മമ്മൂട്ടിയെയും മമ്മൂട്ടി നായകനായ കസബയെയുംവിമര്‍ശിച്ചതിന്റെ പേരില്‍ കടുത്ത ആക്രമണമാണ് സോഷ്യല്‍ മീഡിയയില്‍നടി പാര്‍വതിക്ക് നേരിടേണ്ടി വന്നത്. തിരുവന്തപുരത്ത് നടക്കുന്ന ഇരുപത്തിരണ്ടാമത് ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയാണ് പാര്‍വതിയുടെ അഭിപ്രായപ്രകടനം.നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ പടം കാണേണ്ടിവന്നു എന്നായിരുന്നു കസബയെക്കുറിച്ച് പാര്‍വതി പറഞ്ഞത്. ഒരു മഹാനടന് ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. ഒരു നായകന് പറയുമ്പോള്‍ തീര്‍ച്ചയായും അതിനെ മഹത്വവത്കരിക്കുക തന്നെയാണ്. ഇത് മറ്റ് പുരുഷന്മാര്ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്.. എന്നും പാര്‍വതി പറഞ്ഞു.
ഇപ്പോള്‍ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് പാര്‍വതി. തന്റെ വാക്കുകളെ വളച്ചൊടിച്ച മാധ്യമങ്ങളെയും തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത ഭാഷയില്‍ ആക്രമണം നടത്തിയവരെയും പരിഹാസം കലര്‍ന്നഭാഷയിലാണ് പാര്‍വതി വിമര്‍ശിച്ചത്. ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതിക്കൊപ്പമുണ്ടായിരുന്ന നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പാര്‍വതിയുടെ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
പാര്‍വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് :
കസബയ്ക്കായി ഡബ്ല്യു.സി.സിയുടെപ്രത്യേക സ്ക്രീനിങ്!!!
ഒരു സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് പറഞ്ഞ അഭിപ്രായത്തില്‍ എരിവു ചേര്‍ത്ത് അത് ഇന്ത്യയുടെ ഏറ്റവും മികവുറ്റ നടന്മാരില് ഒരാള്‍ക്കെതിരായ വിമര്‍ശനമാക്കി മാറ്റിയതിന് നന്ദി. ആടിനെ പട്ടിയാക്കുന്ന ഈ മഞ്ഞപത്രങ്ങളെ വിശ്വസിച്ചതിന് ആരാധകരോടും നന്ദിയുണ്ട്.
അവര്‍ക്ക് അവരുടെ ഓണ്‍ലൈന്‍ ഹിറ്റുകളും പണവും കിട്ടി. ഗംഭീരം.പ്രിയപ്പെട്ടവരെ നിരന്തരമായ ട്രോളുകളെ സൈബര്‍ ആക്രമണമാണെന്ന് മനസ്സിലാക്കുക.
ഐ.എഫ്.എഫ്.കെയില്‍ ഏറെചര്‍ച്ച ചെയ്യപ്പെടുന്ന ഡിജാം എന്നചിത്രത്തിലെ ഡയലോഗാണ്ഇവിടുത്തെ മഞ്ഞ പത്രങ്ങളോട് എനിക്ക് പറയാനുള്ളത്….. ‘I piss On everyone who hate music and freedom’.
ഇതാ നിങ്ങളുടെ പുതിയതലക്കെട്ട് . നല്ലൊരു ദിനം ആശംസിക്കുന്നു.
ബെംഗളുരു: ബിറ്റ് കോയിന് ഇടപാടുകളില്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ ബിറ്റ്കോയിന് എക്സ്ചേഞ്ചുകളില്‍ ആദായ നികുതിവകുപ്പ് പരിശോധന നടത്തി. ഡല്‍ഹി, ബെംഗളുരു, ഹൈദരാബാദ്, കൊച്ചി, ഗുരുഗ്രാം തുടങ്ങിയ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ചുകളിലാണ് ബെംഗളുരു ഓഫീസിലെ അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. നിക്ഷേപകരുടെയും ഇടപാടുകാരുടെയും വിവരങ്ങള്‍, ഇവര്‍ നടത്തിയ ഇടപാടുകള്‍, ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവ സംഘം ശേഖരിച്ചു.
ഇത്തരം എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനം, വിവിധ രേഖകള്‍ തുടങ്ങിയവ പരിശോധിക്കുകയും ചെയ്തു. ഇതാദ്യമായാണ് ഈ സ്ഥാപനങ്ങളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്. ബിറ്റ്കോയിന് ഇടപാട് ഇതുവരെ റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ല. ആഗോള വ്യാപകമായി ശ്രദ്ധാകേന്ദ്രമായതോടെ വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ കരുതലോടെയാണ് ഇടപാടുകള്‍ നിരീക്ഷിക്കുന്നത്. ബിറ്റ് കോയിന് മൂല്യം ഒരു വര്‍ഷത്തിനുള്ളില്‍ അനേകം മടങ്ങ് വര്‍ദ്ധിച്ചതോടെ നിരവധി ആളുകളാണ് ബിറ്റ് കോയിന് ഇടപാടുകളില്‍ താത്പര്യം കാണിച്ച് തുടങ്ങിയിരിക്കുന്നത്. നിക്ഷേപമെന്ന നിലയിലും വരുമാന മാര്‍ഗ്ഗമെന്ന നിലയിലും ബിറ്റ് കോയിനെ ആളുകള്‍ കണ്ടു തുടങ്ങിയതോടെയാണ് ബിറ്റ് കോയിന് ഇടപാടുകള്‍ കൂടുതല്‍ പ്രശസ്തമായത്. ജപ്പാന് സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ബിറ്റ് കോയിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും ഒട്ടനവധി രാജ്യങ്ങള്‍ ഇപ്പോഴും ഇതേക്കുറിച്ച് പഠനം നടത്തുന്നതെയുള്ളൂ.
ബിറ്റ് കോയിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
.
ആലുവ ആലുവ മുട്ടത്ത് മെട്രോയുടെ തൂണിലേക്ക് കാര്‍ ഇടിച്ചുകയറി അച്ഛനും മകനുമടക്കം മൂന്നുപേര്‍ മരിച്ചു. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശികളായ തലവനാട്ട് മഠം ടി.ടി. രാജേന്ദ്രപ്രസാദ് (56), മകന് ടി.ആര്. അരുണ്‍ പ്രസാദ് (32), മകളുടെ ഭര്‍തൃപിതാവ് ആലപ്പാട്ട് ചന്ദ്രന് നായര്‍ എന്നിവരാണു മരിച്ചത്. ചന്ദ്രന്റെ മകന് ശ്രീരാജിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടു മടങ്ങുമ്പോഴായിരുന്നു അപകടം.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ശ്രീരാജ് ഇന്നു തന്നെ മടങ്ങും. സംസ്കാരം നാളെ നടക്കും.
പുലര്‍ച്ചെ 2.20 ഓടെയായിരുന്നു അപകടം. കൊച്ചി മെട്രോയുടെ തൂണിലിടിച്ച കാര്‍ ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. രാജേന്ദ്ര പ്രസാദ് സംഭവസ്ഥലത്തും മറ്റു രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാജേന്ദ്രപ്രസാദാണ് കാര്‍ ഓടിച്ചിരുന്നത്. മൃതദേഹങ്ങള്‍ കൊച്ചി കിംസ് ആശുപത്രിയിലെത്തിച്ചു. എറണാകുളം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കോട്ടയത്തേക്കു കൊണ്ടുവരും.
വെസ്റ്റ് വെയില്‍സ് ഏരിയയിലെ കാര്‍മാര്‍ത്തന്‍ , കാര്ഡിഗന്, അബരീസ്വിത്ത്, ലംപീറ്റര്‍, ഹവെര്‍ഫോര്‍ഡ് വെസ്റ്റ്, ടെന്‍ബി, നാബര്‍ത്ത് തുടങ്ങിയ സിറ്റികളിലെ മലയാളികള്‍ ചേര്‍ന്ന് രൂപം കൊടുത്ത വെസ്റ്റ് വെയില്‍സ് മലയാളി അസോസിയേഷന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കാര്‍ഡിഗനില്‍ വച്ച് നടന്ന ഏഴാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്.
കാര്‍മാര്‍ത്തനില്‍ നിന്നുള്ള ജോസഫ് ഫിലിപ്പ് ആണ് അസോസിയേഷന്റെ പുതിയ പ്രസിഡന്റ്. സെക്രട്ടറിയായി കാര്‍ഡിഗനില്‍ നിന്നുള്ള സജി ഫിലിപ്പ്, ട്രഷറര്‍ ആയി കാര്‍മാര്‍ത്തനില്‍ നിന്നുള്ള ഷിബു മാത്യു, വൈസ് പ്രസിഡണ്ടായി പെംബ്രോക്കില്‍ നിന്നുള്ള ഷിബു തോമസ്, ജോയിന്റ് സെക്രട്ടറിയായി അലക്സ് മാമ്മന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
അബരീസ്വിത്ത്, ലംപീറ്റര്‍, ഹാവേര്‍ഫോര്‍ഡ് വെസ്റ്റ്, ടെന്‍ബി, നാബര്‍ത്ത് എന്നീ ടൌണുകളെ പ്രതിനിധീകരിച്ച് യഥാക്രമം ജിജോ മാനുവല്‍, നിജോ ജോണ്‍, ജോസഫ് തോമസ്, ജോസ് കുര്യാക്കോസ്, സെല്‍വകുമാര്‍, ജോബി പാപ്പച്ചന് എന്നിവരെ കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
ചൈനീസ് സൂപ്പർമാൻ’ എന്നറിയപ്പെടുന്ന വു യോംഗിംഗ് (26) സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിൽനിന്നു വീണു മരിച്ചു. 62 നിലകളുള്ള കെട്ടിടത്തിനു മുകളിൽ തൂങ്ങിക്കിടന്നു സാഹസിക അഭ്യാസപ്രകടനം നടത്തുന്നതിനിടെ ചൈനീസ് അഭ്യാസി കെട്ടിടത്തിൽനിന്നു വീണു മരിക്കുകയായിരുന്നു.
ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ബഹുനിലകെട്ടിടത്തിനു മുകളിൽ അഭ്യാസം നടത്തവെയാണ് അപകടമുണ്ടായത്. പുൾ അപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈവിട്ടു നിലത്തുവീഴുകയായിരുന്നു. 15 സെക്കന്േറാളം പിടിച്ചു കയറാൻ ശ്രമം നടത്തിയെങ്കിലും വുവിന്റെ ശ്രമം വിഫലമാകുകയായിരുന്നു. നവംബർ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും കഴിഞ്ഞ ദിവസമാണ് വുവിന്റെ കാമുകി സോഷ്യൽ മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചത്.
യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെയാണ് ഇയാൾ ഈ സാഹസിക പ്രകടനം നടത്തിയത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുവിന്റെ വീഡിയോകൾക്കു വൻ പ്രചാരമുണ്ട്. അതേസമയം, അമ്മയുടെ ചികിത്സാചിലവിനു പണംകണ്ടെത്താൻ 15,000 ഡോളർ പന്തയം വച്ചാണ് വു സാഹസത്തിനു മുതിർന്നതെന്നു ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു.
കൊച്ചി: ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 63 ആയി ഉയര്‍ന്നു. കോഴിക്കോട് ബേപ്പൂര്‍ തീരത്ത് നിന്നാണ് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊന്നാനിയില്‍ നിന്നും ചെല്ലാനത്തു നിന്നും ഓരോ മൃതദേഹങ്ങളും ലഭിച്ചു.
ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോസ്റ്റല്‍ പോലീസും മത്സ്യബന്ധന ബോട്ടുകളും തിരച്ചില്‍ തുടരുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്.
ഇന്നലെ 11 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. ഇവ തിരിച്ചറിയാനായി ഡിഎന്‍എ ശേഖരിക്കുന്നുണ്ട്. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞിരുന്നു.
ബാബു ജോസഫ്
മാഞ്ചസ്റ്റര്‍: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും നാളെ വ്യാഴാഴ്ച്ച മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും. കാലഘട്ടത്തിന്റെ പ്രതിബന്ധങ്ങളെ യേശുവില്‍ അതിജീവിച്ചുകൊണ്ട് ലോക സുവിശേഷവത്ക്കരണരംഗത്ത് വിവിധങ്ങളായ മിനിസ്ട്രികള്‍ക്ക് പ്രവര്‍ത്തന നേതൃത്വം നല്കുന്ന റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ അഭിഷേകാഗ്നി മിനിസ്ട്രി ടീമും ഇത്തവണ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
സാല്‍ഫോര്‍ഡ് സെന്റ് പീറ്റര്‍ &സെന്റ് പോള്‍ പള്ളിയില്‍ വൈകിട്ട് 5.30മുതല്‍ രാത്രി 8.30 വരെയാണ് ധ്യാനം നടക്കുക. വി. കുര്‍ബാന , ദിവ്യകാരുണ്യ ആരാധന, വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രകടമായ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും സാധ്യമാകുന്ന ഈ ആത്മീയ ശുശ്രൂഷയിലേക്ക് സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
അഡ്രസ്സ്
ST. PETER & ST. PAUL CATHOLIC CHURCH
M6 8JR
SALFORD
MANCHESTER.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു ചെറിയാന് 07443 630066.
തിരക്കഥയുമായി ഉണ്ണി മുകുന്ദനെ സമീപിച്ച യുവതി ഭീഷണിപ്പെടുത്തിയതായി പരാതി. പീഡിപ്പിച്ചെന്ന് പരാതി നല്‍കുമെന്ന എഴുത്തുകാരിയുടെ ഭീഷണിയെ തുടര്‍ന്ന് നടന് പൊലീസില്‍ പരാതി നല്കി. തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ എത്തിയ യുവതി സിനിമയില്‍ അഭിനയിക്കണമെന്നും അല്ലാത്ത പക്ഷം പീഡിപ്പിച്ചതായി പരാതി നല്‍കുമെന്നും അറിയിച്ചത്രെ. പരാതി നല്കാതിരിക്കാന് 25 ലക്ഷം രൂപ നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ താരം പൊലീസിനെ സമീപിക്കുകയായിരുന്നു.
ഓഗസ്തില്‍ ഒറ്റപ്പാലം സ്വദേശിനിയായ ഒരു യുവതി തിരക്കഥ വായിക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഇടപ്പള്ളിയിലുള്ള ഉണ്ണിമുകുന്ദന്റെ വീട്ടിലെത്തി. എന്നാല്‍ തിരക്കഥ വായിച്ച താരം ഇഷ്ടപ്പെടാത്തതിനാല്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. ഇതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്ന് നടന് പറഞ്ഞു.
പിന്നീട് യുവതി ഉണ്ണിയെ ഫോണില്‍ വിളിക്കുകയും സിനിമയില്‍ അഭിനയിച്ചില്ലെങ്കില്‍ പീഡിപ്പിച്ചതായി കാട്ടി പൊലീസില്‍ പരാതി നല്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ അഭിഭാഷകനെന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇതിന് ശേഷം ഫോണ്‍ വിളിക്കുകയും പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഭീഷണി മുഴക്കിയതായും നടന് ആരോപിച്ചു.
നേരത്തെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് പിന്നീട് ചേരാനെല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ച്ചയെത്തുടര്‍ന്ന് കശ്മീര്‍ താഴ്വര ഒറ്റപ്പെട്ട നിലയിലായി. ശ്രീനഗര്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലും മുഗള്‍ റോഡിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ച്ചയില്‍ അഞ്ച് ജവാന്മാരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ബന്ദിപ്പൂരില്‍ ബഗ്ദൂര്‍ ഖുറേസ് സെക്ടറില്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജവാന്മാരെയും കുപ്വാരയില് രണ്ട് ജവാന്മാരെയുമാണ്കാണാതായത്. മഞ്ഞുവീഴ്ച്ച ശക്തമായതിനാല്‍ തെരച്ചില്‍ നടത്താനും സാധിക്കുന്നില്ല.കനത്ത മഴയും മഞ്ഞുവീഴ്ച്ചയും ഉണ്ടായതിനെത്തുടര്‍ന്നാണ് കശ്മീരിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ജമ്മുശ്രീനഗര്‍ ദേശീയ പാത അടച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്.
കശ്മീരില്‍ മൈനസ് 3 ഡിഗ്രിയാണ് താപനില. കുറച്ചുദിവസത്തേക്ക് കൂടി മഞ്ഞുവീഴ്ച്ച ഇതേനിലയില്‍ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
വിന്‍ഡോസ് 10 ഉള്‍പ്പടെ മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന് കമ്പ്യൂട്ടറുകളെ ബാധിക്കുന്ന ഗുരുതരമായ സുരക്ഷാ വീഴ്ച ബ്രിട്ടീഷ് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍.സി.എസ്.സി)കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രഹസ്യ നിരീക്ഷണം നടത്തുന്നുണ്ടെന്ന ആശങ്കകളെ തുടര്‍ന്ന് ആന്റിവൈറസ് സോഫ്റ്റ് വെയറുകളില്‍ നിരീക്ഷണം നടത്തുന്നതിനിടയിലാണ് എന്‍.സി.എസ്.സി ഈ സുരക്ഷാ പ്രശ്നം കണ്ടെത്തിയത്.
കമ്പ്യൂട്ടറിന്റെ മുഴുവന്‍ നിയന്ത്രണവും കയ്യടക്കാന്‍ ഹാക്കര്‍മാരെ സഹായിക്കാന്‍ ശേഷിയുള്ള ഒരു റിമോട്ട് കോഡ് എക്സിക്യൂഷന് ബഗ് എന്നാണ് ഈ സുരക്ഷാ വീഴ്ചയെ എന്‍.സി.എസ്.സി വിശദീകരിക്കുന്നത്. പഴയ കമ്പ്യൂട്ടറുകള്‍ക്കും അപ്ഡേറ്റ് ചെയ്ത സുരക്ഷാ സംവിധാനങ്ങളില്ലാത്ത കമ്പ്യൂട്ടറുകള്‍ക്കുമാണ് ഈ സുരക്ഷാ ഭീഷണിയുള്ളത്.
എന്തായാലും ഈ ബ്രിട്ടീഷ് ഏജന്‍സിയുമായി സഹകരിച്ച് മാല്‍വെയര്‍ പ്രൊട്ടക്ഷന്‍ എഞ്ചിന് അപ്ഡേറ്റ് ചെയ്യാനുള്ള നടപടികള്‍ മൈക്രോസോഫ്റ്റ് ആരംഭിച്ചുകഴിഞ്ഞു.