂര്‍ണമായും ചിത്രീകരിച്ച മണ്‍സൂണ്‍ മംഗോസ് എന്നചിത്രത്തിലേക്കു സ്റ്റീവ്‌ലോപെസ് ഇറങ്ങുന്നതിനു മുന്‍പുതന്നെ ഇയാള്‍ എങ്ങേനെയോ തിരഞ്ഞെടുക്കപ്പെട്ടു.
ഇവിടുന്നു അമേരിക്കയിലേക്ക് പുറപ്പെടുമ്പോള്‍ ബാക്കി ക്രൂവിനുമുന്പില്‍ തികച്ചും മാന്യനും ,വിനീതനുമായി പെരുമാറിയ ഇയാള്‍ ,അവിടെ ചെന്നപ്പോള്‍ തന്റെ തനിസ്വഭാവം കാണിച്ചുതുടങ്ങി.
പൂര്‍ണമായും മദ്യത്തിനടിമയായിരുന്ന ഇയാള്‍ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ഓസ് മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു. തുടര്‍ന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും.
എല്ലാത്തരത്തിലും ഇയാളെ കൊണ്ട് പൊറുതിമുട്ടിയ പ്രൊഡക്ഷന്‍ ടീം, എങ്ങേനെയും ഇയാളുടെ റോളുത്തീര്‍ത്തു നാട്ടിലേക്ക് കയറ്റിവിടാന്‍ തീരുമാനിച്ചു.
ഇവിടുന്നു കയറുമ്പോള്‍ ,പ്രതിഫലത്തേക്കാള്‍ ഇത്തരം അവസരങ്ങള്‍ക്കു വിലകല്പിക്കുന്ന ആളാണ് താനെന്നും, അതുകൊണ്ടു ഈ വേഷം തന്നെ ഭാഗ്യമായി കരുതുന്നു എന്ന് പറഞ്ഞ ഇയാള്‍ അവിടെ ചെന്നതിനുശേഷം കാണിച്ച നന്ദികേടാണ് മലയാളികളെ അന്യനാട്ടില്‍ വിദേശീയരുടെ മുന്‍പില്‍ തൊലിയുരിച്ചത്.
ഇവിടുന്നു ഷൂട്ടിങ്ങിനായി പോയ ഫഹദ് ഫാസില്‍ ,ടോവിനോ തോമസ് ,വിനയ്‌ഫോര്‍ട്ട് തുടങ്ങിയ താരങ്ങളുള്‍പ്പെടെ ,മൊത്തം ക്രൂവിനെ നാണം കെടുത്തിയ ഈ ആഭാസന്‍ ചെയ്ത വൃത്തികേട് ജനം അറിയട്ടെ ..
അമേരിക്കയില്‍ ഷൂട്ടിങ്ങിനുള്ള ടെക്‌നിക്കല്‍ ക്രൂ മുഴുവരും അമേരിക്കക്കാരായിരുന്നു .ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അവര്‍, ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോട് ജോലിക്കിടയില്‍ കാണിച്ചിരുന്നില്ല.
ഷൂട്ടിംഗ് ഇല്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവര്‍ പലരും മലയാളികള്‍ താമസിക്കുന്ന സ്ഥലത്തുവരികയും ,മലയാളികളുടെ തനതായ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു (അവിടെ ജോലിചെയ്ത കോട്ടയംകാരന്‍ കൂക് പറഞ്ഞറിഞ്ഞതാണിത് ).
ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു )എന്നും കൊണ്ടുപോകാന്‍ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു .പിതാവ് ഒരു ആക്‌സിഡന്റില്‍ മരണപ്പെട്ട അവള്‍ ഇതുപോലുള്ള പാര്‍ട്ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടര്‍ന്നിരുന്നത്.
അപ്പോഴേക്കും ഒരുവിധം എല്ലാവരെയും വെറുപ്പിച്ചിരുന്ന അലെന്‍സിറിനെ നാട്ടിലേക്കു പാക്കുചെയ്യുന്ന ദിവസം എത്തി .ഉച്ചക്കുള്ള ഭക്ഷണം എടുക്കാന്‍ ചെന്ന മേല്പറഞ്ഞ പെണ്‍കുട്ടിയോട് പോകുംവഴി ഏറെ അകലെയല്ലാത്ത എയര്‍പോര്‍ട്ടില്‍ അലെന്‍സിയറെ ഡ്രോപ് ചെയ്യണമെന്ന് പ്രൊഡക്ഷന്‍ ഹെഡ് ആയ വെള്ളക്കാരി ലിസ ഖെര്‍വനിസ് ചുമതലപ്പെടുത്തിയിരുന്നു.
ഫുഡും എടുത്തു, ഒപ്പം പിതാവിനേക്കാള്‍ പ്രായവും ഉള്ള അലെന്‍സിയറിന്റെ പെട്ടി വാഹനത്തില്‍ കയറ്റുവാന്‍ സഹായിക്കുകയും ചെയ്ത ആ നല്ല പെണ്‍കുട്ടി ,കാറിന്റെ ഫ്രന്‍ഡ് സീറ്റില്‍ ലോകഫ്‌റോഡ് ആയ ഈ ആഭാസനെയും കയറ്റി എയപോര്‍ട്ടിലേക്കു യാത്രയായി .
അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോള്‍ ,പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍ വന്നു ക്യാമെറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കന്‍ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കുവാനും തുടങ്ങി .അവര്‍ ഷൂട്ടിംഗ് തുടരുന്നില്ലെന്നു മാത്രമല്ല ,ഇനിയും ഈ സിനിമ ക്രൂ ആയി തുടരുവാന്‍ താല്പര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങള്‍ എത്തി.
പിന്നീട് ചീഫ് കോര്‍ഡിനേറ്റര് അലന്‍ സ്മിത്ത് പറയുമ്പോളാണ് കാര്യങ്ങള്‍ എല്ലാവര്‍ക്കും എത്ര ഭീകരമാണെന്നു മനസ്സിലാകുന്നത് .
എയര്‍ പോര്‍ട്ടിലെ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയ ഉടന്‍ ആട്ടിന്‍തോലിട്ട അലെന്‍സിയര്‍ ആ പാവം പെണ്‍കുട്ടിയെ കടന്നു പിടിച്ചു ,ഞെട്ടിത്തരിച്ചു പോയ ആകുട്ടിയോടു .. ഞാന്‍കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ എനിക്കാനൊന്നു വഴങ്ങിത്തരണം എന്നീ പിശാച് അലറി ..നിലവീണ്ടെടുത്ത പെണ്‍കുട്ടി വയസ്സന്റെ ചെവിക്കല്ല് നോക്കി അഞ്ചാറു പൊട്ടിച്ചു ,തുടര്‍ന്ന് പോലീസിനെ വിളിക്കാന്‍ കാറിന്റെ വെളിയില്‍ ഇറങ്ങി .
എമെര്‍ജന്‍സിപോലീസിനെ വിളിക്കാന്‍ മൊബൈല്‍ എടുത്തു ഡയല് ചെയ്യുമ്പോഴാണ് …,പണിപാളി എന്ന് മനസ്സിലാക്കി ,അറിയാത്ത ഭാഷയില്‍ ചതിക്കരുത് എന്ന് നിലവിളി തുടങ്ങിയ അലെന്‍സിയറിനെ പോലും ഞെട്ടിച്ചുകൊണ്ട് ….ഫോണില്‍ മറ്റെങ്ങോ നിന്നും ഒരു കാള്‍ ഇന്‍കമിങ് ആയിവന്നത് …ഭക്ഷണം എപ്പോള്‍ എത്തുമെന്നറിയാന്‍ വിളിച്ച ലിസ ആയിരുന്നു മറുതലക്കല്‍ .
നടന്ന സംഭവങ്ങള്‍ മുഴുവനും കേട്ട് പകച്ച ലിസ പോലീസിനെ വിളിക്കാന്‍ അല്പം വരട്ടെ ..ഞാന്‍ ഇപ്പോള്‍ തന്നെ ചീഫുമായി ആലോചിച്ചിട്ട് മാത്രം വിളിച്ചാല്‍ മതി എന്നും ആജ്ഞാപിച്ചു .
എല്ലാ ഇന്ത്യക്കാരുടെയും തൊലി ഉരിയിക്കുന്നതായിരുന്നു പിന്നീടങ്ങോട്ട് നടന്നകാര്യങ്ങള്‍.അത്രനാള്‍ തോളില്‍ കയ്യിട്ടുരുന്ന പല വെള്ളക്കാരും ,പ്രത്യേകിച്ച് വനിതകള്‍ പേടിയോടെ മാത്രം ഇന്ത്യക്കാരെ സമീപിക്കാന്‍ തുടങ്ങി . ഒരുവിധത്തില്‍ അലെന്‍സിയറെ കയറ്റിവിട്ടു .ഒരുതെറ്റും ചെയ്യാത്ത പ്രൊഡ്യൂസര്‍ അത്യാവശ്യം നല്ലൊരുതുക ആ പെണ്‍കുട്ടിക്കായി കോമ്പന്‍സേഷന്‍ കൊടുക്കേണ്ടിവന്നു .(നിയമനടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കില്‍ പ്രോഡ്യൂസര്‍സും അവിടെ തൂങ്ങും .ഈ സാഹചര്യത്തില്‍ ഇവിടെ തുടരാന്‍ കഴിയാത്തതുകൊണ്ട് ജോലി നിര്‍ത്തുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവള്‍ വാങ്ങാന്‍ കൂട്ടാക്കിയുള്ളു ).
ഇതിലൊക്കെ ദയനീയം അവിടെ തുടര്‍ന്ന ബാക്കിയുള്ളവരുടെ കാര്യത്തിലായിരുന്നു .മേലില്‍ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനൊരു ആക്രമണമോ ,അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല, നിങ്ങള്കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാര്‍ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കന്‍ സ്ത്രീകള്‍ എന്ന് തുടങ്ങിവളരെ ഏറെ നിബന്ധനകള്‍ അടങ്ങിയ ഒരു എഗ്രിമെന്റ് പ്രൊഡ്യൂസര്‍ ഒപ്പിടേണ്ടിവന്നു .ഇങ്ങനൊരു അധമനെ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന്റെ വലിയ പി .
.ഈ എഗ്രിമെന്റ് ഷൂട്ടിംഗ് ക്രൂ താമസിക്കുന്നിടത്തും ,ലൊക്കേഷനില്‍ പലയിടത്തുമായി അവര്‍ പതിച്ചു .തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയമൊത്തം ടീം അംഗങ്ങളും ഈ ഒട്ടിച്ച നോട്ടീസിന്റെ മുന്പില്‍കൂടി നാണം കെട്ടു നടക്കേണ്ടിവന്നു .
ഇയാള്‍ക്കെതിരെ കേസെടുക്കാതിരിക്കാന്‍ അന്ന് സെറ്റിലുണ്ടായിരുന്ന അമേരിക്കന്‍മലയാളികളായ ഞങ്ങള്‍ ,അമേരിക്കന്‍ ക്രൂവിനോട് കഷ്ടപ്പെട്ട് നടത്തിയ പരിശ്രമങ്ങള്‍ക്കും ആ നല്ല മനസ്സിനുടമകളായ അമേരിക്കന്‍ ടീമംഗങ്ങളുടെ ക്ഷമിക്കാനുള്ള മനസ്സും കാരണമാണ് ഇന്ന് ഈ തെമ്മാടി മാന്യരായവരെ അധിക്ഷേപിച്ചിങ്ങനെ കേരളമണ്ണില്‍ വിലസുന്നത്.
ഇയാള്‍ അഭിനയിക്കുന്ന പല സിനിമകളുടെയും സെറ്റില്‍ ഞരമ്പ് രോഗം തെളിയിച്ചിട്ടുണ്ട് ,ആഭാസം എന്ന സിനിമയുടെ സെറ്റിലുണ്ടായിരുന്നചില പെണ്‍കുട്ടികള്‍ക്കും പല കഥകളും പറയാനുണ്ട് ,പലരും പലതും പുറത്തുപറയാതെ വിഴുങ്ങുന്നു .
മേല്പറഞ്ഞ അമേരിക്കന്‍ സംഭവത്തില്‍ എന്തെങ്കിലും സത്യമില്ലായ്കയോ ,വളച്ചുകെട്ടൊ ഉണ്ടെങ്കില്‍ എല്ലാം സഹിച്ച ,ഫഹദ് ഫാസിലോ ,ടോവിനോ തോമസോ,വിനയ് ഫോര്‍ട്ടു ,ഫിലിം പ്രൊഡ്യൂസര്‍ തമ്പി ആന്റണി എന്നിവര്‍ പ്രതികരിക്കട്ടെ ,അല്ലെന്‍സിയര്‍ നിയമനടപടിക്കൊരുങ്ങട്ടെ ..അപ്പോള്‍ കൂടുതല്‍ തെളിവുകളുമായി ഞങ്ങള്‍ രംഗത്തുവരാം ..
ഏതെങ്കിലും ഷോയ്ക്കുവേണ്ടിയോ,ഷൂട്ടിങ്ങിനുവേണ്ടിയോ താനിനി അമേരിക്കയിലേക്കൊന്നു വന്നു കാണിക്കൂ ..അപ്പോള്‍ കാണാം താന്‍ കാണിച്ച ചെറ്റത്തരത്തിനു ഇവിടുള്ളവര്‍ എങ്ങനെ പ്രതികരിക്കും എന്നുള്ളത് .
ഇപ്പോഴിതാ me too വിവാദത്തിലും ഈ ഞരമ്പിന്റെ പേര് ഒരു സ്ത്രീ വിളിച്ചു പറഞ്ഞിരിക്കുന്നു (ഇനീം പലരും പലതും ഈ തെമ്മാടിയെപ്പറ്റി വെളിപ്പെടുത്തിയേക്കാം ) സത്യാവസ്ഥ മാത്രം പുറത്തറിയിക്കാന്‍ ഇത്തരം ഒരു പോസ്റ്റിടേണ്ടിവന്ന ഒരു അമേരിക്കന്‍ മലയാളി (പേര് മനപ്പൂര്‍വം വെക്കുന്നില്ല )
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് നടന്ന അക്രമികൾ തല്ലിത്തകർത്തവയിൽ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ വാഹനവും ഉണ്ടായിരുന്നു. റിപ്പോര്‍ട്ടര്‍ക്കെതിരെ അക്രമികള്‍ മര്‍ദനവും കയ്യേറ്റവും നടത്തി. ഇതിനെതിരെ അര്‍ണബും ചാനലും മന്ത്രി ഷൈലജയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതികരണം തേടിയത് വലിയ വാര്‍ത്ത ആകുകയും ചെയ്തു. വാഹനം തല്ലിത്തകർത്ത സ്ഥലത്തുനിന്നെടുത്ത വിഡിയോയിലെ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
റിപ്പബ്ലിക് ടിവിയുടെ വാഹനമാണെന്ന് അറിയാതെയായിരുന്നു അക്രമമെന്ന് വിഡിയോയിലെ സംഭാഷണത്തിൽ നിന്ന് വ്യക്തമാണ്. ഇത് ആർഎസ്എസിന്റെ ചാനലാണെന്നും അർണബിന്റെ ചാനലാണെന്നുമൊക്കെ വിഡിയോയിൽ ഒരാൾ പറയുന്നത് കേൾക്കാം. ഏത് ചാനലെന്ന് ചോദിക്കുന്നവരോട് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന റിപ്പബ്ലിക് ചാനലെന്ന് വിശദീകരിക്കുന്നുമുണ്ട്. ഏത് ഗോസ്വാമിയെന്നും ചിലർ ചോദിക്കുന്നു. ഒടുവിൽ നമുക്ക് അങ്ങനെയൊന്നുമില്ലെന്ന് ഒരാൾ പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഈ വിഡിയോ.
അജ്മാനിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മുത്തച്ഛനും പേരക്കുട്ടികളുമടക്കം മൂന്നു പേർ മരിച്ചു. റാഷിദിയ്യ ഏരിയയിലെ ആറു നില കെട്ടിടത്തിന്റെ നാലാം നിലയിൽ ഉച്ചയ്ക്ക് 12.06നായിരുന്നു സംഭവം. 69കാരനും ആറും നാലും വയസുള്ള പേരക്കുട്ടികളും കനത്ത പുകയിൽ ശ്വാസം മുട്ടിയാണ് മരിച്ചത്. മൂന്നു പേർക്കും നേരിയ പൊള്ളലുമേറ്റിട്ടുണ്ട്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രണവിധേയമാക്കിയതായി അജ്മാൻ സിവിൽ ഡിഫൻസ് ഡെപ്യുട്ടി ഡയറക്ടർ ജനറൽ ബ്രി.റാഷിദ് ജാസിം മജ് ലാദ് പറഞ്ഞു.