Latest News

നോട്ട് നിരോധനത്തിന്റെ ഒന്നാം വര്‍ഷം ആം ആദ്മി പാര്‍ട്ടി ദേശീയ വ്യാപകമായി വഞ്ചനാദിനമായി പ്രതിഷേധിക്കുകയാണ്. നോട്ട് നിരോധനം മൂലം പൊതുജനം സഹിക്കേണ്ടി വന്ന ദുരിതങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതും പറഞ്ഞാല്‍ തീരാത്തതുമാണ്. 200ല്‍ പരം പച്ച മനുഷ്യരുടെ വിലപ്പെട്ട ജീവനാണ് നഷ്ടപ്പെട്ടത്. കോടിക്കണക്കായ സാധാരണക്കാര്‍ തൊഴില്‍രഹിതരായി. ദശലക്ഷക്കണക്കിനു ചെറുകിട വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടേണ്ടി വന്നു. പച്ചക്കറികളും പഴങ്ങളും മറ്റു കാര്‍ഷികോല്‍പന്നങ്ങളും ചെലവാകാതെ നശിച്ചുപോയി.

ദശലക്ഷകണക്കിന് കുടുംബങ്ങള്‍ മുഴുപ്പട്ടിണിയിലും അര്‍ദ്ധ പട്ടിണിയിലുമായി. ഈ നടപടി കൊണ്ട് കള്ളപ്പണവും കള്ളനോട്ടും ഇല്ലാതായില്ലെന്നു മാത്രമല്ല കള്ളനോട്ടും കള്ളപ്പണവും വ്യാപകമായി. ചില ബി ജെ പിക്കാര്‍ കള്ളനോട്ടടി കുടില്‍ വ്യവസായ’മാക്കി മാറ്റി. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ചില നേതാക്കള്‍ വരെ കള്ളനോട്ടടിച്ചതിനു പോലീസ് പിടിയിലായി. ഒരാണ്ട് തികയുമ്പോഴും അത് മൂലം ഉണ്ടായ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ഇതുവരെ അറുതിയായിട്ടില്ല. ഈ അടുത്ത കാലത്തൊന്നും തന്നെ അതുണ്ടാക്കിയ പ്രതിസന്ധികള്‍ തീരുമെന്നുള്ള കാര്യത്തില്‍ യാതൊരു അനുകൂല സൂചനയും കാണുന്നുമില്ല. .

ഇതിനെതിരെ ആം ആദ്മി പാര്‍ട്ടി ഏറണാകുളം ജില്ലയിലെ പ്രതിഷേധ പരിപാടി നവംബര്‍ 5ന് വൈറ്റില കവലയില്‍ പ്രതീകാത്മകമായി ശവപ്പെട്ടിയും തോളിലേറ്റി പ്രതിഷേധിക്കുന്നു. വൈറ്റിലയില്‍ നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ ഉത്ഘാടനം ചെയ്യുന്നു

പ്രവര്‍ത്തകസംഗമം നവംബര്‍ 5ന് ഉച്ചക്ക് ഒരു മണിക്ക് വൈറ്റില മീരാമന്ദിറില്‍ സംസ്ഥാന നിരീക്ഷകന്‍ ശ്രീ.ഗിരീഷ് ചൗധരി ഉത്ഘാടനം ചെയ്യുന്നു. എറണാകുളം പാര്‍ലമെന്റ് നിരീക്ഷകന്‍ ഷക്കീര്‍ അലി അടക്കം മറ്റു പ്രമുഖരും പങ്കെടുക്കുന്നു. കേരളത്തിലെ എല്ലാ പാര്‍ലിമെന്റ് മണ്ഡലങ്ങളിലും നവംബര്‍ 8ന് മുമ്പ് വഞ്ചനാദിനം എന്ന പ്രതിഷേധം നടത്തുന്നതാണ്

ലോകത്തെ ഞെട്ടിച്ച് വീണ്ടും അമേരിക്കയിലെ ഡാലസില്‍ പെണ്‍കുരുന്നുകളുടെ കൊലപാതകം. ഡാലസില്‍ നിന്നും 62 മൈല്‍ ദൂരെയുള്ള ഹെന്‍ഡേഴ്‌സണ്‍ കൗണ്ടിയില്‍ ഏഴും അഞ്ചും വയസുള്ള പെണ്‍കുട്ടികളെ അമ്മ വെടിവച്ചു കൊന്നു. പെയ്‌നല്‍ സ്പ്രിംഗില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

നാലാഴ്ചത്തെ ആസൂത്രണത്തിന് ശേഷമാണ് അമ്മ സാറ ഹെന്‍ഡേഴ്‌സന്‍ കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലീസ് തയ്യാറായില്ല.സാറയും ഭര്‍ത്താവ് ജേക്കബ് ഹെന്‍ഡേഴ്‌സനും താമസിക്കുന്ന വീട്ടില്‍ ബഹളം നടക്കുന്നതായി ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി. എന്നാല്‍, പ്രശ്‌നമൊന്നും ഇല്ലെന്ന് ജേക്കബും സാറയും പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് മടങ്ങിപ്പോയി.

മൂന്നു മണിക്കൂറുകള്‍ക്ക് ശേഷം ഇതേ വീട്ടില്‍ നിന്നും മറ്റൊരു ഫോണ്‍ സന്ദേശം പോലീസിന് ലഭിച്ചു. മാതാവ് രണ്ടു കുട്ടികളെ വെടിവച്ചു വീഴത്തി എന്നായിരുന്നു സന്ദേശം. നിമിഷങ്ങള്‍ക്കകം എത്തിച്ചേര്‍ന്ന പോലീസ് കണ്ടത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടികളെയാണ്. ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സാറയെ പൊലീസ് അറസ്റ്റു ചെയ്ത് കൗണ്ടി ജയിലിലടച്ചു.

ന്യൂസ് ഡെസ്ക്
ബ്രിസ്റ്റോള്‍ :  ആകാംഷയോടെ കാത്തിരുന്ന ആദ്യ സംരഭത്തിന് ബ്രിസ്റ്റോളിൽ തിരിതെളിഞ്ഞു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലാത്സവത്തിന് തുടക്കമായി. അഭിമാനത്തോടെ ഗ്രേറ്റ് ബ്രിട്ടൺ രൂപത. ഒരു രാജ്യം രൂപതയായി ഒരു വർഷം പിന്നിടുമ്പോൾ നടക്കുന്ന ബൈബിൾ കലോത്സവത്തിന് ഒരു പാട് പ്രത്യേകതകളുണ്ട്. എട്ടു റീജണിൽ നിന്നുമായി അതിരാവിലെ തന്നെ കോച്ചുകളിലും കാറുകളിലുമായി മത്സരാർത്ഥികളും കാണികളും എത്തിച്ചേർന്നിരുന്നു. രാവിലെ 9 മണിക്കു തന്നെ ഉദ്ഘാടന സമ്മേളനമാരംഭിച്ചു. നൂറ് കണക്കിന് സഭാ വിശ്വാസികളുടെയും വൈദീകരുടെയും നിറസാന്നിധ്യത്തിൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ആദ്യ ബൈബിൾ കലോത്സവത്തിന് രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിച്ചു.

ഒമ്പത് സ്റ്റേജുകളിലായിട്ടാണ് മത്സരം നടക്കുന്നത്. ഗ്രീൻവേ സെന്റർ വിശുദ്ധനാടായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണിപ്പോൾ… ആദം മുതൽ ആദിമ ക്രൈസ്തവ സമൂഹം വരെയുള്ള കാലഘട്ടം കഥാപാത്രങ്ങളായി മത്സരവേദിയിലെത്തിക്കൊണ്ടിരിക്കുന്നു. വിശുദ്ധനാടിന്റെ ആരവമാണ് എങ്ങും മുഴങ്ങിക്കേൾക്കുന്നത്.

 

ഉടനേ തന്നെ മത്സരങ്ങൾ ആരംഭിക്കും. വിവിധ സ്റ്റേജുകളിലേയ്ക്കുള്ള മത്സരത്തിന്റെ നിർദ്ദേശങ്ങൾ നല്കിക്കൊണ്ടിരിക്കുകയാണിപ്പോൾ. ബൈബിൾ കലാത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർണ്ണമായി എന്ന് കലാത്സവം ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാട്ട് മലയാളം യുകെ യോടു പറഞ്ഞു. ബൈബിൾ കലോത്സവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

വിമാനയാത്രയ്ക്കിടെ വിമാനക്കമ്പനി ജീവനക്കാർ പരുഷമായി സംസാരിച്ച് അപമാനിച്ചതായി ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി.സിന്ധുവിന്റെ പരാതി. ട്വിറ്ററിലാണ് താൻ നേരിട്ട ദുരനുഭവം താരം പങ്കുവച്ചത്. ഇൻഡിഗോ 6 ഇ 608 വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് വിമാനക്കമ്പനി ജീവനക്കാർ അപമാനിച്ചതായി താരം ട്വീറ്റ് ചെയ്തത്.

ഗ്രൗണ്ട് സ്റ്റാഫ് അജിതേഷ് എന്നയാളാണ് പരുഷമായി സംസാരിച്ചതായി താരം പരാതിപ്പെട്ടിരിക്കുന്നത്. വിമാനത്തിലെ എയർ ഹോസ്റ്റസ് അഷിമ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും അജിതേഷ് ഇത് അനുസരിക്കാൻ തയ്യാറായില്ലെന്നാണ് ട്വീറ്റിൽ പറയുന്നത്.

എന്താണ് സംഭവിച്ചതെന്ന് ട്വീറ്റിൽ വ്യക്തമല്ല. അതേസമയം, ഇത് സംബന്ധിച്ച് വിമാനക്കമ്പനി അധികൃതർ പി.വി.സിന്ധുവിനോട് ക്ഷമ ചോദിച്ചിട്ടുണ്ട്. താരത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

 

 

ഹിന്ദുത്വ തീവ്രവാദത്തിനെതിരെ സംസാരിച്ച നടന്‍ കമന്‍ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദുമഹാസഭ. ഈ വിശുദ്ധ ഭൂമിയില്‍ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറയുന്നവരാരും ഇവിടെ ജീവിക്കേണ്ടതില്ലെന്ന് ഹിന്ദുമഹാസഭാ വൈസ് പ്രസിഡണ്ട് അശോക് ശര്‍മ്മ പറഞ്ഞു.
‘ കമല്‍ഹാസനെയും അദ്ദേഹത്തെപ്പോലുള്ളവരെയും വെടിവെച്ചു കൊല്ലുകയോ തൂക്കിക്കൊല്ലുകയോ വേണം. അപ്പോള്‍ മാത്രമേ അവര്‍ പഠിക്കൂ.’
കമല്‍ഹാസന്റെ സിനിമകളെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭയുടെ മറ്റൊരു നേതാവും രംഗത്തെത്തി. അതേ സമയം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.

വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരിലാണ് മതവികാരം വൃണപ്പെടുത്തുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തത്.
വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരായ മറുപടികൂടിയായിരുന്നു കമലിന്റെ പ്രതികരണങ്ങള്‍.

സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും താരം പറഞ്ഞിരുന്നു.
പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണ ആഹ്വാനവുമായി ഹിന്ദു മഹാസഭയും രംഗത്തെത്തിയിരിക്കുന്നത്.

ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെ താരമായ ഗായിക അമൃത സുരേഷും നടന്‍ ബാലയും തമ്മിലുള്ള പ്രണയവും വിവാഹവും ഏവരെയും ഞെട്ടിച്ചിരുന്നു. അവര്‍ക്കുണ്ടായ സുന്ദരിക്കുട്ടിയും മലയാളികളുടെ മനസില്‍ ഇടംപിടിച്ചതിനു തൊട്ടു പിന്നാലെയാണ് ഇരുവരും വേര്‍പിരിയുന്നു എന്ന വാര്‍ത്ത എത്തിയത്.
ആദ്യം വിശ്വസിക്കാതിരുന്ന ആരാധകര്‍ അതു സത്യമാണെന്ന് അധികം വൈകാതെ അറിഞ്ഞു. നാലു വര്‍ഷം മാത്രം നീണ്ടു നിന്ന ഇരുവരുടെയും വിവാഹമോചന ഹര്‍ജി കോടതിയുടെ പരിഗണയിലാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം എന്തായിരുന്നുവെന്ന് ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. അവസാനം അമൃതയുടെ പിതാവ് സുരേഷ് മകളുടെ ജീവിതത്തിലുണ്ടായ യഥാര്‍ത്ഥ പ്രശ്‌നം തുറന്നു പറഞ്ഞിരിക്കുകയാണ്.
സ്വകാര്യ ചാനലിലെ ടോക്ക്‌ഷോയ്ക്കിടെയാണ് പിതാവ് ആ വെളിപ്പെടുത്തല്‍ നടത്തിയത്. അമൃതയുടെ വിവാഹം കുറച്ചു നേരത്തെ ആയിപ്പോയി. അമൃതയ്ക്ക് ഒരു പാകത കുറവുണ്ട് അത് അവരുടെ വിവാഹ ജീവിതത്തിലും സംഭവിച്ചു. നന്നായി വിശ്വസിക്കാന്‍ പറ്റുന്ന ആളെ തന്നെയാണ് മകള്‍ കണ്ടെത്തിയത്. എന്നാലും വിവാഹം നേരത്തെ ആയിപ്പോയതോടെ അതില്‍ പാകപ്പിഴകള്‍ വന്നു തുടങ്ങുകയായിരുന്നുവെന്ന് പിതാവ് പറയുന്നു. ഒരു കലാകാരി എന്ന നിലയില്‍ 26 വയസു വരെ കാത്തിരിക്കാമായിരുന്നുവെന്നും പിതാവ് പറഞ്ഞുവെച്ചു.
റിയാലിറ്റി ഷോയില്‍ മത്സാരാര്‍ത്ഥി ആയിരുന്ന അമൃത ഷോയില്‍ അതിഥി ആയി എത്തിയ ബാലയുമായി പ്രണയത്തിലാകുകയായിരുന്നു. 2010 ലാണ് അമൃതയും ബാലയും വിവാഹിതരായത്. വേര്‍പിരിഞ്ഞശേഷം മകളെ കാണാന്‍ അമൃതയും വീട്ടുകാരും അനുവദിക്കുന്നില്ലെന്ന് ബാല ആരോപണം ഉയര്‍ത്തിയിരുന്നു. അനിയത്തി അഭിരാമി സുരേഷിനൊപ്പം സ്‌റ്റേഷ് ഷോകളില്‍ സജീവമാണ് അമൃത. ബാല പുലിമുരുകനില്‍ ഉള്‍പ്പെടെ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ്- ഡല്‍ഹി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച. പാലമിലെ എയര്‍ ഫോഴ്‌സ് ഗ്രൗണ്ടില്‍ മത്സരത്തിനിടെ ഒരാള്‍ കാറോടിച്ചു കയറ്റുകയായിരുന്നു.

സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇശാന്ത് ശര്‍മ്മ അടക്കമുള്ള രാജ്യാന്തര താരങ്ങള്‍ കളത്തില്‍ നില്‍ക്കെ മൈതാനത്തേക്ക് ഡല്‍ഹി സ്വദേശിയായ യുവാവ് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു. ഇത് മത്സരത്തിലെ സുരക്ഷാ ക്രമീകരണങ്ങളിലെ വിള്ളല്‍ വ്യക്തമാക്കുകയാണ് ചെയ്യുന്നത്. സംഭവത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചു.

ഉത്തര്‍പ്രദേശ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് നടത്തുന്നതിനിടെ ബുദ്ധവിഹാര്‍ സ്വദേശിയായ ഗിരീഷ് ശര്‍മയെന്നയാള്‍ സില്‍വര്‍ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാര്‍ മൈതാനത്തേക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രധാന ഗേറ്റില്‍ കാറുകള്‍ കര്‍ശന പരിശോധനയ്ക്കു ശേഷമാണു പാര്‍ക്കിങ് സ്ഥലത്തേക്കു വിടാറ്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ഗിരീഷ് ശര്‍മ നേരെ സ്‌റ്റേഡിയം കോംപ്ലക്‌സിലേക്കാണ് കാറോടിച്ച് കയറ്റുകയായിരുന്നു.
മൈതാനത്തിന്റെ ഒരു ഭാഗത്തു നിന്ന് വേഗത്തില്‍ പാഞ്ഞുവരുന്ന കാര്‍ കണ്ട് കളിക്കാര്‍ അമ്പരന്നു. കാറിന്റെ മുന്നില്‍ നിന്ന് ഗംഭീര്‍ ഭാഗ്യത്തിനാണ് ഒഴിഞ്ഞു മാറിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാര്‍ വളഞ്ഞു ഗിരീഷിനെ പിടികൂടി. കളിക്കാരെ പരിചയപ്പെടാനും പെട്ടെന്ന് പ്രശസ്തനാകാനും വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്നതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷം വിവാഹത്തിനായി വീട്ടുകാരെ സമീപിച്ചപ്പോള്‍ അവരുടെ സ്വഭാവം മാറി. ഞങ്ങളാലോചിക്കുന്ന പയ്യനെ മതി കെട്ടാനെന്നായി വീട്ടുകാരും വാശി പിടിച്ചു. ഒരു മുട്ടൻ കോലാഹലങ്ങൾക്കു ശേഷം പ്രേമിച്ച പയ്യനെ തന്നെ കെട്ടി. തുടർന്ന് മധുവിധുവിന് പോയി വന്ന ശേഷം ഭര്‍ത്താവിന്റെ ആത്മാര്‍ത സുഹൃത്തുമൊത്ത് ഒളിച്ചോടി. കായംകുളം ചിങ്ങോലി സ്വദശേിയായ യുവാവിന്  മുട്ടൻ പണികിട്ടി നാണക്കേട് കാരണം വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായതു. ബാല്യകാലം മുതലുള്ള സുഹൃത്തായ അയല്‍വാസി തന്നോട് ഇപ്രകാരം ഒരു ചതി ചെയ്യുമെന്ന് കരുതിയില്ലെന്ന് യുവാവും സുഹൃത്തുക്കളും പറഞ്ഞു. സ്വകാര്യ കോളേജ് അദ്ധ്യാപിക കൂടിയായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഇപ്പോള്‍ ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. ഗള്‍ഫില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ചിങ്ങോലി സ്വദേശിയായ യുവാവ്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു ബന്ധുവിന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയപ്പോള്‍ പെണ്‍കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. പിന്നീട് ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയും ചെയ്തു. പെണ്‍കുട്ടി എംഎഡ് പാസ്സായ ശേഷം ഒരു സ്വകാര്യ ട്യൂഷന്‍ സെന്ററിലും പിന്നീട് ഒരു കോളേജിലും കരാര്‍ അടിസ്ഥാനത്തില്‍ പഠിപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് നഴ്‌സായി വിദേശത്ത് ജോലിക്ക് പോയത്. കഴിഞ്ഞ മാസം 20നായിരുന്നു ഇരുവരടേയും വിവാഹം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ആദ്യം വിവാഹത്തില്‍ ചെറിയ വിയോജിപ്പുണ്ടായിരുന്നുവെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിന് വീട്ടുകാര്‍ വഴങ്ങുകയായിരുന്നു. വലിയ ആര്‍ഭാടത്തോടെയാണ് ഇരുവരുടേയും വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം ഇരുവരും വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ യാത്രയും പോയിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷവും രാത്രികാലങ്ങളില്‍ സ്ഥിരമായി പെണ്‍കുട്ടിക്ക് ഫോണില്‍ മെസേജുകള്‍ സ്ഥിരമായി വരുന്നതും പെണ്‍കുട്ടി വിഷാദഭാവത്തിലിരിക്കുന്നതും യുവാവിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് പലപ്പോഴും ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ അവള്‍ പഠിപ്പിക്കുന്ന ട്യൂഷന്‍ സെന്ററില്‍ ആക്കിയ ശേഷം യുവാവ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് വീട്ടിലെത്തി കുളി കഴിഞ്ഞ് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടിയുടെ മെസ്സേജ് കണ്ടത്. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് താല്‍പര്യമില്ലെന്നും നിങ്ങളുടെ സുഹൃത്തായ അയല്‍വാസിക്കൊപ്പം പോകുന്നുവെന്നുമായിരുന്നു സന്ദേശം. യുവാവ് ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇരുവരും ഹരിപ്പാട് ഉള്‍പ്പടെ പോയി നേരിട്ട് അന്വേഷിക്കുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഇരുവരും പൊലീസില്‍ പരാതി നല്‍കി. വൈകുന്നേരംവരെ ഇരുവരേയും അന്വേഷിച്ചെങ്കിലും ഇപ്പോള്‍ മൂന്ന് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. യുവാവിന്റെ സുഹൃത്തില്‍ നിന്നും ഇത്തരമൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പം മുതല്‍ യുവാവിന്റെ സുഹൃത്തായിരുന്ന അയല്‍വാസി ഇരുവരുടേയും പ്രണയത്തിനും പിന്നീട് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും മുന്നില്‍ നിന്ന് നടത്തിയ ആളായിരുന്നു.    യുവാവ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സമയത്ത് നാട്ടിലേക്ക് പെണ്‍കുട്ടിക്ക് സമ്മാനങ്ങള്‍ കൊടുത്ത് വിട്ടത് അയല്‍വാസിയുടെ മേല്‍ വിലാസത്തിലേക്കാണ്. പിന്നീട് ഇയാളാണ് സമ്മാനങ്ങള്‍ പെണ്‍കുട്ടിക്ക് എത്തിച്ച് കൊടുത്തിരുന്നത്. കല്ല്യാണത്തിന് ഉള്‍പ്പടെ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നതും ഈ യുവാവ് തന്നെയായിരുന്നു. കല്യാണത്തിന് ആഭരണവും വസ്ത്രങ്ങളുമെടുക്കുന്നതിനും മറ്റുമെല്ലാം രണ്ട് വീട്ടുകാര്‍ക്കൊപ്പവും യുവാവ് ഉണ്ടായിരുന്നു. പിന്നീട് വിവാഹ സമ്മാനമായി വരനും വധുവിനും ഇയാള്‍ ഒരോ സ്വര്‍ണ്ണമോതിരവും സമ്മാനിച്ചിരുന്നു. മണിയറയൊരുക്കാനും മറ്റുമെല്ലാം മുന്നിട്ട് നിന്നതും വിവാഹം ആഘോഷമാക്കാനും മുന്നില്‍ നിന്നയാള്‍ തന്നെയാണ് ഇങ്ങനൊരു പിണിയും കൊടുത്തത്

മൂന്നാര്‍ വിരിപ്പാറയില്‍ വൃദ്ധയെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവുമായ ബിജുവെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍. സംഭവം നടക്കുമ്പോള്‍ ബിജു വീട്ടിലുണ്ടായിരുന്നതായി മിനി പോലീസിന് അറിയിച്ചു. കഴിഞ്ഞദിവസമാണ് വിരിപ്പാറയില്‍ മാങ്കുളം അച്ചാമ്മ (70)നെ വീടിനുള്ളില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത മരുമകള്‍ മിനിയെ ചോദ്യം ചെയ്തതിലാണ് പ്രതി ബിജുവാണെന്ന് പോലീസിന് വിവരം ലഭിച്ചത്.
രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. രാത്രി പകലെന്ന വ്യത്യാസമില്ലാതെ മിനിയെ സന്ദര്‍ശിക്കാന്‍ ബിജു വീട്ടിലെത്തുമായിരുന്നു. ബിജു മിനിയുടെ നിത്യസന്ദര്‍ശകനെന്നും പോലീസ് പറഞ്ഞു. 26-ന് മിനിയുടെ ഭര്‍തൃമാതാവ് അയല്‍വാസിയുടെ മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാന്‍ പോയിരുന്നു. മാതാവ് പോയസമയത്ത് മിനി ബീജുവിനോട് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ കുളിക്കാന്‍ കയറിയ സമയത്തെത്തിയ ബിജു വീട്ടിലെത്തി.
കുളികഴിഞ്ഞിറങ്ങിയ അച്ചാമ്മ മിനിയേയും ബീജുവിനെയും മുറിക്കുള്ളില്‍ കണ്ടെത്തിയതാണ് കൊലപ്പെടുത്താന്‍ ഇരുവരെയും പ്രേരിപ്പിച്ചത്. കേബിള്‍ വയര്‍ ഉപയോഗിച്ച് മിനിയുടെ സഹായത്തോടെ ബിജുവാണ് അച്ചാമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തില്‍ ബിജു ഒന്നാം പ്രതിയാണ്.

ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റിൽ യാത്ര ചെയ്ത മലയാളി യുവതികളെ ഉപദേശിക്കുന്ന ക്രിക്കറ്റ് ദൈവം സാക്ഷാല്‍ സച്ചിൻ തെണ്ടുൽക്കറുടെ വീഡിയോ ആണിത്. കേരളം സന്ദര്‍ശിക്കുന്ന സച്ചിന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് യുവതികളെ ഉപദേശിക്കുന്ന വിഡിയോ പുറത്തുവിട്ടത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടിയാണ് ടീം ഉടമയും മുൻ ക്രിക്കറ്റ് താരവുമായ സച്ചിൻ തെൻ‍‍ഡുൽക്കർ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പിന്തുണ തേടാനും ഐഎസ്എല്‍ നാലാം സീസണിന്‍റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനും കൂടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്.
വാഹനത്തില്‍ പോകുന്നതിനിടയില്‍ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കിനു പിന്നിലിരുന്നു സഞ്ചരിക്കുന്ന യുവതികളെ കണ്ട് സച്ചിന്‍ തന്‍റെ വാഹനം നിര്‍ത്തി ഹെല്‍മറ്റ് ധരിക്കാന്‍ പറയുകയായിരുന്നു. വാഹനം ഓടിക്കുന്നവർ മാത്രമല്ല പിന്നിലെ യാത്രക്കാരുടെ സുരക്ഷയ്ക്കായി ഹെൽമെറ്റ് ധരിക്കണമെന്നും സച്ചിന്‍ പറയുന്നു.
നേരത്തെ മുംബൈയിൽ ഇരുചക്ര വാഹനത്തിൽ തന്റെ വാഹനത്തെ പിന്തുടർന്ന് സെൽഫി എടുത്ത യുവാക്കളോട് ഹെല്‍മെറ്റ് ധരിക്കാൻ സച്ചിൻ പറഞ്ഞ വി‍ഡിയോ വൈറലായിരുന്നു. കൂടാതെ ഇനി ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കില്ലെന്ന് യുവാക്കളെക്കൊണ്ട് അന്ന് സത്യവും ചെയ്യിപ്പിച്ചിരുന്നു സച്ചിന്‍. വീഡിയോ കാണാം

RECENT POSTS
Copyright © . All rights reserved