Latest News

മ​ല​മ്പു​ഴ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. മ​ലമ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി​യാ​യ 115 മീ​റ്റ​റി​ലേ​ക്ക് ജ​ല​നി​ര​പ്പ് അ​ടു​ത്ത​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​​ന്ന​ത്. ജ​ല​നി​ര​പ്പ് 114 മീ​റ്റ​റാ​യ​പ്പോ​ൾ ത​ന്നെ മൂ​ന്ന് ത​വ​ണ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും മൂ​ന്ന് സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തുന്നത്.  അ​ണ​ക്കെ​ട്ട് തു​റ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഭാ​ര​ത​പ്പു​ഴ​യു​ടെ തീ​ര​ത്തു​ള്ള​വ​ർ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടു​ന്ന​തി​നാ​യി ദു​ര​ന്ത നി​വാ​ര​ണ സേ​ന​യും മ​ല​ന്പു​ഴ​യി​ൽ ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. നാ​ലു​വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് മ​ല​ന്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്.

നീ​രോ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 167 മീ​റ്റ​റാ​യി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. 169 മീറ്ററാണ് അണക്കെട്ടിന്‍റെ സംഭരണശേഷി.  നേ​ര​ത്തെ ജ​ല​നി​ര​പ്പ് 165 മീ​റ്റ​ർ ആ​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ്ലൂ ​അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജ​ല​നി​ര​പ്പ് 168.5 മീ​റ്റ​ർ എ​ത്തു​ന്പോ​ൾ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കും. അ​തി​നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ താ​ഴെ​യു​ള്ള​വ​ർ​ക്കും പെ​രി​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ർ​ക്കും അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി.

 

തൊടുപുഴയില്‍ കാണാതായ നാലംഗകുടുംബത്തിലെ അംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് സമീപത്തെ കുഴിയില്‍ മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. കൂട്ടക്കൊലയെന്നാണ് സൂചന.  വണ്ണപ്പുറം മുണ്ടന്‍മുടി കാനാട്ട് വീട്ടില്‍ കാനാട്ട് കൃഷ്ണൻ (54), ഭാര്യ സുശീല (50), മക്കൾ ആശ (21), അർജുൻ (17) എന്നിവരെയാണ് നാല് ദിവസം മുന്‍പ് കാണാതായത്. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു.

വീടിന് പിന്നില്‍ കുഴികള്‍ മൂടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവിടെനിന്നും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.മൃതദേഹങ്ങള്‍ പുറത്തെടുത്ത് പൊലീസും സംഘവും പരിശോധന നടത്തുകയാണ്. ഇതിനിടെ മൃതദേഹത്തില്‍ മാരക മുറിവുകളും കണ്ടെത്തി. മൃതദേഹങ്ങളില്‍ ആഴത്തിലുളള മുറിവുകള്‍ കണ്ടതായി പൊലീസ് വെളിപ്പെടുത്തി. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയ നിലയിലായിരുന്നു നാല് മൃതദേഹങ്ങള്‍.

കുടുംബാംഗങ്ങളെ മൂന്ന് ദിവസമായി വീടിന് പുറത്തേക്ക് കാണാനില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളെത്തി പൊലീസ് സഹായത്തോടെ പരിശോധിച്ചപ്പോള്‍ വീടിനുള്ളില്‍ ചോരപ്പാടുകള്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് വീടിനു സമീപത്ത് മൂടപ്പെട്ട നിലയില്‍ കുഴി കണ്ടെത്തിയത്.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത ഉണ്ടെന്ന വാര്‍ത്ത വന്നതു മുതല്‍ മലയാള മനോരമ പത്രവും ചാനലും ‘റൂട്ട് മാപ്പ്’ ഇറക്കിയിരുന്നു. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്നും വെള്ളം ഏത് വഴിയാണ് അറബിക്കടലില്‍ എത്തുകയെന്നതായിരുന്നു റൂട്ട് മാപ്പിലൂടെ കാണിച്ചിരുന്നത്. മനോരമയുടെ റൂട്ട് മാപ്പ് ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ന്നിരിക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ ചുവടെ.

ഇടുക്കി ഡാം തുറക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പ് 2395.84 അടിയില്‍ തുടരുകയാണ്. 2397 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന് 29399ലെത്തിയാല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തുകയും ചെയ്യും.

Image result for idukki-dam-shutter-open-cabinet

ഡാം തുറന്നു വിടുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളുടെ ചുമതല വൈദ്യതമന്ത്രി എംഎം മണിയെ മന്ത്രിസഭായോഗത്തില്‍ ചുമതലപ്പെടുത്തി. ഘട്ടംഘട്ടമായിട്ടായിരിക്കും ഡാം തുറക്കുക. വെള്ളം ഒഴുകി പോകുന്ന പ്രദേശത്തുള്ളവര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാകും ഡാം തുറക്കുക. ഷട്ടര്‍ തുറക്കുമ്പോഴുണ്ടായേക്കുന്ന ആഘാതങ്ങളെ ചെറുക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി എംഎം മണി വ്യക്തമാക്കി.

ഡാം തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമില്ലെന്നും ജലനിരപ്പ് ഉയര്‍ന്നാല്‍ ഡാം തുറക്കുമെന്ന കാര്യത്തില്‍ വൈദ്യുതബോര്‍ഡിന് വേറിട്ട നിലപാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ, ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോര്‍ഡ് രണ്ടാമത്തെ ജാഗ്രതാ നിര്‍ദേശം (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയല്‍ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.

ഇടുക്കി വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി. കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരെയാണ് കാണായത്. കാളിയാര്‍ പൊലീസ് എത്തി വീട് തുറന്ന നടത്തിയ പരിശോധനയില്‍ രക്തം തളംകെട്ടി കിടക്കുന്നതും വീടിന് പിന്നില്‍ പുതുമണ്ണ് ഇളകികിടക്കുന്നതും കണ്ടെത്തി.

കൊലപാതകം നടത്തി കുഴിച്ചുമൂടിയതാണെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. ഇളകിക്കിടക്കുന്ന മണ്ണ് മാറ്റി പരിശോധന നടത്താന്‍ പൊലീസ് നടപടി തുടങ്ങി. ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തിയാല്‍ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുകയുള്ളു.

കുടുംബത്തെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. വീട്ടില്‍ നിന്നുയര്‍ന്ന രൂക്ഷഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ വന്നു നോക്കിയപ്പോഴാണ് രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

ഇടുക്കി: ഇടുക്കി അണക്കെട്ട് ഉടന്‍ തുറക്കേണ്ടി വരില്ലെന്ന് വിലയിരുത്തല്‍. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. 19.138 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഡാമിലേക്ക് ഒഴുകിയെത്തിയത്. ഇപ്പോള്‍ 2395.84 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 2395 അടിയെത്തിയതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഷട്ടര്‍ ട്രയല്‍ റണ്‍ നടത്തുന്നത് മഴയും നീരൊഴുക്കും അനുസരിച്ചു മാത്രമേ തീരുമാനിക്കൂ എന്ന് ജില്ലാ കളക്ടര്‍ നേരത്തേ അറിയിച്ചിരുന്നു.

ജലനിരപ്പ് 2397 അടിയായി ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. 2399 അടിയാകുമ്പോള്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ തുറക്കൂ. ജലനിരപ്പ് 2400 അടിയായതിനു ശേഷം ഷട്ടറുകള്‍ തുറന്നാല്‍ മതിയെന്നാണ് ഡാം സേഫ്റ്റി ആന്‍ഡ് റിസര്‍ച്ച് എന്‍ജിനീയറിങ് വിഭാഗത്തിന്റെ വിലയിരുത്തല്‍.

2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ചൊവ്വാഴ്ച അണക്കെട്ടുകളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഡാം സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം. സംഭരണിയുടെ ഇനി നിറയാന്‍ ബാക്കിയുള്ള ഭാഗത്തിന് വിസ്താരം ഏറെയായതിനാല്‍ നീരൊഴുക്ക് ശക്തമാണെങ്കിലും സാവധാനമേ പരമാവധിയിലേക്ക് എത്തുകയുള്ളു. മഴ കുറയുകയും നീരൊഴുക്കിന്റെ ശക്തി കുറയുകയും ചെയ്തതിനാല്‍ ഡാം തുറക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍.

അബുദാബി: രണ്ട് മാസം മുമ്പ് കാണാതായ പ്രവാസി മലയാളിയെ അബുദാബിയില്‍ നിന്നും മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ച് വര്‍ഷമായി അബുദാബിയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന എം.വി.മൊയ്തീനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 19ന് അബുദാബിയിലെ കടല്‍ത്തീരത്ത് നിന്നും മൃതദേഹം കണ്ടെത്തിയെങ്കിലും ഇപ്പോഴാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതെന്ന് യു.എ.ഇ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൊയ്തീന്‍ ജോലി നോക്കിയിരുന്ന മുസഫയിലെ വര്‍ക്ക് ഷോപ്പ് അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഇദ്ദേഹത്തിന് ജോലി നഷ്ടമായതായി ബന്ധുക്കള്‍ പറയുന്നു.

ഇതിന് പിന്നാലെ തൊഴില്‍ വിസയുടെ കാലാവധി കഴിഞ്ഞു. തുടര്‍ന്ന് പുറത്ത് ജോലി നോക്കിയാണ് മൊയ്തീന്‍ ജീവിക്കാനുള്ള വക കണ്ടെത്തിയിരുന്നത്. മൊയ്തീന്‍ മാസങ്ങളോളം ബന്ധുക്കളെയൊന്നും വിളിക്കാതിരിക്കുന്നത് പതിവാണ്. അതിനാല്‍ തന്നെ കുറച്ച് നാളായി മൊയ്തീനെക്കുറിച്ച് വിവരമൊന്നുമില്ലെങ്കിലും ബന്ധുക്കള്‍ക്ക് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക പ്രവര്‍ത്തകര്‍ വഴി വിവരം അറിഞ്ഞ ബന്ധുക്കളെത്തി മൊയ്തീന്റെ മൃതദേഹം തിരിച്ചറിയുകയായിരുന്നു. അതേസമയം, മൊയ്തീന്റെ പാസ്‌പോര്‍ട്ട് എവിടെയാണെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കുറേ മാസങ്ങള്‍ മൊയ്തീന്‍ എവിടെയാണ് താമസിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല.

നടപടികള്‍ പൂര്‍ത്തിയാക്കി മൊയ്തീന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഏകദിന പരമ്പരയിലെ വിജയം ടെസ്റ്റ് പരമ്പരയിലും ആവര്‍ത്തിക്കാനാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഇറങ്ങുന്നത്. അതിലുപരി ഓഗസ്റ്റ് ഒന്നിന് തുടങ്ങുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ബര്‍മിംഗ്ഹാമിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇംഗ്ലണ്ട് ലക്ഷ്യമിടുന്നില്ല. ബര്‍മിംഗ്ഹാമിലേ മൈതാനത്ത് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ മറ്റൊരു ചരിത്രവും ഇംഗ്ലണ്ടിനൊപ്പമാകും. 1000 ടെസ്റ്റുകള്‍ കളിച്ച ആദ്യ ടീമെന്ന നേട്ടം ഇതോടെ ഇംഗ്ലീഷ് പട സ്വന്തമാക്കും.

1877 മാര്‍ച്ചിലാണ് ഇംഗ്ലണ്ട് തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആകെ കളിച്ച 999 ടെസ്റ്റ് മത്സരങ്ങളില്‍ 357 വിജയങ്ങളാണ് ഇംഗ്ലണ്ട് നേടിയത്. 297 ടെസ്റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ 345 എണ്ണം സമനിലയില്‍ അവസാനിച്ചു. ആയിരാമത്തെ ടെസ്റ്റ് മത്സരം കളിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഐ സി സി രംഗത്ത് വന്നു.

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയെ നോക്കിക്കാണുന്നത്. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും കളത്തിലിറങ്ങുക. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. എന്നാല്‍ ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക് അഭിമാന പ്രശ്‌നംകൂടിയാണ്. കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവെയ്ക്കുന്നത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ

ശക്തമായ മഴ തുടരുകയാണ്.അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഓറഞ്ച് അലര്‍ട്ട് നല്‍കി ഇനിയുള്ള മഴയുടെ അടിസ്ഥാനത്തിലായിരിക്കും റെഡ് അലര്‍ട്ട് നല്‍കുക. എന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അനുമതി കിട്ടേണ്ട താമസം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അലോഷ്യസ് പോള്‍ ആ നിമിഷം ബട്ടണ് അമര്‍ത്തും.ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ഉത്തരവാദപ്പെട്ട നിമിഷങ്ങളാണ് എത്തിയിരിക്കുന്നതെന്ന് അലോഷ്യസ് പറയുന്നു.   അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ അലോഷ്യസ് പോള്‍ രാവും പകലും ഇന്ത്യയിലെതന്നെ അതിപ്രധാനമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്കു മുകളിലൂടെ സഞ്ചരിച്ച്‌ ഓരോ നിമിഷവും ജലനിരപ്പ് നിരീക്ഷിക്കുകയാണ്.

1992 മുതല്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡില്‍ എന്‍ജിനിയറായ ഏറ്റുമാനൂര്‍ കാണക്കാരി ചേരാടിയില്‍ അലോഷ്യസ് പോളിനാണ് ഇടുക്കി പദ്ധതിയിലെ ചെറുതോണിയുടെ മേല്‍നോട്ട ചുമതല. 1972ല്‍ തുംഗഭദ്ര സ്റ്റീല്‍ കമ്ബനി നിര്‍മിച്ചു നല്‍കിയ 40 അടി ഉയരമുള്ള അഞ്ച് ഉരുക്കു ഷട്ടറുകളും ഉരുക്കുകൊണ്ടുള്ള വടവും ഗ്രീസ് പൂശി ഏതു നിമിഷവും ഉയര്‍ത്താവുന്ന രീതിയില്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നു.

അണക്കെട്ടിനു മുകളിലെ ഷട്ടര്‍ ഹൗസിലാണ് അഞ്ചു ഷട്ടറുകളുടെയും സ്വിച്ച്‌. വൈദ്യുതി വകുപ്പിന്റെയും ഇടുക്കി കളക്ടറുടെയും അനുമതിയുണ്ടായാല്‍ സ്വിച്ച്‌ അമര്‍ത്തി മൂന്നാമത്തെ ഷട്ടര്‍ ഒരു സെന്റിമീറ്റര്‍ ഉയര്‍ത്തും. നടുവശത്തെ സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ കുതിച്ചുപായും. മിനിറ്റുകള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തും. അതേസമയം, താഴ്വാരങ്ങളില്‍ ചെറുതോണി പുഴയിലൂടെ വെള്ളത്തിന്റെ ഒഴുക്ക് സുരക്ഷിതമായ പാതയിലാണോ എന്ന് ഉറപ്പുവരുത്തും.

ചെറുതോണി അണക്കെട്ടിനു താഴെ ചെറുതോണി കവലയിലെ പാലവും ബസ് സ്റ്റാന്‍ഡും മുങ്ങാതെ മൂന്നു കിലോമീറ്റര്‍ ഒഴുകി വെള്ളക്കയത്തുള്ള പെരിയാറ്റില്‍ അണക്കെട്ടിലെ വെള്ളം എത്തിച്ചേരുന്നതുവരെ അലോഷ്യസിന് ആകാംക്ഷയുടെ നിമിഷങ്ങളാണ്. ആകാശച്ചിത്രങ്ങളും പ്രദേശത്തിന്റെ ഘടനയും ശാസ്ത്രീയമായി അപഗ്രഥിച്ച്‌ ഷട്ടറുകളിലേക്കും സ്വിച്ച്‌ ബോര്‍ഡിലേക്കും കണ്ണുകള്‍ പരതി അലോഷ്യസ് അണക്കെട്ടിനു മുകളില്‍ കാത്തുനില്‍ക്കുന്നു.

എന്നാൽ ഇതേ സമയം തിരദേശത്തെ സ്ഥിതിയും ശാന്തമല്ല. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തുീ, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് ഉച്ചക്ക് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

2.8 മുതല്‍ 3 .2 മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. അതിനാല്‍ മീന്‍പിടുത്തക്കാരും തീരദേശനിവാസികളും മുന്നറിയിപ്പുകളില്‍ ജാഗ്രത പാലിക്കണം .

1വേലിയേറ്റ സമയത്തു തിരമാലകള്‍ തീരത്തു ശക്തി പ്രാപിക്കുവാനും അത് ആഞ്ഞു അടിക്കുവാനും സാധ്യതയുണ്ട് .

2 . തീരത്തു ഈ പ്രതിഭാസം കൂടുതല്‍ ശക്തി പ്രാപിക്കുവാന്‍ സാധ്യത ഉള്ളതിനാല്‍ തീരത്തിനോട് ചേര്‍ന്ന് മീന്‍പിടിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കേണ്ടതാണ്.

3 . ബോട്ടുകള്‍ കൂട്ടിമുട്ടി നാശം സംഭവിക്കാതിരിക്കുവാന്‍ നങ്കൂരമിടുമ്പോള്‍ അവ തമ്മില്‍ ഒരു നിശ്ചിത അകലം പാലിക്കേണ്ടതാണ്

4 . തീരങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ വിനോദ സഞ്ചാരികള്‍ കടല്‍ കാഴ്ച്ച കാണാന്‍ പോകരുതെന്ന് നിര്‍ദ്ദേശം ഉണ്ട് .

5. ബോട്ടുകള്‍ തീരത്തു നിന്ന് കടലിലേയ്ക്കും കടലില്‍ നിന്ന് തീരത്തിലേയ്ക്കും കൊണ്ടുപോകുന്നത് ഒഴിവാക്കുക

മത്സ്യത്തൊഴിലാളികള്‍ കേരള ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്റെ മധ്യ ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുത്. ഈ മുന്നറിയിപ്പ് ഇന്ന് രണ്ട് മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും

 

കരുനാഗപ്പള്ളി : വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ നിന്നും കാണാതായ അമേരിക്കന്‍ പൗരത്വമുള്ള മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം,മയ്യനാട്, മണി ഭവനത്തില്‍ മുരളി ഗോപാലകൃഷ്ണകുറുപ്പ് (41) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ 26നാണ് ഇയാളെ ആശ്രമത്തില്‍ നിന്നും കാണാതാവുന്നത്.

അമേരിക്കന്‍ പൗരത്വമുള്ള ഇയാള്‍ ദീര്‍ഘ നാളായി ആശ്രമത്തിലെ അന്തേവാസിയായിരുന്നു. ബുദ്ധി വളര്‍ച്ച അല്‍പം കുറവുള്ള ഇയാളെ കണ്ടെത്താന്‍ പോലീസും ബന്ധുക്കളും അന്വേഷണം നടത്തിവരികയായിരുന്നു. തിങ്കളാഴ്ചയാണ് വള്ളിക്കാവ് ജംഗ്ഷനു തെക്ക് ഭാഗത്തായി കുറ്റിക്കാടിനു സമീപം മൃതദേഹം കണ്ടെത്തിയത്. .അധികം ആരോടും സംസാരിക്കുന്ന സ്വഭാവമില്ലാത്ത ഇയാള്‍ സ്ഥിരമായി ഈ ഭാഗത്ത് വന്നിരിക്കാറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കരുനാഗപ്പള്ളി സിഐ ഷാഫി മുഹമ്മദിന്റെ നേതൃത്വത്തില്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Copyright © . All rights reserved