ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ശശി തരൂരിനെതിരേ നടൻ മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള നീക്കം പാളി. തന്നെ ആർഎസ്എസ് പാളയത്തിൽ കെട്ടുന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നതിൽ പോലും താരം അസ്വസ്ഥനാണെന്ന സൂചനയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്നത്. എന്നാല്‍, ഇതേക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ മോഹന്‍ലാല്‍ ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടെന്നും വ്യക്തമല്ല.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരില്‍ സ്ഥാപിച്ച സന്നദ്ധ സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷന് ആരംഭിക്കുന്ന പാവപ്പെട്ടവര്‍ക്കായുള്ള കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിനു ക്ഷണിക്കാനും സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനുമായി കഴിഞ്ഞ ദിവസം താരം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹൻലാൽ ബിജെപിയിലേക്കെന്ന പ്രചരണം വന്നു തുടങ്ങിയത്.
അതേസമയം, സംഘപരിവാര്‍ നേതൃത്വം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കി രംഗത്തിറക്കാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ ഇക്കാര്യം ആർഎസ്എസ്-ബിജെപി നേതൃത്വം മോഹൻലാലുമായി സംസാരിച്ചിട്ടില്ല. മോഹന്‍ലാലിനോട് അടുപ്പമുള്ള ആര്‍എസ്എസ് നേതാക്കള്‍ വഴി ലാലിനെക്കൊണ്ട് സമ്മതിപ്പാക്കാനായിരുന്നു പരിവാര്‍ നീക്കം. ഈ നീക്കം തുടക്കത്തിൽ തന്നെ മോഹൻലാൽ നിരുത്സാഹപ്പെടുത്തിയെന്നാണ് വിവരം.
സിപിഎം നേതൃത്വത്തോട്, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി എ.കെ.ബാലൻ തുടങ്ങിയവരോടൊക്കെ വളരെ നല്ല വ്യക്തിബന്ധം കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. കെപിസിസി നേതൃത്വവുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ട്. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്കിറങ്ങി സൗഹൃദങ്ങൾ നഷ്ടപ്പെടുത്താൻ താത്പര്യമില്ലെന്നതാണ് മോഹൻലാലിന്‍റെ നിലപാട്.
മോഹൻലാലിനെ ആർഎസ്എസ് ക്യാന്പിൽ എത്തിക്കാനുള്ള നീക്കം ദേശീയ മാധ്യമങ്ങളിലടക്കം മുൻപ് വാർത്തയായിട്ടുണ്ട്. മോഹന്‍ലാല്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകും എന്ന രീതിയില്‍ ടൈംസ് നൗ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു. നോട്ട് നിരോധനത്തെ പിന്തുണച്ച് താരം രംഗത്തുവന്നതിന് പിന്നാലെയായിരുന്നു ഇത്തരം റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലുമായി നടത്തിയ കൂടിക്കാഴ്ചയെ അവിസ്മരണീയം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. സാമൂഹ്യപ്രവര്‍ത്തന രംഗത്തെ മോഹൻലാലിന്‍റെ പുതിയ സംരംഭങ്ങള്‍ വളരെ മികച്ചതും പ്രചോദനം നല്കുന്നതുമാണെന്നും മോദി ട്വിറ്ററിൽ കുറിച്ചിരുന്നു.
ചെലൂർ തോട്ടാശേരി വിളഞ്ഞിപ്പുലാൻ നബീല പ്രസവിച്ചത‌് വീടിനുള്ളിലെ ശൗചാലയത്തിലാണ‌്. പ്രസവിച്ചയുടൻ വായിൽ തുണിതിരുകിക്കയറ്റിയും മൂക്ക് പൊത്തിപ്പിടിച്ചും കുഞ്ഞിന്റെ ശബ്ദമില്ലാതാക്കിയശേഷം കുഴിച്ചുമൂടാൻ സഹോദരന് കൈമാറി.മരണം ഉറപ്പാക്കാൻ ഷിഹാബുദ്ദീൻ കുഞ്ഞിനെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി അടുക്കളയിലുപയോഗിക്കുന്ന കത്തികൊണ്ട‌് കഴുത്തറുത്തു. ഉടലും തലയും തലയിണയുറയിലാക്കി കുഴിച്ചുമൂടാമെന്ന ഉദ്ദേശത്തിൽ കട്ടിലിനടിയിൽ ഒളിപ്പിച്ചു. തുടർന്ന‌്, ദേഹം വൃത്തിയാക്കി അവിടെ നിന്ന് മുങ്ങി. മലപ്പുറം
കൂട്ടിലങ്ങാടി ചെലൂരിൽ നവജാതശിശുവിനെ വീട്ടിനുള്ളിൽ കഴുത്തറുത്ത‌് കൊലപ്പെടുത്തിയ കേസിൽ മനസ് മരവിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. പ്രതിയുമായി പോലീസ് തെളിവെടുപ്പ‌് നടത്തി. കൊലപാതകമുണ്ടായ വീട്ടിലും പരിസരത്തുമായിരുന്നു പ്രതി ഷിഹാബുദ്ദീനുമായി തെളിവെടുപ്പ‌്. കുഞ്ഞിന്റെ ഉമ്മയുടെ സഹോദരനാണ‌് ഇയാൾ.
യുവതി പ്രസവിക്കുന്നസമയം വീട്ടിൽനിന്ന് നവജാതശിശുവിന്റെ കരച്ചിൽകേട്ടിരുന്നു. അൽപ്പസമയത്തിനുശേഷം കരച്ചിൽ കേൾക്കാതായതോടെ അയൽവാസികളും മറ്റും വിവരം അറിയിച്ചത് പ്രകാരമാണ് പൊലീസ് സ്ഥലത്തെത്തിയത‌്. ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മയോടും സഹോദരനോടുമൊപ്പം കൂട്ടിലങ്ങാടി ചെലൂരിലെ വീട്ടിലായിരുന്നു വർഷങ്ങളായി നബീലയുടെ താമസം. ഗർഭിണിയായതും വീട്ടിലെ ശൗചാലയത്തിൽ പരസഹായമില്ലാതെ പ്രസവിക്കുകയുംചെയ‌്തത‌് പുറംലോകം അറിഞ്ഞാലുണ്ടാകുന്ന മാനഹാനി ഭയന്നാണ‌് നവജാതശിശുവിനെ കൊലപ്പെടുത്തിയതെന്ന‌് പ്രതി പൊലീസിനോട‌് സമ്മതിച്ചു. നബീല ആശുപത്രിയിൽ ചികിത്സയിലാണ‌്.
കേരളത്തില്‍ ആദ്യമായി സോയില്‍ സ്റ്റബിലൈസേഷൻ ആന്‍റ് റീ സൈക്ലിങ്ങ് എന്ന ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ റോഡ് നിർമ്മാണം പത്തനംതിട്ടജില്ലയിലെ അടൂരില്‍ തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തില്‍ അഞ്ച് കിലോമീറ്റർ റോഡാണ് പള്ളിക്കല്‍ പഞ്ചായത്തില്‍ നിർമ്മിക്കുന്നത്. പതിനഞ്ച് വർഷമാണ് റോഡിന്‍റെ ഗ്യാരന്‍റി കാലാവധി
ആനയടി കൂടല്‍ സംസ്ഥാന പാതയിലെ പള്ളിക്കല്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട അഞ്ച് കിലോമീറ്റർ റോഡാണ് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിക്ഷണ അടിസ്താനത്തില്‍ നവീകരിക്കുന്നത്. സാധാരണ റോഡ് നിർമാണ സമയത്ത് ഉണ്ടാകാറുള്ള പരിസ്ഥിത് പ്രശ്നങ്ങളും ഈ രീതി ഉപയോഗിക്കുമ്പോള്‍ കുറവാണ്.
നിലവിലെ റോഡിന്‍റെ മുകളിലേക്ക് സിമന്‍റും ജർമ്മന്‍ നിർമ്മിത സ്റ്റബിലൈസറും വിതറും ഇതിന് മുകളിലൂടെ പള്‍വനൈസർ എന്ന യന്ത്രം ഓടിച്ച് റോഡ് ഇളക്കി മറിക്കും മുകള്‍ ഭാഗം ഉറപ്പിച്ചതിന് ശേഷം സിമന്‍റ് ചേർത്ത പ്രത്യേക മ്ശ്രിതം ഉപയോഗിച്ച് ഉപരിതലം ബലപെടുത്തന്നുതോടെ റോഡ് നിമ്മാണം പീർത്തിയാകും.
ഇത്തരത്തില്‍ ഒരുകിലോമീറ്റർ റോഡ് നിർമ്മാണത്തിന് ചെലവ് ഒരുകോടി രൂപയാണ് അഞ്ച് കിലോമീറ്റർ റോഡ് പത്ത് ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്നാണ് നിർമ്മാണ കമ്പനി പറയുന്നത്. കിഫ്ബിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ആനയടി കൂടല്‍ റോഡ് നവികരിക്കുന്നത്. പദ്ധതി വിജയിച്ചാല്‍ മറ്റ് റോഡികളും ഇതേസാങ്കേതിക വിദ്യ ഉപയോഗിച്ച് നവികരിക്കും ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് റോഡ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
തമിഴ് യുവ നടൻ സിദ്ധാർഥ് ഗോപിനാഥിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. സ്മൃജയെ ചെന്നൈയിലെ
വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സിദ്ധാര്‍ഥും ഭാര്യയും തമ്മില്‍ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലാണ് പൊലീസ്.
സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് സിദ്ധാര്‍ഥ് വ്യക്തമാക്കിയിട്ടുണ്ട്. ഭാര്യ മരിച്ച
ദിവസവും പ്രശ്നങ്ങളുണ്ടായെന്ന് സിദ്ധാര്‍ഥ് മൊഴി നല്‍കി. പ്രശ്നം കലുഷിതമായപ്പോള്‍ സ്മൃജ മുറിയില്‍ കയറി വാതിലടച്ച് കിടന്നു.

രാത്രിയായതിനാല്‍ വിളിച്ചുണര്‍ത്താന്‍ നിന്നില്ലെന്നും രാവിലെ മുറി തുറക്കാത്തതോടെ സംശയമുണ്ടായെന്നും സിദ്ധാര്‍ഥ്
വ്യക്തമാക്കി. പൊലീസിനെ വിളിച്ചറിയിച്ചത് അതുകൊണ്ടാണെന്നും യുവനടന്‍ മൊഴി നല്‍കി.
അതേസമയം കാര്യക്ഷമമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സിദ്ധാര്‍ഥിനെയടക്കം വീണ്ടും ചോദ്യം ചെയ്യുമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. യാഗവരയിനും നാ കാക്ക എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ഥ് ശ്രദ്ധേയനായത്.
പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തിൽ മോഹൻലാൽ നായകനായി അഭിനയിക്കുന്ന ലൂസിഫറിന്റെ പ്രധാനരംഗങ്ങൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപം ഓവർബ്രിജിൽ ചിത്രീകരിച്ചു. ആയിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളും മോഹൻലാലും പങ്കെടുത്ത രംഗങ്ങളാണു ചിത്രീകരിച്ചത്. വലിയ സമരം നടക്കുന്നതിനിടയിലേക്കു തന്റെ കറുത്ത അംബാസഡർ കാറിൽ ലാൽ വന്നിറങ്ങുന്ന രംഗങ്ങളാണു ചിത്രീകരിച്ചത്. അതിരാവിലെ മുതൽ ഷൂട്ടിങ് വിവരം അറിഞ്ഞു പെൺകുട്ടികൾ ഉൾപ്പെടെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെയും സമീപപ്രദേശങ്ങളിലെയും കെട്ടിടങ്ങളിൽ സ്ഥാനം പിടിച്ചു.
പൊലീസും സമരക്കാരും ബാരിക്കേഡും ഒക്കെയായി സംഘർഷഭൂമിയായ സ്ഥലത്തേക്കു തന്റെ വെള്ളമുണ്ടിലും ഷർട്ടിലും ലാൽ വരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണു ക്യാമറയിൽ പകർത്തിയത്. മോഹൻലാലിനൊപ്പം കലാഭവൻഷാജോണും പങ്കെടുത്തു. ഈ മാസം മുഴുവൻ തലസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ചത്രീകരണം നടത്തും. നേരത്തേ കനകക്കുന്ന് കൊട്ടാരത്തിൽ മോഹൻലാലും മഞ്ജുവാരിയറും ഉൾപ്പെടുന്ന രംഗങ്ങൾ എടുത്തിരുന്നു.
മുരളിഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വണ്ടിപ്പെരിയാർ, കുമളി, ബെംഗളൂരു, മുംബൈ, എറണാകുളം, എന്നിവയാണു മറ്റു ലൊക്കേഷനുകൾ. സച്ചിൻ ഖഡേക്കർ, ഇന്ദ്രജിത്ത്, സായികുമാർ, സംവിധായകൻ ഫാസിൽ, ടൊവിനോ തോമസ്, സുനിൽ സുഗത, സാനിയ ഇയ്യപ്പൻ, താരാ കല്യാൺ, പ്രവീണ തോമസ്, മാലാ പാർവതി എന്നിവരും അണിനിരക്കുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും പല ചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ചുണ്ടെങ്കിലും ഒരാൾ അഭിനേതാവും മറ്റൊരാൾ സംവിധായകനായി എത്തുന്നുവെന്നതും ലൂസിഫറിന്റെ പ്രത്യേകതയാണ്.
രാജ്യത്തിന് തന്നെ മാതൃകയായിരുന്ന കേരളമോഡല്‍ ആരോഗ്യരംഗം ഇന്ന് മാരക രോഗങ്ങളുടെ പിടിയിലാണ്. സര്‍വ പ്രതിരോധങ്ങളേയും തകര്‍ത്ത് എലിപ്പനി ഈ വര്‍ഷം നൂറ്റി ഇരുപത്തിയെട്ട് ജീവന്‍ കവര്‍ന്നു. ഡെങ്കിപ്പനി മുപ്പത്തിയഞ്ച് ജീവനെടുത്തു. വരും ദിവസങ്ങളില്‍ ഡങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍.സരിത പറഞ്ഞു. മാലിന്യനീക്കം ഫലപ്രദമല്ലാത്തതും കുടിവെള്ള സ്രോതസുകള്‍ മലിനമായതും കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.
പകര്‍ച്ചപ്പനികളുടേയും ജലജന്യരോഗങ്ങളുടേയും പിടിയിലമര്‍ന്നിരിക്കുന്നു സംസ്ഥാനം. ഈ വര്‍ഷം എലിപ്പനി മരണം സ്ഥിരീകരിച്ചത് 42 പേരുടെ. രോഗലക്ഷങ്ങളോട മരിച്ചത് 86 പേരും. നാലു ദിവത്തിനിടെ 258 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 422 പേര്‍ ലക്ഷണങ്ങളോടെ ചികില്‍സയിലാണ്. ഇന്നലെ ഒററദിവസം 115 പേര്‍ക്ക് എലിപ്പനി കണ്ടെത്തി. അടുത്ത ഭീഷണി ഡെങ്കിപ്പനിയാണ്. നാലുദിവസത്തിനിടെ 147 പേര്‍ ഡങ്കിലക്ഷണങ്ങളോടെ ആശുപത്രികളിലെത്തി.
ഇരുപതു പേരുടെ ജീവന്‍ നഷ്ടമായ കോഴിക്കോട് ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അനാസ്ഥ തുടരുന്നു. മലയോരമേഖലയില്‍ ഭൂരിഭാഗം സ്ഥലത്തും പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള നടപടിയെടുത്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിക്കാരും ക്ഷീരകര്‍ഷകരും ഏറെയുള്ള കോളനികളില്‍ പനിയുടെ മരുന്ന് പോലും കിട്ടിയിട്ടില്ലെന്നാണ് പരാതി. മരുന്നിന് കാര്യമായ ക്ഷാമം നേരിടുന്നതിനാല്‍ വിതരണം ശ്രദ്ധയോടെ മതിയെന്നാണ് ഡി.എം.ഒയുടെ നിര്‍ദേശം.
നാലുദിവത്തിനിടെ നൂറ്റി പതിനൊന്ന് പേര്‍ മഞ്ഞപ്പിത്ത ബാധിതരായി. വളരെ നിസാരമെന്നു കരുതുന്ന വയറിളക്കം ബാധിച്ച് ഈ വര്‍ഷം മരിച്ചത് പതിനൊന്ന് പേര്‍. വയറിളക്കരോഗങ്ങള്‍ക്ക് എട്ടുമാസത്തിനിടെ ചികില്‍സ തേടിയത് അഞ്ചുലക്ഷം പേരും. ചിക്കുന്‍ഗുനിയ, ചെളളുപനി, കോളറ ബാധിതരുടെ എണ്ണവും നിസാരമല്ല. സര്‍ക്കാര്‍ ആശുപത്രികളിലെത്തിയവര്‍ മാത്രമാണ് ഇത്രയധികം.
ശ്രീനഗര്‍: ഒമ്പതുകാരിയെ രണ്ടാനമ്മ മകനെക്കൊണ്ട് ബലാത്സംഗം ചെയ്യിപ്പിച്ചു കൊന്നു. ജമ്മുകശ്മീരിലെ ബരാമുല്ല ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതികള്‍ എല്ലാവരും പിടിയിലായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ ആദ്യ ഭാര്യയും മകനും ഉള്‍പ്പെടെ അഞ്ച് പേരാണ് ആസുത്രിതമായി കൊല നടത്തിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ മാസം 23നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ രണ്ടാനമ്മയുടെ മകനും കൂട്ടുകാരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂട്ടബലാത്സംഗത്തിന് രണ്ടാനമ്മയും സാക്ഷിയാണ്. ബലാത്സംഗം ചെയ്ത ശേഷം ഇവര്‍ കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കണ്ണ് ചൂഴ്‌ന്നെടുക്കുകയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയും ചെയ്താണ് കൊലപ്പെടുത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ച പോലീസ് കഴിഞ്ഞ ഞായറാഴ്ച്ചയാണ് പെണ്‍കുട്ടിയുടെ ജഡം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്തിരുന്നു. രണ്ടാനമ്മ ചോദ്യം ചെയ്യുന്നതിനിടയില്‍ പരിഭ്രമം കാണിച്ചതോടെ സംശയം തോന്നിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
വളരെക്കാലമായ തന്നില്‍ നിന്ന അകന്ന് കഴിയുന്ന ഭര്‍ത്താവ് രണ്ടാം ഭാര്യയോടും മക്കളോടും കൂടുതല്‍ അടുപ്പം കാണിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പ്രതി പോലീസില്‍ മൊഴി നല്‍കി. മകനോട് ഇക്കാര്യം പറഞ്ഞ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഇപ്പോള്‍ പലരും ചോദിക്കുന്ന ചോദ്യം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ടോംസ് കാലത്തിനു മുമ്പേ സഞ്ചരിച്ച കലാകാരനാണോ എന്നാണ്. കാരണം ഓണക്കാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറക്കലും ഒക്കെ സമന്വയിപ്പിച്ച് ആനുകാലിക സംഭവങ്ങളുടെ തനിപ്പകര്‍പ്പായി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടോംസ് വരച്ച കാര്‍ട്ടൂണാണ്. ബോബനും മോളിയും എന്ന തന്റെ കാര്‍ട്ടൂണിലൂടെ ഒരു തലമുറയെ തന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരനാണ് ടോംസ്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുന്ന കാര്‍ട്ടൂണില്‍ ഓണക്കാലത്ത് കനത്ത വെള്ളപ്പൊക്കം നേരിടുന്ന കേരളവും ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവുമെല്ലാം ഉള്‍പ്പെടുന്നു. ആനുകാലിക കേരളത്തില്‍ സംഭവിച്ചവയുടെ തനിപ്പകര്‍പ്പ് തന്നെയാണ് ടോംസ് വരച്ചിരിക്കുന്നത്.
ജെറ്റ് എയര്‍വേയ്‌സിന്റെ ഗ്രൗണ്ട് സ്റ്റാഫിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ജെറ്റ് എയര്‍വേയ്‌സ് അധികൃതർ യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിലാണ് പെരുമാറുന്നതെന്ന് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തു. പല വിമാനത്താവളങ്ങളിലും കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നത്.
അവരുടെ പെരുമാറ്റവും സംസാരവും യാത്രക്കാരെ വേദനിപ്പിക്കുന്നതാണ്. പ്രത്യേക അവകാശങ്ങള്‍ നേടാനോ ക്യൂ ഒഴിവാക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല.ഞാന്‍ താര പരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരിയോട് അവര്‍ മോശമായി പെരുമാറിയത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു. ദുൽഖറിനെ അനുകൂലിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ബംഗളുരു: അമിതമായ മുടി കൊഴിച്ചിലിൽ മനംനൊന്ത് കൗമാരക്കാരി ജീവനൊടുക്കി. മൈസൂരുവിൽ വിദ്യാർഥിനിയായ കുടക് സ്വദേശിനി നേഹ ഗംഗമ്മ എന്ന പതിനെട്ടുകാരിയാണ് നദിയിൽ ചാടി ജീവനൊടുക്കിയത്. മുടി സ്ട്രൈറ്റനിംഗ് ചെയ്തതിന് പിന്നാലെ മുടികൊഴിച്ചിൽ ഉണ്ടായതിനെ തുടർന്നാണ് നേഹ ജീവനൊടുക്കിയതെന്ന പരാതിയെ തുടർന്ന‌് മൈസൂരു വിവി മൊഹല്ലയിലെ ബ്യൂട്ടി പാർലർ അധികൃതർക്കെതിരെ പോലീസ് കേസെടുത്തു.
മുടി കൊഴിയുന്നതു കാരണം താൻ ഇനി കോളജിലേക്കു പോവുന്നില്ലെന്നും തൊലിയിലും അലർജി കണ്ടുതുടങ്ങിയെന്നും പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചിരുന്നു. അടുത്ത ദിവസം സ്വദേശമായ കുടകിലേക്കു മടങ്ങുകയാണെന്നു പെണ്‍കുട്ടി മാതാപിതാക്കളോടു പറഞ്ഞിരുന്നെങ്കിലും വീട്ടിൽ എത്തിയില്ല. ഇതേതുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ തെരച്ചിലിൽ ബെലേലെയിലെ ലക്ഷ്മണ തീർഥ പാലത്തിനു സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സെപ്റ്റംബർ ഒന്നിനാണ് നേഹയുടെ മൃതദേഹം കണ്ടെത്തിയത്. ഓഗസ്റ്റ് 28-ന് കാണാതായ അന്നുതന്നെ നേഹ നദിയിൽ ചാടിയെന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ഇതു സംബന്ധിച്ചു കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ. മൈസുരുവിൽ ബിബിഎ വിദ്യാർഥിനിയാണ് മരിച്ച നേഹ. മാതാപിതാക്കളുടെ ഏക മകളുമാണ്.