ന്യുഡല്‍ഹി: ഹരിയാന ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പ്രഥ്യൂമാന്‍ (ഏഴ്) ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ ട്വിസ്റ്റ്. കേസില്‍ സ്‌കൂളിലെ ഒരു പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ സി.ബി.ഐ അറസ്റ്റു ചെയ്തു. സോനയിലെ വീട്ടില്‍ നിന്നാണ് ഇയാളെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥിയെ രാത്രി മുഴുവന്‍ സി.ബി.ഐ ചോദ്യം ചെയ്തു. തുടര്‍ന്ന് ഐപിസി 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നേരത്തെ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇന്നലെ രാത്രിയാണ് അറസ്റ്റ് വിവരം പോലീസ് അറിയിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിടില്ല. അതേസമയം, സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്ലായ്മയാണ് കൊലപാതകത്തിനു കാരണമെന്ന് പ്രഥ്യൂമാന്റെ പിതാവ് വരുണ്‍ താക്കൂര്‍ ആരോപിച്ചു. സ്‌കൂളിലെ കുട്ടികള്‍ ആരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പതിവുപോലെ സ്‌കുളിലെത്തിയ പ്രഥ്യുമാനെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പ്രഥ്യൂമാന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെയാണ് ഹരിയാന സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് തയ്യാറായത്.
ന്യൂഡല്‍ഹി: ഇന്‍ഡിഗോ ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഡല്‍ഹി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 15ന് നടന്ന സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയി എത്തിയചത്. രാജീവ് കത്യാല്‍ എന്ന യാത്രക്കാരനെ ഇന്‍ഡിഗോ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് വീഡിയോയില്‍. യാത്രക്കാര്‍ക്കുള്ള എയര്‍ലൈന്‍ ബസ് എത്താന്‍ വൈകിയത് ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു മര്‍ദ്ദനം.
ചെന്നൈയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയതായിരുന്നു രാജീവ് കത്യാല്‍. ബസ് വൈകിയത് ചോദ്യം ചെയ്ത തന്നെ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ബസില്‍ നിന്ന് വലിച്ച് താഴെയിടുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് കത്യാല്‍ വ്യക്തമാക്കി. വീഡിയോയും വാര്‍ത്തയും പ്രചരിച്ചതോടെ ക്ഷമാപണവുമായി ഇന്‍ഡിഗോ രംഗത്തെത്തി. ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് കത്യാലിനെ നേരിട്ട് വിളിച്ച് ക്ഷമാപണം നടത്തി.
സംഭവത്തില്‍ അന്വേഷണം നടത്തിയതായും ജീവനക്കാരനെതിരെ നടപടിയെടുത്തതായും ഘോഷ് പറഞ്ഞു. ഗ്രൗണ്ട് സ്റ്റാഫുമായുള്ള വാക്കേറ്റമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്. ബസില്‍ കയറാന്‍ തുടങ്ങുന്ന യാത്രക്കാരനെ വലിച്ച് താഴെയിടുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ബാഡ്മിന്റണ്‍ താരം പി.വി.സിന്ധുവും ഇന്‍ഡിഗോ ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
https://www.facebook.com/JantaKaReporterHN/videos/1942078806111784/
തിരുവവനന്തപുരം: അനന്തപുരിയില്‍ വിരുന്നെത്തിയ ടി20 മത്സരത്തില്‍ ഇന്ത്യയുടെ ചുണക്കുട്ടികളുടെ മുന്നില്‍ കിവികള്‍ക്ക് കാലിടറി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 68 റണ്‍സിന്റെ വിജയലക്ഷ്യം നേടാനിറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സേ നേടാനായുള്ളൂ. ഇതോടെ ആറ് വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ അവസാനത്തെ പന്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ വിക്കറ്റാണ് കിവികള്‍ക്ക് ആദ്യം നഷ്ടമായത്.
രണ്ടാമത്തെ ഓവറില്‍ ബുംറയുടെ പന്തില്‍ കോളിന്‍ മണ്‍റോയും പുറത്തായി.നാലാമത്തെ ഓവറില്‍ കുല്‍ദീപ് യാദവിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡെയുടെ ത്രോയില്‍ കെയിന്‍ വില്യംസ്ണ്‍ പുറത്തായി. തൊട്ടടുത്ത പന്തില്‍ ശിഖര്‍ ധവാന്റെ സൂപ്പര്‍ ക്യാച്ചില്‍ ഗ്ലെന്‍ ഫിലിപ്‌സും പുറത്തായി. ജസ്പ്രീത് ബൂംറ എറിഞ്ഞ ആറാമത്തെ ഓവറിലെ ആദ്യ പന്തില്‍ ഹെന്‍ട്രി നിക്കോളാസിനെ ശ്രേയസ് അയ്യര്‍ പിടിച്ചു പുറത്താക്കി. ന്യൂസിലാന്‍ഡിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് നേടി. 11 പന്തില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ആറുപന്തില്‍ ആറ് റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനെയും ഒമ്പത് പന്തില്‍ എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയെയും മൂന്നാം ഓവറില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ടിം സൗത്തിയാണ് അടുത്തടുത്ത പന്തുകളില്‍ ധവാന്റെയും രോഹിത്തിന്റെയും വിക്കറ്റെടുത്തത്. നാലാം ഓവറില്‍ ആറ് പന്തില്‍ 13 റണ്‍സെടുത്ത കൊഹ്‌ലിയെ ഇഷ് സോധി പുറത്താക്കി. ഇഷ് സോധി എറിഞ്ഞ അഞ്ചാം ഓവറില്‍ ആറ് റണ്‍സെടുത്ത ശ്രേയസ് അയ്യറും പുറത്തായി. അവസാന ഓവറില്‍ ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ പന്തില്‍ മനീഷ് പാണ്ഡെയെ ഗ്രാന്‍ഡ്‌ഹോം ബൗണ്ടറിയില്‍ നിന്നും അസാമാന്യ കാച്ചെടുത്ത് പുറത്താക്കി. 14 പന്തെടുത്ത ഹാര്‍ദിക് പാണ്ഡെയും റണ്‍സൊന്നുമെടുക്കാതെ ധോണിയും പുറത്താകാതെ നിന്നു. നേരത്തെ, ടോസ് നേടിയ ന്യൂസീലന്‍ഡ് ക്യാപ്ടന്‍ കെയ്ന്‍ വില്യംസന്‍ ബൗളിങ് തിരഞ്ഞെടുത്ത് ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
മഴമൂലം എട്ട് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഇരു ടീമുകളും വിജയത്തില്‍ കുറഞ്ഞൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തേത് നിര്‍ണായകമായിരുന്നു. ഏഴു മണിക്കു തുടങ്ങേണ്ട മല്‍സരം മഴമൂലം വൈകിയ സാഹചര്യത്തിലാണ് എട്ട് ഓവറാക്കി ചുരുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. മുന്‍ മത്സരങ്ങളില്‍ ഉണ്ടായിരുന്ന അക്‌സര്‍ പട്ടേലിനെയും മുഹമ്മദ് സിറാജിനെയും ഒഴിവാക്കിയ കൊഹ്‌ലി മനീഷ് പാണ്ഡെയെയും കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഒന്നാ പ്രതിയാകില്ലെന്ന് സൂചന. രണ്ട് ദിവസത്തിനകം കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കും. രണ്ടാം ഘട്ട കുറ്റപത്രത്തില്‍ അഴിച്ചുപണികള്‍ ഉണ്ടാകുമെന്നാണ് വിവരം. എഫ്‌ഐആറില്‍ 1-ാം പ്രതിയായ ദിലീപ് ഒന്നാം പ്രതിയാകുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പുതിയ വാര്‍ത്തകളനുസരിച്ച് ദിലീപ് ഏഴാം പ്രതിയാകുമെന്നാണ് വിവരം.
കൃത്യത്തില്‍ പങ്കെടുത്തതിനു തുല്യമാണ് അത് സംബന്ധിച്ച ഗൂഢാലോചനയെന്ന് വിശദീകരിച്ചാണ് പോലീസ് ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ തീരുമാനിച്ചചത്. ആഴ്ചകള്‍ക്കു മുമ്പ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നപ്പോഴാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ ഇത് വിചാരണ ഘട്ടത്തില്‍ തിരിച്ചടിയായേക്കുമോ എന്ന സംശയത്തിലാണ് പുനര്‍വിചിന്തനം.
പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിക്കൊണ്ട് ദിലീപിനെ രണ്ടാം പ്രതിയോ ഏഴാം പ്രതിയോ ആക്കുമെന്നാണ് സൂചന. ദിലീപും സുനിയും മാത്രമാണ് ഗൂഢാലോചനയില്‍ പങ്കെടുത്തത്. മറ്റു പ്രതികള്‍ക്ക് ഇതേക്കുറിച്ച് കാര്യമായി അറിയില്ലായിരുന്നുവെന്നും വിലയിരുത്തലുണ്ട്.
ചെന്നൈ: വിമാനയാത്രക്കിടയിൽ ഉണ്ടായിട്ടുള്ള പല തരത്തിലുള്ള പ്രശ്നങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. അതിൽ കൂടുതലും യാത്രക്കാരും വിമാന ജീവനക്കാരും തമ്മിൽ ഉള്ളതാണ്. കൂടുതലും മദ്യം കഴിച്ചതിനുശേഷമുള്ള പ്രകടനകളെക്കുറിച്ചാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ മറ്റൊരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു വനിതാ യാത്രക്കാരി അക്രമാസക്തയായതിനെ തുടര്‍ന്ന് ഖത്തര്‍ എയര്‍വേഴ്‌സിന്റെ ബാലി- ദോഹ വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു എന്നതാണ് പുതിയ റിപ്പോർട്ട്. ഞായറാഴ്ച്ച രാവിലെ ദോഹയില്‍ നിന്നും ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതെന്ന് ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനത്തില്‍ സഞ്ചരിച്ച ഇറാനിയന്‍ ദമ്പതികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്.
യാത്രയ്ക്കിടയില്‍ ഭര്‍ത്താവ് ഉറങ്ങിയപ്പോള്‍ ഭാര്യ അദ്ദേഹത്തിന്റെ വിരലുകള്‍ ഉപയോഗിച്ച് ഫോണിന്റെ ഫിംഗര്‍പ്രിന്റ് ലോക്ക് അണ്‍ലോക്ക് ചെയ്തു. തുടര്‍ന്ന് ഫോണ്‍ പരിശോധിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന് മറ്റൊരു ബന്ധമുള്ളതായി മനസ്സിലായി. യാത്രയ്ക്കിടെ അല്‍പം മദ്യപിച്ചിരുന്ന ഭാര്യയ്ക്ക് ഇതോടെ കലിയിളകി. ചതിക്കപ്പെട്ട രോക്ഷത്തില്‍ ഭര്‍ത്താവിനോട് പൊട്ടിത്തെറിച്ച ഇവര്‍ നിര്‍ത്താതെ ബഹളം വയ്ക്കാന്‍ ആരംഭിച്ചു. ശാന്തമാക്കാന്‍ ശ്രമിച്ച എയര്‍ഹോസ്റ്റസുമാരോടും സഹയാത്രികരോടും സ്ത്രീ മോശമായാണ് പെരുമാറിയത്. ഒരു രീതിയിലും ഇവരെ നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ പൈലറ്റ് വിമാനം ചെന്നൈയ്ക്ക് തിരിച്ചുവിട്ടു.
പിന്നീട് പ്രശ്‌നക്കാരിയായ ഭാര്യയേയും ഭര്‍ത്താവിനേയും ഇവരുടെ കുഞ്ഞിനേയും ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷമാണ് ഖത്തര്‍ എയര്‍വേഴ്‌സ് വിമാനം ബാലിയിലേക്കുള്ള യാത്ര തുടര്‍ന്നത്. സുരക്ഷാ പ്രശ്‌നമല്ലാതിരുന്നതിനാലും യുവതി അനുഭവിച്ച മാനസികമായ ആഘാതം തിരിച്ചറിഞ്ഞും വിമാനത്താവള അധികൃതര്‍ ഇറാനിയന്‍ കുടുംബത്തെ ലോഞ്ചില്‍ തുടരാന്‍ അനുവദിച്ചു. മദ്യപിച്ചിരുന്ന ഭാര്യ ഒന്നടങ്ങിയപ്പോള്‍ കോലാലംപൂരിലേക്കുള്ള വിമാനത്തില്‍ ദമ്പതികളേയും കുഞ്ഞിനേയും കയറ്റിവിട്ടെന്നും അവിടെ നിന്നും അവര്‍ ഖത്തറിലേക്ക് തന്നെ പോകുമെന്നും അധികൃതര്‍ അറിയിച്ചു.
ബിജോ തോമസ് അടവിച്ചിറ
കിഴക്കൻ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് കുട്ടനാട് വീണ്ടും വെള്ളത്തിനടിയിലായി. കിഴക്കുനിന്നും മണ്ണ് കൊണ്ടുവന്ന് പാടങ്ങളും ചെറിയ കുളങ്ങളും നികത്തിയപ്പോൾ പുറകെ മലവെള്ളം വന്നു പുഴ നിറയും എന്നും, വെള്ളം ഉൾകൊള്ളാൻ തോടുകൾ തികയാതെ വന്നാൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിൽ ആക്കും എന്നും ആരും ഏതു വരെ മനസിലാക്കിയില്ല. അതിന്റെ ഭലം അനുഭവിച്ചു തുടങ്ങി. ഇങ്ങനെ പോയാൽ ചെന്നൈ നഗരത്തെ വെള്ളത്തിനടിയിലാക്കിയ ഒരു അധികം താമസിക്കാതെ കുട്ടനാടിനെയും വേട്ടയാടാതിരിക്കില്ല
പല പാടശേഖരങ്ങളിലും വെള്ളം വറ്റിച്ചു പുഞ്ചക്കൃഷിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു, കിഴക്കൻ വെള്ള ശക്തമായ ഒഴുക്ക് വേലിയേറ്റവും മൂലം പൂരിഭാഗം പാടങ്ങളിൽ മട വീണു . എ. സി. റോഡിൽ പലഭാഗങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ റോഡിന്റെ അറ്റകുറ്റ പണികൾ നടക്കുന്ന സമയമായതിനാൽ മഴയും വെള്ളപ്പൊക്കവും പണിയെയും ബാധിച്ചു.
വേലിയേറ്റ സമയത്തു ഒഴുക്ക് നിലച്ചതിനാലും തണ്ണീർമുക്കം ബണ്ടു ഷട്ടർ അടച്ചതിനാലും കുട്ടനാട് അക്ഷരത്തിൽ വെള്ളത്തിനടിയിലാണ്. കുട്ടനാട് പാക്കേജിൽ വരുന്ന പണികളുടെ മെല്ലെ പോക്കും പല പാടങ്ങളിലും മടവീഴാൻ കാരണമായി.
മങ്കൊമ്പ് ശ്രീ ഭഗവതി ക്ഷേത്രം
അരാധനാലയങ്ങൾ ഉൾപ്പെടെ താഴ്ന്ന പ്രദേശങ്ങളിൽ ഉള്ള ചെറുകിട വ്യാപാരസ്ഥാപങ്ങൾ എല്ലാം വെള്ളത്തിനടിയിലാണ്. ജിഎസ്ടിക്ക് പുറമെ വന്ന വെള്ളപ്പൊക്കവും ചെറുകിട വ്യാപാരസ്ഥാപങ്ങളെ ദുരിതത്തിൽ ആക്കിയിരിക്കുകയാണ്
വീഡിയോ, ഫോട്ടോ കടപ്പാട് : ശ്യംകുമാർ കുട്ടനാട് കേബിൾ വിഷൻ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ നടി പ്രത്യുഷയുടെ അമ്മ. പ്രത്യുഷയുടെ മരണത്തെ സംബന്ധിച്ചാണ് വെളിപ്പെടുത്തല്‍. 15 വര്‍ഷം മുമ്പായിരുന്നു പ്രത്യുഷയുടെ മരണം. എന്നാല്‍ താരം ആത്മഹത്യ ചെയ്തതല്ലെന്നും കാമുകനായിരുന്ന സിദ്ധാര്‍ത്ഥ് റെഡ്ഡിയുടെ സഹായത്തോടെ സമൂഹത്തിലെ ചില ഉന്നതര്‍ അവളെ കൊലപ്പെടുത്തുകയാണെന്നാണ് അമ്മ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമ്മ സരോജിനി ദേവിയുടെ വെളിപ്പെടുത്തല്‍.
തന്റെ മകള്‍ ആത്മഹത്യ ചെയ്തതല്ലെന്നും അവളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും അമ്മ പറയുന്നു. സിനിമാ ജീവിതത്തില്‍ പ്രത്യുഷ വളരെ സംതൃപ്തയായിരുന്നു അതുകൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടു പോലും ഇല്ല എന്നാണ് സരോജിനി അമ്മ പറയുന്നത്. അവസാനം കാണുമ്പോഴും അവള്‍ പൂര്‍ണ ആരോഗ്യവതിയായിരുന്നു. അന്നവള്‍ തന്റെ പുതിയ കന്നട ചിത്രത്തിന്റെ ലോഞ്ചിന് വേണ്ടി ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നുവെന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.
വിവാഹത്തിന് സിദ്ധാര്‍ത്ഥിന്റെ വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ പ്രത്യുഷ കടുത്ത മാനസിക വിഷമത്തില്‍ ആയിരുന്നുവെന്നും ഇതേ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നുമായിരുന്നു മരണം സംഭവിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി സരോജിനി രംഗത്തെത്തിയതോടെ പ്രത്യുഷയുടെ മരണം വീണ്ടും വിവാദമായിരിക്കുകയാണ്.
‘അവളുടെ ശരീരം സംസ്‌കരിക്കുന്ന സമയത്തൊന്നും എനിക്ക് സംശയമുണ്ടായിരുന്നില്ല. പക്ഷേ പിന്നീടാണ് പലതും അറിയുന്നത്. മകളുടെ മരണത്തില്‍ പലരും ആവശ്യമില്ലാതെ ഇടപ്പെട്ടു. അവരാണ് കേസ് വഴിതിരിച്ചുവിട്ടത്. സിദ്ധാര്‍ത്ഥുമായുള്ള പ്രണയത്തെ താനൊരിക്കലും എതിര്‍ത്തിട്ടില്ല. എന്നാല്‍ സിനിമയില്‍ ശ്രദ്ധിച്ചതിന് ശേഷം മാത്രം വിവാഹ ജീവിതത്തിലേക്ക് കടന്നാല്‍ മതിയെന്ന് ഞാന്‍ ഉപദേശിച്ചിരുന്നു.’ സരോജിനി പറയുന്നു.
നേരത്ത, പ്രത്യുഷ കൂട്ടമാനഭംഗത്തിന് ഇരയായെന്നും കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊന്നതാണെന്നും പ്രത്യുഷയുടെ ശരീരം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍ ബി മുനിസ്വാമി വെളിപ്പെടുത്തിയിരുന്നു. കേസില്‍ ആദ്യമായി വെളിപ്പെടുത്തല്‍ അദ്ദേഹമാണ് നടത്തിയത്.
എന്നാല്‍ മുനിസ്വാമിയുടെ റിപ്പോര്‍ട്ടില്‍ അന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സി.ബി.ഐ സി.ഐ.ഡി അന്വേഷണം നടത്തുകയും മുനിസ്വാമിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളിക്കളയുകയും ചെയ്തിരുന്നു. നടി ആത്മഹത്യ ചെയ്തത് തന്നെയാണെന്ന നിഗമനത്തിലായിരുന്നു അവര്‍ എത്തിയത്. അതേസമയം, കാമുകന്‍ സിദ്ധര്‍ത്ഥിനെതിരെ പ്രേരണാകുറ്റം ചുമത്തുകയും അഞ്ച് വര്‍ഷം തടവും ആറായിരം രൂപ പിഴയും വിധിച്ചിരുന്നു.
വിവാഹമോചിതായായി എങ്കിലും ഇപ്പോഴും അമല പോള്‍ തെന്നിന്ത്യയിലെ ഗ്ലാമര്‍ താരമാണ്. ആഢംബര വാഹനത്തിനു നികിതി തട്ടിച്ച സംഭവത്തില്‍ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിനു മുമ്പു തന്നെ താരം തന്റെ അല്‍പ്പം വ്യത്യസ്തമായ സെല്‍ഫികള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്.
മെയ്ക്കപ്പ് ഇല്ലാതെ ഒരു ഉറക്കമുണര്‍ന്നതിനു ശേഷമുള്ള ലെയ്‌സി ഫീലിലാണ് അമല പോള്‍. എന്തായാലും അമലയുടെ പുതിയ സെല്‍ഫികള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കഴിഞ്ഞു.
വെഡ്ഡിങ് ഫോട്ടോഷൂട്ട് ലവ് സീൻ പിടുത്തം ലോകം മുഴുവൻ ഇന്നൊരു ട്രെൻഡാണ്. വളരെ വ്യത്യസ്തമായി ഫോട്ടോഷൂട്ട് നടത്താനാണ് വധൂവരന്മാർ ആഗ്രഹിക്കുന്നത്. അതിനാൽതന്നെ എന്തു വെല്ലുവിളിയും ഏറ്റെടുക്കാൻ അവർ തയാറാണ്. പക്ഷേ ഈ വെല്ലുവിളികൾ ചിലപ്പോഴൊക്കെ അവർക്കുതന്നെ പണി കൊടുക്കാറുമുണ്ട്.
ഇവിടെ ഒരു വധുവും വരനും തങ്ങളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത് ഒരു ബീച്ചാണ്. പാറക്കെട്ടിനു മുകളിൽനിന്ന് തിരമാലകളെ സാക്ഷിയാക്കി അവർ പരസ്പരം ചുംബിക്കാൻ ശ്രമിച്ചു. പക്ഷേ പെട്ടെന്നാണ് വലിയൊരു തിരമാല അലയടിച്ചുവന്നത്. അതിന്റെ ശക്തിയിൽ പിടിച്ചുനിൽക്കാനാവാതെ വധു പെട്ടെന്ന് താഴെ വീണു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇതിന്റെ വിഡിയോ കാണാം .
How to really sweep her off her feet. pic.twitter.com/odHuKUf4wt
— Shanghaiist.com (@shanghaiist) November 2, 2017
ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ താരങ്ങള്‍. ന്യൂസിലാന്റിനെതിരായ രണ്ടാം ട്വന്റി-20യിലെ തോല്‍വിയ്ക്ക് പിന്നാലെ ആരാധകരടക്കം താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. നാളുകളായി താരത്തിന്റെ വിരമിക്കലിനായി വാദിക്കുന്ന സോഷ്യല്‍ മീഡിയയിലെ ഹേറ്റേഴ്‌സാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്. എന്നാലിപ്പോഴിതാ ഇതിഹാസ താരങ്ങളടക്കം ധോണിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
ട്വന്റി-20യില്‍ ധോണിയ്ക്ക് പകരം വേറൊരാളെ കണ്ടെത്തണമെന്നും യുവതാരങ്ങള്‍ക്ക് ധോണി അവസരം നല്‍കണമെന്നുമാണ് ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണും മുന്‍ താരം അജിത് അഗാര്‍ക്കറും പറയുന്നത്.
‘ട്വന്റി-20യില്‍ ധോണിയുടെ സ്ഥാനം നാലാമതാണ്. മികച്ച ബാറ്റിങ് കാഴ്ച വയ്‌ക്കേണ്ട സ്ഥാനമാണിത്. എന്നാല്‍ വലിയ സ്‌കോര്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച ബാറ്റിങ് അത്യാവശ്യമായിരുന്നു. ആ സമയത്ത് ക്രീസില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ് 160 ആയിരുന്നപ്പോള്‍ ധോണിയുടേത് വെറും 80 മാത്രമായിരുന്നു. ഇത്രയും വലിയ ഒരു ലക്ഷ്യം പിന്തുടരുമ്പോള്‍ ഒരു ടീമിനും ഇത് അനുയോജ്യമല്ല. ധോണി യുവനിരയ്ക്കായി മാറി കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് എനിക്ക് തോന്നുന്നു.’ ലക്ഷ്മണ്‍ പറഞ്ഞു.
ലക്ഷ്മണിന് പിന്നാലെ സമാന അഭിപ്രായവുമായി അഗാര്‍ക്കറും രംഗത്തെത്തുകയായിരുന്നു. ഏകദിന മത്സരങ്ങള്‍ ധോണി അനുയോജ്യനായ താരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20യില്‍ ധോണിക്ക് പകരം മറ്റൊരാളെ ചിന്തിക്കേണ്ട സമയം ആയിരിക്കുന്നുവെന്ന് അഗാക്കറും അഭിപ്രായപ്പെട്ടു.