Latest News

മധ്യവയസ് മുതല്‍ മനുഷ്യനെ അലട്ടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നമാണ് നടുവേദന. നടുവേദനയ്ക്ക് കാരണങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും നട്ടെല്ലിലെ ഡിസ്‌കുകള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന പരിക്കുകളാണ് പ്രധാന വില്ലന്‍. വളരെ ശക്തമായ ഘടനയുണ്ടായിട്ടും ഇതിന് പരിക്കുകള്‍ വരാന്‍ കാരണമെന്താണ്? നാം അതിനെ തെറ്റായ വിധത്തില്‍ ഉപയോഗിക്കുന്നത് തന്നെയെന്നതാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. കനം കൂടിയ വസ്തുക്കള്‍ ഉയര്‍ത്തുന്നത് നടുവിന് ക്ഷതമുണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടുതന്നെ ജോലിസ്ഥലങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ക്കായി ഹോയിസ്റ്റുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വരുന്നു.

അമിതഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് ഒഴിവാക്കണമെന്നു തന്നെയാണ് ലിഫ്റ്റിംഗ് പരിശീലനം നല്‍കുന്നവര്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഇത് കാര്യമായി ഫലപ്രദമാകില്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പുതിയൊരു സമീപനം ഇതിലുണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യശരീരത്തിലെ പേശികള്‍ ശക്തമാകണമെങ്കില്‍ ഭാരം വഹിക്കുന്നത് അവയ്ക്ക് ശീലമാകണം. നട്ടെല്ലിലെ കലകള്‍ക്കും ഇത്തരം പരിശീലനം നല്‍കിയാല്‍ സന്ധികള്‍, പേശികള്‍, ലിഗമെന്റുകള്‍ എന്നിവ കൂടുതല്‍ ഭാരം വഹിക്കുന്നതിന് സജ്ജമാകും. അമിതഭാരം ഉയര്‍ത്തുന്നതിന് മുന്‍പ് തന്നെ ശരീരത്തിന് ആവശ്യമായ കരുത്ത് സമ്പാദിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സാധാരണ യുക്തിവെച്ച് ചിന്തിച്ചാല്‍ നമുക്ക് ഇക്കാര്യം മനസ്സിലാവും. ഗ്രാവിറ്റിയുടെ അഭാവത്തില്‍ ശരീരത്തിന് ഭാരമില്ലാതാകുന്നതോടെ ബഹിരാകാശ യാത്രികരില്‍ ഡിസ്‌ക് സ്വെല്ലിംഗ്, സ്‌പൈന്‍ സ്റ്റിഫ്‌നസ്, മസില്‍ വെയിസ്റ്റിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്ക് പിന്നീട് നടുവേദന വിട്ടുമാറുന്നില്ലെന്നും പഠനങ്ങള്‍ പറയുന്നു.

കൃത്യമായ പ്രാക്ടീസുകള്‍ക്ക് മാത്രമെ ശരീരത്തിലെ അസ്ഥികളെയും പേശികളെയും കരുത്തുറ്റതാക്കാന്‍ പറ്റുകയുള്ളു. തയ്യാറെടുപ്പുകള്‍ നടത്താതെ ആരും മാരത്തോണില്‍ പങ്കെടുക്കാറില്ല എന്നത് പോലെ തന്നെയാണ് ഭാരം ഉയര്‍ത്തുന്ന കാര്യവും. ഒറ്റയടിക്ക് താങ്ങാവുന്നതിനപ്പുറം ഭാരമെടുത്താല്‍ മാത്രമാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്ന് ധരിക്കരുത്. സ്ഥിരമായി നടുവളച്ച് ഭാരമെടുക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഭാരമെടുത്തുകൊണ്ട് ശരീരം വളയ്ക്കുന്നതും തിരിക്കുന്നതും നട്ടെല്ലിന് പരിക്കുകള്‍ വരുത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളി കുടുംബത്തിന്റെ വാഹനം നദിയില്‍ ഒഴുക്കില്‍പ്പെട്ടതാകാമെന്ന് അധികൃതര്‍. സന്ദീപ് തോട്ടപ്പള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദ്ധാര്‍ത്ഥ് (12) സാചി (ഒന്‍പത്) എന്നിവരെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനമുള്‍പ്പടെ ഏപ്രില്‍ അഞ്ചുമുതല്‍ കാണാതായത്. പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച ചുവപ്പ് നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം മലവെള്ള പാച്ചിലില്‍  ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച്‌ റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതായെന്നാണ് വിവരം.
കനത്ത മഴയെത്തുടര്‍ന്നുള്ള ശക്തമായ ഒഴുക്കു മൂലം വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. വാഹനം കണ്ടെത്താന്‍ നദിയില്‍ നിരീക്ഷണം നടത്തിവരികയാണെന്ന് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ പറഞ്ഞു. തോട്ടപ്പള്ളി കുടുംബാംഗങ്ങള്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം തന്നെയാണ് ഒഴുക്കില്‍പ്പെട്ടതെന്നും ഹൈവേ പട്രോള്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഇവരുടെ വാഹനത്തിന് പിന്നിലായി സഞ്ചരിച്ചിരുന്ന ഒറിഗോണ്‍ സ്വദേശികളായ പാറ്റ് ബെര്‍കോവിസ്, ഭാര്യ ലോറ എന്നിവരാണ് വാഹനം ഒഴുക്കില്‍ പെടുന്നത് കണ്ടെന്ന വിവരം പോലീസിനെ അറിയിച്ചത്. ഇവരുടെ മുന്നില്‍ സഞ്ചരിച്ചിരുന്ന വാഹനം റോഡില്‍ നിന്നും തെന്നി താഴെ ഒഴുകിക്കൊണ്ടിരുന്ന വെള്ളത്തിലേക്ക് പതിക്കുന്നതായി കണ്ടു എന്നാണ് ഇവര്‍ പോലീസിനെ വിളിച്ചറിയിച്ചത്. വാഹനം നിര്‍ത്തി ഇവര്‍ നോക്കിയെങ്കിലും കുത്തിയൊഴുകുന്ന വെള്ളപ്പാച്ചില്‍ അല്ലാതെ മറ്റൊന്നും കാണാനായില്ല.

മുപ്പതോളം വരുന്ന തെരച്ചില്‍ സംഘം ഇന്നലെയും നദിയില്‍ തെരച്ചില്‍ നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചിട്ടില്ല. കനത്ത മഴയും നദിയിലെ ഒഴുക്കും തെരച്ചില്‍ സംഘത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

എട്ടുവയസായ ആ പെണ്‍കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്‍ക്ക് കാമസംതൃപ്തി കിട്ടാനായി. കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു-കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!- എട്ടുവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ 18 പേജുള്ള നടക്കുന്ന കുറ്റപത്രത്തിലെ ഏതാനും വരികള്‍ മാത്രമാണിത്.

ഇതെല്ലാം ചെയ്തത് ഒറ്റക്കാര്യത്തിനാണ്-ജമ്മു പട്ടണത്തിന് അടുത്ത കുത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരം. പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്‍ത്തികയാണ്. രസനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം വരുന്ന നാടോടി മുസ്‌ലീം ബക്കര്‍വാള്‍ കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു. ഇവരെ അവിടെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.

ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരില്‍ ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. പ്രതികളെന്നാരോപിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം കുത്വായില്‍ നടക്കുന്ന സമയത്ത് ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന പ്രതികള്‍ക്ക് സഹായം ചെയ്യാനായി സ്ഥാപിക്കപ്പെട്ടതോടെ ബാലബലാല്‍സംഗക്കേസ് വര്‍ഗ്ഗീയവുമായി. ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബി.ജെ.പി നേതാക്കള്‍ ലാല്‍സിങ്ങിന്റേയും ചന്ദര്‍പ്രകാശ് ഗംഗയുടേയും നേതൃത്വത്തിലാണ് സംഘടനയുടെ രൂപവത്കരണം.

കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.

ജനവരി 12നാണ് ഹീരാനഗര്‍പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പരാതി നല്‍കിയത്. ‘ജനവരി പത്തിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സമീപത്തുള്ള വനപ്രദേശത്ത് കുതിരയെ പുല്ലുതീറ്റിക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല’ എന്നായിരുന്നു പരാതി. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്നാരോപിചിച്ചുള്ള ബക്കര്‍വാള്‍ സമൂഹത്തിന്റെ പ്രക്ഷോഭം രൂക്ഷമായതോടെ സഞ്ജിറാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകനെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തി പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജനവരി 22നാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്.

സഞ്ജി റാം

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുക, ബലാത്സംഗം ചെയ്യുക, കൊല്ലുക എന്നീ പദ്ധതികള്‍ തയ്യാറാക്കിയത് സഞ്ജിറാമാണെന്ന് കുറ്റപത്രം പറയുന്നു. എസ്.പി.ഒ ഖജൂരിയയേയും തന്റെ മരുമകനേയും ഈ പദ്ധതിയുടെ ഭാഗമാക്കുന്നതും സഞ്ജിറാമിന്റെ ഗൂഢാലോചനയാണ്. ഖജൂരിയയും സുഹൃത്ത് വിക്രമും ചേര്‍ന്ന് കുട്ടിയെ മയക്കുന്നതിനുള്ള മരുന്ന് മറ്റൊരാളുടെ കുറിപ്പടി ഉപയോഗിച്ച് മേടിച്ചു. വീടിന് പുറകിലുള്ള വനപ്രദേശത്ത് കുതിരയെ തീറ്റിക്കാന്‍ കൊണ്ടുവരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരാനുള്ള ചുമതല പ്രായപൂര്‍ത്തിയാകാത്ത മരുമകനെ സഞ്ജിറാം ഏല്‍പ്പിച്ചു.

കുതിര കാട്ടിലേയ്ക്ക് ഓടിപ്പോയെന്ന് പറഞ്ഞ് മരുമകന്‍ വനപ്രദേശത്തേയ്ക്ക് നയിച്ചു. അയാള്‍ക്കൊപ്പം പ്രതിയായ പര്‍വേശ് എന്ന മന്നുവിനേയും കണ്ട പെണ്‍കുട്ടി അപകടം മണത്ത് വീടിന്റെ ഭാഗത്തേയ്ക്ക് ഓടിയെങ്കിലും ഇരുവരും ചേര്‍ന്ന് അവളെ വാപൊത്തിവലിച്ചിഴച്ചു. ബോധം കെട്ടുവീണപെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകാത്ത പ്രതി അപ്പോള്‍ തന്നെ ബലാത്സംഗം ചെയ്തു. പിന്നീട് മന്നുവും അവളെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. പിന്നീട് സമീപത്തുള്ള ദേവസ്ഥാനത്തെ കസേരയുടെ അടിയില്‍ രണ്ട് പ്ലാസ്റ്റിക് കവറിട്ട് മൂടി അവളെ കൊണ്ടുവന്ന് കിടത്തി. അടുത്ത ദിവസം കുട്ടിയെ കാണാതെ മാതാപിതാക്കള്‍ നടത്തുന്ന അന്വേഷത്തിന്റെ ഭാഗമായി ദേവസ്ഥാനത്തുമെത്തി സഞ്ജുറാമിനോട് അവര്‍ മകളെ കണ്ടുവോ എന്ന ചോദിച്ചു. വല്ല ബന്ധുവീട്ടിലും പോയതാകുമെന്ന് പറഞ്ഞ് സഞ്ജുറാം അവരെ ഒഴിവാക്കി.

ദീപക് ഖജൂരിയ

ദേവസ്ഥാനത്തിലെ പ്രാര്‍ത്ഥനമുറിയില്‍ പെണ്‍കുട്ടിയെ അടച്ച് പൂട്ടി. ഖജൂരിയയും പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ഇടയ്ക്കിടെ മുറിയില്‍ കയറി മയക്കാനുള്ള ഗുളിക പെണ്‍കുട്ടിയുടെ വായില്‍ തിരുകി വെള്ളം കുടിപ്പിച്ചുകൊണ്ടേയിരുന്നു. ജനുവരി 11ന് മീററ്റിലായിരുന്ന വിശാല്‍ ഗംഗോത്രയെ ‘കാമപൂര്‍ത്തികരണത്തിന് ആഗ്രഹമുണ്ടെങ്കില്‍’ നാട്ടിലേയ്ക്ക് വരാനായി പ്രതികള്‍ റ്റെലിഫോണില്‍ വിളിച്ച് ക്ഷണിക്കുകയായിരുന്നു. ജനവരി 12ന് ആറുമണിയോടെ ഗംഗോത്ര രസനയിലെത്തി. അതേസമയം പ്രതിയായ ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍സ്റ്റേഷനിലെ പോലീസ് സംഘം പെണ്‍കുട്ടിയെ അന്വേഷിക്കാന്‍ ആരംഭിച്ചു. ഇതിനിടെ പോലീസ് സംഘം കാര്യങ്ങള്‍ മണത്തറിയുകയും ഹെഡ്കോണ്‍സ്റ്റബിള്‍ രാജ് കൈക്കൂലി നല്‍കാന്‍ സഞ്ജ് റാമിനോട് ആവശ്യപ്പെടുകയും ചെയ്തു. മരുമകന്റെ അമ്മവഴി ഒന്നരലക്ഷം രൂപ റാം ജനവരി 12 തന്നെ പോലീസുകാര്‍ക്ക് നല്‍കി.

ജനുവരി 13ന് ദേവസ്ഥാനത്തെത്തിയ വിശാല്‍ ഗംഗോത്രയും സഞ്ജുരാമും മരുമകനും പെണ്‍കുഞ്ഞിന് മേല്‍ ചിലപൂജകള്‍ നടത്തി. തുടര്‍ന്ന് വിശാല്‍ ഗംഗോത്രയും മരുമകനും ആ കുഞ്ഞിനെ ബലാത്സംഗം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ദേവസ്ഥാനത്ത് തന്നെ പ്രതികള്‍ മാറിമാറി ആ കുഞ്ഞിലെ ബലാത്സംഗം ചെയ്തു. ജനവരി 15ന് കുട്ടിയെ കൊന്ന് കാട്ടില്‍ തള്ളാന്‍ സഞ്ജുറാം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തായാത്ത പ്രതിയും മന്നുവും ഖജൂരിയയും ചേര്‍ന്ന് ദേവസ്ഥാനത്ത് നിന്ന് ഒരു വനപ്രദേശത്തെ ഒരു കലുങ്കിന്റെ അടിയിലേയ്ക്ക് ബോധരഹിതയായ പെണ്‍കുട്ടിയെ കൊണ്ടുപോയി. അവിടെ വച്ച് കൊല്ലുന്നതിന് തൊട്ടുമുമ്പ് മറ്റ് പ്രതികളെ മാറ്റിനിര്‍ത്തി ഖജൂരിയ ഒരിക്കല്‍ കൂടി ആ കുട്ടിയെ ബലാത്സംഗം ചെയ്തു-കുറ്റപത്രം പറയുന്നു.

കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ്-കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്‍ത്തിച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്‍ക്കൊണ്ട് കഴുത്തുഒടിച്ചു. എന്നിട്ടും ആ കുട്ടിമരിച്ചില്ല. തുടര്‍ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്‍കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.

 

വടകര: മഫ്തയിട്ട ഫോട്ടോ കൗതുകത്തിനായി ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത യുവതിക്കെതിരെ സംഘപരിവാറിന്റെ ലൗ ജിഹാദ് പ്രചരണം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനിയും ബംഗളുരുവിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നഴ്സുമായ വീണക്കെതിരെയാണ് സംഘപരിവാറിന്റെ ആക്രമണം. വീണയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റും മഫ്തയിട്ട ഫോട്ടോയും ചേര്‍ത്താണ് വാട്ട്‌സാപ്പിലൂടെയും ഫേസ്ബുക്ക് ഗ്രൂപ്പുകളിലൂടെയും സംഘപരിവാര്‍ അണികള്‍ കുപ്രചാരണം നടത്തുന്നത്.

‘അടുത്ത ലൗ-ജിഹാദ്… എറണാകുളം സ്വദേശിനിയായ ഈ കുട്ടി വടകരയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു… കുട്ടി അപകടത്തില്‍ ആണെന്നാണ് ഇന്നലെ വരെ കണ്ട പോസ്റ്റ്… അറിയുന്നവര്‍ ആരേലും ഉണ്ടെങ്കില്‍ കുട്ടിയുടെ വീട്ടില്‍ അറിയിക്കുക…’, സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തയില്‍ പറയുന്നു. വീണയുടെ ഫേസ്ബുക്ക് പോസ്റ്റിനും മഫ്തയിട്ട ഫോട്ടോക്കുമൊപ്പം റംഷീദ് റിച്ചു എന്ന മുസ്‌ലീം സുഹൃത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. വിചാരണ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലും കേരള ഹിന്ദു കമ്യൂണിക്കേഷന്‍ സെന്റര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഒരു സുഹൃത്താണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്ന വിവരം അറിയിക്കുന്നതെന്ന് വീണ പറഞ്ഞു. ലെനിന്‍ എന്ന പേരിലുള്ളയാളുടെ നമ്പറില്‍ നിന്നാണ് സന്ദേശം ചില ഗ്രൂപ്പുകളിലെത്തിയിരിക്കുന്നതെന്ന് മനസ്സിലായപ്പോള്‍ അയാളെ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു എന്ന് വീണ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നുണ്ടായ മാനസികാവസ്ഥയിലാണ് ആ പോസ്റ്റിട്ടതെന്നും രണ്ടു ദിവസത്തിനുള്ളില്‍ അത് ഡിലീറ്റ് ചെയ്തിരുന്നു എന്നും വീണ പറഞ്ഞു. ഈ പോസ്റ്റും ഒരു മുസ്‌ലീം സുഹൃത്തിന്റെ പ്രൊഫൈലും ചേര്‍ത്ത് ലൗ-ജിഹാദിന് ഇരയാണെന്നു പ്രചരിപ്പിച്ചതോടെ തനിക്കിപ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ‘എന്റെ ഫേസ്ബുക്ക് വാളിലിപ്പോള്‍ ആര്‍.എസ്സ്.എസ്സുകാരുടെ കുത്തൊഴുക്കാണ്. ഞാന്‍ ഇവരീ പറയുന്ന ലൗ ജിഹിദിനിരയല്ല. എന്റെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചാണ് പോസ്റ്റിട്ടത്. ഇത്തരത്തിലുള്ള കള്ളങ്ങള്‍ പ്രചരിപ്പിച്ച് എന്നെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയിരിക്കുകയാണ്’, വീണ വ്യക്തമാക്കി.

‘സംഭവത്തിന് ശേഷം പലരും ഫോണില്‍ വിളിക്കുന്നുണ്ട്. കൃസ്ത്യന്‍ ഹെല്‍പ് ലൈനില്‍ നിന്നെന്നും പറഞ്ഞും കോളുകള്‍ വന്നിരുന്നു. എന്തു പ്രശ്‌നമുണ്ടെങ്കിലും പറഞ്ഞാല്‍ മതിയെന്നാണ് അവര്‍ അറിയിച്ചത്. കൂടാതെ ഒരാള്‍ പല തവണ വിളിക്കുകയും ആരാണെന്ന് ചോദിച്ചപ്പോള്‍, ‘നിനക്കെന്നെ അറിയില്ല അല്ലേ ഓരോന്ന് ചെയ്തുവച്ചിരിക്കുകയല്ലേ നീ’ എന്നും ചോദിച്ച് ഫോണ്‍ കട്ട് ചെയ്തു’, വീണ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് കാര്യങ്ങള്‍ വീണ തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ‘എന്തടിസ്ഥാനത്തിലാണ് സംഘികളെ നിങ്ങളിതൊക്കെ പ്രചരിപ്പിക്കുന്നത്. ഞാന്‍ ലൗജിഹാദില്‍ പെട്ട് കുടുങ്ങിയിരിക്കുകയാണെന്നും എന്നെ സഹായിക്കണമെന്നും നിങ്ങളോട് ഞാന്‍ ആവശ്യപ്പെടുകയോ അപേക്ഷിക്കുകയോ ചെയ്തിരുന്നോ?’, വീണ ചോദിക്കുന്നു. തന്നെ കുറിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാക്കിയ ശേഷം സഹായിക്കാമെന്ന് മെസേജ് അയക്കുകയാണ് എന്നും അവര്‍ പറഞ്ഞു. ഹിന്ദു ഹെല്‍പ് ലൈനെന്ന് പേരില്‍ നിങ്ങളെന്നെ സഹായിക്കുകയാണോ അതോ സമൂഹത്തിന് മുന്‍പില്‍ നാണം കെടുത്തുകയാണോ ചെയ്തിരിക്കുന്നതെന്നും വീണ ചോദിക്കുന്നു.

വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ താഴെ 

വിഷയവുമായി ബന്ധപ്പെട്ട് താനിന്നലെ ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഫോണില്‍ വിളിച്ചിരുന്നെന്നും എന്നാല്‍ രാത്രി ഒന്നും സംസാരിക്കാനില്ലെന്നും നാളെ രാവിലെ വിളിക്കാനുമായിരുന്നു പ്രതികരണമെന്നും വീണ അറിയിച്ചു. ഇത്തരം ഒരു പ്രശ്‌നവുമായി വിളിച്ചതായിരുന്നിട്ട് പോലും പെണ്ണായതുകൊണ്ട് രാത്രി അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല, അവര്‍ പറഞ്ഞു. സംഭവത്തില്‍ കോഴിക്കോട് വടകര പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും വീണ അറിയിച്ചു.

 

ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് പുതിയ ചുവടുകള്‍ അവതരിപ്പിച്ച് ലോകമെമ്പാടും ഗാനത്തിനും ചുവടുകള്‍ക്കും ആരാധകരെ സൃഷ്ടിച്ച ഷെറില്‍ ജി കടവന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തൊടുപുഴ വാഴക്കുളം സ്വദേശിയായ പ്രഫുല്‍ ടോമിയെയാണ് ഷെറില്‍ വിവാഹം കഴിക്കുന്നത്. കളമശ്ശേരി രാജഗിരി കോളേജിലെ അദ്ധ്യാപികയാണ് ഷെറില്‍. കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ഷെറിലും സുഹൃത്തുക്കളും ജിമിക്കി കമ്മല്‍ ഡാന്‍സ് അവതരിപ്പിച്ചത്. ഇത് റിക്കോര്‍ഡ് ചെയ്തയാള്‍ ഈ നൃത്തം സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും അത് ലോകമെമ്പാടും വൈറല്‍ ആവുകയുമായിരുന്നു.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കാണാം  

കലാഭവന്‍ മണിക്കെതിരെ രൂക്ഷമായി ആരോപണമുന്നയിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിനെ മുന്നറിയിപ്പുമായി സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫും, ബൈജു കൊട്ടാരക്കരയും. സ്റ്റേജില്‍ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോള്‍ ചെയ്തതു പലതും പുറത്ത് പറയാന്‍ കഴിയില്ലെന്നായിരുന്നു ശാന്തിവിള ദിനേശ് അഭിമുഖത്തില്‍ പറഞ്ഞത്. ഈ വിവാദ പ്രതികരണത്തിലാണ് ശാന്തിവിളയെ കടന്നാക്രമിച്ച്‌ ബൈജുവും അഷ്‌റഫും എത്തുന്നത്.

ശാന്തിവിള ദിനേശിന്റെ വിവാദ അഭിമുഖത്തെ തുടന്നാണ്‌ ബൈജു കൊട്ടാരക്കരയും ആലപ്പി അഷറഫും മറുപടിയുമായി എത്തിയത്. അതിനു എതിർ മറുപടി എന്ന വിധം ശാന്തിവിളയും ഏറ്റടുത്തപ്പോൾ ഏതൊരു ദിലീപ് നടിയെ ആക്രമിച്ച സംഭവമായി ബന്ധം വന്നു. എന്തായാലും പഴയരംഗങ്ങൾ മാധ്യമങ്ങളിലൂടെ വിണ്ടു ചുടുപിടിപ്പിക്കാൻ ഈ സംഭവത്തിന് ആയി. അവർ തമ്മിലുള്ള വാക് പോര് പൂർണ്ണ രൂപം ചുവടെ….

നാണം ഇല്ലാത്തവന്റ ആസനത്തില്‍ ആലല്ല ഹൈഡ്രജന്‍ ബോംബ് കിളിര്‍ത്താലും തണലാകില്ല എന്ന് ഓര്‍ത്താല്‍ നന്ന്. പണത്തിന്റ ഓരോ ലീലാ വിലാസങ്ങളെ. …. എന്നെഴുതി ബൈജു പ്രതികരിച്ചതോടെയാണ് ഇതിന്റെ തുടക്കം. പല്ലിശ്ശേരി മംഗളം സിനിമയില്‍ നിന്ന് പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട കുറിപ്പായിരുന്നു ഇത്. ഇതിന് മറുപടിയുമായി ശാന്തിവിള എത്തിയതോടെയാണ് വാക്‌പോര് കനത്തത്.

ഈ പരസ്യം വന്നത് നാലുവര്‍ഷം മുന്‍പാണ് ……… പോകുന്നവഴിക്ക് പല്ലിശ്ശേരി ഒരു കുഞ്ഞുപാര ”ഏല്‍ക്കുന്നെങ്കില്‍ ഏല്‍ക്കട്ടേന്ന് ” വച്ചിട്ടുപോയതാ…….. പക്ഷേ, അയാള്‍ക്കൊരു അബദ്ധം പറ്റി……. ആ പരസ്യ ഡിസൈനില്‍ത്തന്നെ പല്ലിശ്ശേരി എഴുതുന്ന സിനിമാ നോവലിന്റെ പരസ്യവുമുണ്ട് ……….! പിന്നെ, നീ പറയുന്ന ഒരു വിശേഷണവും എനിക്ക് യോജിക്കില്ല സുഹൃത്തേ…….. അതിന് വേറേ ജനിക്കണം ദിനേശ് ………! നിനക്ക് സഹസംവിധായകനായിരുന്ന കാലത്ത് ഗുണമല്ലാതെ ഒരു ദ്രോഹവും ഞാന്‍ ചെയ്തിട്ടില്ല ഇന്നേവരെ…… പല്ലിശ്ശേരിക്കും ഗുണമേ എന്നില്‍ നിന്നുണ്ടായിട്ടുള്ളൂ………!

എന്റെ നിലപാടുകളെ ഖണ്ഡിക്കാനാകാഞ്ഞതിനാല്‍ വ്യക്തിഹത്യനടത്തുന്നത് ഇനിയെങ്കിലും നിര്‍ത്തൂ……….! ആലോചിച്ചുനോക്കൂ…….. ഇതില്‍ നിങ്ങള്‍ പറഞ്ഞ വിശേഷണങ്ങളൊക്കെ ബൈജൂവിന് യോജിക്കുമെന്ന് ഉദാഹരണസഹിതം എനിക്ക് പറയാനാകുമെന്ന് കുറ്റപത്രത്തിലെ ക്ലാപ്പടിക്കാലം മുതലറിയാവുന്ന എനിക്കാവില്ലേ ? പക്ഷേ, ഞാന്‍ പറയില്ല……. എന്റെ നിഴല്‍ക്കണ്ണാടിയുടെ സെറ്റില്‍ നിന്റെ പഴയ ഭാര്യ അഭിനയിക്കുംബോള്‍ നീ വന്നതല്ലേ………? എത്രമാന്യമായാണ് ഞാനവരോട് പെരുമാറിയതെന്ന് അവര്‍ പറഞ്ഞിരിക്കുമല്ലോ തന്നോട് …….. ഇപ്പോഴും അവരെന്റെ നല്ല സുഹൃത്താണ് ………ഞാനങ്ങനെയേ പെരുമാറു……….!

ദയവായി ബൈജൂ എന്നോട് മാന്യമായി പെരുമാറൂ…….. നിങ്ങള്‍ക്ക് എന്നെ വ്യത്യഹത്യനടത്താം……… പക്ഷേ, തോല്‍പ്പിക്കാനാകില്ല……… ശാന്തിവിളയില്‍ വന്ന് തിരക്കിനോക്കൂ……… ബാല്യകാലത്തെ പട്ടിണിക്കാലത്തും ദിനേശ് മാന്യനായിരുന്നു…….. അവന്‍ ലോഡ്ജ് മുറിയെടുത്ത് കുട്ടിപ്രായത്തില്‍ കൂട്ടിക്കൊടുപ്പായിരുന്നെന്നോ……… അവന്റനിയന്‍ ലോക്കല്‍ ചട്ടംബിയാണെന്നോ പേരുദൂഷ്യം ഉണ്ടാക്കിയിട്ടില്ലാന്നേ നാട്ടുകാര്‍ പറയൂ……….അത് മരണം വരെ നിലനിര്‍ത്തും ഞാന്‍………!

ശാന്തിവിളയെന്ന ഏഴാം കൂലി മാമക്ക് ഒരു മറുപടി:

ദിനേശ് ശാന്തിവിളയെ പോലെ വല്ലവന്റ ആസനം താങ്ങി പിച്ചകാശും വാങ്ങി പൊലീസിനേയും ഗവണ്മെന്റിനേയും പാവം ഒരു നടിയേയും മറ്റും വളരെ മോശമായി സംസാരിക്കുന്നത് മാന്യതയാണ് എന്ന് ഞാന്‍ കരുതുന്നില്ല. തന്റ പോസ്റ്റ് ഞാന്‍ കണ്ടു. തന്തയ്ക്കു പറയുന്നില്ല. കാരണം അതിനു പോലും നീ അര്‍ഹനല്ല. ഞാന്‍ ചെറുപ്പകാലത്ത് ഹോട്ടലില്‍ റൂം എടുത്തിട്ടുണ്ടന്കില്‍ അന്ന് തന്റെ കുടുംബക്കാര്‍ ആരെങ്കിലും അവിടെ വന്നിട്ടുണ്ടോ എന്ന് പരിശോധനക് കണം. വര്‍ഷങ്ങളായി വിദേശത്ത് ജീവിക്കുനന എന്റെ അനുജന്‍ ഗുണ്ടയാണന്നുള്ള അറിവ് നിനക്ക് എവിടെ നിന്ന് കിട്ടിയടോ ചെറ്റേ ദിനേശാ? കാര്യങ്ങള്‍ സംസാരിക്കുന്നതിന് പകരം കുടുംബത്തില്‍ ചൂണ്ടി സംസാരിച്ചാല്‍ നീ വിവരം അറിയും.

മരിച്ചുപോയ കലാഭവന്‍ മണിയെ കുറിച്ച്‌ നീ പറഞ്ഞതും കേട്ടു. മണിയുടെ ഏഴ് അയലത്ത് വരാനുള്ള യോഗ്യത നിനക്ക് ഉണ്ടോ? ഒരു സിനിമ എങ്കിലും ചെയ്ത് ഒരു ദിവസമെന്കിലും തീയേറ്ററില്‍ ഓടിച്ചിട്ട് നീ വാചകം അടി. നീ എന്തു സിനിമക്കാരനാടാ? ഞാന്‍ ക്‌ളാപ്പ് അടിച്ചു പഠിച്ചു തന്നാണ് സിനിമ ചെയ്തത്. അല്ലാതെ നിന്നെപോലെ മാമാപണി ചെയ്തല്ല . ഇനി മേലില്‍ തന്തയ്ക്കു പിറക്കാത്ത പോസ്റ്റിട്ടാല്‍ നീ വിവരം അറിയും. ഇനി നിനക്കു മറുപടി ഇല്ല.

ശാന്തിവിള ദിനേശിന്

ബൈജൂ…….താന്‍ പറയുന്നതൊന്നും ഞാന്‍ തന്നെ പറഞ്ഞതല്ല……..എന്നെപ്പറ്റി തിരക്കൂ……. ആരെങ്കിലും അങ്ങിനെ പറയുമോന്ന് എന്നാണ് ഞാന്‍ പറഞ്ഞത് ………തനിക്ക് അനിയനുണ്ടെന്ന കാര്യം പോലും താനിപ്പോള്‍ പറയുംബോഴാണ് ഞാനറിയുന്നത് ……..ബൈജൂവിനെപ്പറ്റി അറിയാവുന്ന കാര്യങ്ങളുണ്ട് …….. അതുഞാന്‍ പറയില്ല……..താന്‍ പ്രകോപിതനാകുന്നതില്‍ എന്തോ രഹസ്യമുണ്ട് …….. അതെന്താന്നുപറയൂ…….ഞാനൊരാളേയും തന്തക്ക് പറയില്ല……….അത് എന്റെ മൂന്നരവയസ്സില്‍ അച്ഛന്‍ മരിച്ചതിനാല്‍……… അച്ഛന്റെ വിലയറിയാം……..അത് എല്ലാവര്‍ക്കും വേണമെന്നില്ല………..!

നിനക്കൂപറ്റിയ എതിരാളിയല്ലാത്തതിനാന്‍ എന്നെ വിട്ടേക്കൂ എന്നല്ലേ ഞാന്‍ പറഞ്ഞുള്ളൂ……….!

ബൈജൂവിന് കുട്ടിക്കാലത്ത് ലോഡ്ജ് പരിപാടി ഉണ്ടായിരുന്നോ ? എനിക്കതൊന്നുമറിയില്ല……….. ഞാനെന്റെ നിലപാട് പറഞ്ഞതാണ് ………! പിന്നെ, ഒരു പാവം പെണ്‍കുട്ടിയുടെ കണ്ണീരിന്റെ കഥ………ലോകത്തൊരു പെണ്ണും കരയരുതെന്നാണ് എന്റെ പ്രാര്‍ത്ഥന………ഞാനെന്റെ ഭാര്യയേയോ…… മരിക്കുംവരെ അമ്മയേയോ…… വളര്‍ന്നുവരുന്ന മോനേയോ കരയിക്കില്ല……. കടക്കാരനാക്കില്ല…….. അനാഥരുമാക്കില്ല………

33 വര്‍ഷത്തിനിടയില്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പെണ്‍കുട്ടിയെപ്പോലും കെട്ടിക്കോളാമെന്ന് പറഞ്ഞ് പറ്റിച്ച്‌ , അവളെ വിറ്റ് സുഖിച്ച്‌ ജീവിച്ചിട്ടില്ല……. ഒരു പെണ്ണിന്റേം കണ്ണീര്‍ എന്നെയോര്‍ത്ത് ഈ ഭൂമിയില്‍ വീഴാന്‍ സമ്മതിക്കില്ല…,.,….. അതൊക്കെ എന്റെ സ്വകാര്യതീരുമാനമാണ് ………! ഇതൊക്കെ എന്റെ പോളിസിയാണ് …….. വരുന്നദിവസങ്ങളില്‍ ഞാന്‍ കൊച്ചിയിലുണ്ട് ……..ഡിങ്കന്റെ സെറ്റില്‍ പോകും……..ദിലീപിനെ കാണും………

അയാള്‍ എന്തെങ്കിലും ഓഫര്‍ വച്ചാല്‍…….. സത്യമായും ബൈജൂ അത് നിന്നോടേ ആദ്യം പറയൂ……..! പുറത്തൊരു പെണ്ണിനേം ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് ബൈജൂവിളിച്ച പേരുകളും യോജിക്കില്ല……… ദയവായി ബൈജൂ എന്നെ വെറുതേവിടൂ……… നിനക്കുപറ്റിയ എതിരാളിയല്ല ഞാന്‍……….!

ബൈജു കൊട്ടാരക്കര:

അതെ എനിക്കും പറയാനുള്ളൂ. …… നീ എനിക്ക് പറ്റിയ എതിരാളി അല്ല. ഓര്‍ത്താല്‍ നന്ന്. നീ ഡിങ്കന്റെ സെറ്റില്‍ പോകൂ. എടോ മരിക്കും വരെ ആണായി ജീവിക്കുക. കൂടുതല്‍ ഒന്നും പറയാനില്ല.

ആലപ്പി അഷറഫ്:

ഈ ശാന്തി വിള എന്താ ഇങ്ങനെ… മനോനില പൂര്‍ണമായി തകരാറിലായോ…? നേരത്തെ തന്നെ ശകലം പിരിവെട്ടുണ്ടു്… കല ഭവന്‍ മണി കേരളത്തിന്റെ സ്വത്താണ്… മുത്താണ് ..അതില്‍ ജാതിയത കലര്‍ത്തരുതേ സഹോദരാ… ദിനേശന് പണ്ടു തൊട്ടെ താഴ്ന്ന ജാതിക്കാരെ ഇഷ്ടമല്ലല്ലോ… അത് ഇനിയും മറ്റിക്കൂടെ… നമ്മെളെല്ലവരും സഹോദരങ്ങല്ലെ ശാന്തിവിള…. മന്ഷ്യനെ സ്‌നേഹിക്കാന്‍ പഠിക്കുക… ജാതി മത ചിന്തകള്‍ വലിച്ചെറിഞ്ഞൂടെ… ഉയര്‍ന്ന ജാതിക്കാരന്‍ ക്വട്ടേഷന്‍ റേപ്പ് ചെയ്താലും അത് ന്യായമാണന്ന് പറയുന്നത് പൊതുസമൂഹം കണ്ടു താങ്കളെ വിലയിരുത്തുന്നുണ്ടു എന്ന് മനസ്സിലാക്കുക… ഞാനാണ് എല്ലാം എന്ന അഹന്ത മറ്റുക… ഇനിയും അസുഖം മറിയില്ലങ്കില്‍ ഞങ്ങള്‍ കൈയും കാലും കെട്ടി കൊണ്ടു പോകും.. മണിയെ പറഞ്ഞാൽ സഹിക്കാവുന്നതിനും ഒരു പരിധിയുണ്ട്.. നിനക്കെതിരെ നിയമ നടപടികൾ എടുക്കാൻ മണിയെ സ്നേഹിക്കുന്ന ഉശിരുള്ള അഭിഭാഷകർ ഉണ്ട് ഈ നാട്ടിൽ.. കാത്തിരുന്നു കാണാം.’

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ നഗ്‌നമായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ടോളിവുഡിലെ ഒരു മുന്‍നിര നിര്‍മാതാവിന്റെ മകന്‍ തന്നെ പീഡിപ്പിച്ചെന്നും. സ്റ്റുഡിയോയില്‍ വെച്ച് തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചുവെന്നും ആരോപിച്ച് നടി രംഗത്ത് വന്നിരുന്നു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടിയാണെന്ന് നടി തുറന്ന് പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനാണ് അഭിറാം ദഗ്ഗുബട്ടി. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചു. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10- 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.

തെലുങ്ക് സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തിനെതിരെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു നടപടി സ്വീകരിക്കണമെന്ന് നടി ആവശ്യപ്പെട്ടിരുന്നു. വിഷയം പരിഹരിച്ചില്ലെങ്കില്‍ പൊതുനിരത്തില്‍ പൂര്‍ണ്ണനഗ്നയായി സമരം ചെയ്യുമെന്ന് സമൂഹ മാധ്യമത്തില്‍ കുറിച്ച നടി പിന്നീട് ഫിലിം ചേമ്പര്‍ ഓഫീസിനും മുന്നില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചിരുന്നു. തെലുങ്ക് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നടന്മാര്‍ക്കുമെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി ശ്രീ റെഡ്ഡി നേരത്തെ രംഗത്ത് വന്നിരുന്നു.

സിനിമയില്‍ വേഷം ലഭിക്കണമെങ്കില്‍ ലൈവ് നഗ്ന വീഡിയോ ചാറ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി നടി പറയുന്നു. സിനിമയില്‍ അവസരം തേടുന്ന യുവതികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നതായും നടി ആരോപിക്കുന്നു. നടിമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും ശീ റെഡ്ഡി സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരുടെ അനാസ്ഥ മൂലമാണ് തന്റെ ഭാര്യ മരിച്ചതെന്ന ആരോപണവുമായി ഡോക്ടര്‍ ഡോ. റെജി എന്നയാളാണ് ആര്‍സിസിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തന്റെ ഭാര്യയായ ഡോ.മേരി റെജിയുടെ ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് ഡോക്ടര്‍മാരുടെ പേരുള്‍പ്പെടെ പറഞ്ഞുകൊണ്ടുള്ള വീഡിയോയില്‍ ഡോ.റെജി ആരോപിക്കുന്നു.

തന്റെ ഭാര്യ ഡോ.മേരി റെജി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നു. അതുമായി ബന്ധപ്പെട്ട് ചില വസ്തുതകള്‍ പറയന്നതിനാണ് ഈ അവസരം ഉപയോഗപ്പെടുത്തുന്നത് എന്ന ആമുഖത്തോടെയാണ് ഡോ.റെജി വീഡിയോ സന്ദേശം ആരംഭിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഈ വിഡിയോ പ്രചരിക്കുകയാണ്.

ഡോക്ടര്‍ പറയുന്നത് ഇങ്ങനെ

ആര്‍.സി.സിയെ അടച്ച് ആക്ഷേപിക്കലല്ല എന്റെ ലക്ഷ്യം. ഡോക്ടറായ എനിക്കും എന്റെ ഭാര്യക്കും എന്റെ മകള്‍ക്കും ഈ അനുഭവം ചില ഡോക്ടര്‍മാരുടെ കുറ്റകരമായ അനാസ്ഥനിമിത്തം ഉണ്ടായെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്തായിരിക്കും. ഇത് ഇനി ആര്‍ക്കും സംഭവിക്കാന്‍ പാടില്ല. ആര്‍.സി.സി ഉന്നത നിലവാരത്തില്‍ തുടരണം. രോഗികളുടെ ജീവന്‍ നിസ്സാരമായി കരുതുന്ന ചില ഡോക്ടര്‍മാര്‍ മഹത്തായ ഈ കര്‍മ്മത്തിന് കളങ്കമാണ്. എന്റെ ഭാര്യ ഇനി തിരിച്ചുവരില്ല. അത് തീരാത്ത വേദനയാണ്. ഇനി ഈ വേദന ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല.

2017 സെപ്റ്റംബര്‍ കാലയളവിലാണ് എന്റെ ഭാര്യക്ക് സ്പ്ലീനില്‍ ലിംഫോമ എന്ന അസുഖം ഉണ്ടായതായി കണ്ടുപിടിച്ചത്. ആര്‍.സി.സിയെ സമീപിച്ചു അവരുടെ അഡൈ്വസ് പ്രകാരം പ്ലീഹ റിമൂവ് ചെയ്യണം എന്ന് പറഞ്ഞു. അതില്‍ വിദഗ്ധനായ ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടര്‍ ചന്ദ്രമോഹന്‍.

ലാപ്രോസ്‌കോപ്പി സര്‍ജറിയില്‍ വൈദഗ്ധ്യം നേടിയെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെ ഞങ്ങള്‍ ലാപ്രോസ്‌കോപ്പിക് സര്‍ജറിക്കുവേണ്ടി അപ്രോച്ച് ചെയ്തു. അദ്ദേഹം ലാപ്രോസ്‌കോപി സര്‍ജറി വഴി സ്പ്ലീന്‍ റിമൂവ് ചെയ്യാം എന്ന് ഏല്‍ക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നിര്‍ഭാഗ്യംകൊണ്ടോ ഡോക്ടറുടെ കഴിവുകേടുകൊണ്ടോ അദ്ദേഹത്തിന്റെ ലാപ്രോസ്‌കോപ്പി സര്‍ജറി പരാജയമാകുകയും ഏകദേശം ആറേഴുമണിക്കൂര്‍ നേരത്തെ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയിലൂടെ എന്റെ ഭാര്യയുടെ സ്പ്ലീന്‍ നീക്കം ചെയ്യുകയും ചെയ്തു.

ഏകദേശം പത്തുമുപ്പത് സ്റ്റിച്ചും അദ്ദേഹം ഇട്ടു. എന്നാല്‍ അതിനുശേഷം രണ്ടുമൂന്ന് ആഴ്ച്ച എന്റെ ഭാര്യ വേദനകൊണ്ട് പുളയുന്നതാണ് കണ്ടത്. പലപ്രാവശ്യം എന്റെ ഡോക്ടറായ മകള്‍ ഡോക്ടര്‍ മിഷേല്‍ ഡോക്ടര്‍ ചന്ദ്രമോഹനെ പോയി നേരിട്ട് കാണുകയും ഡോക്ടര്‍ വന്ന് കാണണമെന്നും പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹം അത് ചെവിക്കൊണ്ടില്ല. പലപ്രാവശ്യം അദ്ദേഹം വരാം എന്ന് പറഞ്ഞതല്ലാതെ വന്നില്ല. അദ്ദേഹത്തിന്റെ പീജീസിനെയോ അല്ലെങ്കില്‍ ജൂനിയര്‍ ഡോക്ടര്‍മാരെയോ പറഞ്ഞുവിട്ടു.

അവരെക്കൊണ്ട് ഈ വേദനക്ക് യാതൊരു പരിഹാരവും ഉണ്ടായതുമില്ല. അതിനുശേഷം ഞങ്ങള്‍ തിരുവനന്തപുരത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലെ സര്‍ജനെ പോയിക്കാണുകയും ആ സര്‍ജറി ഇദ്ദേഹം ഇട്ട സ്റ്റിച്ചുകള്‍ മുഴുവന്‍ മാറ്റുകയും ചെയ്തതോടെ എന്റെ ഭാര്യയുടെ വയറ്റിലെ വേദന ശമിക്കുകയും ചെയ്തു. വീണ്ടും ഞങ്ങള്‍ ആര്‍.സി.സിയെ കീമോത്തെറാപ്പിക്കുവേണ്ടി സമീപിച്ചു. ഏതൊരു ക്യാന്‍സര്‍ പേഷ്യന്റിനും ക്യാന്‍സര്‍ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ സെന്‍ട്രല്‍ ലൈന്‍ അല്ലെങ്കില്‍ പിക്ക് ലൈന്‍ ഇടുക എന്നൊരു സംഗതിയുണ്ട്. ഈ പിക്ക് ലൈന്‍ അല്ലെങ്കില് സെന്‍ട്രല്‍ എന്നുവെച്ചാല് സാധാരണ ഡ്രിപ്പിടാനായിട്ടൊക്കെ ഉപയോഗിക്കുന്ന ആ ലൈന്‍ സ്റ്റേബിളായിട്ടുള്ള ഒരു ഞരമ്പിലേക്ക് ഇടുന്ന പ്രക്രിയയെയാണ് സെന്‍ട്രല്‍ ലൈന്‍ എന്ന് പറയുന്നത്. ഇങ്ങനൊരു സെന്‍ട്രല്‍ ലൈന്‍ ഇട്ടാല്‍ ഉള്ള ഗുണം എന്നുവെച്ചാല്‍ വീണ്ടും വീണ്ടും പേഷ്യന്റിനെ കുത്തേണ്ട ആവശ്യമില്ലാ. ഈ ലൈനില്‍കൂടെ വളരെ ഫാസ്റ്റായിട്ട് ഡ്രിപ്പുകള്‍ കൊടുക്കാം. ഇന്‍ജക്ഷന്‍സ് കൊടുക്കാം, ബ്ലഡ് എടുക്കാം പലകാര്യങ്ങളും ചെയ്യാം. ഇത് എല്ലാ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെയ്യുന്നതാണ്.

ഇത് ആര്‍.സി.സിയില്‍ അനസ്‌ത്യേഷ്യ വിഭാഗക്കാരാണ് ചെയ്യേണ്ടതെന്നാണ് പറയുന്നത്. അങ്ങനെ മൂന്നുപ്രാവശ്യം അനസ്‌ത്യേഷ്യ വിഭാഗത്തില്‍ ചെന്നെങ്കിലും അവര് ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഞങ്ങളെ ഒഴിവാക്കി ഏറ്റവും ഒടുവില്‍ പേഷ്യന്റ് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഞാന്‍ പേഴ്‌സണലായിട്ട് ചെന്ന് അനസ്‌തേഷ്യയിലെ ഡോക്ടര്‍ വേണുഗോപാല്‍ എന്നുപറയുന്ന ആളിനെ കാണുകയും അദ്ദേഹത്തോട് സെന്‍ട്രല്‍ ലൈനിന്റെ ആവശ്യത്തെക്കുറിച്ച് പറയുകയും ചെയ്തു. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞു ഇപ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെയൊന്നും ആവശ്യമില്ല അതുകൊണ്ട് ഞാന്‍ കാലില് ഒരു ലൈനിട്ട് വിടാമെന്ന് പറഞ്ഞ് ഒരു പെരിഫറല്‍ ലൈന്‍ കാലില്‍ ഇട്ടു. അങ്ങനെ കാലിലും കൈയിലും ഇടുന്ന പെരിഫെറല്‍ ലൈനുകള്‍ ക്യാന്‍സര്‍ പേഷ്യന്റിന് പൊട്ടാസ്യം പോലുള്ള ഡ്രിപ്പുകള്‍ കൊടുക്കുമ്പോള്‍ അഞ്ചല്ലെങ്കില് പത്തുമിനിട്ടനകം ബ്ലോക്ക് ആകുകയും പിന്നീട് നഴ്‌സുമാര്‍ ഞരമ്പ് കിട്ടാനായിട്ട് മാറി മാറി കുത്തുകയും ചെയ്യും. അതിന്റെ ചില ഫോട്ടോകള്‍ ഞാന്‍ ഷെയര്‍ ചെയ്യാം.

ആര്‍.സി.സിയിലെ സ്റ്റാഫ് എട്ടുപ്രാവശ്യം എന്റെ ഭാര്യയെ മാറിക്കുത്തുന്നത് ഞാന്‍ കണ്ടു. കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ ഒരുക്യാന്‍സര്‍ പേഷ്യന്റിന് കൊടുക്കാവുന്ന മുഴുവന്‍ വേദനയും കഷ്ടപ്പാടുകളുമാണ് കൊടുക്കുന്നത്. ഇത് ശരിയാണോ എന്ന് നിങ്ങള്‍ ചിന്തിക്കണം.

അതുപോലെ അള്‍ട്രാ സൗണ്ട് ചെയ്യുന്ന ഒരു ഡോക്ടര്‍ ഉണ്ട് ഡോക്ടര്‍ രേണുക. ഞങ്ങള്‍ ഈ പേഷ്യന്റിനെ കാലിന്റെ ഡോപ്ലര്‍ സ്റ്റഡിക്കായിട്ട് കാലിലെ വെയിനുകളിലൂടെ ബ്ലഡ് ശരിയായ രീതിയില്‍ പോകുന്നുണ്ടോ എന്ന് അറിയാനുള്ള പഠനമാണ് അതിന് കൊണ്ടു ചെല്ലുകയും. ഈ ഡോക്ടര്‍ വളരെ കാഷ്വല്‍ ആയി ചെയ്ത് വലതുവശത്തെ മുഴുവന്‍ ഞരമ്പുകളും ബ്ലോക്ക് ആണെന്ന് റിപ്പോര്‍ട്ട് തരികയും ചെയ്തു. എന്നാല്‍ ഈ റിപ്പോര്‍ട്ട് കംപ്ലീറ്റ് ആയിട്ട് തെറ്റായിരുന്നുവെന്ന് ജിജി ഹോസ്പിറ്റലിലെ രണ്ടുദിവസത്തിനുശേഷമുള്ള റിപ്പോര്‍ട്ടില്‍ നിന്ന് മനസ്സിലായി. അങ്ങനെ മാര്‍ച്ച് 14ാം തീയതി ഇതിന്റെ കണ്‍സേണ്‍ട് ഡോക്ടറായ ഡോ. ശ്രീജിത്തിനെ ഞാന്‍ പോയി കാണുന്നു. അപ്പോഴേക്കും എന്റെ ഭാര്യ സെമി കോണ്‍ഷ്യസ് ലെവലിലേക്ക് മാറിയിരുന്നു.

ഞാന്‍ ചോദിച്ചു ഡോക്ടറേ എന്തെങ്കിലും കുഴപ്പങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടോ? അദ്ദേഹം എന്നോട് പറഞ്ഞത് ഇത് വേദനസംഹാരികളുടെ സൈഡ് എഫക്ട് ആണ് എന്നാണ്. പ്രത്യേകിച്ച് മോര്‍ഫിന്‍ കൊടുത്തതിന്റെ സൈഡ് എഫക്ട് ആയിരിക്കണം എന്നും പറഞ്ഞു. അതുകൊണ്ട് ആന്റി ഡോട്ട് കൊടുക്കാമെന്ന് പറഞ്ഞ് മോര്‍ഫിന്റെ ആന്റിഡോട്ടായ നാലോക്‌സോണ്‍ എന്ന ഇന്‍ജക്ഷന്‍ എന്റെ മുന്നില്‍ വെച്ച് രണ്ടുപ്രാവശ്യം ഡോ. ശ്രീജിത്ത് കുത്തിവെച്ചു. പേഷ്യന്റ് ഒന്ന് അനങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് മോര്‍ഫിന്റെ തന്നെ സൈഡ് എഫക്ട് ആണ് അതുകൊണ്ട് സാരമില്ല. പേഷ്യന്റ് പൂര്‍വ്വാധികം ശക്തിയായി തിരികെവരുമെന്ന അര്‍ത്ഥത്തില്‍ പറഞ്ഞിട്ടുപോയി.

എന്നാല്‍ അഞ്ചുമിനിട്ട് കഴിഞ്ഞപ്പോള്‍ വീണ്ടും പേഷ്യന്റ് പഴയ സ്ഥിതിയിലേക്ക് പോയി. വീണ്ടും ഡോക്ടര്‍ ശ്രീജിത്തിനെ കാണുകയും അപ്പോള്‍ അദ്ദേഹം പറഞ്ഞു ന്യൂറോളജിസ്റ്റിന്റെ ഒപ്പീനിയന്‍ എടുക്കാം എന്ന്. അങ്ങനെ എനിക്കറിയാവുന്ന ഒരു ന്യൂറോളജിസ്റ്റ് ശ്രീചിത്ര ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ പേര് ഡോക്ടര്‍ മാത്യു എബ്രഹാം. ഞാന്‍ അദ്ദേഹത്തെ വിളിക്കുകയും എന്റെ റിക്വസ്റ്റ് പ്രകാരം അദ്ദേഹം വന്ന് ഈ പേഷ്യന്റിനെ കാണുകയും ചെയ്തു.

കണ്ട് പരിശോധനകള്‍ക്കുശേഷം അദ്ദേഹം പറഞ്ഞു. ന്യൂറോളജിക്കലായ ഒരു തകരാറും ഈ പേഷ്യന്റിനില്ല. ഇത് മെറ്റബോളിക് എന്‍കഫലോപ്പതി എന്ന് പറയുന്ന അസുഖമാണ് അതായത് ഇലക്ട്രൊലൈറ്റ് ഇംപാലന്‍സ് കൊണ്ടുണ്ടാകുന്ന അസുഖമാണ്. ഇത് ഉടനെത്തന്നെ ചികിത്സിക്കേണ്ടതാണ് എത്രയുംപെട്ടെന്ന ഇന്റന്‍സീവ് കെയറുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞു. അദ്ദേഹം ഒരു വാചകം കൂടി പറഞ്ഞു. ശ്രീചിത്രയില്‍ ഇത് എന്റെ വാര്‍ഡിലാണെങ്കില്‍ ഇങ്ങനെയൊരു പേഷ്യന്റിനെ ഒരുവിധ ലൈഫ് സപ്പോര്‍ട്ടും ഇല്ലാതെ കിടത്താന്‍ ഞാന്‍ സമ്മതിക്കില്ല. ഉടന്‍ ഞാന്‍ പറഞ്ഞത് അനുസരിച്ച് ഡോക്ടര്‍ ശ്രീജിത്തിനോട് കാര്യങ്ങള്‍ ഡിസ്‌കസ്സ് ചെയ്തു. എന്നാല്‍ ഈ ഡിസ്‌കഷന് ശേഷവും ഡോക്ടര്‍ ശ്രീജിത്ത് ഈ പേഷ്യന്റിനെ അവിടുന്ന മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കൂടാതെ, അതിന്റെ തലേദിവസം അതായത് 13-ാം തീയതിയും 14 തീയതിയും ഡോ. ശ്രീജിത്തിന്റെ അസിസ്റ്റന്റായ ഡോക്ടര്‍ നന്ദിനിയോട് എ.ബി.ജി എന്ന ടെസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറഞ്ഞു. എ.ബി.ജി എന്നുപറയുന്ന ടെസ്റ്റ് ചെയ്യുകയാണെങ്കില്‍ എന്റെ വൈഫിനുണ്ടായ മെറ്റബോളിക് അസിഡോസിസ് പോലുള്ള കാര്യങ്ങള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ശരീരത്തിലെ ഇലക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റിയും പി.എച്ചും ഒക്കെ അറിയുന്ന ഒരു ടെസ്റ്റാണ് ഇത്.

ഇത് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവരത് നിരസിക്കുകയാണ് ചെയ്തത്. രണ്ടാമത് അവര് പറഞ്ഞു ഈ പേഷ്യന്റിന്റെ ശരീരത്തിലൊന്നും കുത്താനിനി സ്ഥലമില്ല അതുകൊണ്ട് ഇപ്പോള്‍ എ.ബി.ജെയുടെ ആവശ്യമില്ലാന്ന് പറഞ്ഞ് നിരസരിച്ചു. അങ്ങനെ ആ ടെസ്റ്റ് ചെയ്യുകയാണെങ്കില് അന്നുതന്നെ ഈ അസുഖം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യാമായിരുന്നു. ഡോക്ടര്‍ മാത്യു എബ്രഹാം സംസാരിച്ചതിനുശേഷവും എന്റെ ഭാര്യ ആര്‍.സി.സിയിലെ വാര്‍ഡില്‍ മരണത്തോട് മല്ലടിച്ചുകൊണ്ട് കിടന്നു. ഈ 24 മണിക്കൂറായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വൈറ്റലായുള്ള സമയം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ 24 മണിക്കൂറുകൊണ്ട് എന്റെ വൈഫിന്റെ ബ്രെയിനില്‍ ഉണ്ടാകേണ്ടുന്ന സകല തകരാറുകളും സംഭവിച്ചുകഴിഞ്ഞിരുന്നു. പിറ്റേദിവസം അതായത് 15-ാം തീയതി രാവിലെ ഡോക്ടര്‍ ശ്രീജിത്ത് ഇതിന്റെ സീരിയസ്‌നസ്സ് മനസ്സിലാക്കുകയും എത്രയുംപെട്ടെന്ന് പേഷ്യന്റിനെ ഇവിടുന്ന് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് പറഞ്ഞ എക്‌സ്‌ക്യൂസ് ഡയാലിസിസ് ആവശ്യമാണെന്നും ഈ പേഷ്യന്റിന് കിഡ്‌നി ഫെയിലുവര്‍ ആണെന്നും ഒക്കെയാണ് എന്നാല്‍ ഇദ്ദേഹം ഇത് പറഞ്ഞുകഴിഞ്ഞ് ഞാന്‍ രണ്ട് നെഫ്രോളജിസ്റ്റുകളുടെ അതായത് കിഡ്‌നി സ്‌പെഷ്യലിസ്റ്റുകളുടെ ഒപ്പീനിയന്‍ എടുക്കുകയും.

അതില്‍ ഒരാള്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറായിരുന്നു, അദ്ദേഹവും ജി.ജി ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റും ഒരുപോലെ പറഞ്ഞു ഈ പേഷ്യന്റിന് ഡയലാസിസിന്റെ ആവശ്യമില്ല. കാരണം അവരുടെ യൂറിന്‍ ഔട്ട്പുട്ട് ഓക്കെയാണ്. പൊട്ടാസ്യം ലോ ആയിട്ട് നില്‍ക്കുകയാണ്. അങ്ങനൊരു പേഷ്യന്റിന് ഡയലിസിസിന്റെ ആവശ്യമില്ലാ. എങ്കിലും ഞങ്ങള്‍ അവിടെനിന്ന് ജി.ജി. ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയതിന് ശേഷമാണ് ഞാന്‍ ആര്‍.സി.സിയില്‍ സംഭവിച്ച അപാകതകള്‍ മനസ്സിലാക്കിയത്.

ജി.ജി ഹോസ്പിറ്റലിന്റെ ക്രിട്ടിക്കല്‍ കെയറില്‍ എന്റെ ഭാര്യക്ക് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ കിട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആര്‍.സി.സിയില്‍ ഇടാതിരുന്ന സെന്‍ട്രല്‍ ലൈന്‍ രണ്ടുമിനിട്ടുകൊണ്ട് അവിടുത്തെ ഡോക്ടര്‍ ഇട്ടു. ഇല്‌ക്ട്രൊലൈറ്റ് അബ്‌നോര്‍മാലിറ്റി കറക്ട് ചെയ്യാനുള്ള കാര്യങ്ങള്‍ അവര്‍ ചെയ്തു.

എ.ബി.ജി എന്ന ടെസ്റ്റ് മൂന്നും നാലും മണിക്കൂര്‍ ഇടവിട്ട് ചെയ്ത് പേഷ്യന്റിന്റെ ഇലക്ട്രൊലൈറ്റും പി.എച്ചും നോക്കിക്കൊണ്ടേയിരുന്നു. കൂടാതെ ഇവര് ചെയ്യാതിരുന്ന, പേഷ്യന്റിന്റെ ശരീരത്തില്‍ സെപ്റ്റിസീമിയ ഉണ്ടോ എന്നറിയാനുള്ള ഒരു ടെസ്റ്റുണ്ട്. അതായത് ഡി.എന്‍.എ ടെക്‌നോളജി ഉപയോഗിച്ച് ശരീരത്തില്‍ വൈറസോ, ഫങ്കസോ പ്രത്യേകിച്ച് ക്യാന്‍സര്‍ പേഷ്യന്റിന്റെ ശരീരത്തിലുണ്ടോ എന്നറിയാനുള്ള ടെസ്റ്റ് അവര്‍ ചെയ്തു.

പക്ഷേ ഇവര്‍ ഇതൊക്കെ ചെയ്തപ്പോഴത്തേക്കും എന്റെ വൈഫിന് ഉണ്ടാകേണ്ടുന്ന തകരാറുകള്‍ ഒക്കെ ആര്‍.സി.സിയില്‍ വെച്ചുതന്നെ ഉണ്ടായിട്ടുണ്ടായിരുന്നു. അങ്ങനെ പതിനെട്ടാം തീയതി രാവിലെ എന്റെ ഭാര്യ മരണപ്പെട്ടു. ആര്‍.സി.സിയിലെ ചികിത്സാപ്പിഴവാണ് അവിടുത്തെ ഡോക്ടര്‍മാരുടെ ചികിത്സയിലുള്ള ഇഗ്നൊറന്‍സ് അല്ലെങ്കില് നെഗ്ലിജെന്‍സ് കാരണമാണ് എന്റെ വൈഫ് മരിച്ചതെന്ന് ഞാന്‍ പൂര്‍ണ്ണമായിട്ട് വിശ്വസിക്കുന്നു. ഇതിന് ഉത്തരം പറയേണ്ടത് ആരാണെന്ന് പ്രിയപ്പെട്ടപ്പവരെ നിങ്ങള് തന്നെ ആലോചിച്ചിട്ട് പറയുക”

വീഡിയോ കാണാം

ആലപ്പുഴ: ആര്‍സിസിയില്‍ നിന്ന് എച്ച്‌ഐവി ബാധിച്ചുവെന്ന് സംശയിച്ച കുട്ടി മരിച്ചു. 13 മാസമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. പനിബാധയെത്തുടര്‍ന്ന് ആലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ന്യൂമോണിയ ബാധ സ്ഥിരീകരിച്ചതോടെ കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു.

ബുധനാഴ്ച ഉച്ചയോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. 2017 മാര്‍ച്ച് ഒന്നിനാണ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് റഫര്‍ ചെയ്ത കുട്ടിയെ ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് നടത്തിയ രക്തമാറ്റത്തിലൂടെ കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായെന്നാണ് ആരോപണം ഉയര്‍ന്നത്.

എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ചെന്നൈ റീജിയണല്‍ ലാബില്‍ വെച്ച നടത്തിയ പരിശോധനയിലും ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡല്‍ഹിയിലേക്ക് രക്ത സാമ്പിള്‍ അയച്ച് ഫലത്തിനായി കാത്തിരിക്കുന്നതിനിടെയാണ് കുട്ടി ന്യുമോണിയ ബാധ മൂലം മരണമടഞ്ഞത്.

ഇന്ന് രാവിലെ കാസര്‍കോട് കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും ബന്ധുക്കളില്ലാതെ ആണ്‍കുട്ടിയെ കിട്ടി… വെള്ള ഷര്‍ട്ടും നീല പാന്റ്റും ധരിച്ച് തെരുവിൽ അലഞ്ഞു തിരിഞ്ഞു നടന്ന ഈ പിഞ്ചോമനയുടെ ഉറ്റവർ ആരാണ്? കണ്ടാൽ നാല് വയസ് പ്രായം തോന്നും. കൊവ്വാല്‍ എ.കെ.ജി ക്ലബിനു സമീപത്ത് അലഞ്ഞു തിരിയുന്ന നിലയില്‍ നാട്ടുകാരാണ് ഇന്നുരാവിലെ കുട്ടിയെ കണ്ടത്തിയത്.

നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഹിന്ദി മാത്രം സംസാരിക്കുന്ന കുട്ടിയുടെ പേര് മോനം എന്നാണ്. അച്ഛന്റെ പേര് രാജു. കൂടുതൽ വിവരങ്ങളൊന്നും പോലീസിന് ലഭ്യമായിട്ടില്ല. കുട്ടിയെ ചൈല്‍ഡ് ലൈനിന് കൈമാറാനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഹൊസ്ദുര്‍ഗ് പൊലീസുമായി ബന്ധപ്പെടണം. നമ്പര്‍–0467–2204229.

കുട്ടികളെ തട്ടികൊണ്ട് പോകുന്ന പതിവാകുന്ന സാഹചര്യത്തിൽ ഇത്തരമൊരു സംഭവം എല്ലാരേയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved