Latest News

സുഹൃത്തായ ടീച്ചർ ആണ് ആ പെൺകുട്ടിയെ കൊണ്ട് വന്നത്..
അമ്മയുമായുള്ള പ്രശ്നം അവളെ വല്ലാതെ തളർത്തിയിരുന്നു..
മിടുക്കി കുട്ടിയായിരുന്നു.”’
അദ്ധ്യാപിക ശിഷ്യയെ പറ്റി പറഞ്ഞു..
അവളെ എനിക്ക് ശെരിയാക്കി തരണം..”
സങ്കടത്തോടെ സുഹൃത്ത് …
ടീച്ചറും കുട്ടിയും തമ്മിൽ വൈകാരികമായി നല്ല അടുപ്പമുണ്ട്..
സംസാരത്തിൽ നിന്നും അത് മനസ്സിലായി..എന്നും അവിടെ ഒരു അങ്കിൾ വരും..
എനിക്കത് ഇഷ്‌ടമില്ല..
തലകുനിച്ചു ഇരിക്കുന്നതല്ലാതെ , അവൾ മറ്റൊന്നും സംസാരിക്കുന്നില്ല..
അയാൾ മോശമായി പെരുമാറാറുണ്ടോ..?
ഉത്തരമില്ല..അവൾ പറയുന്നത് ശെരിയാകാം..!
തെറ്റാകാം !കാര്യങ്ങൾ മനസ്സിലാക്കാൻ അമ്മയെ വിളിപ്പിച്ചു..
അച്ഛൻ മരിച്ച പെൺകുട്ടി
അമ്മയും അവളും മാത്രമുള്ള വീട്ടിൽ ,
പ്രായമായ മകളുടെ സുരക്ഷിതത്വം കണക്കാക്കാതെ ആരെയാണ് നിങ്ങൾ വീട്ടിൽ വരുത്തുന്നത്…?ഒളിച്ചല്ല അദ്ദേഹം വരുന്നത്..
രാത്രി ആരുമറിയാതെ വരുന്നുമില്ല..
സന്ധ്യക്ക്‌ മുൻപ് തിരിച്ചു പോകുന്നുണ്ട്..
അതും വേണ്ട എന്ന് അദ്ദേഹത്തിന് തോന്നിയാൽ , എനിക്കത്രേയും സന്തോഷം..
കാരണം , ആ ഒരു മനുഷ്യൻ ഉള്ളത് കൊണ്ടാണ് ജീവിതത്തിൽ ഞാൻ പിടിച്ചു നിൽക്കുന്നത്..
ഭാര്തതാവ് മരിച്ചിട്ടു പത്ത് വര്ഷം..
അന്നിവൾ കുഞ്ഞാണ്..
ജീവിച്ചിരുന്നപ്പോഴും എന്നെ സന്തോഷത്തോടെ കൊണ്ട് നടന്നിട്ടില്ല..
എന്നും അടിയും വഴക്കും..
സ്ത്രീധനം പോരാ എന്നുള്ള പഴി..
എന്റെ സഹോദരങ്ങൾ തമ്മിൽ ചേർച്ച കുറവാണു ,ഇത്തിരി ഉള്ള മൊതലിന്റെ പേരിൽ..!ആ കുടുംബത്ത് നിന്നും ഞാൻ എന്ത് സ്ത്രീധനം ഇനി കൂടുതൽ പ്രതീക്ഷിക്കാൻ..?
അച്ഛനും അമ്മയും നിസ്സഹായർ…
പെണ്മക്കൾ ഭാരമെന്നു കരുതുന്ന അവരോടു കെട്ടിച്ചു വിട്ട എന്റെ സങ്കടം പറയാൻ വയ്യ..
അപകട മരണമായിരുന്നു ഭാര്തതാവിന്റേത്..പിജി യും ബിഎഡ് ഉം കഴിഞ്ഞതാണ് ആകെ ഒരു ബലം..
ഒരു മാനേജ്‌മന്റ് സ്കൂളിലെ ജോലി ..
എന്നാൽ ശമ്പളം വളരെ തുച്ഛമാണ്..
അവിചാരിതമായി ജീവിതത്തിലോട്ടു വന്നതാണ് ആ പുരുഷൻ..
ഭാര്യയും രണ്ടു പെൺമക്കളും ഉണ്ട്..
അവർ രണ്ടും വിവാഹിതർ ആണ്..

മാഡം കരുതുന്ന പോലെ ശാരീരിക ബന്ധത്തിന് ഞാൻ തിരഞ്ഞെടുത്ത ഒരു വഴി അല്ല ആ ബന്ധം..
ഇനി ആണെങ്കിൽ തന്നെ ആരാണ് ചോദിയ്ക്കാൻ..?
എനിക്കൊരു സാന്ത്വനം വേണം..
ഒരു ആണിന്റെ കരുതലും സ്നേഹവും വേണം..
മാനസികവും ശാരീരികവും ആയ സംരക്ഷണം ..!
തീയിൽ ചുട്ടുതല്ലി പരുവപ്പെടുത്തിയെടുത്ത പോലെ ദൃഢതയും ഉറപ്പും പ്രതിഫലിക്കുന്ന വാക്കുകൾ..വ്യക്തി ജീവിതത്തിൻേറയും സാമൂഹിക ജീവിതത്തിന്റെയും പൊള്ളത്തരം പൊലിപ്പിച്ചു ആരുടെയും മുന്നിൽ കാണിക്കേണ്ട കാര്യം തനിക്കില്ല…
സ്ത്രീ നേരിടുന്ന പ്രശ്നം മുഴുൻ ശാരീരികാധിഷ്‌ഠിതമാണെന്നു ആര് പറഞ്ഞു..?
ഇപ്പോൾ ഇവളുടെ പ്രശ്നം എന്താണെന്നു വെച്ചാൽ ,
അവളുടെ അച്ഛൻ വീട്ടുകാർ അടുത്തിട്ടുണ്ട്..
ഞാൻ വിലക്കിയില്ല..
അവളുടെ കൊച്ചച്ഛനും കുഞ്ഞമ്മയും…
അവകാശമുള്ളവർ..
അവരുടെ വീട്ടിൽ പോയി നിന്ന് വന്നതിനു ശേഷമാണു ഈ തരത്തിൽ ഓരോന്നു പറയാൻ തുടങ്ങിയത്..
ഭാര്തതാവ് ജീവിച്ചിരുന്നപ്പോഴും അവർ എന്നെ ദ്രോഹിച്ചിട്ടേ ഉള്ളു..
ഇനി ഇവളെ കൊണ്ട് പോയി വളർത്തണമെങ്കിൽ ആയിക്കോട്ടെ..
വിട്ടു കൊടുത്തേക്കാം..;പക്ഷെ കൊണ്ട് പോകില്ല മാഡം..!
അദ്ദേഹത്തിന് അറിയില്ല.., ഇവൾ ഇങ്ങനെ പറയുന്നത് .
സഹിക്കില്ല കേട്ടാൽ..
അത്ര സ്നേഹത്തോടെ ആണ് ഇവളുടെ ഓരോ കാര്യങ്ങൾ നോക്കുന്നത്..
മൂക്ക് പിഴിഞ്ഞ് കൊണ്ട് അവർ പറഞ്ഞു..ഞാൻ കുട്ടിയുടെ മുഖത്ത് നോക്കി..
അവളപ്പോഴും കുനിഞ്ഞു ഇരിക്കുക ആണ്..
പക്ഷെ കണ്ണുകൾ നിറഞ്ഞു ഒഴുക്കുന്നുണ്ട്,..
സംസാരത്തിന്റെ ഇടയ്ക്കു ,പല വട്ടം ആ മനുഷ്യൻ ആകാം, ഫോൺ വിളിക്കുന്നുണ്ട്..
വേണ്ട..വരേണ്ട എന്നൊക്കെ പറയുന്നുണ്ട്..
കുട്ടിയെ പുറത്ത് നിർത്തി പിന്നെയും അവർ സംസാരിച്ചു..

ആ ആളിന് ഒരു കുടുംബം ഇല്ലേ..ഭാര്യയും മക്കളും ?
അവരറിഞ്ഞാൽ പ്രശ്നം ആകില്ലേ..?അവർക്കറിയാം..
അദ്ദേഹത്തിന്റെ കാശു മതി അവർക്ക്….
കൂടുതൽ ഒന്നും സംസാരിക്കാനോ , വിശദീകരണം ചോദിക്കാനോ കൗൺസിലോർ നു അവകാശമില്ല..
അതവരുടെ ജീവിതമാണ്..
എന്റെ മുന്നിലെ പ്രശ്നം കുട്ടി ആണ്…
വീട്ടിൽ വരുന്ന അമ്മയുടെ പുരുഷ സുഹൃത്തതിനാൽ അവൾ സങ്കടപെടുന്നു എങ്കിൽ അതിന്റെ പോവഴി മാത്രമാണ് എനിക്ക് പറഞ്ഞു ബോധ്യപ്പെടുത്താൻ ഉള്ളത്.
”’
അദ്ദേഹത്തിന്റെ മേൽ എനിക്ക് അത്ര മേൽ സ്നേഹമുണ്ട്..
വിശ്വാസമുണ്ട്..
എന്റെ മകളെ അദ്ദേഹം മറ്റൊരു കണ്ണോടു കാണില്ല..അങ്ങനെ
എങ്കിൽ ഒളിച്ചും പതുങ്ങിയും എന്റെ അടുത്ത് എത്താൻ അദ്ദേഹം ശ്രമിച്ചേനെ..
മാഡം ഞാൻ പറഞ്ഞത് വെച്ച് ഒന്ന് അപഗ്രഥിച്ചു നോക്ക്..””

വെറും ലോലമായ വികാരങ്ങളുടെ മേൽ കെട്ടിപ്പടുത്തിയ ബന്ധമല്ല..!
ആ സ്ത്രീയുടെ ചങ്കുറ്റം അതാണ്…
അയാളോട് അവൾക്കു പ്രണയം അല്ല..ഭക്തി ആണെന്ന് തോന്നി…
പുരുഷൻ ആണ് , എന്ന് വെച്ച് സ്നേഹം ആവശ്യമില്ലാത്തവൻ അല്ല..!
സ്നേഹത്തിന്റെ കൊതിക്കു മുന്നിൽ എന്ത് സ്ത്രീയും പുരുഷനും ..?
ജാതിയും മതവും..?
പൈസ ഉണ്ടാക്കാൻ മാത്രമായി ഒരു ജന്മം മുഴുവൻ കുടുംബക്കാർ , ഭാര്യയും മക്കളും ഉളപ്പടെ ഉപയോഗിച്ചു..
അർഹിക്കുന്ന യാതൊരു കരുതലും പരിഗണനയും കിട്ടിയിട്ടില്ല..
വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു….
വേദനയിലൂടെ മുറുകിയതാണ് ആ സ്നേഹത്തിന്റെ കണ്ണികൾ..

വീണ്ടും കുട്ടിയും ആയിട്ട് സംസാരിച്ചു..
കൊച്ചച്ഛനും കുഞ്ഞമ്മയും പറഞ്ഞു കൊടുത്തത് പോലെ പറഞ്ഞു എന്നല്ലാതെ മറ്റൊന്നും അവൾക്കപ്പോൾ പറയാനില്ല..
മോൾക്ക് അമ്മയെ വിട്ടു മാറി നിൽക്കണോ..?
മനസ്സറിയാൻ വേണ്ടി തന്നെ ആണ് ചോദിച്ചത്..
വേണ്ട..എനിക്കമ്മയുടെ കൂടെ നിന്നാൽ മതി…
വിങ്ങി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..

ഓർക്കുക ആയിരുന്നു
ചെറിയ ജീവിതം..,പക്ഷെ..
എന്തൊക്കെ തരണം ചെയ്യണം..
നമ്മൾ മനുഷ്യർ..?

ചെന്നൈ: തമിഴക രാഷ്ട്രീയത്തില്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പ്രവേശിക്കുമോ എന്ന കാര്യം ഈ വര്‍ഷത്തിന്റെ അവസാന ദിവസം അറിയാം. കോടമ്പാക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തില്‍ താന്‍ നിലപാട് അറിയിക്കുമെന്ന് രജനികാന്ത് അറിയിച്ചു. രാഷ്ട്രീയത്തില്‍ താന്‍ പുതിയ ആളല്ല. രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നു. രാഷ്ട്ട്രീയ പ്രവേശനമെന്നത് വിജയത്തിന് തുല്യമാണെന്നും തീരുമാനം 31ന് അറിയിക്കുമെന്നും രജനികാന്ത് വ്യക്തമാക്കി.

ഇന്ന് നടന്ന ആരാധക സംഗമത്തില്‍ നടത്തിയ പ്രസംഗത്തിലാണ് സ്റ്റൈല്‍ മന്നന്‍ ഇക്കാര്യം പറഞ്ഞത്. തീരുമാനം ഇന്ന് അറിയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം. അതിന് തന്ത്രങ്ങളും വേണം. താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കാണ് താല്‍പര്യം കൂടുതലെന്നും രജനി പ്രസംഗത്തില്‍ പറഞ്ഞു.

കഴിഞ്ഞ മെയ് മാസത്തില്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സൂചന നല്‍കുമ്പോളും യുദ്ധം വരുമ്പോള്‍ നമുക്ക് അതിനെ ഒരുമിച്ച് നേരിടാമെന്നായിരുന്നു രജനി പറഞ്ഞത്. 18 ജില്ലകളില്‍ നിന്നുള്ള ആരാധകരുടെ സാന്നിധ്യത്തിലായിരുന്നു രജനിയുടെ പ്രസംഗം.

 

ഒടിയന്‍ ലുക്കില്‍ എത്തിയ ലാലേട്ടനെ കാണാന്‍ എല്ലാവര്‍ക്കും എപ്പോഴും ആകാംക്ഷയാണ്. താര രാജാവിന്റെ പുതിയ രൂപം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയയെങ്കിലും ക്രിസ്മസ് ആശംസകളുമായി എത്തിയ മോഹന്‍ലാലിനെ കണ്ടപ്പോള്‍ ആരാധകരുടെ മനസ്സ് നിറഞ്ഞു.

ചുവന്ന ചെക്ക് ഷര്‍ട്ടിലും വെള്ള പാന്റുമായി എത്തിയ ലാലേട്ടന്‍ പഴയതിനേക്കാള്‍ ചെറുപ്പമായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. നിലവില്‍ ഒടിയന്റെ ചിത്രീകരണത്തിലാണ് താരം.

ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ സയിദ് അബ്ദുള്‍ റഹീം ഫഹദ്(29) ആണ് കൊല്ലപ്പെട്ടത്.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഓടിച്ച കാര്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ച് അബ്ദുള്‍ റഹീമിന്റെ കാറില്‍ ഇടിച്ചായിരുന്നു അപകടം. ഓക്ലാന്‍ഡില്‍ പഠിക്കുകയായിരുന്ന അബ്ദുള്‍ റഷീദ്
പഠനത്തിനൊപ്പം ഡ്രൈവറായും ജോലി ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി വാഹനത്തില്‍ പോകുമ്പോഴാണ് അമിത വേഗത്തില്‍ സിഗ്‌നല്‍ മറികടന്നെത്തിയ കാര്‍ റഷീദിന്റെ കാറില്‍ ഇടിച്ചു കയറിയത്. റഷീദിന്റെ കാര്‍ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന അബ്ദുള്‍ റഷീദിന്റെ ബന്ധുവായ ഫൈസലാണ് മരണ വിവരം അറിയിച്ചത്. ഹൈദരബാദിലെ ചഞ്ചല്‍ഗുഡ മേഖലയിലാണ് അബ്ദുള്‍ റഷീദിന്റെ കുടുംബം താമസിക്കുന്നത്.

അബ്ദുള്‍ റഷീദിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ഫൈസല്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ സഹായം അഭ്യര്‍ഥിച്ചു. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ എംബസിയിലും സഹായം അഭ്യര്‍ഥിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെലുങ്കാന ബിജെപി പ്രസിഡന്റ് കെ. ലക്ഷ്മണനും സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് േകസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി. നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു..

ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതും. നിയമത്തിലെ അറിവില്ലായ്മയാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി കുറച്ചടയ്ക്കാനും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 2016ല്‍ വാങ്ങിയ കാറിന്റെ പിഴ അടച്ചു. നിയമപ്രകാരം അടക്കേണ്ട പിഴ 16 ലക്ഷമായിരുന്നെങ്കില്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ പിഴ അടച്ചതിന്റെ രേഖകളും ഹാജരാക്കി. നികുതിവെട്ടിക്കാനോ വഞ്ചിക്കാനോ യാതൊരു ഉദേശ്യവുമില്ലായിരുന്നൂവെന്ന് ആവര്‍ത്തിച്ച ഫഹദ് രണ്ടാമത്തെ കാറിനും പിഴ അടക്കാന്‍ തയാറാണെന്നും അറിയിച്ചു. ഇതോടെയാണ് ഫഹദിന്റെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്താന്്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

അറസ്ററ് രേഖപ്പെടുത്തിയാല്‍ രണ്ട് ആളിന്റെയും അമ്പതിനായിരം രൂപയുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും എസ്.പി. കെ.വി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍.

വുമണ്‍ ഓഫ് ദ ഇയര്‍ 2017 തെരഞ്ഞെടുപ്പില്‍ ഇടംപിടിച്ച് മലയാളി നടി പാര്‍വതി. ഔണ്‍ലൈന്‍ വെബ്‌സൈറ്റായ ‘ദ ന്യൂസ് മിനിറ്റ്’ നടത്തിയ തെരഞ്ഞെടുപ്പിലാണ് പാര്‍വതി ഇടം നേടിയത്. നടി ഭാവനയും പട്ടികയിലുണ്ട്. മമ്മൂട്ടി നായകനായ കസബ സിനിമയിലെ ഒരു ഡയലോഗില്‍ സ്ത്രീവിരുദ്ധത പ്രകടമായിരുന്നു എന്ന് വിമര്‍ശിച്ച പാര്‍വതി രൂക്ഷമായ സൈബര്‍ ആക്രമണത്തിനു ഇരയായെങ്കിലും നിലപാടില്‍ ഉറച്ചു നിന്നു. ഇതാണ് പാര്‍വതിയെ തിരഞ്ഞെടുക്കാന്‍ കാരണം.

മലപ്പുറത്തുനിന്നുള്ള ഡോക്ടറായ ഷിംന അസീസും പട്ടികയിലുണ്ട്. പ്രതിരോധ കുത്തിവെപ്പ് വാക്‌സിനായ മീസില്‍സ് റുബെല്ലയെ കുറിച്ചുള്ള ബോധവത്കരണം നടത്തിയതിനാണ് ഷിംന പട്ടികയില്‍ ഇടം പിടിച്ചത്. തന്റെ നിലപാടുകള്‍ സുപ്രീംകോടതിയില്‍ പോലും ഉറച്ച ശബ്ദത്തില്‍ പ്രകടിപ്പിച്ച ഹാദിയയും പട്ടികയില്‍ ഇടം നേടി. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുകയും ചെയ്യുന്നതിനായി രൂപം കൊണ്ട വുമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയും നടി നയന്‍താര, ബാഡ്മിന്റണ്‍ താരം പിവി സിന്ധു, ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന അക്കായ് പദ്മശാലി, വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗില്‍ തുടങ്ങി പതിനെട്ട് പേരാണ് പട്ടികയില്‍ ഇടം പിടിച്ചത്.

ആര്‍.കെ.നഗറിലെ ടി.ടി.വി ദിനകരന്റെ വിജയത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ് തമിഴകം.ഭരണ പ്രതിപക്ഷ പാര്‍ട്ടികളെ ഞെട്ടിച്ച് കൊണ്ടാണ് ജയലളിതയുടെ തോഴി ശശികലയുടെ ബന്ധു ടി.ടി.വി ദിനകരന്‍ ഇവിടെ വന്‍ വിജയം നേടിയത്.

ജയലളിതയുടെ സ്വന്തം ആര്‍.കെ നഗറില്‍ തോഴി ശശികലയുടെ അനന്തരവന്‍ ടി.ടി.ദിനകരന്‍ നേടിയ വന്‍ വിജയം ശശികലയുടെ മധുരമായ പ്രതികാരം.

മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ജനം ദിനകരന് സമ്മാനിച്ചത്.സ്വതന്ത്രനായി മത്സരിച്ച ദിനകരന്‍ 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്.

മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതക്കു കിട്ടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷമാണ് ദിനകരന്‍ നേടിയത്.അതേസമയം ഡിഎംകെയ്ക്ക് കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടിവന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ നല്ല ലീഡുയര്‍ത്തിയ ദിനകരന്‍ 7276 വോട്ട് പിന്നിട്ടപ്പോള്‍ കൗണ്ടിങ് കേന്ദ്രത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായി.

ഈ ഘട്ടത്തില്‍ 2738 വോട്ട് മാത്രമാണ് അണ്ണാ ഡി.എം.കെക്ക് നേടാന്‍ കഴിഞ്ഞിരുന്നത്. മുഖ്യ പ്രതിപക്ഷമായ ഡി.എം.കെ 1182 വോട്ടായിരുന്നു ഈ സമയത്ത് നേടിയിരുന്നത്.ഇതിനു ശേഷം സുരക്ഷാ സേന എത്തിയതിനു ശേഷമാണ് വോട്ടെണ്ണല്‍ പുരോഗമിച്ചത്.ദിനകരന്‍ വിജയിച്ചതോടെ ജയലളിതയുടെ പിന്‍ഗാമിയായി അദ്ദേഹം ചിത്രീകരിക്കപ്പെടും. ഇത് തമിഴക രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും.

അത്തരമൊരു സാഹചര്യത്തില്‍ അണ്ണാ ഡി.എം.കെ അംഗങ്ങള്‍ കൂട്ടമായി ദിനകരന്‍പക്ഷത്തേക്ക് മാറാനും സര്‍ക്കാര്‍ താഴെ പോവാനും സാധ്യത വളരെ കൂടുതലാണ്.ജയിലില്‍ കിടക്കുന്ന ശശികലക്കും ദിനകരന്റെ വിജയം വലിയ നേട്ടമാകും.അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ഇ. മധുസൂദനന്‍ നേടിയതിനേക്കാള്‍ ഇരട്ടി വോട്ടുകള്‍ നേടിയാണ് ആര്‍.കെ നഗറില്‍ ദിനകരന്‍ വിജയിച്ചത്.

ബ്രസീലിലെ റിയോയിലെ ഒരു തെരുവിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയിരിക്കുന്നത്. ഒരു തെരുവുകച്ചവടക്കാരിയെ ഒരു കാല്‍നടയാത്രക്കാരന്‍ ലൈംഗികമായി സ്പര്‍ശിച്ചു എന്ന് ആരോപിച്ച് അയാളെ പരസ്യമായി നിലത്ത് വലിച്ചിട്ട് പരാക്രമം നടത്തുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ ആണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പകലായാലും രാത്രിയായാലും പെണ്‍കുട്ടികള്‍ റോഡിലിറങ്ങുമ്പോള്‍ സൂക്ഷിച്ചേ മതിയാവുകയുള്ളൂ. കാരണം, യാതൊരുവിധ ഒളിയും മറയുമില്ല ആരെയും അപമാനിക്കുന്നതിന്. പലപ്പോഴും സ്ത്രീയോടുള്ള ഓരോ മനുഷ്യന്റെയും പരാക്രമം നടുറോഡില്‍ വരെ എത്തിനില്‍ക്കുന്നു.കാല്‍നട യാത്രക്കാരനായ യുവാവ് തന്റെ മാറിടം പിടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് അയാളെ ആക്രമിച്ചത്. മാത്രമല്ല കലിപ്പടങ്ങാത്ത യുവതി അയാളുടെ ദേഹത്ത് കയറിയിരുന്നതിന് ശേഷം താനിട്ടിരിക്കുന്ന വസ്ത്രം അഴിച്ച് മാറ്റി നിനക്ക് മാറിടമാണോ വേണ്ടത് എന്ന് ചോദിച്ച് യുവതി തന്റെ മാറിടങ്ങള്‍ കൊണ്ട് അയാളെ മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ കാണാവുന്നതാണ്. ഇത്തരത്തില്‍ പുരുഷന്മാരുടെ സഹിക്കാനാവാത്ത ആക്രമണങ്ങള്‍ സ്ത്രീകളെ ഇങ്ങനെയൊക്കെയുള്ള പ്രതിരോധത്തിലേയ്ക്ക് നയിക്കുകയാണ്.

നെയ്യാറ്റിൻകര: അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും ജീവനൊടുക്കിയതോടെ വിറ പൂണ്ടിരിക്കുകയാണ് നെയ്യാറ്റിൻകര അതിയന്നൂർ വെൺപകലിലെ കുന്നത്തേരിൽ വീട്. വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ ചായക്കട നടത്തിയിരുന്ന പരേതനായ രാജശേഖരന്റെ ഭാര്യ സരോജിനിയുടെ (55) കൊലയാളിയെ തിരിച്ചറിയാൻ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം മകൾ സൗമ്യ രാജശേഖരനെ (33) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കാണ് സൗമ്യയുടെ മരണത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശരീരത്തിലെ പരിക്കുകളും ചില മൊഴികളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സൗമ്യയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളിൽ നിന്നടക്കം ലഭിച്ച ചില മൊഴികളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

വീട്ടിൽ അമ്മയുമായി വഴക്കുണ്ടാക്കുകയും അമ്മയെ അച്ഛൻ മർദ്ദിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് സൗമ്യയുടെ ഏഴുവയസുകാരിയായ മകളും അഞ്ചുവയസുകാരനായ മകനും. ബന്ധുക്കളുമായോ അയൽക്കാരുമായോ സൗഹൃദത്തിനൊന്നും മുതിരാത്ത പ്രത്യേക സ്വഭാവക്കാരനായ ബിനുവിനെ ഭയന്ന് ഇതൊന്നും അവർ പുറത്തുപറയാറില്ല. ഏറ്റവുമൊടുവിൽ സൗമ്യയെ മർദ്ദിച്ച സംഭവങ്ങൾ പുറത്ത് പറയരുതെന്ന് കുട്ടികളെ താക്കീത് ചെയ്ത ഭർത്താവ് വീട്ടിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ പുറം ലോകം അറിയാതിരിക്കാൻ ടി.വി ഓണാക്കി അവരെ അതിന് മുന്നിലാക്കിയിരുന്നുവത്രേ.

ഒമ്പതുവർഷം മുമ്പ് 2008 ജൂലായിൽ രണ്ട് പെൺമക്കളെ തന്നെ ഏൽപ്പിച്ച് ചായക്കടക്കാരനായ രാജശേഖരൻ ജീവിതത്തിൽ നിന്ന് കൂട്ടുപിരിഞ്ഞതോടെ വീട്ടമ്മയായ സരോജിനിയ്ക്ക് ശിഷ്ടകാലം കഷ്ടപ്പാടിന്റേതായിരുന്നു. നഴ്സിംഗ് പഠനം പൂർത്തിയാക്കിയ മൂത്തമകൾ രമ്യയ്ക്ക് തൊട്ടടുത്ത വർഷം ജോലി ലഭിച്ചതാണ് ആ കുടുംബത്തിന് ആശ്വാസമായത്. രമ്യയെ വിവാഹം ചെയ്ത് അയച്ച് രണ്ടുവർഷം പൂർത്തിയാകും മുമ്പാണ് പ്ളസ് ടുവരെ പഠിച്ച സൗമ്യ ഓട്ടോ ഡ്രൈവറായിരുന്ന വെൺപകൽ കിണറ്റുവിള സ്വദേശിയായ യുവാവുമായി പ്രണയത്തിലായത്. ഇതര സമുദായക്കാരനുമായുള്ള കടുത്ത പ്രണയം വീട്ടുകാർ അംഗീകരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും അവൾ അയാൾക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അമ്മയുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും എതിർപ്പ് കൂട്ടാക്കാതെ പലസ്ഥലങ്ങളിലായി വാടകവീട്ടിലും മറ്റും ഒരുമിച്ച് കഴിഞ്ഞ ഇവർ നാലുവർഷം മുമ്പാണ് സൗമ്യയുടെ അമ്മ താമസിച്ച കുടുംബവീട്ടിൽ താമസത്തിനെത്തുന്നത്. ഇടയ്ക്കിടെ സൗന്ദര്യപിണക്കങ്ങളും കലഹങ്ങളും പതിവായിരുന്നെങ്കിലും അതൊന്നും ആരും കാര്യമാക്കിയിരുന്നില്ല.

2014 നവംബർ 22ന് സരോജിനിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കടിയേറ്റ് രക്തം വാർന്ന നിലയിൽ വീട്ടിനുള്ളിലാണ് സരോജിനിയുടെ മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിൽ കൊലപാതകമാണെന്ന് ഉറപ്പായതോടെ നെയ്യാറ്റിൻകര പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണമേറ്റെടുത്ത കേസിൽ വർഷം മൂന്ന് പിന്നിടുമ്പോഴും കൊലയാളിയെ കണ്ടുപിടിക്കാനായിട്ടില്ല.
സരോജിനിയുടെ കൊലപാതകമുണ്ടായ ദിവസം സൗമ്യയും ഭർത്താവും നെടുമങ്ങാട് ഏതോ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നുവെന്നാണ് പറഞ്ഞിരുന്നത്. വീടിന്റെ കതക് തുറന്ന് കിടക്കുകയും സരോജിനിയെ പുറത്ത് കാണാതിരിക്കുകയും ചെയ്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തെരച്ചിലിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും തടിച്ചു കൂടിയതിനിടെയാണ് സൗമ്യയും ഭർത്താവും സ്ഥലത്തെത്തിയത്. പെരുമാറ്റത്തിൽ സംശയം തോന്നി പൊലീസ് അന്ന് സൗമ്യയുടെ ഭർത്താവിനെ പിടികൂടി മൂന്നുദിവസത്തോളം കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിക്കാത്തതിനാൽ വിട്ടയച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത ശേഷവും ഇയാളെയും ബന്ധുക്കളെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.

വീട്ടുവഴക്കിനെ തുടർന്ന് സൗമ്യ കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിനോട് ഭർത്താവ് വെളിപ്പെടുത്തിയത്. സൗമ്യ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിൽ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രക്ഷിക്കാൻ തയ്യാറാകാത്തതും സംഭവം യഥാസമയം അയൽക്കാരെ അറിയിക്കാതിരുന്നതും ദുരൂഹത ഉളവാക്കുന്നുണ്ടെന്നാണ് പൊലീസ് നിലപാട്. അയാളുടെ ഒരു സുഹൃത്ത് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സെത്തുമ്പോഴാണ് സൗമ്യ കിണറ്റിലകപ്പെട്ട വിവരം നാട്ടുകാരറിയുന്നത്. വിവരമറിഞ്ഞെത്തിയ ബന്ധുക്കളോടും പൊലീസിനോടും കുട്ടികൾ അധികം ഇടപെടാതിരിക്കാനും ഇയാൾ പ്രത്യേകം ശ്രദ്ധിച്ചു. ഇളയകുട്ടിയെ എടുത്ത് കൊണ്ടുനടക്കുകയായിരുന്ന അയാൾ പൊലീസ് ശകാരിച്ചപ്പോഴാണ് കുട്ടിയെ തറയിൽ നിറുത്തിയത്. പെരുമാറ്റത്തിലുള്ള സംശയങ്ങളെ തുടർന്നാണ് ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്തതെങ്കിലും കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. പോസ്റ്റുമോർട്ടത്തിനുശേഷം സൗമ്യയുടെ മൃതദേഹം വീടിന്റെ തെക്കിനിയിലെ ചിതയിൽ എരിഞ്ഞടങ്ങുമ്പോൾ അമ്മൂമ്മയ്ക്ക് പിന്നാലെ അമ്മയും മരണപ്പെടുകയും ചെയ്തതോടെ പറക്കമുറ്റാത്ത രണ്ട് കുട്ടികൾ നാടിന്റെ നൊമ്പരമായി

യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴ കൃത്രിമമായി ഉണ്ടാക്കിയത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു.

കനത്ത മഴ ലഭിക്കാന്‍ കാരണമായത് സര്‍ക്കാര്‍ നടത്തിയ ക്ലൗഡ് സീഡിംഗ് വഴിയാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കൃത്രിമമായി മഴ പെയ്യിക്കുന്നതിനായി ഡിസംബര്‍ 15 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 16 തവണയാണ് വിമാനങ്ങള്‍ ക്ലൗഡ് സീഡിംഗ് ദൗത്യങ്ങള്‍ നടത്തിയത്.

യുഎഇയുടെ മേഘാവൃതമായ പര്‍വതപ്രദേശങ്ങള്‍ക്ക് മുകളില്‍ മേഘങ്ങളുടെ സാന്നിധ്യം റഡാറിന്റെ സഹായത്തോടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ കൗഡ് സീഡിംഗ് ദൗത്യത്തിനായി അവിടേക്ക് യാത്രകള്‍ നടത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മേഘങ്ങള്‍ക്കകത്തേക്ക് പറന്ന് അവയെ മഴത്തുള്ളികളാക്കി മാറ്റുന്നതിനാവശ്യമായ രാസപദാര്‍ഥങ്ങള്‍ കടത്തിവിട്ടുകൊണ്ടാണ് ഇത് സാധിച്ചത്. യുഎഇയിലാകമാനം മഴയുടെ ലഭ്യതയില്‍ 20 ശതമാനം വര്‍ധനവാണ് ക്ലൗഡ് സീഡിംഗിലൂടെ രേഖപ്പെടുത്തിയത്.

അന്തരീക്ഷത്തില്‍ മേഘങ്ങളുടെ ഘടനയില്‍ വ്യത്യാസം വരുത്തി കൃത്രിമ മഴ പെയ്യിക്കുന്ന രീതിയാണ് ക്ലൗഡ് സീഡിംഗ്. മേഘങ്ങളില്‍, മഴപെയ്യുവാന്‍ വേണ്ടി നടക്കുന്ന സൂക്ഷ്മ ഭൗതികപ്രവര്‍ത്തനങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് സൃഷ്ടിച്ചാണ് ഇത് ചെയ്യുന്നത്.

എന്നാൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഷാർജയിൽ ഇറക്കാൻ കഴിയാതെ ജെറ്റ് എയർവെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയിൽ തിരികെയെത്തി. വിമാനത്തിൽ നിന്ന് പുറത്തിറങ്ങാതെ യാത്രക്കാർ മണിക്കൂറുകളോളം പ്രതിഷേധിച്ചു. ഞായറാഴ്ച വൈകിട്ടും തിങ്കളാഴ്ചയുമായി മുഴുവൻ യാത്രക്കാരെയും ഷാർജയിലെത്തിക്കാമെന്ന വിമാന കമ്പനിയുടെ ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

ശനിയാഴ്ച രാത്രി 9.30ന് ഷാർജയിലേക്ക് പോയ വിമാനം മൂടൽ മഞ്ഞിനെ തുടർന്ന് മസ്കറ്റിൽ ഇറങ്ങുകയായിരുന്നു. തുടർന്ന് അഞ്ച് മണിക്കൂർ നേരം വിമാനത്താവളത്തിലെ പാർക്കിങ് ബേയിൽ കാത്തിരുന്ന ശേഷം ഞായറാഴ്ച രാവിലെ 11 ഒാടെ യാത്രക്കാരുമായി നെടുമ്പാശേരിയിലേക്ക് തന്നെ മടങ്ങിയെത്തുകയായിരുന്നു. യാത്രക്കാരുടെ നെടുമ്പാശേരിയിലെ താമസ ചെലവ് വഹിക്കാൻ പക്ഷേ വിമാനത്താവള കമ്പനി തയാറായില്ല.

RECENT POSTS
Copyright © . All rights reserved