Latest News

ഹൈദരാബാദിൽ 17കാരി കൊല്ലെപ്പട്ട സംഭവത്തിൽ ഉറ്റസുഹൃത്ത് അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ടോടെ ചന്ദ്നി എന്ന പെൺകുട്ടിയെ കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സിറ്റിയുെട പ്രാന്ത പ്രദേശത്തു നിന്നും പെൺകുട്ടിയുെട മൃതദേഹം കണ്ടെത്തിയത്.

ചാന്ദ്നിയും 17കാരനായ പ്രതിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. 2015 മുതൽ ഇരുവരും പ്രണയത്തിലായിരുന്നുന്നെന്നും പോലീസ് പറയുന്നു. കഴിഞ്ഞ ആറു മാസമായി ഇൗ ബന്ധം അവസാനിപ്പിക്കാൻ 17 കാരന്‍ ശ്രമിക്കുന്നു. എന്നാല്‍, ചാന്ദ്നി നിരന്തരം ഇയാളെ ഫോൺ ചെയ്യുകയും  സന്ദേശങ്ങളയക്കുകയും ചെയ്ത് ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം പെൺകുട്ടിയോട് കാണണമെന്ന് പ്രതി ആവശ്യപ്പെടുകയും ആളൊഴിഞ്ഞ കുന്നിൻപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. അവിടെ വച്ച് വാക്കുതർക്കങ്ങൾ ഉണ്ടാവുകയും പ്രതി പെണ്‍കുട്ടിയുടെ തലക്കടിച്ച ശേഷം പത്തടി താഴ്ചയുള്ള പാറമടയിലേക്ക് തള്ളിയിടുകയായിരുന്നു.

മണിക്കൂറുകൾക്കുശേഷം ചാന്ദ്നിയുടെ സഹോദരി പ്രതിെയ വിളിച്ച് അവള്‍ കൂടെയുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ പ്രതി ഉടന്‍ ചാന്ദ്നിയുെട വീട്ടിെലത്തുകയും അവളെ തിരയാൻ വീട്ടുകരോടൊപ്പം കൂടുകയും ചെയ്തുവെന്നും പോലീസ് പറയുന്നു. പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാർ സുഹൃത്തുക്കളെ എല്ലാം വിളിച്ചന്വേഷിച്ചിരുന്നു. അതിനു ശേഷം പോലീസിൽ പരാതി നൽകി. എല്ലാത്തിനും സഹായിയായി പ്രതിയും വീട്ടുകാരോടോപ്പമുണ്ടായിരുന്നു.

ആദ്യം ബ്ലൂെവയിഗൈയിം കളിച്ചതാണെന്ന് പോലീസ് സംശയിെച്ചങ്കിലും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ചാന്ദ്നി ആൺകുട്ടിയുടെ കൂടെയാണ് പോയതെന്ന് കെണ്ടത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ പ്രതിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നെന്ന വിവരം അറിയില്ലെന്ന് വീട്ടുകാർ പറഞ്ഞു. ചാന്ദ്നിയുടെ ധാരാളം സുഹൃത്തുക്കൾ വീട്ടൽ വരാറുണ്ട്. അവരോടൊപ്പവും അല്ലാതെയും ധാരാളം തവണ പ്രതി വീട്ടിൽ വന്നിട്ടുെണ്ടന്നും രക്ഷിതാക്കൾ പറയുന്നു.

ഭാര്യ മരിച്ച ശേഷം സിനിമയില്‍ നിന്ന് അകന്ന്, തകര്‍ന്ന് കഴിഞ്ഞ തന്നെ തിരിച്ച് കൊണ്ട് വന്നത് നടന്‍ മോഹന്‍ലാലാണെന്ന് സിദ്ദിഖ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം വ്യക്തമാക്കിയത്. സിദ്ധിഖിന്റെ ആദ്യഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോഴത്തെ ഭാര്യ സീനയെ വിവാഹം ചെയ്തത്. ആദ്യ ഭാര്യയുടെ മരണം ദൂരൂഹമാണെന്ന തരത്തില്‍ വാര്‍ത്തകള്‍ അന്ന് പരന്നിരുന്നു.

കുടുംബാംഗങ്ങളില്‍ നിന്ന് വരെ കുറ്റപ്പെടുത്തല്‍ നേരിടേണ്ടി വന്നുവെന്നും സിദ്ദിഖ് ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ മോഹന്‍ലാലാണ് എന്നെ അവസ്ഥയില്‍ നിന്ന് കരകയറ്റിയത്.  എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് ലാലാണെന്നാണ് സിദ്ദിഖ് പറയുന്നത്. 

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം

ഭാര്യയുടെ മരണത്തോടുകൂടി ഞാൻ സിനിമയിൽ നിന്ന് ഏതാണ്ട് വിട്ടുനിൽക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിൻറെ വിളി. ‘കന്മദത്തിൽ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.’ അതിൻറെ ആവശ്യമുണ്ടോ എന്ന് ഞാൻ അന്വേഷിച്ചു. ‘നിങ്ങൾ ഉൾവലിഞ്ഞ് നിൽക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും’ ലോഹി ഉപദേശിച്ചു. അങ്ങനെ ഞാൻ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷൻ. ഞങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താൻ. ലാലിനോടൊപ്പം അദ്ദേഹത്തിൻറെ വണ്ടിയിലാണ് ഞാൻ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങൾ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിൻറെ ആ ചോദ്യം. ‘ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?’ ‘ഇനിയോ?’ ‘ഇനി എന്താ കുഴപ്പം.’ ‘ഇനിയും പ്രശ്നങ്ങളുണ്ടായാൽ അത് താങ്ങാനാവില്ല.’ ‘ഒരാളുടെ ജീവിതത്തിൽ എന്നും പ്രശ്നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്നങ്ങൾ. ഇതിനെക്കാളും പ്രശ്നങ്ങൾ നേരിടുന്ന ആളുകൾ ഇവിടെ ജീവിക്കുന്നില്ലേ.’ ലാൽ തുടർന്നു. ‘ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മൾ ജനിക്കുമ്പോൾ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആർക്കും മാറ്റിമറിക്കാനുമാകില്ല.’ ലാലിൻറെ വാക്കുകൾ എൻറെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു. അതുവരെ ഞാൻ തലയിൽ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്നമുണ്ടായപ്പോൾ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാൻ പോലും ഞാൻ ഭയന്നു. പക്ഷേ ഈ മനുഷ്യൻ എൻറെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എൻറെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്തംബർ 18ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. കേസിലെ അന്വേഷണം അനന്തമായി നീളുകയാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, പ്രതികളെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണോ എന്നും പോലീസിനോട് ആരാഞ്ഞു.  മുൻകൂർ ജാമ്യാപേക്ഷ ഈമാസം പതിനെട്ടിലേക്കു മാറ്റിയ കോടതി, കേസിൽ ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച രാവിലെ 10ന് നാദിർഷാ ഹാജരാകണമെന്നും നിർദ്ദേശിച്ചു.

കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഇങ്ങനെ

‘നടിയെ ആക്രമിച്ച കേസിലെ അന്വേഷണം സിനിമാക്കഥ പോലെ നീളുകയാണല്ലോ? വാർത്തയുണ്ടാക്കാൻ വേണ്ടി കൂടുതൽ അന്വേഷണം വേണ്ട. ആരെയെങ്കിലും തൃപ്തിപ്പെടുത്താനാണോ ഇത്. കേസിലെ ചർച്ചകൾ പരിധിവിട്ടാൽ കോടതിയലക്ഷ്യത്തിനു കേസെടുക്കും. ഇപ്പോൾ നടക്കുന്നത് അന്വേഷണമോ, തുടരന്വേഷണമോ? ഓരോ മാസവും ഓരോ പ്രതികളെ വീതം ചോദ്യം ചെയ്യുകയാണോ?

ബുദ്ധി ഉപയോഗിച്ചാണോ അതോ ടവർ ലൊക്കേഷൻ നോക്കിയാണോ അന്വേഷണം? ഫെബ്രുവരിയിൽ തുടങ്ങിയ അന്വേഷണം നീണ്ടു പോകുന്നത് എന്താണ്? ക്രിമിനൽ ചട്ടപ്രകാരമായിരിക്കണം നടപടികൾ. കുറ്റപത്രം സമർപ്പിച്ച ശേഷം പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനാണ്? നാദിർഷായെ വീണ്ടും ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണ്? നാദിർഷായെ കേസിൽ പ്രതി ചേർത്തിട്ടില്ലെങ്കിൽ ജാമ്യാപേക്ഷയെ എതിർക്കുന്നതെന്തിന്? അന്വേഷണം എന്നാണ് തീരുക?

 

പ്രവാചകനെയും ഇസ്‌ലാമിനെയും അവഹേളിക്കുന്ന വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് അറസ്റ്റിലായ ആര്‍എസ്എസ് അനുഭാവിയായ മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹന്‍ ഒരു വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സജു നല്‍കിയ ഹര്‍ജി ദുബൈ അപ്പീല്‍ കോടതി തള്ളിയതോടെയാണിത്.

കഴിഞ്ഞ നവംബറിലാണ് സംഭവം. മതവിദ്വേഷം പരത്തുന്ന രീതിയിലിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സജുവിനെ ദുബൈയിലെ റാശിദിയ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സജു കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കീഴ്‌കോടതി ഒരു വര്‍ഷം തടവും അഞ്ചുലക്ഷം ദിര്‍ഹം പിഴയും വിധിച്ചു.

എന്നാല്‍, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നായിരുന്നു പ്രതിയുടെ വാദം. ഇത് കള്ളമാണെന്നും ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റിട്ടതെന്നും ശാസ്ത്രീയ പരിശോധനയില്‍ കോടതി കണ്ടെത്തി. ഇതോടെ ഇയാള്‍ ജയിലിലായി.

പിന്നീട് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അപ്പീല്‍ കോടതി കേസ് തള്ളിയതോടെ ഇയാള്‍ ജയിലില്‍ തുടരണം. ഈ വിധിക്കെതിരെയും 30 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ പ്രതിക്ക് അവകാശമുണ്ട്.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ഗോപി അച്ഛന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും ഇഷ്ട ചിത്രങ്ങളെക്കുറിച്ചും പറയുന്നു. ”അച്ഛന്‍ ബി.ജെ.പി.യിലെത്തി എം.പി.യായപ്പോള്‍ ഏറ്റവും കൂടുതല്‍ ടോര്‍ച്ചറിംഗ് അനുഭവിച്ചത് ഞാനായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളെജില്‍
അവസാന വര്‍ഷം പഠിക്കുമ്പോഴാണ് അച്ഛന്‍ ബി.ജെ.പി.യുടെ എം.പി.യായത്. ഈ ഘട്ടത്തില്‍ റെഗുലര്‍ പരീക്ഷയില്‍നിന്നു പോലും ഓരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിനിര്‍ത്തി മാനസികമായി ടോര്‍ച്ചറിംഗ് ചെയ്തു. ഇതെന്നെ മാനസികമായി വളരെയേറെ വിഷമിപ്പിച്ചു”.

Image result for ACTOR SURESH GOPI SON IMAGE

”അച്ഛന്റെ ആക്ഷന്‍ കഥാപാത്രങ്ങള്‍ എനിക്കിഷ്ടമാണ്. വാഴുന്നോര്‍, ലേലം തുടങ്ങിയ ചിത്രങ്ങള്‍ ഇഷ്ടമാണ്. അച്ഛന്‍ കോമഡി വേഷങ്ങള്‍ ചെയ്യുന്നതിനോട് എനിക്കു താല്പര്യമില്ല. എന്നാല്‍ അപ്പോത്തിക്കിരി, മേല്‍വിലാസം, കളിയാട്ടം, പൊന്നുച്ചാമി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം എനിക്കിഷ്ടമാണ്. അച്ഛന്റെ പോലീസ് വേഷങ്ങള്‍ കാണുമ്പോള്‍ നല്ല ആവേശമാണ്. ഭരത്ചന്ദ്രനായി അഭിനയിക്കുന്ന സമയത്ത് അച്ഛന്‍ വീട്ടിലെത്തുമ്പോള്‍ ഞാനും അനിയത്തി ഭാഗ്യവും ചേര്‍ന്ന് അച്ഛനെ സല്യൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എം.പി.യായതിനു ശേഷം പൊലീസുകാര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നതു കാണുമ്പോള്‍ വളരെയധികം അഭിമാനം തോന്നാറുണ്ട്”. ഗോകുല്‍ സുരേഷ് ഗോപി പറയുന്നു.

സംവിധായകൻ ആഷിക്ക് അബുവിനെതിരെ ഗുരുതരആരോപണങ്ങളുമായി ദിലീപ് ഫാന്‍സ് ചെയര്‍മാന്‍ റിയാസ്. നേരത്തെ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ചുകൊണ്ട് ആഷിക്ക് എഴുതിയ കുറിപ്പ് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തുടർന്ന് ദിലീപ് ആരാധകർക്ക് മറുപടിയെന്ന രീതിയിൽ മറ്റൊരു കുറിപ്പും ആഷിക്ക് എഴുതുകയുണ്ടായി. ഇതിൽ മറുപടിയുമായി വീണ്ടും ദിലീപ് ഫാൻസ് രംഗത്തെത്തി.

Related image

ശ്രീ. ആഷിക് അബു,

“അരിയെത്ര പയറഞ്ഞാഴി ‘ എന്ന താങ്കളുടെ മറുപടി കണ്ടു. അല്ലെങ്കിൽ “ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുക” എന്ന പഴഞ്ചൊല്ലിന്റെ ഉദാഹരണമായും ഇതിനെ വിശേഷിപ്പിക്കാം.

ഞങ്ങളുന്നയിച്ച ആരോപണങ്ങൾക്ക്‌ മറുപടിയായി താങ്കൾ പറഞ്ഞ സിനിമയ്ക്ക്‌ ആളെകേറ്റുന്ന പരിപാടി ഇപ്പൊഴുമുണ്ടൊ? സാൾട്ട്‌ ആൻഡ് പെപ്പറും, മഹേഷിന്റെ പ്രതികാരത്തിനും മാത്രമെ താങ്കൾ അറിയാവുന്ന പണി എടുത്തിട്ടുള്ളെന്നും മനസ്സിലായി താങ്കളുടെ മറ്റു സിനിമകൾക്ക്‌ ടിക്കറ്റ്‌ കൊടുത്തവർ വലിച്ചുകീറി മുഖത്തെറിഞ്ഞീട്ടുണ്ടാവും,അതുകൊണ്ടാവാം അതൊക്കെ എട്ടിനും മുകളിൽ കയറിപ്പൊട്ടിയത്‌?

ഫാൻസ്‌ അസോസിയേഷൻ ഉണ്ടായതിന്റെ ചരിത്രം ഇയാൾ അന്വേഷിക്കേണ്ട, പിന്നെ താങ്കൾക്ക്‌ ദിലീപിനോടുള്ള വിരോധത്തിന്റെ കഥ എന്താണെന്ന് ഞങ്ങൾക്കറിയാം. അത്‌ കഴിഞ്ഞ കുറിപ്പിൽ പറയണമെന്ന് കരുതിയതാണു, പക്ഷെ മാന്യമായ രീതിയിൽ മറുപടി അർഹിക്കുന്നയാളാണു താങ്കൾ എന്നു തോന്നിയത്‌ കൊണ്ട്‌ പറഞ്ഞില്ല,

ദിലീപിന്റെ മുൻഭാര്യയെ നായികയാക്കി സിനിമയെടുത്തതുകൊണ്ട് അദ്ദേഹത്തിന് താങ്കളോട് നീരസം ഉണ്ടായതെന്നും അത് റാണി പദ്മിനി എന്ന താങ്കളുടെ സിനിമയ്ക്കു ശേഷമായിരിക്കുമെന്നും അത് തികച്ചും മാനുഷികമാണെന്നും താങ്കൾ പറയുന്നു.”എന്നെ കണ്ടാൽ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ” എന്ന് കള്ളൻ പറയുന്നപോലെയല്ലേ സംവിധായകാ ഇത്‌ ?! ദിലീപിന് താങ്കളോട് നീരസമുണ്ടെന്നു ആരാണ് പറഞ്ഞത് ? ദിലീപേട്ടൻ എപ്പോഴെങ്കിലും പറഞ്ഞോ ? എന്റെ മറുപടിയിൽ എവിടെയെങ്കിലും അങ്ങനെ ആരോപണം ഉന്നയിച്ചോ ഇല്ലല്ലോ ?! നീരസം താങ്കൾക്കാണ് സുഹൃത്തേ.

അത് കുറേനാളുകളായി പൊതുസമൂഹം കാണുന്നുമുണ്ട്. ഇത് ജയിലിൽ കിടക്കുന്ന ആ മനുഷ്യന്റെ തലയിൽ വെറുതെ കൊണ്ടെ ചാർത്തല്ലേ. അദ്ദേഹത്തിന് പ്രതികരിക്കാൻ സാധിക്കാത്തതുകൊണ്ടു താങ്കളെപോലെയുള്ള മഹാന്മാരും മാധ്യമങ്ങളും ആവർത്തിക്കുന്ന നുണകൾ പൊതുജനം വെള്ളം തൊടാതെ വിഴുങ്ങുമെന്നു കരുതരുത്. ശ്രീ.അബു. താങ്കൾ പറഞ്ഞ സ്ഥിതിക്ക് ദിലീപേട്ടനോടുള്ള താങ്കളുടെ വൈരാഗ്യത്തിന് കാരണം എന്തെന്ന് പൊതുജനം അറിയട്ടെ. ഇതിൽ ഏതാണ് ശരിയെന്നു ജനം തീരുമാനിക്കട്ടെ.

ഏഴു സുന്ദര രാത്രികൾ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയ്ക്ക്‌ താങ്കളുടെ നായികയായ നായിക സ്വന്തം ഭർത്താവിനു വേണ്ടി ദിലീപേട്ടനോട്‌ ഒരു ഡേറ്റ്‌ ചോദിച്ചിരുന്നത്, തങ്ങളുടെ സ്വന്തം ബാനറിൽ നിർമിക്കാനാണെന്നും പറഞ്ഞത്‌ ഓർമ്മയുണ്ടൊ? സ്വന്തം ബാനറിൽ ദാരിദ്ര്യ സിനിമകളും, മറ്റു ബാനറുകൾക്കു കീഴിൽ നിയന്ത്രണമില്ലാത്ത ബഡ്ജറ്റിലും സിനിമയെടുക്കുന്ന താങ്കളുടെ ആ താൽപര്യം ദിലീപേട്ടൻ മുളയിലേ നുള്ളി. അതിനുശേഷമല്ലെ സുഹൃത്തെ താങ്കൾ റാണി പത്മിനി എടുത്ത്‌ വാശി തീർത്തത്‌? അപ്പൊ ഇതിലേതാ ആദ്യം സംഭവിച്ചത്‌? ഞാനും സഖാവ്‌ പിണറായി വിജയൻ എന്ന നേതാവിൽ, ഭരണാധികാരിയിൽ വിശ്വസിക്കുന്ന കമ്യൂണിസ്റ്റ്കാരൻ തന്നെയാണു ഞാനും അദ്ദേഹത്തിൽ വിശ്വസിക്കുന്നു,നിങ്ങളെപ്പോലുള്ളവർക്ക്‌ എക്കാലത്തും അദ്ദേഹത്തിനു മുന്നിൽ നിന്ന് സത്യം മറച്ചു പിടിക്കാനാവില്ലെന്ന്.

അതുകൊണ്ട് എന്തുപറഞ്ഞാലും ഏതു പറഞ്ഞാലും പിണറായി വിജയന്റെ പേര് പറഞ്ഞു കാറൽ മാർക്‌സിലും വലിയ കമ്മ്യൂണിസ്റ്റ്കാരൻ കളിക്കുന്ന താങ്കളുടെ കളിയും നിർത്താൻ സമയമായി. അദ്ദേഹം താങ്കളുടെ കളിപ്പിള്ളയോ കുടുംബ സ്വത്തോ അല്ല. അദ്ദേഹം മൊത്തം മലയാളികളുടെയും മുഖ്യമന്ത്രിയാണ് സ്വത്താണ്. അത് മറക്കരുത്.

ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ഈ മാസം 28ന് രാമലീല തിയേറ്ററുകളിലെത്തും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.
ദിലീപിന്റെ ജാമ്യത്തിനായി കാത്തിരിക്കുന്നില്ലെന്നും സിനിമയുടെ റിലീസ് അടുത്തുതന്നെ ഉണ്ടാവുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാര്‍ട്ടിന്‍ ആണ് നായിക.

തൃശൂര്‍ ആമ്പല്ലൂര്‍ ദേശീയപാതയില്‍ ബസ് കാത്തുനില്‍പുകേന്ദ്രത്തിലേക്ക്  കണ്ടെയ്്നര്‍ ലോറി പാഞ്ഞുകയറി 20 പേര്‍ക്ക് പരുക്ക്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

മുത്തച്ഛനെ പരിചരിക്കാന്‍ കണ്ണൂരില്‍ എത്തിയ നടി പ്രണതിയെ കൊലപെടുത്താന്‍ ശ്രമം എന്ന് ആരോപണം. തമിഴ്, മലയാളം സിനിമകളില്‍ ശ്രദ്ധേയായ പ്രണതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത് സ്വന്തം അമ്മാവന്‍ തന്നെയാണ്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്.നടിയും കുടുംബവും സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചെന്നൈയിലാണ് താമസം. കഴിഞ്ഞദിവസമാണ് പ്രണതി തലശേരിയിലെത്തിയത്.

അസുഖത്തെ തുടര്‍ന്നു വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛന്‍ കെ.പി.രത്‌നാകരനെ ശുശ്രൂഷിക്കാന്‍  കണ്ണൂരിലെ വീട്ടില്‍ എത്തിയതായിരുന്നു താനും അമ്മ രത്‌നപ്രഭയുമെന്നു പ്രണതി പരാതിയില്‍ പറയുന്നു. എല്ലാ ദിവസവും മുത്തച്ഛനെ ശുശ്രൂഷിച്ച് രാത്രി തിരിച്ചുപോവുകയാണ് പതിവ്. ഇതിനിടയില്‍ വീട്ടില്‍ കയറി അമ്മാവന്‍ അരവിന്ദ് രത്‌നാകര്‍ തിര നിറച്ച പിസ്റ്റള്‍ ചൂണ്ടി വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. കുടുംബ പ്രശ്‌നമാണ് സംഭവത്തിനു പിറകിലെന്നു പോലീസ് പറഞ്ഞു.

തനിക്കു പ്രിയപ്പെട്ട മുത്തച്ഛനെ ശുശ്രൂഷിക്കുന്നതിനായാണ് അമ്മയ്‌ക്കൊപ്പം ചെന്നൈയില്‍ നിന്ന് ആഴ്ചകള്‍ക്കു മുന്‍പ് തലശ്ശേരിയില്‍ വന്നതെന്നു പ്രണതി പറഞ്ഞു. തങ്ങളോട് അമ്മാവനായ അരവിന്ദ് അസഹിഷ്ണുതയോടെയാണ് പെരുമാറിയിരുന്നത്. ഗത്യന്തരമില്ലാതെയാണ് പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രണതി പറഞ്ഞു. മലയാളിയാണെങ്കിലും പ്രണതി താരമായി മാറുന്നത് തമിഴിലാണ്

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. അപകടത്തില്‍ താരത്തിനു പരിക്കേറ്റിട്ടില്ല. റെയ്‌ന സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ദുലീപ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദില്‍നിന്ന് കാണ്‍പൂരിലേക്കുള്ള യാത്രയ്ക്കിടെയിലായിരുന്നു അപകടം.

എടാവയ്ക്കു സമീപമായിരുന്നു അപകടം നടന്നത്. വാഹനത്തിന്റെ പിന്നിലെ ടയറുകളിലൊന്നാണ് പൊട്ടിത്തെറിച്ചത്. വാഹനം വേഗത്തിലായിരുന്നു സഞ്ചരിച്ചിരുന്നതെങ്കില്‍ അപകടം ഗുരുതരമായേനെ എന്ന് പോലീസ് അറിയിച്ചു.

Image result for suresh raina car accident

അപകടത്തെത്തുടര്‍ന്ന് മാറ്റയിടാന്‍ സ്‌റ്റെപ്പിനി ടയര്‍ ഇല്ലാതിരുന്നതിനാല്‍ താരത്തിനു കുറച്ചു സമയം റോഡില്‍ കാത്തിരിക്കേണ്ടതായി വന്നു. അപകടവാര്‍ത്ത പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസാണ് താരത്തിന് കാണ്‍പൂരിലേക്ക് പോകാനായി മറ്റൊരു വാഹനം ഏര്‍പ്പാടാക്കി നല്‍കിയത്.

RECENT POSTS
Copyright © . All rights reserved