ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെതിരേ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശം നടത്തിയിയ ശേഷം ഒളിവില്‍ പോയ തരികിട സാബു എന്ന അബ്ദു സമദ് ബിഗ്ബോസ് റിയാലിറ്റി ഷോയില്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്ബോസ് മലയാളത്തിലെ പ്രമുഖചാനലാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഷോയിലെ ഒരു അംഗമായി സാബു രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്.
ബിജെപി നേതാവ് ലസിതാ പാലയ്ക്കലിനെ സോഷ്യല്‍ മീഡിയയില്‍ കൂടി അപമാനിച്ച സംഭവത്തില്‍ അവര്‍ കേസ് കൊടുത്തപ്പോള്‍ ഒളിവില്‍ പോയ ആളാണ് സാബു. ഇയാളെ തിരയുകയാണെന്ന് പോലീസും പറഞ്ഞിരുന്നു. ബിഗ്ബോസില്‍ 16 പേരാണ് 100ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ 60 ഒളിക്യാമറകളുടെ നടുവില്‍ കഴിയുന്നത്. രഞ്ജിനി ഹരിദാസ് , ശ്വേതാ മേനോന് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെ മോഹന്‍ലാലാണ് റൂമിലിട്ട് പൂട്ടിയത്. ഇനി 100 ദിവസം കഴിഞ്ഞേ തുറക്കൂ എന്നാണ് പറയുന്നത്. ഇനി സാബുവിനെ പൊക്കാന്‍ പോലീസ് എന്തു ചെയ്യുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
തെലുങ്കാനയിലെ യെദാരി ജില്ലയില്‍ ട്രാക്ടര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 14 പേര് കൊല്ലപ്പെട്ടു. 25 സ്ത്രീ യാത്രക്കാരെയും കൊണ്ട് പാലം മുറിച്ചു കടക്കവേയാണ് ഈ ദാരുണ സംഭവമുണ്ടായത്. അടുത്തുള്ള തുണിമില്ലില്‍ ജോലി ചെയ്യുന്നവരായിരുന്നു സ്ത്രീകളെല്ലാം. ചിലര്‍ സംഭവ സ്ഥലത്തും ചിലര്‍ ആശുപത്രിയിലും മരിച്ചു. ഇനിയും മരണസംഖ്യ ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എതിര്‍ദിശയില്‍ വന്ന ബൈക്കുകാരനില് നിന്ന് വെട്ടിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു
ഒരുമാസം മുമ്പ് മുക്കൂട്ടുതറിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള തിരിച്ചില്‍ എങ്ങുമെങ്ങും എത്താതിരിക്കെ അയര്‍ലന്റില്‍ നിന്നും പോലീസിന് ഫോണ്‍കോളില്‍ പറയുന്നുത് ശരിയാണോയെന്ന് പരിശോധിക്കാന്‍ തീരുമാനം. ജസ്നയുടെ പിതാവ് നിര്‍മ്മിക്കുന്ന വീടിന്റെ തറ പൊളിച്ച് പരിശോധിക്കണമെന്ന് അന്വേഷണ സംഘത്തിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. ഈ വിവരം വെച്ച് ഏന്തയാറിലുള്ള കെട്ടിടം മെറ്റല്‍ ഡിക്റ്ററ്റര്‍ ഉപയോഗിച്ച് പരിശോധിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
കേരളത്തിലും പുറത്തും സാധ്യതയുള്ള എല്ലായിടവും അരിച്ചു പെറുക്കിയിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും പോലീസിനുണ്ട്. ഈ സംശയത്തില്‍ അജ്ഞാത മൃതദേഹം പരിശോധന നടത്താനുള്ള ആലോചനയിലാണ് പോലീസ്. ഇതുവരെ മൂന്ന് മൃതദേഹങ്ങളാണ് അന്വേഷണ സംഘം പരിശോധിച്ചത്. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിക്കും. തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്.
ജസ്നയുടെ ആണ്‍സുഹൃത്തിനേയും വിശദമായ ചോദ്യം ചെയ്യലിന് പോലീസ് വിധേയമാക്കി. ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തി. ഈ യുവാവിന് തന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്ന എസ്എംഎസ് അയച്ചത്.യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആണ് സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
അതേസമയം ജസ്ന വിളിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു സഹാപാഠിയേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. മൊബൈല്‍ ഫോണും പഴ്സും പോലും എടുക്കാതെയായിരുന്നു ജസ്ന തിരിച്ചത്. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
മേജറുടെ ഭാര്യയെ കഴുത്തറുത്ത് കൊന്ന സംഭവം ഞെട്ടലോടെയാണ് രാജ്യം കേട്ടത്. സംഭവത്തിന്റെ കാരണം പുറത്തായി. വിവാഹാഭ്യര്‍ഥന നിരസിച്ചതിനാലാണ് മേജറുടെ ഭാര്യയെ കൊന്നതെന്ന് അറസ്റ്റിലായ സൈനിക ഉദ്യോഗസ്ഥന് അന്വേഷണ സംഘത്തോട് പറഞ്ഞു. മേജര്‍ നിഖില ഹന്ദയാണ് കുറ്റസമ്മതം നടത്തിയത്. കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകനായ മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈല്‍സ ദ്വിവേദിയെ നിഖില്‍ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹത്തിലൂടെ കാര്‍ കയറ്റി ഇറക്കിയിരുന്നു.
2015ല്‍ അമിത് ദ്വിവേദി നാഗാലാന്റിലെ ദിമാപൂരില്‍ സേവനമനുഷ്ഠിച്ചിരുന്നുപ്പോഴാണ് അവിടെ ജോലിയിലുണ്ടായിരുന്ന നിഖിലുമായി പരിചയപ്പെടുന്നത്. പിന്ന് അമിതും കുടുംബവും ഡല്‍ഹിയിലേക്ക് മാറിയെങ്കിലും നിഖില്‍ ഷൈല്‍സയെ നിരന്തരം വിളിക്കാറുണ്ടായിരുന്നു. ഒരു തവണ ഷൈല്‍സയും നിഖിലും വിഡിയോ കോള്‍ ചെയ്യുന്നതിനിടെ അമിത് വന്ന് ഇരുവരെയും വിലക്കുകയും ഇനി കുടുംബവുമായി അടുക്കാന്‍ ശ്രമിക്കരുതെന്ന് നിഖിലിന് താക്കീത് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞ ദിവസം ഷൈല്‍സയെ കാണണമെന്ന് ആവശ്യപ്പെട്ട നിഖില്‍ ഫിസിയോ തെറാപ്പിക്കായി ആശുപത്രിയിലെത്തിയ ഷൈല്‍സയെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് വിവാഹാഭ്യര്‍ഥന നടത്തുകയും അത് ഷൈല്‍സ നിരസിക്കുകയും ചെയ്തു. ഇതോടെ പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ കാറിലുണ്ടായിരുന്ന സ്വിസ് കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയും പിന്നീട് വാഹനത്തിന് പുറത്തേക്ക് തള്ളിയിട്ട് ടയര്‍ കയറ്റി ഇറക്കുകയുമായിരുന്നു. വാഹനം കഴുകി വൃത്തിയാക്കാന്‍ നിഖില്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും ചക്രത്തിലെ ചോരപ്പാടുകള്‍ പൂര്‍ണമായും നീക്കാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഹൃദയാഘാതത്തെ തുടര്‍ന്ന് നടന് ക്യാപ്റ്റന്‍ രാജുവിനെ ഒമാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമേരിക്കയിലേക്ക് പോവുകയായിരുന്ന ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
തുടര്‍ന്ന് വിമാനം തിങ്കളാഴ്ച രാവിലെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കോട്ടയം: കോട്ടയത്ത് നഗരമധ്യത്തില്‍ പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. തിരുനക്കര ക്ഷേത്രത്തിനു സമീപം ഭാരത് ആശുപത്രിക്കു മുമ്പിലായാണ് മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റിനോട് ചേര്‍ന്ന് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാള്‍ പോസ്റ്റില്‍ തൂങ്ങി മരിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലപാതക സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥിരമായി കടത്തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന ഇയാള്‍ പാമ്പാടി സ്വദേശിയാണെന്നാണ് കടയുടമകള്‍ പറയുന്നത്. പോസ്റ്റില്‍ ചാരിവെച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ കാലുകള്‍ മടങ്ങിയ നിലയിലാണ്. ഇത് സംശയം വര്‍ദ്ധിപ്പിക്കുന്നു.
ഇയാള്‍ പുലര്‍ച്ചെ മൂന്നുമണിയോടെ സമീപത്തെ കടയിലെത്തി ചായ കുടിച്ചിരുന്നുവെന്നും വിവരമുണ്ട്. പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയത്തിലേക്ക് നയിക്കുന്ന മുറിവുകളൊന്നും ശരീരത്തില്‍ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നഗരത്തില്‍ തിരക്കേറിയ പ്രദേശത്ത് നടന്ന സംഭവമാണ പോലീസിനെയും കുഴക്കുന്നത്.
ലൈംഗിക പാവകള്‍ വില്‍ക്കുന്ന ലണ്ടനിലെ ‘ലവ് ഡോള്‍സ് ‘ എന്ന കടയുടെ മുമ്പില്‍ കടയുടമ ഒരു ഓഫര്‍ സ്ഥാപിച്ചു. ട്രൈ ബിഫോര്‍ യു ബൈ’ എന്ന്! പരസ്യം കണ്ട് എത്തിയവരെ കൊണ്ട് കടയില്‍ വന്‍ തിരക്കായി. 100 പൗണ്ട് നല്കിയാല് മതി കടയിലെ സെക്സ് ഡോളുകള്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചു നോക്കാന്‍ അനുവദിക്കും. തുടര്‍ന്ന് ഇഷ്ടമായാല്‍ വാങ്ങിയാല്‍ മതി. 2000 രൂപയാണ് ഡോളിന്റെ വില. ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കടയിലേയ്ക്ക് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കടയിലേയ്ക്ക് എത്തുന്ന ആവശ്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതോടെ വിവരം പോലീസിന്റെ ചെവിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കടയുടമയക്കെതിരെ കേസ് എടുത്തു. പോലീസ് അന്വേഷണത്തില്‍ ലൈസന്‍സ് ഇല്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കടയില്‍ നടന്നത് എന്നു കണ്ടെത്തി. അതോടെ ഉടമയില്‍ നിന്ന് 6000 പൗണ്ട് പിഴയും ഈടാക്കി.
പോളണ്ടിനെപ്പറ്റി ഇനിയൊരക്ഷരം മിണ്ടരുത്! ഹാമിഷ് റോഡ്രിഗസിന്റെ കൊളംബിയയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റ് പോളണ്ട് റഷ്യന്‍ ലോകകപ്പില്‍നിന്ന് പുറത്ത്. യെറി മിനാ (40), റഡാമല്‍ ഫാല്‍ക്കാവോ (70), യുവാന്‍ ക്വാഡ്രഡോ (75) എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.
റഷ്യന്‍ മണ്ണില്‍ കൊളംബിയയുടെ ആദ്യ ജയമാണിത്. ആദ്യ മല്‍സരത്തില്‍ ജപ്പാനോടു തോറ്റ കൊളംബിയ, ഈ വിജയത്തോടെ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. അതേസമയം, ആദ്യ മല്‍സരത്തില്‍ സെനഗലിനോടു തോറ്റ പോളണ്ട്, രണ്ടാം തോല്‍വിയോടെ ലോകകപ്പില്‍നിന്ന് പുറത്തായി.
എകാതെറിന്‍ബര്‍ഗ്ന്മ സൂപ്പര്‍താരം കെയ്സുകി ഹോണ്ട സൂപ്പര്‍സബ്ബായി അവതരിപ്പ മല്‍സരത്തില്‍ സെനഗലിനെതിരെ ജപ്പാനു സമനില. ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. സാദിയോ മാനെ (11), മൂസ വാഗു (71) എന്നിവര്‍ സെനഗലിനായി ലക്ഷ്യം കണ്ടപ്പോള്‍ തകാഷി ഇനൂയി (34), കെയ്സുകി ഹോണ്ട (78) എന്നിവര്‍ ജപ്പാനായും ഗോള്‍ നേടി.
72–ാം മിനിറ്റില്‍ ഷിന്‍ജി കവാഗയ്ക്കു പകരക്കാരനായി കളത്തിലിറങ്ങിയ ഹോണ്ട, ആറു മിനിറ്റിനുള്ളില്‍ ഗോള്‍ നേടിയാണ് സെനഗലിനെ കുരുക്കിയത്. ആദ്യ മല്‍സരത്തില്‍ പോളണ്ടിനെ അട്ടിമറിച്ച സെനഗലിനും കൊളംബിയയെ അട്ടിമറിച്ച ജപ്പാനും ഇതോടെ നാലു പോയിന്റായി. ആദ്യ മല്‍സരം തോറ്റ മറ്റു രണ്ടു ടീമുകള്‍ക്കും പോയിന്റൊന്നുമില്ല. ഇതോടെ ഗ്രൂപ്പ് എച്ചില്‍നിന്ന് ഇരുവര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കടക്കാനും വഴി തെളിഞ്ഞു.
കരസേന മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു മേജർ അറസ്റ്റിൽ. മേജർ നിഖിൽ ഹണ്ടയാണ് അറസ്റ്റിലായത്. ഇയാളെ ഉത്തർപ്രദേശിലെ മീററ്റിൽനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെ നിഖിൽ ഹണ്ട കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപത്തുനിന്നുമാണ് മുപ്പത്തിയഞ്ചുകാരിയായ ഷൈലജയുടെ ജഡം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഫിസിയോതെറാപ്പി ചികിത്സയ്ക്കായി അമിത് ദ്വിവേദിയാണ് ഭാര്യയെ കന്റോൺമെന്റിലെ ആശുപത്രിയിലാക്കിയത്.
പിന്നീട് മടക്കികൊണ്ടുവരാൻ ഡ്രൈവർ എത്തിയപ്പോൾ ചികിത്സ തേടി ഇവർ ഇവിടെയെത്തിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിലെ മുറിവിന് പുറമെ ശരീരത്തില്‍ വാഹനം കയറിയിറങ്ങിയ പാടുണ്ട്. കഴുത്തുറുത്തു കൊലപ്പെടുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം കയറ്റി. വാഹനാപകടം ആണെന്ന് വരുത്തിതീർക്കാനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.