Latest News

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ വ​നി​ത ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സി​ന് വ്യ​ക്ത​മാ​യ വി​വ​രം ല​ഭി​ച്ചു. പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ര​ണ്ട് ദി​വ​സ​ത്തി​ന​കം രേ​ഖ​പ്പെ​ടു​ത്തും. കോ​വ​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​രാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞി​ട്ടു​ണ്ട്.

ലി​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി. മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ലി​ഗ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്.

പോ​ത്ത​ൻ​കോ​ട്ട് നി​ന്നും കോ​വ​ള​ത്ത് ഓ​ട്ടോ​യി​ലെ​ത്തി​യ ലി​ഗ​യെ ഗൈ​ഡ് ച​മ​ഞ്ഞ് സൗ​ഹൃ​ദം കൂ​ടി​യെ​ത്തി​യ ആ​ൾ മ​യ​ക്ക് മ​രു​ന്ന് ക​ല​ർ​ത്തി​യ സി​ഗ​റ​റ്റ് ന​ൽ​കി കൂ​ട്ടി​ക്കൊ​ണ്ട് പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ലി​ഗ​യ്ക്ക് മ​യ​ക്ക് മ​രു​ന്ന് ക​ല​ർ​ത്തി​യ സി​ഗ​റ​റ്റ് ന​ൽ​കി​യ ആ​ളും ഇ​യാ​ളു​ടെ സ​ഹാ​യി​യും പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്.

ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും മ​റ്റ് തെ​ളി​വു​ക​ളും ല​ഭി​ച്ച ശേ​ഷം ര​ണ്ട് ദി​വ​സ​ത്തി​ന​കം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ അ​ഭി​മാ​ന പ്ര​ശ്ന​മാ​യാ​ണ് ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പോ​ലീ​സ് സം​ഘം ന​ട​ത്തു​ന്ന​ത്. പ​ഴു​ത​ട​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് പോ​ലീ​സ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ൾ പു​റ​ത്താകു​ന്ന​ത് കേ​സി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കാ​ൻ ഇ​ട​യാ​കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം.

ലി​ഗ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നാ​യി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് വ​ച്ചാ​ണ് യോ​ഗം ചേ​രു​ന്ന​ത്. യോ​ഗ​ത്തി​ന് ശേ​ഷം പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​യു​ന്ന​ത്.

ലി​ഗ​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട വാ​ഴ​മു​ട്ട​ത്തെ കു​റ്റി​ക്കാ​ട്ടി​ന് സ​മീ​പം ചീ​ട്ടു​ക​ളി​യും മ​ദ്യ​പാ​ന​വും പ​തി​വാ​ക്കി​യി​രു​ന്ന​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ല​ഭി​ച്ച വി​വ​ര​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്. ലി​ഗ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് നേ​ര​ത്തെ ല​ഭി​ച്ചി​രു​ന്നു.

ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തണമെന്നുള്ള ആവശ്യം ഏറെക്കാലമായി ഉയര്‍ന്നുകേള്‍ക്കുന്നതാണ്.എന്നാല്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മറ്റിയെ ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താനോ കായിക ഇനിമായി ഉള്‍പ്പെടുത്താനോ അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡിന്റെ ഭാഗത്തു നിന്നും വലിയതോതിലുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ല എന്ന് നിസംശയം പറയാം.

എന്നാല്‍ ക്രിക്കറ്റ് ആരാധകരുടെ ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമാകുന്നു. ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുളള ശ്രമത്തിലാണ് ഇപ്പോള്‍ ഐ സി സി. 2028ല്‍ ലോസ് ആഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിനെ മത്സരയിനമാക്കാനായുള്ള പരിശ്രമത്തിലാണ് ഐസിസി ഇപ്പോള്‍ . ഒളിമ്പിംക്‌സ് പ്രവേശനത്തിനായി ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളെല്ലാം ഒരുപോലെ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഐസിസി ചീഫ് എക്സിക്യുട്ടീവ് ഡേവ് റിച്ചാഡ്സണ്‍ പറഞ്ഞു.

‘ ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയെങ്കിലും എല്ലാരാജ്യങ്ങളും അതിനായുള്ള ശ്രമം തുടങ്ങണം.
2024ലെ പാരീസ് ഒളിമ്പിക്സില്‍ നമ്മള്‍ ഇക്കാര്യം അവതരിപ്പിക്കും. തുടര്‍ന്നുള്ള ഒളിമ്പിക്സുകളിലെങ്കിലും ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെങ്കില്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്’അദ്ദേഹം വ്യക്തമാക്കി. ടി20 ഫോര്‍മാറ്റ് ക്രിക്കറ്റില്‍ കൂടുതല്‍ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തിയതോടെ ഈ രാജ്യങ്ങളുടെ പിന്തുണ ഐസിസിക്ക് ഉണ്ടാകും. ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ പോകുന്നത് ഇന്ത്യയേ പോലുള്ള രാജ്യങ്ങളാകും.

ലോകത്ത് ക്രിക്കറ്റ് കളിക്കുന്ന ടീമുകളുളള രാജ്യങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ വന്‍ ഇളവാണ് ഐ സി സി വരുത്തിയത്. കുട്ടിക്രിക്കറ്റ് കളിക്കാനുളള പദവി അംഗരാഷ്ട്രങ്ങളായ 104 രാജ്യങ്ങള്‍ക്ക് അനുവദിച്ച് വിപ്ലവകരമായ മാറ്റമാണ് ഐസിസി വരുത്തിയത്. . 2019 ജനുവരി ഒന്ന് മുതലാണ് ഐസിസിയുടെ 104 അംഗരാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര ടി20 മത്സരങ്ങള്‍ കളിക്കാനാവുക.

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്തം സ്വീകരിച്ച ഒരു കുട്ടി കൂടി മരിച്ചു. കുട്ടിക്ക് എച്ചഐവി ബാധിച്ചിരുന്നുവെന്ന് ആരോപണമുണ്ട്. ഇടുക്കി സ്വദേശിയായ 14 കാരനാണ് മരിച്ചത്. എന്നാല്‍ കുട്ടി രക്തം സ്വീകരിച്ചത് ആര്‍സിസിയില്‍ നിന്ന് മാത്രമല്ലെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. വിഷയം പരിശോധിച്ചു നടപടിയെടുക്കുമെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

പതിനായിരക്കണക്കിന് ആളുകള്‍ക്കു ചികില്‍സ നല്‍കുന്ന സ്ഥാപനമായതിനാല്‍ അപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സംഭവത്തില്‍ ആശങ്കപ്പെടാനില്ലെന്നും മന്ത്രി പ്രതികരിച്ചു. ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ചതിലൂടെ എച്ച്‌ഐവി ബാധിച്ചതായി സംശയിക്കപ്പെട്ട ഹരിപ്പാട് സ്വദേശിയായ കുട്ടി മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം. രക്താര്‍ബുദത്തിനു ചികില്‍സയിലായിരുന്ന ഇടുക്കി സ്വദേശിയായ പതിനാലുകാരന്‍ കഴിഞ്ഞ 26നാണു മരിച്ചത്.

കുട്ടിക്ക് എച്ചഐവിയുള്ളതായി ആശുപത്രിയധികൃതര്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എയ്ഡസ് കണ്‍ട്രോള്‍ സൊസൈറ്റിയും നടത്തിയ പരിശോധനയിലും എച്ച്െഎവി സ്ഥിരീകരിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്ന് കുട്ടി രക്തം സ്വീകരിച്ചിട്ടുണ്ടെന്നാണ് ആര്‍സിസി അധികൃതര്‍ പറയുന്നതെങ്കിലും മറ്റൊരിടത്തുനിന്നും രക്തം സ്വീകരിച്ചിട്ടില്ലെന്നു മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

സ്വന്തം ലേഖകൻ

ഹൃദയാഘാതത്തെ തുടർന്ന് സൗദിയിൽ മരിച്ച ചങ്ങനാശേരി സ്വദേശി രാജേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ തന്നെ നെടുമ്പശേരി വിമാനത്താവളത്തിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

സൗദി അറേബ്യയിൽ അൽഹസ്സയിൽ അൽ മോഹസൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു മരിച്ച രാജേഷ് തങ്കപ്പൻ (46 ). താമസ സ്ഥലത്തുവച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് ഒൻപതിനാണ് ചങ്ങനാശേരി മാമ്മൂട് സ്വദേശിയായ ഗൃഹനാഥൻ മരിച്ചത്.
മരണത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളുമായി പല വാതിലുകളും മുട്ടിനോക്കിയെങ്കിലും പകച്ചുനിൽക്കുകയായിരുന്നു രാജേഷിന്റെ നിർധനരായ ഭാര്യയും മക്കളും. തുടർന്ന് ജനപ്രധിനിധികളായ കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും എംഎൽഎ ആയ സിഫ് തോമസിന്റെയും ശ്രദ്ധയിൽപ്പെടുകയും അവർ വിഷയത്തിൽ ഇടപ്പെടുകയും ചെയ്യുകയായിരുന്നു. നോർക്ക ഓഫീസുമായും എംബസിയുമായും ബന്ധപ്പെട്ടതിന്റെ ശ്രമഫലം ആയി മൃതദേഹം വിട്ടുകിട്ടുകയായിരുന്നു.

ഭാര്യയും രണ്ടു മക്കളുമടങ്ങിയ കുടുബത്തിന്റെ ഏക ആശ്രയമായിരുന്നു മരിച്ച രാജേഷ്. സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കുടുംബം ഭാര്യയായ രേണുകയുടെ കുട്ടനാട്ടിലുള്ള വീടിന്റെ അടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. നീണ്ട 20 വർഷമായി സൗദിയിൽ ജോലിചെയ്തിരുന്ന രാജേഷ് കഴിഞ്ഞ ജനുവരിയിൽ ലീവിന് വന്നു മടങ്ങിയിരുന്നു.

മൃതദേഹം താമസിച്ചെങ്കിലും നാട്ടിലെത്തിയതിൽ ആ കുടുംബത്തിന് തെല്ലൊരു ആശ്വാസം ഉണ്ടെങ്കിലും, മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ പകച്ചു നിൽകുകയാണ് ആ കുടുംബം. രാജേഷിന്റെ സംസ്‍കാരം മാമ്മൂട് സഹോദരന്റെ വീട്ടുവളപ്പിൽ നാളെ നടത്തും

തിരുവനന്തപുരം: കത്വ സംഭവത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ച ദീപക് ശങ്കരനാരായണനെതിരെ പോലീസ് കേസെടുത്തു. ബിജെപിക്കെതിരെയായിരുന്നു പോസ്റ്റ്. ബിജെപി സംസ്ഥാന മീഡിയ കണ്‍വീനര്‍ സന്ദീപ് നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വിഷയത്തില്‍ ഡിജിപി നിയമോപദേശം തേടിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ, 153 ബി വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് ഇത്. ദീപക്കിനെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും വിവരമുണ്ട്.

പരാതിക്കാരനെ വിളിച്ചു വരുത്തി സൈബര്‍ സെല്‍ മൊഴിയെടുത്തിരുന്നു. ബംഗളൂരുവില്‍ ഐടി ജീവനക്കാരനാണ് ദീപക് ശങ്കരനാരായണന്‍. പോസ്റ്റ് വിവാദമായതിനു പിന്നാലെ ദീപക്കിനെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ അനുകൂലികള്‍ ദീപക് ജോലി ചെയ്യുന്ന എച്ച്പിയുടെ ഫേസ്ബുക്ക് പേജില്‍ ക്യാംപെയിനിംഗ് നടത്തിയിരുന്നു.

ഉത്തര ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്ന കരാറില്‍ ഇരു രാജ്യങ്ങളിലേയും നേതാക്കള്‍ ഒപ്പു വെച്ചു. സമ്പൂര്‍ണ ആണവ നിരായൂധീകരണത്തിന്റെ കാര്യത്തിലും ഇരു രാഷ്ട്രങ്ങളും തമ്മില്‍ ധാരണയായി. ഒരു കൊല്ലത്തിനകം നടപടികള്‍ പൂര്‍ത്തിയാകും. ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.

ഇരു കൊറിയകള്‍ക്കുമിടയിലെ പാന്‍മുന്‍ജോം ഗ്രാമത്തിലാണ് ചരിത്രപരമായ ഉച്ചകോടി നടക്കുന്നത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഉത്തര ദക്ഷിണ കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. 1953ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഉത്തര കൊറിയന്‍ നേതാവ് ഇരു കൊറിയകള്‍ക്കുമിടയിലെ സൈനിക അതിര്‍ത്തി കടക്കുന്നത്. കൊറിയന്‍ ജനതയുടെ ഭാവി മുന്നില്‍കണ്ട് സംഘര്‍ഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് കിങ് ജോങ് ഉന്‍ പറഞ്ഞിരുന്നു.

കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ഉള്‍പ്പെടെ സൈനിക മേധാവികളും നയതന്ത്ര പ്രതിനിധികളും ഉള്‍പ്പെടുന്ന ഒന്‍പതംഗ സംഘമാണ് ഉത്തരകൊറിയയില്‍ നിന്ന് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിന്റെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. സംഭവം സിബിഐ അന്വേഷിക്കണമെന്നും കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്കു മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയുടെ പരിഗണനയ്ക്കെത്തിയ സാഹചര്യത്തിലാണ് അടുത്തമാസം ഏഴുവരെ സ്റ്റേ ഏർപ്പെടുത്തിയത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തമായ സാഹചര്യത്തിലാണു വിചാരണ മാറ്റണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയത്. കേസ് അന്വേഷിച്ച ജമ്മു കശ്മീർ ക്രൈംബ്രാഞ്ച് സംഘം ഏഴു പേരെ പ്രതി ചേർത്തു കുറ്റപത്രം സമർപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾക്കെതിരെ മറ്റൊരു കുറ്റപത്രവും കത്വ ജുവനൈൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നാടോടി ഗോത്രവിഭാഗമായ ബഖർവാല മുസ്‌ലിം സമുദായത്തിലെ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ഒരാഴ്ച തടവിൽ പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചുവെന്നാണു കേസ്. ജമ്മുവിൽനിന്നു 90 കിലോമീറ്റർ അകലെ കഠ്‍വയിലെ രസന ഗ്രാമത്തിലെ ക്ഷേത്രത്തിലെ മുറിയിലാണു കുട്ടിയെ തടവിൽ വച്ചത്.

മരുന്നു നൽകി മയക്കിയശേഷമായിരുന്നു പീഡനം. ജനുവരിയിൽ നടന്ന സംഭവത്തിൽ ക്രൈം ബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തിലെ വിശദാംശങ്ങൾ കഴിഞ്ഞ ഒൻപതിനു പുറത്തുവന്നതോടെയാണു സംഭവം ദേശീയശ്രദ്ധ നേടിയത്. ബഖർവാലകളെ ജമ്മു മേഖലയിൽനിന്നു തുരത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പീഡനവും കൊലപാതകവുമെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. പ്രതികളിൽ നാലുപേർ പൊലീസുകാരാണ്. പ്രതികളെ അനുകൂലിച്ചു നടന്ന പ്രകടനത്തിൽ പങ്കെടുത്ത ജമ്മു കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാർ രാജിവച്ചിരുന്നു.

ഇന്ധനവിലയില്‍ ക്രമാതീതമായുണ്ടായ വര്‍ദ്ധനയുടെ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കില്ലെന്ന് സ്വകാര്യ ബസുടമകള്‍. ജൂണ്‍ ഒന്ന് മുതല്‍ യാത്രാ സൗജന്യം നല്‍കില്ലെന്നാണ് അറിയിപ്പ്. ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കുന്ന പണം ബസുടമകള്‍ക്ക് സബ്‌സിഡിയായി നല്‍കണമെന്നും ഇന്ധന വില കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് മെയ് 8ന് ബസുടമകള്‍ നിരാഹാര സമരം നടത്തും. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലാണ് 24 മണിക്കൂര്‍ നിരാഹാര സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.

1966ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ കണ്‍സഷന്‍ നല്‍കേണ്ടതില്ലെന്നാണ് ബസുടമകള്‍ വാദിക്കുന്നത്. ബസില്‍ രണ്ട് തരത്തിലുള്ള നിരക്കുകള്‍ നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ബസുടമകള്‍ പറയുന്നു.

തിരുവനന്തപുരം: ലിഗയുടെ ദുരൂഹ മരണത്തിലുള്ള അന്വേഷണത്തില്‍ വഴിത്തിരിവെന്ന് സൂചന. ലിഗ കണ്ടല്‍ക്കാട്ടിലെത്തിയ വള്ളം പോലീസ് കണ്ടെത്തിയെന്നാണ് വിവരം. സംഭവത്തില്‍ നാലുപേര്‍ കസ്റ്റഡിയിലായെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വള്ളത്തില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. പിടിയിലായവര്‍ ലിഗയ്‌ക്കൊപ്പം വള്ളത്തില്‍ സഞ്ചരിച്ച വഴികള്‍ പോലീസ് പരിശോധിച്ചു.

ലിഗയുടെ മരണം കൊലപാതകമാണെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. പ്രദേശവാസികളെയും സ്ഥിരമായി ഇവിടെ വരാറുള്ളവരെയും പോലീസ് ചോദ്യം ചെയ്തു. സ്ഥലത്തെ ലഹരി സംഘങ്ങള്‍ക്ക് ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. മൃതദേഹം കണ്ടെത്തിയ സ്ഥലം ലഹരിസംഘങ്ങളുടെ താവളമായിരുന്നുവെന്നു പ്രദേശവാസിയായ കടത്തുകാരന്‍ വെളിപ്പെടുത്തി.

മൃതദേഹം കണ്ടെത്തിയതിന്റെ പിറ്റേന്നുമുതല്‍ പലരും ഒളിവില്‍ പോയെന്നും രംഗനാഥന്‍ പറഞ്ഞുന്നാണ് റിപ്പോര്‍ട്ട്. ചൂണ്ടയിടാനെന്ന പേരിലെത്തുന്നവരാണ് ലഹരിവസ്തുക്കള്‍ വില്‍ക്കുന്നവരും അവ ഉപയോഗിക്കുന്നവരു. ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

പഞ്ചാബ് സ്വദേശിയായ മന്‍പ്രീത് സിങിന് 23 വയസുണ്ട് പക്ഷേ മാസങ്ങള്‍ മാത്രം പ്രായമുള്ള കുട്ടിയുടെ ശരീരമാണ് അദ്ദേഹത്തിന്റേത്. ഒരു സാധാരണ കുട്ടിയുടെ എല്ലാ ആരോഗ്യമികവും ജനനസമയത്ത് മന്‍പ്രീതിനുണ്ടായിരുന്നു. എന്നാല്‍ എഴുന്നേറ്റ് നടക്കാനും സംസാരിക്കാനും പ്രാപ്തിയാകുന്നതിന് മുന്‍പ് തന്നെ അദ്ദേഹത്തിന്റ ശാരീരികവും മാനസികവുമായ വളര്‍ച്ച പൂര്‍ണമായും നിലച്ചു. പഞ്ചാബിലെ ഒരു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വളര്‍ച്ച നിലച്ച കാര്യം തിരിച്ചറിയുന്നത് ഏറെ വൈകിയാണ്. രോഗവിവരം മനസിലായതിന് ശേഷം നിരവധി ഡോക്ടര്‍മാരെ കണ്ടിരുന്നവെങ്കിലും ഫലമൊന്നും ഉണ്ടായില്ല. ആദ്യഘട്ടങ്ങളില്‍ വളര്‍ച്ച പുനഃസ്ഥാപിക്കപ്പെടുമെന്ന് ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് അതും നഷ്ടമായി. കൗമാര പ്രായം കഴിഞ്ഞിട്ടും മന്‍പ്രീതിന് സംസാരിക്കാനോ എഴുന്നേറ്റ് നടക്കാനോ കഴിയില്ല. എന്നാല്‍ കുഞ്ഞുകുട്ടികളെപ്പോലെ ചിരിക്കുകയും കരയുകയും ചെയ്യും.

ഡോക്ടര്‍മാര്‍ക്ക് മന്‍പ്രീതിന്റെ രോഗം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. വളര്‍ച്ചാ ഹോര്‍മോണുകളുടെ അപര്യാപ്തതയാണ് കാരണമെന്ന് മാത്രമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇദ്ദേഹത്തിന് ലാറോണ്‍ സിന്‍ഡ്രോം ആയിരിക്കാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തില്‍ വെറും 300 പേര്‍ക്ക് മാത്രം വരുന്ന അപൂര്‍വ രോഗമാണിത്. ഇക്വഡോറിലാണ് ഇത്തരം രോഗികളില്‍ കൂടുതല്‍ പേരുമുള്ളത്. മന്‍പ്രീതിന്റെ സഹോദരനും സഹോദരിക്കും ഇത്തരം പ്രശ്‌നങ്ങളില്ല. അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. ചികിത്സിക്കാനും മറ്റും ചെലവുകള്‍ വഹിക്കാനും കഴിയാതെ വന്നതോടെ അദ്ദേഹത്തെ മറ്റൊരു ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണ് മാതാപിതാക്കള്‍.

വെറും 11 പൗണ്ട് തൂക്കമുള്ള കുട്ടിയുടെ ശരീരമാണ് മന്‍പ്രീതിന്റേത്. സാധാരണ ആളുകളെപ്പോലെ ആശയവിനിമയം സാധ്യമല്ലാത്ത അദ്ദേഹം ആംഗ്യഭാഷയിലൂടെയാണ് കാര്യങ്ങള്‍ സംവദിക്കുന്നത്. വീട്ടിലെത്തുന്ന അഥിതികളോട് ഇരിക്കാന്‍ പറയാനും ചിരിക്കാനും മന്‍പ്രീത് പ്രത്യേക താല്‍പ്പര്യം കാണിക്കും. കുട്ടികള്‍ക്ക് നായയെ പേടിയുള്ളതിന് സമാനമാണ് മന്‍പ്രീതിന്റെയും കാര്യം. പട്ടികളുടെ കുര കേട്ട് കഴിഞ്ഞാലുടന്‍ അദ്ദേഹം കരയാന്‍ തുടങ്ങും. ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ പരിചരണവും മന്‍പ്രീതിന് ആവശ്യമാണ്. അസുഖത്തിന് ചികിത്സ ലഭ്യമാക്കാന്‍ കൂടുതല്‍ മെഡിക്കല്‍ ചെക്കപ്പുകള്‍ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മന്‍പ്രീതിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. ഇതിനായി ഗോഫണ്ട്മീയുടെ ഇന്ത്യന്‍ പതിപ്പായ കെറ്റോയിലൂടെ ക്രൗഡ് ഫണ്ടിംഗിന് തുടക്കമിട്ടിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved