നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ കൂടുതല്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന് ഇന്ന് കോടതിയില്‍ ഹാജരാക്കും. മുദ്രവെച്ച കവറിലായിരിക്കും തെളിവുകള്‍ ഹാജരാക്കുക. കേസിലെ നിര്‍ണായക തെളിവായ മൊബൈലിനെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇത് കണ്ടേത്തണ്ടതിനാല്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന് ആവശ്യപ്പെടുമെന്നാണ് വിവരങ്ങള്‍.
ദിലീപ് കുറ്റക്കാരനല്ലെന്ന പ്രതിഭാഗത്തിന്റെ വാദത്തെ എതിര്‍ക്കാന്‍ പൊലീസ് നിയമോപദേശം തേടിയിരുന്നു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും രേഖകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന് ഇന്ന് ഹാജരാക്കുന്നത്. ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും തമ്മിലുളള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകളും ദൃശ്യങ്ങളും ഇതിനൊപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്. ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപ് 44 ദിവസമായി ജയിലിലാണ്. ഇന്നാണ് റിമാന്‍ഡ് കാലവധി അവസാനിക്കുന്നതും.
വാതിൽ അടയുന്നതിനെ മുമ്പ് ലിഫ്റ്റ് ഉയർന്നതിനെ തുടർന്നു പ്രസവശേഷം സ്ട്രെച്ചറിൽ കിടക്കുകയായിരുന്ന സ്പാനിഷ് യുവതി മരിച്ചു. തെക്കൻ സ്പെയിനിലെ സെവിലിലെ വെർജിൻ ഡി വാൽമെ ആശുപത്രിയിൽ റോസിയോ കോർട്സ് നൂനസ് (25) ആണ് ദാരുണമായി മരിച്ചത്. നവജാതശിശു അത്ഭുതകരമായി രക്ഷപ്പെട്ടു.
യുവതിയെ ആശുപത്രിയുടെ മുകളിലത്തെ നിലയിലെ വാർഡിലേക്കു സ്ട്രെച്ചറിൽ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ട്രെച്ചർ പൂർണമായും കയറ്റുന്നതിന് മുമ്പ് ലിഫ്റ്റ് മേലോട്ടു ഉയർന്നതോടെ ലോഹഭാഗങ്ങൾക്ക് ഇടയിൽപ്പെട്ടു യുവതി മരിക്കുകയായിരുന്നു.രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ എത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. തല പൂർണമായും തകർന്നതായി റിപ്പോർട്ടുണ്ട്.
റോസിയോയ്ക്ക് നാലും അഞ്ചും വയസുള്ള രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. അതേസമയം യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ആരോഗ്യമന്ത്രി മരിന അല്‍വാരെസ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ ഈ മാസം ആദ്യം ലിഫ്റ്റിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിച്ചിരുന്നതായി മന്ത്രി അറിയിച്ചു.
സെപ്റ്റംബർ ഒന്നു മുതൽ ലഗേജ് നിബന്ധനകളിൽ മാറ്റംവരുത്തിയതായി ഒമാൻ വിമാനത്താവള മാനേജ്മെൻറ് കമ്പനി (ഒ.എ.എം.സി) അറിയിച്ചു. മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽ ഇതു ബാധകമാകും.
ഇതു പ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുെകാണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ലഗേജുകൾ അനുവദിക്കില്ല. വൃത്താകൃതിയിലുള്ളതും ക്രമരഹിതമായ രൂപത്തിലുള്ളതുമായ ലഗേജുകൾ നിരോധനത്തിെൻറ പരിധിയിൽ വരും. മസ്കത്ത്, സലാല, സൊഹാർ വിമാനത്താവളങ്ങളിൽനിന്നുള്ള എല്ലാ വിമാന സർവിസുകൾക്കും കാബിൻ ക്ലാസ് വ്യത്യാസങ്ങളില്ലാതെ പുതിയ നിബന്ധന ബാധകമായിരിക്കും.
വ്യോമയാന വ്യവസായത്തിലെ ആഗോള പ്രവർത്തനരീതിക്ക് അനുസൃതമായി ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുക ലക്ഷ്യമിട്ടാണ് നിബന്ധനകളിൽ മാറ്റം വരുത്തിയതെന്ന് ഒമാൻ എയർപോർട്ട് മാനേജ്മെൻറ് കമ്പനി അറിയിച്ചു. യാത്രക്കാർക്ക് എളുപ്പത്തിൽ ലഗേജുകൾ ലഭിക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ സംവിധാനം. മൊത്തം സംവിധാനങ്ങളുടെ സുഗമമായ പ്രവർത്തനം ഇതുവഴി ഉറപ്പാക്കാൻ കഴിയും.
വിമാനത്താവള ഉദ്യോഗസ്ഥരെ സംബന്ധിച്ച് സുഗമമായ ചെക്ക് ഇൻ നടപടിക്രമങ്ങൾക്കും ബാഗേജുകളുടെ സുരക്ഷയും ഭദ്രതയും ഉറപ്പാക്കാനും കൂടുതൽ സുരക്ഷപരിശോധന ആവശ്യമുള്ള ലഗേജുകൾ എളുപ്പം ലഭിക്കാനും സഹായകരമാകും. വിമാനത്താവളങ്ങളുടെ ഉയർന്ന പ്രവർത്തന നിലവാരവും ഇതുവഴി ഉറപ്പാക്കാൻ കഴിയും. പരന്ന രീതിയിൽ അല്ലാത്ത ബാഗുകൾ അനുയോജ്യമായ സ്യൂട്ട്കേസുകളോ ട്രാവൽ ബാഗുകളോ ഉപയോഗിച്ച് റീപാക്ക് ചെയ്യണം. ബേബി സ്ട്രോളറുകൾ, ബൈ സൈക്കിളുകൾ, വീൽ ചെയറുകൾ, ഗോൾഫ് ബാഗ് എന്നിവ കൊണ്ടുപോകുന്നതിന് നിരോധനമില്ലെന്നും അത് അനുവദനീയമാണെന്നും വിമാനത്താവള കമ്പനി വക്താവ് അറിയിച്ചു.
നൃത്തത്തിലൂടെയാണ് ഷംന കാസിം ചലച്ചിത്ര രംഗത്തെത്തിയത് . താരം മലയാള സിനിമയിലാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിലും തെലുങ്കിലുമാണ് ഇപ്പോൾ സജ്ജീവമായിരിക്കുന്നത് . പുതിയ ചിത്രത്തിന് വേണ്ടി ഷംന കാസിം തല മൊട്ടയടിച്ചു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് . എന്നാൽ അതില്‍ തനിക്കൊട്ടും മനസാക്ഷിക്കുത്തില്ല എന്നാണ് നടി പറയുന്നത്.
കൊടി വീരന് എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഷംന കാസിമിന്റെ സാഹസിക പ്രവൃത്തി. കൊടിവീരന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു എന്ന് ഷംന കാസി പറയുന്നു.ചത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഷംന തല മൊട്ടയടിച്ചത്. സംവിധായകനിലും തിരക്കഥയിലും തനിക്ക് വിശ്വാസമുണ്ട് എന്നാണ് ഷംന പറയുന്നത്.
മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, ശശികുമാറിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ ഉള്ള സന്തോഷവും നടി മറച്ചുവച്ചില്ല. അതുകൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായിരുന്നുവത്രെ.കഥാപാത്രത്തെ കുറിച്ച് കൂടുതലൊന്നും എനിക്ക് പറയാന്‍ സാധിക്കില്ല. തല ഷേവ് ചെയ്ത ചില രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്നത് സസ്പെന്‍സാണ്. എന്നും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് സംതൃപ്തിയാണെന്ന് നടി പറയുന്നു.
തല മൊട്ടയടിയ്ക്കണം എന്ന് പറയുമ്പോള്‍ എല്ലാവരും രണ്ടാമതൊന്ന് ആലോചിയ്ക്കും. പക്ഷെ ഞാന്‍ ആലോചിച്ചത്, ഈ അടുത്ത കാലത്ത് എനിക്ക് ഡാന്‍സ് പ്രോഗ്രാമോ മറ്റോ ഉണ്ടോ എന്ന് മാത്രമാണ്- ഷംന പറഞ്ഞു.വളരെ അധികം പ്രതീക്ഷയോടെയാണ് ഷംന കാസിം കൊടി വീരന് എന്ന ചിത്രം ചെയ്യുന്നത്. മിഷ്കിന് സംവിധാനം ചെയ്ത ശരവക്കത്തി എന്ന ചിത്രം ഷംന പൂര്‍ത്തിയാക്കി. ഏറെ അഭിനയ പ്രാധാന്യമുള്ള ചിത്രമാണ് ശരവക്കത്തി. സുവര്‍ണ സുന്ദരി എന്ന തെലുങ്ക് ചിത്രമാണ് ഷംനയുടെ മറ്റൊരു പുതിയ ചിത്രം
പ്രമുഖ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന ജനപ്രിയ സീരിയലിലെ അഭിനയത്രിയായ വര്‍ഷയും തിരക്കഥകൃത്തായ സുരേഷ് ബാബുവും വിവാഹിതരാകുന്നു. ഉപ്പും മുളകും എന്ന സിരീയലില്‍ ബാലു(ബിജു)വിന്റെ ബന്ധുവായ രമ എന്ന കഥാപാത്രത്തെയാണ് വര്‍ഷ അവതരിപ്പിക്കുന്നത്.
ഇതേ സീരിയലിന്റെ തിരക്കഥാകൃത്തും ബാലുവിന്റെ ആത്മാര്‍ത്ഥ സുഹൃത്തുമായ ഭാസി എന്ന സുരേഷ് ബാബുവാണ് വര്‍ഷയുടെ വരന്. ഡാര്‍വിന്റെ പരിണാമം അടക്കം നിരവധി അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള വര്‍ഷ. മിനിസ്ക്രീന്‍ രംഗത്തെ സ്ഥിരം സാന്നിധ്യമാണ്. ഇരുവരുടെയും വിവാഹം ആഗസ്റ്റ് 31ന് കൊല്ലത്ത് വെച്ചാണ് നടക്കുന്നത്.
സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തി മടങ്ങിയതിന്റെ ഓളം ഇപ്പോഴും അവസാനിച്ചിട്ടില്ല. ട്രോള്‍ ഗ്രൂപ്പുകളില്‍ ഇപ്പോഴും സണ്ണി ലിയോണ്‍ ട്രോളുകള്‍ക്ക് പഞ്ഞവും ഇല്ല. സണ്ണി ലിയോണിനെ പോലുളള വന്‍കിട താരങ്ങളെ കേരളത്തിലെത്തിയ്ക്കാന്‍ സത്യത്തില്‍ അത്രയ്ക്ക് ബുദ്ധിമുട്ടൊന്നും ഇല്ല. കുറച്ച് പണം ചെലവഴിക്കാന്‍ മാത്രം തയ്യാറായാല്‍ മതി.
കൊച്ചിയില്‍ മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനെത്തിയ സണ്ണിലിയോണ്‍ സൃഷ്ടിച്ച ട്രാഫിക്ക് ബ്ലോക്ക് കൊച്ചിയെ മാത്രമല്ല സ്തംഭിപ്പിച്ചത്. ആളുകളെ കുത്തൊഴുക്ക് കണ്ട് സണ്ണിലിയോണും കേരളക്കരയും മൊത്തമായി സ്തംഭിച്ചു.
ആ വരവിന് സണ്ണിലിയോണ്‍ വാങ്ങിയ പ്രതിഫലം അറിയണോ? 14ലക്ഷം!!. ഒപ്പം മുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ബിസിനസ് ക്ലാസ് വിമാനടിക്കറ്റുകളും സണ്ണിയ്ക്ക് വേണ്ടി ഉദ്ഘാടനം സംഘടിപ്പിച്ചവര്‍ നല്കി. രണ്ടു ദിവസത്തിനിടെ സണ്ണി തന്നെ മൂന്ന് ട്വീറ്റുകളാണ് കൊച്ചി സന്ദർശനത്തെപ്പറ്റി ചെയ്തത്.
പിന്നെ എല്ലാത്തിനും ഉപരി ആവശ്യപ്പെടുന്ന ദിവസം സണ്ണി ലിയോണ്‍ ഫ്രീ ആയിരിക്കുകയും വേണം.ഇങ്ങനെ ഒരു ഉദ്ഘാടനത്തിന് വിളിക്കാന്‍ സണ്ണി ലിയോണിനെ നേരിട്ട് പരിചയം ഉണ്ടാകേണ്ട ഒരു കാര്യവും ഇല്ല. അതിനാണ് സെലിബ്രിറ്റി മാനേജ്മെന്റ് കമ്പനികള്‍. അവരുമായി ബന്ധപ്പെട്ടാല്‍ ഏത് താരത്തേയും കേരളത്തിന്റെ മണ്ണില്‍ ഇറക്കാം.കേരളത്തിലെ തന്നെ പല സൂപ്പര്‍ സ്റ്റാറുകളും ഇത്തരം ഉദ്ഘാടന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്.
ബിഹാറില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ പാലം തകര്‍ന്ന് മൂന്ന് പേര് ഒലിച്ചുപോയി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈളലാകുകയാണ്.
പട്നയില്‍ നിന്നും മുന്നൂറോളം കിലോമീറ്റര്‍ അകലെ അറാരിയയിലാണ് സംഭവമുണ്ടായത്. പാലത്തിന് മുകളിലൂടെ ഓടിവന്നുകൊണ്ടിരിക്കെ രക്ഷപ്പെടുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പാണ് പുരുഷനും സ്ത്രീയും പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബം പാലം തകര്‍ന്ന്, അവശിഷ്ടങ്ങള്‍ക്കൊപ്പം ഒലിച്ചുപോയത്.
പ്രദേശത്ത് ദിവസങ്ങളായി തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും അറാരിയ ജില്ലയില്‍ മാത്രം 30 പേരാണ് ഇതുവരെ മരിച്ചത്. ദുരന്ത നിവാരണ സേനയും ആര്‍മിയുടെ സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിന് നടത്തിക്കൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് 17 ജില്ലകളിലായി ഒരുകോടി എട്ട് ലക്ഷം ജനങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. പട്ന, ഗയ, ഭഗല്‍പുര്‍, പൂര്‍ണിയ ജില്ലകളില്‍ ഞായറാഴ്ചയും ഇടിയോട് കൂടിയ മഴ പെയ്യുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസുമായി ജീവിച്ച ആരവ് അപ്പുക്കുട്ടനും, പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായി ജീവിച്ച സുകന്യ കൃഷ്ണനും ഇനി മനസു പറയുന്നതു പോലെ ഒന്നിച്ചു ജീവിക്കും. മലയാളികളായ ഇരുവരും കണ്ടുമുട്ടുന്നത്, മൂന്നു വര്‍ഷം മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് എത്തിയപ്പോഴാണ്. മിഡ് ഡേ ആണ് ഈ മലയാളി ട്രാന്‍സ്ജെന്‍ഡറുകളുടെ ജീവിത കഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിന്ദുവായി ജനിച്ചു ജീവിച്ച ആരവ് അപ്പുക്കുട്ടന് പിന്നീട് താന്‍ സ്ത്രീ ശരീരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഒരു പുരുഷ മനസിന് ഉടമയാണെന്നു കണ്ടെത്തുകായാരിയുന്നു. ഒടുവില്‍ മുംബൈയിലെ ആശുപത്രിയില്‍ ലിംഗമാറ്റ ശസത്രക്രിയയ്ക്കായി എത്തി. അവിടെവച്ചാണ് സുകന്യയെ കാണുന്നത്. അന്ന് സുകന്യയല്ല, ചന്ദു. ഡോക്ടറെ കാണാനുള്ള കാത്തിരിപ്പിനിടയില്‍ സുകന്യ ആരോടോ ഫോണില്‍ മലയാളം സംസാരിക്കുന്നത് കേട്ടാണ് ആരവ് ശ്രദ്ധിക്കുന്നത്. പരിചയപ്പെട്ടു.
പിന്നീട് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി. ഫോണ്‍വിളികളും ചാറ്റിംഗും തുടങ്ങി. പരസ്പരം പ്രണയിക്കാന്‍ തുടങ്ങിയെന്ന് അപ്പോളൊന്നും മനസിലായിട്ടില്ലെന്ന് ആരവ് പറയുന്നു. ഒടുവില്‍ ഇരുവരും തിരിച്ചറിഞ്ഞു തങ്ങള്‍ പ്രണയത്തിലാണെന്ന്. ഇപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ തനിക്കൊരു കുഞ്ഞിന് ജന്മം നല്‍കാനാവില്ലെന്ന് മനസിലായതിനാല്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചെന്ന് ആരവ്.
ആരവിന്റെ മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു. സുകന്യയുടെ അച്ഛന് മരിച്ചെങ്കിലും അമ്മയുണ്ട്. അമ്മ വേറെ വിവാഹം കഴിച്ചു. ചെറുപ്പം മുതലേ തനിക്കറിയാമായിരുന്നു താനൊരു ആണായി ജനിക്കേണ്ടതായിരുന്നെന്ന് ആരവ് പറയുന്നു. ’13ാമത്തെ വയസില്‍ ഞാന്‍ തിരിച്ചറിഞ്ഞു ഞാനൊരു സ്ത്രീയാണെന്ന്. പിന്നീട് മുംബൈയിലേക്ക് പോയി. പിന്നീട് ദുബൈയിലേക്ക് പോകുകയും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടി പണം കണ്ടെത്തുകയും ചെയ്തു. ‘ഒരുവര്‍ഷം കൊണ്ട് ഞാന്‍ ആകെ മാറി. സ്ത്രീയില്‍ നിന്നും പുരുഷനിലേക്ക്. ഇപ്പോള്‍ മീശയും താടിയുമൊക്കെ വളര്‍ന്നു തുടങ്ങി.’
സുകന്യയ്ക്കും ചെറുപ്പം മുതലേ അറിയാമായിരുന്നു താനൊരു സ്ത്രീയായി ജനിക്കേണ്ടവളായിരുന്നുവെന്ന്. എന്നാല്‍ വീട്ടുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ സുകന്യയെ ആണ്‍കുട്ടികളുടെ വസ്ത്രം ധരിക്കാനും അവര്‍ക്കൊപ്പം കളിക്കാനുമൊക്കെ നിര്‍ബന്ധിച്ചു. 12 വയസുമുതല്‍ 18 വയസുവരെ കടന്നു പോയ അവസ്ഥകളെ കുറിച്ച് ഓര്‍ക്കാന്‍ പോലും സുകന്യയ്ക്ക് ഇഷ്ടമില്ല. ഹോര്‍മോണ്‍ ചികിത്സയ്ക്കായി വീട്ടുകാര്‍ സുകന്യയെ ആശുപത്രിയിലൊക്കെ കൊണ്ടുപോയി. പിന്നെ പരിഹാസവും കുറ്റപ്പെടുത്തലും വേറെ. 18 വയസായതോടെ ബെംഗളൂരുവിലേക്ക് താമസം മാറുകയും ചെയ്തു ഒരു സ്ഥാപനത്തില്‍ വെബ് ഡിസൈനര്‍ ആയി ജോലി ചെയ്യുകയും ചെയ്തു. അവിടെനിന്ന് സമ്പാദിച്ച പണം ഉപയോഗിച്ച് സുകന്യ ലിംഗമാറ്റ ശസ്ത്രിക്രിയയ്ക്ക് വിധേയയായി. കൂടെ ജോലി ചെയ്യുന്നവര്‍ സുകന്യ എന്താണോ അങ്ങിനെ അംഗീകരിക്കാന്‍ തയ്യാറായി. എന്നാല്‍ പലയിടത്തും മറ്റു ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആധാര്‍ കാര്‍ഡിലെ മുഖം തന്റെ മുഖവുമായി ചേരുന്നില്ലെന്നു പറഞ്ഞു പല പ്രശ്നങ്ങളുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് താന്‍ പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുകയാണെന്ന് സുകന്യ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ‘ഫോട്ടോഷോപ്പ്’ വികസനമാണെന്ന ആരോപണം പണ്ടേ ഉള്ളതാണ്. ഇപ്പോഴിതാ അതിലേക്ക് മറ്റൊരു തെളിവു കൂടി. റഷ്യന്‍ തെരുവിന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി മോദി സര്‍ക്കാറിന്റെ വികസന നേട്ടമെന്ന അവകാശവാദവുമായാണ് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്. കേന്ദ്ര ഊര്‍ജ മന്ത്രി പിയൂഷ് ഗോയലാണ് റഷ്യന്‍ തെരുവുകളില്‍ സ്ട്രീറ്റ് ലൈറ്റ് കത്തുന്ന ചിത്രങ്ങള്‍ ഇന്ത്യയിലേത് എന്ന തരത്തില്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചത്. ‘ജനതാ കാ റിപ്പോർട്ടർ’ ആണ് വാർത്ത നൽകുന്നത്.
രാജ്യത്തെ 50,000 കിലോമീറ്റര്‍ റോഡിലെ തെരുവുവിളക്കുകള്‍ പരിഷ്‍കരിച്ചതായുള്ള അവകാശവാദത്തിലായിരുന്നു ചിത്രത്തിന്റെ രൂപത്തില്‍ അബദ്ധം കയറിക്കൂടിയത്. മോദി സര്‍ക്കാരിന്റെ കീഴില്‍ 30 ലക്ഷം എല്‍ഇഡി തെരുവുവിളക്കുകള്‍ സ്ഥാപിച്ചു എന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. എന്നാല്‍ ഇതിന് വേണ്ടി മന്ത്രി ഉപയോഗിച്ച ചിത്രം റഷ്യന്‍ തെരുവിന്റേതായിരുന്നു. ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നില്ലെങ്കിലും ട്വിറ്ററിലെ ചില കണ്ണുകള്‍ മന്ത്രിക്ക് സംഭവിച്ച അബദ്ധം മിന്നല്‍ വേഗത്തില്‍ ചൂണ്ടിക്കാട്ടി.
‘ഉടായിപ്പ്’ കയ്യോടെ പിടിച്ചതോടെ ട്രോളുകളും പറക്കാന്‍ തുടങ്ങി. അബദ്ധം മനസിലാക്കിയ മന്ത്രി ഉടന്‍ തന്നെ ചിത്രം പിന്‍വലിച്ചു. തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദിയും അറിയിച്ചു. ഇതിന് മുമ്പ് കാനഡയിലെ ചിത്രം ഉപയോഗിച്ച് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മോദി സര്‍ക്കാരിന്റെ വികസന പാരമ്പര്യം കൊട്ടിഘോഷിച്ചിരുന്നു.
His tweet read, “Govt. has illuminated 50,000 KM of Indian roads by retrofitting 30 lakh conventional street lights with LED lights. (sic)”
Govt. has illuminated 50,000 KM of Indian roads by retrofitting 30 lakh conventional street lights with LED lights.https://t.co/rKFAEVFklb pic.twitter.com/BwAxcKejJy
— Piyush Goyal (@PiyushGoyal) August 20, 2017
നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സ്ത്രീ സമത്വം പറയാനോ, ചന്തപ്പണിക്കോ പോകില്ലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് വനിതാ കമ്മിഷന് ജോര്‍ജിനെതിരെ നടപടിക്ക് ഒരുങ്ങവെയാണ് വീണ്ടും പൂഞ്ഞാര്‍ എംഎല്‍എയുടെ പരാമര്‍ശം.
സ്ത്രീ പുരുഷന്റെ ചങ്കാണ്. പുരുഷന്റെ ഹൃദയത്തിലാണ് സ്ത്രീയ്ക്ക് സ്ഥാനം. അല്ലാതെ തലയിലല്ലെന്നും ജോര്‍ജ് പറഞ്ഞു. ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പി.സി.ജോര്‍ജിന്റെ പരാമര്‍ശം.
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നിലപാടെടുക്കുന്നവരേയും പി.സി.ജോര്‍ജ് വിമര്‍ശിച്ചു. മനുഷ്യന് വേണോ എന്ന് ചോദിച്ചാല്‍ കുരങ്ങ് മതി എന്ന് പറയുന്നവരാണ് അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്നതെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കണം. അതിരപ്പിള്ളിയുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിണറായി പറഞ്ഞ് മനസിലാക്കണമെന്നും ജോര്‍ജ് പറഞ്ഞു.