പെരുംപ്രളയത്തില്‍ വിറങ്ങലിച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി മാത്രം മരിച്ചവരുടെ എണ്ണം 35 ആയി. ഈരാറ്റുപേട്ട തീക്കോയിക്കുസമീപം വീടിനുമുകളില്‍ മണ്ണിടിഞ്ഞ് വീണ് നാലുമരണം സംഭവിച്ചു. മൂന്നുപേരെ രക്ഷപെടുത്തി. മേഖലയില്‍ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.
മരിച്ചവര്‍: നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ വീട്ടില്‍ മാമി(85),അല്‍ഫോണ്‍സ (11),മോളി (49), ടിന്റു (7). ചികില്‍സയിലുള്ള ജോമോന്റെ നിലഗുരുതരമാണ്. തൃശൂര്‍ പൂമലയില്‍ വീട് തകര്‍ന്ന് രണ്ടു പേര് മരിച്ചതോടെയാണ് മരണസംഖ്യ 35 ആയത്. തൃശൂര്‍ വെട്ടൂക്കാട്ട് ഉരുള്‍പൊട്ടി നാലു വീടുകള്‍ തകര്‍ന്നു. ആളപായമില്ല; ഇറിഗേഷന്‍ കനാലും തകര്‍ന്നു.
പെരിങ്ങാവില്‍ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് മരിച്ച ഒമ്പതു പേരടക്കം 14 പേരാണ് മലപ്പുറം ജില്ലയില്‍ മാത്രം ഇന്നലെ മരിച്ചത്. 39 ഡാമുകളില്‍ മുപ്പത്തിഅഞ്ചും തുറന്നു; പ്രധാനനദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. റോഡ്, റയില്‍, വ്യോമഗതാഗതം താളംതെറ്റി; എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ രാത്രിയിലും ഗുരുതരമായ സാഹചര്യം തുടരുകയാണ്.
പത്തനംതിട്ട ജില്ലയില്‍ പമ്പയുടെ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാന്‍ സൈന്യം പുറപ്പെട്ടു. മിലിട്ടറി എന്‍ജിനിയറിങ് സര്‍വീസിന്റെ ദൗത്യസംഘത്തില്‍ 50 പേരാണുളളത്. തിരുവല്ല, പത്തനംതിട്ട, റാന്നി, കോഴഞ്ചേരി എന്നിവിടങ്ങളില്‍ നേവിയെത്തും. റാന്നി, കോഴഞ്ചേരി, ആറന്മുള, സീതത്തോട് എന്നിവിടങ്ങളിലാണ് ആളുകള്‍ കെട്ടിടങ്ങളുടെ മുകളില്‍ കഴിയുന്നത്. രാവിലെ മുതല്‍ ഭക്ഷണം ലഭിക്കാത്തിനാല്‍ പലരും അവശനിലയിലാണ്.
രക്ഷിക്കണമെന്നാവശ്യപ്പെട്ട് പലയിടങ്ങളില്‍ നിന്നും വാട്സാപ്പില്‍ സന്ദേശമെത്തുന്നുണ്ട്. ആറന്മുള ക്ഷേത്രത്തിനടുത്ത് കോഴിപ്പാലത്ത് 30 വിദ്യാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. രക്ഷാദൗത്യത്തിനുപോയ സുരക്ഷാ ഉദ്യോഗസ്ഥരും വില്ലേജ് ഓഫിസറുമടക്കം അന്‍പതിലധികം പേര് മാരമണില്‍ കുടുങ്ങിക്കിടക്കുകയാണ്.
പെരിയാറില്‍ ഒരോനിമിഷം കഴിയുംതോറും ജലനിരപ്പ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആലുവ ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. പെരിയാറിന്റെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലും പ്രളയജലമെത്തി. കളമശേരിക്കടുത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് തൃശൂര്‍ എറണാകുളം ദേശീയപാതയില്‍ ഒരു ഭാഗത്ത് കൂടിയുള്ള ഗതാഗതം നിലച്ചു. ജലനിരപ്പ് ഉയര്‍ന്നാല്‍ ഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്ക്കേണ്ടിവരും.
ശബരിമല: ശബരിമലയില്‍ നിറപുത്തരി ചടങ്ങുകള്‍ നടന്നു. പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ആറ് മണിയോടെ നെല്‍ക്കറ്റകള്‍ ശ്രീകോവിലില്‍ എത്തിച്ച് മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്ബൂതിരി ഭഗവാന് സമര്‍പ്പിച്ചു. ഇന്ന് രാത്രി പത്ത് മണിക്ക് നടയടയ്ക്കും.
നിറപുത്തരി ചടങ്ങിന് ചൊവ്വാഴ്ച വൈകിട്ടാണ് നട തുറന്നത്. തന്ത്രിയുടെ അനുജ്ഞയോടെ മേല്‍ ശാന്തിയാണ് നടതുറന്നത്. കനത്ത മഴയും പമ്ബാനദി കര കവിഞ്ഞ് ഒഴുകിയതിനാലും തന്ത്രിക്ക് ക്ഷേത്രത്തില്‍ എത്താനായില്ല. തുടര്‍ന്നാണ് മേല്‍ശാന്തി നട തുറന്നത്. നടതുറക്കുമ്ബോള്‍ സോപാനത്ത് ശംഖുവിളിക്കേണ്ട വാദ്യ കലാകാരന്മാർക്കും പമ്ബയില്‍ നിന്നും മല കയറാനായില്ല.
നെല്‍ക്കതിരുകള്‍ പമ്ബയില്‍ നിന്നും ചാക്കില്‍ക്കെട്ടി സാഹസികരായ നാലു പേര് നീന്തിക്കടന്നാണ് സന്നിധാനത്ത് എത്തിച്ചത്. നാറാണം തോട് സ്വദേശികളായ ജോബിന്, കറുപ്പ്, കൊട്ടാരക്കര അമ്ബലംകുന്ന് സന്തോഷ്, കണമല സ്വദേശി ജോണി എന്നിവരാണ് പമ്ബയിലെ കുത്തൊഴുക്കിനെ മറികടന്ന് ശബരിമലയിലേക്ക് നെല്‍ക്കതിരുകള്‍ എത്തിച്ചത്.
ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനില്‍ക്കുന്നതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അയ്യപ്പഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത വെള്ളപ്പാച്ചിലില്‍ പമ്ബയിലെയും ത്രിവേണിയിലെയും പാലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
ശബരിമലയുടെ പരിസരങ്ങളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയും നിലനില്‍ക്കുന്നതിനാലാണ് ഭക്തരെ നിയന്ത്രിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതരായത്. കനത്ത മഴയില്‍ ശബരിമലയും പമ്ബയും പൂര്‍ണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അയ്യപ്പഭക്തരെ നിയന്ത്രിക്കാന്‍ പോലീസ് പമ്ബയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പമ്ബയിലേക്ക് വരുന്ന വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞ് തിരിച്ചയക്കാനും പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാനനപാതയില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. പമ്ബയിലേക്കുള്ള സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തിവച്ചു. പമ്ബ മുതല്‍ ഗണപതി ക്ഷേത്രം വരെയുള്ള മണി മണ്ഡപവും നടപന്തലും വിശ്രമ കേന്ദ്രവും കെട്ടിടങ്ങളും ഹോട്ടലുകളും ഭൂരിഭാഗവും വെള്ളക്കെട്ടിലാണ്. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധവും ടെലിഫോണ്‍ ബന്ധവും നിലച്ചിരിക്കുകയാണ്.
അതേസമയം എല്ലായിടത്തും മുന്നറിയിപ്പ് നല്കാന് ദേവസ്വം ബോര്‍ഡ് പോലീസിനോടും ജില്ലാഭരണകൂടത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. അയ്യപ്പഭക്തരുടെ ജീവനുംസുരക്ഷയും കണക്കിലെടുത്തുള്ള നിര്‍ദ്ദേശവും മുന്നറിയിപ്പും എല്ലാ അയ്യപ്പഭക്തരും പാലിക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ആലപ്പുഴ: കനത്തമഴയ്ക്കു പിന്നാലെ ഡാമുകള്‍ തുറന്നു വിട്ടതോടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിർദേശം നല്കി. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.
നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് കളക്ടര്‍ അഭ്യർഥിച്ചു. ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല്‍പ്പത് പേരെ ജില്ലയില്‍ വിന്യസിച്ചു.
ന്യൂഡൽഹി: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. ഇതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കേന്ദ്രസർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ ദുരിതത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ആശങ്ക രേഖപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പ്രളയദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചതായും രാഷ്ട്രപതി പറഞ്ഞു.
നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങൾ തുറന്നു നൽകാൻ നിർദേശം നൽകിയതായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാൻ കര, നാവിക, വ്യോമ സേനകൾക്ക് നിർദേശം നൽകിയതായും പ്രതിരോധമന്ത്രി അറിയിച്ചു.സ്വാതന്ത്ര്യദിനാഘോഷം പ്രമാണിച്ച് ബുധനാഴ്ച വൈകുന്നേരം നടന്ന ചടങ്ങിലാണ് കേരളകാര്യങ്ങളെക്കുറിച്ച് നേതാക്കൾ ദീപികയുമായി സംസാരിച്ചത്.
പത്തനംതിട്ട: കനത്ത മഴയും പ്രളയവും നാശം വിതച്ച വടശ്ശേരിക്കര, പേങ്ങോട്ടുകാവില്‍ നിന്ന് സഹായമഭ്യര്‍ത്ഥിച്ച് പെണ്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെണ്‍കുട്ടിയുടെ സഹായാഭ്യര്‍ത്ഥന.
കുടിവെള്ളം പോലുമില്ലാത്ത അവസ്ഥയില്‍ ചുറ്റുപാടും വെള്ളത്തിനടിയിലായ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പെണ്‍കുട്ടി അറിയിക്കുന്നത്.
വീണ്ടും വെള്ളം കയറിവരികയാണെന്നും പുറത്തെത്താന്‍ സഹായിക്കണമെന്നുമാണ് ചിത്രങ്ങള്‍ സഹിതമുള്ള പോസ്റ്റ്.
തിരുവനന്തപുരം : കനത്ത മഴയും പ്രളയവും തുടരുന്നതിനാല്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്നതിനാല്‍ അതീവ ജാഗ്രത നിര്‍ദ്ദേശമാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നാളെവരെ ഓറഞ്ച് അലര്‍ട്ടായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ മഴകുറയാത്തതിനാല്‍ മുഴുവന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റെക്കോര്‍ഡുകള്‍ തകര്‍ത്ത് പെയ്യുന്ന മഴ സംസ്ഥാനത്താകെ ദുരിതം വിതക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകള്‍ ഒരുപോലെ തുറന്ന് വിട്ടതിന് പിന്നാലെ ഇവയുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തകര്‍ത്ത് പെയ്യുകയാണ്. ഇതുമൂലം ഉണ്ടായ മണ്ണിടിച്ചിലിലും ഉരുള്‍പ്പൊട്ടലിലും കേരളം വിറയ്ക്കുകയാണ്. ഇതിനിടെ കൂടുതൽ കേന്ദ്രസേന ഇന്നെത്തും. റാന്നിയിലേക്ക് വ്യോമസേന പുറപ്പെട്ടു.
റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങൾ വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.
റോം: പാലം തകര്‍ന്ന് വീണ് 35 പേർ മരിച്ചു. ഇറ്റലിയിലെ ജെനോവില്‍ ഇന്ന് രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം തകർന്നു വീഴുകയായിരുന്നു. 29 അടിയോളം താഴ്ചയിലേക്ക് പാലത്തിന്റെ ഭാഗങ്ങൾ വാഹനങ്ങളിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാം. നദിക്കും റെയില്‍ ട്രാക്കിനും കെട്ടിടങ്ങള്‍ക്കും കുറുകെയാണ് ഇറ്റലിയേയും ഫ്രാന്‍സിനെയും ബന്ധിപ്പിക്കുന്ന കൂറ്റന്‍ പാലം കടന്നുപോകുന്നത്. അപകടത്തില്‍ അനവധി കെട്ടിടങ്ങളും തകര്‍ന്നു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കാറും ട്രക്കുകളും കുടുങ്ങിക്കിടക്കുകയാണ്.
കൊച്ചി: കനത്തമഴയെ തുടര്‍ന്ന് കൊച്ചി വിമാനത്താവളത്തില്‍ കെട്ടികിടക്കുന്ന വെള്ളം ഒഴുക്കി കളയാന്‍ മതില് പൊളിച്ചു മാറ്റി. മതിൽ പൊളിച്ചതിനെത്തുടർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകി തുടങ്ങിയിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായതിനെ തുടര്‍ന്ന് വിമാനത്താവളം നാലു ദിവസത്തേയ്ക്ക് അടച്ചിട്ടിരിക്കുകയാണ്.
ഇനി ശനിയാഴ്ച മാത്രമേ വിമാനത്താവളം തുറന്നു പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2013ലും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ട് അന്നും വെള്ളം പുറത്തുകളയാന്‍ വിമാനത്താവളത്തിന്റെ മതില് പൊളിച്ചിരുന്നു.
തിരുവനന്തപുരം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരന്റെ വീടും വെള്ളത്തിലായി. വീടിനുള്ളിൽ അകപ്പെട്ട സുധീരനെയും കുടുംബത്തെയും അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. സുധീരന്റെ തിരുവനന്തപുരത്തുള്ള ഗൗരീശപട്ടത്തെ വീട്ടിലാണ് വെള്ളം കയറിയത്.
ഗൗരീശപട്ടത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നേരത്തെ 18 കുടുംബങ്ങൾ ഒറ്റപ്പെട്ടിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പിന്നീട് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത്. അഞ്ച് മണിക്കൂറാണ് ഇവർ വീടിനുമുകളിൽ അഭയം പ്രാപിച്ചത്.
ഇന്ന് പുലർച്ചെ രണ്ടരയോടെ ആമയിടിഞ്ചാൽ തോട് കരകവിഞ്ഞൊഴുകിയതാണ് 18 ഓളം കുടുംബങ്ങൾ ഒറ്റപ്പെടാൻ കാരണമായത്. വളരെ പെട്ടന്ന് വെള്ളം പൊങ്ങിയതിനാൽ ഇവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ അരുവിക്കര, നെയ്യാർ, പേപ്പാറ ഡാമുകളെല്ലാം തുറന്നുവിട്ടിരിക്കുകയാണ്. കരമനയാറ്റിലും കിള്ളിയാറ്റിലും വെള്ളം നിറഞ്ഞതോടെ തലസ്ഥാനം പ്രളയത്തിൽ മുങ്ങുകയായിരുന്നു.
സിഡ്നി: ഓസ്ട്രേലിയയിൽ ആദ്യമായി ഒരു മുസ്ലിം യുവതി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പാക്കിസ്ഥാൻകാരിയായ മെഹ്റിൻ ഫാറൂഖിയാണ് ചരിത്രത്തിൽ ഇടംനേടിയത്. ന്യൂ സൗത്ത് വെയ്ൽസിൽനിന്നുള്ള ഗ്രീൻപാർട്ടി എംപിയാണ് മെഹ്റിൻ.
സെനറ്റിൽ ഒഴിവുവന്ന സീറ്റിലേക്ക് മെഹ്റിനെ നിയമിക്കുകയായിരുന്നു. 2013 ൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച മെഹ്റിൻ ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം വനിതയെന്ന ഖ്യാതിയും നേടിയിരുന്നു.