Latest News

പരസ്യമായി കൊലവിളി നടത്തിക്കൊണ്ട് വീണ്ടും ആർ എസ് എസ് നേതാവ് ശശികല. സംഘപരിവാറിനെ വിമർശിക്കുന്നവർ മൃത്യഞ്ജയ ഹോമം നടത്തുന്നതാവും നല്ലത് അല്ലങ്കിൽ ഗൗരി ലങ്കേഷിന്റെ അവസ്ഥ ഉണ്ടാകും എന്നാണ് പറവൂരിൽ സംഘടിപ്പിച്ച യോഗത്തിൽ ശശികല പ്രസംഗിച്ചത്. മുൻപും വിഷം തുപ്പുന്ന വർഗീയ പ്രസ്താവനയുമായി വന്നിട്ടുള്ള സൈകളയുടെ വാക്കുകൾ അതീവ ഗൗരവമേറിയതാണ്

സംഘപരിവാറിനെ എതിർക്കുന്നവർക്ക് ഗൗരി ലങ്കേഷിന്റെ അവസ്ഥ വരും എന്ന ശശികലയുടെ പ്രസ്താവന പൊതുയോഗ കയ്യടിക്കു വേണ്ടിയുള്ള ആവേശം എന്നതിന്റെ അപ്പുറത്തേക്ക് ഗൗരി ശങ്കറിന്റെ കൊലപാതകികളെ കുറിച്ചുള്ള വ്യക്തമായ സൂചന കൂടിയാണ്

രാജ്യത്തെ നടുക്കിയ കൊലക്ക്‌ പിന്നിലെ കൊലയാളികളെ കുറിച്ചുള്ള വ്യക്തമായ സൂചന പരസ്യമായി നൽകിയ ശശികലയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവണം. ഇനിയും ആർ എസ് എസ് നേതാക്കളുടെ മുന്നിൽ കവാത്തു മറന്നു പ്രവർത്തിച്ചാൽ കേരളത്തിലെ പൊതു സമൂഹം പിണറായി വിജയനെ വിചാരണ ചെയ്യും .

ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എന്‍ഡിഎ മന്ത്രിസഭ കേന്ദ്രത്തിലുണ്ടായിരുന്നപ്പോഴെല്ലാം സഭയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സ്ഥാനലബദ്ധിയെ തെറ്റായി വ്യാഖ്യാനിക്കേണ്ട കാര്യമില്ല.
അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിട്ടാണ് മന്ത്രിസ്ഥാനത്തെ കാണുന്നത്. ന്യൂനപക്ഷങ്ങള ആകര്‍ഷിക്കാനുള്ള ബിജെപിയുടെ നയമായി ഇതിനെ കാണേണ്ടെന്നും ബിഷപ്പ് പറഞ്ഞു.
കസ്തൂരിരംഗന്‍ ഉള്‍പ്പടെ സഭ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സ്വതസിദ്ധമായ കഴിവുകൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ പരമാവധി അദ്ദേഹം ചെയ്യുമെന്നാണ് കരുതുന്നത്.
ടൂറിസം വികസിക്കുന്നത് കൊണ്ട് ക്രിസ്ത്യാനിക്കാണോ ഗുണമുണ്ടാകുന്നത്. നാടിനല്ലേ. ക്രിസ്ത്യാനികള്‍ ബഹുഭൂരിപക്ഷവും കര്‍ഷകരാണെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: ഹരിയാനയില്‍ ഏഴുവയസ്സുകാരനെ സ്കൂള്‍ ടോയ്ലെറ്റില്‍ പ്രകൃതവിരുദ്ധ പീഡനത്തിനിരയാക്കി കഴുത്തറുത്ത് കൊന്ന സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് തലസ്ഥാനത്തെ സ്കൂളില്‍ വീണ്ടും ക്രൂര പീഡനം. ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിക്കകത്ത് വച്ച് സ്​കൂളിലെ പ്യൂൺ ക്രൂരമായി പീഡിപ്പിച്ചു. സംഭവത്തില്‍ സ്കൂളിലെ പ്യൂണായ വികാസി(40)നെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനത്തിനിരയായ കുട്ടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാദ്റയിലെ ഗാന്ധിനഗറിലുള്ള ടാഗോര്‍ സ്കൂളിൽ ഇന്നലെയാണ് ഒന്നാംക്ലാസുകാരി പീഡ‍നത്തിനിരയായത്. സംഭവശേഷം ഒളിവിലായിരുന്ന വികാസിനെ വൈകീട്ടോടെയാണ് പിടികൂടിയത്.

ചുവപ്പ് തൊപ്പിയിട്ടയാളാണ് പീഡിപ്പിച്ചതെന്ന് കുട്ടി പറഞ്ഞതോടെയാണ് അന്വേഷണം വികാസിലേക്ക് തിരിഞ്ഞത്. കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവശനിലയിൽ വീട്ടിലെത്തിയ കുട്ടി ആദ്യം അമ്മയെയാണ് വിവരം അറിയിച്ചത്. അച്ഛനെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തായത്.

അതേസമയം പ്യൂണിനെതിരെ നടപടിയെടുക്കാത്തതിൽ സ്കൂള്‍ മാനേജ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. ജീവനക്കാരുടെ സ്വാഭാവ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്കൂൾ അധികൃതര്‍ ജോലിക്കെടുക്കുന്നതെന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി.

നടന്‍ ശ്രീനിവാസന്റെ വീട്ടിലേക്ക് സാമൂഹിക വിരുദ്ധരുടെ കരി ഓയില്‍ ആക്രമണം. കണ്ണൂര്‍ പൂക്കോടുള്ള വിനീത് എന്ന വീട്ടിലേക്കാണ് കരി ഓയില്‍ പ്രയോഗം നടന്നിരിക്കുന്നത്. വരാന്തയിലും ഗേറ്റിലുമാണ് കരി ഓയില്‍ ഒഴിച്ച് വികൃതമാക്കിയിരിക്കുന്നത്.

പെയ്ന്റ് പണിക്കാര്‍ ആരെങ്കിലുമാകാം കരി ഓയില്‍ ഒഴിച്ചതെന്നും. ഒഴിക്കുന്നവര്‍ വീട് പൂര്‍ണ്ണമായും ഒഴിക്കണമെന്നും പരിഹാസരൂപേണ അഭ്യര്‍ത്ഥിച്ചായിരുന്നു ശ്രീനിവാസന്‍ സംഭവത്തോട് പ്രതികരിച്ചത്. സംഭവത്തില്‍ പരാതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നില്ലെന്നും. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചത്. ദിലീപ് അത്തരത്തിലൊരു മണ്ടത്തരം കാണിക്കില്ലെന്നും നിരപരാധിയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ പ്രതികാരനടപടിയാകാം ഇതെന്നാണ് സംശയമുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ ആക്രമണങ്ങളേയും കണക്കറ്റ് പരിഹസിച്ചിരുന്നു.

അതിരമ്പുഴ: കുമ്പസാരിക്കുമ്പോള്‍ നിങ്ങളുടെ പാപങ്ങള്‍ സീക്രട്ട് ആയി തന്നെ നിലനില്‍ക്കണോ? എങ്കില്‍ അതിരമ്പുഴ പള്ളിയിലേയ്ക്ക് ഇനി വണ്ടി കയറിക്കോളൂ.. ചങ്ങനാശേരി അതിരൂപതയിലെ വലിയ ഇടവകകളില്‍ ഒന്നായ അതിരമ്പുഴ സെന്റ്.മേരീസ് ഫൊറോന പള്ളിയിലാണ് യൂറോപ്യന്‍ ശൈലിയില്‍ സൗണ്ട് പ്രൂഫ് കുമ്പസാരക്കൂട് ഒരുക്കിയിരിക്കുന്നത്.

ഇന്നലെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം സൗണ്ട് പ്രൂഫ് കുമ്പസാരക്കൂട് ആശീര്‍വദിച്ചു.

രണ്ടു മീറ്ററിലേറെ ഉയരവും, രണ്ടു മീറ്റര്‍ വീതിയിലുമാണ് സൗണ്ട് പ്രൂഫ് കുമ്പസാരക്കൂട് സജ്ജീകരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് കുമ്പസാരക്കൂടുകളാണ് പള്ളിയില്‍ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഇരുന്ന് കുമ്പസാരിക്കാനും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. കുമ്പസാരക്കൂടുകളില്‍ വൈദികനോട് പാപം ഏറ്റു പറയുമ്പോള്‍ പിറകില്‍ ക്യൂ നില്‍ക്കുന്നവര്‍ കേള്‍ക്കുമോ എന്ന ആധിയിലാണ് പലരും കുമ്പസാരിക്കാന്‍ എത്തുന്നത്. അരിന് ഒരു പരിഹാരമാണ് അതിരമ്പുഴയില്‍ ഒരുക്കിയിരിക്കുന്നത്.

നിയമസഭാ മന്ദിരത്തില്‍ മുലയൂട്ടല്‍ മുറി അനുവദിക്കണമെന്ന് എംഎല്‍എയായ അംഗൂര്‍ലത ദേഖ. നിയമസഭ കൂടുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടാന്‍ തന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് ഇടയ്ക്കിടെ പോവേണ്ടി വരുന്നത് ബുദ്ധിമുട്ടാകുന്ന സാഹചര്യത്തിലാണ് അംഗൂര്‍ലതയുടെ ആവശ്യം. സഭ കൂടുന്നതിനിടെ സെനറ്റ് ഹാളിലിരുന്ന് കുഞ്ഞിനെ മുലയൂട്ടുന്ന ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലാറിസ്സ വാട്ടേഴ്‌സിന്റെ ചിത്രം കഴിഞ്ഞയിടെ വന്‍ ജനശ്രദ്ധ നേടിയിരുന്നു. നിയമഭേദഗതിയിലൂടെയാണ് ഓസ്‌ട്രേലിയന്‍ സെനറ്റ് ഇതിന് സൗകര്യമൊരുക്കിയത്.

എന്നാല്‍, ഇത്തരമൊരു നിയമം കൊണ്ടുവരണമെന്നൊന്നും താന്‍ ആവശ്യപ്പെടുന്നില്ലെന്നും സഭ കൂടുന്നതിനടുത്ത് ഒരു മുറി അനുവദിച്ച് നല്കണമെന്നുമാണ് എംഎല്‍എ ആവശ്യപ്പെടുന്നത്. താന്‍സാനിയന്‍ പാര്‍ലമെന്റിലൊക്കെ ഇത്തരം സൗകര്യമുണ്ടെന്നും അംഗര്‍ലത ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 3നാണ് അംഗൂര്‍ലത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയത്. പ്രസവാവധിയായി 6 മാസം ലഭിക്കും എന്ന നിയമം നിലവിലുണ്ടെങ്കിലും എംഎല്‍എമാര്‍ക്കോ എംപിമാര്‍ക്കോ ഇത് ബാധകമല്ല.

ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണ് നീണ്ട കാലത്തെ അവധിയെന്നാണ് അംഗൂര്‍ലതയുടെ അഭിപ്രായം. അതുകൊണ്ടാണ് സെപ്തംബര്‍ നാലിന് ആരംഭിച്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അംഗൂര്‍ലതയ്ക്ക് പങ്കെടുക്കേണ്ടി വന്നത്. ഓരോ മണിക്കൂറിടവിട്ട് കുഞ്ഞിനരികിലെത്തി മുലയൂട്ടി തിരിച്ചുവന്ന് സഭാനടപടികളില്‍ പങ്കെടുക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടാണ് പ്രത്യേക മുറി എന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്ററികാര്യ മന്ത്രി ചന്ദ്രമോഹന്‍ പട്ടൗരിക്ക് അപേക്ഷ നല്കിയത്. ഭരണകക്ഷിയായ ബിജെപിയുടെ എംഎല്‍എയാണ് നടിയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ അംഗൂര്‍ലത.

എന്നാല്‍, അംഗൂര്‍ലതയുടെ അവസ്ഥയെക്കുറിച്ച് അറിയില്ലെന്നായിരുന്നു സ്പീക്കര്‍ ഹിതേന്ദ്ര നാഥ് ഗോസ്വാമിയുടെ പ്രതികരണം. എംഎല്‍എ ക്വാര്‍ട്ടേഴ്‌സ് അകലെയാണെന്ന് കരുതുന്നില്ലെന്നും പോയിവരാവുന്ന ദൂരമേ ഉള്ളെന്നും അംഗൂര്‍ലതയ്ക്ക് ഇടയ്ക്കിടയ്ക്ക് കുഞ്ഞിന്റടുത്ത് പോയിവരുന്നതില്‍ തടസ്സങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. മുലയൂട്ടല്‍ മുറി എന്ന ആവശ്യം അംഗീകരിക്കാന്‍ സാധ്യത കാണുന്നില്ലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

 

ഇടുക്കി: തെറ്റ് ആരു ചെയ്താലും അവരെ ഒരു പാഠം പഠിപ്പിക്കാനൊരുങ്ങി ഇടുക്കിക്കാരൻ പയ്യൻ. അതിപ്പോൾ ആരായിരുന്നാലും ഇടുക്കിക്കാർക്ക് അത് ഒരു തടസമല്ല. ഇന്റർനെറ്റ് ലോകത്തെ ഭീമനായ ഗൂഗിലിനെയാണ് ഇടുക്കിക്കാരൻ പയ്യൻ പഠിപ്പിച്ചത് എന്നുമാത്രം. ഗൂഗിളിന്റെ പിഴവ് ചൂണ്ടികാട്ടി ഐടി ലോകത്തെ പുതിയ ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ് നെടുങ്കണ്ടം തേര്‍ഡ്ക്യാമ്പ് സ്വദേശിയായ 16 വയസുകാരന്‍. ഗൂഗിള്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഇടം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യക്കാരനാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തേര്‍ഡ്ക്യാമ്പ് കിഴക്കേ മുറി ജൂബിറ്റ് ജോണ്‍. ഗൂഗിളിന്റെ പിഴവ് ചൂണ്ടി കാട്ടുന്നതിന് നല്‍കുന്ന അംഗീകാരമാണിത്. കേരളത്തില്‍ നിന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇതുവരെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. ജിമെയില്‍ സംവിധാനത്തിലെ ഒരു പിഴവിലൂടെ ആരുടെ അക്കൗണ്ടും ഹാക്ക് ചെയ്യപെടാമെന്ന് ജൂബിറ്റ് ഗൂഗിളിനെ അറിയിക്കുകയായിരുന്നു.

ഇത്തരത്തില്‍ മെയില്‍ ഹാക്ക് ചെയ്താല്‍ ജിമെയിലുമായി ബന്ധിപ്പിച്ചിരിക്കുന്ന ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്ക് ഐഡികള്‍, ബാങ്ക് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഹാക്കര്‍മാര്‍ക്ക് ചോര്‍ത്തികൊണ്ടു പോകുവാന്‍ സാധിക്കുമായിരുന്നു. ഗൂഗിള്‍ അവകാശപെടുന്ന ഗൂഗിള്‍ സംവിധാനത്തിന്റെ സ്വകാര്യത ഇല്ലായ്മ ചെയ്യുവാന്‍ കഴിയുമെന്ന ജുബിറ്റിന്റെ കണ്ടെത്തല്‍ ഗൂഗിള്‍ അംഗീകരിക്കുകയും ഇതു പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിളിന്റെ വര്‍ണബിലിറ്റി റിവാര്‍ഡ് പ്രോഗ്രാമിലൂടെയാണ് ജുബിറ്റ് തെറ്റ് ചൂണ്ടികാട്ടിയത്.

ഗൂഗിളിന്റെ സേര്‍ച്ച് എന്‍ജിന്‍, ജിമെയില്‍, വിവിധ ആപ്പുകള്‍ തുടങ്ങിയവയുടെ പിഴവുകള്‍ ചൂണ്ടി കാട്ടുന്നതിനായി നടത്തുന്ന പ്രോഗ്രാമാണിത്. ഒരു പിഴവ് വിശദാംശങ്ങള്‍ സഹിതം ചൂണ്ടികാട്ടിയാല്‍ ഗൂഗിളിന്റെ വിദഗ്ദ്ധ ടീം പരിശോധിക്കുകയും ചൂണ്ടികാട്ടിയ വിവരങ്ങള്‍ കൃത്യവും പ്രാധാന്യം അര്‍ഹിക്കുന്നതുമാണെങ്കില്‍ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. നൂറോളം പേജുകളുള്ള പട്ടികയില്‍ 49ാം പേജിലാണ് ജുബിറ്റിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജിമെയിലുമായി ബന്ധപെട്ട ഒരു ബഗാണ് ജൂബിറ്റ് റിപ്പോര്‍ട്ട് ചെയ്തത്. പിഴവ് പരിഹരിക്കാനുള്ള നടപടികളിലാണ് ഗൂഗിള്‍. കണ്ടെത്തലിന് റിവാര്‍ഡ് നല്‍കുമെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. പിഴവ് കണ്ടെത്തുന്നവര്‍ക്ക് 10000 മുതല്‍ 33000 ഡോളര്‍ വരെയാണ് റിവാര്‍ഡ് നല്‍കുക. ഇന്റര്‍നെറ്റ് രംഗത്തെ പ്രമുഖരായ ഫേസ്ബുക്ക്, യാഹൂ, െമെക്രോസോഫ്റ്റ് എന്നിവയ്‌ക്കെല്ലാം ഇത്തരത്തില്‍ ബഗ് ബൗണ്ടി പ്രോഗ്രാമുകള്‍ ഉണ്ട്.

തൂക്കുപാലം വിജയമാതാ പബ്ലിക് സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ജുബിറ്റ് ജിമെയിലുമായി ബന്ധപെട്ട വര്‍ണബിലിറ്റി നിര്‍മിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. തൂക്കുപാലത്ത് കിഴക്കേമുറി ഏജന്‍സീസ് എന്ന സ്ഥാപനം നടത്തുന്ന സിബിയുടേയും ജെസിയുടേയും മകനാണ്. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ജെറിന്‍ ഏക സഹോദരനാണ്.

കൊച്ചി: നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതിയെ അറിയിക്കുമെന്ന് പോലീസ്. നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ അറസ്റ്റോടെ കേസിന്റെ ഒരു ഘട്ടം മാത്രമേ പൂര്‍ത്തിയായിട്ടുളളൂ. അന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതുള്ളതിനാല്‍ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

താന്‍ നിരപരാധിയാണെന്നും അറിയാവുന്ന കാര്യങ്ങളെല്ലാം നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു. ഹര്‍ജി 13ന് കോടതി പരിഗണിക്കും. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ ദിവസം നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ വസ്തുതകള്‍ നാദിര്‍ഷ മറച്ചുവെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം വഴിതിരിച്ചു വിടാനും ദിലീപിനെ സംരക്ഷിക്കാനുമുളള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്നും പോലീസ് പറയുന്നു.

കൊച്ചി: മലയാള സിനിമയില്‍ പുരുഷാധിപത്യമെന്ന് നടി ഭാവന. മലയാള മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. സിനിമ ഉപേക്ഷിക്കില്ല. പ്രതിശ്രുത വരന്റെ പിന്തുണ എല്ലാക്കാര്യങ്ങളിലും തനിക്കുണ്ടെന്നും ഭാവന പറഞ്ഞു. സിനിമകള്‍ തെരഞ്ഞെടുക്കാന്‍ നായകൻമ്മാർക്കുള്ളതുപോലെ നടിമാര്‍ക്ക് സ്വാതന്ത്ര്യമില്ല.  തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ എന്നോടൊപ്പം നിന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു, ഭാവന പറഞ്ഞു. താന്‍ ഒറ്റയ്ക്കല്ല സമൂഹം എന്റെ കൂടെ നിന്നപ്പോൾ മനഃശക്തി കരുത്തായെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നു വരണം. വിമന്‍ കളക്ടീവ് പോലുള്ള സംഘടനകള്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിന് നല്ലതാണെന്നും ഭാവന പറഞ്ഞു. സിനിമയില്‍ നായികയുടെ സ്ഥാനം രണ്ടാമതാണ്. ഒരു സിനിമ വിജയിച്ചതുകൊണ്ട് പ്രത്യേക വേതനം ഒന്നും കൂട്ടി കിട്ടിയിട്ടില്ല എന്നും ഭാവന കൂട്ടിച്ചേർത്തു. നായകന്‍മാര്‍ക്കുള്ള സാറ്റലൈറ്റ് സ്വീകാര്യത നായികമാര്‍ക്കില്ലെന്നും ഭാവന പറഞ്ഞു.

പൃഥിരാജ് നല്ല സുഹൃത്താണ്. പൃഥിയോട് ബഹുമാനം മാത്രമാണെന്നും ഭാവന പറഞ്ഞു. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയില്‍ എത്തിയതാണ്. അത് കല്യാണം കഴിഞ്ഞും തുടരും. എല്ലാറ്റിനും പ്രേക്ഷകരോട് നന്ദിയുണ്ട്. സ്ത്രീകളെ ബഹുമാനിക്കുകയും അവസരം നല്‍കുകയും ചെയ്യുന്നയാളാണ് തന്റെ വരനെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.

[ot-video][/ot-video]

അപ്രതീക്ഷിത ദുരന്തത്തിന്റെ ആഘാതത്തിൽ ആണ് കാഞ്ഞിരപ്പള്ളിയും അമൽ ജ്യോതി എൻജിനീനിയറിങ് കോളജും. കളിചിരികളുമായി പോയ വിദ്യാർഥി സംഘം അപകടത്തിൽപെട്ടതും രണ്ടുകുട്ടികൾ മരിച്ചതും ഒരുനാടിനെയാകെ തീരാദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. അപകടത്തിൽ സാരമായി പരുക്കേറ്റ ഒരു വിദ്യാർഥിയൊഴികെ ബാക്കി ഒമ്പതുപേരും ആശുപത്രി വിട്ടു.

ഇന്നലെ വരെ തോളിൽ കയ്യിട്ട് ഒപ്പമുണ്ടായിരുന്നവർ ഇന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാവാതെ വിതുമ്പുകയാണ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളജിലെ വിദ്യാർഥികൾ. താങ്ങാനാവാത്ത ദുഖം ഉള്ളിലൊതുക്കി അധ്യാപകരും രക്ഷിതാക്കളും. അപകടവിവരം അറിഞ്ഞയുടൻ കോളജിലെത്തിയ രക്ഷിതാക്കൾ മരണവാർത്തയറിഞ്ഞതോടെ നിയന്ത്രണം വിട്ടു കരഞ്ഞു. കോളജിലെത്താൻ കഴിയാത്തവർ അധ്യാപകരെയും കാഞ്ഞിപ്പള്ളി രൂപതാധികൃതരെയും തുടർച്ചയായി ഫോണിൽ വിളിച്ചുകൊണ്ടിരുന്നു.

പഠനക്യാംപിനും വിനോദയാത്രയ്ക്കുമായി കോളജിലെ പല വകുപ്പുകളും ഒാണാവധിയായിരുന്നു തിരഞ്ഞെടുത്തത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് മൂന്നാം വർഷ ബാച്ചിലെ 74 വിദ്യാർഥികളാണ് രണ്ടു ബസുകളിലായി ചൊവ്വാഴ്ച ഇവിടെ നിന്നും തിരിച്ചത്. മരിച്ച ഐറിൻ ജോർജിന്റെ മൃതദേഹം സ്വദേശമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് ഒാർത്തഡോക്സ് കത്തീഡ്രലിൽ സംസ്കരിക്കും. അപകടത്തൽ മരിച്ച രണ്ടാമത്തെ വിദ്യാർഥിനിയായ മെറിൻ സെബാസ്റ്റ്യന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കോളജിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് സ്വദേശമായ മുണ്ടക്കയം മുപ്പത്തിനാലാം മൈലിലെ വ്യാകുലമാതാ പളളി സെമിത്തേരിയിൽ സംസ്കരിക്കും.

RECENT POSTS
Copyright © . All rights reserved