Latest News

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. രണ്ടുദിവം മുമ്പ് കാണാതായി മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ആര്‍സു സിംഗിന്റെ മൃതദേഹമാണ് കാമുകന്‍ നവിന്‍ ഖത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ നവിന്‍ ഖത്രിയെ പൊലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ശക്തി നഗര്‍ ഏരിയയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പാണ് ആര്‍സു സിംഗിനെ കോളജില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
നവിന്റെ വീട്ടിലെ വെന്റിലേഷന്റെ ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി 2ന് കോളജിലേക്കു പോയ ആര്‍സു പിന്നീട് തിരിച്ചെത്തിയില്ല. പിന്നീട് ഇന്നു രാവിലെ മൃതദേഹം കണ്ടെത്തിയതായി പൊലീസിന്റെ ഫോണ്‍ കോളാണ് ലഭിച്ചതെന്ന് സഹോദരി പറഞ്ഞു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സു നവിനുമായി അടുപ്പത്തിലായിരുന്നു. എന്നാല്‍, അടുത്തിടെയായി ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇതേതുടര്‍ന്ന് ആര്‍സു വിഷാദരോഗത്തിന് അടിമയായിരുന്നു.

വിവാഹത്തിന് നവിന്റെ വീട്ടുകാര്‍ സമ്മതിക്കാത്തതാണ് ബന്ധം ഉലയാന്‍ കാരണമായതെന്ന് ആര്‍സുവിന്റെ സഹോദരി പറയുന്നു. നവിന്റെ വിവാഹം ഫെബ്രുവരി നാലിന് നിശ്ചയിച്ചിരുന്നു. ഇത് പ്രകാരം മറ്റൊരു യുവതിയെ നവിന്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹം ആര്‍സു മുടക്കും എന്ന ഭയം കൊണ്ട് നവിനും വീട്ടുകാരും ആര്‍സുവിനെ കൊന്നതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഇരുവരും തമ്മില്‍ എല്ലാ ദിവസവും കാണാറുണ്ടായിരുന്നതായി അസ്രുവിന്റെ സഹോദരി അകാന്‍ഷ പറഞ്ഞു. എന്റെ സഹോദരി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതിയിരുന്നുവെങ്കില്‍ അവര്‍ക്ക് ഞങ്ങളോട് സംസാരിക്കാമായിരുന്നു. എന്തിനാണ് അവര്‍ അവളെ കൊലപ്പെടുത്തിയതെന്നും അകാന്‍ഷ ചോദിച്ചു.

പോത്തന്‍കോട്: ചെറിയ തോതില്‍ വഴക്കുകള്‍ ഇല്ലാത്ത കുടുംബങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍, ഇത്തരം ചെറു പിണക്കങ്ങളെ തുടര്‍ന്ന് ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും നീങ്ങുന്ന സംഭവങ്ങള്‍ അടുത്തിടെ വര്‍ദ്ധിച്ച് വരികയാണ്. അത്തരമൊരു വാര്‍ത്തയാണ് തിരിവനന്തപുരത്തെ പോത്തന്‍കോട്ടു നിന്നും പുറത്തുവന്നത്. ഭര്‍ത്താവുമായി വഴക്കിട്ട് വീട്ടിലെ കിണറ്റില്‍ ചാടിയ യുവതി മരണമടഞ്ഞു.രക്ഷിക്കാന്‍ പിന്നാലെ ചാടിയ ഭര്‍ത്താവിനെയും സുഹൃത്തിനെയും പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞാണ്ടൂര്‍ക്കോണം ഭഗവതിപുരം കീഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പട്ടം മുറിഞ്ഞപാലം തോട്ടുവരമ്പില്‍ വീട്ടില്‍ ഷിജുഷീജ ദമ്പതികളുടെ മകള്‍ അര്‍ച്ചനയാണ് (20) മരിച്ചത്. രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് വിഷ്ണു(24),അയല്‍ക്കാരനും സുഹൃത്തുമായ അനന്തു എന്ന അഭിജിത്ത്(22)എന്നിവരാണ് ആശുപത്രിയിലുള്ളത്.

ഇന്നലെ വൈകിട്ട് 4.30 നായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്വകാര്യ ട്രാവല്‍സിലെ ഡ്രൈവറായ വിഷ്ണു ജോലികഴിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഭാര്യയുമായി ചെറിയ വാക്കുതര്‍ക്കമുണ്ടായി. സംസാരത്തിനിടയില്‍ ദേഷ്യപ്പെട്ട വിഷ്ണു കൈ കുടഞ്ഞപ്പോള്‍ അര്‍ച്ചനയുടെ കണ്ണില്‍ മീന്‍ ചാര്‍ വീണു. ഇതോടെ, വഴക്ക് രൂക്ഷമായി. തുടര്‍ന്ന് ഒന്നും രണ്ടും പറഞ്ഞ് വഴക്കിട്ട അര്‍ച്ചന 60 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു.

അര്‍ച്ചന കിണറ്റില്‍ ചാടിയതോടെ പരിഭ്രാന്തനാ വിഷ്ണുവും പിന്നാലെ കിണറ്റിലേക്ക് ചാടി. വിവരമറിഞ്ഞെത്തിയ അഭിജിത്തും ചാടി. ചാക്കയില്‍ നിന്ന് അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് മൂന്ന് പേരെയും പുറത്തെടുത്തത്. അര്‍ച്ചന സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അബോധാവസ്ഥയിലായ വിഷ്ണുവിനെയും അഭിജിത്തിനെയും മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചു.

കൊട്ടാരക്കര പുത്തൂര്‍ സ്വദേശിയായ വിഷ്ണുവും വിഷ്ണുവും വിവാഹിതരായിട്ട് രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ. ഇവര്‍ക്ക് കുട്ടികളില്ല. യുവതിയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. വീട് വാടകക്കെടുത്തിട്ട് 4 മാസമായി. വിദ്യാര്‍ത്ഥികളായ അശ്വതി, അനന്ദു എന്നിവരാണ് അര്‍ച്ചനയുടെ സഹോദരങ്ങള്‍. മൃതദേഹം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയില്‍.

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ബസ് ഡ്രൈവറുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഉല്‍ക്ക പതിച്ചതുമൂലമെന്നു റിപ്പോര്‍ട്ട്. നട്രംപള്ളി ഭാരതിദാസന്‍ കോളജ്‌വളപ്പില്‍ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോളജ് കുടിവെള്ള ടാങ്കിന്റെ സമീപത്തുനിന്ന് അര്‍ധരാത്രിക്കുശേഷമാണു സ്‌ഫോടനശബ്ദം കേട്ടത്. ഗുരുതര പരുക്കേറ്റ ബസ് ഡ്രൈവര്‍ കാമരാജ് ആശുപത്രിയില്‍ വച്ചാണു മരിച്ചത്.
ബോംബ് സ്‌ഫോടനമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, പ്രാഥമിക അന്വേഷണത്തില്‍ സ്‌ഫോടകവസ്തുവിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയാത്തതാണു സംശയമുന ഉല്‍ക്കാപതനത്തിന്റെ സാധ്യതയിലേക്കു നീങ്ങിയത്. സംഭവസ്ഥലത്തുനിന്ന് പ്രത്യേകതരം കല്ലിന്റെ സാംപിള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ സ്‌ഫോടനമുണ്ടായ സ്ഥലത്ത് വലിയ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതാണ് ഉല്‍ക്ക പതിച്ചാണ് സ്‌ഫോടനമുണ്ടായതെന്ന നിഗമനത്തിലേക്കെത്താന്‍ അന്വേഷണസംഘത്തെ പ്രേരിപ്പിച്ചത്. സാംപിളുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലേ സ്‌ഫോടനകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നു പോലീസ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം 26ന് വെല്ലൂര്‍ ജില്ലയിലെ ആളങ്കയം ഗ്രാമത്തിലെ നെല്‍പ്പാടത്ത് സമാനമായരീതിയില്‍ സ്‌ഫോടനമുണ്ടാവുകയും സംഭവസ്ഥലത്ത് കുഴിയും രൂപപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പഠിക്കാനെത്തിയ അഹമ്മദാബാദ് നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞര്‍ ഭാരതിദാസന്‍ കോളജിലെത്തി പരിശോധന നടത്തി. വലിയ ഉയരത്തില്‍നിന്നുള്ള ഉല്‍ക്കാ പതനമാണു സ്‌ഫോടനത്തിനു കാരണമെന്നാണു ശാസ്ത്രസംഘം നല്‍കുന്ന സൂചന.

കാന്‍ബെറ: ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ സഹിയ്ക്കാതയപ്പോള്‍ ഡോക്ടറായ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ശ്രീലങ്കന്‍ വംശജയായ യുവതിയാണ് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കടുത്ത മാനസിക സംഘര്‍ഷവും പീഡനവും അനുഭവിയ്‌ക്കേണ്ടി വന്നപ്പോഴാണ് കൊലപാതകം. ഭര്‍ത്താവിന്റെ സ്വഭാവത്തെപ്പറ്റി ഏറെ ഞെട്ടിയ്ക്കുന്ന കാര്യങ്ങളാണ് വനിത ഡോക്ടര്‍ വെളിപ്പെടുത്തിയത്. ലൈംഗികബന്ധം പുലര്‍ത്തുന്നതിനായി ദമ്പതിമാര്‍ 17വയസുകാരിയായ പെണ്‍കുട്ടിയേയും സ്വന്തം വീട്ടിലേയ്ക്ക് എത്തിച്ചിരുന്നു. ഈ ബന്ധത്തിന് ഭാര്യയെ നിര്‍ബന്ധിയ്ക്കുകയും ചെയ്തു.
ശ്രീലങ്കന്‍ വംശജയായ ചമാരി രസിക ഗുണതിലക ലിയാനാകെ എന്ന യുവതിാണ് ഭര്‍ത്താവ് ദിനേന്ദ്ര അതുകൊരാലയെ കൊലപ്പെടുത്തിയത്. ഇരുവരും ഓസ്‌ട്രേലിയയിലാണ് ജോലി ചെയ്തിരുന്നത്. ഭര്‍ത്താവിന്റെ ക്രൂരമായി ലൈംഗിക വൈകൃതങ്ങളാണ് യുവതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇത്തരം ബന്ധം പുലര്‍ത്തുന്നതിന് ഭാര്യയെ ദിനേന്ദ്ര നിര്‍ബന്ധിയ്ക്കുകയും എതിര്‍ത്താല്‍ മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തിരുന്നു.

ദിനേന്ദ്രയുടെ നിര്‍ബന്ധപ്രകാരം 17കാരിയുമായും വനിത ഡോക്ടര്‍ക്ക് ലൈംഗിക ബന്ധം പുലര്‍ത്തേണ്ടി വന്നു. ദമ്പതിമാര്‍ ഈ പെണ്‍കുട്ടിയുമായി സെക്‌സിലേര്‍പ്പെടുന്നത് പതിവായിരുന്നു. തന്റെ തൊഴിലും ജീവിതവും കൈവിട്ട് പോകുമെന്ന അവസ്ഥ വന്നപ്പോഴാണ് വനിത ഡോക്ടര്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചും മര്‍ദ്ദിച്ചും കൊന്നത്.

ഇത്രയും ക്രൂരമായ ലൈംഗിക ചിന്തകള്‍ ഉള്ള വ്യക്തികള്‍ ലോകത്ത് ഉണ്ടാകുമോ എന്ന് പോലും തനിയ്ക്ക് സംശയമുള്ളതായി യുവതി പൊലീസിനോട് പറഞ്ഞു.

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലുള്ള ഭാരതിദാസന്‍ എഞ്ചിനീയറിംഗ് കോളേജിലാണ് ദുരൂഹ സാഹചര്യത്തില്‍ സ്‌ഫോടനമുണ്ടായത്. കോളേജ് ബസ് ഡ്രൈവര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു. നട്രംപള്ളിയിലെ കോളേജില്‍ ഉണ്ടായ സ്‌ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
സംഭവസ്ഥലത്ത് പൊലീസും ഫയര്‍ ഫോഴ്‌സും ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാല്‍ സ്‌ഫോടനം സംഭവിച്ചതെങ്ങനെയാണെന്ന് വ്യക്തമല്ല. കോളേജ് ഡ്രൈവര്‍ കാമരാജാണ് മരിച്ചത്. പൂന്തോട്ട സൂക്ഷിപ്പുകാര്‍ പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ഭയാനക ശബ്ദം കേട്ട് ഓടിയെത്തിയവര്‍ പറയുന്നത് സ്ഥലത്ത് പറക്കുന്ന വസ്തു പോലെ ഒന്ന് കണ്ടുവെന്നാണ്. സമീപ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന 7 കോളേജ് ബസുകളുടെ ചില്ലുകള്‍ സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്നു.

പേരാമംഗലം: തൃശൂരില്‍ രാത്രിയില്‍ വാഹനത്തില്‍ നിന്ന് തെറ്റിദ്ധരിപ്പിച്ച് പുറത്തിറക്കി കാറുമായി മോഷണ സംഘം കടന്നു കളഞ്ഞു. കാറുനുള്ളില്‍ ഉണ്ടായിരുന്ന നാലുവയസുകാരിയേയും സംഘം തട്ടികൊണ്ടു പോയി. പിന്നീട് കുഞ്ഞിനെ ലാലൂരിലെ ശ്മശാനത്തിന് അരുകില്‍ ഉപേക്ഷിച്ച് കാറുമായി സ്ഥലം വിട്ടു. ഇന്നലെ രാത്രി 10 മണിക്ക് പേരാമംഗലത്തിന് സമീപം മനപ്പടിയിലാണ് സിനിമയെ വെല്ലൂന്ന സംഭവം നടന്നത്.
ചാവക്കാട് സ്വദേശി അച്ചമ്പുള്ളി വീട്ടില്‍ സലീമാണ് ആക്രമണത്തിനും തട്ടിപ്പിനും ഇരയായത്. നാലു വയസുകാരി മകളേയും കൊണ്ട് തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഭാര്യയെ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടുവരാനായി തൃശൂരിലേക്ക് പോകുന്ന വഴിയാണ് സലീമിന് ദുരനുഭവമുണ്ടായത്. മനപ്പടിയിലെത്തിയപ്പോള്‍ കാറിന് പിന്നില്‍ തീയുണ്ടയെന്ന് തെറ്റിദ്ധരിപ്പിച്ച പുറകെ കാറിലെത്തിയ സംഘമാണ് സലീമിന്റെ സ്വിഫ്റ്റ് ഡിസൈര്‍ കാറുമായി കടന്നു കളഞ്ഞത്. തീയുണ്ടയെന്ന് കേട്ടപ്പോള്‍ എന്താണെന്ന് നോക്കാന്‍ കാറില്‍ നിന്ന് സലീം പുറത്തിറങ്ങിയപ്പോള്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സംഘം ആക്രമിക്കുകയായിരുന്നു. പിന്നീട് ഈ തക്കത്തിലാണ് മുന്‍സീറ്റിലിരുന്ന മകള്‍ ഷെഹ്ജയുമായി അക്രമികള്‍ കാര്‍ തട്ടിയെടുത്ത് കടന്നു കളഞ്ഞത്.

പരിഭ്രമിച്ചു പോയ സലീം നാട്ടുകാരുടെ സഹായത്തോടെ പേരാമംഗലം പൊലീസില്‍ വിവരമറിയിച്ചു. കുട്ടിക്കും കാറിനും വേണ്ടി പൊലീസ് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ ലാലൂരില്‍ നിന്ന് കണ്ടെത്തിയത്. ശ്മശാനത്തിന് സമീപം കുട്ടി ഒറ്റയ്ക്ക് നില്‍ക്കുന്നത് കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

കാര്‍ ഇതുവരേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കെ എല്‍ 59 9900 എന്ന നമ്പരിലുള്ള വെള്ള സ്വീഫ്റ്റ് ഡിസയര്‍ കാറാണ് മോഷണം പോയത്.

ചെന്നൈ: സംഗീത സംവിധായകന്‍ ജോണ്‍സണിന്റെ മകളും സംഗീത സംവിധായികയുമായിരുന്ന ഷാന്‍ ജോണ്‍സണിന്റെ മരണം സ്വാഭാവികമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ചെന്നൈ റോയപ്പേട്ട ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. അസ്വാഭാവിക മരണമെന്ന് സംശയിക്കത്തക്ക യാതൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെയായിരുന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പിന്നീട് ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറി.

കോടമ്പാക്കത്തിനടുത്തുള്ള ചക്രപാണി സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ രണ്ടാംനിലയിലെ മുറിയില്‍ വെള്ളിയാഴ്ചയാണ് മൃതദേഹം കണ്ടത്. തലേന്ന് ഒരു പാട്ടിന്റെ റെക്കോര്‍ഡിംഗിനു ശേഷം ഉറങ്ങാന്‍ താമസസ്ഥലത്തേക്കു പോയതാണ്. വെള്ളിയാഴ്ച ബാക്കി റെക്കോഡിംഗ് ഉണ്ടായിരുന്നു. ഇതിന് എത്താതിരുന്നതിനേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ ഷാനിനെ കണ്ടെത്തിയത്. രാത്രി ശാരീരികാസ്വാസ്ഥ്യമുണ്ടായി മരിച്ചതാകാമെന്നായിരുന്നു വിലയിരുത്തല്‍.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കുശേഷം തൃശ്ശൂര്‍ നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിസെമിത്തേരിയിലാണ് ശവസംസ്‌കാരം. 2011 ഓഗസ്റ്റിലായിരുന്നു ജോണ്‍സന്റെ മരണം. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ മകന്‍ റെന്‍ ജോണ്‍സന്‍ ഒരു ബൈക്ക് അപകടത്തില്‍ മരിച്ചിരുന്നു.അമ്മ റാണി ജോണ്‍സന്‍. നിരവധി ചിത്രങ്ങളില്‍ ഷാന്‍ ജോണ്‍സന്‍ പാടിയിട്ടുണ്ട്. പ്രെയ്‌സ് ദി ലോര്‍ഡ്, എങ്കേയും എപ്പോതും, പറവൈ,തിര,മിലി എന്നീ ചിത്രങ്ങളില്‍ ഷാന്‍ പാടിയിട്ടുണ്ട്. ഇതിനിടെ ചില പാട്ടുകള്‍ക്ക് സംഗീതസംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങുന്ന വേട്ട എന്ന ചിത്രത്തിലെ ചില ഗാനങ്ങള്‍ക്ക് ഷാന്‍ വരികള്‍ എഴുതിയിട്ടുണ്ട്.

മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്‌റിയ നസീം തിരിച്ചുവരുന്നു. വിവാഹശേഷം അഭിനയത്തിന് ഇടവേള എടുത്ത നസ്‌റിയ തിരിച്ചുവരുമെന്ന് ഭര്‍ത്താവും നടനുമായ ഫഹദ് ഫാസില്‍ തന്നെയാണ് അറിയിച്ചത് . നസ്‌റിയ തിരിച്ചുവരുന്ന ചിത്രം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഫഹദ് വ്യക്തമാക്കി. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ ആരുടെ ചിത്രത്തിലൂടെയാണ് നസ്‌റിയ തിരിച്ചു വരുന്നതെന്ന് ഫഹദ് വെളിപ്പെടുത്തിട്ടില്ല. എന്നാല്‍ ഭാവിയില്‍ തങ്ങള്‍ ഒന്നിച്ച് സിനിമ ചെയ്‌തേക്കാമെന്ന് ഫഹദ് പറഞ്ഞു. വിവാഹശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. തന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരാന്‍ നസ്‌റിയ കാരണമായെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് മനസ് തുറന്നത്. സിനിമ ചെയ്യുന്നത് അവാര്‍ഡ് നേടാന്‍ വേണ്ടിയല്ലെന്നും ഫഹദ് വ്യക്തമാക്കി.

സിനിമകളിലൂടെ പ്രേക്ഷകര്‍ തന്നെ കൂടുതല്‍ മനസിലാക്കണമെന്നാണ് ആഗ്രഹം. പ്രേക്ഷകന്റെ മുഖത്ത് ചിരി പടര്‍ത്താന്‍ സാധിക്കുന്ന സിനിമകള്‍ ചെയ്യാനാണ് ആഗ്രഹമെന്നും ഫഹദ് പറഞ്ഞു. ജീവിതത്തില്‍ താനൊരു അന്തര്‍മുഖനാണ്. എന്നാല്‍ സുഹൃത്തുകള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ വളരെ സന്തോഷവാനാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. അതേസമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഫഹദ് ചിത്രം മഹേഷിന്റെ പ്രതികാരം മികച്ച അഭിപ്രായം നേടി തകര്‍പ്പന്‍ വിജയം കൈവരിയ്ക്കുകയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് ആവുകയാണ് മഹേഷിന്റെ പ്രതികാരം. ആഷിക് അബു നിര്‍മ്മിച്ചിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്തത് നടന്‍ കൂടിയായ ദിലീഷ് പോത്തന്‍ ആണ്.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കാരായി രാജന്‍ രാജിവച്ചു. ഇന്ന് കണ്ണൂരില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായത്. രാജിക്കത്ത് കാരായി രാജന്‍ ജില്ലാകമ്മിറ്റിക്ക് കൈമാറി. തെരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ഇതേ തുടര്‍ന്നാണ് രാജന്‍ ഒഴിയാന്‍ തീരുമാനിച്ചത്. അതേസമയം, കാരായി ചന്ദ്രശേഖരന്‍ തലശേരി മുന്‍സിപ്പാലിറ്റി അദ്ധ്യക്ഷ സ്ഥാനത്ത് തല്‍കാലം തുടരും.
എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊന്ന കേസിലെ പ്രതികളിലൊരാളായ സിപിഐ(എം) പ്രാദേശിക നേതാവാണ് കാരായി രാജന്‍. ഇതേ കേസില്‍ പ്രതിയാണ് തലശ്ശേരി നഗരസഭാ ചെയര്‍മാനായ കാരായി ചന്ദ്രശേഖരന്‍.

ഫസല്‍ കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി കാരായിമാര്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ രാജി നീണ്ടുപോയാല്‍ കൂടുതല്‍ പ്രതിഷേധം ഉണ്ടാവുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ അത് തിരിച്ചടിയുണ്ടാക്കുമെന്നും നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കാരായി രാജന്റെ രാജി. കാരായി ചന്ദ്രശേഖറിന്റെ രാജിയില്‍ ഏര്യാകമ്മറ്റിയാണ് തീരുമാനം എടുക്കേണ്ടത്. ചന്ദ്രശേഖരനും രാജിവയ്ക്കുമെന്നാണ് സൂചന. എന്നാല്‍ തലശ്ശേരി സിപിഎമ്മിന്റെ കുത്തക സീറ്റാണ്. ഈ സാഹചര്യത്തില്‍ ചന്ദ്രശേഖരന്‍ നഗരസഭാ ചെയര്‍മാനായി തുടരുന്നത് തിരിച്ചടിയുണ്ടാകില്ലെന്ന് കരുതുന്നവരുമുണ്ട്. കണ്ണൂര്‍ ജില്ലയിലാകെ ഈ വിഷയം പ്രചരണത്തില്‍ ഉയരാതിരിക്കാനാണ് കാരായി രാജനെ കൊണ്ട് രാജിവയ്പ്പിച്ചത്

എന്നാല്‍ രാജി സ്വമേധയായാണെന്നാണ് കാരായി രാജന്റെ വിശദീകരണം. ഫെയ്‌സ് ബുക്കിലൂടെയാണ് രാജിയില്‍ സിപിഐ(എം) നേതാവ് നിലപാട് വിശദീകരിക്കുന്നത്. ഭരണകൂടത്തിന്റെ നികൃഷ്ടമായ രാഷ്ട്രീയ വേട്ടകള്‍ക്കിരയായി പൊതു പ്രവര്‍ത്തനവും ജനസേവനവും നടത്താന്‍ സാധിക്കാതെ വന്നതിനാല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഞാന്‍ സ്വമേധയാ രാജിവച്ചിരിക്കുന്നുവെന്നാണ് വിശദീകരണം. വേട്ടയുടെ സുഖമനുഭവിക്കുന്ന കുടിലതയുടെ വക്താക്കള്‍ക്ക് സുഖവും സംതൃപ്തിയും ഉണ്ടാവട്ടെ. സ്‌നേഹിച്ച പതിനായിരക്കണക്കായ സഖാക്കളോടും നല്ലവരായ നാട്ടുകാരോടും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും രാജന്‍ അറിയിക്കുന്നു.

ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ വിന്‍ ഡീസലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ദീപിക പദുക്കോണ്‍. ഹോളിവുഡിലെ ഹിറ്റ് ചിത്രമായ XXX ന്റെ മൂന്നാം പതിപ്പിലൂടയാണ് ദീപിക വിന്‍ ഡീസലിന്റെ നായികയായി എത്തുന്നത്. ഇത് ആദ്യമായാണ് ദീപിക പദുക്കോണ്‍ ഒരു ഹോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നനത്.
നേരത്തെ ഫസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ഏഴാം പതിപ്പില്‍ ദീപിക വിന്‍ ഡീസലിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡിജെ കരുസോ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദി റിട്ടേണ്‍ ഓഫ് സാന്‍ഡര്‍ കേജ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സഞ്ജയ് ലീലാ ബര്‍സാനി സംവിധാനം ചെയ്ത ബജിരാവോ മസ്താനിയാണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

06-1454733949-deepikapadukone-02

Copyright © . All rights reserved