കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മറ്റു് ജില്ലകളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ‘പ്രധാന റോഡുകളില്‍ വെള്ളക്കെട്ട് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
നാളെ മുതല്‍ 15-ാം തീയതി വരെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. 13ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി. 14ന് പത്തനംതിട്ട. 15ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
കനത്ത മഴയിൽ മൂവാറ്റുപുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ എഴുമുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരുടെ നില ഗുരുതരമാണ്. മനാപ്പുറത്ത് കുമാരി, ഇവരുടെ മകൻ അനു, അനുവിന്റെ ഭാര്യ ലക്ഷ്മി പ്രിയ, ഇവരുടെ 9 വയസുള്ള മകൾ ദീക്ഷിത എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
വാഗമണ്ണിലേക്ക് പോയ കാർ നിയന്ത്രണം വിട്ട് മറ്റ് രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ തൊടുപുഴ- മൂവാറ്റുപുഴ റോഡിൽ നിർമല കോളജ് കവല ഭാഗത്താണ് അപകടം.
വാഗമണ്ണിലേക്ക് പോകുകയായിരുന്ന സുഹൃത്തുക്കളായ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ഈ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന കാറിലും പിന്നീട് സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു.
എഴുമുട്ടം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച എതിർ ദിശയിൽ നിന്നു വന്ന കാറിലാണ് അപകടത്തിനിടയാക്കിയ കാർ ആദ്യം ഇടിച്ചത്. അതിനു ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു. ഈ കാറിൽ കരുനാഗപ്പള്ളിയിലുള്ള ദമ്പതികളും ഇവരുടെ ആറ് മാസം മാത്രം പ്രായമുള്ള കുഞ്ഞും അടങ്ങിയ കുടുംബമുണ്ടായിരുന്നു.
നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ദേശീയ, അന്തരാഷട്ര ടി.വി ചാനലുകളിൽ തരംഗം സൃഷ്ടിക്കുന്നു. ലോൺലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് നേടിയിതോടെ ദേശീയ അന്തർദേശീയതലത്തിലും ആരാധകർ ഏറെയാണ്.
24 April 2024 ദേശീയ ഇംഗ്ലീഷ് മാധ്യമത്തിൽ നമ്മുടെ മലയാളിയെ കുറിച്ച് വന്ന വാർത്ത ഇവിടെ വായിക്കാം –>> https://www.radioandmusic.com/entertainment/editorial/news/240424-check-out-latest-hindi-music-video-acclaimed
ദേശീയ, അന്തരാഷട്ര ടി.വി ചാനലുകളിൽ മലയാളി ഗായകനും, ഗിറ്റാറിസ്റ്റും, സംഗീത സംവിധായകനും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത “ദീദീ” ഹിന്ദി സോങ്ങ് വൻ ഹിറ്റിലേക്ക്.
“ദീദീ” ഹിന്ദി സംഗീത വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=EfVXGI4rqNg
“ദീദീ” നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറവും പുതിയ മ്യൂസിക്കൽ ആൽബം ലോകമെമ്പാടുമുള്ള ആസ്വാദകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. ദീദീ ഒരു യുവജനങ്ങൾക്ക് ഹരമേകുന്ന ട്രെൻഡിങ്ങ് പ്രണയ ഡാൻസ് സോങ്ങ് ആണ്. റൊമാൻ്റിക് വോയിസിലൂടെ ഗാനം ആലപിച്ച് ജനഹൃദ്യയങ്ങളുടെ മനസ്സ് കിഴടക്കി കഴിഞ്ഞു റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ. ബോളിവുഡ് ലോകത്തും തരംഗം സൃഷ്ടിക്കുകയാണ് നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേറിന്റെ ഏറ്റവും പുതിയതായി റീലീസ് ചെയ്ത ദീദീ ഹിന്ദി ഗാനം.
“ദീദീ” സംഗീത വീഡിയോ സംവിധാനം ചെയ്യിത്തിരിക്കുന്നതും നവീൻ ജെ. ആൻത്രപ്പേർ. നവീൻ ജെ. ആൻത്രപ്പേർ മുംബൈയിൽ ആണ് സ്ഥിര താമസം. ദീദീ വീഡിയോയുടെ ഭാഗമായി മെഗാ ലൈവ് സ്റ്റേജ് ഷോകൾകായി നവീനും അദ്ദേഹത്തിന്റെ ബാൻഡും തയ്യാർയെടുക്കുകയാണ്
കേരളത്തിലും താരത്തിന്റെ ലൈവ് മെഗാ സ്റ്റേജ് ഷോ ഉണ്ടാകുന്നതാണ്.
നവീൻ ജെ. ആൻത്രപ്പേറിന്റെ അസാധാരണമായ കാൻഡിഡ് – നാച്ചുറൽ അഭിനയ കഴിവും, അദ്ദേഹത്തിന്റെ കഥാപത്രത്തെ ഉൾകൊണ്ട് അഭിനയികാൻ ഉള്ള കഴിവും നവീന് അന്താരാഷ്ട്ര തലത്തിൽ വരെയും ഒരു ആക്ടർ, ഫാഷൻ സൂപ്പർ മോഡൽ എന്നി നിലകളിൽ പ്രശംസ നേടിയിട്ടുള്ളതാണ്. കാൻഡിഡ് സ്‌റ്റയിലിൽ ഉള്ള അദ്ദേഹത്തിന്റെ അഭിനയികാൻ ഉള്ള കഴിവും, അദ്ദേഹത്തിന്റെ ഹോളിവുഡ് ഇന്റർ നാഷണൽ രൂപഭംഗിയും, ശരീരഘടനയും, പെരുമാറ്റവും എല്ലാം കൂടി ചേരുബോൾ സംഗീത വീഡിയോകൾ എല്ലാം വൻ ഹിറ്റ് ആകുകയാണ്.
കഴിവുള്ള നവാഗതകർക്കും, പുതുമുഖങ്ങൾക്കും തന്റെ മ്യൂസിക്കൽ ആൽബങ്ങളിലും, ലൈവ് സ്റ്റേജ് പ്രോഗ്രാമിലും, മറ്റു പ്രോജറ്റുകളിലും അവസരം നൽകുന്നതിൽ നവീൻ ഒരു മിടുക്കൻ തന്നെയാണ്. ഇന്ന് മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അനേകം പ്രതിഭകളൾക്കും അവരുടെ കലാജീവിതം തുടങ്ങുന്നവേളയിൽ നവീൻ ജെ. ആൻത്രപ്പേർ അവസരം നല്കിയിട്ടുണ്ട് .
നവീന്റെ ‘ക്രിസ്മസ് മെലഡിസ്’ എന്ന സംഗീത ആൽബത്തിന്റെ വീഡിയോ ഷൂട്ടിംഗ് സൈറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി എത്തിയ അൻവർ റഷീദ് സംഗീത ആൽബം ചിത്രികരിക്കുന്ന ഇടയിൽ നവീന്റെ പുതുതായി റീലീസ് ചെയ്യാൻ നിൽക്കുന്ന ‘യുവർ ടെൻഡർനസ്’ എന്ന സംഗീത ആൽബം സംവിധാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിക്കുകയും നവീൻ അൻവർ റഷീദിന് ആഗ്രഹം നിറവേറ്റി കൊടുകയും ചെയ്തു. ഈ ആൽബത്തിന്റെ ചിത്രികരണം കഴിഞ്ഞ് തൊട്ടു പിന്നാലെയാണ് മമ്മൂട്ടിയെ നായകനായ രാജമാണിക്യം സിനിമ അൻവർ റഷീദ് സംവിധാനം ചെയ്തത്. യുവർ ടെൻഡനസ് എന്ന സംഗീത ആൽബം സംവിധാനം ചെയ്യാൻ അവസരം കിട്ടിയതോടെയാണ് ഇന്ന് മലയാളം സിനിമ മേഖലയിൽ അൻവർ റഷീദിന്റെ സ്വപനങ്ങക്ക് തുടക്കമായത്. അതിനു ശേഷം ചോട്ടമുംബൈ, അണ്ണൻ തമ്പി, ഉസ്താദ് ഹോട്ടൽ, അഞ്ച് സുന്ദരികൾ, ട്രാൻസ്, കേരള കഫേ, എന്നി സിനിമകൾ അൻവർ റഷീദ്സം വിധാനം ചെയ്ത മുന്നേറുക ആയിരുന്നു. അൻവർ റഷീദ് ഭാഗമായ ഏറ്റവും പുതിയ ചിത്രം ഫഹദ് ഫാസിൽ നായകനായ ആവേശം ആണ്.
നവീൻ ജെ. ആൻത്രപ്പേറിന്റെ “യുവർ ടെൻഡനസ്” സംഗീത ആൽബത്തിൽ അൻവർ റഷീദിന് അസിസ്റ്റൻറ് ഡയക്റായി എത്തിയത് ഡിമൽ ഡെന്നിസ് എന്ന യുവ ഡയക്ടർ. യുവർ ടെൻഡനസ് ചിത്രീകരണശേഷം ഡിമൽ ഡെന്നിസു മലയാള സിനിമ രംഗത്തേക് കടക്കുകയും ഷെൻനിംഗത്തെ നായകൻ ആക്കി “വലിയ പെരുന്നാൾ” എന്ന സിനിമ സംവിധാനം ചെയ്ത് മലയാള സിനിമയിൽ ലേക്ക് കടന്നു വരുന്നത്.
നവീൻ ജെ. ആൻത്രപ്പേറിന്റെ “യുവർ ടെൻഡനസ്” എന്ന ആൽബത്തിൽ അൻവർ റഷീദിന് കൂട്ടായി ചായഗ്രഹണം നീർവഹിച്ചത് ഷൈജു ഖാലിദ്. ആൽബത്തിന്റെ ചിത്രരണത്തിനു ശേഷം ഷൈജു ഖാലിദ് ട്രാഫിക്, 22 ഫീമെയിൽ കോട്ടയം, ഇടുക്കി ഗോൾഡ്, മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, ഈ . മ. യൗ . എന്നി മലയാള സിനിമകളുടെ ചായഗ്രഹണം നിർവഹിക്കുകയും ചെയ്തു.
റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ, അൻവർ റഷീദ്, ഡിമൽ ഡെന്നിസ്, ഷൈജു ഖാലിദ് എന്നിവരുടെ കൂട്ടുകെട്ടിൽ ഇറങ്ങിയ യുവർ ടെൻഡനസ് എന്ന ഇംഗ്ലീഷ് ആൽബം വൻ ഹിറ്റ് ആയുകയും ദേശിയ അന്തർദേശീയ ചാനലുകളിൽ സംപ്രേഷണം ചെയ്യുകയും ചെയ്തു.
റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ, അൻവർ റഷീദ്, ഡിമൽ ഡെന്നിസ്, ഷൈജു ഖാലിദ് എന്നിവർ ചേർന്നു ചിതികരികുന്ന ഫോട്ടോ ആൽബം ഫേസ് ബുക്കിൽ കാണാം –>> https://www.facebook.com/media/set/?set=a.507688685930932&type=3
നവീൻ ജെ. ആൻത്രപ്പേർ മുംബൈയിൽ സ്ഥിരതാമസമാക്കി. അതിനു ശേഷം ബോളിവുഡിലെ ഉന്നതപദവിയിൽ നിൽക്കുന്ന “യാഷ് രാജ് ഫിലിം” സ്റ്റുഡിയോയിൽ വച്ച് റെക്കോർഡിംങ് ആന്റ് മിക്സിംഗ് ചെയുകയും ‘ലോൺ ലി അയാം ക്രയിംങ്ങ്’ എന്ന ആൽബം അനേകം ദേശീയ അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു എന്നിവയിൽ വൻ ഹിറ്റായി മാറുകയും ചെയ്തു .
സിനിമ താരം നിവിൻ പോളിയുടെ രാജഗിരി ഹൈസ്കൂൾ കളമശ്ശേരിയിൽ വച്ച് പഠിക്കുന്ന സമയത്ത് നവീൻ ജെ. ആൻത്രപ്പേർ തനിക്ക് പ്രദോചനം ആയ കാര്യങ്ങൾ പലയിടങ്ങളിലും നിവിൻ പോളി സംസാരിക്ക റുള്ളതാണ് അതിൽ വനിത മാഗസിനിലെ (ജൂൺ 15 – 30), 2015 കവർ സ്റ്റോറി അഭിമുഖത്തിൽ പേജ് 15-ൽ നിവിൻ പോളി നിവിൻ പോളി നവീൻ ജെ. ആൻത്രപ്പേറിനെ ത കുറിച്ച് പങ്കു വച്ച ഓർമ്മകൾ ഇങ്ങനെ
രാജഗിരി സ്കൂളിൽ ഞങ്ങളുടെ ബാച്ചിൽ ഒരു പയ്യനുണ്ടായിരുന്നു. നവീൻ ആൻത്രപ്പേർ ഏതു സമയത്തും അവന്റെ കൈയ്യിൽ ഗിറ്റാറുണ്ടാവും. ഞങ്ങൾ ക്ലാസ്സ് കഴിഞ്ഞ് ഫുട്ബോൾ കളിക്കാൻ പോവുബോഴും ഇവൻ ഗിറ്റാറു പിടിച്ചിരിക്കുകയാവും. അന്നു ഞങ്ങൾ വിചാരിച്ചിട്ടുണ്ട്, ഇവൻ മാത്രം എന്താ ഇങ്ങനെയെന്ന് . വർഷങ്ങൾക്കു ശേഷം രാജഗിരി സ്കൂളിലെ ഒരു ചടങ്ങിൽ ഗസ്റ്റായി അവനെ കണ്ടു. ആഗ്രഹിച്ചതു പോലെ ഒരു വലിയ മ്യൂസിഷ്യനായി മാറിയിരിക്കുന്നു നവീൻ ഇപ്പോൾ. അവന്റെ മ്യൂസിക് ഷോ കണ്ട് പണ്ട് കളിയാക്കിവരെല്ലാവരും ഇന്ന് കയ്യടിക്കുന്നു. പൗലോ കൊയ്ലോയുടെ വിഖ്യാത നോവലായ ആൽക്കെമിസ്റ്റിൽ പറയുമ്പോലെ തീവ്രമായി ആഗ്രഹിച്ചിൽ ഏതു സ്വപ്നവും സാക്ഷത്ക്കരിക്കാം.
നിവിൻ പോളി ഭാഗമായ ഏറ്റവും പുതിയ ചിത്രം “മലയാളി ഫ്രം ഇൻഡ്യ’ ആണ്.
Actor Nivin Pauly talks about Naveen J. Anthraper – (Nivin Pauly Vanitha Magazine -June 15-30,2015) link –> https://www.manoramaonline.com/women/interviews/nivin-pauly.html#
Aju Varghese – Facebook link –> https://m.facebook.com/AjuVargheseOfficial/photos/with-naveen-j-anthraper-nivin-rajagiri-old-students-association-meet-dubai-rosa/853815134706224/?_se_imp=0H8LEdpB1cL03X0Ug
Aju Varghese – Vanitha Magazine link –> https://www.manoramaonline.com/movies/interview/interview-with-aju-varghese.html#
കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച 7 PM അന്താരാഷ്ട്ര റോക്ക്സ്റ്റാറും, ആക്ടറും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലുമായ നവീൻ ജെ. ആൻത്രപ്പേർ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയുലൂടെ ജനലക്ഷങ്ങൾ യായിരുന്നു താരത്തിന്റെ മ്യൂസിക്ക് ഷോ കാണാൻ എത്തിയത്. കൊച്ചി മറൈൻ ഡ്രൈവിലെ പുതുവൽസര പരിപാടിയുടെ വീഡിയോകൾ വൈറൽ –> https://www.youtube.com/watch?v=UenmiYPeJwo ദാ എറന്നാകുളം ആഗ്രി – ഹോർട്ടികൾച്ചർ സൊസൈറ്റിയും, ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയും (ജി.സി.ഡി.എ) സംയുക്തമായി ചേർന്നാണ് ‘റോക്ക് സ്റ്റാർ നവീൻ. ജെ. ആന്ത്രപ്പേർ ലൈവ്’ 40- മതെ കൊച്ചിൻ ഫ്ലവർ ഷോയുടെ ഭാഗമായി എറന്നാകുളം മറൈൻ ഡ്രൈവിൽ 31 ഡിസംബർ 2023 ഞായറാഴ്ച നടത്തിയിരുന്നു.
അതുപൊലെ തന്നെ ഫോർട്ടുകൊച്ചി വെള്ളി ഗ്രൗണ്ടിൽ 29 ഡിസംബർ 2023യിലും “നാച്ചുറൽ ക്രിസ്മസ് ട്രീ ഫെസ്റ്റിവലിന്റെ” ഭാഗമായും വൈളി ഗ്രൗണ്ടിലെ പരിപാടിയുടെ സംഘാടകർ റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ മെഗാ ഷോ നടത്തിയിരുന്നു. .അന്നും ഫോർട്ടു കൊച്ചിയിലേക്ക് താരത്തിന്റെ പരിപാടി കാണൻ ലക്ഷങ്ങൾ ആണ് ഒഴുകി എത്തിയത്. താരത്തിന്റെ രണ്ട് പരിപാടിയ്ക്കും ഹൗസ് ഫുൾ ലായിരുന്നു.
രാജഗിരി റോസയുടെ വാർഷികത്തിന്റെ ഭാഗമായും 13 ജനുവരി 2024 കൊച്ചി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ മെഗാ ഷോ സംഘാടകർ നടത്തിയിരുന്നു.
ലേഡി ഒഫ് ഹോപ്പ് ആൻഗ്ലോ- ഇൻഡ്യൻ സ്കൂൾ വൈപ്പിൻ, രാജഗിരി ഹൈസ്കൂൾ കളമശ്ശേരി, മഹാരാജാസ് കോളേജ് എറണാകുളം, യൂണിവേർസിറ്റി ഓഫ് മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് നവീൻ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാരാഷ്ട്ര യുണിവേർസിറ്റി ഓഫ് മുംബൈയിൽ നിന്ന് സൗണ്ട് റെക്കോഡിംങ്ങ് (ഓഡിയോ എൻജിനിയറിംങ്ങ്) പഠനം പൂർത്തികരിച്ചത്.
“ലോൺലി അയാം ക്രയിങ്ങ്”എന്ന മ്യൂസിക്കൽ ആൽബത്തിലൂടെ യുവതി യുവാക്കളുടെ ഹരമായി മാറി ഇന്റർനാഷണൽ പാശ്ചാത്യ സംഗീത ലോകത്തെ വേറിട്ട നാമമാണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയ്ക്ക് തന്നെ അഭിമാനമായ രീതിയിൽ അനേകം അന്താരാഷ്ട്ര പാശ്ചാത്യ സംഗീത ടി.വി. ചാനലുകളായ എം. ടി. വി അറേബ്യ, വി.ച്ച്. വൺ, എം.ടി. വി. ഇന്ത്യ, നയൻ എക്സ് ഒ, സീ കഫേ, സീ ട്രെൻഡ്സ് , ഇ-മസാല യിലുടെ പ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞു നവീൻ ജെ. ആൻത്രപ്പേർ. ലോൺലി അയാം ക്രയിങ്ങ് എന്ന മ്യൂസിക് വീഡിയോ ക് “ഐ ലൈക് ഇറ്റ്” വേൾഡ് ടാലന്റ് അവാർഡ് ലഭിച്ചു. ‘ലോൺലി അയാം ക്രയിംങ്ങ്’ എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലുടെ ലോക പ്രശ്സ്തി നേടിയ താരമണ് നവീൻ ജെ. ആൻത്രപ്പേർ. ഇന്ത്യയിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ബോളിവുഡ് സിനിമ ലോകത്തെ പ്രശ്സ്തമായ യഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ആണ് ഗാനത്തിന്റെ ഒഡിയോ റെക്കോഡിംങ്ങ്, മിക്സിംങ് & മാസ്റ്ററിംങ്ങ് ചെയ്തത്. പ്രശ്സ്തമായ റോത്തങ്ങ് പാസ്സ്, മണ്ണാലി എന്നി സ്ഥലങ്ങളിൽ വച്ചാണ് ലോൺലി അയാം ക്രയിംങ്ങ് എന്ന ഗാനത്തിന്റെ ചിത്രീകരണം.
“ലോൺലി അയാം ക്രയിങ്ങ്” സംഗീത വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=lUIT-cIy394
നവീൻ ജെ. ആൻത്രപ്പേറിന്റെ മഹാരാജാസ് കോളേജിൽ വച്ച് ചിത്രീകരിച്ച സംഗീത വീഡിയോ വർണ്ടർ വാൾ സംഗീത വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=ZtaVKV1VVSU
“നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ വീഡിയോ യൂടൂബിൽ കാണാം –>> https://www.youtube.com/watch?v=KAubC_8RLOo
അന്താരാഷ്ട്രതലത്തിൽ ഏറ്റവു ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളുടെ പട്ടികയിൽ നമ്മുടെ മലയാളി റോക്ക് സ്റ്റാർ നവീൻ ജെ. ആൻത്രപ്പേർ ഉൾപ്പെടുന്നു. “നവീൻ ജെ. ആൻത്രപ്പേർ മ്യൂസിക് നെറ്റ് ” ലൈവ് മ്യൂസിക്ക് ഷോ നേരിൽ കാണുന്നത് ഒരു അനുഭവം തന്നെയാണ്. നവീന്റെ സ്വന്തമായി കംപോസ് ചെയ്ത പാട്ടുകളും അതൊടൊപ്പം തന്നെ ജനപ്രിയ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, അറബിക് എന്നി ഭാഷകളിലെ ഹിറ്റ് ഗാനങ്ങളും അടങ്ങുന്നതാണ് നവീന്റെ മ്യൂസിക്ക് സ്റ്റേജ് ഷോ. നവീൻ ജെ. ആൻത്രപ്പേർ രംഗോലി ഗൾഫ് എന്ന ടി.വി. ഷോയിൽ ജഡ്ജായും, വോയിസ് ഓഫ് സിംഫണി യു എ യി എന്ന ടി.വി ഷോയിലും ജഡ്ജായും . മുംബൈ ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന “ബാറ്റിൽ ഓഫ് ദ ബാന്റ്സ് ” എന്ന ഇന്ത്യയിലെങ്ങും നിന്നുള്ള പ്രോഫണൽ മ്യൂസിക്ക് ബാന്റുകൾ പങ്കെടുത്ത മത്സരങ്ങളുടെ മുഖ്യ വിധി കർത്താവു ആയിട്ടുണ്ട്.
മുംബൈ – ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അനേകം പരസ്യ ചിത്രങ്ങളിലും, ഫാഷൻ ഷോകളിലും, ഫാഷൻ ഷൂട്ടുകളിലും, സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, നവീൻ പ്രവർത്തിച്ചുണ്ട് . അനേകം പരസ്യ ചിത്രത്തിലൂടെയും, ഇന്റർനാഷണൽ ഫാഷൻ ഫോട്ടോ ഷൂട്ടുകളിലും, ഫാഷൻ ഷോകളിലും – സെലിബ്രിറ്റി ഫാഷൻ സൂപ്പർ മോഡലായും, ഗാനാലപന രംഗത്തും, ആക്റ്റർ, മ്യൂസിക് കംപോസർ,മ്യൂസിക് പ്രൊഡ്യൂസർ, ഡാൻസർ, ഇംഗ്ലീഷ് വോയ്സ് ഓവർ ആർട്ടിസ്റ്റ്, അങ്ങിനെ വ്യത്യസ്തമായ കഴിവുകൾ ഉള്ള ബഹുമുഖ പ്രതിഭ തന്നെയാണ് നവീൻ ജെ. ആൻത്രപ്പേർ.
നവീന്റെ വ്യത്യസ്തമായ പാശ്ചാത്യ ഗാനാപാലന ശൈലിയും, ഗിറ്റാറുമായി ബന്ധപ്പെട്ട അറിവും നേടാനായി ഇന്ത്യയ്ക്കകത്തും പുറത്തു നിന്നു പല പ്രമുഖ വ്യക്തിളാണ് നവീന്റെ ശിഷ്യത്വം സ്വീകരിച്ചു നവീൻൽ നിന്നും പഠിക്കുവാൻ എത്തുന്നത്. സംഗീതത്തോട് താല്പര്യമുള്ള ബോളിവുഡിലെ സിനമാ താരങ്ങളും, ഗായകരും മറ്റും പ്രമുഖ വ്യക്തികൾ അടക്കമാണ് നവീനിൽ നിന്ന് ഗിറ്റാറും, ഗാനാലപനവുംപഠിക്കുവാൻ വരുന്നത്. ഓൺലെൻ ക്ലാസ്സുകൾ മുഖാന്തിരവും, നേരിട്ടുമായി താല്പര്യമുള്ളവർക്ക് സംഗീതവുമായി ബസപ്പെട്ട അറിവ് പകർന്നു നൽകുന്നു നവീൻ.
അനവധി സംഗീത സംവിധായകരാണ് നവീന്റെ ശബ്ദവു കഴിവും തേടി എത്താറുള്ളത്. നവീന്റെ സംഗീത ആൽബങ്ങൾ സൂപ്പർ ഹിറ്റായതിനെ തുടർന്ന് അനേകം സംഗീത സംവിധാകരാണ് നവീന്റെ വ്യത്യസ്ത ശൈലിയിൽ അവരുടെ സ്റ്റുഡിയോ റെക്കോർഡിങ്ങുകളിൽ, അവരുടെ ഗാനത്തിലും നവീന്റെ ശബ്ദവും, ഗാനാലാപനവും, ഗിറ്റാറിലെ മാന്ത്രികതയും ഉപയോഗിക്കാൻ നവീനെ തേടിയെത്തുന്നത്.
പുകയല്ല പാട്ടാണു ലഹരി – വ്യത്യസ്തമായ സ്വഭാവം
ഇത്രയൊക്കെ നേട്ടങ്ങൾ കൈവരിച്ച് അന്താരാഷ്ട്ര പ്രശ്സ്തയിലേക്ക് ഉയർന്നിട്ടും പോലും ഇത് ഒന്നും നവീനെ ബാധിക്കുന്നില്ല. തികച്ചും ലളിതമായ ജീവിത ശൈലിയാണ്, ഇന്നും അദ്ദേഹത്തിന്റെത് . പ്രകൃതിയെയും പക്ഷി മ്യഗാദികളെയും സ്നേഹിക്കുന്ന, ജീവിതത്തിലിന്നു വരെ പുകവലിക്കുകയൊ, മദ്യപിക്കുകയോ ചെയ്യാത്ത, ദൈവ ഭക്തിയും എളിമയുള്ള നവീനെ അനേകം യുവജനങ്ങൾക്ക് മാതൃകയാണ്. വഴിതെറ്റി പോകുന്ന സമൂഹത്തിലെ എല്ലാവർക്കും പ്രത്യേകിച്ച് യുവാക്കളെ ” ഡ്രഗ്സ്” മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരമാണ് “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ” എന്ന വിഷയത്തിൽ ബോധവൽക്കരിക്കുന്നതിന്, അനേകം ആന്റി-ഡെർക്സ്, പുകവലി വിരുദ്ധ, മദ്യവിരുദ്ധ ബോധവൽക്കരണ പ്രോഗാമുകൾ സംഘടിപ്പിക്കുന്ന എൻ.ജി.ഒ സംഘടകൾക്ക് ഒരു താങ്ങാവുകയാണ് നവീൻ . “സേ നോ റ്റു ഡ്രഗ്സ്, റ്റുബാക്കോ ആന്റ് ആൽക്കഹോൾ ഈ സാമൂഹിക വിഷയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എൻ.ജി.ഒ സംഘടനകളുമായി സഹകരിച്ചും മെഗാ സംഗീത ഷോകൾ അവതരിപ്പിക്കാറുള്ളതാണ്. ഉയർന്നു വരുന്ന പുതിയ യുവജന തലമുറയ്ക് നവീൻ ഒരു വഴികാട്ടി തന്നെയാണ്.
അന്താരാഷ്ട്ര സംഗീത ലോകത്തിൽ മലയാളി സാന്നിദ്ധ്യം തെളിയിച്ച ഈ താരത്തിന്റെ ഗാനാലാപന രംഗത്തും, ഡാൻസിലും, ഗിറ്റാറിലും, അഭിനയത്തിലും, മോഡലിങ്ങിലും, സംഗീത സംവിധാനത്തിലും, സ്റ്റേജ് പെർഫോർമൻസിലും വേറിട്ട മാന്ത്രികമായ കഴിവാണ് ഉള്ളത്.
നവീൻ ജെ. ആൻത്രപ്പേർ സിങ്ങർ, പെർഫോമർ, ഗിറ്റാറിസ്, മ്യൂസിക്ക് കംപോസർ, മ്യൂസിക്ക് പ്രഡ്യൂസർ, ആക്ടർ, സൂപ്പർ മോഡൽ, ഡാൻസർ, എന്നീ നിലകളിൽ ജന ഹൃദയങ്ങളിൽ ഇടം നേടി കഴിഞ്ഞു. താരത്തിന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബിൽ ഇ സംഗീത വിഡോയകൾ വൈറൽ ആകുന്നു
നവീൻ ജെ. ആൻത്രപ്പേർ സംഗീത വീഡിയോ ഇവിടെ കാണാം http://www.youtube.com/naveenjanthraper http://www.instagram.com/naveenjanthraper http://www.facebook.com/naveenjanthraper
യുകെയിലെ സ്പോർട്സ് പ്രേമികളുടെ നഗരമായ ലിവർപൂളിൽ ആദ്യമായി 12 ക്രിക്കറ്റ് ടീമുകളെ അണിനിരത്തി കൊണ്ട് ടെന്നീസ് ബോൾ ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറുന്നു. വിജയിക്കുന്ന ടീമിന് ആയിരം പൗണ്ട് ഒന്നാം സമ്മാനം നൽകുന്ന “The Great Indian Dhabha” കപ്പിനു വേണ്ടിയുള്ള പ്രഥമ ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് നാളെ 12/05/2024 ഞായർ രാവിലെ 9 മണിമുതൽ യുകെയുടെ സാംസ്‌കാരിക നഗരമായ ലിവർപൂളിലെ ന്യൂഷം പാർക്ക് ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു.
മത്സരത്തിൽ പങ്കെടുക്കുന്ന നോർത്ത് വെസ്റ്റിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകൾ
Team United Liverpool
Nortwales outlaws
Plattfield cc
Southport Warriors
Liverpool Rangers B
Whythynshaw warriors
Golden Eagle’s Sheffield
Stock CC
Liverpool Rangers A
Preston Striker’s
Manchester Knights
The Great Indian Dhaba CC
കലാശ മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഒന്നാം സമ്മാനമായി നൽകുന്നത് £1000 +ട്രോഫി +മെഡൽ +ഒരു കുപ്പി ഒറ്റക്കൊമ്പനും, രണ്ടാം സ്ഥാനക്കാർക്ക് സമ്മാനമായി നൽകുന്നത് £600+ട്രോഫി +മെഡൽസ്.
കൂടാതെ മത്സരത്തിലെ മികച്ച ബാറ്റ്സ്മാൻ,മികച്ച ബൗളർ . Player of the tournament എന്നിവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും നൽകുന്നു.
കളി കാണുവാനായി ഏവരെയും ലിവർ പൂൾ ന്യൂഷം പാർക്കിലേക്ക് സംഘാടകർ (post code – L67UN) സ്വാഗതം ചെയ്യുന്നു.
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ വിമര്‍ശനം കടുപ്പിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. ഗവര്‍ണറുടെ അടുത്തിരിക്കുന്നതുപോലും പാപമാണെന്നും അതിനാല്‍ താന്‍ രാജ്ഭവനില്‍പോകില്ലെന്നും മമത പറഞ്ഞു. വേണമെങ്കില്‍ അദ്ദേഹത്തെ തെരുവില്‍വെച്ച് കാണാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രാജ്ഭവന്‍ കരാര്‍ജീവനക്കാരിയുടെ മാനഭംഗപരാതിയുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്ന് മമത ആരോപിച്ചു. സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വീഡിയോയുള്ള ഒരു പെന്‍ഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. ഗവര്‍ണര്‍ സ്ഥാനമൊഴിയണമെന്ന് മമത ആവശ്യപ്പെട്ടു. സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ നിങ്ങളാരാണെന്ന് ഗവര്‍ണറോട് ചോദിച്ച മമത, കൂടുതല്‍ സംഭവങ്ങള്‍ പുറത്തുവരുന്നുണ്ടെന്നും ആരോപിച്ചു.
ദൃശ്യങ്ങള്‍ കൈമാറാന്‍ രാജ്ഭവന്‍ വിസമ്മതിക്കുന്നുവെന്ന പ്രചാരണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സി.സി.ടി.വി. ദൃശ്യങ്ങള്‍ പൊതുജനങ്ങളെ കാണിക്കാന്‍ ഗവര്‍ണര്‍ ആനന്ദബോസ് തീരുമാനിച്ചത്. മേയ് രണ്ടിന് വൈകീട്ട് 5.30 മുതലുള്ള ഒരു മണിക്കൂര്‍നീണ്ട ദൃശ്യങ്ങളാണ് രാജ്ഭവന്‍ ഹാളില്‍ പ്രദര്‍ശിപ്പിച്ചത്.
തോട്ടി ഉപയോഗിച്ച് പറിക്കുന്നതിനിടെ ചക്ക ദേഹത്ത് വീണ് ഗൃഹനാഥൻ മരിച്ചു. സേനാപതി കാന്തിപാറ മംഗലത്ത് സജീഷ് (45) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലെ പ്ലാവിൽ നിന്ന് ചക്ക പറക്കുന്നതിനിടെയാണ് അപകടം.
രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഉടുമ്പൻചോല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു . സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2 ന് രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽ. ഭാര്യ സിനി (ജോസി). മകൻ ഗോഡ് വിൻ .
ന്യൂസ് ഡെസ്ക് . മലയാളം യുകെ
സൗത്ത് ഇന്ത്യൻ മലയാളി അസ്സോസിയേഷനായ സൈമ പ്രസ്റ്റൺ 2023 ഡിസംബറിൽ പ്രശസ്ത ദക്ഷിണേന്ത്യൻ നടനും സംവിധായകനും നിർമ്മാതാവുമായ ശങ്കർ ഉദ്ഘാടനം ചെയ്തു. പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന ദക്ഷിണേന്ത്യൻ മലയാളി കമ്മ്യൂണിറ്റിയെ ഒന്നിപ്പിക്കുക എന്നതാണ് ഈ സുപ്രധാന സംരംഭം ലക്ഷ്യമിടുന്നത്. യുകെയിലെ ദക്ഷിണേന്ത്യൻ കമ്മ്യൂണിറ്റിയിൽ ഗണ്യമായ വർദ്ധനയുണ്ടായതിനാൽ അവരെ ഒരു കമ്മ്യൂണിറ്റി പ്ലാറ്റ് ഫോമിൻ്റെ കുടക്കീഴിൽ ഒന്നിപ്പിക്കേണ്ടത് അടിയന്തിരമായ ആവശ്യമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് രൂപികരിക്കപ്പെട്ടതാണ് സൈമ എന്ന ആശയം. സാംസ്കാരിക കൈമാറ്റം സാമൂഹിക പിന്തുണ കമ്മ്യൂണിറ്റി വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു പ്ലാറ്റ് ഫോമായി പ്രവർത്തിക്കാൻ സൈമ പ്രൈസ്റ്റൺ ലക്ഷ്യമിടുന്നു. അതിനായി സന്തോഷ് ചാക്കോ പ്രസിഡൻ്റായ ദീർഘവീക്ഷണമുള്ള എട്ടംഗ എക്സിക്യൂട്ടിവ് കമ്മറ്റി രൂപീകരിക്കപ്പെട്ടു. ബിനുമോൻ ജോയ്, മുരളി നാരായണൻ, അനിഷ വി ഹരിഹരൻ, നിഥിൻ ടി എൻ, നിഖിൽ ജോസ് പാലത്തിങ്ങൽ, ഡോ. വിഷ്ണു നാരായണൻ, ബെസിൽ ബൈജു എന്നിവർ സൈമയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പേഴ്സാണ്.
എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഓരോ അംഗവും അവരുടെ പ്രവർത്തി മേഖലയിലെ വൈദഗ്ദ്ധ്യം അനുഭവ സമ്പത്തുകൾ അഭിനിവേശം എന്നിവ സൈമയുടെ പ്രവർത്തനങ്ങൾക്ക് വൈവിധ്യം കൊണ്ടുവരുന്നു. ഇത് സൗത്ത് ഇന്ത്യൻ മലയാളി കമ്മ്യൂണിറ്റിയുടെ വിജയത്തിനും വളർച്ചയ്ക്കും അധിക സംഭാവന ചെയ്യും. നാട്ടിൽ നിന്നകന്നിരിക്കുന്ന വ്യക്തികളെ പിന്തുണക്കുന്നതിലും അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കി അതിന് പരിഹാരം കാണാനും അതിലൂടെ മെച്ചപ്പെട്ട ജീവിതം ഉറപ്പാക്കിക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് സൈമയിലൂടെ ഞങ്ങളുടെ ലക്ഷ്യമെന്ന് സൈമയുടെ പ്രസിഡൻ്റ് സന്തോഷ് ചാക്കോ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ ഭക്ഷിണേന്ത്യൻ മലയാളികളേയും ഈ മഹത്തായ ഉദ്യമത്തിൽ പങ്ക് ചേരാൻ സൈമ ഭാരവാഹികൾ ആഹ്വാനം ചെയ്തു.
യുഎസിലെ ഡാലസിൽ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലിരിക്കെ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ ഡോ. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഭൗതികശരീരം 20ന് നാട്ടിലെത്തിക്കും.
തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെന്ററിൽ അന്ന് പൊതുദർശനത്തിനു വയ്ക്കുന്ന ഭൗതിക ശരീരം 21ന് സെന്റ് തോമസ് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കും. സമയക്രമം പിന്നീട് അറിയിക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ അറിയിച്ചു.
യുഎസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 8 മുതൽ 10 വരെ ദിവസങ്ങൾക്കുള്ളിൽ സംസ്കാര ശുശ്രൂഷകൾ നടക്കുമെന്നു സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ നേരത്തെ അറിയിച്ചിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ടു ചർച്ചകൾ നടക്കുകയാണെന്നും സഭാ അധികൃതർ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നതുവരെ സഭാ ചുമതലകൾ ബിഷപ്പുമാരുടെ ഒൻപതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവൽ മാർ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്കാര ശുശ്രൂഷകൾക്കും നേതൃത്വം നൽകും. ബിഷപ്പുമാരായ ഡോ. സാമുവൽ മാർ തെയോഫിലോസ്, ജോൺ മാർ ഐറേനിയോസ്, ജോഷ്വ മാർ ബർന്നബാസ്, മാർട്ടിൻ മാർ അപ്രേം, മാത്യൂസ് മാർ സിൽവാനിയോസ്, ഫാ. സിജോ പന്തപ്പള്ളിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രതീക്ഷയോടെ കാത്തിരുന്ന ജീവിതസൗഭാഗ്യങ്ങൾ ഗോപികയെ തേടിയെത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിടിപോലെ ദുരന്തമെത്തിയത്. പതിനൊന്നുദിവസംമുൻപ് ജന്മംകൊടുത്ത പെൺകുഞ്ഞിനെക്കണ്ടു കൊതിതീരാതെയും ജീവിതാഭിലാഷമായ സർക്കാർ ജോലിയിൽ പ്രവേശിച്ച് ഒരുദിവസത്തിലേറെ ജോലിചെയ്യാനാകാതെയും വാഹനാപകടത്തിന്റെ രൂപത്തിൽ മരണമെത്തുകയായിരുന്നു.
പത്തനംതിട്ട ഏനാത്തിനു സമീപം എം.സി.റോഡിൽ വെള്ളിയാഴ്ച പുലർച്ചെ നടന്ന കാറപകടത്തിൽ പൊലിഞ്ഞത് ഒരു സാധാരണകുടുംബത്തിന്റെ പ്രതീക്ഷയാണ്. കൊല്ലം കുന്നിക്കോട് ശ്രീശൈലത്തിൽ (ഇരുപ്പക്കൽവീട്) മോഹനൻ പിള്ളയുടെയും രാധാമണിയമ്മയുടെയും മകളായ എം.ആർ.ഗോപിക (27) രണ്ടുദിവസംമുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. പ്രസവത്തിനു തൊട്ടുപിന്നാലെയാണ് സർക്കാർ ജോലിയുടെ നിയമന ഉത്തരവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് തസ്തികയിൽ കണ്ണൂരിലായിരുന്നു നിയമനം. കുഞ്ഞിനെ വീട്ടിലാക്കി കണ്ണൂരിലെത്തി ജോലിയിൽ പ്രവേശിച്ചശേഷം അവധിയെടുത്ത് പ്രസവാനന്തര ശുശ്രൂഷകൾ തുടരാനായി നാട്ടിലെത്തുകയായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തി ഏറെക്കഴിയുംമുൻപേ കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായി. ഗോപികയും അമ്മയും ഭർത്താവ് രഞ്ജിത്തും ഭർത്തൃപിതാവുംകൂടിയാണ് കുഞ്ഞിനെ രാത്രിയിൽ അടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഡോക്ടറെ കാണിച്ചശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പുലർച്ചെ മൂന്നുമണിയോടെ രഞ്ജിത്ത് ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ എട്ടുമണിയോടെ ഗോപിക മരിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.
മോഹനൻ പിള്ളയും രാധാമണിയമ്മയും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ് രണ്ടുമക്കളെ വളർത്തിയത്. പലചരക്കുകടയിലെ ജോലിയും കന്നുകാലിവളർത്തലുമായിരുന്നു ഉപജീവനമാർഗം. പഠിക്കാൻ സമർത്ഥരായിരുന്നു ഗോപികയും സഹോദരൻ രാജ്‌മോഹനും. ബി.എസ്‌സി. അഗ്രികൾച്ചറിനു പഠിച്ചശേഷം സർക്കാർ ജോലി ലക്ഷ്യമിട്ട് പി.എസ്.സി. പരീക്ഷയെഴുതുകയായിരുന്നു ഗോപിക. സഹോദരന് നേരത്തേ പോലീസിൽ ജോലി ലഭിച്ചിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടുകൾ മാറിവരുന്നതിനിടെയാണ് ദുരന്തമെത്തിയത്.
ചിരിച്ച മുഖത്തോടെമാത്രം സംസാരിക്കുന്ന ഗോപിക നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു. ഒരുവർഷംമുൻപാണ് തലവൂർ പാണ്ടിത്തിട്ട സ്വദേശിയായ രഞ്ജിത്തുമായി ഗോപികയുടെ വിവാഹം നടന്നത്. താമരക്കുടിയിൽ സ്റ്റുഡിയോ നടത്തുകയാണ് രഞ്ജിത്ത്. ചെങ്ങന്നൂരിൽ നടത്തിയ മൃതദേഹപരിശോധനയ്ക്കുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗോപികയുടെ മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും.
യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്‌തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്‌ത ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്‌തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം.
യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു മലയാളികളായ വിശ്വാസി സമൂഹം കടന്നുപോയത്. ആ കാലയളവിൽ സജിയച്ചൻ യുകെയിലെ പലഭാഗങ്ങളിലും വിശ്രമില്ലാതെ യാത്രചെയ്‌തുകൊണ്ട് മലയാളികളായ വിശ്വാസി സമൂഹത്തിനു വേണ്ടി വിശുദ്ധകുർബാനും മറ്റു ശുശ്രൂഷകളും ഒരുക്കിക്കൊണ്ട് അവരെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിന് സഹായിച്ചു. ക്‌നാനായ സമുദായത്തെ എന്നും ഹൃദയത്തോട് ചേർത്തുനിറുത്തിയ സജിയച്ചൻ ആദ്യകാലം മുതൽ തന്നെ യുകെയിലെ ക്നാനായ സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ക്നാനായ കുടുംബങ്ങളുടെ കെട്ടുറപ്പിനും വിശ്വാസ പാരമ്പര്യ സംരക്ഷണത്തിനും ഉതകുന്ന നിരവധി പദ്ധതികൾ നടപ്പിൽ വരുത്തി.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമാകുന്നതിനു മുൻപുതന്നെ, യുകെയിലെ ക്‌നാനായ സമൂഹം ഒരു ആട്ടിൻപറ്റവും ഒരു ഇടയനുമായി ഏകമനസ്സോടെ വളരുന്നതിനുവേണ്ടി ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്‌നാനായ ചാപ്ലൻസി ലഭ്യമാക്കിയതിനും, ഇത്തരം സംവിധാനങ്ങൾ യുകെ മുഴുവൻ നിലവിൽ വരുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതിനും, പിന്നീട് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ കീഴിൽ 15 ക്‌നാനായ മിഷനുകൾ സ്ഥാപിക്കുന്നതിനും അത് വളർത്തിയെടുക്കുന്നതിനും സജിയച്ചൻ നടത്തിയ മഹത്തായ സേവനങ്ങൾ ക്‌നാനായ സമൂഹം എന്നും നന്ദിയോടെ ഓർമ്മിക്കും.
എല്ലാ കാര്യങ്ങളും ദീർഘവീക്ഷണത്തോടെ കാണുകയും ഏതു പ്രതിസന്ധികളെയും ക്രിസ്‌തുവിലുള്ള അടിയുറച്ച വിശ്വാസത്തിലൂടെ അതിജീവിച്ചുകൊണ്ട് വിശ്വാസി സമൂഹത്തിന് ആവശ്യമായ കാര്യങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യുന്ന സജിയച്ചൻ പുതിയ തലമുറയിലെ വൈദികർക്ക് എന്നും ഒരു മാതൃകയാണ്. ഇപ്രകാരം അദ്ദേഹം തുടക്കം കുറിച്ച നിരവധി ആത്മീയ സംരംഭങ്ങൾ പിന്നീട് യുകെയിൽ അനേകർക്ക് വലിയ ക്രൈസ്‌തവ സാക്ഷ്യത്തിനുള്ള വേദികളായി മാറി എന്നതിന് ചരിത്രം സാക്ഷിയാണ്.
ആധുനിക കാലഘട്ടത്തിൽ ക്‌നാനായ യുവതലമുറ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ മുൻകൂട്ടി തിരിച്ചറിഞ്ഞ സജിയച്ചൻ കുട്ടികൾക്ക് നൽകേണ്ട കത്തോലിക്കാ വിശ്വാസത്തിന്റെയും ക്നാനായ പാരമ്പര്യത്തിന്റെയും പരിശീനത്തെക്കുറിച്ച് ഉത്തമബോധ്യമുണ്ടായിരുന്നു. അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അദ്ദേഹം UKKCYL, സാന്തോം യൂത്ത് തുടങ്ങിയ യുവജന സംഘടനകൾക്ക് തുടക്കം കുറിച്ചു. അങ്ങനെ ക്‌നാനായ കത്തോലിക്കാ വിശ്വാസി സമൂഹം യുകെയിലെ ഏറ്റവും ശക്തമായ പ്രവാസി സമൂഹമായി വളർന്നു വരുന്നതിനും, വിശ്വസത്തിലും പാരമ്പര്യത്തിലും അടിയുറച്ച ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും സുപ്രധാന പങ്കുവഹിച്ച ഫാ. സജി മലയിൽ പുത്തൻപുരയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് ഈ മാസം പതിനൊന്നാം തിയതി ശനിയാഴ്ച, മാഞ്ചസ്‌റ്റർ ക്‌നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ വമ്പിച്ച യാത്രയയപ്പ് നൽകുവാൻ യുകെയിലെ ക്‌നാനായ സമൂഹം തയ്യാറെടുക്കുന്നു.