മുൻ മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടില്‍ നടന്നത് ഗുരുതര ചട്ടലംഘനവും ലക്ഷങ്ങളുടെ നികുതിവെട്ടിപ്പുമെന്ന് ആലപ്പുഴ നഗരസഭയുടെ പരിശോധനയില്‍ കണ്ടെത്തി. ലേക് പാലസ് റിസോര്‍ട്ടില്‍ ഒരനുമതിയുമില്ലാതെ, കെട്ടിട നമ്പര്‍ പോലുമില്ലാതെ പ്രവര്‍ത്തിക്കുന്ന പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ച് നീക്കാന്‍ ആലപ്പുഴ നഗരസഭാ സെക്രട്ടറി ഉത്തരവിട്ടു. വിസ്തീര്‍ണ്ണം കുറച്ച് കാണിച്ച് നികുതി വെട്ടിച്ച 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ചു നീക്കണമെന്ന് ഉത്തരവിലുണ്ട്.
ലേക് പാലസ് റിസോര്‍ട്ടിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ ഫയലുകള്‍ കൂട്ടത്തോടെ കാണാതായി. തുടർന്ന് നഗരസഭയുടെ റവന്യൂ വിഭാഗം ലേക് പാലസ് റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയിലാണ് ഗുരുതരായ ചട്ടലംഘനവും നികുതി വെട്ടിപ്പും കണ്ടെത്തിയത്.
പത്ത് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും 22 കെട്ടിടങ്ങള്‍ ഭാഗികമായും പൊളിച്ച് നീക്കിയില്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ പൊളിക്കും. ഇനിയിപ്പോള്‍ ഒരു രേഖയുമില്ലാത്ത കെട്ടിടങ്ങള്‍ക്ക് തോമസ് ചാണ്ടി നഗരസഭയ്ക്ക് എന്ത് മറുപടി കൊടുക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
നെയ്യാറ്റിൻകര സനൽകുമാറിനെ കാറിനു മുന്നിൽ തള്ളിയിട്ടു കൊന്ന കേസിൽ പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് ഹരികുമാറിനായി അരിച്ചു പെറുക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. എന്നാൽ ഇതോടെ കേസ് അടഞ്ഞ അധ്യായമാകില്ല.
ഹരികുമാറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ജനകീയ സമരസമിതി തന്നെ ആദ്യം രംഗത്തെത്തി. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കാണ്. ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
നാടു മുഴുവൻ തിരച്ചിൽ നടക്കുമ്പോൾ എങ്ങനെ ഹരികുമാർ ആരോരുമറിയാതെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് നാട്ടുകാരുടെ ചോദ്യം. കർണാടക, തമിഴ്നാട് അതിർത്തികളിലൂടെ ഹരികുമാർ സഞ്ചരിക്കുന്നതായി അന്വേഷണസംഘം തന്നെ പറഞ്ഞിരുന്നു. വാഹനത്തിന്റെ നമ്പറുകൾ മാറ്റിയും മൊബൈൽ ഫോൺ സിം അടിക്കടി മാറ്റിയും ഹരികുമാർ അന്വേഷണ സംഘത്തെ വിദഗ്ധമായി കബളിപ്പിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. ഇങ്ങനെ നാടെങ്ങും വലവിരിച്ചിട്ടും ഹരികുമാർ എങ്ങനെ കല്ലമ്പലത്തെ വീട്ടിലെത്തിയെന്നാണ് സമരസമിതിയുടേയു ം നാട്ടുകാരുടേയും ചോദ്യം. പൊലീസിൽ തന്നെയാണ് ഒറ്റുകാരെന്നും ആരോപണമുണ്ട് . പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണ് ഹരികുമാറെന്ന് മറന്നുകൂട.
കൃത്യമായി ആരുടേയോ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും ഇവർ ആരോപിക്കുന്നു. സനലിന്റെ മരണത്തിനു ശേഷം കല്ലമ്പലത്തെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടുകാർ മറ്റെങ്ങോട്ടോ താമസവും മാറിയിരുന്നു. പൊലീസിലും രാഷ്ട്രീയത്തിലും ഉന്നതസ്വാധീനമുള്ളയാൾ കൂടിയാണ് ഹരികുമാറെന്ന് മറന്നുകൂട.
ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്നാണ് എസ്പി പറയുന്നത്. വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയോടെയാണ് ഹരികുമാര്‍ എത്തിയതെന്നു കരുതുന്നു. ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.
പിടിയിലായാൽ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന തിരിച്ചറിവാകാം ഹരികുമാറിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും കരുതുന്നു. നേരത്തെ മുൻകൂർജാമ്യത്തിനു ശ്രമിച്ച് പരാജയപ്പെട്ടിരുന്നു. ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പ്രതിയെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കാം. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്. സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു. സംഭവം ശേഷം കീഴടങ്ങാതിരുന്നതും ദിവസങ്ങളായി ഒളിവില്‍ കഴിയുന്നതും മനപ്പൂര്‍വം നടത്തിയ കുറ്റകൃത്യമെന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ക്രിമിനലായ ബിനുവുമായുള്ള ചങ്ങാത്തമാണ് ഹരികുമാറിന് വിനയായത്. പഴയ ഹരികുമാർ നല്ലവനായിരുന്നുവെന്ന് സഹ പ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. നല്ല കുടുംബ പശ്ചാത്തലം. സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരന്‍. പഠനത്തില്‍ മികവ്. വലിയ സുഹൃദ്ബന്ധം. പോലീസ് സര്‍വീസിലും കഴിവു തെളിയിച്ചു. ഇതിനിടയില്‍ മൂത്തമകന്റെ കാന്‍സര്‍ രോഗം ഹരികുമാറിനെ തര്‍ത്തി. ധാരാളം പണം ചിലവായി കടം കയറി. ഫോര്‍ട്ട് സി.ഐ ആയിരുന്നപ്പോള്‍ ഒരു സ്ത്രീയില്‍ നിന്നും മുപ്പത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി. രണ്ടു മാസത്തെ സസ്‌പെന്‍ഷന്‍.
അവിടെ രക്ഷകനായെത്തിയത്, പോലീസില്‍ ഒപ്പം ചേര്‍ന്ന കൂട്ടുകാരന്‍ ബിനു. ബിനു പിന്നീട് പോലീസ് സര്‍വീസില്‍ നിന്നു പുറത്തുപോയി കണ്‍സ്ട്രക്ഷന്‍ സബ് കോണ്‍ട്രാക്ട് ബിസിനസ്സിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലഘട്ടത്തില്‍ ബിനുവിനൊപ്പം ചേര്‍ന്ന് മണ്ണടിക്കലും, ണെല്‍ ബിസിനസ്സും നടത്തി. കുറെ പണം കിട്ടി കൂട്ടിന് ക്രിമിനലുകളും. ഈ ബിസിനസ്സിലാണ് തന്റെ കടം വീട്ടാന്‍ കഴിഞ്ഞതെന്ന് ഡി.വൈ.എസ്.പി സഹോദരനോട് പറഞ്ഞിരുന്നു. ബിനു പിന്നീട് ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൈറ്റ് സൂപ്പര്‍വൈസറായി. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് അവിടുന്ന് പുറത്താക്കി.
സസ്‌പെന്‍ഷന്‍ കഴിഞ്ഞതോടെ സി.പി.എം നേതാക്കളുടെ സഹായത്തോടെ അങ്കമാലി സ്റ്റേഷനില്‍ സി.ഐ.യായി. വിവാദമായ തെറ്റയില്‍ കേസ് അന്വേഷിച്ച് പ്രശസ്തനും, രാഷ്ട്രീയക്കാര്‍ക്ക് പ്രിയങ്കരനുമായി. പിന്നീട് കടയ്ക്കലിലേക്ക്, തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെത്തി. അവിടെ പഴയ സുഹൃത്ത് ബിനുവും. പിന്നെ ബിനുവിന്റെ കൂട്ടുകെട്ട്. പണപ്പിരിവും സ്വകാര്യ കച്ചവടവുമൊക്കെ ബിനു കൊഴുപ്പിച്ചു. ക്രിമിനല്‍ സംഘങ്ങളെ ഒപ്പം കൂട്ടിയ ബിനുവിന്റെ കെണിയില്‍ ഹരികുമാര്‍ പെടുകയായിരുന്നു.
മൂത്തമകന് തലച്ചോറില് കാൻസറുവന്നു മരിച്ചതോടെ ഹരികുമാറിന് ജീവിതത്തോട് ഒരു തരം വെറുപ്പു വന്നു. കൂടെ ബിനുവും ചങ്ങാതികളുമായ കുറെ ക്രിമിനലുകളും കൂടെ കൂടി. മണൽക്കടത്തിനും, പാറ പൊട്ടിച്ചു നീക്കുന്നതിനും, മണ്ണടിക്കുന്നതിനും, ക്രിമിനലുകൾക്ക് കൂട്ടു നിന്നു. അതിൽ നിന്നു കുറച്ചു പണം കിട്ടി. ഹരികുമാറിന്റെ അധപതനം തുടങ്ങിയതിങ്ങനെയായിരുന്നു. പഴയ ഹരിയെ സ്‌നേഹിക്കുന്നവർക്ക് ഈ പുതിയ കഥകളൊന്നും ദഹിക്കുന്നില്ല, അവനെങ്ങനെ ഈ വിധി വന്നു എന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.
വഴക്കിനിടയിൽ സനൽ കുമാറിനെ പിടിച്ചു തള്ളിയെന്നും അതുവഴി ഓവർ സ്പീഡിൽ കടന്നു പോയ കാറിനു മുന്നിൽ വീണത് യാദൃശ്ചികമാണെന്നും സഹോദരനോട് ഹരികുമാർ പറഞ്ഞിരുന്നു. ഒളിവിലായിരുന്ന ഓരോ നിമിഷവും ഹരികുമാർ പൊട്ടിക്കരയുകയായിരുന്നു. താനുമായി ബന്ധപ്പെട്ട ഒരുപാടു കഥകൾ പൊടിപ്പും തൊങ്ങലും വച്ചതാണെന്ന് ഹരികുമാർ കരഞ്ഞു പറഞ്ഞിരുന്നു. ഭര്ത്താവിനെയും, ഏറെ മുമ്പേ മകനെയും നഷ്ടപ്പെട്ട ഹരികുമാറിന്റെ ഭാര്യയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കളും.
.
മൂന്നാഴ്ചയായി വേദ പൂര്‍ണമായും കിടപ്പിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അവശയായിരുന്ന കുട്ടിക്ക് പ്രാഥമികാവശ്യങ്ങള്‍ക്കു പോലും കിടക്കവിട്ട് എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ടായിരുന്നു. നവംബര്‍ ആറാം തീയതി രാത്രിയോടെ വടകര ആശ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ബുധനാഴ്ച ചികിത്സയ്ക്കിടെ പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛന്‍ സിവില്‍ എഞ്ചിനിയറും അമ്മ പോലീസ് ഉദ്യോഗസ്ഥയുമാണ്.
പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ ഭാര്യയുടെ രണ്ടാം പ്രസവത്തിലും പ്രകൃതി ചികിത്സയ്ക്കുവേണ്ടി വാശി പിടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മതിയായ ചികിത്സ ലഭിക്കാതെ ഒമ്ബതാംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടിയ്ക്ക് ക്ഷയരോഗമായിരുന്നെന്ന് സ്ഥിരീകരിച്ച് പരിശോധനാ റിപ്പോര്‍ട്ട്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിക്ക് ക്ഷയരോഗം ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചത്.വടകര നാദാപുരം റോഡിലെ വേദ യു രമേശ് ആണ് ദിവസങ്ങളോളം ചികിത്സ കിട്ടാത്തതിനെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് മരിച്ചത്. പെണ്‍കുട്ടി പനി ബാധിച്ച് കിടപ്പിലായിട്ടും പിതാവ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ തയ്യാറാകാതെ പ്രകൃതി ചികിത്സയ്ക്ക് വിധേയയാക്കുകയായിരുന്നു.
പ്രകൃതി ചികിത്സയുടെ ആരാധകനായ ഇയാള്‍ പച്ചവെള്ളവും തേനും മരുന്നായി നല്‍കുകയാണ് ചെയ്തത്. എന്നാല്‍ ഒരാഴ്ചയ്ക്കുശേഷം പനി മൂര്‍ച്ഛിച്ച് പെണ്‍കുട്ടി ബോധം നശിച്ച് വീണപ്പോഴാണ് പിതാവ് ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായത്. ആശുപത്രിയിലെ ചികിത്സയ്ക്കിടെ ശ്വാസകോശത്തിലേക്ക് കടത്തിവിട്ട ട്യൂബില്‍ കണ്ട കഫം പരിശോധനയ്ക്ക് അയച്ചിരുന്നു.
ഈ പരിശോധനയിലാണ് ക്ഷയരോഗം സ്ഥിരീകരിച്ചത്. ടിബി ബാക്ടീരിയ കണ്ടെത്താനുള്ള ജീന്‍ എക്സ്പേര്‍ട്ട് പരിശോധനയാണ് നടത്തിയത്. രോഗം മൂര്‍ച്ഛിക്കുന്നതിനു മുമ്ബ് തിരിച്ചറിഞ്ഞാല്‍ ആറുമാസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും മാറ്റാവുന്ന ടിബി എന്ന ക്ഷയരോഗത്തിനെ ജീവന്‍ കവരാനുള്ള മാരകരോഗമാക്കി മാറ്റിയത് പിതാവിന്റെ പ്രകൃതി ചികിത്സയാണ്.
നെയ്യാറ്റിന്‍കര സനൽ കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ബി. ഹരികുമാര്‍ തൂങ്ങി മരിച്ചനിലയില്‍. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ഒമ്പതുമണിയോടെയാണ് മൃതദേഹം അയല്‍ക്കാര്‍ കണ്ടെത്തിയത്. ഹരികുമാറിനായി തമിഴ്നാട്ടിലും കേരളത്തിലുമായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മരണം.
അതേസമയം, എല്ലാം ദൈവത്തിന്റെവിധിയെന്ന് കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി പ്രതികരിച്ചു. ഡിവൈഎസ് പി ഹരികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് നിരാഹാര സമരം തുടങ്ങാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത എത്തിയത്.
ഡിവൈഎസ്പി ഹരികുമാറിനെ സംരക്ഷിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജനകീയ സമരസമിതി ആവശ്യപ്പെട്ടു. മരണത്തിന്റെ ഉത്തരവാദിത്തം സംരക്ഷണം നല്‍കിയവര്‍ക്കെന്നും സമിതി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ജനകീയ സമിതി പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
ഈ മാസം ഏഴിന് കൊടങ്ങാവിളയിൽ സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്ന കെ.ബിനുവിന്റെ വീടിനു മുന്നിൽ രാത്രി പത്തരയോടെയായിരുന്നു സനലിന്റെ കൊലപാതകത്തിനു കാരണമായ സംഭവം. ഈ വീട്ടിലെ പതിവു സന്ദർശകനായ ഹരികുമാർ രാത്രി പുറത്തിറങ്ങിയപ്പോൾ തന്റെ കാറിനു മുന്നിൽ മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നതു കണ്ടു രോഷാകുലനായി. സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനലിന്റേതായിരുന്നു കാർ. ആക്രോശം കേട്ട് ഓടിവന്ന സനലിനോടും ഇദ്ദേഹം തട്ടിക്കയറി. യൂണിഫോമിൽ അല്ലാതിരുന്നതിനാൽ ഡിവൈഎസ്പിയെ സനൽ തിരിച്ചറിഞ്ഞില്ല.
ഇരുവരുടെയും തർക്കം മൂത്തപ്പോൾ ഹരികുമാർ സനലിനെ മർദിച്ചു കഴുത്തിനു പിടിച്ചു റോഡിലേക്കു തള്ളുകയായിരുന്നെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അമിത വേഗത്തിൽ വന്ന കാറിനു മുന്നിലേക്കാണു വീണത്. അതോടെ ഹരികുമാർ അവിടെ നിന്ന് ഓടി. പിന്നാലെ പാഞ്ഞ നാട്ടുകാരിൽ ചിലർ ഇദ്ദേഹത്തെ മർദിച്ചതായും പറയുന്നു. ബിനു ഡിവൈഎസ്പിയുടെ കാർ അവിടെ നിന്നു മാറ്റി. ഗുരുതരാവസ്ഥയിൽ സനലിനെ ജനറൽ ആശുപത്രിയിലും തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
അതേസമയം, നെയ്യാറ്റിന്‍കര സ്വദേശി സനലിന്റേത് ഡിവൈഎസ്പി ബി.ഹരികുമാര്‍ മനപ്പൂര്‍വം നടത്തിയ കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. വാഹനം വരുന്നത് കണ്ടശേഷമാണ് സനലിനെ വഴിയിലേക്ക് തള്ളിയിട്ടതെന്നും ഒളിവില്‍ പോയത് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിക്കുന്നgവെന്നും കാണിച്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സനലിന്റെ നേര്‍ക്ക് ഡിവൈ.എസ്.പിയെന്ന അധികാരം ഉപയോഗിച്ച് ഹരികുമാര്‍ തട്ടിക്കയറിയതിന് സാക്ഷികളുണ്ട്.
സനലിനെ ഇടിച്ച വാഹനം വരുന്നത് ഇരുന്നൂറ് മീറ്റര്‍ മുന്‍പ് തന്നെ ഹരികുമാറിന് കാണാമായിരുന്നു. വാഹനം കണ്ടശേഷവും റോഡിലേക്ക് തള്ളിയിട്ടതും അതുവഴി മരണത്തിനിടയാക്കിയതും കൊലപാതകത്തിന് തുല്യമാണെന്നും വാദിക്കുന്നു.
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നു. റിട്ട് ഹര്‍ജികള്‍ ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് പരിഗണിക്കും. നാല് റിട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന 49 ഹര്‍ജികള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. ഇവ ഉച്ചക്കു ശേഷം മൂന്നു മണിക്ക് അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചേംബറിലായിരിക്കും ഇവ പരിഗണിക്കുക.
ചേംബറില്‍ വെച്ചുതന്നെ ഹര്‍ജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും. ശബരിമലക്കേസില്‍ കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാല്‍ മാത്രമേ തുറന്ന കോടതിയിലേക്ക് കേസ് മാറ്റുകയുള്ളു. അപ്രകാരമാണെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയക്കുകയും തുറന്ന കോടതിയില്‍ വാദത്തിനുള്ള ദിവസം കോടതി നിശ്ചയിക്കുകയും ചെയ്യും. വിധിയില്‍ മാറ്റം വരുത്തണമെങ്കില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം.
ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക. അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്ത്രീ പ്രവേശന വിധഘിയില്‍ എതിരഭിപ്രായം രേഖപ്പെടുത്തിയിരുന്നു. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം. സുപ്രീം കോടതി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.
മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ മാനസികോല്ലാസം കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. മനുഷ്യനെ മാത്രമല്ല മിണ്ടാപ്രാണികളായ മൃഗങ്ങളെയും ഒരു കാരണവുമില്ലാതെ ഉപദ്രവിക്കാന്‍ ഇക്കൂട്ടര്‍ മടിക്കാറില്ല. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഭക്ഷണത്തിനായി ഒരു കൂട്ടം ആളുകളുടെ അടുത്തെത്തിയ പെണ്‍കുരങ്ങിനെ അവര്‍ മാരകമായി മുറിവേല്‍പ്പിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചോരയില്‍ കുതിര്‍ന്ന തലയുമായി സ്വന്തം കുഞ്ഞിനെ മാറോടടുക്കിപ്പിടിച്ചിരിക്കുന്ന കുരങ്ങിന്റെ ചിത്രം ഏവരുടെയും കണ്ണു നനയിക്കുകയാണ്. ആക്രമികള്‍ക്കെതിരേ ഒരു യുവാവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
കഴിവ് , മിടുക്ക് , ചങ്കുറ്റം കാട്ടേണ്ടത് മിണ്ട പ്രാണിയോടല്ല. അതിഥിയായി നിന്റെയൊക്കെ സ്വീകരണമുറിയില്‍ കയറി വന്നതല്ല . നീയൊക്കെ ഇവര്‍ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സമാധാനത്തോടെ ജീവിക്കുന്നയിടത്ത് നിയമം ലംഘിച്ച് കള്ള് കുടിക്കാന്‍ പോകുന്നത് ഭയം കൊണ്ടല്ലേ ?
അവിടെ നീയൊക്കെ തിന്നുന്ന സ്‌നാക്ക്സ് തേടി എത്തുന്നത് വിശപ്പ് കൊണ്ട് തേടി വരുന്നത് ? .അതിന് ഈ ക്രൂരതയാണോ വേണ്ടത് ചെറ്റകളെ .കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഉണ്ട് .അനുഭവിക്കും ഈ മിണ്ടപ്രാണിയുടെ വേദനയുടെ വിങ്ങല്‍ , ശാപം .
നിന്റെയൊക്കെ അമ്മ ഈ കരുത്ത് തന്നത് സമൂഹം നശിപ്പിക്കാനല്ല .വിദ്യ സമ്പന്നന്‍ എന്ന സര്‍ട്ടിഫിക്കറ്റ് മാത്രം പോരാ ? മൂന്ന് അക്ഷരമുള്ള ഹൃദയം ഉള്ളവര്‍ക്ക് വേദന , നൊമ്പരം അറിയാന്‍ സാധിക്കണം.
മലപ്പുറം വട്ടപ്പാറയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് 23 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച പുലര്‍ച്ചെയായിരുന്നു അപകടം. തിരുവന്തപുരം നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ബസ്സാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു.
ദേശീയപാത വട്ടപ്പാറയിലാണ് അപകടമുണ്ടായത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട ബസ്സ് റോഡരികിലേക്ക് തലകീഴായി മറിഞ്ഞതെന്നാണ് സൂചന. നാല്‍പതിനടുത്ത് യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. ഇതിൽ 23 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന എ.ആര്‍ ട്രാവല്‍സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെയായിരുന്നു അപകടം. ഓടികൂടിയ നാട്ടുകാരും, പോലീസും രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
ചെന്നൈ: ബിജെപി അപകടകരമാണെന്നു മറ്റു പാർട്ടികൾ കരുതുന്നുണ്ടെങ്കിൽ അതു ശരിയായിരിക്കാമെന്നു നടൻ രജനീകാന്ത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ബിജെപിക്കെതിരായ മറ്റു പാർട്ടികളുടെ വിമർശനങ്ങളെ ശരിവച്ചത്.
പ്രതിപക്ഷ പാർട്ടികളെല്ലാം ബിജെപി അപകടകരമാണെന്നു കരുതുന്നുണ്ടെങ്കിൽ അത് ശരിയായിരിക്കാം. അതുകൊണ്ടാവാം അവർ ഒത്തുചേർന്ന് ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കുന്നത്- രജനി പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ പാർട്ടികളും ഒന്നിക്കുന്ന തരത്തിൽ അത്ര അപകടം പിടിച്ചതാണോ ബിജെപി എന്ന ചോദ്യത്തിനു നൽകിയ മറുപടിയിലായിരുന്നു രജനിയുടെ പരാമർശം.
നോട്ടുനിരോധനത്തെ സംബന്ധിച്ച മുൻനിലപാടിലും രജനീകാന്ത് മാറ്റംവരുത്തി. നോട്ടുനിരോധനം നടപ്പിലാക്കിയ രീതി തെറ്റായിപ്പോയെന്നും ആഴത്തിൽ കാര്യങ്ങൾ പഠിച്ചതിനുശേഷം മാത്രമായിരുന്നു അത് നടപ്പിലാക്കേണ്ടിയിരുന്നതെന്നും രജനി പറഞ്ഞു. രണ്ടു വർഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ചപ്പോൾ അതിനെ പ്രശംസിച്ച് ആദ്യ രംഗത്തെത്തിയവരിൽ ഒരാൾ രജനിയായിരുന്നു.
ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ വിവിധയിടങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം 31 ആയി ഉയർന്നു. ഇതിൽ 29 പേർ വടക്കൻ കലിഫോർണിയയിലാണ് മരിച്ചത്. 228 പേരെയാണ് കാണാതായിരിക്കുന്നത്.
അതേസമയം കാണാതായ 137 പേരെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചു. ഇവർ സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വീടുകളിലേക്ക് മാറിയതായാണ് വിവരം. കാട്ടുതീയെ തുടർന്നു 300,000 ആളുകളെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. മൂന്നിടങ്ങളിലാണ് കാട്ടുതീ പടരുന്നത്- സംസ്ഥാനത്തിന്റെ വടക്ക് കാന്പ് ഫയർ, തെക്ക് വൂൾസ്ലി ഫയറും ഹിൽ ഫയറും.
കാന്പ് ഫയറാണ് കൂടുതൽ നാശം വിതയ്ക്കുന്നത്. പാരഡൈസ് നഗരത്തെ വിഴുങ്ങിയ ഈ കാട്ടുതീ നിരവധി ജീവനുകളാണ് കവർന്നത്. 7,000 കെട്ടിടങ്ങളെ തീ വിഴുങ്ങി. പാരഡൈസ് നഗരത്തിലെ 90 ശതമാനം ഭവനങ്ങളും ഇതിൽ ഉൾപ്പെടുന്നു.
തെക്കൻ മേഖലയിൽ പടരുന്ന വൂൾസ്ലി ഫയറും ഹിൽ ഫയറും മാലിബൂ നഗരത്തിൽ വലിയ നാശമുണ്ടാക്കിയത്. ഹെലികോപ്റ്ററുകൾ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ച് അഗ്നിശമനസേനാംഗങ്ങൾ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നീതി തേടി നിയമ പോരാട്ടത്തിനൊരുങ്ങി ഭാര്യ വിജിയും കുടുംബവും. സനല്‍ മരിച്ച് ഏഴ് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സനൽ കുമാർ കൊല്ലപ്പെട്ട സ്ഥലത്ത് ഭാര്യ വിജി നാളെ ഉപവസമിരിക്കും.
കേസ അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയണ് വിജി. പൊലീസുകാര്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുമെന്നും അതിനാല്‍ കോടതി മേല്‍നോട്ടം വേണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്.
സനല്‍കുമാര്‍ വധത്തില്‍ അറസ്റ്റുകള്‍ തുടങ്ങിയതോടെ മുഖ്യപ്രതിയായ ഹരികുമാര്‍ കടുത്ത സമ്മര്‍ദ്ദത്തിലായെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. അറസ്റ്റ് ചെയ്തവരില്‍ നിന്നും ഹരികുമാറിന്റെയും ബിനുവിന്റെയും നീക്കങ്ങളെക്കുറിച്ച് നിര്‍ണായക വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.