കുഞ്ഞ് പിറന്നതിനു ദിലീപിനും കാവ്യാ മാധവനും ആശംസകള്‍ നേര്‍ന്ന മാധ്യമപ്രവര്‍ത്തകയെ കൊന്നു കൊലവിളിച്ച് നടിമാര്‍. തമിഴ് സിനിമാ മാധ്യമ പ്രവര്‍ത്തകയുടെ ട്വീറ്റിന് താഴെയാണ് ലക്ഷ്മി മച്ചു, റായ് ലക്ഷ്മി, തപ്‌സി പന്നു, ശ്രീയ ശരണ്‍, രാകുല്‍ പ്രീത് എന്നിവരുടെ പ്രതികരണം.
‘ഒരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ക്രിമിനല്‍ റെക്കോര്‍ഡുള്ള വ്യക്തിയുടെ ചിത്രമാണ് ഇവര്‍ പോസ്റ്റ് ചെയ്തത്. അത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. മലയാളം സിനിമയിലെ സ്ത്രീകള്‍ ഇയാള്‍ക്കൊപ്പം അഭിനയിക്കാന്‍ പോലും സമ്മതിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇതുപോലെരു ട്വീറ്റ്. അതൊരു വലിയ നാണക്കേട് തന്നെയാണ്‌ലക്ഷ്മി മാന്‍ചു കുറിച്ചു.
കുഞ്ഞ് ജനിച്ചതിലുള്ള എന്റെ സന്തോഷം നിങ്ങളുടെ സുഹൃത്തിനെ അറിയിക്കൂ. താന്‍ ചെയ്തതു പോലെ ഇനി ഒരു പുരുഷനും മറ്റൊരു സ്ത്രീയോട് ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്റെ മകളോട് അയാള്‍ സത്യം ചെയ്യണംതപ്‌സി കുറിച്ചു.’മാധ്യമങ്ങള്‍ ഒരിക്കലും ഇത്തരം ആളുകളെ പുകഴ്ത്തരുത്. നിങ്ങള്‍ ഒരു നിലപാടെടുത്തില്ലെങ്കില്‍ പിന്നെ ആരാണ് എടുക്കുക? രാകുല്‍ പ്രീത് പ്രതികരിച്ചു.
ലക്ഷ്മിയെയും തപ്‌സിയെയും പിന്തുണച്ച് റായി ലക്ഷ്മിയും രംഗത്തെത്തി. ‘ഒരിക്കലും സ്വീകാര്യമല്ലാത്ത കാര്യമാണിത്. ഈ ട്വീറ്റ് അവരുടെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് വ്യക്തമാക്കുകയാണ് ചെയ്തിരിക്കുന്നത്. ലക്ഷ്മി പറഞ്ഞതിനെ ഞാനും പൂര്‍ണമായും പിന്തുണയ്ക്കുന്നു.’ ‘ഇയാളൊരു നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച വ്യക്തിയാണ്. എന്നിട്ടും ഒരു സ്ത്രീ ആയിട്ടു കൂടി നിങ്ങള്‍ ഇയാളെ അഭിനന്ദിക്കുന്നു. എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല’ ശ്രീയ ശരണ്‍ കുറിച്ചു.
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടൽപ്പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റർ ദൂരത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഈ മാസം 24ന് വാഹനഗതാഗതത്തിനായി പാലം തുറന്നു നൽകും.
പേൾ റിവർ മേഖലയിൽനിന്നുള്ള പാലത്തിലൂടെ ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് പോകാൻ സാധിക്കും. കടൽപ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയുമെന്ന് അധികൃതർ അറിയിച്ചു. 2009 ഡിസംബറിലാണ് ഈ പാലത്തിന്‍റെ നിർമാണം ആരംഭിച്ചത്.
പമ്പ: ശക്തമായ മഴയും തിരക്കും മൂലം കേരളാ ദളിത് മഹിളാ ഫെഡറേഷൻ നേതാവ് മഞ്ജു ശബരിമലകയറാതെ വീട്ടിലേക്കു മടങ്ങി. രാത്രിയിൽ മലകയറിയാലുള്ള ബുദ്ധിമുട്ടും പ്രതിഷേധവും കണക്കിലെടകുക്കണമെന്ന് പോലീസ് മഞ്ജുവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇവർ മടങ്ങിയത്. ഇതോടെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല ക്ഷേത്ര ദർശനത്തിനെത്തിയ ഏഴാമത്തെ സ്ത്രീക്കാണ് നിരാശയോടെ മടങ്ങേണ്ടിവന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു മഞ്ജു ശബരിമല കയറാൻ പമ്പയിൽ എത്തിയത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തനിക്ക് സുരക്ഷ ഒരു ക്കണമെന്നും മഞ്ജു ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നു ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ പമ്പയിൽ യോഗം ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. എന്നാൽ ശക്തമായ മഴയും സന്നിധാനത്തെ തിരക്കും മൂലം ഞായറാഴ്ച രാവിലെ മലകയറാൻ സുരക്ഷ ഒരുക്കാം എന്ന നിലപാടിലായിരുന്നു പോലീസ്.
സിനിമാ ലോകത്ത് വീണ്ടും മീ ടൂ വെളിപ്പെടുത്തലിലൂടെ ലൈംഗികാരോപണം. തമിഴ് സൂപ്പര്‍ സ്റ്റാര്‍ അര്‍ജുനെതിരേയാണ് ഇത്തവണ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്ന് തെന്നിന്ത്യന്‍ യുവതാരം ശ്രുതി ഹരിഹരനാണ് വെളിപ്പെടുത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ മലയാള ചിത്രം സോളോയിലെ നായികമാരില്‍ ഒരാളായിരുന്നു ശ്രുതി.
ദ്വിഭാഷ സിനിമയായ വിസ്മയയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്ന് ശ്രുതി ഫേസ്ബുക്കില്‍ പറയുന്നു. ചിത്രത്തിലെ ഒരു പ്രണയ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് സംവിധായകന്‍ റിഹേഴ്സലിന് നിര്‍ദ്ദേശിച്ചു. ഇതിനിടെ അര്‍ജുന്‍ തന്‍റെ പിന്‍ഭാഗത്ത് മോശമായി സ്പര്‍ശിച്ചുവെന്നും അയാളുടെ ശരീരത്തേക്ക് തന്നെ വലിച്ചടുപ്പിച്ചുവെന്നുമാണ് ശ്രുതിയുടെ ആരോപണം.
ചിത്രത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരുടെ വേഷമായിരുന്നു ഞങ്ങള്‍ ചെയ്തത്. നിരവധി പ്രണയ രംഗങ്ങള്‍ അതിനാല്‍ അഭിനയിക്കേണ്ടി വന്നു. ചിത്രീകരണത്തിന്‍റെ ആദ്യ രണ്ടു ദിവസങ്ങളില്‍ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പിന്നീടാണ് ദുരനുഭവമുണ്ടായതെന്ന് ശ്രുതി പറയുന്നു.
അര്‍ജുനൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ തനിക്ക് സന്തോഷമായിരുന്നു. അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കണ്ടാണ് വളര്‍ന്നുവന്നത്. പക്ഷേ, ഇത്തരമൊരു പെരുമാറ്റമുണ്ടായപ്പോള്‍ ദേഷ്യം തോന്നിയെന്നും പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞില്ലെന്നും ശ്രുതി പറഞ്ഞു.
മറ്റ് സ്ത്രീകളെ പോലെ നിരവധി തവണ ഇത്തരത്തില്‍ മോശം പെരുമാറ്റത്തിന് വിധേയയാകേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരമൊരു അനുഭവമുണ്ടാകാതിരിക്കാനാണ് തുറന്നു പറയുന്നതെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു.
മീ ടു വിവാദത്തില്‍ മുഖംമൂടി നഷ്ടപ്പെട്ട നടന്‍ അലന്‍സിയറിനെതിരേ കൂടുതല്‍ പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. നടി ദിവ്യാ ഗോപിനാഥിനു പിന്നാലെ മറ്റു നടിമാരും ഇയാള്‍ക്കെതിരേ രംഗത്തു വന്നിരുന്നു. പലരും അലന്‍സിയര്‍ സ്ത്രീകള്‍ക്കെതിരേ ലൈംഗികമായി പെരുമാറിയതിനെക്കുറിച്ചാണ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാമും രംഗത്തു വന്നിരിക്കുന്നു. ആഭാസം സിനിമയില്‍ ശീതളും അഭിനയിച്ചിരുന്നു.
ആഭാസം സിനിമയ്ക്കിടെ ദിവ്യ പറഞ്ഞത് പരിപൂര്‍ണ സത്യമാണെന്നും താനും ആ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ശീതള്‍ പറയുന്നു. ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശീതള്‍ വെളിപ്പെടുത്തി. ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്.
സിനിമ സെറ്റില്‍വച്ച് മറ്റൊരു നടിയോടും അലന്‍സിയര്‍ ലിഫ്റ്റില്‍ വെച്ച് മോശമായി പെരുമാറുന്നത് കണ്ടു. പക്ഷേ ആ സാഹചര്യം അവര്‍ക്ക് മറികടക്കാന്‍ കഴിഞ്ഞു.അലന്‍സിയര്‍ അഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി. അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല- ശീതള്‍ പറയുന്നു.
ബെയ്ജിംഗ്: നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ക്ക് പകരം കൃത്രിമ ചന്ദ്രന്മാരെ തൂക്കിയിടാൻ ചൈനീസ് ശാസ്ത്രജ്ഞന്മാർ ഒരുങ്ങുന്നു. സിച്ചുവാൻ പ്രവിശ്യയിലെ ചെംഗുഡു നഗരത്തിന് മുകളിൽ സ്ഥാപിക്കാനാണ് പദ്ധതി. 2020 ഓടെ ഇതിനുള്ള പദ്ധതി പൂര്‍ത്തിയാകുമെന്ന് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി റിപ്പോര്‍ട്ടു ചെയ്തു. ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് ഭീമന് ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളായ കൃത്രിമചന്ദ്രന്‍ സ്ഥിതിചെയ്യുക. മനുഷ്യനിര്‍മിത ചന്ദ്രനില്‍ നിന്ന് സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്രിമചന്ദ്രന്മാര് സ്ഥാപിക്കാനുള്ള പദ്ധതിയിലൂടെ ഊര്‍ജലാഭം സാധ്യമാകും. ഈ പ്രകാശം തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്നും ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
ചാത്തന്നൂര്‍ സ്വദേശി മഞ്ജു ശബരിമല ദര്‍ശനത്തിന് പോകാന്‍ പമ്പയില്‍. പമ്പ പൊലീസ് സ്റ്റേഷനില്‍ എത്തി സുരക്ഷാ അകമ്പടി അഭ്യര്‍ഥിച്ചു. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയാണ് മഞ്ജു. യുവതിയെന്ന തെറ്റിദ്ധാരണയിൽ, സന്നിധാനത്തെത്തിയ ഭക്തക്ക് നേരെ രാവിലെ പ്രതിഷേധം അടങ്ങേറിയിരുന്നു. 52 വയസ് പിന്നിട്ട സ്ത്രീ പൊലീസ് അകമ്പടിയോടെ ദർശനം നടത്തി മടങ്ങി. നാമം ജപം നടത്തിയവരും സുരക്ഷയൊരുക്കാനെത്തിയ പൊലി സുംഓടിയടുത്തതോടെ വിരണ്ടുപോയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ലത പൂർവസ്ഥിതിയിലെത്താൻ സമയമെടുത്തു.
നല്ല വിശ്വാസികളായ യുവതികള്‍ ആചാരം പാലിച്ച് ശബരിമല ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകളെത്തിയാല്‍ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കുമെന്നും പത്തനംതിട്ട കലക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. കൂടുതല്‍ യുവതികളെത്തുന്നുവെന്ന് അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ആരും വരാതിരുന്നതോടെ പമ്പയിലെ പ്രതിഷേധം അയഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു എന്ന യുവതി മല കയറാനായി എത്തിയത്.
ഇതിനിടെ, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തു. എ.എന്‍.രാധാകൃഷ്ണനും ജെ.ആര്‍. പത്മകുമാറും ഉള്‍പ്പെടെ പത്തുപേരാണ് അറസ്റ്റിലായത്. പൊലീസുമായി ബലപ്രയോഗം നടനന്തിനൊടുവിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മല കയറി പതിനൊന്നരയോടെ വലിയ നടപ്പന്തലിന് സമീപമെത്തിയ ലതക്ക് നേരെ നാമ ജപവുമായി നിമിഷാർദ്ധം കൊണ്ട് നിരവധിപ്പേരാണ് പാഞ്ഞടുത്തത്. വിരണ്ടു പോയ സ്ത്രീ നടപ്പന്തലിൽ നിന്ന് ചലിക്കാനാവാത്ത അവസ്ഥയിലെത്തി. സുരക്ഷയൊരുക്കേണ്ട പൊലീസ് സ്ഥലത്തെത്താൻ വൈകി. ആവശ്യമായ സന്നാഹം ഉണ്ടായിരുന്നു മില്ല. തനിക്ക്52 വയസ് കഴിഞ്ഞുവെന്നും മുൻപു് ശബരിമലയിൽ വന്നിട്ടുണ്ട് എന്നും പറഞ്ഞതോടെ സമരക്കാരിൽ ഒരുവിഭാഗം അയഞ്ഞു. മറ്റുള്ളവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
പതിനെട്ടാം പടിയിലേക്ക് നടക്കുമ്പോഴും പ്രതിഷേധക്കാർ ഉച്ചത്തിൽ നാമജപം തുടർന്നു. പൊലീസ് സുരക്ഷയൊരുക്കിയാണ് ദർശനമൊരുക്കിയത്. ദർശനത്തിന് ശേഷം മടക്കം. കുടുംബത്തോടൊപ്പമാണ് ലത ദർശനത്തിനെത്തിയത്.
പഞ്ചാബിലെ അമൃത്സറിൽ ദസറ ആഘോഷങ്ങൾക്കിടെ നടന്ന ട്രെയിനപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ദൃക്സാക്ഷികൾ. ”ട്രെയിൻ വരുന്ന ശബ്ദം ഞങ്ങൾ കേട്ടില്ല. രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ടിരിക്കുമ്പോഴാണ് തീവണ്ടി എത്തുന്നത്”, ദൃക്സാക്ഷികളിലൊരാളായ മിൻറു പറയുന്നു.
15 സെക്കന്‍റിനുള്ളിൽ എല്ലാം നടന്നു. നിലവിളികളും അലമുറകളും കൊണ്ട് അന്തരീക്ഷം നിറഞ്ഞു. ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ഓടിനടക്കാൻ തുടങ്ങി. കുട്ടികളുടെയടക്കം മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതാണ് കണ്ടത്. 6.45 നായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്.
മുഖ്യാതിഥി വൈകിയെത്തിയതിനാൽ ചടങ്ങ് വൈകുകയായിരുന്നു. ഇത്രയും വലിയ ജനക്കൂട്ടത്തെ വഹിക്കാൻ ഇടമുള്ള സ്ഥലത്തല്ല ചടങ്ങ് നടന്നതെന്ന് മറ്റൊരു ദൃക്സാക്ഷിയായ വിക്കി താക്കൂർ പറയുന്നു. സംഭവത്തിൽ അറുപതിലേറെപേര്‍ മരിച്ചു. നാല്‍പത് പേര്‍ക്ക് പരുക്കേറ്റു. രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് കണ്ടുകൊണ്ട് പാളത്തില്‍ നിന്നവര്‍ക്ക് ഇടയിലേയ്ക്ക് ട്രെയിന്‍ ഇടിച്ചു കയറുകയായിരുന്നു. റയില്‍വേയുടെ ഭാഗത്തുനിന്നും സുരക്ഷാവീഴ്ച്ചയുണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.
അമൃത്‍സറിനടുത്ത് ജോധ ഫടക് മേഖലയില്‍ ചൗര ബസാറിലാണ് ദുരന്തം. വൈകീട്ട് 7.20ന്. പഠാന്‍കോട്ടില്‍ നിന്ന് അമൃത്‍സറിലേയ്ക്ക് വരികയായിരുന്ന ജലന്തര്‍ എക്സ്പ്രസാണ് അപകടത്തിന് കാരണമായത്. ദസറയോട് അനുബന്ധിച്ച് രാവണന്‍റെ രൂപം കത്തിക്കുന്ന ചടങ്ങ് റയില്‍േവ ട്രാക്കിന് സമീപത്താണ് സംഘടിപ്പിച്ചിരുന്നത്. രാവണ രൂപം കത്തിക്കുകയും പടക്കം പൊട്ടുകയും ചെയ്തപ്പോള്‍ ആളുകള്‍ ട്രാക്കിലേയ്ക്ക് കയറി നിന്നു. ഇതിടെ ട്രെയിന്‍ പാഞ്ഞെത്തി. പടക്കം പൊട്ടുന്ന ശബ്ദം കാരണം ആളുകള്‍ ട്രെയിന്‍റെ വരവറിഞ്ഞില്ല. ട്രെയിന്‍ ഹോണടിക്കുകയോ, സംഭവസ്ഥലത്തെ ലെവല്‍ക്രോസ് അടക്കുകയോ ചെയ്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സുരക്ഷാവീഴ്ച്ച ആരോപിച്ച് നാട്ടുകാര്‍ ദുരന്തസ്ഥലത്ത് പ്രതിഷേധിച്ചു.
ലെവല്‍ക്രോസ് അടച്ചിരുന്നുവെന്ന് റയില്‍വേ അറിയിച്ചു. 700 ലധികം പേര്‍ അപകടസ്ഥലത്തുണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളുമുണ്ട്. പഞ്ചാബ് മന്ത്രി നവ്‍ജോത് സിങ് സിദ്ദുവിന്‍റെ ഭാര്യ നവ്‍ജോത് കൗര്‍ സിദ്ദു ആഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു. ആഘോഷത്തിന്‍റെ സംഘാടകരുടെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായതായി സൂചനയുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. എതിര്‍ദിശയില്‍ മറ്റൊരു ട്രെയിന്‍ വന്നത് ആളുകള്‍ക്ക് രക്ഷപ്പെടാനുള്ള സാധ്യതകുറച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പഞ്ചാബ് സര്‍ക്കാരുമായി ബന്ധപ്പെടുകയും കേന്ദ്രസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.
ശബരിമലയിൽ വലിയ നടപ്പന്തലിലെത്തിയ സ്ത്രീക്കെതിരെ പ്രതിഷേധം. പ്രതിഷേധക്കാർ നടപ്പന്തലിൽ നിറഞ്ഞുനിന്ന് നാമജപം നടത്തി. യുവതി പ്രവേശിച്ചെന്ന തെറ്റിദ്ധാരണയെത്തുടർന്നാണ് പ്രതിഷേധം.
അതേസമയം തനിക്ക് 52 വയസ്സുണ്ടെന്ന് ദർശനത്തിനെത്തിയ സ്ത്രീ അറിയിച്ചു. ഇരുമുടിക്കെട്ടുമായെത്തിയ വനിതയെ പൊലീസ് സുരക്ഷയിലാണ് പതിനെട്ടാംപടി കയറി ദര്‍ശനം നടത്തിയത്. പൊതു സമാധാനാന്തരീക്ഷമായിരുന്നു ഇന്ന് ശബരിമലയിൽ.എന്നാൽ യുവതി പ്രവേശിച്ചെന്ന വിവരത്തെത്തുടർന്ന് നിമിഷങ്ങൾക്കുള്ളിലാണ് വലിയ നടപ്പന്തലിന് സമീപം സംഘടിച്ചെത്തി പ്രതിഷേധിച്ചത്. നാമജപം ഉയർത്തി പ്രതിഷേധിച്ചെങ്കിലും ഭക്തയാണെന്നും 52 വയസ്സുണ്ടെന്നും സ്ത്രീ അറിയിക്കുകയായിരുന്നു.
തമിഴ്നാട് സ്വദേശിനിയായ ഇവർ രണ്ടാം തവണയാണ് ശബരിമല ദർശനത്തിനെത്തുന്നത്.
നിരോധനാജ്ഞ ശബരിമല നടയടക്കും വരെ നീട്ടിയതോടെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. പ്രതിഷേധക്കാർ ഇപ്പോഴും സന്നിധാനം ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊലീസ് നിരീക്ഷണവും ശക്തമാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ പമ്പ കടന്ന് മലകയറാൻ ഇനിയും യുവതികൾ എത്തിയേക്കുമെന്ന സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
പ്രതിഷേധക്കാർ തീർത്ത പ്രതിരോധം മറികടക്കാൻ ഇന്നലെ യുവതികളുമായെത്തിയ പൊലീസ് സംഘത്തിന് കഴിയാതെ വന്നതോടെ, ശബരിലേക്ക് പോകാൻ തയാറായി വരുന്നവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ശബരിമലയിലെ പരികർമികൾ വരെ പ്രത്യക്ഷ പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ ഇനിയും പ്രകോപനമുണ്ടായാൽ കാര്യങ്ങൾ ഗുരുതരമാകുമെന്ന നിലയിലെത്തി. പതിനെട്ടാം പടിക്ക് സമീപം യുവതികളെത്തിയാൽ നടയടച്ച് പടിയിറങ്ങുമെന്ന തന്ത്രിയുടെ പ്രഖ്യാപനം സർക്കാരിനേയും ദേവസ്വം ബോർഡിനേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രതിഷേധത്തിനിറങ്ങിയ സാഹചര്യത്തിൽ പരികർമികളുടെ വിവരവും, എണ്ണവും ചോദിച്ച് ദേവസ്വം ബോർഡ് ശബരിമല, മാളികപ്പുറം മേൽശാന്തി മാർക്ക് നോട്ടിസ് നൽകിയത് നീരസത്തിന് ഇടയാക്കിയിട്ടുണ്ട്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാർ എത്താനുള്ള സാധ്യത കണക്കിലെടുത്ത് നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ എന്നിവിടങ്ങളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, റാന്നി, വടശേരിക്കര മേഖലകളിലും പ്രതിഷേധം വ്യാപകമായുണ്ട്. സംഘർഷസാധ്യത നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നിരോധനാജ്ഞ 22 വരെ നീട്ടിയത്.
ഹാക്കര്‍മാര്‍ വാഹന സംബന്ധിയായ വ്യാജ വിവരങ്ങള്‍ മെയിലുകള്‍ അയക്കുന്നത് വഴി വലിയ തട്ടിപ്പിന് ശ്രമിക്കുന്നതായി ഡ്രൈവേഴ്‌സ് ആന്റ് ലൈസന്‍സിംഗ് ഏജന്‍സിയുടെ (ഡി.വി.എല്‍.എ) മുന്നറിയിപ്പ്. യു.കെ സര്‍ക്കാരിന് കീഴില്‍ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമായ സേവനങ്ങള്‍ ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണം തട്ടുന്ന ഇടനിലക്കാരും സജീവമാണെന്ന് ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സമീപകാലത്ത് ഇത്തരം തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവന്നതോടെ ഒരു വാഹന ഉടമയാണ് ഡി.വി.എല്‍.എയെ പരാതിയുമായി സമീപിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡി.വി.എല്‍.എ ഇക്കാര്യങ്ങള്‍ വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
വാഹനമോ ലൈസന്‍സ് ലഭ്യമാക്കുന്നതോ അല്ലേങ്കില്‍ ഓണ്‍ലൈന്‍ സഹായം വാഗ്ദാനം ചെയ്‌തോ ആണ് ആദ്യഘട്ടത്തില്‍ മെയില്‍ ലഭിക്കുക. പിന്നീട് ഉപഭോക്താവ് മറുപടി അയക്കുകയാണെങ്കില്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളെ അവരറിയിക്കും. നികുതി അടയ്‌ക്കേണ്ട തിയതി കഴിഞ്ഞതാണെന്ന് തുടങ്ങി വ്യാജമായതെന്നും ഉപഭോക്താവിനെ ധരിപ്പിക്കാനായിരിക്കും ആദ്യഘട്ടത്തില്‍ തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുക. പിന്നീട് പണം നഷ്ടമായാല്‍ മാത്രമെ നമുക്ക് തട്ടിപ്പിനെക്കുറിച്ച് ബോധ്യം വരികയുള്ളു. വ്യക്തി വിവരങ്ങള്‍ കൈമാറാനോ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ തങ്ങള്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡി.വി.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ച് ലഭിക്കുന്ന മെയിലുകള്‍ തുറക്കാതെ തന്നെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും ഉചിതമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
പബ്ലിക് പ്ലാറ്റ് ഫോമുകളായി സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ലൈസന്‍സോ വാഹനസംബന്ധിയായ രേഖകളെ ഷെയര്‍ ചെയ്യുന്നത് സുരക്ഷാ പ്രശ്‌നമുണ്ടാക്കുമെന്നും ഡി.വി.എല്‍.എ മുന്നറിയിപ്പില്‍ പറയുന്നു. ഇത്തരം വ്യാജ സന്ദേശങ്ങള്‍ 03001232040 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഡി.വി.എല്‍.എ ആവശ്യപ്പെട്ടിട്ടുണ്ട്. യു.കെയില്‍ സൈബര്‍ ആക്രമണമുണ്ടാകുമെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഡി.വി.എല്‍.എ തട്ടിപ്പ് വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തിനിടെ 1167 ലേറെ സൈബര്‍ പ്രശ്‌നങ്ങളെ നേരിട്ട ഗ്രൂപ്പാണ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍.