സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കലക്ടീവില്‍ അംഗമാകാത്തതിനെകുറിച്ച് നടിമാരായ മംമ്ത, ശ്വേത മേനോന്‍, മിയ തുടങ്ങിയവര്‍ പ്രതികരിച്ചിരുന്നു. മോശം അനുഭവങ്ങള്‍ ഉണ്ടാകാത്തതിനാല്‍ ഇത്തരം സംഘനടകളുടെ ആവശ്യം തോന്നുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. ഇതിനെതിരെയാണ് ഡബ്ലൂസിസിയുടെ കോര്‍ കമ്മിറ്റി അംഗം കൂടിയായ റിമ കല്ലിങ്കല്‍ രംഗത്തെത്തിയിരിക്കുന്നത്. തനിക്കും അത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും എന്നാല്‍ ഇനി സംഭവിക്കാതിരിക്കാനാണ് സംഘടനയിലൂടെ സംസാരിക്കുന്നതെന്നും റിമ തുറന്നടിച്ചു.
ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റിനെതിരായ ലൈംഗികാരോപണ കേസുകള്‍ ഒരു മാതൃകയാണ്. പല സമയത്തും ഒറ്റപ്പെട്ട് ശബ്ദം ഉയര്‍ത്തിയിരുന്നവര്‍ ഒന്നായപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. അതു തന്നെയാണ് ഇവിടെയും വന്നത്. ഞങ്ങള്‍ ഒന്നിച്ചു പറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്കു വേണ്ടി ഒരു സംഘടനയുണ്ടായി. റിമ വ്യക്തമാക്കി.
അവള്‍ക്കൊപ്പം ആരും ഉണ്ടാകില്ലയെന്ന പേടിയൊന്നും ഞങ്ങള്‍ക്കില്ല. അവള്‍ക്കൊപ്പം നില്‍ക്കാത്തവര്‍ കാര്യങ്ങളൊന്നും തിരിച്ചറിഞ്ഞില്ലല്ലോ എന്ന സഹതാപമേയുള്ളൂ. ജയിലിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചവരും ലഡു വിതരണം ചെയ്തവരും വളരെ കുറച്ചു പേരാണ്. അതിന്റെ ആയിരം ഇരട്ടി ഞങ്ങളോടൊപ്പമുണ്ട്. ഒരു പബ്ലിക് ഇവന്റില്‍ പങ്കെടുത്താല്‍ അവരുടെ സപ്പോര്‍ട്ട് മനസ്സിലാക്കാന്‍ കഴിയും. പെണ്ണുങ്ങള്‍ മാത്രമല്ല ആണുങ്ങളും ഞങ്ങളോടൊപ്പമുണ്ടെന്നും റിമ പറഞ്ഞു.
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ്. രണ്ടാഴ്ച മുന്‍പാണ് ആഭ്യന്തര സെക്രട്ടറിക്കു ദിലീപ് കത്തുനല്‍കിയത്. വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കിയെന്നു കത്തില്‍ പറയുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി.സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ഒക്ടോബര്‍ 18നാണ് 12 പേജുള്ള കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. കത്ത് കിട്ടിയെന്നും പരിശോധിച്ചു വരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. യുവനടി ആക്രമിക്കപ്പെട്ടതിനുശേഷമുള്ള സംഭവങ്ങള്‍ കത്തില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.
ഏപ്രില്‍ പത്തിനാണ് പള്‍സര്‍ സുനിയുടെ ആളുകള്‍ തനിക്കെതിരെ ഭീഷണിയുയര്‍ത്തി സംവിധായകന്‍ നാദിര്‍ഷായെ വിളിച്ചത്. അന്നുതന്നെ ഇക്കാര്യം ഡിജിപിയെ വിളിച്ചറിയിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ നേരിട്ടുകണ്ട് പരാതി നല്‍കുകയും ചെയ്തു. ഏപ്രില്‍ 18, 20, 21 ദിവസങ്ങളിലുണ്ടായ ബ്ലാക്ക് മെയില്‍ ഫോണ്‍ വിളികളുടെ ശബ്ദരേഖയും ഡിജിപിക്കു കൈമാറി. ഇതുവരെയും ഇവ പരിശോധിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണ്. അതാരും ഇതുവരെ നിഷേധിച്ചിട്ടില്ല. സത്യമിതായിരിക്കെ മറ്റൊരു തരത്തിലാണ് ഡിജിപിയും അന്വേഷണ സംഘവും പെരുമാറിയത്.
വ്യാജ തെളിവുകളുണ്ടാക്കി തന്നെ കുടുക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നീതീകരിക്കാനാവാത്ത നിലപാടാണ് ഡിജിപിയും എഡിജിപി ബി.സന്ധ്യയും സ്വീകരിച്ചത്. അതുകൊണ്ട് ഈ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റിനിര്‍ത്തി വീണ്ടും അന്വേഷണം നടത്തണം. കേസ് സിബിഐക്കു വിടുകയോ ഇവരെ ഉള്‍പ്പെടുത്താതെ സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പുതിയ അന്വേഷണ സംഘം കൊണ്ടുവരികയോ വേണം. ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍നിന്നു മാറ്റിനിര്‍ത്തണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കി സമര്‍പ്പിക്കാനിരിക്കെയാണ് ദിലീപിന്റെ നീക്കം. കേസില്‍ ദിലീപിനെതിരെ ഉന്നയിക്കുന്ന ഗൂഢാലോചന പൊലീസ് കണ്ടെത്തിയിരിക്കുന്നതു നാലു ദിവസങ്ങളില്‍ നാലു സമയങ്ങളിലാണ്. പ്രതിഭാഗം ഉന്നയിക്കാനിടയുള്ള ‘ആലബൈ’ വാദത്തിനു കുറ്റപത്രത്തില്‍ തന്നെ പാഠഭേദം ഒരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ഇന്ത്യന്‍ തെളിവുനിയമത്തിലെ 11–ാം വകുപ്പ് അനുസരിച്ചു പ്രതിക്കു നിരപരാധിത്വം തെളിയിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ആലബൈ. കുറ്റകൃത്യം നടക്കുന്ന സമയത്ത്, പ്രതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നു തെളിയിക്കുന്ന രീതിയാണിത്.
ബിജോ തോമസ് അടവിച്ചിറ
പ്രൈവറ്റ് ബസ് ജീവനക്കാരും സ്കൂൾ കോളേജ് വിദ്യാർത്ഥികളും തമ്മിൽ ഉരസൽ കേരളത്തിൽ സർവസാധാരണമാണ്. അധ്യയനവർഷം തുടങ്ങിയാൽ പിന്നെ ദിവസവും കേൾക്കാം കുട്ടികളെ കയറ്റാതെ പോകുന്ന ബസുകളുടെ കഥ. ബസ് കോൺസെഷൻ അഥവാ എസ് ടി അനുവദിച്ചു പോകുന്ന വിദ്യാർത്ഥികളെ കയറ്റാതെ പോകാൻ ജീവനക്കാരോട് ബസ് മുതലാളിമാരും പറഞ്ഞിരിക്കുന്നത്. കയറ്റിയാൽ തന്നെ എല്ലാ യാത്രക്കാരും കയറിയ ശേഷം കയറാൻ പാടുള്ളു. സീറ്റ് ഒഴിഞ്ഞു കിടന്നാലും ഇരിക്കാൻ പാടില്ല. എന്നിങ്ങനെ തുടങ്ങി ഒരായിരം നിബന്ധനകളും. ഏറ്റവും ദുരിതം അനുഭവിക്കുന്നത് വിദ്യാർത്ഥിനികൾ ആണ് തുടർച്ചയായി ഉള്ള ജീവനക്കാരുമായുള്ള ലൈംഗിക ഹരാസ്‌മെന്റിൽ തുടങ്ങി ജീവഹാനി വരെ ഈ അടുത്ത നാളിലും സംഭവിച്ചു. എന്നിരിക്കെ ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.
ദൃശ്യത്തിൽ കാണുന്നത് ബസ് സ്റ്റാൻഡിൽ പുറപ്പെടാനായി നിർത്തിയിട്ടിരിക്കുന്ന ബസിൽ വിദ്യാർത്ഥിനികൾ കയറാതിരിക്കാൻ ഗുണ്ടയെ നിർത്തിയിരിക്കുന്നു. എന്തൊരു ക്രൂരതയാണിത് വിദ്യാർത്ഥിനികൾ ബസിന്റെ വാതിലിൽ കയറാൻ നിൽക്കുന്നതും ഒരാൾ വന്നു പേടിപ്പിച്ചു ഓടിക്കുന്നതും ദൃശ്യങ്ങൾ വെക്തം. ഇങ്ങനെയുള്ള വിഷയങ്ങളിൽ പ്രതികരിക്കാൻ പൊതു സമൂഹവും മെനക്കെടാറില്ല. ആരെങ്കിലും പ്രതികരിച്ചാൽ അവനെ പിന്തുണക്കാൻ ആരും മുനിയാറുമില്ല. ഇതെന്താ വെള്ളരിക്കാ പട്ടണം ആണോ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് ബസ്സില്‍ കേറാന്‍ ഉള്ള അവകാശം പോലുമില്ലേ കൂട്ടുകാരെ ഇതൊക്കെ ഒരു ശരിയാണോ ഇങ്ങനെ ഒക്കെ ചെയ്യാന്‍ പാടുണ്ടോ നമുക്കുമില്ലേ സഹോദരിമാരും മക്കളും ഒക്കെ അവരോടു ആരേലും ഇങ്ങനെ ചെയ്‌താല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ. ചിന്തിക്കു പൊതുസമൂഹമേ !!!
ആത്മഹത്യ ചെയ്‌ത പതിനാറുകാരിയുടെ മൃതസംസ്കാരം വികാരി തടഞ്ഞു എന്ന ആരോപണത്തിൽ കുട്ടിയുടെ ബന്ധു വികാരിയെ മർദ്ദിച്ചു. വികാരിയുടെ കരണകുറ്റിക്ക് അടികൊടുത്തത് മൃതസംസ്കാരം നടത്തിയതിനുശേഷം. കത്തോലിക്കാ-ഹിന്ദു മതവിശ്വാസങ്ങളെ രൂപത ചതിച്ചു എന്ന വികാരിയും. പുത്തൻകുരിശ് അള്ളുങ്കൽ അംബികാപുരം സെന്റ് മേരീസ് പള്ളിവികാരി ജോസ് കിഴക്കേലിന് നേരെയാണ് ആരോപണം ഉയരുന്നത്. പൊടുന്നനേയുള്ള വേർപാടിൽ കുടുംബം തേങ്ങലോടെ നില്ക്കുമ്പോഴായിരുന്നു ഇടവക വികാരിയുടെ ശവ സംസ്കാരത്തിനുള്ള ഉടക്ക് വന്നത്. മൃതദേഹം പള്ളി സിമിത്തേരിയിൽ അടക്കാൻ പറ്റില്ലെന്നും കുടിക്കടമായുള്ള പിരിവും പണവും പള്ളിയിൽ അടച്ചാലേ സമ്മതിക്കൂ എന്നും വൈദീകൻ പറഞ്ഞു എന്ന് മരിച്ച പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നു. മാത്രമല്ല ഈ വീട്ടുകാർ പ്രാർഥനകൾ മുടക്കുന്നു എന്നും കൃത്യമായി പള്ളിയിൽ വരുന്നില്ലെന്നും വികാരി പറഞ്ഞുവത്രേ. പള്ളിയിൽ അടക്കേണ്ട സംഭാവനയും പിരിവും അടച്ചാലേ മൃതസംസ്കാരം നടത്തൂ എന്നു വികാരി വാശിപിടിച്ചതിനാൽ ആന്റണിജോൺ എം എൽ എ അടക്കമുള്ളവർ ബന്ധപ്പെട്ടതിനെത്തുടർന്ന് അരമനയിൽ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങിക്കൊണ്ടുവന്ന ശേഷമാണ് മൃതസംസ്കാരം നടത്തിയത്.
ഇതല്ല സത്യം എന്നും, രൂപത രണ്ട് മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെ അവഹേളിച്ചു എന്നും ആരോപണം ഉയർന്നിട്ടുണ്ട്. തനിക്ക് മർദ്ദനം ഏൽക്കേണ്ടിവന്ന സംഭവത്തിന് വഴിതെളിച്ചത് കോതമംഗലം രൂപതയിൽ നിന്നുള്ള തല തിരിഞ്ഞ സമീപനമെന്ന് തലക്കോട് പുത്തൻകുരിശ് അംബികാപുരം പള്ളിവികാരി ഫാ. ജോസ് കിഴക്കേൽ. ആത്മഹത്യചെയ്ത പ്ലസ് വൺ വിദ്യാർത്ഥിനിയുടെ മൃതദേഹം അടക്കം ചെയ്യാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് ഉണ്ടായ പ്രശ്‌നങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഫാ. കിഴക്കേൽ. നിലവിലെ രേഖകൾ പ്രകാരം പള്ളിസെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്നത് ഹിന്ദുപുലയ വിഭാഗത്തിൽപ്പെടുന്ന പെൺകുട്ടിയുടെ മൃതദേഹമാണ്. ഇത് ക്രൈസ്തവർക്കും ഹൈന്ദവർക്കും ഏറെ വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് രൂപത അധികൃതർ തിരിച്ചറിയാതെ പോയത് മഹാ അപരാധമായിപ്പോയെന്നാണ് എന്റെ നിലപാട്, ഫാ. കിഴക്കേൽ പറയുന്നു. രൂപതയിൽ തന്നോട് ശത്രുതയുള്ള ചിലരാണ് തന്നേ മർദ്ദിക്കാൻ യുവാവിനെ പിരികേറ്റിവിട്ടതെന്ന സംശയവും ഫാ. കിഴക്കേൽ പങ്കുവച്ചു. ബിഷപ്പ് ജോർജ് മഠത്തിക്കണ്ടത്തിലിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോതമംഗലം രൂപതയ്ക്കു കീഴിലാണ് ഇപ്പോൾ ഈ വിഷയം ഉണ്ടായിരിക്കുന്നത്. പതിനാറുകാരിയുടെ സംസ്‌കാരത്തിന് പള്ളി അധികൃതർ തടസ്സം നിന്നെന്ന ആക്ഷേപം ഉയരുകയും തുടർന്ന് അരമനയിൽ നിന്ന് അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ പള്ളിമേടയിലെത്തി വികാരിയെ പെൺകുട്ടിയുടെ ബന്ധു കയ്യേറ്റം ചെയ്യുകയും ചെയ്തതോടെ സംഭവം വലിയ വിവാദമായിരിക്കുകയാണ്.
സംഭവം ഇങ്ങനെ: മരണമടഞ്ഞ പെൺകുട്ടിയുടെ പിതാവ് റോമൻ കാത്തിലിക് വിഭാഗത്തിൽപ്പെട്ടയാളായിരുന്നു. മാതാവ് പുലയ വിഭാഗക്കാരിയായിരുന്നു. ഇവർ ക്രിസ്തുമതം സ്വീകരിച്ചാണ് വിവാഹിതയായത്. കുട്ടികളെ മാമോദീസ മുക്കിയിട്ടുമുണ്ട്. ഭർത്താവിന്റെ മരണശേഷം സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനായി മാതാവും മക്കളും തഹസീൽദാരിൽ നിന്നും പുലയ വിഭാഗക്കാരെന്ന് സാക്ഷിപ്പെടുത്തി സർട്ടിഫിക്കറ്റും വാങ്ങിയിട്ടുണ്ട്. ഇവർ പള്ളിയുമായി സഹകരിക്കാതായിട്ട് വർഷങ്ങളായി. ഈ കുടുബം ഇപ്പോൾ ക്ഷേത്രങ്ങളിൽ പോകുന്നതും വഴിപാട് നടത്തുന്നതുമെല്ലാം നാട്ടിലെല്ലാവർക്കുമറിയാം. ഈ വിവരങ്ങളെല്ലാം അരമനയിൽ അറിയിച്ചിരുന്നു. ഇതിന് ശേഷവും രൂപതയുടെ ഭാഗത്തുനിന്നും മൃതദ്ദേഹം പള്ളിസെമിത്തേരിയിൽ അടക്കാൻ നിർദ്ദേശിച്ചതിന്റെ പൊരുൾ വ്യക്തമല്ല.
അതേസമയം, വീട്ടുകാരോടും ബന്ധുക്കളോടും കാര്യങ്ങൾ വ്യക്തമാക്കിയപ്പോൾ വീടിന്റെ മുറ്റത്ത് മൃതദേഹം മറവ് ചെയ്യാൻ മാതാവ് ഒരുക്കമായിരുന്നു. പിതൃസഹോദരനാണ് തടസ്സവാദവുമായി രംഗത്തുണ്ടായിരുന്നത്. ഇയാൾ എന്നെ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ പെൺകുട്ടിയുടെ പിതൃസഹോദരൻ കുട്ടായി (ബിനു )പള്ളിയിൽ കുഴിമാടത്തിൽ പ്രാർത്ഥനക്കായി ക്ഷണിച്ചു. മൃതദ്ദേഹം അടക്കുക മാത്രംമതി, പ്രാർത്ഥനാ ചടങ്ങുകളൊന്നും പാടില്ലെന്ന് രൂപതയിൽ നിന്ന് അറിയിച്ചിരുന്നതിൽ ഒപ്പീസ് ചൊല്ലാൻ പറ്റില്ലന്ന് തീർത്തു പറഞ്ഞു. രൂപതയിൽ നിന്ന് പറഞ്ഞാൽ പ്രാർത്ഥനാ ചടങ്ങുകൾ നടത്താമെന്നും സമ്മതിച്ചു.
ഇടുക്കിയിൽ ഒരു മരണാവശ്യത്തിൽ പങ്കെടുക്കുന്നതിനായി വാഹനത്തിൽ കയറാൻ തുടങ്ങിയ എന്നെ അയാൾ തടഞ്ഞു. സമീപത്ത് ഉണ്ടായിരുന്നവർ ഇടപട്ടാണ് ഇയാളെ മടക്കി അയച്ചത്. പിന്നെ ഇയാളെ കാണുന്നത് വൈകുന്നേരം അഞ്ച് മണിയോടെ പള്ളിയിലെ ഓഫീസിന് സമീപം വച്ചാണ്. ഷർട്ട് ധരിച്ചിരുന്നില്ല. കോട്ടപ്പടിയിൽ നിന്നെത്തിയ രണ്ടുപേർ എന്നെ കാണാൻ കാത്തുനിന്നതിനാൽ ഞാൻ ഓഫീസ് തുറക്കാൻ തിരിഞ്ഞു. ഈ സമയം ഇയാൾ മുഖത്തടിച്ചു. തുടർന്ന് സമീപത്ത് ഉണ്ടായിരുന്നവർ ഇടപെട്ടതോടെ ഇയാൾ സ്ഥലം വിട്ടു. പൊലീസിനെ വിളിച്ച് വിവരം പറഞ്ഞെങ്കിലും കേസ് നടപടികളിലേക്ക് കടന്നില്ല. വിഷയം നിയമ നടപടികളിലേക്ക് കടന്നാൽ രൂപതാ നേതൃത്വം പ്രതിക്കൂട്ടിലാവുമെന്നുള്ള തിരിച്ചറിവിലാണ് ഞാനിതിന് മുതിരാതിരുന്നത്, ഫാ. കിഴക്കേൽ പറയുന്നു. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇവിടുത്തുകാരിയായ പ്ലസ്‌വൺ വിദ്യാർത്ഥിനിയുടെ പിതൃസഹോദരനാണ് കുട്ടായി എന്നറിയപ്പെടുന്ന ബിനു. വിദ്യാർത്ഥിനിയുടെ മൃതദ്ദേഹം പള്ളിസെമിത്തേരിയിൽ അടക്കാൻ വികാരി സമ്മതിക്കാതിരുന്നതിനെ തുടർന്ന് വിഷയം അരമനയിൽ അറിയിച്ചാണ് ബന്ധുക്കൾ അനുമതി നേടിയത്.
കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ശേഷം ബന്ധുക്കൾ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങൾക്കായി പള്ളിയിലെത്തിയപ്പോൾ വികാരി സംസ്‌കാരത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ബന്ധുക്കൾ ഇതിനെ ചോദ്യം ചെയ്‌തെങ്കിലും വികാരി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ലെന്നാണ് ആക്ഷേപം.
ആന്റണി ജോൺ എം എൽ എ അടക്കമുള്ളവർ ബന്ധപ്പെട്ടതിനെത്തുടർന്ന് അരമനയിൽ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങിക്കൊണ്ടുവന്ന ശേഷമാണ് വികാരി സംസ്‌കാരത്തിന് അനുമതി നൽകിയത്. ഇതിനെ തുടർന്നാണ് വികാരിയെ മർദ്ദിച്ച സംഭവം ഉണ്ടാവുന്നതും. ഇതോടെ സംഭവം വലിയ വിവാദത്തിൽ കലാശിച്ചിരിക്കുകയാണ്. ഇതേത്തുടർന്ന് ഊന്നുകൽ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി വികാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ബിനുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് പൊലീസ് നടത്തിയ നീക്കം വിഫലമായി. ഇയാളെ തേടി പൊലീസ് സംഘം പുത്തൻകുരിശിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. അന്വേഷണം തുടർന്നുവരികയാണ്.
പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന ആരോപണത്തില്‍ ന്യായീകരണവുമായി അമല പോള്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ന്യായീകരണം. ഇന്ത്യന്‍ പൗരത്വമുള്ള തനിക്ക് രാജ്യത്ത് എവിടെ നിന്നും സ്വത്ത് സമ്പാദിക്കാമെന്ന് താരം പറയുന്നു. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും താന്‍ അഭിനയിക്കാറുണ്ട്. അതിന് മറ്റുള്ളവരുടെ അനുവാദം ആവശ്യമാണോ എന്ന ചോദ്യമാണ് അമല ഉന്നയിക്കുന്നത്.
അധികൃതര്‍ പോലും നിയമവിരുദ്ധമെന്ന് കണ്ടെത്താത്ത കാര്യങ്ങളാണ് തന്റെ പേരില്‍ പ്രചരിക്കുന്നത്. കേരളത്തിലെ പണത്തിന്റെ മൂല്യം തന്നെയല്ലേ മറ്റു സംസ്ഥാനങ്ങളിലുമുള്ളത്. വര്‍ഷത്തില്‍ ഒരു കോടി രൂപ നികുതി അടക്കുന്നയാളാണ് താനെന്നും അമല പോസ്റ്റില്‍ പറയുന്നു. അതോസമയം പോസ്റ്റില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പൊങ്കാലയുമായി രംഗത്തെത്തിയിട്ടുണ്ട്.
നിയമം ലംഘിക്കാനുള്ളതല്ല പാലിക്കാനുള്ളതാണ് രാജ്യത്തെ പൗരത്വമെന്നാണ് ഒരു കമന്റ്. നാണം കെട്ട പ്രവൃത്തി ചെയ്തിട്ട് അതിനെ രാജ്യസ്‌നേഹം കൊണ്ട് മറയ്ക്കാന്‍ ശ്രമിക്കുകയാണ് അമല എന്നും കമന്റ് പ്രത്യക്ഷപ്പെട്ടു. ഒരു കോടി രൂപ വിലയുള്ള ബെന്‍ഡ് എസ്‌ക്ലാസ് കാര്‍ പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ 20 ലക്ഷം രൂപ വെട്ടിച്ചെന്നാണ് നടിക്കെതിരെ ഉയര്‍ന്ന ആരോപണം.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്പോഴും സാധാരണക്കാരനെപോലെ പെരുമാറുവാൻ ഇഷ്ടപ്പെടുന്നവർ വിരളമാണ്. ഈ സ്വഭാവസവിശേഷതയാണ് താരരാജാവായ മോഹൻലാലിനെ നെഞ്ചിലേറ്റാൻ കോടിക്കണക്കിന് ആരാധകരെ പ്രേരിപ്പിക്കുന്നത്. ഈ വാക്കുകളെ ശരിവയ്ക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ വൈറലാകുന്നു. ആശുപത്രിയിലെ ഒപിക്കു മുന്നിൽ മോഹൻലാൽ ക്യൂ നിൽക്കുന്നതാണ് ചിത്രങ്ങളിൽ.
മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയനു വേണ്ടി ശരീരത്തിന്റെ ഭാരം കുറയ്ക്കാനുള്ള യത്നത്തിലാണ് മോഹൻലാൽ. ഇതിനായുള്ള ശസ്ത്രക്രിയയ്ക്കു മുന്‍പുള്ള ചെക്കപ്പിനായാണ് അദ്ദേഹം ചെന്നൈ അപ്പോളൊ ആശുപത്രിയിൽ എത്തിയത്. താരം ക്യൂവിൽ നിൽക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഡോക്ടർമാർ നേരിട്ടെത്തി അദ്ദേഹത്തെ അകത്തേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
മോഹൻലാലിന്റെ ചെറുപ്പകാലം കാണിക്കാവാൻ ശരീരത്തിന്റെ ഭാരം കുറയ്ക്കണം. അതിനായി കഠിന വ്യായാമം നടത്തുന്ന അദ്ദേഹത്തെ പരിശീലിപ്പിക്കുവാനായി എത്തിയിരിക്കുന്നത് ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ്. 15 കിലോയോളം തൂക്കം കുറയ്ക്കാനുളള തയാറെടുപ്പിലാണ് അദ്ദേഹമെന്നാണ് അറിയാൻ സാധിക്കുന്നത്.
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു.കൂടുതൽ പേരെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുപ്പിക്കണമെന്നായിരുന്നു ഡാലസിലെ മലയാളി സമൂഹത്തിന്റെ ആവശ്യമെങ്കിലും കുടുംബത്തിന്റെ അഭ്യർഥന മാനിച്ചു സംസ്കാരം സ്വകാര്യമാക്കുകയായിരുന്നു. ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളർത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തതായി അഭിഭാഷകരായ മിട്ചെൽ നോൾട്ടും ഗ്രെഗ് ഗിബ്സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്നു കണ്ടെടുത്തത്.
തിങ്കളാഴ്ചയാണു പോസ്റ്റ്മോർട്ടത്തിനുശേഷം ഷെറിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകിയത്. സുരക്ഷാ കാരണങ്ങളാൽ ആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതർ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്നു റിച്ചാർഡ്സൺ സമൂഹം ആവശ്യപ്പെട്ടു. ഷെറിനെ കാണാതായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ അവളെ രാത്രി ഇറക്കിനിർത്തിയ മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലുങ്കിനു സമീപമായും ഒട്ടേറെപ്പേരാണു പ്രാർഥനകൾ അർപ്പിക്കുന്നതിന് എത്തുന്നത്.
ഈ മാസം ഏഴിനാണു റിച്ചർഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടർന്നു പുറത്തിറക്കി നിർത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളർത്തച്ഛൻ വെസ്‍ലി മാത്യൂസ് ആദ്യം മൊഴി നൽകിയത്. എന്നാൽ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ നിർബന്ധിപ്പിച്ചു പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഷെറിൻ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്‌ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
നടി ഭവനയുമായുള്ള വിവാഹം ഉടന്‍ ഉണ്ടാകില്ല എന്നു ഭാവി വരന്‍ നവീന്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ വ്യാജമാണ് എന്നു ഭാവനയുടെ കുടുംബം വ്യക്തമാക്കുന്നു. ഈ വാര്‍ത്ത അടിസ്ഥന രഹിതമാണ് എന്നു ഭാവനയുടെ കുടുംബം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാവനയുടെ വിവാഹം ഒക്‌ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവീന്‍ ഇപ്പോള്‍ വിവാഹം വേണ്ട എന്നു പറഞ്ഞു എന്നായിരുന്നു പുതിയ റിപ്പോര്‍ട്ട്.
ഭാവനയുടെ തിരക്കാണു വിവാഹം നീട്ടിവയ്ക്കുന്നതിനു പിന്നീലെ കാരണമായി പറഞ്ഞിരുന്നത്. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണു വിവാഹം നീട്ടി വച്ചത്. അതു വളരെ നേരത്തേ എടുത്ത തീരുമാനമായിരുന്നു. ഇപ്പോള്‍ നവീന്‍ വിവാഹം നീട്ടിവച്ചു എന്നു പറഞ്ഞു പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്. അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും എന്നു ഭാവനയുടെ കുടുംബം പ്രതികരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഭാവനയും കന്നട നിര്‍മ്മാതാവായ നവീനും തമ്മില്‍ പ്രണയത്തിലായിരുന്നു. അതീവ സ്വകാര്യമായ ചടങ്ങില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്.
കൊച്ചി – മംഗലാപുരം ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കത്ത് വ്യാഴാഴ്ചയും സംഘര്‍ഷം. സംസ്ഥാന പാതയിൽ തടികളും ടയറുകളും ഉപയോഗിച്ച് തീയിട്ട് പ്രതിഷേധക്കാര്‍ ഗതാഗതം തടസപ്പെടുത്തി. തടസങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന്‍ പൊലീസ് ശ്രമിച്ചപ്പോൾ വ്യാപകമായ കല്ലേറുണ്ടായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.
പരിസരത്തെ വീടുകളില്‍ കയറി പരിശോധന നടത്തിയ പൊലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ സംഘര്‍ഷങ്ങളുടെ പേരില്‍ പൊലീസ് വീടിനുള്ളില്‍ അതിക്രമിച്ചു കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പൊലീസ് മര്‍ദനത്തില്‍ നിരവധിപേര്‍ക്കു പരുക്കേറ്റു.
ഗെയിൽ പൈപ് ലൈൻ പദ്ധതിക്കെതിരെ ബുധനാഴ്ചയുണ്ടായ സംഘർഷത്തിന്റെ ബാക്കിപത്രമായിട്ടാണ് വീണ്ടും പ്രശ്നമുണ്ടായത്. ബുധനാഴ്ചത്തെ സംഘർഷത്തിന്റെ ഭാഗമായി മുപ്പതിലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പുറത്തുനിന്നുള്ള സംഘം സംഘർഷത്തിനു നേതൃത്വം നൽകിയെന്നാണ് പൊലീസിന്റെ നിലപാട്.
ചാലക്കുടിയിലെ ഭൂമിയിടപാടുകാരന്‍ രാജീവിനെ കൊലപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഏഴാംപ്രതി അഡ്വക്കേറ്റ് സി.പി.ഉദയഭാനു. രാജീവിനെ തട്ടിക്കൊണ്ടുവന്ന നാലുപേര്‍ക്കുപറ്റിയ കയ്യബദ്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഉദയഭാനു പൊലീസിനോട് പറഞ്ഞു. വിശദമായി മൊഴിയെടുത്തശേഷം ഉദയഭാനുവിനെ കോടതിയില്‍ ഹാജരാക്കും
ചാലക്കുടി രാജീവ് കൊലക്കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് സി.പി.ഉദയഭാനുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കയ്യബ്ധത്തെക്കുറിച്ച് പറഞ്ഞത്. ഭൂമിയിടപാടിൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കലായിരുന്നു ലക്ഷ്യം. രാജീവ് പണം കൈപ്പറ്റിയെന്ന് രേഖയുണ്ടാക്കണം. സ്വത്തുക്കൾക്കു മീതെ നിയമ കുരുക്ക് മുറുക്കാനായിരുന്നു പദ്ധതി. തട്ടിക്കൊണ്ടുവരാൻ ക്വട്ടേഷൻ ഏറ്റെടുത്തവർ കൈകാര്യം ചെയ്തപ്പോൾ രാജീവ് കൊല്ലപ്പെട്ടു. ഇങ്ങനെ കൊല്ലപ്പെടുമ്പോൾ ഉത്തരവാദിത്വം ബന്ദിയാക്കാൻ നിർദ്ദേശം നൽകിയവർക്കു തന്നെയാണെന്ന് നിയമം പറയുന്നു. 120 ചോദ്യങ്ങൾ തയാറാക്കി അഭിഭാഷകനോട് ചോദിച്ചു. ഭൂമിയിടപാടിന് നൽകിയ 1.30 കോടി രൂപയുടെ ഉറവിടത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകിയില്ല. ശക്തമായ എട്ടു തെളിവുകളാണ് പൊലീസിന്റെ പക്കലുള്ളത്.
ഉദയഭാനു വധിക്കുമെന്ന് കാട്ടി ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതികൾ . രാജീവിന്റെ മരണ മൊഴിയായി കാണമെന്ന് പ്രോസിക്യൂഷൻ വിചാരണയ്ക്കിടെ വാദിച്ചേക്കും . കാണാതായ രാജീവിനെ കണ്ടെത്താൻ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പിയെ അറിയിച്ചത് ഉദയഭാനു . ഡിവൈഎസ്പി കേസിലെ മുഖ്യ സാക്ഷി. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തിരുന്നു. രാജീവിനെ തട്ടിക്കൊണ്ടുപോയ ദിവസം കൂട്ടുപ്രതികളുമായുള്ള ഫോൺവിളി പട്ടിക. രാജീവിന്റെ പാട്ടഭൂമിയുടെ ഉടമയെ കാണാൻ സംഭവത്തിന് രണ്ടാഴ്ച ഉദയഭാനു എത്തിയത് ചക്കര ജോണിക്കും രജ്ഞിത്തിനുമൊപ്പം . ഉടമയുടെ രഹസ്യമൊഴി.
കൊലപാതകത്തിന് ശേഷം ഉദയഭാനുവും ചക്കര ജോണിയും രജ്ഞിത്തും ആലപ്പുഴയിൽ ഒരേ ടവർ ലൊക്കേഷനു കീഴിൽ . ഇങ്ങനെയുള്ള ശക്തമായ തെളിവുകളാണ് പൊലീസ് അവതരിപ്പിക്കുന്നത്.