ഭാര്യ സമ്മാനിച്ച ഫോണ്‍ ബലാത്സംഗ പ്രതിയായ യുവ ഡോക്ടറെ കുടുക്കി. മുംബൈയിലാണ് സംഭവം. ഗൈനക്കോളജിസ്റ്റ് അജയ് സിങ്ങാണ് അറസ്റ്റിലായത്. സഹപ്രവര്‍ത്തകയായ ഡോക്ടറെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന കേസില്‍ ഏതാനും ദിവസം മുന്‍പാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യ സമ്മാനിച്ച മൊബൈല്‍ ആണ് അജയ് സിങ്ങിനെ കുടുക്കിയത്. സംഭവം പോലീസ് പറയുന്നത് ഇങ്ങനെ, അജയ് സിങ്ങിന് അന്യ സ്ത്രീകളുമായി അടുപ്പമുണ്ടെന്ന് ഭാര്യ ശ്വേതയ്ക്ക് സംശയമുണ്ടായിരുന്നു. ഇതോടെ ശ്വേത ഭര്‍ത്താവിന് ഒരു മൊബൈല്‍ സമ്മാനമായി നല്‍കി. ചില പ്രത്യേക സ്‌പൈ വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് ഫോണ്‍ നല്‍കിയത്. അതിലൂടെ തന്റെ കോളുകളും മെസേജുകളും ചോര്‍ത്തപ്പെടുന്നത് അജയ് അറിഞ്ഞില്ല.
ഒക്ടോബര്‍ 20 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടാകുന്നത്. അജയ് സഹപ്രവര്‍ത്തകയായ വനിതാ ഡോക്ടറുമൊത്ത് മദ്യപിച്ച ശേഷം മറൈന്‍ ഡ്രൈവില്‍ പോയി. അല്‍പ്പം കഴിഞ്ഞപ്പോള്‍ മടങ്ങിപ്പോകാമെന്ന് ഒപ്പമുള്ള യുവതി അജയ് സിങ്ങിനോട് ആവശ്യപ്പെട്ടു. മദ്യപിച്ചതിനാല്‍ താന്‍ വീട്ടില്‍ വിടാമെന്ന് അജയ് യുവതിയോട് പറഞ്ഞു.ഈ വനിതാ ഡോക്ടര്‍ താമസിക്കുന്നത് മാരോല്‍സ് സെവെന്‍ ഹില്‍സ് ഹോസ്പിറ്റലിനോട് ചേര്‍ന്നാണ്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അജയ് സിങ്ങിന്റെ മട്ടുമാറി. അവിടെ കിടക്കണം എന്നായി.
ഇയാള്‍ നിര്‍ബന്ധിച്ചതോടെ വനിതാ ഡോക്ടര്‍ സമ്മതിച്ചു. ഹോളിലെ സോഫയില്‍ കിടക്കണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചു. തുടര്‍ന്ന് പ്രസ്തുത വനിതാ ഡോക്ടര്‍ ബെഡ്‌റൂമില്‍ പ്രവേശിച്ചു. എന്നാല്‍ അല്‍പ്പം കഴിഞ്ഞപ്പോള്‍ അജയ് അവരുടെ വാതിലിന് മുട്ടുകയും യുവതി തുറന്നപ്പോള്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു.രാവിലെ അജയ് രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ ഉണര്‍ന്നപ്പോഴാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടത് സംബന്ധിച്ച് യുവതിക്ക് കൃത്യവും വ്യക്തവുമായ ബോധ്യമുണ്ടായത്. ഉടന്‍ യുവതി അജയ് സിങ്ങിനെ ഫോണില്‍ വിളിക്കുകയും കയര്‍ക്കുകയും ബലാത്സംഗം ചെയ്തതിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു.ഈ സമയം സ്‌പൈവെയര്‍ വഴി അജയ് സിങ്ങിന്റെ ഭാര്യയ്ക്ക് ഇവരുടെ സംഭാഷണവും സന്ദേശങ്ങളും ലഭിക്കുന്നുണ്ടായിരുന്നു.
ഭാര്യ ശ്വേത ഉടന്‍ തന്നെ ഇരയായ യുവതിയെ ബന്ധപ്പെട്ടു.കാര്യങ്ങളെല്ലാം താനറിഞ്ഞെന്നും സഹായിക്കാമെന്നും അറിയിച്ചു. പക്ഷേ പീഡിപ്പിക്കപ്പെട്ട യുവതി ഇത് അവിശ്വസിക്കുകയാണുണ്ടായത്. സഹായം ആവശ്യമില്ലെന്ന് മറുപടിയും നല്‍കി. തുടര്‍ന്ന് യുവതി അമ്മയോടൊപ്പമെത്തി പൊലീസില്‍ പരാതി നല്‍കി. ഇതോടെ ശ്വേത തന്റെ കയ്യിലുള്ള തെളിവുകള്‍ പൊലീസിന് കൈമാറി. തുടര്‍ന്നാണ് അജയ് സിങ് അറസ്റ്റിലാകുന്നത്.
കേരളത്തെ ഒന്നടങ്കം സങ്കടത്തിലാക്കിയ പെരുമ്പാവൂർ നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകം വധിയറിഞ്ഞപ്പോൾ. തക്ക ശിക്ഷ പ്രതിക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് കേരളജനത. എന്നാല്‍ അന്ന് ജിഷ കൊലക്കേസ് സമയത്ത് കണ്ട ജിഷയുടെ അമ്മ രാജേശ്വരിയല്ല ഇപ്പോഴെന്നും ആഡംബരം കൂടിയെന്നുമാണ് ആളുകളുടെ വിമര്‍ശനങ്ങള്‍. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി ജിഷയുടെ അമ്മ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.’മകളെ ക്രൂരമായി കൊന്നപ്പോള്‍ സ്വന്തം രൂപത്തെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറ്റു വീടുകളില്‍ പണിയെടുത്താണ് കഴിഞ്ഞിരുന്നത്. പിന്നീട് ഭക്ഷണം നിര്‍ബന്ധിച്ചാണ് പോലീസുകാര്‍ കഴിപ്പിച്ചത്.
ജിഷയുടെ മരണ ശേഷം പണിയ്ക്ക് പോകാന്‍ പറ്റിയിട്ടില്ല. എപ്പോഴും വീട്ടില്‍ തന്നെ. അതാവും മാറ്റം തോന്നിയത്. നെറ്റിയില്‍ മൂകാംബികയിലെ പ്രസാദം തൊട്ടിരുന്നു. ജോലി കിട്ടിയിട്ട് മുകാംബികയില്‍ പോണമെന്ന് ജിഷയുടെ ആഗ്രഹമായിരുന്നു. വിധിയില്‍ മകള്‍ക്ക് നീതി കിട്ടണേ എന്ന് പ്രാര്‍ത്ഥിക്കാനാണ് മുകാംബികയില്‍ പോയതെന്നും ജിഷയുടെ അമ്മ പറഞ്ഞു. വീടു സീല്‍ ചെയ്തത് കൊണ്ട് വസ്ത്രമെല്ലാം അവിടെയായി. അതിനാല്‍ കുറച്ച് വസ്ത്രങ്ങളും മറ്റും മേടിച്ചതിനാണ് വലിയ ഷേപ്പിംഗ് നടത്തിയെന്ന് പറയുന്നത് .
മരണശേഷം ധാരാളം പണം കിട്ടിയെന്ന് പറയുന്നുണ്ട്. പക്ഷെ അതില്‍ നിന്ന് ഒരു ചില്ലിക്കാശു പോലും അനുവാദമില്ലാതെ എനിക്ക് എടുക്കാന്‍ പറ്റില്ല. അന്നത്തെ ജില്ലാ കളക്ടറായിരുന്ന രാജമാണിക്യത്തിന്റെയും എന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടാണത്. ഔദ്യോഗിക അനുമതിയില്ലാതെ എനിക്ക് അതില്‍നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കില്ല. കാര്യങ്ങള്‍ സങ്കല്‍പ്പിക്കും മുന്‍പ് അതെല്ലാം അന്വേഷിക്കണമെന്നും ജിഷയുടെ അമ്മ പറയുന്നു.
മമ്മൂട്ടി ചിത്രം കസബയെയും വിമര്‍ശിച്ച് സംസാരിച്ച നടി പാര്‍വതിക്ക് നേരെ കടുത്ത ആക്രമണമാണ് സാമൂഹികമാധ്യമങ്ങള്‍ വഴി നടക്കുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി ഫാന്‍സ് ചെങ്ങന്നൂര്‍ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു സുജയുടെ വിമര്‍ശനം. പാര്‍വതിയെ മാത്രമല്ല, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരെയെല്ലാം വ്യക്തിഹത്യ നടത്തുന്ന രീതിലാണ് സുജ പ്രതികരിച്ചത്.
സുജയുടെ പോസ്റ്റ് വൈറലായപ്പോള്‍ പാര്‍വതി മറുപടിയുമായി രംഗത്ത് വന്നില്ല. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ തോമസ് മത്തായി എന്ന വ്യക്തിയുടെ ട്വീറ്റ് പാര്‍വതി പങ്കുവയ്ച്ചിട്ടുണ്ട്. ഒപ്പം തോമസിനോട് നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു അഭിമുഖത്തില്‍ ഹുക്ക വലിച്ച പാര്‍വതിയും ആദ്യ സിനിമയില്‍ ബിയറും കഴിച്ച പുക വലിച്ച റിമയും സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ശബ്ദം ഉയര്‍ത്താന്‍ അര്‍ഹരല്ല എന്നാണ് സുജ പറയുന്നത്. ഇമ്രാന്‍ ഖാനൊപ്പമുള്ള ഹിന്ദി സിനിമയില്‍ ബഡ്ഷീറ്റ് ഉടുത്ത ഒരു രംഗം അഭിനയിച്ചുവെന്നും മരിയന്‍ എന്ന ചിത്രത്തില്‍ ധനുഷിനെ പാര്‍വതി ചുംബിച്ചുവെന്നും സുജ ആരോപിക്കുന്നു.
ഒരഭിമുഖത്തില്‍ ഇര്‍ഫാന്‍ ഖാന്‍ ‘malayali womens hot in bed’ ഈ ചോദ്യം ചോദിച്ചപ്പോള്‍ തന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകള്‍ അപമാനിക്കപ്പെട്ടുവെന്നും അപ്പോള്‍ പാര്‍വതിക്കുള്ളിലെ ഫെമിനിസ്റ്റ് എവിടെപോയെന്നുമാണ് സുജയുടെ ചോദിക്കുന്നത്. ഈ കാരണങ്ങള്‍ കൊണ്ടെല്ലാം പാര്‍വതിക്ക് കസബയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നാണ് സുജയുടെ നിരീക്ഷണം.
സുജയ്ക്ക് തോമസ് മത്തായി നല്‍കിയ മറുപടിയില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍
സുജ,
നിങ്ങളുടെ പോസ്റ്റ് എന്നില്‍ ഞെട്ടലുണ്ടാക്കി. കസബയുമായി ബന്ധപ്പെട്ട പ്രശ്‌നം എന്നെ ഇതെഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതെന്നെ ഭയപ്പെടുത്തുന്നു. എന്നില്‍ അറപ്പുളവാക്കുന്നത് ഈ അഞ്ജയും കാപട്യവുമാണ്. സ്വന്തം അഭിപ്രായം തുറന്നു പറഞ്ഞതിന് ഒരു നടിക്കുനേരെ നടക്കുന്ന സ്ത്രീവിരുദ്ധമായ ആക്രമണങ്ങളെ അവര്‍ ഹുക്ക വലിച്ചു ചെറിയ വസ്ത്രം ധരിച്ചു എന്നീ കാരണങ്ങളാല്‍ ന്യയീകരിക്കുവാന്‍ കഴിയുന്നതെങ്ങനെ?
എന്നെ അതിലേറെ ഭയപ്പെടുത്തുന്നത് ഈ സ്ത്രീവിരുദ്ധതയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളും കൈയ്യടികളുമാണ്. കാരണം ഞാന്‍ വളര്‍ന്നിരിക്കുന്നത് വളരെ സ്ത്രിപക്ഷവാദത്തെ ആത്മാര്‍ത്ഥമായി അവതരിപ്പിച്ച ആഘോഷിച്ച ശക്തമായ മലയാളസിനിമകള്‍ കണ്ടാണ്.സ്ത്രീവിരുദ്ധത തുറന്ന് കാട്ടിയത് കുറ്റമായി കാണുന്ന നിങ്ങള്‍ക്ക് ഫെമിനിസം എന്ന വാക്ക് എന്താണെന്നറിയാമോ?
പുരുഷന്‍മാര്‍ നഗ്‌നരായി നടക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മദ്യപിക്കുന്നുണ്ടെല്‍ പുകവലിക്കുന്നുണ്ടെങ്കില്‍ അത് സ്ത്രീ ചെയ്യുമ്പോള്‍ നെറ്റി ചുളിക്കുന്നു, പ്രകോപിപ്പിക്കുന്നു. മദ്യപാനവും പുകവലിയും നിയമവിരുദ്ധമല്ല. കിടപ്പറയില്‍ ഇണയെ സംതൃപ്തിപ്പെടുത്തുന്നതും നിയമവിരുദ്ധമല്ല. ഇതൊരു പുരുഷനാണ് പറഞ്ഞിരുന്നതെങ്കില്‍ എത്രമാത്രം അഭിനന്ദനങ്ങള്‍ അയാള്‍ക്ക് ലഭിച്ചേനെ. സിനിമയിലെ ചുംബന രംഗങ്ങള്‍ അവരെ വിമര്‍ശിക്കുന്നതിനുള്ള ഒരു കാരണമാകുന്നതെങ്ങിനെ?
സിനിമയില്‍ ചുംബിക്കുന്നത് കുറ്റം പക്ഷേ സ്ത്രീവിരുദ്ധ സംഭാഷങ്ങള്‍ ഉള്ളത് ‘മഹത്തരം’ അല്ലേ? ‘വിദ്യാഭ്യാസ സമ്പന്നരായ ഈ സമൂഹത്തിന് ഇത് യോജിക്കുന്നത’് തന്നെ.’ഈ സമൂഹത്തിലെ സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നതിന് നിങ്ങളോട് എനിക്ക് നന്ദിയുണ്ട്. എന്തിനെന്നാല്‍ ആയിരക്കണക്കിന് സ്ത്രീകള്‍ക്കൊപ്പം എന്നെയും നിങ്ങള്‍ ആരാധകര്‍ നിശബ്ദരാക്കിയതിന്. ഇതാണ് സാക്ഷര കേരളത്തിന്റെ അവസ്ഥ.
അര്‍ദ്ധനഗ്‌നമേനിയില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസില്‍ റിയാലിറ്റി ഷോയിലെ താരത്തിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
നേരത്തെ മൂന്ന് തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
ബിഗ് ബോസിലെ മത്സരാര്‍ഥിയായ ആര്‍ഷി ഖാനെതിരേയാണ് പഞ്ചാബിലെ ജലന്ധര്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസിന്റെ ഫൈനല്‍ നടക്കുന്ന 2018 ജനുവരി പതിനഞ്ച് വരെ ആര്‍ഷി അറസ്റ്റിന് സ്റ്റേ നേടിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ഷിയെ ബിഗ് ബോസിന്റെ സെറ്റില്‍ വച്ച് അറസ്റ്റ് ചെയ്തയായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ബിഗ് ബോസിന്റെ സെറ്റില്‍ ചെന്ന് ആര്‍ഷിയെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞ ഒക്ടോബര്‍ ഒന്ന് മുതല്‍ ആര്‍ഷി ബിഗ് ബോസ് ഷോ നടക്കുന്ന വീട്ടില്‍ വീട്ടുതടങ്കല്‍ പോലെ കഴിയുകയാണ്. ഇതു കാരണമാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് സഹായി ഫ്‌ലിന്‍ റെമെഡിയോസ് പറഞ്ഞു. ഇക്കാര്യം കാണിച്ചതുകൊണ്ടാണ് ആര്‍ഷിയുടെ അറസ്റ്റ് കോടതി സ്റ്റേ ചെയ്തത്.
അഫ്ഗാനിസ്താനില്‍ ജനിച്ച ആര്‍ഷി കുട്ടിക്കാലം മുതല്‍ ഇന്ത്യയിലാണ്. തമിഴ് ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചത്. 4 ഡി ചിത്രമായ ദി ലാസ്റ്റ് എംപററിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. ബിഗ് ബോസിലെ പ്രകടനത്തിന്റെ പേരിലാണ് ഇപ്പോള്‍ പ്രശസ്തി.
തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.
ഇന്നലെ രാത്രിയോടെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി നശിപ്പിച്ച സംഘം കമ്പിവടി ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലഭിച്ച സിസി ടിവി ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.
ഇന്നലെ ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയില്‍ ഏഴംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.
തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്.
വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
വീഡിയോ കടപ്പാട്: പീപ്പിൾ ടീവീ
അതേസമയം കവര്‍ച്ചയ്ക്കായി ഏരൂരിലെ വീട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പായി ഈ സംഘം തൃപ്പൂണിത്തുറയിലെ ഒരു തീയ്യേറ്ററില്‍ സിനിമയ്ക്ക് കയറിയതായും പോലീസിന് സംശയമുണ്ട്. ഈ തീയ്യേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.
ഉണ്ണി തനിക്കെതിരെ നൽകിയത് കള്ളക്കേസെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശി നടൻ തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതെന്നു തിരക്കഥാകൃത്തായ യുവതിയുടെ വെളിപ്പെടുത്തൽ . തന്നെ ലൈംഗിക പീഡന കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേർക്ക് എതിരെ ഉണ്ണി മുകുന്ദൻ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ.
“ഉണ്ണി എന്‍റെ ടീ ഷർട്ടിൽ പിടിച്ചു. മുഖത്ത് ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല മാറ്റി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോൾ അയാളുടെ മുഖത്ത് ചിരിയായിരുന്നു”- യുവതി പറഞ്ഞു. നാല് മാസം മുന്പ് താൻ നൽകിയ കേസിൽ കാക്കനാട് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഉണ്ണി വ്യാജ പരാതിയുമായി രംഗത്ത് വന്നതും തന്നെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളെ ഉപയോഗിച്ച് തുടങ്ങിയതെന്നും അവർ പറഞ്ഞു.
പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് തിരക്കഥാകൃത്തായ യുവതി ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമിച്ചെന്നാണ് നടന്‍ ഉണ്ണിമുകുന്ദന്‍റെ പരാതി. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ ഉണ്ണിമുകുന്ദന്‍ നല്‍കിയ പരാതി ഇപ്പോള്‍ ചേരാനെല്ലൂര്‍ പൊലീസാണ് പരിഗണിക്കുന്നത്. ഉണ്ണിമുകുന്ദന്‍റെ പരാതിയില്‍ ഭീഷണിപ്പെടുത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഐപിസി 385,506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
അന്ന് നടന്ന സംഭവത്തെപ്പറ്റി യുവതി പറഞ്ഞത്
ഉണ്ണിമുകുന്ദനെ കണ്ട് കഥ പറയാൻ വേണ്ടി ഞാന്‍ ഓഗസ്റ്റ് 23ന് സമയം വാങ്ങിയിരുന്നു. ഇടപ്പള്ളിയിലെ വീട്ടിലേക്ക് വരാനായിരുന്നു ഉണ്ണിമുകുന്ദൻ ആവശ്യപ്പെട്ടത്. തിരക്കഥാകൃത്തായ സുഹൃത്ത് വഴി ഫോൺ വിളിച്ചാണ് കാണാൻ സമയം വാങ്ങിയത്. വൈകിട്ട് മൂന്നരയോടെ ഇടപ്പള്ളിയിലെ വീട്ടിൽ ഉണ്ണിയെ കാണാൻ എത്തി.
മലയാള സിനിമയില്‍ ഇത്രയും വിശ്വസ്തനായ പയ്യൻ ഇല്ലെന്ന സുഹൃത്തിന്റെ ഉറപ്പിലാണ് ഉണ്ണിമുകുന്ദന്‍റെ ഇടപ്പള്ളിയിലെ വീട്ടിൽ ഞാന്‍ തനിച്ച് പോയത്. കഥ കേൾക്കാൻ അയാൾക്ക് താൽപര്യമില്ലായിരുന്നു. സ്ക്രിപ്റ്റ് കൊണ്ടുവരാൻ പറഞ്ഞു. അത് കൊണ്ടുവരാം എന്ന് പറഞ്ഞ് പോകാൻ എഴുന്നേറ്റ എന്നെ അയാൾ കയറിപ്പിടിച്ചു.
ഇയാളുടെ പ്രവൃത്തി കണ്ട് ഞാൻ ഞെട്ടിപ്പോയി. വേണ്ട എന്ന് പറഞ്ഞ് പ്രതിരോധിച്ചപ്പോൾ അയാളുടെ മുഖത്ത് ചിരിയായിരുന്നു. അയാള്‍ എന്‍റെ ടീ ഷർട്ടിൽ പിടിച്ചു. മുഖത്ത് ബലമായി ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ തല മാറ്റി. ആദ്യം പ്രതിരോധിച്ചാലും പിന്നീട് സമ്മതിക്കുമെന്നാണ് അയാൾ കരുതിയത്. അതോടെ ഞാൻ ബഹളം വെച്ചു. അപ്പോഴാണ് അയാൾക്ക് ഇത് കളിയല്ല, കാര്യമാണെന്ന് മനസിലായത്. അതോടെ അയാൾ കൈവിട്ടു. പോകുന്നോ എന്ന് ചോദിച്ചു. ഞാൻ പോകുന്നുവെന്ന് പറഞ്ഞു. കഥ കേൾക്കാൻ അയാൾ തയാറാകാത്തതിനാൽ പത്ത് മിനിറ്റ് സമയമേ ഞാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ.
ഇക്കാര്യങ്ങളെല്ലാം കാക്കനാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ പറഞ്ഞിട്ടുണ്ട്. 354, 354 (ബി) വകുപ്പുകൾ പ്രകാരമാണ് കേസ്. സുഹൃത്തിനെ വിളിച്ച് ഉടൻ തന്നെ ഞാൻ ലുലുവിലെത്തി. എന്നെ കണ്ടപ്പോള്‍ തന്നെ സുഹൃത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് മനസിലായി. പ്രശ്‌നം പറഞ്ഞപ്പോൾ അവനെ പോയി അടിക്കണോ അതോ പൊലീസിൽ പോകണോ എന്ന് അവൻ ചോദിച്ചു. ഞാൻ ആകെ ഷോക്കിലായിരുന്നു. പ്രശ്നമാകുമെന്ന് മനസിലാക്കിയ ഉണ്ണി എന്നെ ഫോണിൽ വിളിച്ചു.
ഞാൻ ഫോൺ സ്വിച്ച് ഒാഫ് ചെയ്തു. സുഹൃത്തിന്റെ ഫോണിൽ വിളിച്ച് അയാൾ ഭീഷണി മുഴക്കി. പൊതുജനം അറിഞ്ഞാൽ ഇത് എന്നെയും ബാധിക്കുമെന്ന് കണ്ട് പൊലീസിൽ പരാതി നൽകിയില്ല. സെപ്റ്റംബർ 15ന് ഉള്ളില്‍ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ എത്തി പരാതി നൽകി. കോടതി കെട്ടിടം മാറുന്നതിനാൽ രഹസ്യമൊഴിയെടുക്കാൻ ഒരു മാസം സമയമെടുക്കും എന്നാണ് കോടതിയിലുള്ളവർ പറഞ്ഞത്. പരസ്യ മൊഴിയാണെങ്കിൽ ഉടൻ നൽകാനാകുമെന്നും പറഞ്ഞു. എന്നാൽ രഹസ്യമൊഴി നൽകാനാണ് ഞാൻ തീരുമാനിച്ചത്. ഇതേതുടര്‍ന്ന് ഒക്ടോബർ ഏഴിന് കോടതിയിൽ എത്തി രഹസ്യമൊഴിയും നൽകി.
പരാതിയുമായി മുന്നോട്ടുപോകുന്നതിൽ എന്‍റെ രക്ഷിതാക്കൾ എതിരായതിനാൽ രഹസ്യമൊഴി മതിയെന്ന് തീരുമാനിക്കുകയായിരുന്നു. സുഹൃത്തിനൊപ്പം പോയാണ് രഹസ്യമൊഴി നൽകിയത്. ഐഡൻറിറ്റി തിരിച്ചറിയുമെന്ന് ഭയന്നാണ് പൊലീസിനെ സമീപിക്കാതിരുന്നത്. പരാതി സ്വീകരിച്ച കോടതി ഡിസംബർ എട്ടിന് ഉണ്ണി മുകുന്ദനോട് ഹാജരാകാൻ പറഞ്ഞു. മഹാരാജാസ് കോളജിനടുത്തുള്ള ജില്ലാ കോടതിയിൽ എത്തിയ ഉണ്ണിയെ രണ്ടാൾ ജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നെങ്കിൽ ഉണ്ണി മുകുന്ദൻ ഇപ്പോൾ അകത്ത് കിടക്കുമായിരുന്നു. ഒരാളെയും തകർക്കാനല്ല, എനിക്ക് നീതി കിട്ടണം. കേസിൽ ജനുവരി ആറിന് വിചാരണ തുടങ്ങും. ഒരാളോടും ഭാവിയിൽ ഉണ്ണിമുകുന്ദന്‍ ഇങ്ങനെ പെരുമാറരുതെന്നും പരാതിക്കാരി പറഞ്ഞു.
പീഡനത്തിനെതിരെ പരാതിയുമായി ഞാൻ കോടതിയെ സമീപിച്ചതോടെ അനുരഞ്ജനത്തിനായി ഉണ്ണി മുകുന്ദൻ പലവഴികളും ഉപയോഗിച്ചു. സുഹൃത്തുക്കളും അല്ലാത്തവരെയും ഉപയോഗിച്ച് അയാൾ എന്നെ സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ അതിനൊന്നും ഞാന്‍ വഴങ്ങിയില്ല. അതോടെയാണ് ഇയാൾ എനിക്കെതിരെ കള്ളക്കേസ് നൽകിയത്. എന്‍റെ കേസ് സത്യമുള്ളതാണ്. ഭാവിയിൽ ഒരാളോടും അവൻ ഇങ്ങനെ പെരുമാറരുതെന്നും യുവതി പറഞ്ഞു.പ്രമുഖ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ ഈ വെളിപ്പെടുത്തലുകൾ
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
ഏകദിന ക്രിക്കറ്റില്‍ അസാധ്യമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇരട്ട സെഞ്ച്വറി. 1997ല്‍ സയ്യിദ് അന്‍വര്‍ 194 റണ്‍സ് നേടിയതും പിന്നീട് അത് ഇളക്കമില്ലത്ത റെക്കോര്‍ഡ് നീണ്ട 13 വർഷമാണ് പിന്നീട്. 2010ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആദ്യമായി ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് ആ റെക്കോര്‍ഡ് തകര്‍ന്നത്.
എന്നാല്‍ അന്താരാഷ്ട്ര ക്രി്ക്കറ്റില്‍ ആദ്യ ഡബിള്‍ സെഞ്ച്വറി നേടിയത് സച്ചിന്‍ ടെന്‍ഡുല്‍ക്കറല്ല. അതൊരു വനിത ക്രിക്കറ്റ് താരമാണ്. ഓസ്‌ട്രേലിയയുടെ ബെലിന്‍ഡ ക്ലാര്‍ക്ക്. 1997 ഡിസംബറില്‍ നടന്ന വനിതാ ലോകകപ്പിലാണ് ക്ലാര്‍ക്ക് ഡബിള്‍ സെഞ്ച്വറി നേടിയത്. ഡെന്‍മാര്‍ക്കായിരുന്നു എതിരാളി. ഇന്ന് ആ ഡബിള്‍ സെഞ്ച്വറിയ്ക്ക് 20 വര്‍ഷം തികഞ്ഞിരിക്കുകയാണ്.
155 പന്തുകളില്‍ നിന്ന് 22 ബൗണ്ടറികള്‍ സഹിതം 229 റണ്‍സാണ് ക്ലാര്‍ക്ക് സ്വന്തമാക്കിയത്. മത്സരത്തില്‍ ഓസീസ് വനിതാ ടീം 50 ഓവറില്‍ 412 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഡെന്‍മാര്‍ക്ക് 26ാം ഓവറില്‍ 49 റണ്‍സിന് പുറത്തായി. ഓസ്ട്രേലിയ 363 റണ്‍സിന്റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കുകയും ചെയ്തു.
പിന്നെയും 11 വര്‍ഷത്തിന് ശേഷമാണ് 2010ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുരുഷ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി നേടുന്നത്. സച്ചിന്റെ ആദ്യ ഇരട്ടസെഞ്ചുറിക്കു ശേഷവും അധികം ഇരട്ടസെഞ്ചുറികളൊന്നും ഏകദിനത്തില്‍ പിറന്നിട്ടില്ല.
സച്ചിന്റെതുള്‍പ്പെടെ ഇതുവരെ ഏകദിനത്തില്‍ പിറന്ന ഇരട്ടസെഞ്ച്വറി നേട്ടങ്ങള്‍ ഏഴു മാത്രം. എന്നാല്‍, ഈ ഏഴ് ഇരട്ടസെഞ്ച്വികളില്‍ മൂന്നെണ്ണവും നേടിയത് സാക്ഷാല്‍ രോഹിത് ശര്‍മ.
മാര്‍ട്ടിന്‍ ഗപ്റ്റില്‍ (പുറത്താകാതെ 237), വീരേന്ദര്‍ സേവാഗ് (219), ക്രിസ് ഗെയ്ല്‍ (215), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (പുറത്താകാതെ 200) എന്നിവരാണ് രോഹിതിനു പുറമെ ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറി നേടിയിട്ടുള്ളവര്‍.
കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. തൃപ്പൂണിത്തുറയിലെ തീയേറ്ററില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. സെക്കന്‍ഡ് ഷോ സമയത്ത് പതിനൊന്നോളം പേര്‍ വരുന്ന സംഘം നടന്നു പോകുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സംഘത്തിലുള്ളത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് നിഗമനം. മോഷണം നടത്തിയവര്‍ ഹിന്ദിയില്‍ സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പോലീസിനോട് പറഞ്ഞിരുന്നു.
ഏഴ് പേര്‍ മുഖംമൂടികള്‍ ധരിച്ച് ഏരൂര്‍ മേഖലയില്‍ കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ ലഭിച്ചിരുന്നു. പതിനാലാം തിയതി പുലച്ചെ രണ്ട് മണിക്ക് ശേഷം എരൂരിലെ സ്വകാര്യ സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇത്. കമ്പിവടി പോലെയുള്ള ആയുധം ഒരാള്‍ അരയില്‍ തിരുകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ദൃശ്യങ്ങള്‍ പതിഞ്ഞ സിസിടിവി സ്ഥാപിച്ചിരിക്കുന്ന സ്ഥാപനത്തിന് എതിര്‍വശത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ സിസിടിവി ക്യാമറകള്‍ സംഘം തല്ലിത്തകര്‍ക്കുന്നതും അതിനു ശേഷം ദൃശ്യങ്ങള്‍ പതിഞ്ഞ ക്യാമറ തകര്‍ക്കുന്നതും കാണാം.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളാണ് നേരിടേണ്ടി വരുന്നത്. സിനിമാ രംഗത്തുള്ളവരും ആരാധകരും പാര്‍വതിയെ കഴിയും വിധം പഞ്ഞിക്കിടുന്നതായാണ് മനസിലാകുന്നത്. എന്നാല്‍ പാര്‍വതി ആഴ്ചകള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞത് എന്താണെന്ന് കേട്ടിട്ടുണ്ടോ. മോഹന്‍ലാല്‍ എന്ന നടന്റെ വലിയ ആരാധികയാണ് ഞാന്‍, അഭിനയത്തിന്റെ പാഠപുസ്തകമാണ് മോഹന്‍ലാല്‍ എന്നൊക്കെയാണ്.പാര്‍വതിയുടെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രമാണ് ഖരീബ് ഖരീബ് സിംഗിളേ. താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് പാര്‍വതി ലാലിനെ കുറിച്ച് വാതോരാതെ സംസാരിച്ചത്.
2007 ല്‍ പാര്‍വതി മോഹന്‍ലാലിനൊപ്പം നായികയായി അഭിനയിച്ചിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത ഫ്ലാഷ് എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്.ഫ്ലാഷ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതില്‍ പിന്നെ ലാലേട്ടന്റെ മികച്ച സിനിമകളിലൂടെ സഞ്ചരിയ്ക്കുന്ന ആരാധികയാണ് താന്‍ എന്നും, അദ്ദേഹത്തിന്റെ അനായാസ അഭിനയം കണ്ട് അത്ഭുതം തോന്നിയ ഒരുപാട് മുഹൂര്‍ത്തങ്ങളുണ്ട് എന്നും പാര്‍വതി പറഞ്ഞു. മോഹന്‍ലാല്‍ ഒരു ആക്ടിങ് സ്‌കൂളാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ഒരുപാട് ആരാധികമാരില്‍ ഒരാളാണ് താന്‍ എന്നാണ് പാര്‍വതി പറഞ്ഞത്.
ഐഎഫ്എഫ്‌കെയുടെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തെ വിമര്‍ശിച്ചു. അത്രയേറെ സ്ത്രീവിരുദ്ധത കസബയില്‍ ഉണ്ടെന്നും മമ്മൂട്ടിയെ പോലൊരു നടന്റെ സിനിമയില്‍ അത് പ്രതീക്ഷിച്ചില്ല എന്നുമാണ് പാര്‍വതി പറഞ്ഞത്. എന്തായാലും ഈ പറച്ചിലില്‍ പാര്‍വതിയെ വധിച്ചുകൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി നിയമങ്ങളും പഞ്ചായത്ത് റവന്യൂ നിയമങ്ങളും ദുരന്തനിവാരണ നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റേതായ നിയമത്തിലൂടെ മുന്നോട്ടുപോകുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരോ മറ്റു സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല എന്നുള്ളത് ഭരണകൂടങ്ങളുടെ പിന്തുണ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാണ് തെളിയിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തില്‍ നാവിക സംഭരണ ശാലയുടെ തൊട്ടരികില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം രാജ്യ രക്ഷക്ക് ഭീഷണിയാണ് നാവിക ഉദ്യോഗസ്ഥര്‍ പലവട്ടം ഈ വിവരങ്ങള്‍ അറിയിച്ചിട്ടും ഇപ്പോഴും ആ കെട്ടിടം അവിടെ തന്നെ നിലനില്‍ക്കുകയാണ്. നാവിക ആയുധ ശാലയുടെ ആയുധ ശേഖരങ്ങളും മറ്റ് സന്നാഹങ്ങളും ഒരു സാധാരണ ക്യാമറ ഉപയോഗിച്ചുപോലും ഈ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഒപ്പിയെടുക്കാന്‍ കഴിയും എന്നുള്ളതാണ് ഇതിലൂടെയുള്ള സുരക്ഷാഭീഷണി എന്നാണ് നാവിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്ര അപകടകരമായ രീതിയില്‍ ഈ കെട്ടിടം പണിയാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ഇന്നും വ്യക്തമല്ല.
ചില വ്യവസായികള്‍ ചേര്‍ന്ന് ഈ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അങ്ങനെ പാതിവഴി പൂര്‍ത്തിയായ ഈ കെട്ടിടം പണി ഉപേക്ഷിക്കുകയും അത് അങ്ങനെ തന്നെ അവിടെ നിലനില്‍ക്കുകയും ആയിരുന്നു എന്നാല്‍ ഏത് നിയമങ്ങളെയും ലംഘിക്കാം, എന്നിട്ട് പിന്നീട് ക്രമവല്‍ക്കരിക്കാം എന്ന് ഉറപ്പുള്ള പി വി അന്‍വര്‍ ഈ കെട്ടിടം വളരെ ആസൂത്രിതമായി ഏറ്റെടുക്കുകയും അതിന്റെ പല ഭാഗങ്ങളും വാടകയ്ക്ക് നല്‍കുകയും അങ്ങനെ പണം സമ്പാദിക്കുകയും ചെയ്തിട്ടുള്ളതാണ്.
കേരള സര്‍ക്കാര്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് കെട്ടിടവും സംരക്ഷിക്കാം എന്നാണ് പി.വി അന്‍വര്‍ കരുതുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന് ഇതേവരെ പഞ്ചായത്തിന്റെയും, എന്‍ എ ഡി യുടേയും യാതൊരു അനുമതിയും കിട്ടിയിട്ടില്ല എന്നതാണ് അധികൃതര്‍ പറയുന്നത്. എന്നിട്ടും എട്ടു നിലയുള്ള ഒരു കെട്ടിടം അവിടെ നിലനില്‍ക്കുന്നു എന്നുള്ളത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനെതിരെ നിലവില്‍ ഒരു രാഷ്ട്രീയ കക്ഷികളും ശബ്ദം ഉയര്‍ത്തുന്നില്ല എന്നതില്‍ നിന്നുതന്നെ നിലമ്പൂരിലെ പോലെ ഇവിടെയും അന്‍വറിന്റെ പണത്തിനു മുകളില്‍ പറക്കാന്‍ കഴിയുന്ന പരുന്തുകള്‍ അല്ല ഒരു രാഷ്ട്രീയ പാര്‍ട്ടികളും എന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.
കേന്ദ്ര പ്രതിരോധമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് കത്തെഴുതാനും ദില്ലി സര്‍ക്കാരിലെ വഴി സമ്മര്‍ദം ചെലുത്തുവാനും ആണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമവും മറ്റു പോരാട്ടങ്ങളും വഴി ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന്ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിഷയത്തില്‍ എടത്തല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് നടത്തുകയും ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പരാതി നല്‍കുകയും ചെയ്തിട്ടുള്ളതാണ് .ഇതില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും, ചാലക്കുടി എറണാകുളം മണ്ഡല നിരീക്ഷകരായ വിനോദ് കുമാറും, ഷക്കീര്‍ അലിയും,ആം ആദ്മി പ്രവര്‍ത്തകരും പങ്കെടുത്തു