ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണു തന്റെ ഭര്‍ത്താവ് തന്നോടു ചെയ്ത കൊടും ചതിയേക്കുറിച്ച് ആഗ്ര സ്വദേശിനിയായ മോന തിരിച്ചറിഞ്ഞത്. 2010 ലായിരുന്നു രാകേഷും മോനയും തമ്മിലുള്ള വിവാഹം. ഒരു സുഹൃത്തു വഴിയുള്ള പരിചയം പതിയെ പ്രണയത്തിനും വിവാഹത്തിനും വഴിമാറുകയായിരുന്നു. പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ വിവാഹത്തിനു ശേഷം അത് ഉപേക്ഷിച്ച് ഒരു ആയുര്‍വേദ മസാജിംഗ് സെന്റര്‍ തുടങ്ങി. വിവാഹ ശേഷമുള്ള ഏഴു വര്‍ഷത്തിനിടയില്‍ അഞ്ചുതവണ മോന ഗര്‍ഭം അലസിപ്പിക്കലിനു വിധേയയായി.
ഇതിനിടയിലായിരുന്നു ഭര്‍ത്താവിനു ഗ്രാമത്തില്‍ മറ്റൊരു ഭാര്യയും കുട്ടികളും ഉണ്ട് എന്ന് ഇവര്‍ അറിയുന്നത്. ഇതു ചോദിക്കാന്‍ ഭര്‍ത്താവിന്റെ മസാജിംഗ് പാര്‍ലറില്‍ എത്തിയ മോന കാണുന്നതു സംശയാസ്പദമായി നില്‍ക്കുന്ന ഭര്‍ത്താവിനേയും മറ്റൊരു യുവതിയേയുമാണ്. ഇതേ തുടര്‍ന്ന ഇവര്‍ തമ്മില്‍ വഴക്കിട്ടു. ഇവിടെ വച്ചു തന്നെ ഇയാള്‍ ഭാര്യയുടെ ശരീരത്തില്‍ ബ്ലെയിഡു കൊണ്ടു മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോന ഇവിടെ നിന്നു ഓടി രക്ഷപെടുകയായിരുന്നു. ഇതു കൂടാതെ ഇവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തി ഒരു തവണ തോക്ക് ഉപയോഗിച്ച കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നും പറയുന്നു. 15 ഓളം സ്ത്രീകളെ ബന്ദികളാക്കി വച്ച് സെക്‌സ് റാക്കറ്റ് ഇടപാടുകള്‍ക്കു വേണ്ടി ഉപയോഗിച്ചു എന്നും പറയുന്നു.
ബിനോയി ജോസഫ്
കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.
കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.
യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.
രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം. മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.
കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.
മാണിക്യന്റെ യൗവ്വനകാലം അവതരിപ്പിക്കാന്‍ മനസ്സ് കൊണ്ടും ശരീരം കൊണ്ടും മോഹന്‍ലാല്‍ തയ്യാറെടുത്തു കഴിഞ്ഞിരുന്നു. പരസ്യ സംവിധായകന്‍ ശ്രീകുമാര മേനോന്‍ ഒരുക്കുന്ന സിനിമയാണ് ഒടിയന്‍. സിനിമയ്ക്കു വേണ്ടി മോഹന്‍ലാല്‍ വരുത്തിയ ശാരീരിക മാറ്റങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ക്കും വലിയ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ കൊച്ചിയെയും ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മോഹന്‍ലാലിന്റെ കടന്നുവരവ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇടപ്പള്ളിയിലെ മൈ ജി ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ എത്തിയത്. ആരവങ്ങള്‍ക്കു നടുവിലൂടെയെത്തിയ മോഹന്‍ലാലിനെ കണ്ട കൊച്ചി അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമായി എന്നുതന്നെ പറയാം. 18 കിലോഭാരമാണ് കഠിന പരിശീലനത്തിലൂടെ ലാലേട്ടന്‍ കുറച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും ഫിസിയോ തെറാപ്പിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘമാണ് മോഹന്‍ലാലിന്റെ പുതിയ ബോഡി ഫിറ്റ്‌നസിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒടിയന്റെ ചിത്രീകരണത്തിന്റെ അടുത്ത ഘട്ടം ജനുവരിയില്‍ ആരംഭിക്കും.
സംവിധായകൻ, നടൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് പ്രിയങ്കരനായ സൗബിന്‍ സാഹിർ വിവാഹിതനായി. കോഴിക്കോട് സ്വദേശിയായ ജാമിയ സഹീർ ആണ് വധു. ദുബായിൽ പഠിച്ചു വളർന്ന ജാമിയ കുറച്ചുകാലം ശോഭ ഗ്രൂപ്പിൽ ജോലി ചെയ്തിരുന്നു. ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായിരുന്നു ചടങ്ങുകൾ.
സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിയ സൗബിൻ ഇക്കൊല്ലമിറങ്ങിയ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സൗബിനും മുനീർ അലിയും ചേർന്ന് തിരക്കഥയെഴുതിയ പറവ ഈ വർഷം പുറത്തിറങ്ങിയ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.
പ്രേമത്തിലെ പി.ടി മാഷ് എന്ന കഥാപാത്രമാണ് മലയാളി പ്രേക്ഷകർക്കിടയിൽ സൗബിനെ ജനപ്രിയനാക്കിയത്. 2003–ൽ മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ക്രോണിക് ബാച്ച്ലറിലൂടെ സംവിധാനസഹായിയായി രംഗത്തെത്തിയ സൗബിൻ ഫാസിൽ, സിദ്ദിഖ്, റാഫി മെക്കാർട്ടിൻ, പി സുകുമാർ, രാജീവ് രവി, അമൽ നീരദ് എന്നിവരുടെ അസോസ്യേറ്റായി പ്രവർത്തിച്ചിട്ടുണ്ട്.
പാർവതിയുടെ വിമർശനത്തെ കുറിച്ച് മമ്മൂട്ടിയുടെ പ്രതികരണം വന്നു . ഇനിയൊരു പത്തു വർഷം കൂടി എങ്കിലും ഞാൻ നായകനായി തന്നെ കാണും, ആ കൊച്ചിന്റെ സ്ഥിതിയെന്തെന്ന് നമുക്ക് കണ്ടറിയാം എന്ന് മമ്മൂട്ടി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ഒന്നരക്കൊല്ലം മുൻപ് റിലീസ് ചെയ്ത ഒരു സിനിമയെ കുറിച്ച് ഇപ്പോൾ ഒരു വിവാദം ഉണ്ടാക്കേണ്ട സാഹചര്യം ഉണ്ടായിരുന്നോ? കസബയെ കുറിച്ചുള്ള നടി പാർവതിയുടെ അഭിപ്രായം ചർച്ചയാകുമ്പോൾ പലരും ചോദിക്കുന്ന ചോദ്യമാണിത്. പാർവതിയെ കൊന്നു കൊലവിളിച്ചു മമ്മൂട്ടി ഫാൻസുകാരും കസബ നിർമ്മാതാക്കളും ഒക്കെ രംഗത്ത് വന്നെങ്കിലും മമ്മൂട്ടിയുടെ പ്രതികരണം എന്തായിരുന്നിരിക്കാം എന്നായിരുന്നു അരാധകർ ഉറ്റു നോക്കിയിരുന്നത്. പല പത്രപ്രവർത്തകരും വിളിച്ചു ചോദിച്ചിട്ടും മമ്മൂട്ടി പ്രതികരിക്കാൻ കൂട്ടാക്കിയില്ലത്രേ.എന്നാൽ അടുത്ത സുഹൃത്തുക്കളോട് മമ്മൂട്ടി തന്റെ പരിഭവം പങ്കു വച്ചതായി തന്നെയാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വളരെ അടുപ്പമുള്ള ചിലർ മമ്മൂട്ടിയുടെ പ്രതികരണം അറിഞ്ഞു ചെന്നപ്പോൾ പറഞ്ഞത് ആ കൊച്ചിനോട് ദൈവം ചോദിച്ചോളും എന്നാണത്രേ. അങ്ങനെ ദൈവത്തെ മാത്രം ഏൽപ്പിച്ചു മാറി നിൽക്കരുത് എന്നു പറഞ്ഞു ചിലർ മമ്മൂക്കായെ പ്രോത്സാഹിപ്പിച്ചപ്പോൾ ഒരു കിടിലൻ ഡയലോഗ് മമ്മൂക്ക തട്ടിവിട്ടതായും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നു. ഞാൻ ഇനിയും കുറഞ്ഞത് ഒരു പത്തു വർഷം കൂടി നായകനായി തന്നെ ഈ സിനിമ ലോകത്തുണ്ടാവും. ആ കൊച്ച് ഇനി എത്ര നാൾ ഇങ്ങനെ ഉണ്ടാവുമെന്ന് നമുക്ക് കണ്ടറിയാം എന്നത്രേ മമ്മൂട്ടിയുടെ അഭിപ്രായം. എന്നാൽ ഇങ്ങനെ ഒരു അഭിപ്രായം മമ്മൂട്ടി പറഞ്ഞതായി ആരും പരസ്യമായി സമ്മതിക്കുന്നില്ല. എന്നിരുന്നാലും മമ്മൂട്ടിയുടെ അടുപ്പക്കാർ പറയുന്നത് മമ്മൂക്ക ഇങ്ങനെ പറഞ്ഞ് എന്നു തന്നെയാണ്. മമ്മൂക്കായുടെ വാക്കു പൊന്നാകുമോ? 74ാം വയസ്സിലും മമ്മൂക്ക നായകനായി വിലസുമോ? പ്രതിഭാധനയും സുന്ദരിയുമായ പാർവതി മെഗാ സ്റ്റാറിനോട് ഏറ്റു മുട്ടി കളം വിടുമോ? സിനിമാ ലോകം കൗതുകത്തോടെ ചർച്ച ചെയ്യുന്ന വിഷയം ആണിത്.
കസബയ്‌ക്കെതിരെ വിമർശനവുമായി നടി പാർവതി രംഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു. കസബ പൂർണ നിരാശയാണ് സമ്മാനിച്ചതെന്നും ഒരു മഹാനടൻ സ്ത്രീകളോട് അപകീർത്തികരമായ ഡയലോഗുകൾ പറയുന്നത് സങ്കടകരമാണെന്നും പാർവതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പാർവതിക്കെതിരെ മമ്മൂട്ടി ആരാധകരും വിമർശകരും രംഗത്തെത്തുകയുണ്ടായി. എന്നാൽ മമ്മൂട്ടി വിവാദങ്ങളിൽ നിന്ന് അകന്നു നിന്നു. കസബയെ കടുത്ത ഭാഷയിൽ വിമർശിച്ച നടി പാർവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വിമർശനവും ഉയർന്നിരുന്നു. ഈ വിഷയത്തിൽ മറുപടിയുമായി കസബ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജും സജീവമായി.ഗീതു ആന്റിയും ,പാർവതി ആന്റിയും അറിയാൻ സദസിൽ ആന്റിമാരുടെ ബർത്ഡേയ് തീയതി പറയാമെങ്കിൽ എന്റെ ബർത്ഡേയ് സമ്മാനമായി കസബ പ്രദർശിപ്പിക്കുന്നതായിരിക്കും എന്നായിരുന്നു നിര്‍മ്മാതാവിന്‍റെ പ്രതികരണം.
ചലച്ചിത്രമേളയിൽ ഓപ്പൺ ഫോറത്തിൽ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാർവതിയുടെ പ്രതികരണം. ആദ്യം പേരെടുത്തു പറയാതെയായിരുന്നു പാർവതി മമ്മൂട്ടി ചിത്രത്തെ വിമർശിച്ചത്. പിന്നീട് ഗീതു മോഹൻദാസ് നിർബന്ധിച്ചപ്പോഴാണ് പാർവതി കസബ എന്ന് എടുത്തു പറഞ്ഞത്.
സൂപ്പര്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിന് അപകടമുണ്ടായപ്പോള്‍ കൃത്യസമയത്ത് ഹെല്‍മറ്റ് ഊരാന്‍ സാധിക്കാത്തതാണ് ഈ മുപ്പത് വയസുകാരന് ദാരുണാന്ത്യം നല്‍കിയത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് രോഹിത്ത് സിങ് ഷേഖാവത്ത് എന്ന യുവാവാണ് മരിച്ചത്. ഓട്ടോമൊബൈല്‍ കമ്പനിയുടെ വില്‍പന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു രോഹിത്ത്.
ജോലിസ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോളായിരുന്നു അപകടം. ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ചെലവിട്ട് വാങ്ങിയ കാവസാക്കി നിന്‍ജ ഇസഡ് എക്സ് 10 ആര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടന്ന രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രോഹിത്തിന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. മറിഞ്ഞതിന് ശേഷം അമ്പത് മീറ്ററിലധികം ബൈക്ക് രോഹിത്തിനെ വലിച്ചു കൊണ്ട് പോയി.
റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രോഹിത്തിന്റെ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിമാറ്റാന്‍ രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹോസ്പിററലില്‍ എത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഹെല്‍മറ്റ് മുറിച്ച് മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും രോഹിത്ത് മരിച്ചിരുന്നു. അന്‍പതിനായിരം രൂപയിലധികം ചിലവിട്ട് സുരക്ഷയ്ക്കായി വാങ്ങിയ ഹെല്‍മെറ്റാണ് യുവാവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാകുന്നതിന് തടസമായത്. സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകാതിരിക്കാനായുള്ള രൂപകല്‍പനയാണ് ഹെല്‍മെറ്റ് ഊരി മാറ്റുന്നതിന് തടസമായത്. രോഹിത്തിന്റെ ബൈക്കിടിയേറ്റ ഒരാള്‍ക്ക് ഗുരുതര പരുക്ക് ഉണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരിയായ മാധവിക്കുട്ടിയെ ലൗജിഹാദിന്റെ മറവില്‍ ശാരീരികാവശ്യത്തിന് ഉപയോഗിച്ചതായി ആരോപിച്ച് പരിവാര്‍ സംഘടനാ നേതാവും തപസ്യ തിരുവന്തപുരം ജില്ലാ അധ്യക്ഷനുമായ ഡോ. അനില്‍ വൈദ്യമംഗലം. നാടിന്റെ സംസ്‌കാരം ഭാരതത്തിലെ സ്ത്രീകളുടെ ചാരിത്ര്യത്തിന്റെ ചരിത്രമാണ്. ഭാരതീയമായ ബിംബ കല്‍പ്പനകളെ കവിതയിലൂടെ മനോഹരമായി അവതരിപ്പിച്ച ബാലാമണിയമ്മയുടെ പാരമ്പ്യത്തിലുള്ള കമലയെ ലൗജിഹാദിന്റെ മറവില്‍ മതം മാറ്റിയതായി അദ്ദേഹം ആരോപിച്ചു. പിന്നീട് അവരരെ ശാരീരികാവശ്യത്തിന് ഉപയോഗിച്ച് കരിമ്പിന്‍ ചണ്ടിയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുര്‍ഗാ ദേവിയെ സെക്‌സി ദുര്‍ഗയാക്കി അവതിരിപ്പിക്കുന്ന ശ്രമം തുടരുകയാണ്. ഭാരതീയന്റെ മനസുകളില്‍ അവന്റെ വികാരത്തുടിപ്പുകളില്‍ ചോരയോട്ടം ഉള്ള ഓരോ ഭാരതീയനും പ്രണമിക്കുന്ന ദുര്‍ഗാദേവിയെ തെരുവിലെ വേശ്യയ്ക്ക് തുല്യമായി വലിച്ചിഴയ്ക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികില്‍ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പോരാടിയ മുരുകേശന്‍ ഇതില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്
സിനിമാരംഗത്തുള്ളവരും വിദേശ മലയാളികളും ചേര്‍ന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാന്‍ കഴിയും എന്നുള്ളത് കൊണ്ടാണ് ഇടതുപക്ഷ എം എല്‍ എ കൂടിയായ പി.വി. അന്‍വര്‍ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്
അനധികൃതമായി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എന്‍.എ.ഡി അധികൃതര്‍ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. നാവികസേനയുടെ ആയുധ സംഭരണശാലയുടെ മുഴുവന്‍ ചിത്രങ്ങളും ആ കെട്ടിടത്തില്‍ നിന്നും എടുക്കാം എന്നതും, വയര്‍ലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യരക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.
അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിര്‍മ്മാണം നടത്തി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിര്‍മ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്.
ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്നേഹികളുടെയും മുഴുവന്‍ ആവശ്യമാണ്. അനധികൃതമായി കെട്ടിടം ഉയര്‍ന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ മാര്‍ച്ചിലും തുടര്‍ സമരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.
ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ സി.കെ.വിനീത് നേടിയ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കന്നിജയം സ്വന്തമാക്കിയത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിലെ മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരുമായാണ് അവര്‍ മല്‍സരം പൂര്‍ത്തിയാക്കിയത്.
മത്സരത്തിന്റെ 24 ആം മിനിറ്റിലാണ് സി.കെ വിനീതിന്റെ ഗോള്‍ പിറന്നത്. റിനോ ആന്റോ നല്‍കിയ ക്രോസ് നോര്‍ത്തീസ്റ്റ് വലയിലേക്ക് ഹെഡ് ചെയ്തിട്ടാണ് വിനീത് കേരളത്തിന് നിര്‍ണ്ണായക ലീഡ് സമ്മാനിച്ചത്. ബോക്‌സിലേക്ക് പാഞ്ഞെത്തിയ വിനീത് ഡൈവിങ്ങ് ഹൈഡറിലൂടെയാണ് പന്ത് വലയിലേക്ക് എത്തിച്ചത്. വേഗത്തില്‍ വന്ന ക്രോസിനെ ഇരട്ടി വേഗത്തിലാണ് വിനീത് നോര്‍ത്തീസ്റ്റ് വലയിലേക്ക് കുത്തിയിട്ടത്. വിനീതിന്റെ ഹെഡറിന് മുന്നില്‍ കാഴ്ചക്കാരനായി നില്‍ക്കാനെ എതിര്‍ ഗോള്‍കീപ്പര്‍ ടി.പി രഹനേഷിന് ആയുള്ളു.
അരമണിക്കൂര്‍ പിന്നിടുമ്പോഴേക്കും 10 പേരായി ചുരുങ്ങിയത് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന് തിരിച്ചടിയായി.മാര്‍ക്ക് സിഫ്‌നിയോസിനെ ഫൗള്‍ ചെയ്തതിന് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ ടി.പി രഹനേഷ് ചുവപ്പ് കണ്ട് പുറത്താവുകയായിരുന്നു. രണ്ടാംപകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്‌ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടു.
ടീം ഫോര്‍മേഷനില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് റെനെ മ്യൂലസ്റ്റന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അണി നിരത്തിയത്. വിദേശ താരം വെസ് ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിനായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്
മത്സരത്തിന് മുമ്പ് സൂപ്പര്‍താരം സി.കെ വിനീതിനെ പ്രശംസിച്ച് കോച്ച് റെനെ മ്യൂളന്‍സ്റ്റീന്‍ സംസാരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിലെ യുവതാരങ്ങള്‍ക്കും മലയാളി താരങ്ങള്‍ക്കും വിനീത് ആവേശമാണെന്ന് പറഞ്ഞ റെനെ വിനീതിന്റെ ബൂട്ടില്‍ നിന്നും ഒരൊറ്റ ഗോള്‍ നേടിയാല്‍ പുതിയ ഊര്‍ജ്ജം താരത്തിന് ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. അതുപോലെ തന്നെ സംഭവിച്ചതും
കൊച്ചി: തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് മോഷണം. ഹില്‍ പാലസിന് സമീപമാണ് സംഭവം. പുലര്‍ച്ചെ രണ്ട് മണിയോടെ നടന്ന മോഷണത്തില്‍ 50 പവന്‍ സ്വര്‍ണ്ണവും 20,000 രൂപയും നഷ്ടമായി. പത്തംഗ സംഘമാണ് മോഷണം നടത്തിയത്. ഇതര സംസ്ഥാനക്കാരുള്‍പ്പെടുന്നവര്‍ സംഘത്തിലുണ്ടായിരുന്നുവെന്നാണ് നിഗമനം.
ഇവരുടെ ആക്രമണത്തില്‍ ഗൃഹനാഥനും കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി കമ്മീഷണര്‍ എം.പി.ദിനേശ് അറിയിച്ചു. കൊച്ചിയില്‍ സമാന രീതിയിലുള്ള കവര്‍ച്ചകളാണ് നടക്കുന്നതെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഇന്നലെ പുല്ലേപ്പടിയില്‍ പുലര്‍ച്ചെ വൃദ്ധദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ നടന്ന മൂന്നാമത്തെ കവര്‍ച്ചയാണ് ഇത്. രണ്ട് ദിവസം മുമ്പ് കാസര്‍കോട് ചീമേനിയില്‍ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയായിരുന്നു മോഷണം നടത്തിയത്.