സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് കരമനയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു രണ്ട് വിദ്യാര്‍ത്ഥികളും. കരമനയാറ്റില്‍ ആഴമുണ്ടായിരുന്നതിനാല്‍ അവര്‍ അറിഞ്ഞില്ല മരണം ഇവരെ കാത്ത് നില്‍ക്കുന്നുണ്ടെന്ന കാര്യം. വിവേകും സിന്ദാര്‍ത്ഥും ഒച്ചത്തില്‍ രക്ഷിക്കണേയെന്ന് വിളിച്ചെങ്കിലും ആരും കേട്ടില്ല. പ്ലസ് ടൂ വിദ്യാര്‍ത്ഥികളായ ഇവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ഇന്നലെ വൈകിട്ടു നാലോടെ പേയാട് അരുവിപ്പുറം കടവിലായിരുന്നു അപകടം. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണു സിദ്ധാര്‍ഥ്. കെല്‍ട്രോണ്‍ ജീവനക്കാരനായ ജയചന്ദ്രന്റെയും ഐടി ഉദ്യോഗസ്ഥയായ ബിന്ദുവിന്റെയും മകനാണ്. ഒന്നു മുതല്‍ പത്താം ക്ലാസുവരെ ഒരേ സ്‌കൂളിലായിരുന്നു സിദ്ധാര്‍ഥിന്റെയും വിവേകിന്റെയും പഠനം. ഒടുവില്‍ കരമനയാറ്റില്‍ അരുവിപ്പുറം കടവില്‍ മറഞ്ഞതും ഒരുമിച്ച്. ഹയര്‍ സെക്കന്‍ഡറിക്കാണ് ഇരുവരും വേവ്വേറെ സ്‌കൂളിലെത്തുന്നത്. സുഹൃത്ത് സിദ്ധാര്‍ത്ഥിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയണ് വിവേക് മരിച്ചത്.
മതപരിവര്‍ത്തനത്തിനു ശേഷം തിരുവനന്തപുരത്തു നിന്ന് കാണാതായ നിമിഷയെന്ന ഫാത്തിമയുടെ അമ്മ ബിന്ദു ഹാദിയ കേസില്‍ കക്ഷിചേരുന്നു. കേരളത്തിലെ നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടു. എന്‍ഐഎ, റോ, ഐബി എന്നീ ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ഹാദിയ മതം മാറി വിവാഹം കഴിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ദദജിയില്‍ ബിന്ദു പറയുന്നത്.
തന്റെ മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്തിയതാണെന്ന് ഇവര്‍ ആരോപിക്കുന്നു. കേരള പോലീസ് ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണം പരാജയമാണ്. എന്‍ഐഎ അന്വേഷണം ഏറ്റെടുക്കണം. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് സമാനത ഉണ്ടെന്നും വിദേശ ഫണ്ട് എത്തുന്നുണ്ടെന്നും ബിന്ദു ആരോപിക്കുന്നു. ബിന്ദുവിനൊപ്പം ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകര്‍ കൂടി സുപ്രീംകോടതിയില്‍ ഹാദിയ കേസില്‍ കക്ഷി ചേരുന്നുണ്ട്.
കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിമിഷയെന്ന ഫാത്തിമയെ കാണാതായത്. ഇസ എന്ന യുവാവിനെ പരിചപ്പെട്ട നിമിഷ വെറും നാല് ദിവസത്തെ പരിചയത്തില്‍ മതം മാറുകയായിരുന്നുവെന്നാണ് ബിന്ദു പറഞ്ഞത്. ഇവര്‍ അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് ബിന്ദു നേരത്തേ പറഞ്ഞിരുന്നു.
കണ്ണൂരില്‍ കാവി ഭീകരത മറ നീക്കിപ്പുറത്തുവരുന്നു. ഇന്നലെ കൂത്തുപറമ്പില്‍ നടന്ന ബി.ജെ.പിയുടെ ജനരക്ഷായാത്രയുടെ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ നിറഞ്ഞാടിയത്.
‘ഒറ്റക്കൈയാ ജയരാജാ… ഒറ്റക്കൈയാ ജയരാജാ… മറ്റേക്കയ്യും കാണില്ല… എന്നാണ് ബിജെപി അണികള്‍ മുദ്രാവാക്യം മുഴക്കിയത്. ഇത് തല്‍സമയം ബി.ജെ.പി സംസ്ഥാന നേതാവ് വി.മുരളീധരന്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കണ്ണൂരില്‍ ജാഥാ പര്യടനത്തില്‍ ഉടനീളം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നതെന്നും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കുകയോ അല്ലെങ്കില്‍ ജാഥ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയോ ചെയ്യാനാണ് സി.പി.എം നീക്കമെന്നാണ് ലഭിക്കുന്ന വിവരം. പി ജയരാജന് മുമ്പ് ബിജെപിക്കാരുടെ ആക്രമണത്തിലാണ് വലതുകൈ നഷ്ടപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട റാലിയില്‍ ഇന്നലെ കൂത്തുപറമ്പില്‍ നടന്ന പൊതുയോഗത്തിലും ആളുകള്‍ നന്നെ കുറവായിരുന്നു. ഇതിന് ശേഷം നടന്ന റാലിയിലാണ് കണ്ണൂരിലെ സി.പി.എം ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന്റെ കൈ വെട്ടുമെന്ന് മുദ്രാവാക്യം വിളിച്ച് ജാഥ നടത്തിയത്.
റാലിയുടെ ലൈവ് സംപ്രേക്ഷണം നടത്തിയത് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ വി.മുരളീധരനാണെന്നത് സംഭവത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. അക്രമം ഇല്ലാതാക്കലാണോ അക്രമം നടത്തലാണോ റാലിയുടെ ഉദ്ദേശമെന്ന് പലരും വിമര്‍ശനമുന്നയിക്കുന്നുണ്ട്.
ഗായിക റിമി ടോമി ഇന്നലെ കോതമംഗലം കോടതിയില്‍ മൊഴി നല്‍കാനെത്തിയത് നാടകീയമായ സംഭവങ്ങളിലൂടെ. രാവിലെ മുതല്‍ കോടതി പരിസരത്ത് റിമിയുടെ ആളുകള്‍ നിരീക്ഷണത്തിനുണ്ടായിരുന്നെന്നാണ് സൂചന. ആലുവയിലെ മുതിര്‍ന്ന അഭിഭാഷകനാണ് റിമിയുടെ മൊഴിയെടുക്കലിന് മുന്നൊരുക്കവുമായി ആദ്യം കോടതിയില്‍ എത്തിയത്. ഇദ്ദേഹം എത്തി പതിനഞ്ചുമിനിട്ടോളം പിന്നിട്ടപ്പോഴേക്കും ഭര്‍ത്താവ് റോയിസും കോടതി മുറിക്കുള്ളിലെത്തി. പിന്നീട് ഇരുവരും തമ്മില്‍ ഏതാനും നിമിഷങ്ങളില്‍ ആശയവിനിമയം നടത്തി. പിന്നാലെ ഇരുവരും കോടതിയുടെ പ്രവേശന കവാടത്തിലേക്ക് എത്തി. താമസിയാതെ കോടതി കവാടത്തിലേക്ക് വാഹനം എത്തുന്നതിന് തടസ്സമായി പാര്‍ക്കുചെയ്തിരുന്ന ഏതാനും വാഹനങ്ങള്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഉടമകള്‍ മാറ്റിയിട്ടു.
തുടര്‍ന്ന് പുറത്ത് റോഡില്‍ പാര്‍ക്കു ചെയ്തിരുന്ന കാര്‍ കോടതിയുടെ മുന്നിലേക്കെത്തിച്ചു. അതില്‍ നിന്നും വേഗത്തില്‍ റിമി കോടതിക്കുള്ളിലെത്തി. ഈ സമയം ചാനല്‍ പ്രവര്‍ത്തകര്‍ പിന്നാലെയെത്തിയെങ്കിലും ഫലമുണ്ടായില്ല. കോട്ടയം രജിസ്ട്രേഷനിലുള്ള ഹൂണ്ടായ് ഐ ടെന്‍കാറിലാണ് റിമിയെത്തിയത്. ഈ കാര്‍ അരമണിക്കൂറോളം കോടതിക്ക് പുറത്ത് പാതയോരത്ത് പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. ഡോര്‍ ഗ്ലാസുകളില്‍ കറുത്ത സണ്‍ഫിലിം ഒട്ടിച്ചിരുന്നതിനാല്‍ അകത്ത് ആളുണ്ടായിരുന്ന വിവരം ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. സഹോദരന്‍ റിങ്കുവാണ് കാര്‍ ഓടിച്ചിരുന്നത്. മൊഴിയെടുക്കല്‍ പൂര്‍ത്തിയാക്കി കോടതിക്ക് പുറത്തെത്തിയ ശേഷം ചാനല്‍ പ്രവര്‍ത്തകര്‍ വളഞ്ഞപ്പോള്‍ റിമിയെ ഭര്‍ത്താവ് റോയിസ് കാറിലേക്ക് തള്ളിക്കയറ്റുകയായിരുന്നെന്നാണ് ദൃസാക്ഷികളുടെ വെളിപ്പെടുത്തല്‍. ഉച്ചകഴിഞ്ഞുള്ള കോടതി നടപടികള്‍ ഒട്ടുമിക്കതും ഒഴിവാക്കിയാണ് റിമിയുടെ മൊഴിരേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കിയതെന്നും പറയപ്പെടുന്നു.
പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
പുറത്തിറങ്ങി നടക്കുമ്പോള്‍ പൂവാലന്‍മാരുടെ ശല്യം നേരിടുകയാണ് പെണ്‍കുട്ടികളെ അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്ന്. കാലദേശ വ്യത്യാസമില്ലാതെ പൂവാലന്‍മാര്‍ എവിടെയും സജീവമാണ് താനും.ഇത്തരത്തില്‍ ശല്യം നേരിട്ട പെണ്‍കുട്ടി പൂവാലന്‍മാര്‍ക്ക് കൊടുത്ത എട്ടിന്റെ പണിയാണ് സൈബര്‍ ലോകത്ത് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൂവാലശല്യത്തിന്റെ യഥാര്‍ത്ഥ ചിത്രം പുറം ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ആംസ്റ്റര്‍ഡാം സ്വദേശിനിയായ നോവ ജന്‍സിമ എന്ന വിദ്യാര്‍ത്ഥിനിയാണ് അവര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്.
പല ദിവസങ്ങളിലായി തെരുവില്‍ തന്നെ ശല്യപ്പെടുത്തിയ പൂവാലന്‍മാരുടെ ചിത്രങ്ങളാണ് സെല്‍ഫിയെന്ന പേരില്‍ നോവ പകര്‍ത്തി പിന്നീട് പോസ്റ്റു ചെയ്തത്. ആദ്യം പൂവാലന്‍മാര്‍ക്കൊപ്പം സെല്‍ഫി; പിന്നെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് എട്ടിന്റെ പണി; 20കാരിയുടെ ‘ആന്റിറോമിയോ മിഷന്‍’ വൈറല്‍ സെപ്റ്റംബര്‍ ആദ്യവാരമാണ് 20കാരിയായ നോവ പൂവാലന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫിയെടുക്കല്‍ തുടങ്ങിയത്.
dearcatcallers എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് നോവ ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ അപമാനിക്കുന്ന പൂവാലന്‍മാര്‍ക്കിടെ ധീരമായി നില്‍ക്കുന്ന ജോവയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിട്ടുണ്ട്.
തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച സംഭവത്തില്‍ എഡിജിപി ബി സന്ധ്യക്കെതിരേ ആരോപണമുന്നയിച്ച് പിസി ജോര്‍ജ് എംഎല്‍എ. എഡിജിപി സന്ധ്യയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സംഭവമെന്നും ഇതില്‍ സന്ധ്യയ്ക്കുള്ള പങ്ക് അന്വേഷിക്കണമെന്നും പിസി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു.
കൊച്ചിയില്‍ നടി പീഡിപ്പിക്കപ്പെട്ട കേസില്‍ നടിക്കെതിരേ പിസി ജോര്‍ജ് വീണ്ടും പരാമര്‍ശം നടത്തി. നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഡ്രൈവര്‍ പള്‍സര്‍ സുനി നേരത്തെ ഗോവയിലെ ഷൂട്ടിംഗില്‍ ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു. പീഡിപ്പിക്കണമെങ്കില്‍ ഗോവ ട്രിപ്പില്‍ വെച്ച് തന്നെ പള്‍സറിന് പീഡിപ്പിക്കാമായിരുന്നുവെന്ന് പിസി ജോര്‍ജ് പറഞ്ഞു. ദിലീപിന് നാലുവര്‍ഷം മുന്‍പത്തെ സംഭവത്തിലുള്ള പ്രതികാരമാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന വാദം ഒരുവിധത്തിലും വിശ്വസനീയമല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
കേരളത്തിലില്‍ നിയമ -വക്കീല്‍ മാഫിയയാണ് നിലനില്‍ക്കുന്നതെന്നും പിസി ജോര്‍ജ് ആരോപിച്ചു. തൃശൂരില്‍ കൊല്ലപ്പെട്ട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജീവിന്റെ വധത്തില്‍ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനുവിന് പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചായിരുന്നു ജോര്‍ജിന്റെ പ്രതികരണം. വക്കീലന്മാരില്‍ ഭൂരിപക്ഷവും ഭൂമാഫിയയുടെ വക്താക്കളാണെന്ന് പിസി ജോര്‍ജ് ആരോപിച്ചു.റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരന്റ കൊലപാതകകേസ് അന്വേഷണം സിബിഐക്ക് വിടണമെന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.
ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ നഗ്‌നനാക്കി മര്‍ദ്ദിച്ചു. കോളേജിലെ ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിയായ അഭിജിത്തിനെയാണ് മൊബൈല്‍ ഫോണില്‍ ചെഗുവേരയുടെ ഫോട്ടോ കണ്ടതിന്റെ പേരില്‍ കോളേജ് ഗ്രൗണ്ടിലെത്തിച്ച് മര്‍ദ്ദിച്ചത്. എബിവിപിയുടെ ശക്തി കേന്ദ്രമാണ് വിടിഎം എന്‍എസ്എസ് കോളേജ്. എബിവിപിയുടെ മെമ്പര്‍ഷിപ്പ് എടുക്കാന്‍ തയ്യാറാകാതിരുന്നതിനാല്‍ അഭിജിത്തും കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതോടെ എബിവിപി പ്രവര്‍ത്തകര്‍ തന്നെ നോട്ടമിട്ടിരുന്നുവെന്ന് അഭിജിത്ത് പറയുന്നു.
ഫോണില്‍ ചെഗുവേരയയുടെ ഫോട്ടോ കണ്ട് എസ്എഫ്‌ഐ ഉണ്ടാക്കാന്‍ വേണ്ടി കോളേജിലേയ്ക്ക് വന്നതാണോയെന്ന് ചോദിച്ചാണ് മര്‍ദ്ദനം ആരംഭിച്ചത്. ഫോണിലെ മറ്റു ദൃശ്യങ്ങളും ബലം പ്രയോ?ഗിച്ച് പരിശോധിച്ചു. ആര്‍എസ്എസുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സജിന്‍ ഷാഹുലിന്റെ ഫോട്ടോ കണ്ടതിനെത്തുടര്‍ന്ന് മര്‍ദ്ദനം ശക്തമാക്കിയതെന്നും അഭിജിത്ത് പറഞ്ഞു. ഇനി മുതല്‍ ക്യാമ്പസിലും നാട്ടിലും എബിവിപി പ്രവര്‍ത്തകനാവണമെന്നാവശ്യപ്പെടാണ് പിന്നെ മര്‍ദ്ദിച്ചത്. ഷര്‍ട്ടും പാന്റും ഊരിപ്പിച്ചതിന് ശേഷം നഗ്‌നനാക്കിയാണ് ഗ്രൗണ്ടിലിട്ട് മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു. നാളെ മുതല്‍ എബിവിപിയുടെ പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ വീട്ടില്‍ കയറി മര്‍ദ്ദിക്കുമെന്നും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ എബിവിപിക്കാര്‍ മര്‍ദ്ദനത്തിനിടയില്‍ ഭീഷണിപ്പെടുത്തി.
വെള്ളിയാഴ്ച നടന്ന എബിവിപിയുടെ റാലിയില്‍ പങ്കെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. അതിന് താത്പര്യമില്ലാത്തതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാതെ കോളേജില്‍ നിന്ന് പോകുവാന്‍ ശ്രമിച്ചു. ഇതറിഞ്ഞ എബിവിപി പ്രവര്‍ത്തകര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുവന്ന് റാലിയുടെ മുന്‍ നിരയില്‍ നിര്‍ത്തി. എബിവിപിയുടെ കൊടി പിടിപ്പിച്ച് റാലിയില്‍ നടത്തിച്ചുവെന്നും അഭിജിത്ത് പറഞ്ഞു. ഇതിന് ശേഷം ബലമായി കൈയ്യില്‍ രാഖി കെട്ടാന്‍ ശ്രമിച്ചപ്പോള്‍ അതിനെ തടയാന്‍ ശ്രമിച്ചതിനും തല്ലിയെന്നും അഭിജിത്ത് പറയുന്നു. ദളിതന്മാര്‍ ഇനി ഈ ക്യാമ്പസില്‍ പഠിക്കണ്ടയെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത, എബിവിപിയുടെ കുത്തക ക്യാമ്പസാണ് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജ്.
മുസഫര്‍നഗര്‍: ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും മുന്നില്‍വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലാണ് മുപ്പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ മുന്നില്‍ വെച്ചാണ് യുവതി ക്രൂരതയ്ക്കിരയായത്.
കുഞ്ഞിനെ ഡോക്ടറെ കാണിച്ചു മടങ്ങിവരുമ്പോഴാണ് നാലംഗ സംഘം ആയുധങ്ങളുമായി ഇവരെ ആക്രമിച്ചത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ കാറിലെത്തിയ സംഘം നിര്‍ഗജ്‌നി ഗ്രാമത്തിന് സമീപത്ത് വെച്ച് തടയുകയായിരുന്നു. കുട്ടിയെ തട്ടിയെടുത്തശേഷം ഭര്‍ത്താവിനെ മര്‍ദിച്ച് അവശനാക്കി. യുവതിയെ അടുത്തുള്ള കരിമ്പിന്‍ പാടത്തേക്കു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു.
ഭര്‍ത്താവിനെ കെട്ടിയിട്ടശേഷമായിരുന്നു സംഘത്തിന്റെ അതിക്രമം.
കരഞ്ഞു ബഹളം വെച്ചാല്‍ കുഞ്ഞിനെ കൊല്ലുമെന്നും വിവരം പുറത്തുപറയരുതെന്നും അക്രമികള്‍ യുവതിയോടും ഭര്‍ത്താവിനോടും പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ഭര്‍ത്താവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തു. പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും യുവതിയെയും ഭര്‍ത്താവിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയതായും പൊലീസ് പറഞ്ഞു.
കൊച്ചി കൊച്ചിയില്‍ യൂബര്‍ ഡ്രൈവറെ ആക്രമിച്ച കേസിലെ യുവതി പുതിയ ആരോപണവുമായി രംഗത്ത്. സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ ഇരയായ ഷെഫീഖിനെതിരെ കേസെടുത്ത പോലീസിവെനതിരെ കോടതിയും രംഗത്തു വന്നിരുന്നു.
ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി സീരിയല്‍ നടി കൂടെയായ എയ്ഞ്ചല്‍ മേരി രംഗത്തെത്തിയിരിക്കുന്നത്. യൂബര്‍ പുതിയതായി തുടങ്ങിയ പൂളിങ്ങ് സംവിധാനത്തെപ്പറ്റി അറിവില്ലാതെയാണ് തങ്ങള്‍ കാബ് ബുക്ക് ചെയ്തത്. കാര്‍ വന്നപ്പോള്‍ അതിലൊരാളെ കണ്ടതോടെ ഡ്രൈവറോടെ ഇക്കാര്യം ചോദിച്ചു. കാബ് വേണം താനും, പൂളിങ്ങിനെക്കുറിച്ച് ഒരറിവുമില്ലേ എന്ന മട്ടിലായിരുന്നു ഡ്രൈവറുടെ പരിഹാസം കലര്‍ന്ന മറുപടി.
എന്നാല്‍ കാര്യം വ്യക്തമാകാതെ വീണ്ടും ഇതേക്കുറിച്ച് തങ്ങള്‍ ആവര്‍ത്തിച്ചു. നിങ്ങളുടെ മുന്‍പത്തെ ഓട്ടത്തിലെ യാത്രക്കാരാണോ ഇയാള്‍, ഉടനെ ഇറങ്ങുമോ എന്നതടക്കം തങ്ങള്‍ ഡ്രൈവറോട് ചോദിച്ചു. എന്നാല്‍ മറുപടി പറയാതെ ഡ്രൈവര്‍ ഇരിക്കുകയായിരുന്നു. പിന്‍ സീറ്റില്‍ ഇരുന്ന യാത്രക്കാരനോട് മുമ്പിലോട്ട് കയറി ഇരിക്കാന്‍ ആവശ്യപ്പെട്ടതോടെ ഡ്രൈവര്‍ അസഭ്യം കലര്‍ന്ന ഒരു മറുപടി പാസാക്കിയതോടെ തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു. ആരോപണങ്ങള്‍ വിശ്വസിച്ച് ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും യുവതി തുറന്നു പറയുന്നു.
ബെംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസിലെ അന്വേഷണം തീവ്രഹിന്ദു സംഘടനയായസനാതന്‍ സന്‍സ്ഥയിലേയ്ക്ക് കേന്ദ്രീകരിക്കുന്നു. എന്‍ഐഎ യും, ഇന്റര്‍പോളും തിരയുന്ന സനാതന്‍ സന്‍സ്ഥയുടെ മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപിക്കുകയാണ്.
സനാതന്‍ സന്‍സ്ഥ പ്രവര്‍ത്തകരായ പൂനെ സ്വദേശി സാരാംഗ് അമകാല്‍കര്‍ എന്ന സാരാംഗ് കുല്‍ക്കര്‍ണി, മഹാരാഷ്ട്ര സ്വദേശികളായ ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീണ്‍ ലിങ്കാര്‍ എന്നിവരെയാണ് പോലീസ് തിരയുന്നത്. കല്‍ബുര്‍ഗി, ധബോല്‍ക്കര്‍ വധക്കേസുകളിലും ഇവര്‍ക്കു പങ്കുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഗോവ മഡ്ഗാവ് സ്‌ഫോടനക്കേസില്‍ പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ഗൗരി ലങ്കേഷ് കൊല ചെയ്യപ്പെട്ട സ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായ പകര്‍പ്പിനായി യുഎസ് ലാബിലേയ്ക്ക് അയച്ചു. സെപ്റ്റംബര്‍ അഞ്ചിനു രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണ് ഗൗരിക്ക് വെടിയേറ്റത്. വീട്ടിലേക്കു കയറുന്ന വഴിയിലും, കാര്‍ പോച്ചിലെ സിസിടിവിയലില്‍ നിന്നും ഒട്ടേറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചാണ് കൊലയാളി എത്തിയിരിക്കുന്നത്.