ക്രൊയേഷ്യയ്ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത സാംപോളി ആരെയൊക്കെ ആദ്യ ഇലവനില്‍ ഇറക്കുമെന്നും കണ്ടറിയണം. ആശങ്കയിലാണ് അര്‍ജന്റീന ആരാധകര്‍.ഇനിയും കൃത്യമായ ടീം കോമ്പിനേഷന്‍ ഐസ്‍ലന്‍ഡിനെതിരെ ഹോര്‍ഗെ സാംപോളി പരീക്ഷിച്ചത് 4 ഡിഫന്‍ഡര്‍മാരുള്ള 4–2–3–1 ശൈലി. മൂന്ന് ഡിഫന്‍ഡര്‍മാരെ മാത്രം പിന്നില്‍ നിര്‍ത്തി ഹൈപ്രസിങ് ഗെയിം കളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്ന സാംപോളി ക്രൊയേഷ്യയ്ക്കെതിരെ ഫോര്‍മേഷന്‍ മാറ്റി. 3 –4–3 ശൈലിയില്‍ തന്ത്രം മെനഞ്ഞു സാംപോളി. എന്നാല്‍ അര്‍ജന്റീന ടീമിന് ഈ മൂന്ന് ഡിഫന്‍ഡര്‍ മന്ത്രം വശമില്ലെന്നും വഴങ്ങില്ലെന്നും ക്രൊയേഷ്യയ്ക്കെതിരായ പോരാട്ടത്തില്‍ വ്യക്തമായി. വിങ്ങുകള്‍ തുറന്നിട്ടതു വഴി ക്രൊയേഷ്യ ഇരച്ചു കയറാന്‍ തുടങ്ങിയതോടെ മഷരാനോയ്ക്ക് സ്വാഭാവികമായി പിന്നിലേക്ക് മാറേണ്ടി വന്നു. അങ്ങനെ വന്നപ്പോള്‍ മധ്യനിരയുണ്ടായില്ല അര്‍ജന്റീനയ്ക്ക്. കളിച്ചത് അഞ്ച് ഡിഫന്‍ഡര്‍മാരും അഞ്ച് മുന്നേറ്റക്കാരും. സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ ഇനിയെസ്റ്റയുടെ നിരീക്ഷണമാണിത്.
സാംപോളിക്ക് പക്ഷെ ഇക്കാര്യം മനസിലായോ എന്ന് ഇന്നത്തെ ടീം പ്രഖ്യാപനത്തില്‍ മാത്രമെ വ്യക്തമാവൂ.. ഇനി ടീം സിലക്ഷനിലുമുണ്ട് ആശങ്കകള്‍.. മൗറോ ഇക്കാര്‍ഡിയെ 23 അംഗ സംഘത്തില്‍ നിന്നൊഴിവാക്കിയത് മുതലുള്ള ആക്ഷേപമാണ്. ഐസ്‌ലന്‍ഡിനെതിരെ ഗോള്‍ നേടിയ സെര്‍ജിയോ അഗ്യൂറോയെ ക്രൊയേഷ്യയ്ക്കെതിരെ ഒഴിവാക്കിയത് മറ്റൊന്ന്.
ഡിബാല, എവര്‍ ബനേഗ, ഡി മരിയ എന്നിവരെ നേരാംവണ്ണം ഉപയോഗിക്കാന്‍ സാംപോളിക്ക് കഴിഞ്ഞിട്ടുമില്ല. റോഹോ, ബിഗ്ലിയ എന്നിവര്‍ക്ക് പകരം ക്രൊയേഷ്യയ്ക്കെതിരെ അണിനിരത്തിയ മെര്‍ക്കാഡോയും അക്യുനയും വേണ്ട ഗുണം ചെയ്തുമില്ല. കൃത്യമായൊരുെ ഫോര്‍മേഷനും കോമ്പിനേഷനും സാംപോളിക്ക് കണ്ടെത്താനായില്ലെങ്കില്‍ മറഡോണ സൂചിപ്പിച്ചതു പോലെ അര്‍ജന്റീനയിലേക്ക് തിരികെ ചെല്ലേണ്ടി വരില്ല
സിനിമാ തിരക്കഥയെ വെല്ലും രീതിയിലായിരുന്നു താരസംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗം. വസ്തുതാപരമല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെന്ന പേരില്‍ ആദ്യം മാധ്യമങ്ങളെ പടിക്കു പുറത്തു നിര്‍ത്തി. തങ്ങളുടെ രഹസ്യ ചര്‍ച്ചകളും നീക്കങ്ങളും പുറത്തു പോകാതിരിക്കാന്‍ യോഗം ചേരുന്ന ഹോട്ടലിന് മുംബൈയില്‍ നിന്നുള്ള സ്വകാര്യ സെക്യൂരിറ്റി കമ്പനിയുടെ ഉദ്യോഗസ്ഥരെ കൊണ്ടുവന്നു. അകത്തെ നീക്കങ്ങളും വാഗ്വാദങ്ങളും പുറത്താകാതിരിക്കാന്‍ സൂപ്പര്‍ താരങ്ങളുടെ ഒഴികെയുള്ളവരുടെ മൊബൈല്‍ ഫോണുകളും വാങ്ങി വച്ചു.
കഴിഞ്ഞദിവസം ക്രൗണ്‍പ്ലാസയില്‍ നടന്ന അമ്മ ജനറല്‍ ബോഡിയിലെ മുന്നൊരുക്കങ്ങള്‍ മാധ്യമങ്ങളെ ഭയന്നു തന്നെയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. ദിലീപിനെ തിരികെയെത്തിക്കാനുള്ള അണിയറനീക്കങ്ങള്‍ ചോരാതിരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നീക്കങ്ങളെല്ലാം. എന്നാല്‍ ദിലീപ് സംഘടനയില്‍ തിരികെയെത്തിയേക്കും എന്ന കിംവദന്തി പരന്നതോടെ പൃഥ്വിരാജും മഞ്ജു വാര്യരും അടക്കം ചില താരങ്ങള്‍ വിട്ടുനിന്നു.
ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ അമ്മയ്‌ക്കെതിരേ മഞ്ജുവിന്റെയും പൃഥ്വിയുടെയും നേതൃത്വത്തില്‍ സമാന്തര കൂട്ടായ്മ വരുന്നുവെന്നതാണ്. ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടന് നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. റിമ കല്ലിംഗലിന്റെ നേതൃത്വത്തിലുള്ള വുമണ്‍ ഇന്‍ കളക്ടീവിന്റെ പിന്തുണയും പുതിയ കൂട്ടായ്മ ഉറപ്പു വരുത്തിയിട്ടുണ്ട്. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും.
അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത് അത്യാവശ്യവും. പുതിയ സംഘടന ഈ കീഴ്‌വഴക്കങ്ങളെല്ലാം തെറ്റിക്കുന്നതാകും. അടുത്തു തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
തിരുവല്ല: ലൈംഗീകാരോപണം നേരിട്ട മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ ഭര്‍ത്താവ് പീഡനാരോപണം ഉന്നയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെയാണ് സഭ നടപടിയുമായി രംഗത്ത് വന്നത്. ആരോപണ വിധേയരായ അഞ്ച് വൈദികരെയും ചുമതലകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്പെന്റ് ചെയ്തത്. സുഹൃത്തുക്കളായ ഇവര്‍ യുവതിയെ നിരന്തരം ലൈംഗീകമായി ഉപദ്രവിച്ചതായിട്ടാണ് ആരോപണം. യുവതിയുടെ ഭര്‍ത്താവ് സഭാ നേതൃത്വത്തിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടി കാണിച്ചിരിക്കുന്നത്.
ആരോപണത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടെന്ന് തെളിഞ്ഞാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. അന്വേഷണത്തിനായി പ്രത്യേക സമിതിയെ സഭ നിയമിച്ചിട്ടുണ്ട്. വിഷയത്തില്‍ പരാതിയൊന്നും ലഭിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. യുവതിയുടെ ഭര്‍ത്താവ് പീഡന വിവരം വിവരിക്കുന്ന ഫോണ്‍ സംഭാഷണം സമൂഹ മാധ്യമങ്ങളുടെ പ്രചരിക്കുന്നുണ്ട്. മാമോദീസ രഹസ്യം പുറത്തുപറയുമെന്ന ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയതെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.
സ്വന്തം ലേഖകന്‍
ഗ്ലോസ്റ്റര്‍ : ബ്രിട്ടീഷ് റെഡ്ക്രോസ് സൊസൈറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ റോയല്‍ ഇന്റര്‍നാഷണല്‍ പേജന്റ് മത്സരത്തിലെ ഫൈനിലിസ്റ്റായ സിയന്‍ എം ജേക്കബും കൂട്ടുകാരും നടത്തിയ മോപ്പെറ്റ് 2018 എന്ന ചാരിറ്റി ഫാഷിന്‍ ഷോയ്ക്ക് ഗ്ലോസ്സറ്റര്‍ഷെയറിലെ കാണികളില്‍ നിന്ന് നിറഞ്ഞ കൈയ്യടി . മനോഹരമായ ഈ ചാരിറ്റി ഷോ വിജയകരമായി അവസാനിച്ചപ്പോള്‍ ഈ ഷോയ്ക്ക് നേത്രുത്വം നല്‍കിയ സിയന്‍ എം ജേക്കബിനും , ഈ ഷോയുടെ ഡയറക്റ്റേഴ്സും സിയന്റെ മാതാപിതാക്കളുമായ മനോജ് ജേക്കബിനും , രെശ്മി മനോജിനും ഏറെ അഭിമാനിക്കാം . കാരണം യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുരുന്നുകള്‍ക്കായി ഇങ്ങനെയൊരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കുരുന്നുകളില്‍ നിന്നും , അവരുടെ മാതാപിതാക്കളില്‍ നിന്നും , ചാരിറ്റി ഷോ കാണാന്‍ എത്തിയവരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ഈ ഷോയ്ക്ക് ലഭിച്ചിരിക്കുന്നത് .
ശില്പ അമീന്‍ കോറിയോഗ്രാഫി ചെയ്ത വെല്‍ക്കം ഡാന്‍സ്സോടും , സിയന്‍ എം ജേക്കബിന്റെ ക്യാറ്റ് വാക്കോടുംകൂടി തുടങ്ങിയ ഈ ഫാഷിന്‍ ഷോയില്‍ ഒരു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള 22 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത് . അതിമനോഹരമായി തയ്യാറാക്കിയ റാമ്പില്‍ കുട്ടികള്‍ നടത്തിയ പ്രകടനങ്ങളെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത് . രണ്ട് റൌണ്ടിലായി നടത്തിയ ഫാഷന്‍ ഷോയില്‍ കുട്ടികളിലെ വിവിധതരം കഴിവുകളെ വിലയിരുത്തിയാണ് വിധികര്‍ത്താക്കള്‍ വിജയികളെ കണ്ടെത്തിയത് . മത്സരാര്‍ത്ഥികളെ അണിയിച്ചൊരുക്കുന്നതിനായി എത്തിയ കഴിവുറ്റ ഹെയര്‍ ഡ്രെസേര്‍സും , മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോപ്പെറ്റ് 2018 നെ ഉയര്‍ന്ന നിലവാരമുള്ള ഒരു ഫാഷന്‍ ഷോയാക്കി മാറ്റി.
ഒരു വയസ്സിനും മൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള കുരുന്നുകള്‍ക്കായി നടന്ന മത്സരത്തില്‍ ഗ്ലോസ്റ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ സുന്ദരിയായി ഹന്നാ സെബാസ്റ്റ്യന്‍ കിരീടം നേടി . നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് അലന്‍ ആലന്‍ചേരിയും , പെണ്‍കുട്ടികളില്‍ നിന്ന് കെയ്റ്റി ജാക്സനും , എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് ബെഞ്ചമിന്‍ സിബിയും , പെണ്‍കുട്ടികളില്‍ നിന്ന് അന്യ ഷെട്ടിയും കിരീടം നേടി .
മിസ്സ് ഗ്യാലക്സി യുകെയായ എമ്മാ ലൂയിസ് ജെയിന്റെ നേതൃത്വത്തില്‍ മിസ്സ് ജൂനിയര്‍ ടീനേജ് ബ്യൂട്ടി യുകെയായ സ്റ്റെഫനി റീസ് , യുകെയിലെ പ്രസിദ്ധ മോഡലും കോറിയോഗ്രാഫറുമായ ഗ്ലൈന്‍ വര്‍ഗീസ്സും , മിസ്സ് ഗ്ലോസ്റ്ററായ റ്റമ്സിന്‍ ഗ്രൈന്‍ചറും , മിസ്സ് വൂസ്റ്റര്‍ഷെയറായ റെയ്ച്ചല്‍ ബേക്കറും അടങ്ങുന്ന ഒരു വലിയ പാനലായിരുന്നു മത്സരങ്ങളുടെ വിധികര്‍ത്താക്കളായി എത്തിയിരുന്നത് .
യുകെ മലയാളികള്‍ക്കിടയില്‍ ജനകീയരായ സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫിയാണ് ഈ ചാരിറ്റി ഫാഷന്‍ ഷോയിലെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് . ആധുനിക ഫോട്ടോഗ്രഫി രംഗത്തെ ട്രെന്‍ഡായ ഡ്രോണ്‍ ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സ്റ്റാന്‍സ് ക്ലിക്ക് ഫോട്ടോഗ്രാഫിയിലെ നാലോളം ഫോട്ടോഗ്രാഫര്‍മാര്‍ ഈ ഫാഷന്‍ ഷോയിലെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു .
മോപ്പെറ്റ് 2018 എന്ന ഈ ചാരിറ്റി ഫാഷന്‍ ഷോയില്‍ അവതാരകരായി എത്തിയ ഐറിന്‍ കുഷേലും , എലിസബത്ത് മേരി എബ്രാഹമും ആദ്യാവസാനംവരെ ഈ ഫാഷന്‍ഷോയെ ഹൃദ്യമായ രീതിയില്‍ തന്നെ കാണികളില്‍ എത്തിച്ചു . യുകെയിലെ പ്രശസ്ത ടി വി ചാനലായ മാഗ്നാവിഷനായിരുന്നു മോപ്പെറ്റ് 2018 ന്റെ മീഡിയ പാര്‍ണ്ണര്‍ .
മോപ്പെറ്റ് 2018 ന്റെ വീഡിയോ ദ്രിശ്യങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക .
ഈ ചാരിറ്റി ഫാഷന്‍ ഷോ അതിമനോഹരമായി അണിയിച്ചൊരുക്കാന്‍ പ്രയഗ്നിച്ച മനോജ് ജേക്കബിനെയും , രെശ്മി മനോജിനെയും മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളും , കാണികളും അകമഴിഞ്ഞ് അഭിനന്ദിച്ചു . കുരുന്നുകളുടെ മാനസിക വളര്‍ച്ചയ്ക്കും , കലാപരമായ വളര്‍ച്ചയ്ക്കും സഹായകമായ ഈ മോപ്പെറ്റ് ഫാഷന്‍ ഷോ വരും വര്‍ഷങ്ങളിലും നടത്തണമെന്ന് അവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
സ്വന്തം ലേഖകൻ
മാമ്മൂട് ചുരക്കുറ്റി സ്വദേശി പഴയച്ചിറ വീട്ടിൽ എത്സമ്മയുടെ പണം ആണ് അപഹരിച്ചത് . മാമ്മൂട് എസ്ബിഐ ശാഖയിൽ നിന്നും വീട് പണി ആവിശ്യത്തി നായി പണം പിൻവലിച്ചു പോകും വഴിയാണ് സംഭവം. പോകും വഴി വീട് പണിക്കുവേണ്ടിയുള്ള സർക്കാർ നടപടി ക്രമങ്ങൾക്കായി വില്ലേജ് ഓഫീസിലും തുടർനടപടികൾക്കായി തിരിച്ചു പഞ്ചായത്തിലേക്കും വന്നിരുന്നു. പഞ്ചായത്തു ഓഫീസിൽ വച്ച് ആണ് പണം നഷ്ടപെട്ട വിവരം അറിയുന്നത്. പിന്നീട് വന്നവഴിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഓഫീസ് കാര്യങ്ങൾക്കായി വില്ലേജ് ഓഫീസിൽ വലിയ തിരക്കായിരുന്നതായി വീട്ടമ്മ പറഞ്ഞു. പണം അടങ്ങിയ ബാഗ് തുറന്ന നിലയിൽ ആയിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട തൃക്കൊടിത്താനം പോലീസ് സംഭവസ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് മേൽ നടപടികൾ സ്വീകരിച്ചു
ഫെബ്രുവരിയിൽ ഇന്ത്യൻ പാസ്പോർട്ട് റദ്ദാക്കിയെന്ന് കേന്ദ്ര സർക്കാർ അവകാശപെടുമ്പോഴും ഇതേ പാസ്പോർട്ട് ഉപയോഗിച്ച് കുറഞ്ഞത് നാലു തവണ നിരവ് മോദി രാജ്യാന്തര യാത്രകൾ നടത്തിയതായി ലണ്ടനിലെ സൺഡേ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തു. മാർച്ച് 15നു ലണ്ടനിൽ നിന്ന് ഹോങ്കോങ്ങിലേക്കും മാർച്ച് 28നു ന്യൂയോർക്കിൽ നിന്ന് ലണ്ടനിലേക്കും യാത്ര ചെയ്തതായി ഹീത്രു എയർ പോർട്ടിലെ യാത്ര രേഖകൾ ഉദ്ധരിച്ചാണ് പത്രം വാർത്ത നല്കിയിരിക്കുന്നത്. ലണ്ടനിലെത്തി മൂന്ന് ദിവസം കഴിഞ് ഇതേ പാസ്‌പോർട്ടിൽ പാരിസിലേക്കും യാത്ര ചെയ്തിട്ടുണ്ട്.
യൂറോസ്റ്റാർ റെയിൽ പാസ് ഉപയോഗിച്ച് ലണ്ടനിൽ നിന്ന് ബ്രസ്സൽസിലേക്കും യാത്ര നടത്തിയിട്ടുണ്ട്. യാത്ര രേഖകൾ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് നല്കിയിരിക്കുന്നത്. നിരവ് മോദി ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടിയെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടയിലാണ് പത്രം വാർത്ത നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അദ്ദേഹത്തെ കണ്ടെത്താൻ കഴിയുന്നില്ല എന്ന് മോദി സർക്കാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലണ്ടനിൽ നിരവ് താമസിക്കുന്ന ഫ്ലാറ്റിന്റെ പൂർണ്ണ വിവരങ്ങളും പത്രം നൽകിയിട്ടുണ്ട്. ലണ്ടനിലെ മെയ് ഫ്‌ളവർ ഏരിയയിൽ ‘നിരവ് മോദി’ ജൂവലറിക്ക് മുകളിലുള്ള ഫ്ലാറ്റിലാണ് അദ്ദേഹം കുടുംബ സമേതം താമസിക്കുന്നത്. തിരക്കേറിയ ഓൾഡ് ബോണ്ട്
സ്ട്രീറ്റിലാണ് ഈ ജൂവലറിയും ഫ്ലാറ്റും സ്ഥിതി ചെയ്യുന്നത്. ജൂവലറി സമീപകാലത്ത് അടച്ചു പൂട്ടിയിരുന്നു.
നിരവ് മോദിക്കായി ലോകമെമ്പാടും വല വിരിച്ചിരിക്കുകയാണെന്നാണ് സി ബി ഐ യും മറ്റ് അന്വേഷണ ഏജൻസികളും പറയുന്നത്. ഇതിനിടയിലാണ് താമസ സ്ഥലം കൃത്യമായി സൺഡേ ടൈംസ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തി രാജ്യം വിടുന്നവർക്ക് ഒരു സുരക്ഷിത താവളമാണ് ലണ്ടൻ എന്നും അതുകൊണ്ടാണ് മോദി അവിടെ തങ്ങുന്നതെന്നും ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പത്രം പറയുന്നു. നേരത്തെ 9000 കോടി രൂപ വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണ് താമസിക്കുന്നത്.
ഫെബ്രുവരി 23നു നിരവ് മോദിയുടെ പാസ്പോർട്ട് റദ്ദാക്കിയെന്നും ഈ വിവരം ഇന്റർപോളിനെ അറിയിച്ചു എന്നുമാണ് മോദി സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇതേ പാസ്സ്‌പോർട്ട് ഉപയോഗിച്ചാണ് മോദി വിദേശ യാത്രകൾ നടത്തുന്നത് എന്നത് ഈ വാദങ്ങളെ പൂർണ്ണമായി പൊളിക്കുന്നു. പഞ്ചാബ് നാഷണൽ ബാങ്കിനെ കബളിപ്പിച്ച് 20,000 കോടി രൂപയാണ് നിരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയത്. ഇവരെ പിടികൂടുമെന്നും നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും നരേന്ദ്ര മോദിയും കൂട്ടരും വീമ്പിളക്കുമ്പോൾ തട്ടിപ്പുകാർ ലണ്ടനിൽ സസുഖം വാഴുകയാണ്.
ഗായിക എസ്.ജാനകി മരിച്ചെന്ന് വ്യാജ പ്രചരണം. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. സംഭവത്തേക്കുറിച്ച് ഗായികയോ അവരോട് അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല. മുൻപും, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍ പോലീസ് എന്തു ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
തെലുങ്കാനയിലെ യെദാരി ജില്ലയില്‍ ട്രാക്ടര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 14 പേര്‍ കൊല്ലപ്പെട്ടു. 25 സ്ത്രീ യാത്രക്കാരെയും കൊണ്ട് പാലം മുറിച്ചു കടക്കവേയാണ് ഈ ദാരുണ സംഭവമുണ്ടായത്. അടുത്തുള്ള തുണിമില്ലില്‍ ജോലി ചെയ്യുന്നവരായിരുന്നു സ്ത്രീകളെല്ലാം. ചിലര്‍ സംഭവ സ്ഥലത്തും ചിലര്‍ ആശുപത്രിയിലും മരിച്ചു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എതിര്‍ദിശയില്‍ വന്ന ബൈക്കുകാരനില്‍ നിന്ന് വെട്ടിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു
ഒരുമാസം മുമ്പ് മുക്കൂട്ടുതറിയില്‍ നിന്നും കാണാതായ ജസ്‌നയ്ക്കായുള്ള തിരിച്ചില്‍ എങ്ങുമെങ്ങും എത്താതിരിക്കെ അയര്‍ലന്റില്‍ നിന്നും പോലീസിന് ഫോണ്‍കോളില്‍ പറയുന്നുത് ശരിയാണോയെന്ന് പരിശോധിക്കാന്‍ തീരുമാനം. ജസ്‌നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ഈ വിവരം വെച്ച് ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
കേരളത്തിലും പുറത്തും സാധ്യതയുള്ള എല്ലായിടവും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്‌നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും പോലീസിനുണ്ട്. ഈ സംശയത്തില്‍ അജ്ഞാത മൃതദേഹം പരിശോധന നടത്താനുള്ള ആലോചനയിലാണ് പോലീസ്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്‌നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.
ജസ്‌നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്‌നയെ വിളിച്ചതായി കണ്ടെത്തി. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്‌ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആണ്‍ സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം ജസ്‌ന വിളിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു സഹാപാഠിയേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. മൊബൈല്‍ ഫോണും പഴ്‌സും പോലും എടുക്കാതെയായിരുന്നു ജസ്‌ന തിരിച്ചത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.