Latest News

കാസർകോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപു ഫിലിപ്പിന്റെ ഭാര്യ ബേബിയാണ് ദുരിത ജീവിതം തള്ളി നീക്കുന്നത്. ഒളിച്ചോടിയ ഭർത്താവിനെ ഫെയ്സ്ബുക്കിൽ കണ്ടതോടെ തിരിച്ചുകിട്ടാനായി പൊലീസിന്റെ സഹായം തേടി യുവതിയും പിഞ്ചു കുഞ്ഞുങ്ങളും. ജോലി അന്വേഷിക്കാനെന്ന പേരില്‍ മുങ്ങിയ ഭർത്താവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. വിവാഹ ശേഷം ബേബി രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായിരിക്കുമ്പോള്‍ ജോലി അന്വേഷിക്കാനെന്ന പേരിൽ ദീപു ഒൻപതു മാസം മുൻപ് എറണാകുളത്തേക്കു പോയി. പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല.

രണ്ടാമെത്തെ കുഞ്ഞും ഇതിനിടയിൽ ജനിച്ചു. ബേബിക്കും കുഞ്ഞുങ്ങൾക്കും ജീവിക്കാൻ വകയില്ലാതായി. അങ്ങനെയിരിക്കെയാണ് അയൽവാസിയുടെ ഫെയ്സ ബുക്ക് അക്കൗണ്ടില്‍ ബേബി ദീപുവിനെ കണ്ടതും പൊലീസിനെ സമീപിച്ചതും.

കാസർകോട് ബന്തടുക്ക പടുപ്പ് സ്വദേശിനിയായ ബേബി എറണാകുളത്തെ സ്വകാര്യ കമ്പനിയിൽ തയ്യൽ ജോലിക്കാരിയായിരുന്നു. കാസര്‍കോടേക്കുള്ള യാത്രയ്ക്കിടെയാണ് ദീപുവിനെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലും നീണ്ടു. താന്‍ ഹിന്ദുവാണെന്നും അച്ഛനും അമ്മയുമില്ലെന്നുമാണ് ദീപു ബേബിയോട് പറഞ്ഞിരുന്നത്. എറണാകുളം കാക്കനാട് ശിവക്ഷേത്രത്തിൽ വെച്ച് 2009 ഫെബ്രുവരി മാസം പതിമൂന്നാം തീയതി ഇരുവരും വിവാഹിതരായി. ഇതിനിടെ ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ടായി.

വിവാഹ ശേഷം എറണാകുളത്തെ വാടകവീട്ടില്‍ വച്ചാണ് തനിക്ക് അച്ഛനും അമ്മയും ഒരു സഹോദരിയുമുണ്ടെന്നും ക്രിസ്ത്യാനിയാണെന്നും നാട്ടിൽ പോയാൽ മതം മാറണമെന്നും ദീപു ബേബിയോട് പറഞ്ഞത്. അങ്ങനെ ഇരുവരും കാസര്‍കോട് വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ ദീപിന്റെ വീട്ടിലെത്തി. പുന്നക്കുന്ന് പള്ളിയിൽ പോയി ബേബി മതം മാറി. ക്രിസ്ത്യൻ ആചാര പ്രകാരം വീണ്ടും വിവാഹിതരായി. നായ്ക്ക വിഭാഗത്തിൽപ്പെട്ട തന്നെ ദീപു വിവാഹം കഴിച്ചത് ഭർത്താവിന്റെ അമ്മയ്ക്കും സഹോദരിക്കും ഇഷ്ടമായിരുന്നില്ലെന്ന് ബേബി പറയുന്നു. ഇതിനിടെ ബേബി രണ്ടാമതും ഗര്‍ഭിണിയായി.

ഭര്‍ത്താവിന്റെ വീട്ടില്‍ ഇപ്പോഴും ദീപുവിന്റെ മുറിയില്‍ കയറാന്‍മാത്രമേ തനിക്ക് അധികാരമുള്ളൂവെന്ന് ബേബി പറഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുട്ടികളെയും കൊണ്ട് ജോലിക്ക് പോകാന്‍ സാധിക്കില്ല. നാട്ടുകാരുടെയും അയൽവാസികളുടെയും സഹായം കൊണ്ടാണ് പട്ടിണിയില്ലാതെ കഴിയുന്നത്. ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും സന്ധ്യയാകുമ്പോൾ കുട്ടികളെയും കൊണ്ട് അയൽ വീട്ടിൽ അന്തിയുറങ്ങാൻ പോകും. വെള്ളരിക്കുണ്ട് പോലീസിലും ഭീമനടി ഗ്രാമീണ കോടതിയിലും ബേബി ഭർത്താവ് ദീപുവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. തുടര്‍ന്ന് പൊലീസ് കോടതിയിൽ ഹാജരാക്കിയ ദീപു ഭാര്യയേയും മക്കളെയും നോക്കിക്കൊള്ളാമെന്നു പറഞ്ഞെങ്കിലും അവിടെ നിന്നു വീണ്ടും മുങ്ങി. ദീപു ഇപ്പോൾ എറണാകുളത്ത് മറ്റൊരു വിവാഹം കഴിച്ചതായും ബേബി പറയുന്നു. ഇതിനിടെയാണ് അയല്‍വാസിയുടെ ഫോണില്‍ ദീപുവിന്റെ ഫെയ്സ്ബുക്ക് പേജ് കാണുന്നത്.

‘കൊച്ചു മകളെ കൊല്ലുന്നതിനു പകരം എന്നെ കൊല്ലാമായിരുന്നില്ലേ’ എന്നു നിലവിളിക്കുകയാണു നിമിഷയുടെ മുത്തശ്ശി മറിയാമ്മ (85). കൊച്ചുമകളുടെ വിയോഗത്തിൽ തളർന്നിരിക്കുകയാണ് ഈ വയോധിക. ഹാളിൽ വിശ്രമിക്കുന്ന സമയത്ത് അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു നിമിഷ. തന്റെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ അക്രമി, അതു തടയാനെത്തിയ കൊച്ചുമകളുടെ കഴുത്തിൽ കത്തി കൊണ്ടു വരയുകയായിരുന്നെന്നു സംഭവത്തിനു ദൃക്‌സാക്ഷികൂടിയായ മറിയാമ്മ പറഞ്ഞു. രക്തത്തുള്ളികൾ മറിയാമ്മയുടെ ദേഹത്തും തെറിച്ചിട്ടുണ്ട്.

നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തിന്‍റെ ഭീതി വിട്ടൊഴിയുന്നതിന് മുമ്പേയാണ് മറ്റൊരു കോളജ് വിദ്യാർഥി നിമിഷ പെരുമ്പാവൂരില്‍ സ്വന്തം വീട്ടിൽ ധാരുണമായി മുർഷിദാബാദ് സ്വദേശി ബിജുവിന്റെ കുത്തേറ്റ് മരിക്കുന്നത്. പെരുമ്പാവൂരിനു സമീപം പൂക്കാട്ടുപടി എടത്തിക്കാട് അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളജ് അവസാനവർഷ ബിബിഎ വിദ്യാർഥിനിയാണ്. സലോമിയാണ് മാതാവ്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ അന്ന സഹോദരിയാണ്.

രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. മോഷണശ്രമമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പ്രാഥമിക സൂചന. മുത്തശ്ശിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ നിമിഷയുടെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നുവെന്നാണ് വിവരം. പിതൃസഹോദരൻ ഏലിയാസിനും കത്തിക്കുത്തിൽ പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ ഭായി മാരുടെ ഗൾഫ്……

പരദേശികളുടെ ഗൾഫാണ് എറണാകുളം ജില്ലയിലെ പട്ടണമായ പെരുമ്പാവൂർ. 29 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളാണു കേരളത്തിലുള്ളത്. അതിൽ തന്നെ ഭൂരിഭാഗം പേരും പെരുമ്പാവൂരും പരിസരപ്രദേശത്തുനിന്നുമുള്ളവരാണ്. പെരുമ്പാവൂരിലെ തടി വ്യവസായം പൂർണമായും ഒരു ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണെന്ന് എംഎംഎ റിപ്പോർട്ടുണ്ട്.

ഉത്തരേന്ത്യക്കാരുടെ ഒരു മിനിഗൾഫ് തന്നെയാണ് പെരുമ്പാവൂർ എന്നുചുരുക്കം. ബംഗാളികള്‍എന്ന പേരു ചൊല്ലി വിളിക്കുന്നവരില്‍ഏതൊക്കെ നാട്ടുകാരുണ്ടെന്നോ? ബംഗാള്‍, ഒഡിഷ, ഉത്തര്‍പ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍അങ്ങനെ നീളുന്നു ലിസ്റ്റ്. ഇവരെ കേരളം വിളിക്കുന്ന ചെല്ലപ്പേരാണ് ‘ഭായി’.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്തായി അന്യസംസ്ഥാനക്കാരുടെ ഏതാനും കടകള്‍മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ഇന്ന് നൂറിലധികം കച്ചവട സ്ഥാപനങ്ങള്‍ഇവിടെയുണ്ട്. അതിലേറെ മൊബൈൽ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ കടകളും. ഒപ്പം ആധുനിക സലൂണുകളും.

കൊച്ചിയുടെ പാരമ്പര്യത്തിന് പണ്ടുതൊട്ടേ സംഭാവന നൽകിയിരുന്ന പെരുമ്പാവൂർ ഇവരുടെ വരവോടെ കുറച്ചുകൂടി പുരോഗമിക്കുകയായിരുന്നു. അന്യസംസ്ഥാനതൊഴിലാളികളില്ലാത്ത കടകൾ ചുരുക്കം. പലചരക്ക് കടയിലെ എടുത്തുകൊടുപ്പുമുതൽ, പ്ലൈവുഡ് കടയിലെ പണിക്കുവരെ തയാറാണ് ഭായിമാർ.

എണ്ണം പെരുകിയതോടെ ഇവർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളിലുടെ കാര്യത്തിലും വർധനവുണ്ടായി. റോബിൻഹുഡ് മാതൃകയിൽ മോഷണം തൊഴിലാക്കിയ ബണ്ടിച്ചോറിന്റെ പെരുമ്പാവൂർ ബന്ധം തെളിഞ്ഞതോടെയാണ് വലിയ കുറ്റകൃത്യങ്ങളുടെ ഹബ്ബ് പട്ടികയിലേക്ക് ഈ ചെറുപട്ടണം വാര്‍ത്തകളില്‍ നിറഞ്ഞ​ത്.

ഭായിമാർ തമ്മിലുള്ള അടിപിടി, തമ്മിൽതല്ല്, വാക്കേറ്റം എന്നിവയായിരുന്നു ആദ്യകാലത്തെ കേസുകൾ. എന്നാൽ നിസാരകാര്യത്തിന്റെ പേരിലുള്ള അടിപിടി കൊലപാതകത്തിലേക്ക് നയിച്ചതോടെയാണ് ഭായിമാർ പൊലീസിന്റെ നോട്ടപ്പുള്ളിപട്ടികയിലേക്ക് വരുന്നത്. ‌‌

ആ സംഭവം ഇങ്ങനെ: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയായ ആസാം സ്വദേശിയുടെ കൊലപാതകം മദ്യപാനത്തിനിടയിലുണ്ടായൊരു സംഭവത്തിന്റെ ചുവടുപിടിച്ചാണ്. 2012 ഏപ്രിൽ 14–നായിരുന്നു ആസാം സ്വദേശി കോമൾ ബെർവയെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തിയത്. കോമൾ കൊല്ലപ്പെട്ട ദിവസം പ്രതി ജോയന്തോയും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.

മദ്യലഹരിയിലായ കോമൾ സുഹൃത്തായ ജോയന്തോയുടെ ചെവി കടിച്ചുമുറിച്ചിരുന്നു. തന്റെ ചെവികടിച്ചുമുറിച്ച കോമളിനെ കൊല്ലാൻ ജോയന്തോ തീരുമാനിക്കുകയായിരുന്നു. രാത്രി 12 ഓടെ ജോയന്തോ മറ്റൊരു സുഹൃത്തായ പപ്പു അലിയുടെ സഹായത്തോടെ കോമളിന്റെ ക്വാർട്ടേഴ്സിൽ എത്തുകയും ഉറങ്ങിക്കിടന്നിരുന്ന കോമളിനെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു. പിറ്റേന്ന് മറ്റുള്ളവരാണ് കോമളിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പതിയെ പതിയെ ആക്രമണം പ്രദേശവാസികളിലേക്കും തിരിഞ്ഞു. അതിന്റെ ഏറ്റവും ക്രൂരമായ ഇരയാണ് പെരുമ്പൂവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി. പെരുമ്പാവൂർ വട്ടോളിപ്പടി കനാൽ ബണ്ടിൽ താമസിക്കുന്ന നിയമവിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത് 2016 ഏപ്രിൽ 29 നായിരുന്നു. ശരീരത്തിൽ മർദനമേറ്റതിന്റെയും കഴുത്തിൽ കുത്തേറ്റതിന്റെയും അടയാളങ്ങൾ. പീഡിപ്പിക്കപ്പെട്ടതിനു ശേഷമാണു കൊലചെയ്യപ്പെട്ടതെന്നു നിഗമനത്തിലെത്തിച്ചു.

ശരീരത്തിൽ 38 മുറിവുകളേറ്റതായിട്ടായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണു മരണമെന്നു റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ചക്കേസിൽ കുറ്റക്കാരനെന്നു തെളിഞ്ഞ അസംസ്വദേശിയായ പ്രതി അമീറുൽ ഇസ്‌ലാമിനു വധശിക്ഷയാണ് എറണാകുളം പ്രിന്‍സിപ്പല്‍സെഷന്‍സ് കോടതി വിധിച്ചത്.

നാട്ടുകാർ ഭീതിയിൽ….

നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ആഘാതത്തിലാണ് നിമിഷയുടെ കുടുംബാംഗങ്ങളും നാട്ടുകാരും.പകൽവെളിച്ചത്തിൽ ഉണ്ടായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പെരുമ്പാവൂർ നിവാസികൾ.പിടിച്ചുപറിക്കിടെ പട്ടാപ്പകലാണ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത് എന്നത് നാട്ടുകാരുടെ ഭീതി വര്‍ധിപ്പിക്കുന്നു. ഇതരസംസ്ഥാനക്കാര്‍ക്കെതിരെ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.

കവര്‍ച്ചാശ്രമത്തിനിടെയാണ് ക്രൂരമായ കൊലപാതകം എന്നത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായി. നാട്ടുകാരുടെ മര്‍ദനമേറ്റ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഇടങ്ങളിലും നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്. നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസം ഉള്‍പ്പെടെ കൃത്യമായ വിവരങ്ങളും കണക്കുകളും അധികൃതര്‍ സൂക്ഷിക്കണണെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

 

പിഞ്ചുകുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കൾ ഷോപ്പിങ്ങിന് പോയി. ചില്ലുപോലും തുറക്കാതെയാണ് രക്ഷിതാക്കൾ ഇൗ കടുംകൈ ചെയ്തത്. കാറിനകത്ത് വിയര്‍പ്പില്‍ മുങ്ങിയ കുഞ്ഞിനെ ഷോപ്പിംഗിനെത്തിയ മറ്റൊരു സ്ത്രീ കണ്ടതിനാല്‍ കുഞ്ഞ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. ഷോപ്പിങ്ങിനെത്തിയ മറ്റൊരാളാണ് കാറിന്റെ പൂട്ട് കുത്തിത്തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ജോലിപോകുമെന്ന് ഭയന്ന് സെക്യൂരിറ്റിജീവനക്കാർ കാറിന്റെ പൂട്ട് തുറക്കാൻ ഭയന്നു. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ വാഷിംഗ് മെഷീനില്‍ ഇട്ടത് പോലെയായിരുവെന്നാണ് രക്ഷിച്ചവര്‍ പറയുന്നത്.

രണ്ടുമാസം മാത്രമേ കുഞ്ഞിന് പ്രായമുണ്ടായിരുന്നുള്ളൂ. ബ്രിട്ടനിലെ ബര്‍മിംഗ്ഹാം ബാര്‍ണസ് ഹില്ലിലെ ആസ്ദയ്ക്ക് മുമ്പിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റില്‍ പലവട്ടം ഇതേക്കുറിച്ച് അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും കുട്ടിയുടെ അമ്മ 50 മിനിറ്റിന് ശേഷമാണ് തിരിച്ചെത്തുന്നത്.

ഇതിനുമുമ്പും പലഅപകടങ്ങളും കുട്ടികളെ കാറിൽ പൂട്ടിയിട്ട് പുറത്തുപോകുമ്പോൾ സംഭവിച്ചിട്ടുണ്ട്. തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യം പറയുകയേ വേണ്ട..

റാഞ്ചി: ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ ആത്മഹത്യ ചെയ്ത മാതൃകയില്‍ റാഞ്ചിയിലും കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ രണ്ടു കുട്ടികളുള്‍പ്പെടെ ഏഴുപേരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ ഝാ, ഇയാളുടെ മാതാപിതാക്കള്‍, സഹോദരന്‍, ഭാര്യ, രണ്ട് മക്കള്‍ എന്നിവരെയാണ് തിങ്കളാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.

ദീപക് കുമാര്‍, സഹോദരന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ വാടക വീട്ടിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കിടക്കയിലായിരുന്നു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ദീപക് കുമാര്‍ സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ശ്രമിച്ചിരുന്നെങ്കിലും കടം കാരണം ഇതിന് കഴിഞ്ഞിരുന്നില്ലെന്ന് വീട്ടുടമസ്ഥനായ എ. മിശ്ര പറഞ്ഞു. ദീപക്കിന്റെ ഇളയ സഹോദരന്‍ രൂപേഷ് ഝാ തൊഴില്‍ രഹിതനാണ്.

ദീപക്കിന്റെ മകളുടെ സ്‌കൂള്‍ വാന്‍ എത്തിയപ്പോള്‍ വീട്ടില്‍ ആളനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ജാര്‍ഖണ്ഡില്‍ 10 ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ കൂട്ട ആത്മഹത്യയാണിത്. കടക്കെണി മൂലം ഹസാരിബാദില്‍ ആറംഗ കുടുംബത്തെ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.

ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ.മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയര്‍ന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റുമാണ് മരിയ. ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ഫിസിസിസ്റ്റും ഗവേഷണ വിഭാഗം സ്റ്റെം എഡുക്കേഷന്‍ മേധാവിയുമായ മരിയ 2017 ല്‍ സൗത്ത് ഓസ്‌ട്രേലിയന്‍ വുമന്‍ ഹോണര്‍ റോളിനും അര്‍ഹയായിരുന്നു.

2018 ജൂണ്‍ 20 ന് ഫ്‌ലിന്‍ഡേര്‍സ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടന്ന ചടങ്ങില്‍ ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്‌സിന്റെ പ്രസിഡന്റും Autsralian Synchrtoron മേധാവിയുമായ പ്രൊഫ.ആന്‍ഡ്രു പീലില്‍ നിന്ന് ഫെല്ലൊഷിപ്പ് ഏറ്റുവാങ്ങി. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം കുന്നേല്‍ അഡ്വ. ജോസഫ് ഏബ്രഹാമിന്റെ ഭാര്യയും നോര്‍ത്ത് പറവൂര്‍ പരേതനായ പറപ്പിള്ളി ഫ്രാന്‍സിസിന്റെയും റിട്ട. അധ്യാപിക ലീലയുടെയും മകളാണ്.

വാർത്ത : ജോര്‍ജ്ജ് തോമസ്

ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ ഇടപെട്ട സിഎംഐ സീനിയർ വൈദികനായ ജയിംസ് ഏർത്തയിലിനെതിരെ കേസെടുത്തു. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് സ്വാധിനിക്കാന്‍ ശ്രമിച്ചതിനാണ് വൈദികന്‍ ജെയിംസ് എയിര്‍ത്തലിനെതിരെ പോലീസ് കേസെടുത്തത്. കുറവിലങ്ങാട് പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഇയാളുടെ പേരില്‍ മരണഭയം ഉളവാക്കുന്ന രീതിയില്‍ ഭീഷണിപ്പെടുത്തല്‍, പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

സിഎംഐ സഭയിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇയാള്‍ക്കെതിരെ സിഎംഐ സഭ നേരത്തെ നടപടിയെടുത്തിരുന്നു. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്ന് ഇടുക്കിയിലെ അറക്കുളം സെൻറ് ജോസഫ് മോണാസ്ട്രിയിലേക്ക് മാറ്റിയിരുന്നു. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍ നിന്നും ഇയാളെ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്. 11 മിനുട്ടു നീണ്ടുനിന്ന സംഭാഷണം പുറത്താകുകയും ചെയ്തിരുന്നു.

ബിഷപ്പിനെതിരായി ആരോപണമുന്നയിച്ച കന്യാസ്ത്രീയെ സഹായിച്ചയാളാണ് സിസ്റ്റര്‍ അനുപമ. പത്തേക്കര്‍ സ്ഥലവും മഠവുമായിരുന്നു സിസ്റ്റര്‍ അനുപമയ്ക്ക് ജെയിംസ് എര്‍ത്തയില്‍ വാഗ്ദാനം ചെയ്തത്. എന്നാല്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് ആരെയും നിയോഗിച്ചിട്ടില്ലെന്നായിരുന്നു സംഭവത്തോടുള്ള ജലന്ധര്‍ രൂപതാ സെക്രട്ടറിയുടെ പ്രതികരണം.

നെഞ്ചില്‍ നിന്നും കൈകളും, വിരലുകളും വളര്‍ന്നതോടെ ജീവിതം ദുസ്സഹമായി മാറിയ പതിനാലുകാരിക്ക് ഒടുവില്‍ സഹായം. പിറന്നുവീണപ്പോള്‍ മുതല്‍ നെഞ്ചില്‍ നിന്നും കൈകളും, ഉടലും വളരുന്ന നിലയിലായിരുന്നു വെറോണിക്ക കമിംഗ്വെസ്. 14 വര്‍ഷക്കാലം ഇതുമായി നടന്നതിനൊടുവിലാണ് കുട്ടിക്ക് വൈദ്യസഹായം ലഭിച്ചത്.

യഥാര്‍ത്ഥത്തില്‍ വെറോണിക്കയുടെ ഇരട്ട സഹോദരിയാണ് അവളുടെ ശരീരത്തില്‍ വളര്‍ന്നത്. ഇത് കൃത്യമായി വേര്‍പ്പെട്ട് വളരാതെ കുട്ടിയുടെ ശരീരത്തിനൊപ്പം ചേര്‍ന്ന് വളരുകയായിരുന്നു. തന്റെ ഇരട്ടയെ വൃത്തിയാക്കുന്നത് മുതല്‍ വിരലില്‍ നഖങ്ങള്‍ വരെ ഇവള്‍ വെട്ടിനല്‍കിയിരുന്നു.

Image result for girl-14-has-twin-sister-growing-from-her-chest-with-two-extra-arms-and-dangling-fingers

എന്നാല്‍ ഇതുമൂലം സാധാരണ ജീവിതം വെറോണിക്കയ്ക്ക് ബുദ്ധിമുട്ടായിരുന്നു. പ്രദേശവാസികള്‍ ഇവള്‍ക്കായി പണം സ്വരൂപിക്കുകയും, അധികൃതര്‍ അയല്‍രാജ്യമായ തായ്‌ലന്‍ഡിലേക്ക് ഓപ്പറേഷനായി അയയ്ക്കുകയും ചെയ്തു. തന്റെ വളര്‍ച്ചയ്‌ക്കൊപ്പം കൈകാലുകളും വലുതായി തുടങ്ങി. ഭാരം വര്‍ദ്ധിച്ചതോടെ നടക്കാനും ബുദ്ധിമുട്ടായി.

ഇരട്ടകളായി പിറക്കേണ്ടിയിരുന്ന വെറൊണിക്കയുടെ ഇരട്ട പൂര്‍ണ്ണമായും വികസിച്ചില്ല. കുട്ടിയുടെ ശരീരത്തില്‍ വളര്‍ന്ന ഇരട്ട ശരീരഭാഗങ്ങള്‍ നീക്കം ചെയ്യാമെന്ന് സര്‍ജന്‍മാര്‍ വ്യക്തമാക്കി.

ബീഹാറിലെ രണ്ടാമത്തെ വലിയ ആശുപത്രിയായ നളന്ദ മെഡിക്കല്‍ കോളേജിന്റെ ഐ.സി.യു വെള്ളത്തില്‍. സംസ്ഥാനത്ത് തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ ആശുപത്രിയിലാകെ വെള്ളം കയറി. ഐ.സി.യുവിൽ മീനുകൾ നീന്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.

Image result for heavy rain nalanda medical college icu

നഗരത്തിലെ മാലിന്യം കലർന്ന വെള്ളമാണ് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികൾ കിടക്കുന്ന മുറിയിലൂടെ ഒഴുകുന്നത്. ഈ വെള്ളത്തിൽ ചവിട്ടി രോഗികളെ ശുശ്രൂഷിക്കേണ്ട നിസ്സഹായാവസ്ഥയിലാണ് ഡോക്ടർമാരും നഴ്സുമാരും. കഴിഞ്ഞ ഒരാഴ്ചയായി പട്നയിൽ കനത്ത മഴയാണ്. മഴ കനത്തതോടെ തെരുവിൽ നിന്ന് വെള്ളം ആശുപത്രി ഐ.സി.യുവിലേക്ക് കയറുകയായിരുന്നു.

ന്യുഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് രണ്ടാമൂഴം. ശ്രീധരന്‍പിള്ളയെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. കുമ്മനം രാജശേഖരന്‍ ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് ശ്രീധരന്‍പിള്ള വീണ്ടും നിയമിതനായത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പിസം ശക്തമായതോടെയാണ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നത് നീണ്ടു പോയത്. കെ. സുരേന്ദ്രന് വേണ്ടി വി. മുരളീധര പക്ഷവും എം.ടി രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും ചരടുവലികള്‍ നടത്തിയത് ദേശീയ നേതൃത്വത്തിന് തലവേദന സൃഷ്ടിച്ചു. ഇതോടെയാണ് ഗ്രൂപ്പുകള്‍ക്ക് അതീതനായ ശ്രീധരന്‍പിള്ളയെ അധ്യക്ഷപദവിയിലേക്ക് കൊണ്ടുവന്നത്.

കേന്ദ്രനേതൃത്വം നടത്തിയ സര്‍വേയില്‍ ശ്രീധരന്‍പിള്ളയ്‌ക്കായിരുന്നു മുന്‍തൂക്കം. സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആര്‍.എസ്‌.എസ്‌. എതിര്‍ത്തു. പി.കെ. കൃഷ്‌ണദാസ്‌, എ.എന്‍. രാധാകൃഷ്‌ണന്‍ എന്നിവരുടെ സാധ്യതകളും ഗ്രൂപ്പിസത്തില്‍ തട്ടിത്തകര്‍ന്നു. രാഷ്‌ട്രീയത്തിന്‌ അതീതമായ സൗഹൃദവലയവും എല്ലാ ഗ്രൂപ്പുകള്‍ക്കും പൊതുസമ്മതന്‍ എന്നതുമാണു ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കാന്‍ കേന്ദ്രനേതൃത്വത്തെ പ്രേരിപ്പിച്ചത്‌. എന്‍.ഡി.എയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസുമായി പിള്ളയ്‌ക്കുള്ള അടുത്തബന്ധവും അനുകൂലഘടകമായി. 2003-2006-ലാണ്‌ ഇതിനുമുമ്പ്‌ ശ്രീധരന്‍പിള്ള സംസ്‌ഥാന പ്രസിഡന്റായിരുന്നത്‌. 100 പുസ്‌തകങ്ങളുടെ രചയിതാവാണ്‌.

 

അമിതമായി മദ്യപിച്ച് പൈലറ്റെത്തിയതോടെ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്കുള്ള ഫ്ലൈ ദുബായ് വിമാനം വൈകിയത് 12 മണിക്കൂര്‍. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും ദുബായിലേക്ക് എത്തേണ്ട എഫ് ഇസഡ് 8018 വിമാനമാണ് കുടിച്ചു ലക്കുകെട്ട പൈലറ്റ് മൂലം വൈകിയത്. കൂടെ ജോലിചെയ്യുന്നയാളാണ് പൈലറ്റ് മദ്യപിച്ചാണ് എത്തിയതെന്ന് കണ്ടെത്തിയത്. ഉടൻ തന്നെ അധികൃതരെ അറിയിക്കുകയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.

പരിശോധിച്ചപ്പോൾ അനുവദിച്ചതിലും അധികം മദ്യത്തിന്റെ അളവ് പൈലറ്റിന്റെ രക്തത്തിൽ കണ്ടു. തുടർന്ന് വിമാനം പറത്തുന്നതിൽ നിന്നും വിലക്കിയെന്നാണ് ഫ്ലൈദുബായ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ ബുദ്ധിമുട്ടിന് വിമാനക്കമ്പനി യാത്രക്കാരോട് ക്ഷമ ചോദിച്ചു.
‘ഞങ്ങൾ ജീവനക്കാര്‍ക്ക് നിരന്തരം വൈദ്യ പരിശോധന നടത്തുന്നതാണെന്നും ‍ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തരുതെന്ന് കർശനമായ നിർദേശമുള്ളതാണെന്നുമാണ്’ അധികൃതർ പറയുന്നത്. ഇത്തരം തെറ്റുകൾ ഒരിക്കലും കമ്പനി അനുവദിക്കില്ലെന്നും യാത്രക്കാരാണ് തങ്ങൾക്ക് പ്രധാനമെന്നും അവർ പറയുന്നു.
അതേസമയം വിമാനം വൈകിയതിനെ തുടർന്ന് യാത്രക്കാർ ബഹളം വച്ചു. എത്രയും വേഗം യാത്ര തുടരാനുള്ള സൗകര്യങ്ങൾ ചെയ്യുമെന്നും വിമാനക്കമ്പനി പറഞ്ഞു. കഠ്മണ്ഡുവിൽ നിന്ന് ദുബായിലേക്ക് 5 മണിക്കൂറാണ് യാത്രാസമയം.

Copyright © . All rights reserved