പ്രതിശ്രുത വരനെയും വധുവിനെയും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുണ്ടുപറമ്പ് സ്വദേശി നിഖിൽ എസ് നായർ ആണ് അറസ്റ്റിലായത്.
എലത്തൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിശ്രുത വധുവിനോട് ലൈംഗിക ചുവയോടെ ആംഗ്യം കാണിച്ചത് ചോദ്യം ചെയ്തതിനാണ് പ്രതി ആക്രമിച്ചത്. മുമ്പും സമാന കേസുകളിൽ പെട്ട ആളാണ് നിഖിൽ എന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് സംഭവം ഉണ്ടായത്. പുതിയങ്ങാടി പെട്രോൾ പമ്പിൽ ബൈക്കിൽ ഇന്ധനം നിറയ്ക്കാൻ എത്തിയതായിരുന്നു യുവതിയും യുവാവും. ഇതിനിടയിൽ പിന്നിലിരുന്ന യുവതിയോട് നിഖിൽ ലൈംഗിക ചുവയോടെ ആംഗ്യം കാണിക്കുകയായിരുന്നു.
ഇത് പ്രതിശ്രുത വരൻ ചോദ്യം ചെയ്തതോടെയാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. പിന്നാലെ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രതിശ്രുത വരനെയും വധുവിനെയും യുവാവ് ആക്രമിച്ചു.
ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശിനെ (68) ബെംഗളൂരുവിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൗത്ത് ഈസ്റ്റ് ബെംഗളൂരുവിലെ എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വസതിയിലായിരുന്നു മൃതദേഹം കണ്ടത്. കൊലപാതക സമയത്ത് ഭാര്യ പല്ലവിയും മകള്‍ കൃതിയും മറ്റൊരു കുടുംബാംഗവും വീട്ടിലുണ്ടായിരുന്നു. പല്ലവി തന്റെ സുഹൃത്തായ, സംസ്ഥാനത്തെ മറ്റൊരു വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയോട് വീഡിയോ കോള്‍ ചെയ്ത് ‘ആ പിശാചിനെ താന്‍ കൊന്നു’വെന്ന് പറഞ്ഞതായി പോലീസുദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
കൊലപാതകത്തിനു പിന്നില്‍ സ്വത്തുതര്‍ക്കം കാരണമായിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഓം പ്രകാശ് തന്റെ പേരിലുള്ള സ്വത്ത് ബന്ധുവിന് കൈമാറിയിരുന്നു. ഈ വിഷയത്തില്‍ ഞായറാഴ്ച വൈകീട്ട് ദമ്പതികള്‍ തമ്മില്‍ വഴക്കിടുകയും അത് കൊലപാതകത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് വിവരം. നെഞ്ചിനും വയറിനും കൈക്കുമായി പത്തോളം കുത്തുകളേറ്റിട്ടുണ്ട്. വയറില്‍ത്തന്നെ നാലോ അഞ്ചോ തവണ കുത്തേറ്റു. ഇത് രക്തസ്രാവത്തിന് കാരണമായി. മൃതദേഹം കണ്ടെത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. ഭര്‍ത്താവ് കണ്‍മുന്നില്‍ പിടഞ്ഞുമരിക്കുന്നത് പത്തുമിനിറ്റോളം പല്ലവി കസേരയില്‍ നിശ്ശബ്ദയായി നോക്കിയിരുന്നെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിനുശേഷം ഓം പ്രകാശിന്റെ മുഖം തുണികൊണ്ട് മൂടിയിരുന്നതായാണ് റിപ്പോർട്ട്.
അതേസമയം, പല്ലവി മാനസികാരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നതായി മകന്‍ കാര്‍ത്തിക് പറയുന്നു. കഴിഞ്ഞ 12 വര്‍ഷമായി സ്‌കീസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗത്തോട് പോരാടുകയാണ്. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചേക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അച്ഛനും അമ്മയും തമ്മിൽ നിരവധി തവണ വഴക്കുണ്ടായിരുന്നു. പലതവണ അമ്മയ്ക്കുനേരെ തോക്കുചൂണ്ടിയിരുന്നതായും മകന്‍ അറിയിച്ചു. ഭര്‍ത്താവ് തന്നെയും മകളെയും പീഡിപ്പിക്കുന്നുവെന്നും വീട്ടില്‍ തോക്കുമായി നടക്കുന്നുവെന്നും അറിയിച്ച് മൂന്നുദിവസം മുന്‍പ് ഐപിഎസ് കുടുംബ വാട്‌സാപ്പ് കൂട്ടായ്മയില്‍ പല്ലവി ആശങ്കയറിയിച്ചിരുന്നു. മകന്‍ കാര്‍ത്തിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പല്ലവിക്കും കൃതിക്കുമെതിരേ പോലീസ് കുറ്റം ചുമത്തിയിട്ടുണ്ട്.
കൊലപാതക വിവരം മകന്‍ അറിയിച്ചതനുസരിച്ച് പോലീസ് വീട്ടിലെത്തിയപ്പോള്‍ പല്ലവി വീട് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം വാതില്‍ തുറന്നുനല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മുതിര്‍ന്ന പോലീസെത്തിയാണ് വാതില്‍ തുറപ്പിച്ച് അകത്തുകയറിയത്. ഡൈനിങ് ടേബിളില്‍ ഭക്ഷണപ്ലേറ്റുകള്‍ തൊടാതെ കിടപ്പുണ്ടായിരുന്നു.
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ് 2015 മുതല്‍ രണ്ടുവര്‍ഷം ഡിജിപിയായി സേവനമനുഷ്ഠിച്ചു. ശിവമോഗ, ഉത്തര കന്നഡ, ചിക്കമഗളൂരു തുടങ്ങിയ ജില്ലകളില്‍ പോലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. ബിഹാര്‍ സ്വദേശിയാണ്.
യുകെയിൽ ജീവിക്കുന്ന പ്രിയപ്പെട്ട ചങ്ങനാശേരി നിവാസികളെ, വീണ്ടും ഒരു വസന്തകാലം വരവായി…
പിറന്ന നാടിന്റെ ഓർമ്മകളുമായി മതസൗഹാർദ്ദത്തിന് പേരുകെട്ട അഞ്ചുവിളക്കിന്റെ നാടായ ചങ്ങനാശേരിക്കാർ യുകെയിൽ ഒത്തു ചേരുകയാണ്… സ്‌കൂളിലും കോളേജിലുമൊക്കെ ഒരുമിച്ചു പഠിച്ചു വളർന്ന സൗഹൃദങ്ങൾ ഇന്ന് അന്യനാട്ടിലും അന്യം നിന്ന് പോകാതെ ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകളെ ചേർത്ത് പിടിച്ചു കൊണ്ട്, യുകെയുടെ ഹൃദയ ഭൂമിയായ കെറ്ററിങ്ങിൽ ജൂൺ 28 ആം തിയതി ശനിയാഴ്ച ഉച്ചകഴിഞ്ഞു 2 മണി മുതൽ തിരശീല ഉയരുകയാണ് എന്ന വിവരം സ്നേഹപൂർവ്വം പങ്കുവെച്ച് കൊള്ളട്ടെ! കഴിഞ്ഞ ഏതാനം വർഷങ്ങളായി യു കെ യിലേക്ക് നിരവധി ചങ്ങനാശേരി നിവാസികൾ പുതിയതായി എത്തി ചേർന്നിട്ടുണ്ട്. അവരെയെല്ലാം കണ്ടെത്തി ചങ്ങനാശേരിക്കാരുടെ ഒരു മഹാ സംഗമം ആക്കി മാറ്റുക എന്നതാണ് ഇത്തവണ സംഘാടകർ ലക്ഷ്യമിടുന്നത്.
ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ യുകെ നിവാസികളെയും സ്നേഹപൂർവ്വം ചങ്ങനാശേരി സംഗമം യുകെ 2025ലേക്ക് ഹൃദയ പൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. ചരിത്ര പ്രസിദ്ധമായ ചങ്ങാശേരി പട്ടണത്തിലെ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ സ്നേഹ സംഗമത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ രജിസ്ട്രേഷൻ ഫോം എത്രയും പെട്ടെന്ന് complete ചെയ്യുകയും, രജിസ്ട്രേഷൻ ഫീസ് അടയ്ക്കുകയും ചെയ്യണമെന്നഭ്യർത്ഥിക്കുന്നു.
Please complete Google registration form👉 https://forms.gle/3yWxGhtEBaEcYmCt7
Please pay registration fee £10 to the account details given.
NB: മിതമായ നിരക്കിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ലഭിക്കുന്ന നാടൻ തനിമയാർന്ന കേരളാ വിഭവങ്ങളടങ്ങിയ കേരളാ ഫുഡ് സ്റ്റാൾ ഇവന്റിൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും
യുട്യൂബിൽ ശ്രദ്ധേയമായി മാറിയ ‘ദി നൈറ്റ്‘ നും ’യുകെ മല്ലു ഫ്രസ്ട്രേറ്റഡ്‘ നും ശേഷം യുകെയിലെ മലയാളി സിനിമാസ്നേഹികളുടെ കൂട്ടായ്മയായ ഡെസ്പരാഡോസ് ഫിലിം കമ്പനിയുടെ ബാനറിൽ പ്രശാന്ത് നായർ പാട്ടത്തിൽ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ മലയാളം ഹൃസ്വചിത്രമാണ് ’ദ സിസർ കട്ട്’
ബ്രിട്ടീഷ് സിനിമാതാരവും തിയേറ്റർ ആർട്ടിസ്റ്റുമായ സാറ എലിസബത്ത് പ്രധാനവേഷത്തിൽ എത്തിയ ഈ ഷോർട്ട് ഫിലിം ഇതിനകം തന്നെ യുട്യൂബിൽ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.
ബ്രിട്ടീഷ് അഭിനേതാക്കളെ ഉൾപ്പെടുത്തി പൂർണ്ണമായും യുകെയിൽ ചിത്രീകരിച്ച് വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി യുട്യൂബിൽ റിലീസ് ചെയ്ത ഈ ഹൃസ്വചിത്രത്തിന്റെ നിർമ്മാണം ജോ സഖറിയ, സുനിൽ രാജൻ എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു. രചന പ്രശാന്ത് നായർ പാട്ടത്തിൽ, ജിഷ്ണു വെട്ടിയാർ. ക്യാമറ കിഷോർ ശങ്കർ, സംഗീത സംവിധാനം ഋതു രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് രഞ്ജിത്ത് വിജയരാഘവൻ, മാത്തുക്കുട്ടി ജോൺ.
യൂട്യൂബ് ലിങ്ക് :
അപ്പച്ചൻ കണ്ണഞ്ചിറ
എസ്സക്‌സ്: നായർ സര്‍വ്വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിഷു ആഘോഷം ഏപ്രിൽ 26 ന് ശനിയാഴ്ച, എസെക്‌സിലെ വുഡ്ബ്രിഡ്ജ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായി നടത്തപ്പെടും. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് വിഷു ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിഷുക്കണി ദർശനവും, വിഷുക്കൈനീട്ടത്തിനും ശേഷം, പ്രശസ്ത സംഗീതജ്ഞനും ഗാന പ്രവീണ, സംഗീത ശിരോമണി ഡോ. മണക്കാല ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ശ്രീരാഗസുധയും, വിഷു മെഗാ സദ്യയും, നാടകവും വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കും.
ശ്രീരാഗസുധ കർണ്ണാട്ടിക് സംഗീതക്കച്ചേരിയിൽ മഹാകവി ഉള്ളൂരിന്റെ ‘പ്രേമസംഗീതം’അടക്കം ക്ലാസ്സിക്കൽ സെമി-ക്ലാസ്സിക്കൽ സംഗീത വിരുന്നാവും ആസ്വാദകർക്കായി അവതരിപ്പിക്കുക. രതീഷ് മനോഹരൻ വയലിനും, ആർ എൻ പ്രകാശ് മൃദംഗവും വായിക്കും.
വിജയകുമാർ പിള്ള എഴുതി സംവിധാനം ചെയ്ത ‘പ്രഹേളിക’ഏകാങ്ക നാടകം വിഷു ആഘോഷത്തിലെ ഹൈലൈറ്റാവും.
വിഭവസമൃദ്ധവും വർണ്ണാഭവുമായ വിഷു ആഘോഷത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജെയ് നായര്‍ :
07850268981,
മീരാ ശ്രീകുമാര്‍: 07900358861, [email protected]
Venue:
Woodbridge High School, St. Barnabas Road, Woodford Green,
Essex, IG8 7DQ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ
നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരിക്കേസിന്റെ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ ഷൈന്‍ ടോം ചാക്കോയും ഹോട്ടല്‍മുറിയിലുണ്ടായിരുന്ന സുഹൃത്തുമാണ് പ്രതികള്‍. ഷൈന്‍ ടോം ചാക്കോയാണ് ഒന്നാംപ്രതി. ഷൈനിനൊപ്പം മുറിയിലുണ്ടായിരുന്ന മലപ്പുറം വളവന്നൂര്‍ സ്വദേശി അഹമ്മദ് മുര്‍ഷാദ് രണ്ടാംപ്രതിയും. ഇരുവരും ഹോട്ടല്‍മുറിയില്‍വെച്ച് ലഹരി ഉപയോഗിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. തെളിവ് നശിപ്പിക്കാനായാണ് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍മുറിയില്‍നിന്ന് ഓടിരക്ഷപ്പെട്ടതെന്നും എഫ്‌ഐആറിലുണ്ട്.
ശനിയാഴ്ച നാലുമണിക്കൂറോളം ചോദ്യംചെയ്തശേഷമാണ് ഷൈനിനെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ലഹരി ഉപയോഗത്തിന് ഉള്‍പ്പെടെ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവില്‍ ചുമത്തിയിരിക്കുന്നത്. ലഹരി ഉപയോഗിച്ചത് കണ്ടെത്താനായി രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം ഷൈന്‍ ടോം ചാക്കോയെ മാതാപിതാക്കളുടെ ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച വീണ്ടും നടനെ ചോദ്യംചെയ്യും.
പോലീസ് തേടുന്ന ലഹരിവിതരണക്കാരനായ സജീറുമായി ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സജീറുമായി ഗൂഗിള്‍ പേ വഴി ഷൈന്‍ ടോം ചാക്കോ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ക്കും പോലീസിന് തെളിവ് ലഭിച്ചു. ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ സജീറുമായി ബന്ധമില്ലെന്ന് നടന്‍ പറഞ്ഞെങ്കിലും പോലീസ് തെളിവുകള്‍ നിരത്തിയതോടെ സജീറുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടുകള്‍ നടത്തിയതായും ഷൈന്‍ സമ്മതിക്കുകയായിരുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയും ലഹരി വില്‍പ്പനക്കാരിയുമായ തസ്ലിമ സുല്‍ത്താനയുമായി ബന്ധമുണ്ടെന്നും ഇവരുമായി ഇടപാടുകളുണ്ടെന്നും ഷൈന്‍ മൊഴി നല്‍കിയിട്ടുണ്ട്. മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഷൈന്‍ സമ്മതിച്ചു. എന്നാല്‍, ഹോട്ടലില്‍ പോലീസ് പരിശോധന നടന്ന ദിവസം താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്റെ മൊഴി. ഗുണ്ടകളാണെന്ന് സംശയിച്ചാണ് പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയതെന്നും നടന്‍ മൊഴി നല്‍കിയിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
കാനഡയിലെ ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. 21 വയസുകാരിയായ ഹര്‍സിമ്രത് രണ്‍ധാവയാണ് കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കവെ ഒരു കാറില്‍ വന്ന അജ്ഞാതരില്‍ നിന്ന് വെടിയേല്‍ക്കുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രണ്ട് വാഹനങ്ങളിലുണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ ഹര്‍സിമ്രതിന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. വെടിയുണ്ടയുടെ ദിശമാറി ഹര്‍സിമ്രതിന്റെ നെഞ്ചില്‍ തറയ്ക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഇരുവാഹനങ്ങളുമായി അജ്ഞാതര്‍ രക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് അറിയിച്ചു. ഹര്‍സിമ്രത്തിന്റെ കുടുംബവുമായി നിരന്തരം സംസാരിച്ച് കൊണ്ടിരിക്കുകയാണ്. അവര്‍ക്ക് എല്ലാ സഹായവും ഉറപ്പ് നല്‍കുന്നു. ഈ വിഷമ ഘട്ടത്തില്‍ തങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുഖിതരായ കുടുംബത്തോടൊപ്പമാണ്. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.
2000 രൂപയ്ക്ക് മുകളില്‍ യുപിഐ ഇടപാടുകള്‍ നടത്തുമ്പോള്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത തള്ളി ധനമന്ത്രാലയം. വാര്‍ത്ത പൂര്‍ണമായും വസ്തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ധനമന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
നിലവില്‍ സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ല. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 2024 ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണെന്ന് ഉറപ്പിക്കുന്നുവെന്നും കേന്ദ്ര ധനമന്ത്രാലയം കുറിപ്പില്‍ പറയുന്നു.
2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല്‍ ഇടപാട്. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നും ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ഗ്രേറ്റർ മാൻഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യുണിറ്റിയുടെ വിഷു ആഘോഷം രാധാകൃഷ്ണ ക്ഷേത്ര സന്നിധിയിൽ ആഘോഷിച്ചു പൂജാരി കൃഷൻ ജോഷി ഭദ്രദീപം തെളിച്ച് വിഷു കണി യോടെ ആരംഭിച്ച ആഘോഷങ്ങളിൽ മിഴിവേകി ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു തുടർന്ന് അംഗങ്ങൾ അവതരിപ്പച്ച കലാപരി പാടികൾ വിഷു സദ്യ ഭക്തി ഗാനസുധ എന്നിവ നടന്നു ശ്രീ സുധീർ, ശ്രീജിത്ത് നായർ, വിനോദ് ചന്ദ്രൻ, ഹരികുമാർ , ചന്ദ്രശേഖരൻ നായർ , ബിജു നായർ , വരുൺ കണ്ണൂർ , ഷാജി മോൻ , അനി രുദ്ധൻ , രാഗേഷ് നായർ സിജി സുധീർ , സിനി ബിജു എന്നിവർ നേതൃത്വം നൽകി.
യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മലയാള സിനിമയിലെയും, കലാമേഖലയിലെയും വമ്പന്‍ താരനിര അണിനിരക്കുന്ന ‘നിറം 25’ പ്രോഗ്രാമിന് അരങ്ങൊരുങ്ങുകയാണ്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ ഉത്ഘാടന ചടങ്ങ് ശ്രദ്ധേയമായി. ന്യൂപോര്‍ട്ടിലെ ഡഫിന്‍ ആംസില്‍ വച്ചാണ് പരിപാടി നടന്നത്. ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ ഏവര്‍ക്കും സ്വാഗതം പറഞ്ഞു. ജോബി പിച്ചാപ്പള്ളില്‍, യുക്മ സൗത്ത് വെസ്റ്റ് റീജ്യണ്‍ പ്രസിഡന്റ് സുനില്‍ ജോര്‍ജ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ന്യൂപോര്‍ട്ട് കേരള കമ്യൂണിറ്റിയുടെ പ്രസിഡന്റ് തോമസ് കുട്ടി ജോസഫ് ഡോ മൈക്കിളിന് ടിക്കറ്റ് നല്‍കി കൊണ്ട് വിതരണ ഉത്ഘാടനം നടന്നു. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍മാരില്‍ ഒരാളായ ജെഗി ജോസഫ് (ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് ) അജേഷ് പോള്‍ പൊന്നാരത്തിലിന് ടിക്കറ്റ് നല്‍കി.

യുക്മ വെയില്‍സ് റീജ്യണ്‍ പ്രസിഡന്റ് ജോഷി തോമസ് സണ്ണി പൗലോസിന് ടിക്കറ്റ് കൈമാറി. യുക്മ നാഷണല്‍ കമ്മറ്റി മെമ്പര്‍ ബെന്നി അഗസ്റ്റിന്‍ ബിനോയ് ശിവനും ടിക്കറ്റ് നല്‍കി. കെയര്‍ ക്രൂ ഡയറക്ടര്‍ ജെയിംസ് ജോസഫ് ജോഷി തോമസിനും എന്‍കെസി സെക്രട്ടറി തോമസ് ഒഴുങ്ങാലില്‍ അനു പീതാംബരനും ടിക്കറ്റ് നല്‍കി. റിതം ഡയറക്ടര്‍ റിയാന്‍ ജോര്‍ജ് ഷാജു സ്‌കറിയയ്ക്കും ടിക്കറ്റ് കൈമാറി. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സോബന്‍ ജോര്‍ജ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി
മലയാളികളുടെ എവര്‍ഗ്രീന്‍ യൂത്ത്സ്റ്റാര്‍ കുഞ്ചാക്കോ ബോബനും, വേദികളെ പൊട്ടിച്ചിരിപ്പിക്കാന്‍ രമേഷ് പിഷാരടിയും, പാട്ടുകളുടെ പൂരമൊരുക്കാന്‍ റിമി ടോമിയും, നൃത്തച്ചുവടുകളുമായി മാളവിക മേനോനും, സംഗീതരാവൊരുക്കാന്‍ സ്റ്റീഫന്‍ ദേവസിയും അടങ്ങുന്ന വന്‍താരനിരയാണ് യുകെയിലെത്തുന്നത്.

റിതം ക്രിയേഷന്റെ ബാനറില്‍ ജൂലൈ നാലാം തീയതി മുതല്‍ നിറം 25 സമ്മര്‍ ലവ് അഫെയര്‍ പ്രോഗ്രാം യുകെയിലെ വിവിധയിടങ്ങളിലെ വേദിയിലേക്ക് എത്തുകയാണ്. വേദികളെ കൈയടക്കത്തോടെ കൈകാര്യം ചെയ്യാന്‍ മികവുള്ള രമേഷ് പിഷാരടിയാണ് പരിപാടിയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, റിമി ടോമി, സ്റ്റീഫന്‍ ദേവസിയും ബാന്‍ഡും, മാളവിക മേനോന്‍, പിന്നണി ഗായകരായ കൗശിക് വിനോദ്, ശ്യാമപ്രസാദ് എന്നിവര്‍ അടങ്ങുന്ന വലിയൊരു ടീമാണ് യുകെയിലെ മലയാളി സമൂഹത്തിന്റെ താരാഘോഷത്തില്‍ അണിനിരക്കുന്നത്. യുകെയിലെ പ്രമുഖ ഡാന്‍സ് ടീമായ ഡ്രീം ടീംസ് യുകെയുടെ പ്രോഗ്രാമും വേദിയില്‍ ആവേശം തീര്‍ക്കും.

ജൂലൈ 4 -ഐസിസി ന്യൂപോര്‍ട്ട്, ജൂലൈ 5- ബെതേല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ജൂലൈ 6- ലണ്ടന്‍, ജൂലൈ 9- സ്റ്റോക്ക് ഓണ്‍ ട്രന്റ്, ജൂലൈ 11- ലെസ്റ്റര്‍ എന്നിങ്ങനെയാണ് പ്രോഗ്രാം ഷെഡ്യൂള്‍. വാക്കുകളില്‍ മാസ്മരികത തീര്‍ത്ത് വേദിയെ ചിരിപ്പിക്കാന്‍ ഒരുപിടി കഥകളുമായി എത്തുന്ന രമേഷ് പിഷാരടിയാണ് പ്രോഗ്രാം സംവിധാനം ചെയ്യുന്നത്. ആയിരക്കണക്കിന് വേദികളെ കീഴടക്കിയിട്ടുള്ള രമേഷ് പിഷാരടി ഏവര്‍ക്കും പ്രിയങ്കരനായ അവതാരകന്‍ കൂടിയാണ്. കാണികളുടെ മനസ്സുകളിലേക്ക് ചാക്കോച്ചന്‍ കുടിയേറിയിട്ട് വര്‍ഷങ്ങളായി. അനിയത്തിപ്രാവും, നിറവും കടന്ന് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ വരെ എത്തിനില്‍ക്കുമ്പോഴും ചാക്കോച്ചന്‍ എവര്‍ഗ്രീനാണ്. ഇന്നത്തെ യൂത്ത് താരങ്ങള്‍ക്കൊപ്പം ഒരുകൈ നോക്കാന്‍ കഴിയുന്ന യൂത്ത് സ്റ്റാര്‍ ചാക്കോച്ചനും ‘നിറം 25’-ലൂടെ യുകെയുടെ ഹൃദയം കവരും. ഡാന്‍സും അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടും വ്യത്യസ്ത വേഷങ്ങള്‍ ചെയ്തും ചാക്കോച്ചന്‍ മനസ്സ് കീഴടക്കുകയും, അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം അഭിനയ മുഹൂര്‍ത്തങ്ങളുടെ അടയാളപ്പെടുത്തലുകളായി മാറുമ്പോഴാണ് യുകെ മലയാളികളുടെ സ്നേഹം ഏറ്റുവാങ്ങാനുള്ള വരവ്.
വേദികളിലെ ആവേശം എന്നുറപ്പിച്ചു പറയാവുന്ന റിമി ടോമിയും ടീമിലുണ്ട്. ഗായകരില്‍ എന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഗാനമേളകളിലെ കാണികളുടെ പ്രിയ ഗായികയാണ് റിമി ടോമി. വേദിയെ ഇളക്കിമറിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി റിമിയും വേദിയിലെത്തും.

മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മനസിനെ കീഴടക്കിയിട്ടുള്ള നടിയാണ് മാളവിക മേനോന്‍. മോഡലിങ്ങിലും നൃത്തത്തിലും തിളങ്ങിയിട്ടുള്ള താരം നിരവധി മലയാളം തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ബാന്‍ഡില്‍ ഏറ്റവും കേമനാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ കാണൂ, സ്റ്റീഫന്‍ ദേവസിയും ടീമും വേദിയിലുണ്ടാക്കുന്ന വൈബ് വേറെ ലെവലായിരിക്കുമെന്നുറപ്പാണ്. കൗശിക് വിനോദും ശ്യാമപ്രസാദും റിമിയ്‌ക്കൊപ്പം പാട്ടുപാടാന്‍ വേദിയിലെത്തുമ്പോള്‍ കാണികള്‍ക്ക് ഒരുപിടി മികച്ച ഗാനങ്ങള്‍ ആസ്വദിക്കാമെന്നുറപ്പാണ്. യുകെയിലെ നൂറുകണക്കിന് വേദികളെ കീഴടക്കിയ ഡ്രീം ടീംസും നിറം 25-ലൂടെ സദസ്സിന് അവിസ്മരണീയ നിമിഷങ്ങള്‍ സമ്മാനിക്കും. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജും, ലോ ആന്‍ഡ് ലോയേഴ്‌സും ഡെയ്‌ലി ഡിലൈറ്റും ‘നിറം 25’ന്റെ മുഖ്യ സ്‌പോണ്‍സര്‍മാരാണ്. ഷോ ആസ്വദിക്കാനായി എത്രയും പെട്ടെന്ന് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക..
