സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ട്രോൾ ഏറ്റുവാങ്ങിയത് ഏഷ്യാനെറ്റിലെ പരസ്പരം സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ദീപ്തി ഐപിഎസും സൂരജും ആണ്. 1524 എപ്പിസോഡുകള്‍ സംപ്രേഷണം ചെയ്ത സീരിയല്‍ അപ്രതീക്ഷിതമായി അവസാനിച്ചതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടത്. എന്നാലിപ്പോള്‍ ഇവയില്‍ പല ട്രോളുകളും കൈവിട്ടുപോവുന്ന സ്ഥിതിയാണ്.
എന്നാല്‍ ട്രോളുകള്‍ കൈവിട്ടു പോയപ്പോള്‍ സീരിയല്‍ ഐപിഎസ് ഓഫിസറുടെ മരണം യഥാര്‍ത്ഥ ഐപിഎസ് ഓഫിസറുടെ മരണമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് പലരും. ഉത്തരന്ത്യേക്കാരാണ് ദീപ്തി ഐപിഎസിന്റെ മരണം യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിച്ച് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദീപ്തി എന്ന പൊലീസ് ഓഫീസറും ഭര്‍ത്താവും ജിഹാദികളുടെ ബോബ് സ്‌ഫോടനത്തില്‍ മരിച്ചുവെന്നും ഇവിടത്തെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ട്രോളാണ് ഉത്തരേന്ത്യക്കാര്‍ സീരിയസ് ആയി ഷെയര്‍ ചെയ്യുന്നത്.
പരസ്പരം സീരിയലിലൂടെ ജനങ്ങള്‍ നെഞ്ചേറ്റിയ കഥാപാത്രമായിരുന്നു ദീപ്തി ഐപിഎസ്. 1524 എപ്പിസോഡുകളാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വെള്ളിയാഴ്‌ച്ച സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് ഇരുവരും മരണപ്പെടുന്ന രംഗം സംപ്രേക്ഷണം ചെയ്തത്.
നീലക്കുറിഞ്ഞി വീണ്ടും പൂത്തുതുടങ്ങി. പ്രളയക്കെടുതികള്‍ക്കു ശേഷം സഞ്ചാരികളെ വരവേല്‍ക്കാന്‍ മൂന്നാറും തയ്യാറെടുക്കുന്നു. കാലവര്‍ഷം ഏല്‍പ്പിച്ച ആഘാതം മറികടന്ന് അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കുറിഞ്ഞിക്കാലത്തിനായി ഒരുങ്ങുകയാണ് ഒരു ജനത.
മഴക്കെടുതിയില്‍ തകര്‍ന്ന മൂന്നാറിന്റ അതിജിവനത്തിലേയ്ക്കുള്ള ചവിട്ടുപടികൂടിയാണ് രാജമലയില്‍ പൂവിട്ട നീലക്കുറിഞ്ഞികള്‍ . പ്രളയത്തിന്റെ കൊഴിഞ്ഞ്‌പോക്കിനു ശേഷമുള്ള ഒരു പൂക്കാലത്തിന്റെ പ്രതീക്ഷകള്‍.
അതീതീവ്രമഴയില്‍ പൊലിഞ്ഞു പോയ പൂക്കാലം വീണ്ടും സജീവമായി. ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി നീലക്കുറിഞ്ഞികള്‍ പൂവിട്ടുതുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിയുകയാണെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജമലനിരകളില്‍ നീലവസന്തം കൂടുതല്‍ തെളിയും. ഓഗസ്റ്റ് ആദ്യവാരം തന്നെ പൂത്തു തുടങ്ങിയ ചെടികള്‍ കഴിഞ്ഞ മാസം 15 ന് തന്നെ പൂക്കുമെന്ന് കരുതിയിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കുറിഞ്ഞിക്കാലം വൈകിച്ചു.
പ്രളയക്കെടുതിയില്‍ മരവിച്ചു പോയ മൂന്നാറിലെ ടൂറിസം മേഖലയ്ക്ക് നീലക്കുറിഞ്ഞിക്കാലം ഉണര്‍വേകുമെന്നാണ് പ്രതീക്ഷ. സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വനം വകുപ്പും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തേ നടത്തി വന്ന ഒരുക്കങ്ങള്‍ പേമാരിയിലും പ്രളയത്തിലും ഒലിച്ചു പോയിരുന്നു. കാലാവസ്ഥ തിരിച്ചടിയായതോടെ അടച്ചിട്ടിരുന്ന ഇരവികുളം ദേശീയ ഉദ്യാനം കഴിഞ്ഞ ദിവസം തുറന്നു.
കുറിഞ്ഞിക്കാലം മുന്നില്‍ക്കണ്ട് തകര്‍ന്ന പെരിയവര പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കുന്നതിനുള്ള പണികള്‍ പുരോഗമിക്കുകയാണ്.
24 വിരലുകളുള്ള മകനെ ബലികഴിക്കണമെന്ന് ബന്ധുക്കളുടെ ആവശ്യത്തിനു മുന്നില്‍ ഭയന്ന് വീടിനു പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ഉത്തര്‍പ്രദേശിലെ ബരബങ്കി ഗ്രാമത്തിലുള്ള ഫുനിലാല്‍ എന്ന അച്ഛന്‍.
12 കൈവിരലുകളും കാല്‍വിരലുകളുമായാണ് മകന്‍ ജനിച്ചത്. അസാധാരണ ശാരീരിക സവിശേഷതകളുള്ള മകനെ ബലികഴിച്ചാല്‍ കുടുംബം സാമ്പത്തികമായി അഭിവൃദ്ധിപ്പെടുമെന്നാണ് ബന്ധുക്കളില്‍ ചിലര്‍ പറയുന്നത്. പുറത്തിറങ്ങിയാല്‍ മകനെ ആരെങ്കിലും കൊന്നുകളയുമോ എന്നു ഭയന്ന് ഇപ്പോള്‍ സ്കൂളില്‍ പോലും വിടുന്നില്ല. ഫുനിലാലും ജോലിക്കു പോകുന്നില്ല. ഇതേക്കുറിച്ച് പൊലീസില്‍ ഇയാള്‍ പരാതി നല്‍കിയിട്ടുണ്ട്.
തങ്ങള്‍ക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും ഫുനിലാലിന്‍റെ മകന്‍റ വിദ്യാഭ്യാസം പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Barabanki: Parents of a boy with 12 fingers & 12 toes claim that relatives are trying to kill their son after a ‘tantrik’ said that sacrificing a child with a disorder will make them wealthy. Father says, ‘we’ve stopped sending him to school. We have sought help from police also’ pic.twitter.com/MyltHK9vej
— ANI UP (@ANINewsUP) September 2, 2018
കെന്റക്കി: വിഷപ്പാമ്പിനെ കൈയ്യിലെടുത്ത് പ്രഭാഷണം നടത്തിയ പാസ്റ്റര്‍ പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍. അമേരിക്കയിലെ കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തി വചന പ്രഘോഷണം നടത്തുന്നതിനിടയിലാണ് കോഡി കൂട്ട്‌സ് എന്ന പാസ്റ്റര്‍ക്ക് കടിയേറ്റത്. ഇദ്ദേഹത്തിന്റെ പിതാവ് സമാനരീതിയിലാണ് മരണം സംഭവിച്ചത്. അതീവ വിഷമുള്ള റാറ്റില്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് പാസ്റ്ററെ കടിച്ചത്. കഴുത്തില്‍ ചുറ്റിപ്പിടിക്കാനുള്ള ശ്രമത്തിനിടയിലായാണ് പാമ്പ് കടിച്ചത്.
കെന്റക്കിയിലെ ക്രിസ്തു ദേവാലയത്തില്‍ പാമ്പിനെ കൈയ്യിലെടുത്ത പ്രഭാഷണം നടത്തുന്ന രീതി വളരെക്കാലം മുന്‍പ് തന്നെ നിലനില്‍ക്കുന്നുണ്ട്. പാമ്പിനെ ചുംബിക്കുകയും തലോടുകയും കഴുത്തില്‍ ചുറ്റുകയുമൊക്കെ ചെയ്യുന്നത് ഇവിടുത്ത രീതികളിലൊന്നാണ്. തീ കയ്യിലെടുത്തും, വിഷം കുടിച്ചുമുള്ള ആരാധനയും ഈ ദേവാലയത്തില്‍ സാധാരണമാണ്. പാമ്പ് കടിയേറ്റിട്ടും പ്രസംഗം തുടര്‍ന്ന കോഡിയുടെ കഴുത്തില്‍ നിന്ന് രക്തമൊഴുകുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പ്രസംഗം നിര്‍ത്തിവെക്കുകയായിരുന്നു.
ക്ഷീണിതനായി കോഡിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചതാണ് ജീവന്‍ രക്ഷിക്കാനായത്. രണ്ട് ദിവസത്തോളം ബോധമില്ലാതിരുന്ന പാസ്റ്റര്‍ ആരോഗ്യം വീണ്ടെടുക്കാന്‍ ആരംഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
വീഡിയോ കാണാം.
മീന്‍ വില്‍പനയിലൂടെ ജനശ്രദ്ധ നേടിയ ഹനാൻ സഞ്ചരിച്ചിരുന്ന കാർ കൊടുങ്ങല്ലൂരില്‍ അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹനാന്പ നിസ്സാര പരിക്കുകള്‍ ഉണ്ട്.
മീൻ വിറ്റും കച്ചവടങ്ങൾ നടത്തിയും ഈവന്റ് മാനേജ്മെന്റിന് പോയുമൊക്കെയാണ് കോളജ് പഠനത്തിനുള്ള പണം ഹനാൻ സമ്പാദിക്കുന്നത്. തൊടുപുഴയിലെ അല്‍അസര്‍കോളജിലെ വിദ്യാർഥിനിയാണ് ഹനാൻ. മൂന്നാംവര്‍ഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് ഹനാൻ.
തമ്മനത്ത് സ്കൂൾ യൂണിഫോമിൽ മീൻ വിറ്റതോടെയാണ് ഹനാൻ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. ഹനാന്റെ കഷ്ടപ്പാടുകൾ വായിച്ചറിഞ്ഞ് സംവിധായകൻ അരുൺഗോപി പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രത്തിലേക്ക് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
ന്യൂയോര്‍ക്ക്: ആപ്പിള്‍ കമ്പനിയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ഡ്രൈവറില്ലാതെ ഓടുന്ന കാര്‍ പരീക്ഷണ ഓട്ടത്തിനിടയില്‍ അപകടത്തില്‍പെട്ടു. ഓട്ടത്തിനിടയില്‍ കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നു. അതീവരഹസ്യമായാണ് ആപ്പിള്‍ സ്വയമോടുന്ന കാറിന്റെ പരീക്ഷണം നടത്തുന്നത്. എന്നാല്‍, അപകടമുണ്ടായത് മോട്ടോല്‍ വാഹനവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് വിവരം പുറത്തറിയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 24നാണ് അപകടം നടന്നത്. കലിഫോര്‍ണിയയിലെ കുപെര്‍ടിനോയിലുള്ള ആപ്പിളിന്റെ ആസ്ഥാനത്തുനിന്നു പ്രധാന റോഡിലേക്കു തിരിയാന്‍ ശ്രമിക്കുമ്പോഴാണു പിന്നില്‍ മറ്റൊരു കാറിടിച്ചത്. തീരെ കുറഞ്ഞ സ്പീഡിലായിരുന്നു ആളില്ലാ കാര്‍. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ല.
ന്യൂസ് ഡെസ്ക്
ബിഷപ്പ് ഫ്രാങ്കോ ഉൾപ്പെട്ട പീഡനകേസിന്റെ അന്വേഷണം അട്ടിമറിക്കാൻ അണിയറ പ്രവർത്തനങ്ങൾ സജീവമാകുന്നു. ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസ് അന്വേഷിക്കുന്ന സംഘത്തിന്റെ ജീവന് ഭീഷണി ഉയർത്തിയാണ് നീക്കങ്ങൾ. വൈക്കം ഡിവൈ.എസ്.പിയെ അപകടത്തില്‍പ്പെടുത്താന്‍ ശ്രമമുണ്ടായി. തണ്ണീര്‍മുക്കം ഭാഗത്ത് വെച്ച് ഡിവൈ.എസ്.പി സഞ്ചരിച്ച വാഹനത്തിന് നേരെ അതിവേഗത്തില്‍ ലോറി കുതിച്ചെത്തി. തലനാരിഴക്കാണ് ഡിവൈ.എസ്.പി.രക്ഷപ്പെട്ടത്. അറസ്റ്റ് ഒഴിവാക്കാന്‍ ഭരണപക്ഷത്ത് നിന്നും അന്വേഷണ സംഘത്തിനുമേല്‍ കടുത്ത സമ്മര്‍ദ്ദവും ഉയരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടുകള്‍ ഉന്നതര്‍ ചോര്‍ത്തി ബിഷപ്പിന് നല്‍കുന്നതായും സൂചനയുണ്ട്. കേസൊതുക്കാന്‍ വേണ്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടികള്‍ വാഗ്ദ്ധാനം ചെയ്തതായും വിവരമുണ്ട്
എന്നാല്‍ അറസ്റ്റ് വേണമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് അന്വേഷണ സംഘം. അറസ്റ്റിനായി ജലന്ധറിലേക്ക് വീണ്ടും പോകാനും ആലോചിക്കുന്നുണ്ട്. അറസ്റ്റില്ലെങ്കില്‍ അന്വേഷണ ചുമതല ഒഴിയാനാണ് സംഘത്തിന്റെ തീരുമാനം. അദ്ദേഹത്തിന്റെ മൊഴില്‍ ഏറെയും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളത്. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകളും ലഭിച്ചിട്ടുണ്ട്. ബിഷപ്പ് മഠത്തില്‍ തങ്ങിയതിനും മറ്റു കന്യാസ്ത്രീകളുടെ മൊഴികളും നിര്‍ണായകമാണ്. ഈ സാഹചര്യങ്ങളില്‍ അറസ്റ്റില്‍ നിന്ന് പിന്നോട്ട്‌പോകേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം. 2014-16 കാലഘട്ടത്തില്‍ നാടുകുന്നിലെ മഠത്തില്‍വെച്ചു 13 തവണ പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി.
യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് ബോംബെ രവി ഈണമിട്ട ചലച്ചിത്ര ഗീതമാണ് ഇത്. ചിത്രയും യേശുദാസും മാര്‍ക്കോസും ഈ പാട്ട് പാടിയിട്ടുണ്ട്. ആരു പാടിയാലും ആത്മീയാനുഭൂതി തരുന്ന പാട്ട്. ഫൈവ് സ്റ്റാര്‍ ഹോസ്പിറ്റലെന്ന ചിത്രം ഒരുപാട് നല്ല പാട്ടുകളുള്ള ചിത്രമായിരുന്നു. ആ ചിത്രത്തിലൂടെ മലയാളത്തിന് സുന്ദരമായ ഒരു ക്രിസ്മസ് ഗീതവും കിട്ടി. കരുണാര്‍ദ്രമായ ഒരു ഗാനമാണിത്. ആയിരം മെഴുകുതിരി വെട്ടത്തില്‍ തിളങ്ങുന്ന പള്ളിക്കുള്ളില്‍ നിന്ന് തിരുരൂപത്തെ നോക്കി നിറകണ്ണുകളോടെ ആരോ നിന്നു പാടുന്ന ചിത്രം മനസിലേക്ക് തരുന്ന ഗാനം. കടലിന്നു മീതേ നടന്നവനെന്ന് പാടി യേശുനാഥന്റെ ജീവിത വഴികളിലേക്ക് കേഴ്‌വിക്കാരനെ നയിക്കുന്ന പാട്ട്. മരണസമയത്ത് മെയ് തളര്‍ന്ന് കിടക്കുമ്പോള്‍ അരികില്‍ വരണമെന്ന് പറഞ്ഞ് ആ വിശുദ്ധ ജന്മത്തോട് പച്ചയായ മനുഷ്യര്‍ എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നുവെന്ന് പറയുന്ന പാട്ട്. മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് വേണ്ടി കുരിശിലേറിയ ഈശോയോട് വേദന നിറഞ്ഞ സ്വരത്തില്‍ ഭക്തിമാത്രം തുളുമ്പുന്ന ഒരു മനസ്, ഉള്ളം തുറന്നു പാടിയ ഈ പാട്ട് കാലാതീതം തന്നെയാണ്.
കഴിഞ്ഞു പോയ കുറച്ചു ദിവസങ്ങളായി ഒരു ‘സ്‌നേഹ സ്വരൂപന്റെ’ മധുര സ്വരത്തിനു പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയ. തന്റെ കുടിലിന്റെ ഓരത്ത് കുഞ്ഞിത്തോര്‍ത്തുമുടുത്ത് നിന്ന് അവന്‍ മധുര സ്വരം പൊഴിക്കുകയായിരുന്നു. പ്രായത്തെ വെല്ലുന്ന ആ ശബ്ദ സൗകുമാര്യത്തിനു മുന്നില്‍ മലയാളക്കര കണ്ണു നട്ടിരുന്ന നിമിഷങ്ങളായിരുന്നു പിന്നെ കടന്നു പോയത്. ‘വാതില്‍ തുറക്കൂ നീ കാലമേ, കണ്ടോട്ടെ സ്‌നേഹ സ്വരൂപനേ’…അവന്‍ മധുര സ്വരം മീട്ടുകയാണ്. കാതുകളില്‍ നിന്നും ഹൃദയങ്ങളിലേക്ക് അവന്റെ ശബ്ദം പ്രവഹിച്ചതോടെ പിന്നെ അതാരാണെന്നറിയാനുള്ള ശ്രമമായി. ലൈക്കുകളും ഷെയറുകളും കൊണ്ട് ആ ‘കുഞ്ഞിക്കലാകാരനെ’ ഏവരും വാനോളം ഉയര്‍ത്തി. ഇപ്പോഴിതാ തിരശ്ശീലയുടെ മറ നീക്കി ആ മധുര സ്വരം പുറത്തു വന്നിരിക്കുകയാണ്. ഒരു രാപ്പകല്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രശസ്തനാക്കിയ അതേ സോഷ്യല്‍ മീഡിയ തന്നെ അവനെ കണ്ടെത്തി.
കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി വൈശാഖ് ആണ് ആ ഗായകന്‍. ചെമ്പഞ്ചേരി എഎല്‍പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി ആ പാട്ട് വൈശാഖിന് വെറുമൊരു നേരമ്പോക്കല്ലെന്ന് അച്ഛന്‍ രാഘവന്‍ പറയുന്നു. ദൈവത്തോടുള്ള അവന്റെ പ്രാര്‍ത്ഥനയാണ് ആ വരികള്‍ നിറയെ. ജന്‍മനാ ഇരു കണ്ണിനും കാഴ്ചയില്ല. ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കുണ്ടായ പ്രമേഹമാണ് വൈശാഖിന്റെ കണ്ണുകളെ ബാധിച്ചതെന്നും രാഘവന്‍ പറഞ്ഞു. ആറു വയസ്സിനുള്ളില്‍ വൈശാഖിന്റെ കണ്ണുകള്‍ക്കു രണ്ടു ശസ്ത്രക്രിയകളാണു നടത്തിയത്. ഇപ്പോള്‍ വലതുകണ്ണിനു ചെറിയ കാഴ്ചയുണ്ടെന്നും രാഘവന്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈശാഖിനു ചികില്‍സ തുടരുകയാണ്. സെപ്റ്റംബര്‍ 15നു വൈശാഖ് വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകും. കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജീവനക്കാനാണ് വൈശാഖിന്റെ അച്ഛന്‍ രാഘവന്‍. അമ്മ ബിന്ദു വീട്ടമ്മയാണ്. വൈശാഖിന്റെ സഹോദരിക്കും കാഴ്ചയ്ക്കു ചെറിയ പ്രശ്‌നമുണ്ട്. രാഘവനു ഹോട്ടലില്‍നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. നല്ല ചികിത്സ കൊടുത്താല്‍ ഒരു പക്ഷേ വൈശാഖിന് കാഴ്ച തിരിച്ചു കിട്ടിയേക്കാം. വൈശാഖിനെ ഹൃദയത്തിലേറ്റു വാങ്ങിയ സുമനസുകള്‍ അവന്റെ കണ്ണില്‍ വെളിച്ചമെത്തിക്കാനും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ രാഘവന്‍.
[ot-video][/ot-video]
‘പ്രളയം നമ്മളില്‍ നിന്ന് പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു.നമ്മടെ മനസിലെ അഹങ്കാരങ്ങളെ ആയിരുന്നു. ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു’ എന്ന് മുസ്ലിം പള്ളിയില്‍ ജുമഅ നമസ്‌ക്കാരത്തിന് മുമ്പ് ഒരു കൃസ്ത്യന്‍ പുരോഹിതന്‍ വന്നു പറയുമ്പോള്‍ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആവുകയാണ്.
കോട്ടയം വെച്ചൂര്‍ ജുമാ മസ്ജിദിലാണ് മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണം കേരളക്കരയുടെ മനസ് നിറച്ചത്. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് മുമ്പ് ഇമാം നടത്തുന്ന പ്രസംഗത്തിനിടയില്‍ അച്ചിനകം ക്രിസ്ത്യന്‍ പള്ളിയിലെ വികാരി ഫാ. സനു പുതുശേരി എത്തുകയായിരുന്നു. പ്രളയത്തില്‍ നാട് മുങ്ങിക്കൊണ്ടിരുന്നപ്പോള്‍ സഹായവുമായി എത്തിയ മുസ്ലിം സഹോദരങ്ങളോട് നന്ദി പറയാനാണ് അദ്ദേഹം എത്തിയത്.
ഇത്രയും മനോഹര സംഭവം നടക്കുമ്പോള്‍ പളളിയിലുണ്ടായിരുന്ന നിയാസ് നാസര്‍ എന്നയാള്‍ സംഭവം വിവരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഒരുമ ലോകത്തിന്റെ മുമ്പിലെത്തിയത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഏറെ വൈകകാരികമായ നിമിഷങ്ങളാണിന്ന് (വെള്ളി 31/8/2018) വെച്ചൂര്‍ ജുമാ മസ്ജിദില്‍ അരങ്ങേറിയത്.. സന്തോഷവും അഭിമാനവും അതിലേറെ നാളെയെ പറ്റി ഒത്തിരി പ്രതീക്ഷകളും തന്ന നിമിഷങ്ങള്‍…ഇക്കാലമത്രയും അനുഭവിച്ചതില്‍ ഏറ്റവും മനോഹരമായ ഒരു വെള്ളിയാഴ്ചയാണിന്ന്.. ഏറെ നേരം നീണ്ടു നില്‍കാറുള്ള ജുമാപ്രസംഗം ഇമാം പെട്ടന്ന് അവസാനിപ്പിച്ചത് കണ്ടു കാര്യം എന്താകും എന്ന് ചിന്തിച്ചിരുന്ന ഏവരെയും ഞെട്ടിച്ചു കൊണ്ടാണ് അച്ചിനകം കൃസ്ത്യന്‍ പള്ളിയിലെ വികാരി അച്ഛന്‍ അങ്ങോട്ട് കയറി വന്നത്..
പ്രളയത്തെ തുടര്‍ന്ന് കൃസ്ത്യന്‍ ദേവാലയ വുമായി ബന്ധപെട്ടു മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് സഹായം ചെയ്തു അതിനു നന്ദി അറിയിക്കുക എന്നതാണ് ആഗമന ലക്ഷ്യം എന്ന് മുഖവുര ഏതുമില്ലാതെ അച്ഛന്‍ പറഞ്ഞു. ആദ്യമായാണ് ഒരു മുസ്ലിം പള്ളിയില്‍ കയറുന്നത് ,അഭിമാനവും സന്തോഷവും ഉണ്ട് എന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്..ആ വാക്കുകള്‍ കടമെടുത്താല്‍ …
‘ മഹാ പ്രളയതിനാണ് ആണ് നാം സാക്ഷ്യം വഹിച്ചത് ,പ്രളയം നമ്മളില്‍ നിന്നും പലതും കവര്‍ന്നു കൊണ്ട് പോയി എങ്കിലും ആദ്യം നമ്മളില്‍ നിന്നും കവര്‍ന്നത് പരസ്പരം നാം അതിര് കെട്ടി തിരിച്ച മതിലുകള്‍ ആയിരുന്നു, നമ്മടെ മനസ്സിലെ അഹങ്കാരങ്ങളെ ആയിരുന്നു, ഞാന്‍ മാത്രം മതി എന്ന നമ്മടെ കാഴ്ചപ്പാടുകളെ ആയിരുന്നു, എന്നാല്‍ പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതി നോക്കാതെ മതം നോക്കാതെ സമ്പത്തു നോക്കാതെ പരസ്പരം സ്‌നേഹിക്കാനും സമാധാനിപ്പിക്കാനും നമുക്ക് കഴിഞ്ഞു..
എവിടെ യോ നമുക്കു നഷ്ടമായി കൊണ്ടിരുന്ന മാനുഷിക മൂല്യങ്ങളെ ഉയര്‍ത്തി എടുക്കുവാന്‍ പ്രളയം കൊണ്ട് കഴിഞ്ഞു. പരസ്പരം കണ്ടിട്ടില്ലാത്ത ആളുകള്‍ പോലും സഹോദരന്‍ മാരെ പോലെ ഓണവും പെരുന്നാളും ഒക്കെ ഒരേ മനസ്സോടെ ആഘോഷിച്ചു .
ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ മാത്രം ഒന്നിക്കേണ്ട ഒന്നല്ല ഈ ബന്ധം ഇതില്‍ കൂടെ നാം നേടി എടുത്ത മാനുഷിക മൂല്യങ്ങള്‍ നമുക്ക് നാളെയുടെ തലമുറക്കും കൈ മാറാം .കാലങ്ങളോളം കൈകോര്‍ത്തു മുന്നോട്ട് പോകണം നാം..’
അച്ഛന്റെ വാക്കുകള്‍ അങ്ങനെ നീണ്ടു പോയി.ആ നിമിഷത്തിലുണ്ടായ വികാരത്തെ വാക്കുകളില്‍ വിവരിക്കുക എന്നത് അസാധ്യമാണ്, മനസുകള്‍ ഒന്നാകുന്ന സുന്ദരമായ കാഴ്ച…
കണ്ണ് നിറഞ്ഞില്ല എങ്കിലും മനസ്സ് സന്തോഷത്താല്‍ ഒരു പാട് നിറഞ്ഞു. പള്ളിയില്‍ കയറാനും സംസാരിക്കാനും കഴിഞ്ഞതില്‍ അച്ഛനും സന്തോഷം.
അവിടെ കൂടിയഓരോ വിശ്വാസിയുടെയും മുഖത്തു നിന്നും ഞാന്‍ വായിച്ചെടുത്തു അവരുടെ മനസിലെ വികാരങ്ങള്‍..
ആയിരം ഗോ സ്വാമി മാര്‍ കുരച്ചാലും ആയിരം മോഹന്‍ദാസ് മാര്‍ പിന്നില്‍ നിന്നു കുത്തിയാലും കേരളമണ്ണില്‍ അതിന് ഇടം നല്‍കില്ലഎന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു ഇന്ന് നടന്ന സംഭവം. ഒരു പാട് അഭിമാനം തോന്നുന്നു ഒരു മലയാളി ആയതില്‍,ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജനിച്ചതില്‍…കൈകോര്‍ത്തു മുന്നോട്ട് മുന്നോട്ട് പോകാന്‍ എന്നും നമുക്ക് കഴിയട്ടെ എന്ന പ്രാര്‍ത്ഥന യോടെ
നിയാസ്…
പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ച അമേരിക്കന്‍ ബിഷപ്പ് ചാള്‍സ് എച്ച്. എല്ലിസ് മാപ്പ് പറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണത്തിന് ശേഷം സംഘടിപ്പിച്ച പൊതുപരിപാടിയിലാണ് ബിഷപ്പ് അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ചത്. പരിപാടിയില്‍ പാട്ടു പാടിയ അരിയാന ഗ്രാന്‍ഡെയെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുമ്പോഴായിരുന്നു ബിഷപ്പിന്റെ കൈ ഗായികയുടെ മാറിടത്തില്‍ തൊട്ടത്.
‘ഒരു സ്ത്രീയുടെയും മാറിടത്തില്‍ സ്പര്‍ശിക്കുക എന്നത് തന്റെ ഉദ്ദേശമല്ല. ഞാന്‍ അവരെ ചേര്‍ത്ത് പിടിച്ചപ്പോള്‍ സംഭവിച്ചതാണ്. ഞാന്‍ അതിര് കടന്നിട്ടുണ്ടാകണം, ഞാന്‍ അവരോട് കൂടുതല്‍ അടുപ്പം കാണിക്കാന്‍ ശ്രമിച്ചതാണ്. എന്റെ പ്രവൃത്തികള്‍ക്ക് ഞാന്‍ മാപ്പ് ചോദിക്കുന്നു- ബിഷപ്പ് എലിസ് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ പറഞ്ഞു.
Y’all are talking about @ArianaGrande’s dress being too short when we could be talking about this groping and how uncomfortable Ariana is? & the look on his face? Dear Jesus. pic.twitter.com/HO7i9y9WFP
— Nicholas Liddle (@NLiddle16) September 1, 2018
അരേതയെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ അരിയാന ഗ്രാന്‍ഡെ ധരിച്ച വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു പോയന്നെ യാഥാസ്ഥിതിക സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പരാതികള്‍ക്ക് തൊട്ടുപിന്നാലെയാണ് ബിഷപ്പുമായി ബന്ധപ്പെട്ട ആരോപണവും ഉയര്‍ന്നത്.