കേരളത്തെ ദുരിതത്തില്‍ മുക്കിയ പ്രളയത്തില്‍, നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ അപൂര്‍വ്വം സിനിമാതാരങ്ങളില്‍ ഒരാളായിരുന്നു ടൊവീനോ തോമസ്. താരഭാരമെല്ലാം മാറ്റിവച്ച് ഏറ്റവും ആവശ്യമുള്ള സമയത്ത് നാട്ടിലെ സാധാരണക്കാര്‍ക്കൊപ്പം ദുരന്തമുഖത്തെത്തിയ ടൊവീനോ രക്ഷാപ്രവര്‍ത്തന ചിത്രങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്നു. അപ്രതീക്ഷിതമായെത്തിയ ആ പ്രളയദിനങ്ങളിലേക്ക് തിരിഞ്ഞുനോക്കുകയാണ് ടൊവീനോ. ദുരിതാശ്വാസപ്രവര്‍ത്തനത്തിലേക്ക് താന്‍ എത്തിച്ചേര്‍ന്നതും അപ്രതീക്ഷിതമായാണെന്ന് പറയുന്നു മലയാളികളുടെ പ്രിയതാരം.
‘ഓഗസ്റ്റ് 15നാണ് എല്ലാത്തിന്റെയും തുടക്കം. ഒരു ഓള്‍ ഇന്ത്യാ ട്രിപ്പ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു ഞാന്‍. കോഴിക്കോട്ടെത്തിയപ്പോള്‍ ഒരു ഡോക്ടറും സുഹൃത്തും എന്നെ വിളിച്ചു. ചികിത്സ തേടിയെത്തിയ ഒരാള്‍ക്ക് എന്നെ കാണണമെന്നുണ്ടെന്നും വരണമെന്നും പറഞ്ഞു. അന്നത്തെ മഴ കണ്ടപ്പോള്‍ എനിക്കെന്തോ അസാധാരണത്വം തോന്നിയിരുന്നു. കോഴിക്കോട് നഗരത്തിലാണ് ഡോക്ടറുടെ വീട്. ഞാനെത്തുമ്പോഴേക്ക് അവിടെ വെള്ളം കയറിത്തുടങ്ങിയിരുന്നു. ആശങ്കയോടെയാണ് തിരികെ വീട്ടിലെത്തിയത്.’
തന്റെ വീട് നില്‍ക്കുന്ന സ്ഥലത്തെ പ്രളയം ബാധിച്ചില്ലെങ്കിലും ചുറ്റുപാടും സംഭവിക്കുന്നതിന്റെ വിവരങ്ങള്‍ ഭയപ്പെടുത്തിയെന്നും പറയുന്നു ടൊവീനോ. ‘നമുക്ക് എന്തെങ്കിലും ചെയ്യേണ്ടേ എന്ന് ഒരു സുഹൃത്തിനോട് ചോദിച്ചു. ദുരന്തമുഖത്തേക്ക് നേരിട്ടിറങ്ങണമെന്നൊന്നും ചിന്തയില്ലായിരുന്നു അപ്പോള്‍. ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വീടിന് പുറത്തേക്കിറങ്ങി. പിന്നീടെല്ലാം സംഭവിക്കുകയായിരുന്നു.’
പ്രളയത്തിന്റെ തീവ്രത അറിയാതിരുന്നതിനാല്‍ ആദ്യദിനങ്ങളില്‍ പലരും തന്നെക്കണ്ട് സെല്‍ഫി എടുക്കുമായിരുന്നെന്ന് പറയുന്നു ടൊവീനോ. ‘പലരും വീടുവിട്ട് ഇറങ്ങാന്‍ തയ്യാറായിരുന്നില്ല. അതിനായി പലരോടും ശബ്ദമുയര്‍ത്തി സംസാരിക്കേണ്ടിവന്നിട്ടുണ്ട്. ഭീഷണിയുടെ സ്വരം ഉപയോഗിക്കേണ്ടിവന്നിട്ടുണ്ട്.’ രണ്ട് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ സംഭാഷണത്തില്‍ നിന്ന രൂപംകൊണ്ട കൂട്ടായ്മയുടെ വലുപ്പം പിന്നീട് വര്‍ധിച്ചുവന്നെന്നും പറയുന്നു ടൊവീനോ. ‘പലപ്പോഴായി എന്നോടൊപ്പം കൂടിയ ചെറുപ്പക്കാരെല്ലാം കിടുവായിരുന്നു. ചാലക്കുടിക്കാരായ കുറച്ചുപേരേ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നുള്ളൂ. ലക്ഷദ്വീപില്‍ നിന്നുള്ള ഒരാളുണ്ടായിരുന്നു ഞങ്ങളുടെ കൂട്ടത്തില്‍.’
ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനിടെ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും പറയുന്നു ടൊവീനോ. ‘ഒരു ഘട്ടത്തില്‍ എടിഎം ബൂത്തുകള്‍ വെള്ളംകയറി പ്രവര്‍ത്തനരഹിതമായിരുന്നു. സാധനങ്ങള്‍ വാങ്ങി ഞങ്ങളുടെ കൈയിലുണ്ടായിരുന്ന പണം വേഗം തീര്‍ന്നു. വലിയ പ്രതിസന്ധിയായിരുന്നു അത്. കച്ചവടക്കാരോട് സഹായം ചോദിച്ചു. ഇടുക്കിയിലെ ഒരു മജിസ്‌ട്രേറ്റിനോടും ഇക്കാര്യം പറഞ്ഞു. വ്യാപാരികളില്‍ നിന്ന് സാധനങ്ങള്‍ ലഭ്യമാക്കാന്‍ വേണമെങ്കില്‍ നിയമപരമായി വഴിയുണ്ടാക്കാമെന്ന് അദ്ദേഹം പറഞ്ഞു.’ ആവശ്യസമയത്ത് സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവാതിരുന്ന വ്യാപാരികളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും പറയുന്നു ടൊവീനോ. ഈ ദിനങ്ങള്‍ക്കിടെ കേട്ട ഒരു സംഭാഷണം ഓര്‍മ്മയില്‍ നിന്ന് മായുന്നില്ലെന്നും ഇനിയങ്ങോട്ട് ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനമാണ് അതെന്നും പറയുന്നു ടൊവീനോ. ‘മോനേ, ക്ഷമിക്കണം. നീയില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ മരിച്ചുപോയേനേയെന്ന് ഒരു ചേട്ടന്‍ എന്നോട് പറഞ്ഞു. വീടുവിട്ടിറങ്ങാന്‍ ആദ്യം പറഞ്ഞപ്പോള്‍ ആദ്യം ഞങ്ങളോട് കയര്‍ത്ത ഒരാളായിരുന്നു അത്’, ടൊവീനോ പറഞ്ഞവസാനിപ്പിക്കുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രളയകാല അനുഭവങ്ങളെക്കുറിച്ച് ടൊവീനോ പറയുന്നത്.
പോഷകാഹാരങ്ങളുടെ പട്ടികയില്‍ മുന്‍നിര സ്ഥാനമാണ് മുട്ടയ്‌ക്ക്. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്ത സമ്മർദം കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും മുട്ട കഴിക്കുന്നത് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രമേഹ രോഗികള്‍ മുട്ട കഴിക്കുന്നത് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍. പ്രമേഹം മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാണത്രെ മുട്ട. മുട്ട ദിവസവും കഴിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ ഇല്ലാതാക്കും.
മുട്ട എങ്ങനെയാണ് കൊളസ്ട്രോൾ ഉയർത്തുന്നത് എന്ന ചർച്ച എത്തിനിന്നത് അവയുടെ മഞ്ഞക്കരുവിലാണ്. അതുകൊണ്ട് തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്തു. മുട്ട പൂർണമായും കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുന്നത് കലോറി അളവ് കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ് കുറക്കാനും സഹായിക്കും. മുട്ടയുടെ മറ്റ് ഗുണങ്ങള്‍ നോക്കാം.
മുട്ടയിൽ നിന്ന് മഞ്ഞ നീക്കിയാൽ അവ കൊളസ്ട്രോൾ മുക്തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.
മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്. ഉയർന്ന പ്രോട്ടീൻ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും.
ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന് പകരം വെള്ള മാത്രം കഴിക്കുക.
മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഇലക്ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ് പൊട്ടാസ്യം. അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്.എൽ എന്നറിയപ്പെടുന്ന പെപ്റ്റൈഡ് എന്ന പ്രോട്ടീൻ ഘടകം രക്തസമ്മർദം കുറക്കാൻ സഹായിക്കുന്നു.
പൊട്ടാസ്യം രക്തസമ്മർദം കുറക്കുന്നതോടെ ഹൃദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്തത്തിന്റെ ഒഴുക്ക് സുഗമമാവുകയും ചെയ്യും.
വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
കേരളം പ്രളയക്കെടുതി അനുഭവിച്ച ദിനങ്ങളില്‍ ഒന്നില്‍ മലപ്പുറത്തെ സഫ്‌വാന്‍ എന്ന യുവാവിന്റെ വീട്ടില്‍ കല്യാണത്തിന്റെ സന്തോഷവും ഉത്സാഹവും ഉയര്‍ന്നു കേള്‍ക്കയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 12-ഞായറാഴ്ച ആയിരുന്നു മലപ്പുറം പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്‌വാന്റെയും ജംഷീനയുടെയും വിവാഹം.
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പുലരുമ്പോള്‍ ആ വീട്ടിലേക്ക് അലമുറയും നിലവിളിയും കടന്നു വരാനിരിക്കയാണെന്ന് ആരുടേയും സ്വപ്നത്തില്‍ പോലും തോന്നിയില്ല.
ഓഗസ്റ്റ് 15-ബുധനാഴ്ച, അയല്‍വാസിയും കൂട്ടുകാരനുമായ പാണ്ടികശാല അസ്‌ക്കറിന്റെ വീടിന്റെ മണ്ണിടിച്ചില്‍ കണ്ട് തങ്ങളുടെ വീടിന് പിന്നില്‍ വെച്ചിരുന്ന കോഴിക്കൂട് മാറ്റാന്‍ പോയതായിരുന്നു സഫ്‌വാനും പിതാവ് മുഹമ്മദലിയും.
പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഓടിമാറാന്‍ പോലും സഫ്‌വാനും മുഹമ്മദലിയ്ക്കും അവസരം കിട്ടിയില്ല. അതിന് മുമ്പായി തന്നെ അവരുടെ മേലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പുതിയ ജീവിതം സ്വപ്നം കണ്ടു ഉയര്‍ന്ന കല്യാണപ്പന്തലിലേക്ക് വീണ്ടും എത്തിയത് സഫ്‌വാന്റെ മൃതദേഹമായിരുന്നെന്ന് മാത്രം.
പുതിയ ജീവിതം തുടങ്ങി രണ്ടാം ദിവസം തന്നെ ഉരുള്‍പൊട്ടലില്‍ സഫ്‌വാന്‍ ജംഷീനയെ തനിച്ചാക്കി പോയ്മറഞ്ഞു. കല്യാണത്തിനായി ഒരുക്കിയ അതേ പന്തലില്‍ തന്നെ സഫ്‌വാന്റെ സംസ്‌ക്കാര ചടങ്ങുകളും നടന്നു.
തിരുവനന്തപുരം: ഒന്‍പതുമാസം മുന്‍പു നടന്ന ഓഖി ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു കേന്ദ്രസര്‍ക്കാര്‍. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതി തള്ളിയ മോഡി സര്‍ക്കാര്‍ വെറും 169 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് അടിയന്തര സഹായമായി തുച്ഛമായ തുക നല്‍കിയെന്ന ആക്ഷേപത്തിന് പിന്നാലെയാണ് ഓഖി ദുരന്ത ബാധിതര്‍ക്ക് നല്‍കുന്ന സഹായത്തിന്റെ വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ രംഗത്ത് വന്നിട്ടുണ്ട്.
ഓഖി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എല്ലാം നഷ്ട്ടപ്പെട്ട തീരദേശ വാസികളെ പൂര്‍ണമായും പുനരധിവസിപ്പിക്കാനുള്ള സമ്പൂര്‍ണ പാക്കേജായിരുന്നു കേരള സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ഇതില്‍ വീട് നിര്‍മ്മാണവും കാണാതായവര്‍ക്കും മരണപ്പെട്ടവര്‍ക്കുമുള്ള നഷ്ടപരിഹാര തുക വരെ ഉള്‍പ്പെടും. എന്നാല്‍ പാക്കേജിനോട് യാതൊരു അനുകൂല പ്രതികരണവും നടത്താന്‍ കേന്ദ്രം തയ്യാറായിട്ടില്ല. കഴിഞ്ഞ വര്‍ഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചിരുന്നു.
പ്രാഥമിക കണക്കുകള്‍ അനുസരിച്ച് പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന് 20000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ അടിയന്തരമായ 2000 കോടി നല്‍കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചിരുന്നു. കേരളത്തിന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കാമെന്ന് ഐക്യരാഷ്ട്ര സംഘടന കേന്ദ്രത്തെ അറിയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച് സഹായങ്ങള്‍ വേണ്ടെന്ന് കേന്ദ്രം മറുപടി നല്‍കുകയായിരുന്നു. യി.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായവും കേന്ദ്രം തടയാനാണ് സാധ്യത.
ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾ റോഡിലേക്ക് തെറിച്ച് വീണിട്ടും ബൈക്ക് നിയന്ത്രണം തെറ്റാതെ ഓടിയത് അരകിലോമീറ്റർ. ബൈക്കിലുണ്ടായിരുന്ന ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ടാണ് ബൈക്ക് ഏവരേയും അത്ഭുതപ്പെടുത്തി അരകിലോമീറ്റർ ഓടിയത്. ഞായറാഴ്ച്ച വൈകുന്നേരം 3.30നാണ് സംഭവം നടക്കുന്നത്. ബൈക്കിന് പുറകിൽവന്ന കാറിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
അമിതവേഗതയിൽ വന്ന ബൈക്ക് ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിൽനിന്നും ദമ്പതികൾ തെറിച്ച് റോഡിലേക്ക് വീണു. എന്നാൽ മുന്നിലിരുന്ന കുഞ്ഞിനെയും കൊണ്ട് ബൈക്ക് അമിത വേഗതയിൽ പോവുകയായിരുന്നു. തുടർന്ന് റോഡിന് നടുവിലുള്ള പുൽതകിടിൽ ഇടിച്ച് ബൈക്ക് നിൽക്കുകയും കുഞ്ഞ് തെറിച്ച് പുൽതകിടിയിൽ വീഴുകയും ചെയ്തു. പിന്നീട് പുൽതകിയിടിൽ തെറിച്ച് വീണ കുഞ്ഞിനെ ചുറ്റുമുള്ളവർ രക്ഷിക്കുകയായിരുന്നു.
അപകടത്തിൽപെട്ട കുട്ടിയെയടക്കം മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നീലമംഗല സ്വദേശികളായ ദമ്പതികളും അവരുടെ കുഞ്ഞുമായിരുന്നു ബൈക്കിൽ ഉണ്ടായിരുന്നത്. നീലമംഗലത്തുനിന്നും ബംഗലൂരുവിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള നഷ്ടം കോടികളുടേത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി നഷ്ടങ്ങളാണ് സംഭവിച്ചത്. വിമാനത്താവളത്തിന് മുഴുവൻ കറന്റ് നൽകുന്ന കോടികൾ വിലയുള്ള സോളാർ പാനലുകൾ പകുതിയോളം നശിച്ചു. പാനലുകളുടെ പുനർനിർമ്മാണത്തിനു തന്നെ 20 കോടിയോളം ചെലവ് വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ പവർ സംഭരണ സംവിധാനത്തെയും പ്രളയം ബാധിച്ചു. എട്ടു പവർ സ്റ്റോറേജ് സംവിധാനങ്ങളിൽ നാല് എണ്ണം മാത്രമാണ് വർക്ക് ചെയുന്നത്. 800 റൺവേ ലൈറ്റുകൾ പൂർണ്ണമായും തകർന്നു. സർവീസ് പുനഃസ്ഥാപിക്കാനായി 300 ഓളം തൊഴിലാളികളാണ് ഇപ്പോൾ നിരന്തരം ജോലിചെയ്യുന്നത്. പുനർ നിർമ്മാണത്തിനുള്ള തുക പൂർണ്ണമായും ഇൻഷുറൻസ് കമ്പിനിയിൽ നിന്നും ലഭിക്കും. കനത്ത മഴമൂലം ഈ മാസം 15ന് അടച്ച വിമാനത്താവളം ആഗസ്റ്റ് 26 മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇംഗ്ലണ്ടിലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിനു സമർപ്പിച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി. കേരളത്തിൽ വീടുകളിലേക്കു മടങ്ങുന്ന പ്രളയബാധിതർക്കാണ് ഈ ജയം സമർപ്പിക്കുന്നത്. കേരളത്തിലെ കാര്യങ്ങൾ കഷ്ടമാണ്. ക്രിക്കറ്റ് ടീമെന്ന നിലയ്ക്കു ഞങ്ങൾക്കു ചെയ്യാൻ സാധിക്കുന്ന ചെറിയ കാര്യമാണിത്– കോഹ്‍ലി ഇംഗ്ലണ്ടിൽ പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ഗാലറി വിരാട് കോഹ്‍ലിയുടെ പ്രസ്താവനയെ സ്വീകരിച്ചത്.
203 റൺസിനാണ് ട്രെൻബ്രിജിൽ നടന്ന മൂന്നാം ടെസറ്റ് മൽസരത്തിൽ ഇന്ത്യ ജയിച്ചത്. മൽസരത്തിന്റെ ആദ്യ ഇന്നിങ്സിൽ അർധസെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയും സ്വന്തമാക്കിയ കോഹ്‍ലിയാണു മൽസരത്തിലെ പ്ലേയർ ഓഫ് ദി മാച്ചും. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങുന്ന പരമ്പര 2–1 എന്ന നിലയിലായി. മൽസരത്തിൽ ആദ്യ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയും രണ്ടാം ഇന്നിങ്സിൽ ജസ്പ്രീത് ബുംമ്രയും ഇന്ത്യയ്ക്കു വേണ്ടി അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ആദ്യ രണ്ടു മൽസരങ്ങളിലും ജയം ഇംഗ്ലണ്ടിനായിരുന്നു.
കേരളത്തിനു വേണ്ടി ട്വിറ്ററിലും കോഹ്‍ലി നിലപാട് വ്യക്തമാക്കിയിരുന്നു. കേരളത്തിലെ എല്ലാവരും സുരക്ഷിതരായിരിക്കുക. എത്രയും പെട്ടെന്ന് സാഹചര്യങ്ങൾ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥയിൽ പിന്തുണയ്ക്കാനെത്തിയ സൈന്യത്തിനും എൻഡിആര്‍എഫിനും നന്ദി പറയുന്നു. ശക്തരായും സുരക്ഷിതരായും നിൽക്കുക– ഓഗസ്റ്റ് 17ന് കോഹ്‍ലി സമൂഹമാധ്യമത്തിൽ കുറിച്ചു
പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ കരുതലിന് വിലങ്ങുതടിയായി കേന്ദ്ര സര്‍ക്കാര്‍. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞാണ് യുഎന്‍. ഖത്തര്‍, യുഎഇ, മാലി, റഷ്യ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള സഹായം കേന്ദ്രം തടഞ്ഞിരിക്കുന്നത്. ഇതോടെ യുഎഇ അനുവദിച്ച 700 കോടി രൂപയും കേരളത്തിലേക്ക് എത്തിക്കില്ലെന്ന് ഉറപ്പായി.
ഇതുസംബന്ധിച്ച തീരുമാനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത് കീഴ്വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നും വിദേശകാര്യമന്ത്രാലയം പറയുന്നു. 2004 നു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, വിദേശ ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടില്ല. 2004ല്‍ ബിഹാറില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയില്‍ നിന്നും ബ്രിട്ടനില്‍ നിന്നും സാമ്പത്തിക സഹായമാണ് ഏറ്റവും ഒടുവില്‍ ഇന്ത്യ സ്വീകരിച്ചത്. ഇതാണ് വിദേശകാര്യ മന്ത്രാലയം നല്‍കുന്ന തൊടുന്യായം.
എന്നാല്‍, സഹായം നല്‍കാന്‍ ഏതെങ്കിലും വിദേശ രാജ്യം സന്നദ്ധമാകുകയാണെങ്കില്‍ സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്ന് 2016ലെ ദേശീയ ദുരന്തനിവാരണ നയത്തില്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിനു ലഭിക്കുന്ന എല്ലാ സഹായങ്ങളും റദ്ദാക്കി കേരളത്തെ വലിഞ്ഞു മുറുക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. കേരളത്തിന് സൗജന്യമായി അനുവദിച്ച അരിക്ക് പണം വേണമെന്ന് ആവശ്യപ്പെടുകയും പിന്നീട് ശക്തമായ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് തീരുമാനം പിന്‍വലിക്കുകയുമായിരുന്നു. യുഎന്‍ വാഗ്ദാനം ചെയ്ത സഹായമാണ് കേന്ദ്രം ആദ്യം തടഞ്ഞത്. ഇത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
ദുരിതാശ്വാസ ക്യാന്പിൽ പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് സിപിഎം ലോക്കൽ സെക്രട്ടറിക്കെതിരെ കേസ്. കൊച്ചി നായരന്പലം ലോക്കൽ സെക്രട്ടറി ഉല്ലാസിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ക്യാന്പിലെ വസ്ത്തുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് ഇയാൾ പോലീസിനോട് അപമര്യാദയായി പെരുമാറിയത്. വാക്കുതർക്കത്തിനിടെ ഉല്ലാസ് അരിച്ചാക്ക് ഉയർത്തി പോലീസുകാരന്റെ തലയിൽ വയ്ക്കാൻ ശ്രമിച്ചിരുന്നു. ക്യാന്പിൽ വസ്ത്തുകൾ വിതരണം ചെയ്യന്നതിൽ വിവേചനമെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്.