മെയ് 19ന് നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയാന്‍ തുടങ്ങി. വിവാഹ നിശ്ചയം മുതലേ ഇവര്‍ വാര്‍ത്താതാരങ്ങളാണെങ്കിലും വിവാഹത്തിന്റെ തിയതി അടുത്തതോടെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളാകുന്നത്. ഹാരി രാജകുമാരന്‍ തന്റെ മൂന്ന് മുന്‍ കാമുകിമാരെ വിവാഹത്തിന് ക്ഷണിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പുറത്തു നിന്ന് 2640 പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അവരില്‍ എല്ലി ഗോള്‍ഡിംഗ്, ചെല്‍സി ഡേവി, ക്രെസിഡ ബോണാസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണത്രേ. ചാപ്പലിനുള്ളില്‍ വിവാഹച്ചടങ്ങുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകും. മൂന്ന് പൂര്‍വ കാമുകിമാരെയും കഴിഞ്ഞ മാസം തന്നെ ഹാരി ക്ഷണിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ക്ഷണത്തിന് മെഗാന്‍ മാര്‍ക്കല്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ശ്രുതിയുണ്ട്. ഇവരില്‍ എല്ലി ഗോള്‍ഡിംഗായിരുന്നു ഹാരിയുടെ ഏറ്റവുമൊടുവിലെ കാമുകി. ഹാരിയില്‍ നിന്ന് ഗര്‍ഭിണിയായിട്ടില്ലെന്ന് ലൈവ് ടിവി ഷോയില്‍ പ്രഖ്യാപിക്കേണ്ട ഗതികേടുപോലും ഇവര്‍ക്ക് ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ക്കും ക്ഷണക്കത്ത് തപാലില്‍ അയച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.

2011 ഏപ്രിലില്‍ വില്യം രാജകുമാരന്റെ വിവാഹത്തിന് ഗായകസംഘത്തില്‍ അംഗമായിരുന്നു എല്ലി. അതുകൊണ്ട് രാജവിവാഹത്തിന്റെ ചിട്ടകളേക്കുറിച്ച് എല്ലിക്ക് ധാരണയുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു. എല്ലിയുടെ കാമുകന്‍ കാസ്പര്‍ ജോപ്ലിംഗിനും ഹാരിയുടെ വിവാഹക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ഹാരിയും വില്യമും പഠിച്ച എറ്റോണ്‍ കോളേജിലാണ് ഇയാളും പഠിച്ചത്.
ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍ ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ക്ക് വേണ്ടി പ്രത്യേക വൈന്‍ പാക്കേജ് അവതരിപ്പിച്ചു. സ്പ്രിംഗ് വൈന്‍ ടൂര്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പാക്കേജില്‍ 10 പൗണ്ടിലും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈനുകളടക്കം 26 പ്രീമിയം വൈനുകളാണ് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. ഇവയില്‍ 15ഓളം ബ്രാന്‍ഡുകള്‍ക്ക് 6 പൗണ്ടില്‍ താഴെയാണ് വില. മാര്‍ച്ച് 26 മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷെല്‍ഫുകളില്‍ ഇവ ലഭ്യമാകും.

ആഘോഷാവസരങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത ഗുണനിലവാരമുള്ള വൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലിഡില്‍ യുകെ വൈന്‍ ബയര്‍ പ്രതിനിധി അന്ന ക്രെറ്റ്മാന്‍ പറഞ്ഞു. ലോകമെമ്പാടും നിന്നുള്ള മികച്ച വൈന്‍ ശേഖരമാണ് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രുചിയിലും ഗുണനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ലിഡില്‍ അറിയിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിനായി 16 പൗണ്ട് വരെ മാത്രം വിലയുള്ള ഷാംപെയിനുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.

പ്രീമിയര്‍ ക്രൂ ബ്രൂട്ട് ഷാംപെയിന് 15.99 പൗണ്ട് മാത്രമാണ് വില. ബ്ലിസിംഗര്‍ ഷാംപെയിന്‍ ബ്രൂട്ട് റോസിന് 14.99 പൗണ്ടും വില വരും. ഓക്‌സിറ്റാന്‍ കോഹ്ബിയേരെ വെറും 4.99 പൗണ്ടിന് ലഭിക്കും. ബാര്‍ബിക്യൂവിനൊപ്പം കഴിക്കാന്‍ മികച്ചത് എന്നാണ് ഇതിനെക്കുറിച്ചുള്ള വിശേഷണം. ലെല്ലെയ് ഇര്‍സായ് ഒലിവറിന് 5.99 പൗണ്ടാണ് ഈടാക്കുന്നത്.
ന്യൂസ് ഡെസ്ക്
ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ് ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച് സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്.
രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.
ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ചത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഷമി സമ്മിതച്ചതായാണ് വിവരം. ബിസിസിഐയുടെ ചോദ്യം ചെയ്യലിനിടെ ഷമി കുറ്റസമ്മതം നടത്തിയതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ അഴിമതി വിരുദ്ധ സെല്‍ ഷമിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ബിസിസിഐ കണ്ടെത്തുകയും കരാര്‍ പുതുക്കുകയായിരുന്നു.
ഹസിന്‍ ജഹാന്റെ ആരോപണ പ്രകാരം തനിക്ക് വിവാഹേതര ബന്ധമുള്ളതായി ഷമി സമ്മതിച്ചതായാണ് പുതിയ വിവരം. ഇംഗ്ലണ്ടില്‍ വ്യാപാരമുള്ള മുഹമ്മദ് എന്നയാളുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ഷമി ഭാര്യയോട് കള്ളം പറയുകയായിരുന്നുവെന്നും മുംബൈയില്‍ സ്ത്രീസുഹൃത്തുക്കളോടൊപ്പം സമയം ചിലവിടാനാണ് ഇങ്ങനെ പറഞ്ഞതെന്നും ഷമി സമ്മതിച്ചതായി ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഷമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്. കൊലപാതക ശ്രമത്തിന് പുറമേ ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷമിയുടെ സഹോദരനെതിരെയും കേസുണ്ട്.
കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബലാല്‍സംഘ കുറ്റം ചുമത്തിയാണ് ഷമിയുടെ സഹോദരനെതിരെ കേസെടുത്തിരിക്കുന്നത്. ഷമിയുടെ മൂത്തസഹോദരന് തന്നെ ബലാല്‍സംഘം ചെയ്തുവെന്ന ആരോപണമാണ് ഹസിൻ ഉന്നയിച്ചത്.
മലയാളിയെ ഇബ്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ പാടൂര്‍ സ്വദേശി മനാഫിനെ (46) ഇന്നലെ ഉച്ചയോടെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇബ്രി സൂഖിലെ ജോലിക്കാരനായിരുന്നു. തലവേദന മൂലം ജോലി സ്ഥലത്ത് എത്തിയിരുന്നില്ല. ഉച്ചക്ക് ഫോണില്‍ വിളിച്ചപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
മഞ്ഞുരുകം കാലം എന്ന സീരിയിലിലെ അപ്പൂണിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച സീരിയൽ താരം ഹരൂണിന്റെ മരണം എല്ലാവരെയും ദുഖത്തിലാഴ്ത്തുന്നതായിരുന്നു. കുളിമുറിയിൽ തലയിടിച്ചു വീണായിരുന്നു മരണം. സീരിയലിനെ മകനായിരുന്നുവെങ്കിലും ഹരുണിന്റെ വേർപാട് അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഭവിക്കുകയായിരുന്നു നടൻ മനോജ് കുമാർ.
കുറച്ചു മാസങ്ങൾ അഭിനയമായിരുന്നുവെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു. അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു….മനോജ് കുമാർ കുറിക്കുന്നു.
വൈകാരിക കുറിപ്പ് വായിക്കാം
ഇന്ന് എന്നെ ആകെ തളർത്തി കളഞ്ഞ ഒരു ദുരന്ത വാർത്ത … ” മഞ്ഞുരുകും കാലം ” എന്ന സീരിയലിന്റെ അവസാന ഭാഗങ്ങളിൽ എന്റെ മകൻ അപ്പുണ്ണിയുടെ മുതിർന്ന വേഷം ചെയ്ത ഹരുൺ ഇന്നലെ രാത്രി ഈ ലോകം വിട്ടു പോയി…. കുളിമുറിയിൽ കാൽ വഴുതി തലയടിച്ചു വീണതാണ് അവന് ഈ ദുരന്തം വരാൻ കാരണം…. കുറച്ചു മാസങ്ങൾ അഭിനയമാണെങ്കിലും അവന് ഞാൻ അച്ഛനും എനിക്ക് അവൻ മോനുമായിരുന്നു… അതുകൊണ്ടുതന്നെ ഒരു സ്നേഹബന്ധവും ആത്മബന്ധവും അവനോട് എനിക്കുണ്ടായിരുന്നു…. കണക്കുകളുടെ ലോകമായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അവൻ… പക്ഷെ ഏകപുത്രനെ നഷ്ട്ടപ്പെട്ട അവന്റെ അച്ഛനമ്മമാരുടെ കണക്കുകൂട്ടലാണ് തെറ്റിച്ചത്….. ഒപ്പം ഞങ്ങളുടേയും…. മോനേ ഹരുൺ … ഒരുപാട് സ്വപ്നങ്ങളും സൗഭാഗ്യങ്ങളും ബാക്കി വച്ച് ഈ പിഞ്ചു പ്രായത്തിൽ തന്നെ ഞങ്ങളെ അഗാധ ദു:ഖത്തിലാഴ്ത്തി കടന്നു പോയ നിനക്ക് തരുവാൻ ഇനി എന്റെ കയ്യിൽ കുറച്ചു കണ്ണീരും ഹൃദയം തിങ്ങുന്ന വേദനയുമേ ഉള്ളു…..
നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കുവാൻ ഈ ” അച്ഛൻ” പ്രാർത്ഥിക്കുന്നു…. ഒപ്പം ഒരേ ഒരു പുത്രനെ നഷ്ട്ടപ്പെട്ട് ജീവതത്തിൽ ഇനി മുന്നോട്ട് നോക്കുമ്പോൾ ഇരുട്ടും ശൂന്യതയും മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ നിന്റെ മാതാപിതാക്കൾക്ക് ശക്തിയും ആത്മബലവും നല്കണേയെന്ന് സർവ്വേശ്വരനോട് മനമുരുകി പ്രാർത്ഥിക്കുന്നു…. ദൈവമേ….. ആർക്കും ഇങ്ങനെ ഒരു ദുർവിധി വരുത്തല്ലേ….
വെല്ലിങ്ടന്‍: മലയാളിയായ സാജു ചെറിയാന്‍ ജസ്റ്റിസ് ഓഫ് ദി പീസ് ഫോര്‍ ന്യൂസിലാന്‍ഡ് ആയി നിയമിക്കപ്പെട്ടു. ആദ്യമായാണ് ഒരു മലയാളി ജസ്റ്റിസ് ഓഫ് ദി പീസ് ആയി നിയമിക്കപ്പെടുന്നത്. 2016 ല്‍ പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് എംപിയും ഇപ്പോഴത്തെ ഇമ്മിഗ്രേഷന്‍ മിനിസ്റ്ററും ആയ ശ്രീ ഇയാന്‍ലീ ഗല്ലോവേ ആണ് ശ്രീ സാജു ചെറിയാനെ ജസ്റ്റിസ് ഓഫ് പീസ് ആയി നാമനിര്‍ദേശം ചെയ്തത്. പിന്നീട് പല ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂകളും പരീക്ഷകളും കഴിഞ്ഞാണ് ന്യൂസിലാന്‍ഡ് ഗവണ്‍ന്മെന്റ് നിയമനം അംഗീകരിച്ചു ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു.
ഏകദേശം രണ്ടു വര്‍ഷത്തോളമായി നടക്കുന്ന പലവിധത്തിലുള്ള പരിശീലനങ്ങള്‍ക്കും പരീക്ഷകള്‍ക്കും ഒടുവില്‍ 2017 ഡിസംബറില്‍ ആണു ന്യൂസിലന്‍ഡ് ഗവര്‍ണര്‍ സാജു ചെറിയാന്റെ നിയമനം അംഗീകരിച്ചു ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. മാര്‍ച്ച് 27 നു പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേല്‍ക്കും.
എറണാകുളം, അങ്കമാലി മഞ്ഞപ്ര സ്വദേശിയായ സാജു ചെറിയാന്‍ 2008ല്‍ ആണ് ന്യൂസിലന്‍ഡില്‍ എത്തുന്നത്. എക്കണോമിക്‌സില്‍ ബിരുദാനദര ബിരുദവും മെറ്റീരിയല്‍സ് മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമയും ഉള്ള സാജു ചെറിയാന്‍ ന്യൂസിലാന്‍ഡില്‍ എത്തിയശേഷം ജനറല്‍ നഴ്‌സിങ്ങില്‍ ബിരുദവും സൈക്ക്യാട്രിക് നഴ്‌സിങ്ങില്‍ പിജിയും ചെയ്തതിനുശേഷം മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ആയി ജോലി ചെയ്തു വരുകയായിരുന്നു.
പാല്‍മെര്‍സ്റ്റോണ്‍ നോര്‍ത്ത് കേരള അസോസിയേഷന്‍ പ്രസിഡണ്ടായും, കാത്തോലിക് കമ്മ്യൂണിറ്റിയുടെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുള്ള സാജു ചെറിയാന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമായിരുന്നു. തിരുവനന്തപുരം കവടിയാര്‍ ശ്രീവിലാസം ലൈനില്‍ എബ്രാഹത്തിന്റെയും വത്സയുടെയും മകളായ നിത എബ്രഹാം ആണ് ഭാര്യ. മക്കള്‍ ഐറീന്‍ മരിയ സാജു(11), ആല്‍ഫ്രഡ് ഇമ്മാനുവല്‍ സാജു(8).
മുംബൈ: ആറ് വയസുള്ളപ്പോള്‍ ബന്ധുവില്‍ നിന്ന് നേരിട്ട പീഡനത്തക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി മുന്‍കാല നടി ഡെയ്‌സി ഇറാനി. 1950കളില്‍ ബാലതാരവും പിന്നീട് നയാ ദൗര്‍, ദൂല്‍ കാ ഫൂല്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധേയയുമായ ഇറാനിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്.
മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ”ഒരു ബന്ധു തന്നെയായിരുന്നു എന്നെ ഉപദ്രവിച്ചത്. തനിക്കൊപ്പം മദ്രാസിലൊക്കെ ഷൂട്ടിംഗിന് അയാള്‍ വരുമായിരുന്നു. ഒരു ദിവസം രാത്രി ഹോട്ടല്‍ മുറിയില്‍ വെച്ച് അയാള്‍ എന്നോട് മോശമായി പെരുമാറി. ലൈംഗികമായി ഉപദ്രവിച്ചു. എന്നെ ബെല്‍റ്റ് വെച്ച് അടിക്കുകയും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു”, ഡെയ്സി പറയുന്നു.
അയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. നാസര്‍ എന്നായിരുന്നു അയാളുടെ പേര്. സിനിമാ മേഖലയിലൊക്കെ അയാള്‍ക്ക് ചില പിടിപാടുകള്‍ ഉണ്ടായിരുന്നു. എന്റെ അമ്മയക്ക് എന്നെ എങ്ങനെയെങ്കിലും ഒരു സ്റ്റാറാക്കണമെന്നായിരുന്നു. മറാത്തി ചിത്രമായ ബേബി എന്ന സിനിമയിലൂടെയായിരുന്നു തന്റെ അരങ്ങേറ്റമെന്നും അവര്‍ പറഞ്ഞു.
ചില കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നത്. അയാള്‍ എന്നെ ബെല്‍റ്റ് കൊണ്ട് അടിച്ചതെല്ലാം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു. പിറ്റേ ദിവസം ഒന്നും സംഭവിക്കാത്തതുപോലെ ഞാന്‍ സ്റ്റുഡിയോയിലെത്തി. ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞാന്‍ അമ്മയുടെ അടുത്തുപോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. എന്നാല്‍ കൊല്ലുന്ന ആ വേദന ഇപ്പോഴും എന്റെ ഓര്‍മ്മയിലുണ്ട്.
ഞാന്‍ വളരുന്നതിന് അനുസരിച്ച് എനിക്ക് പുരുഷന്‍മാരോടും വെറുപ്പും ദേഷ്യവുമായിരുന്നു. കിട്ടുന്ന അവസരങ്ങളിലെല്ലാം ഞാന്‍ പുരുഷന്‍മാരെ പുച്ഛിക്കാനും അധിക്ഷേപിക്കാനും തുടങ്ങി. പലരേയും കയ്യേറ്റം ചെയ്യാന്‍ വരെ മുതിര്‍ന്നു. അപ്പോഴൊന്നും ഞാന്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. പക്ഷേ എന്റെ അമ്മയക്ക് എല്ലാം മനസിലാകുന്നുണ്ടായിരുന്നു.
ഇക്കാര്യം പിന്നീട് ബന്ധുക്കള്‍ എല്ലാം അറിഞ്ഞു. പക്ഷേ അതുകൊണ്ടൊന്നും വലിയ കാര്യമുണ്ടായിരുന്നില്ല. എന്റെ മൂന്ന് മക്കള്‍, സഹോദരിമാര്‍ എല്ലാവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് അറിയാമായിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് ഇക്കാര്യം ഞാന്‍ തുറന്നു പറയുന്നത്. ഇത് ഒരു പക്ഷേ സെന്‍സേഷണലാവാം. നിരവധി ഫോണ്‍ കോളുകള്‍ എനിക്ക് ലഭിച്ചേക്കും. അതിനൊന്നും ഉത്തരം പറയാന്‍ ഞാനില്ല. അത്രയേ ഉള്ളൂ
പതിനഞ്ച് വയസ്സൊക്കെ ആയപ്പോള്‍ അമ്മ എന്നെ സാരിയുടുപ്പിക്കുകയും ഷൂട്ടിങ്ങിന് പോകുമ്പോള്‍ സ്‌പോഞ്ച് കെട്ടിവയ്ക്കുകയുമൊക്കെ ചെയ്യുമായിരുന്നു. ഒരുദിവസം മാലിക്ചന്ദ് കൊച്ചാര്‍ എന്ന നിര്‍മാതാവിനൊപ്പം അമ്മ എന്നെ തനിച്ച് വിടുകയും ചെയ്തു.
ഒരിക്കല്‍ ഓഫീസിലെ സോഫയില്‍ ഒന്നിച്ചിരിക്കുമ്പോള്‍ അയാള്‍ എന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. അയാളുടെ മനസ്സിലിരിപ്പ് എന്താണെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഉടനെ അമ്മ എന്റെ ദേഹത്ത് കെട്ടിവച്ച സ്‌പോഞ്ചൊക്കെ പുറത്തെടുത്ത് അയാള്‍ക്ക് കൊടുത്തു. അയാള്‍ എന്നോട് പൊട്ടിത്തെറിച്ചുവെന്നും ഡെയ്‌സി പറഞ്ഞു.
പ്രണവ് രാജ്
ന്യുഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി . കെജരിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ സത്യസന്ധതയും , സത്യം എന്നും കെജരിവാളിനെ ജയിപ്പിക്കുമെന്നുമാണ് കോടതിയുടെ ഈ നടപടി തെളിയിക്കുന്നത് . സ്വയം നാണം കെട്ടുകൊണ്ട് ബി ജെ പി ക്ക് വേണ്ടി വീട് പണി ചെയ്യുന്ന ഒരു സംവിധാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും അവര്‍ തെളിയിച്ചു . അതോടൊപ്പം ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അന്വേഷണം പോലും നടത്താതെ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് നല്‍കുന്ന ഒരു റബര്‍ സ്റ്റാമ്പ് മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രപതിയെന്നും ഈ കോടതി വിധിയിലൂടെ തെളിഞ്ഞു .
ഡല്‍ഹിയിലെ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി . തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി തെറ്റാണെന്നും എം എല്‍ എമാരുടെ ഭാഗം കേള്‍ക്കാതെയാണ് അവരെ അയോഗ്യരാക്കിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചു . എം എല്‍ എമാരുടെ പരാതി കമ്മീഷന്‍ വീണ്ടും കേള്‍ക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
സത്യം വിജയിച്ചുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കോടതി വിധിയോട് പ്രതികരിച്ചു . ഇത് ജനങ്ങളുടെ വിജയമാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു . ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തെറ്റായ രീതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയത് . കോടതി ഡല്‍ഹി ജനതയ്ക്ക് നീതി നല്‍കിയിരിക്കുന്നു . ഈ വിജയത്തില്‍ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് 20 ആം ആദ്മി പാര്‍ട്ടി എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെട്ടത് . എം എല്‍ എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചതാണ് ഇരട്ടപദവിയായി മാറിയത് . എം എല്‍എമാര്‍ ഇരട്ടപദവി പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചത് ഇരട്ട പദവിയാണെന്ന പരാതി അംഗീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കഴിഞ്ഞ ജനുവരി 19ന് ഇവരെ അയോഗ്യരാക്കാനുള്ള ശിപാര്‍ശ രാഷ്ട്രതിക്ക് കൈമാറിയിരുന്നു . മറ്റ് പല സംസ്ഥാനങ്ങളിലും ഇരട്ട പദവികള്‍ വഹിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന എം എല്‍ എ മാര്‍ ഉള്ളപ്പോള്‍ , ഒരു രീതിയിലുമുള്ള സാമ്പത്തിക ലാഭവും സ്വീകരിക്കാതെയാണ് ആം ആദ്മി എം എല്‍ എ മാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഈ ഇരട്ട പദവികള്‍ ഏറ്റെടുത്ത് സുതാര്യമായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത് .
ഇതൊന്നും കേള്‍ക്കാനോ , അന്വേഷിക്കാനോ തയ്യാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശ ലഭിച്ച ഉടന്‍ തന്നെ രാഷ്ട്രപതി അതില്‍ ഒപ്പുവച്ചു. ഇതോടെ എ എ പിയുടെ 20 എം എല്‍എമാര്‍ അയോഗ്യരായി . 21 എം എല്‍ എമാര്‍ക്ക് എതിരെയായിരുന്നു പരാതി . ഇതില്‍ ഒരാള്‍ നേരത്തെ രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി ഇരട്ടപദവി വിവാദത്തില്‍ വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ക്ക് അവരുടെ ഭാഗം വിശദീകരിക്കാന്‍ സമയം ലഭിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ആഘോഷത്തോടെയാണ് ആം ആദ്‌മി പ്രവര്‍ത്തകര്‍ ഈ കോടതി വിധിയെ വരവേറ്റത് . ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും നല്ല ഭരണം കാഴ്ചവെച്ച് മുന്നേറുന്ന കെജരിവാള്‍ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഓരോ കുതന്ത്രങ്ങളും അവര്‍ക്ക് തന്നെ വിനയായി മാറികൊണ്ടിരിക്കുന്നു . അതോടൊപ്പം ആം ആദ്മി പാര്‍ട്ടിയുടെ മികച്ച ഭരണവും , കെജരിവാള്‍ എന്ന വ്യക്തിയുടെ സത്യസന്ധതയും സ്വീകാര്യതയും രാജ്യം മുഴുവനിലേയ്ക്ക് പടരുന്നതിനും ഈ കോടതി വിധി സഹായകമാകും .
തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കെ.എം.മാണിയുമായി സഹകരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ചയാകും.
മാണിയുമായി സഹകരിക്കുന്നത് കേരളത്തിലെ മാത്രം പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്നാണ് അനുയോജ്യമായ തീരുമാനമെടുക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.