കടംകേറി ജീവിതം വഴിമുട്ടിയപ്പോഴാണ് സിനിമയിലേക്ക് തിരിച്ചു വന്നതെന്ന് നടി ചാര്‍മിള. ബുദ്ധിമുട്ടിലായിരിക്കുന്ന സമയത്ത് തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ പിന്തുണ വലിയ ആശ്വാസം തന്നുവെന്ന് നടി വെളിപ്പെടുത്തി. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമായിരുന്ന ചാര്‍മിള. മലയാളം, തമിഴ്, കന്നട തുടങ്ങിയ നിരവധി ഭാഷകളില്‍ നടിയായും സഹനടിയായും വേഷമിട്ടുണ്ട്.
സിനിമയിലേക്കുള്ള തിരിച്ചുവരവിന് പ്രധാന കാരണം കുടുംബത്തിനുണ്ടായിരുന്ന കടബാധ്യതയാണെന്ന് നടി പറയുന്നു. സിനിമയില്‍ ശോഭിച്ചിരുന്ന സമയത്ത് ധാരാളം പണം ലഭിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ നിന്നുള്ള വരുമാനം ലഭിക്കാതെയായതിന് ശേഷം കൈയ്യിലുണ്ടായിരുന്നതെല്ലാം ഒരോന്നായി നഷ്ടപ്പെട്ടു. വിവാഹ മോചനത്തിന് ശേഷമാണ് സ്വത്തുക്കളെല്ലാം തനിക്ക് നഷ്ടപ്പെട്ടു കഴിഞ്ഞുവെന്ന് തിരിച്ചറിയുന്നതെന്നും നടി പറയുന്നു.
ചെറുതും വലുതുമായ ഏതാണ്ട് 60ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരത്തിന് രോഗിയായ അമ്മ മാത്രമാണ് ഇപ്പോള്‍ കൂട്ടിനുള്ളത്. ദാമ്പത്യജീവിതം തകര്‍ന്നതിന് ശേഷം നിരവധി പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയ താരത്തിന് വര്‍ണ്ണാഭമായ ഒരു ജീവിതത്തിന് ഒരു മറുപുറമുണ്ടായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തലില്‍ നിന്ന് ബോധ്യമാകുന്നത്.
അള്‍ജിയേഴ്‌സ്: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഇരുന്നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് വിവരം. അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫാറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടമുണ്ടായത്.
പറന്നുയര്‍ന്ന ഉടന്‍ തന്നെ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അള്‍ജീരിയന്‍ വ്യോമസേനാത്താവളമാണ് ഇത്.
നാലു വര്‍ഷം മുന്‍പും ഇതിനു സമാനമായ അപകടം അള്‍ജീരിയയില്‍ ഉണ്ടായിരുന്നു. 77 പേരാണ് ഈ അപകടത്തില്‍ കൊല്ലപ്പെട്ടത്. സൈനികരും കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന വിമാനമാണ് അന്ന് തകര്‍ന്നു വീണത്.
വിപ്ലവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി ജയരാജന്‍ പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ലഭ്യമാവട്ടെ. ഭക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററു മന്ത്രിമാരും നേതാക്കളും ചെയ്ത തെറ്റുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ലെന്നും കെ.സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്ലീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മറ്റ് മതസ്ഥര്‍ക്ക് നമാസ് നടത്താനും റമളാന്‍ നൊയമ്പ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്യമുണ്ടെങ്കില്‍ ജയരാജനാകാമെന്നും സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇ.പി ജയരാജന് അഭിനന്ദനങ്ങളും ആശംസകളും. ഭയമാണ് ഭക്തിക്ക് നിദാനങ്ങളിലൊന്ന്. നിഷ്‌കാമ ഭക്തിയുമുണ്ട്. കാമ്യഭക്തിയുമുണ്ട്. കലിയുഗത്തില്‍ ഈശ്വര പ്രാര്‍ത്ഥനക്കാണ് കൂടുതല്‍ പ്രാധാന്യം. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങള്‍ നടക്കണമെങ്കില്‍ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നതാണ് കരണീയമെന്ന് ഭക്തര്‍ കരുതുന്നു. അചഞ്ചലയായ വിശ്വാസത്തോടെ ദൈവത്തിങ്കല്‍ അഭയം പ്രാപിക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടും.
മുഴക്കുന്നിലെ മൃദംഗശൈലേശ്വരീദേവി അത്ഭുത സിദ്ധികളുള്ള ദേവിയാണ്. അഹിന്ദുവായ അലക്‌സാണ്ടര്‍ ജേക്കബ് തന്നെ അതു സാക്ഷ്യപ്പെടുത്തിയത് ഈയിടെ നാമെല്ലാവരും കേട്ടതാണ്. മാത്രമല്ല കേരളത്തിലെ ദേവീക്ഷേത്രങ്ങളുടെ മൂലസ്ഥാനങ്ങളിലൊന്നായിട്ടാണ് ആചാര്യന്‍മാര്‍ ഈ ക്ഷേത്രത്തെ കണക്കാക്കിയിട്ടുള്ളത്. പഴശ്ശിത്തമ്പുരാന്‍ ഈ ദേവിയെ ഉപാസിച്ചിരുന്നതായി ചരിത്രത്താളുകളില്‍ കാണുന്നു. വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും നാസ്തികവാദവുമൊന്നും പറഞ്ഞു നടന്നാല്‍ കാര്യം നടക്കില്ലെന്ന് ആ പാര്‍ട്ടിയിലെ മുസ്‌ളീം കൃസ്ത്യന്‍ സഖാക്കള്‍ നേരത്തെതന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവര്‍ക്കൊക്കെ നമാസ് നടത്താനും റമളാന്‍ നൊയമ്പ് നോക്കാനും വെഞ്ചെരിപ്പു നടത്താനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ ജയരാജനും അതാവുന്നതില്‍ ഒരു തെററുമില്ല.
വിപ്‌ളവകരമായ ഈ നടപടി പരസ്യമായി സ്വീകരിച്ച ഇ.പി പ്രത്യേകം പ്രശംസയര്‍ഹിക്കുന്നു. അതിന്റെ പേരില്‍ ആരും കുത്തിത്തിരിപ്പിനു മുതിരരുത്. ജയരാജന്റെ ആഗ്രഹങ്ങളെല്ലാം സഫലമാവട്ടെ. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടട്ടെ. രാജാധികാരം കരഗതമാവട്ടെ. സൗന്ദ്യര്യരാജസമ്മാനപുത്രപൗത്രാദിസമ്പത്തുകള്‍ ലഭ്യമാവട്ടെ. ഭുക്തിയും മുക്തിയും ഫലപ്രദമായിത്തീരട്ടെ. മററുമന്ത്രിമാരും നേതാക്കളും ചെയ്ത തെററുകളുമായി താരതമ്യം ചെയ്തുനോക്കിയാല്‍ ജയരാജന്‍ ചെയ്തത് അത്രവലിയ അപരാധമൊന്നുമല്ല.
ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് ഇന്ത്യയില്‍ നിന്നും യുഎഇയിലേക്ക് മാറ്റി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതു സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിച്ചു. പാകിസ്ഥാനെ ഇന്ത്യയില്‍ കളിപ്പിക്കാന്‍ ബിസിസിഐയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബായിലും, അബുദാബിയിലുമായി സെപ്റ്റംബര്‍ 13-28 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ഐസിസിയിലെ എല്ലാ അംഗ രാജ്യങ്ങളും ഈ തീരുമാനത്തെ പിന്തുണച്ചു. അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ വേദി മാറ്റണമെന്ന് ബിസിസിഐയാണ് ആവശ്യപ്പെട്ടത്. ഏതെങ്കിലും പൊതുവേദിയില്‍ പാകിസ്ഥാനെതിരെ കളിക്കാന്‍ ബിസിസിഐയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
പാകിസ്ഥാനെ ഇന്ത്യയില്‍ കളിക്കാന്‍ അനുവദിക്കുന്ന കാര്യം ഒരിക്കലും നടപ്പില്ലെന്ന് ബിസിസിഐ തന്നെ വ്യക്തമാക്കിയിരുന്നു. പൊതുജനാഭിപ്രായം കൂടി മാനിച്ചാണിത്. ഇംഗ്ലണ്ടിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി എത്തുക. അതേസമയം കളി നടക്കുന്നത് യുഎയിലാണെങ്കിലും ഗേറ്റ് കളക്ഷന്‍ ബിസിസിഐയ്ക്കും, സംപ്രേക്ഷണാവകാശം സ്റ്റാര്‍ ഗ്രൂപ്പിനും തന്നെയായിരിക്കും.
എമിറേറ്റ് ക്രിക്കറ്റ് ബോര്‍ഡിന് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള തുക മാത്രമാണ് നല്‍കുക. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള പൗരന്‍മാര്‍ വലിയ തോതില്‍ ജോലി ചെയ്യുന്ന സ്ഥമെന്ന പരിഗണനയാണ് യുഎഇയ്ക്ക് നറുക്കുവീഴാന്‍ കാരണം. കൂടാതെ ഗള്‍ഫിലെ 1 ദിര്‍ഹം ഇന്ത്യയിലെ 18 രൂപയ്ക്കടുത്താണ്. ഈ വരുമാനത്തില്‍ കൂടി കണ്ണുവെച്ചാണ് ബിസിസിഐ ഈ നീക്കം മുന്നോട്ട് വെച്ചതും നടപ്പാക്കിയതും.
കൊച്ചി: ഹാരിസണ്‍സ് പ്ലാന്റേഷന്‍സ് കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം സംബന്ധിച്ച വിധി പ്രസ്താവിച്ചിരിക്കുന്നത്. ഹാരിസണ്‍സ് അന്യായമായി കൈവശപ്പെടുത്തിയിരിക്കുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഇതോടുകൂടി നിര്‍ത്തി വെക്കേണ്ടി വരും.
കേസില്‍ മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ നല്‍കിയ ഹര്‍ജിയും കോടതി തളളി. ഇവര്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അറിയിച്ചു. പൊതുജനങ്ങളുടെ സമ്മര്‍ദ്ദമുണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങളെടുക്കരുതെന്ന് കോടതി വിധിയില്‍ പറഞ്ഞു.
കേസിന്റെ നടത്തിപ്പിനായി ഒന്നുമറിയാത്ത ഗവ. പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ ഏല്‍പ്പിച്ചിരുന്നതെന്നും ഒരുതുണ്ട് ഭൂമിപോലും സര്‍ക്കാരിന് തട്ടിപ്പുകാരില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും മുന്‍ റവന്യൂ പ്ലീഡര്‍ സുശീലാ ഭട്ട് വിമര്‍ശിച്ചു. നിലവില്‍ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ഭൂരഹിതരുടെ അവസ്ഥ തുടരുമെന്നും സുശീലാ ഭട്ട് പറഞ്ഞു.
ഇനി ചോദ്യം ഇങ്ങനെ !!! എങ്ങിനെ ചോദ്യം ചെയ്യും. ? ചോദ്യം ചെയ്താല്‍ ചിക്കന്‍ പോക്സ് പകരുമോ.? ചോദ്യം ചെയ്യാതെ എങ്ങനെ കേസ് തെളിയിക്കും…?
അലിഭായിയെ അറസ്റ്റ് ചെയ്തതോടെ റേഡിയോ ജോക്കി കൊലക്കേസിലെ പ്രതിയെ പിടിക്കുകയെന്ന പൊലീസിന്റെ വലിയ തലവേദനയ്ക്കാണ് പരിഹാരമായിരിക്കുന്നത്. എന്നാല്‍ അലിഭായിയെ അറസ്റ്റ് ചെയ്തത് അതിലും വലിയ തലവേദനയായിരിക്കുകയാണ്. അലിഭായിയെ അറസ്റ്റ് ചെയ്തതോടെ ചിക്കന്‍ പോക്സ് ഭീതിയാണ് അന്വേഷണസംഘമെല്ലാം.
സംഭവം മറ്റൊന്നുമല്ല, ഖത്തറില്‍ നിന്ന് അലിഭായി പറന്നിറങ്ങിയത് ചിക്കന്‍ പോക്സുമായാണ്. മുഖത്തും ദേഹത്തുമെല്ലാം വടുക്കളുണ്ട്. മരുന്ന് കഴിക്കുന്നുണ്ടെന്ന് തുറന്ന് പറയുകയും ചെയ്തു.
ഇങ്ങനെ വിഷമിച്ചിരിക്കുമ്പോഴാണ് പിടിച്ചതിലും വലുതാണ് അളയിലെന്ന പഴഞ്ചൊല്ല് പോലെ ചിക്കന്‍ പോക്സ് വീണ്ടും വില്ലനായി. അലിഭായിക്ക് മാത്രമല്ല, ഈ കേസില്‍ ഇപ്പോള്‍ പിടിച്ചിരിക്കുന്ന രണ്ട് പ്രതികള്‍ക്ക് കൂടി ചിക്കന്‍ പോക്സാണ്. സ്വാതി സന്തോഷിനും യാസിന്‍ അബൂബക്കറിനും. ഇതോടെ കേസ് അന്വേഷിക്കുന്നവരെയെല്ലാം ചിക്കന്‍ പോക്സ് കീഴടക്കുമെന്ന ആശങ്ക സജീവമായി. പക്ഷെ കോടതിയില്‍ ഹാജരാക്കും മുന്‍പ് ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ചിക്കന്‍ പോക്സ് ഭീതിമാറ്റിവച്ച് പ്രതിയുമായി അടുത്തിടപഴകുകയാണ് അന്വേഷണസംഘം.
ചിക്കന്‍ പോക്സ് ആശങ്കയ്ക്കൊപ്പം മറ്റൊരു കേസിലും കിട്ടാതെ മെഡിക്കല്‍ തെളിവ് കൂടിയാണെന്നതാണ് മറ്റൊരു യാഥാര്‍ഥ്യം. രാജേഷിനെ കൊല്ലാനുള്ള ഗൂഡാലോചനയ്ക്കായി ഒരുമിച്ച് കൂടിയപ്പോള്‍ യാസിന് അബുബക്കറിന് ചിക്കന്‍ പോക്സുണ്ടായിരുന്നു. അത് പകര്‍ന്നതാണ് അലിഭായിക്കും സ്വാതി സന്തോഷിനുമെല്ലാം. അതുകൊണ്ട് തന്നെ ഇവര്‍ ഒരുമിച്ചുണ്ടായിരുന്ന എന്നതിന് ഒറു തെളിവ് കൂടിയായി.
ഇനി പിടിയിലാകാനുള്ള അപ്പുണ്ണിയെ കിട്ടുമ്പോളറിയാം. അയാള്‍ക്കും ചിക്കന്‍ പോക്സുണ്ടോയെന്ന്. എന്തായാലും അപൂര്‍വ ക്വട്ടേഷന്‍ കൊലയില്‍ കൗതകം നിറഞ്ഞ ആശങ്കയായിരിക്കുകയാണ് ചിക്കന്‍ പോക്സ്.
പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് ലോകം നടുങ്ങിയ സംഭവം അരങ്ങേറിയത്. മരുന്നായി സലൈന്‍ ലായനി നല്‍കുന്നതിന് പകരം ഫോര്‍മാലിന്‍ മാറി ഉപയോഗിച്ച് ഡോക്ടര്‍മാര്‍ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. സാധാരണ മൃതദേഹങ്ങള്‍ എംബാം ചെയ്യാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കാറുള്ളത്. റഷ്യന്‍ ന്യൂസ് ഏജന്‍സി ടാസ്സ് ആണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
അണ്ഡാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനായി എത്തിയതായിരുന്നു എക്കാത്തറീന ഫെദ്യേവ. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് സലൈൻ ലായനിയും ഫോർമാലിനും തമ്മിൽ മാറി പോയത്. അപകടം ശ്രദ്ധയിൽ പെട്ടതോടെ ഫെദ്യേവയുടെ വയർ വൃത്തിയാക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ആന്തരികാവയങ്ങളെല്ലാം പ്രവർത്തന രഹിതമായി. വ്യാഴായ്ച ഫദ്യേവ മരണത്തിനു കീഴടങ്ങി. ലേബല്‍ വായിക്കാതെ ആശുപത്രി ജീവനക്കാര്‍ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുളള രണ്ട് ദിവസങ്ങൾ ഭീകരമായിരുന്നു. കഠിനമായ വേദനകളിലൂടെയാണ് അവൾ കടന്നു പോയത്. അവൾ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് ഞങ്ങൾ അതീയായി പ്രാർത്ഥിച്ചിരുന്നു. പക്ഷേ അവളുടെ ശരീരത്തിൽ പ്രവേശിച്ച വിഷത്തെ പുറന്തളളാൻ അവരുടെ ശരീരത്തിനായില്ല. അതിക്രൂരവും വേദനിപ്പിക്കുന്നതുമായിരുന്നു ഡോക്ടർമാരുടെ സമീപനം. അശ്രദ്ധ സംഭവിച്ചിട്ടും അവൾക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ അവർക്ക് കഴിഞ്ഞതുമില്ല– ഫദ്യേവയുടെ ഭര്‍തൃ മാതാവായ വാലന്റീന ഫെദ്യേവ പറഞ്ഞു. സംഭവം ലോക വ്യാപകമായി ഏറെ വാര്‍ത്തയായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു.
ആധുനിക കാലഘട്ടത്തിലെ ദമ്പതികളില്‍ മിക്കവരും ഒന്നോ രണ്ടോ കുട്ടികളെ മാത്രം വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നവരാണ്. തിരക്കു പിടിച്ച ലോകത്ത് കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ ദമ്പതികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്‌നങ്ങളും ഇതിനോട് അനുബന്ധമായി കിടക്കുന്ന വസ്തുതകളാണ്. എന്നാല്‍ 44കാരിയായ ലിയറ്റ് റെബാക്ക് അമ്മമാര്‍ക്കിടയിലെ അദ്ഭുതമാണ്. റെബാക്കിനും ഭര്‍ത്താവ് ഡേവിഡ് റെബാക്കിനും 16 കുട്ടികളുണ്ട്. ഇത്രയധികം കുട്ടികളെ വളര്‍ത്തുന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് റെബാക്ക ചിരിച്ചുകൊണ്ട് പറയും. കുട്ടികളെ പ്രസവിക്കുകയെന്നത് ലോകത്തിലെ തന്നെ മികച്ച പ്രവൃത്തികളിലൊന്നാണെന്ന് റെബാക്ക വിശ്വസിക്കുന്നു.
ഡേവിഡുമായുള്ള റെബാക്കയുടെ വിവാഹം നടക്കുന്നത് ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വിവാഹ ശേഷം 12 കുട്ടികള്‍ക്ക് ഈ അമ്മ ജന്മം നല്‍കി. കുട്ടികളെ വളര്‍ത്താനുള്ള അതീവതാല്‍പര്യം മൂലം ഈ ദമ്പതികള്‍ പിന്നീട് 4 പേരെ ദത്തെടുക്കുകയും ചെയ്തു. ചാരിറ്റി പ്രവര്‍ത്തകര്‍ കൂടിയായ റെബാക്ക ദമ്പതികള്‍ തങ്ങളുടെ കുട്ടികള്‍ക്കൊപ്പം അതീവ സന്തോഷത്തിലാണ് കഴിയുന്നത്. കുട്ടികളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകളെയും പ്രശ്‌നങ്ങളെയും വളരെ ക്രിയാത്മകമായി സമീപിക്കുന്ന ഇവര്‍ക്ക് മക്കളുടെ എണ്ണം ഒരു പ്രതിസന്ധിയും സൃഷ്ടിക്കുന്നില്ല. തന്റെ 21-ാമത്തെ വയസ്സിലാണ് റെബാക്ക ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുന്നത്. മൂത്തകുട്ടിക്ക് 22 വയസും ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം 2 വയസുമാണ്. ഇവരുടെ വിദ്യാഭ്യാസ കാര്യത്തിലും മറ്റു കാര്യങ്ങളിലും ഇരുവരും അതീവ ശ്രദ്ധ ചെലുത്താറുണ്ട്.
44 വര്‍ഷത്തെ ജീവിതത്തിനിടയില്‍ 10 വര്‍ഷക്കാലം റെബാക്കിന് ഗര്‍ഭ കാലഘട്ടമായിരുന്നു. ഇത്രയും കാലഘട്ടം ഗര്‍ഭിണിയായിരുന്ന സ്ത്രീകള്‍ ആധുനിക കാലഘട്ടത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായിരിക്കും. കുട്ടികളുടെ പരിചരണത്തെക്കുറിച്ചും രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും റെബാക്ക് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. മാതാപിതാക്കളും കുട്ടികളുമായും ബന്ധപ്പെട്ട നിരവധി ടിപ്പുകളുമായി യൂട്യൂബ് ചാനലുകളിലും റെബാക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇത്രയധികം കുട്ടികള്‍ക്ക് ഹോം സ്‌കൂളിംഗ് നടത്താനും സമയം കണ്ടെത്താന്‍ ഈ അമ്മയ്ക്ക് കഴിയുന്നുവെന്നതാണ് ഇവരുടെ പ്രധാന പ്രത്യേകത. ഒരു കുട്ടിയെ വളര്‍ത്താന്‍ ബുദ്ധിമുട്ടുന്നവരുള്ള ഈ കാലഘട്ടത്തില്‍ റെബാക്ക് അദ്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന അമ്മയാണ്.
ബൈക്കില്‍ നിന്ന് തെറിച്ച് വീണ ഭാര്യയുടെ ദേഹത്ത് കൂടി ഭര്‍ത്താവ് ഓടിച്ചിരുന്ന വാഹനം കയറിയിറങ്ങി. വെസ്റ്റ് വെയില്‍സിലെ പെന്നി ബ്രിഡ്ജിന് സമീപത്തുള്ള എ4075 പാതയിലാണ് 46കാരിയായ വനേസയുടെ ജീവനെടുത്ത അപകടം നടന്നത്. മുന്നിലെത്തിയ കാറില്‍ നിന്ന രക്ഷപ്പെടാന്‍ മോട്ടോര്‍ബൈക്ക് ബ്രേക്ക് ചെയ്ത വനേസ റോഡിലേക്ക് തെറിച്ചു വീഴുകയും ഭര്‍ത്താവ് ജിം മക് അലൂണ്‍ ഓടിച്ചിരുന്ന മോട്ടോര്‍ ബൈക്ക് ഇവരുടെ ശരീരത്തിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വനേസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് വളരെക്കാലം ചികിത്സയിലായിരുന്ന ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍ കൂടിയായ വനേസ. രോഗം മാറിയതിന്റെ സന്തോഷം പങ്കിടാന്‍ ഭര്‍ത്താവ് ജിമ്മിനൊപ്പം ഒരു ചെറിയ റൈഡ് പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
അവസാനഘട്ട കീമോ തെറാപ്പിയും പൂര്‍ത്തിയാക്കിയതിന് ശേഷം ആദ്യമായിട്ടാണ് ഭര്‍ത്താവുമൊന്നിച്ച് വനേസ പുറത്തിറങ്ങുന്നത്. കാന്‍സറിനെ ചെറുത്ത് തോല്‍പ്പിച്ചെങ്കിലും കൂടുതല്‍ കാലം ജീവിക്കാന്‍ അവര്‍ക്ക് വിധിയുണ്ടായിരുന്നില്ല. വനേസയുടെ ബൈക്കിന് തൊട്ടുപിന്നിലായി വാഹനമോടിച്ചിരുന്ന ജിമ്മിന് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പ് വാഹനം ഇടിച്ചു കഴിഞ്ഞിരുന്നു. വളരെ ഇടുങ്ങിയ വളവുകള്‍ ഉള്ള പ്രദേശമാണ് എ4075 പാത. ഈ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ അതീവ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടായേക്കും. വനേസയുടെ എതിരെ വന്ന ഒരു വോക്‌സ്‌ഹോള്‍ കോഴ്‌സയാണ് അപകടത്തിന് കാരണമായിരിക്കുന്നത്. വളവില്‍വെച്ച് ഒരു ട്രാക്ടറിനെ മറികടക്കാന്‍ ശ്രമിച്ച കോഴ്‌സ വനേസയുടെ ബൈക്കിന് തൊട്ടു മുന്നിലെത്തുകയും വനേസ അപകടത്തില്‍പ്പെടുകയുമായിരുന്നു.
അപകടം കോഴ്‌സ ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്ന് കണ്ടെത്തിയ കോടതി ജൂറി ഇയാള്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. വനേസയുടെ മരണം കുടുംബത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചതെന്ന് മകള്‍ റബേക്ക പ്രതികരിച്ചു. കുടുംബത്തെയാകെ ശൂന്യതയിലാഴ്ത്തിയാണ് അമ്മ പോയത്. ജിമ്മിന്റെ വീടും ബിസിനസുമെല്ലാം മരണത്തിന് ശേഷം തകര്‍ന്നു. ഞങ്ങളുടെ കുടുംബം അനാഥമായെന്നും റബേക്ക പറഞ്ഞു. ഞങ്ങള്‍ക്കുണ്ടായ നഷ്ടം വിശദീകരിക്കാന്‍ കഴിയാത്തതാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.
യുകെയിലെ മോട്ടോര്‍വേകളിലെ ഗതാഗതത്തിരക്കുകള്‍ കുറയ്ക്കുന്നതിനായി അവതരിപ്പിച്ചിരിക്കുന്ന സംവിധാനമാണ് സ്മാര്‍ട്ട് മോട്ടോര്‍വേകള്‍. ഏഴ് ഇംഗ്ലീഷ് മോട്ടോര്‍വേകളിലായി 20 സെക്ഷനുകളാണ് ഇപ്പോള്‍ സ്മാര്‍ട്ട് മോട്ടോര്‍വേകളായി മാറ്റിയിരിക്കുന്നത്. 6 ഇടങ്ങളില്‍ ഇവയുടെ നിര്‍മാണം പുരോഗമിക്കുന്നു. 18 ഇടങ്ങള്‍ കൂടി സ്മാര്‍ട്ട് വേകളാക്കി മാറ്റാന്‍ പദ്ധതിയുണ്ട്. തിരക്കുള്ള സമയങ്ങളില്‍ കാറുകള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറുകളിലൂടെ സഞ്ചരിക്കാന്‍ അനുമതി നല്‍കുകയും ക്യാമറകളിലൂടെയും സ്പീഡ് സൈനുകളിലൂടെയും ഗതാഗതം നിയന്ത്രിക്കുകയുമാണ് ഈ പാതകളിലെ രീതി.
ഒരു അധിക ലെയിന്‍ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തികവും പാരിസ്ഥിതികവുമായ നഷ്ടം ഒഴിവാക്കിക്കൊണ്ട് മോട്ടോര്‍വേകളുടെ ശേഷി 33 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ സ്മാര്‍ട്ട് വേകള്‍ക്ക് കഴിയും. വാഹനങ്ങളുടെ എണ്ണം കൂടുകയും ദീര്‍ഘകാലമായി റോഡുകളില്‍ കാര്യമായ തുക വകയിരുത്താതിരിക്കുകയും ചെയ്തതിലൂടെ സംജാതമാകുന്ന ഗതാഗതക്കുരുക്കുകള്‍ പ്രതിവര്‍ഷം വരുത്തിവെക്കുന്ന 2 ബില്യന്‍ പൗണ്ടിന്റെ നഷ്ടം കുറയ്ക്കാനും സ്മാര്‍ട്ട് വേകള്‍ സഹായിക്കും.
മൂന്ന് വിധത്തിലുള്ള സ്മാര്‍ട്ട് വേകളാണ് നിലവിലുള്ളത്.
1 കണ്‍ട്രോള്‍ഡ് മോട്ടോര്‍വേ
സ്പീഡ് ലിമിറ്റുകള്‍ ഒരു റീജിയണല്‍ ട്രാഫിക് സെന്ററിലുടെ നിയന്ത്രിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബ്രേക്ക്ഡൗണുകള്‍ പോലെയുള്ള എമര്‍ജന്‍സികളില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ ഉപയോഗിക്കാന്‍ മാത്രമേ ഇവിടെ അനുവാദം ലഭിക്കുകയുള്ളു. എം25ന്റെ വെസ്‌റ്റേണ്‍ സെക്ഷനാണ് ഉദാഹരണം.
2. ഹാര്‍ഡ് ഷോള്‍ഡര്‍ റണ്ണിംഗ്
പീക്ക് ടൈമില്‍ വാഹനങ്ങള്‍ക്ക് ഹാര്‍ഡ് ഷോള്‍ഡറിലൂടെ മാത്രമേ കടന്നുപോകാന്‍ ഇവിടെ അനുവാദമുള്ളു. അനുവദിച്ചിരിക്കുന്ന ഷോള്‍ഡറിന് മുകളിലുള്ള ഗാന്‍ട്രിയില്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്റര്‍ ഒരു സ്പീഡ് ലിമിറ്റ് സിഗ്നല്‍ നല്‍കും. ഉപയോഗത്തിന് അനുമതിയില്ലാത്ത ഷോള്‍ഡറിന് ചുവന്ന എക്‌സ് അടയാളവും നല്‍കിയിരിക്കും. ഇത്തരം എക്‌സ് അടയാളത്താല്‍ വിലക്കിയിരിക്കുന്ന ഷോള്‍ഡറിലൂടെ കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്ന് പിഴയീടാക്കുന്നതാണ്. ബ്രേക്ക്ഡൗണുകള്‍ക്കായി നിശ്ചിത ദൂരങ്ങളില്‍ എമര്‍ജന്‍സി റെഫ്യൂജി ഏരിയകള്‍ സ്ഥാപിക്കുകയും ചെയ്യും.
3. ഓള്‍ ലെയിന്‍സ് റണ്ണിംഗ്
ഈ മേഖലകളില്‍ ഹാര്‍ഡ് ഷോള്‍ഡര്‍ എല്ലാ സമയത്തും നോര്‍മല്‍ ലെയിനായി പ്രവര്‍ത്തിക്കും. ഇവിടെയും ഇആര്‍എകള്‍ നല്‍കുന്നതാണ്.
ഇആര്‍എ (എമര്‍ജന്‍സി റെഫ്യൂജ് ഏരിയ)
സ്മാര്‍ട്ട് മോട്ടോര്‍വേകളിലെ ഇആര്‍എകള്‍ എക്കാലത്തും വിവാദമായിട്ടുണ്ട്. ആദ്യകാലത്ത് ഓരോ 500-800 മീറ്ററുകളില്‍ ഇവ സ്ഥാപിക്കുമായിരുന്നു. 2013ല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് പുതിയ സ്മാര്‍ട്ട് വേകള്‍ ഓള്‍ ലെയിന്‍ റണ്ണിംഗ് രീതിയിലുള്ളവയായിരിക്കുമെന്ന് തീരുമാനിച്ചു. ഇആര്‍എകള്‍ 2.5 കിലോമീറ്ററുകള്‍ക്കിടയില്‍ സ്ഥാപിക്കാനായിരുന്നു പരിപാടി. അപകടങ്ങള്‍ നടക്കുന്നയിടങ്ങളില്‍ എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് എത്തിച്ചേരാന്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കി. 2018ല്‍ ഇആര്‍എകള്‍ തമ്മിലുള്ള ദൂരം ഒരു മൈല്‍ മാത്രമാക്കി ചുരുക്കാന്‍ ഹൈവേയ്‌സ് ഇംഗ്ലണ്ട് തീരുമാനിച്ചു. അത്തരം മേഖലകള്‍ ഓറഞ്ച് നിറത്തില്‍ തിരിക്കാനും തീരുമാനമായി.
പാലിക്കേണ്ട നിയമങ്ങള്‍
എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് വേണ്ടി മാത്രമാണ് ഇആര്‍എകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയില്‍ നിര്‍ത്തിക്കഴിഞ്ഞാല്‍ മോട്ടോര്‍വേയില്‍ തിരികെ പ്രവേശിക്കുന്നതിന് അധികൃതരുടെ അനുവാദത്തിനായി കാത്തു നില്‍ക്കണം. ഗാന്‍ട്രിയില്‍ എക്‌സ് അടയാളം പതിച്ചിരിക്കുന്ന ലെയിനിലൂടെ സഞ്ചരിക്കുന്നത് ശിക്ഷാര്‍ഹമാണ്. നിലവില്‍ പോലീസ് ഒരു വാര്‍ണിംഗ് ലെറ്റര്‍ മാത്രമായിരിക്കും നല്‍കുന്നതെങ്കിലും ഫൈനുകള്‍ ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഉടന്‍തന്നെ നിലവില്‍ വരും.