മലയാളം പാട്ട് പാടി സോഷ്യൽ മീഡിയയിൽ താരമായി മാറിയ ധോണിയുടെ മകൾ സിവയെ മലയാളം പാട്ട് പഠിപ്പിച്ചത് മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തെന്നു റിപ്പോർട്ട്. ഇടക്കാലത്ത് ശത്രുക്കളായിരുന്ന ശ്രീയും ധോണിയും വീണ്ടും ഒന്നിച്ചെന്ന സൂചന നൽകുന്നതാണ് ഇപ്പോൾ പുറത്തു വന്ന വാർത്തകൾ. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് നീക്കാൻ ധോണി ഇടപെടുമെന്ന സൂചനകളും ക്രിക്കറ്റ് ലോകത്ത് ശക്തമായിട്ടുണ്ട്.
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന മലയാളം പാട്ടാണ് ധോണിയുടെ മകൾ സിവ പാടി ഹിറ്റാക്കി മാറ്റിയിരിക്കുന്നത്. വീട്ടിലിരുന്നു പാടുന്ന സിവയുടെ പാട്ട് ധോണി തന്നെയാണ് സ്വന്തം മൊബൈലിൽ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെ സംഭവം മലയാളികൾ ഏറ്റെടുത്തു. ക്രിക്കറ്റ് ലോകത്തും ഇത് വലിയ ചർച്ചയായി മാറി.
ഇന്ത്യൻ ടീമിൽ കയറുന്ന സമയത്ത് ധോണിയുടെ പ്രിയ സന്തത സഹചരായിരുന്നു ശ്രീശാന്ത്. ഗാംഗുലി കൈപിടിച്ച് ഉയർത്തിക്കൊണ്ടു വന്ന ശ്രീശാന്തിനെ നിർണ്ണായക മത്സരങ്ങളിൽ ധോണി ആയുധമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഐ.പിഎല്ലിൽ എത്തിയതോടെയാണ് ഇരുവരും തമ്മിൽ അകന്നത്. ശ്രീശാന്ത് – ഹർബജൻ തല്ല് വിവാദത്തോടെ രണ്ടു പേരും രണ്ടു തട്ടിലായി മാറുകയും ചെയ്തു.
പൊലീസുകാരനെ എയ്ഡ്‌സ് രോഗിയായ ക്രിമിനല്‍ കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ടു. വിഴിഞ്ഞത്ത് ഡ്യൂട്ടിയിലിരിക്കവെ കൈയ്ക്ക് പരിക്കേറ്റ പൊലീസുകാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവമുണ്ടായത്. വിഴിഞ്ഞം ഫിഷ് ലാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനാണ് കടിയേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ വെട്ടുകേസില്‍ കഴിഞ്ഞയാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഇതിന്റെ വിരോധത്തിലാണ് പ്രകോപനമൊന്നും കൂടാതെ ഡ്യൂട്ടി സ്ഥലത്തെത്തി പൊലീസുകാരനെ ആക്രമിച്ചത്. അപ്രതീക്ഷിതമായി പൊലീസുകാരനെ തള്ളി നിലത്തിട്ട ഇയാള്‍ കൈയ്യേറ്റം ചെയ്തശേഷം കൈയ്യില്‍ കടിയ്ക്കുകയായിരുന്നു. പൊലീസുകാരന്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന്‍ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. വിഴിഞ്ഞം ഫിഷ് ലാന്റിലും പരിസരത്തും സ്ഥിരം ശല്യക്കാരനായ ഇയാള്‍ക്കെതിരെ നിരവധികേസുകളുണ്ട്. കാപ്പാ നിയമപ്രകാരം മുമ്പ് കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുള്ള ഇയാള്‍ പ്രദേശവാസികളായ പലരെയും മുമ്പ് അക്രമിച്ചിട്ടുണ്ട്. ഇയാള്‍ എയ്ഡ്‌സ് രോഗിയാണെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടതായി പൊലീസ് പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പൊലീസുകാരനെ രക്ത പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രോഗ പ്രതിരോധ മരുന്നുകളും പരിചരണവും നല്‍കിവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായി വിഴിഞ്ഞം സി.ഐ അറിയിച്ചു.
ദിലീപിന്റെ നിരപാരിധിത്വം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. 85 ദിവസത്തിനു ശേഷമാണ് ജാമ്യം കിട്ടിയതെന്നതില്‍ വിഷമം ഉണ്ട്. ഇറങ്ങിയ അന്നു മുതല്‍ ദിലീപ് എന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. ഞാന്‍ സംസാരിച്ചില്ല. എന്റെ മകന്‍ വന്നിട്ട് പറഞ്ഞു നിര്‍ബന്ധമായും ദിലീപ് പപ്പയോട് സംസാരിക്കണമെന്ന് പറയുന്നു. ഞാന്‍ പറഞ്ഞു, എനിക്ക് കാണുകയും വേണ്ട മിണ്ടുകയും വേണ്ട. ജാമ്യം കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചു, അത് കിട്ടി. പിസി പറഞ്ഞു.
അന്നു രാത്രി രണ്ടു മണിയായപ്പോള്‍ നാദിര്‍ഷ വിളിച്ചു. എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് നാദിര്‍ഷ. കാരണം ജോസഫും ഞാനും പാര്‍ട്ടിയില്‍ ഉള്ള സമയത്ത് നാദിര്‍ഷ ജോസഫിന്റെ സുഹൃത്തായിരുന്നു. നല്ലൊരു കലാകാരനാണ്. ദിലീപിന് ഉറങ്ങാന്‍ സാധിക്കുന്നില്ല. സാറിനോട് സംസാരിച്ചിട്ടേ ഉറങ്ങൂ എന്നു പറയുന്നു. എങ്കില്‍ കൊടുക്കാന്‍ പറഞ്ഞു. ഭയങ്കര സന്തോഷമുണ്ടെന്ന് ദിലീപ് പറഞ്ഞു. സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു. ഞാന്‍ പറഞ്ഞു സന്തോഷവും വേണ്ട ദുഖവും വേണ്ട. ഇതെല്ലാം ദൈവഹിതമാണെന്ന് മനസ്സിലാക്കുക. വിധിയെ തടുക്കാന്‍ കഴിയില്ല. നമ്മള്‍ ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും നമ്മുടെ ജന്മത്തില്‍ ചിലതൊക്കെ എഴുതി വെച്ചിട്ടുണ്ട് അതാണ് നടക്കുന്നത്. കലാരംഗത്തേയ്ക്ക് ശക്തിയോടെ തിരിച്ചു വരിക നിരാശനാകാതിരിക്കുക എന്നു പറഞ്ഞു. തീര്‍ച്ചയായും കലാരംഗത്ത് നൂറു ശതമാനവും ശരിചെയ്തു പോകുമെന്ന് ദിലീപ് പറഞ്ഞുവെന്നും അഭിമുഖത്തില്‍ പിസി പറഞ്ഞു.
ദിലീപ് നിരപരാധിയാണെന്ന് ബോധ്യമായി. അദ്ദേഹത്തെ ജനങ്ങളുടെ മുന്നില്‍ ഇറക്കി വിടണമെന്ന് വാശിയുണ്ടായിരുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി ജാമ്യം മാറ്റി മാറ്റി വെച്ചിരുന്നു. ഒരു ദിവസം കൂടി മാറ്റി വെച്ചിരുന്നെങ്കില്‍ ഞാന്‍ സുപ്രീം കോടതിയില്‍ പോകുമായിരുന്നു. ആരോടും പറയാത്ത കാര്യമാണ് ഇവിടെ പറയുന്നത്. ഞാന്‍ സുപ്രീംകോടതിയിലെ വക്കീലിനെ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. ദിലീപിനോട് പോലും ഇത് പറഞ്ഞിട്ടില്ലെന്നും പിസി ജോര്‍ജ് പറയുന്നു.
ദിലീപുമായി യാതൊരു ബന്ധവുമില്ലെന്ന് എന്റെ രണ്ടു മക്കളെ പിടിച്ച് സത്യം ഇടുന്നു. പക്ഷേ ഞാന്‍ കേരളത്തിലെ പൊതു പ്രവര്‍ത്തകനാണ്. ആത്മാര്‍ത്ഥമായി പൊതുജനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ്. ശരിക്കു വേണ്ടി എവിടം വരെ പോകാനും തയ്യാറാണ്.
ദിലീപിന്റെ ആദ്യത്തെ ഭാര്യ മഞ്ജു വാര്യര്‍ നല്ലൊരു നടിയാണ്. പക്ഷേ അവരുടെ മനസ്സ് കഠിനമാണ്. അവര്‍ ചെന്നുപെട്ടിരിക്കുന്നത് അപകടകരമായ ചതിക്കുഴിയിലാണ്. ദിലീപിന്റെയും മഞ്ജുവിന്റെയും ജീവിതം നല്ല രീതിയില്‍ തന്നെയായിരുന്നു. മകള്‍ എന്തുകൊണ്ട് ദിലീപിനൊപ്പം നില്‍ക്കുന്നു? എന്തുകൊണ്ട് ആ കുട്ടി മഞ്ജുവിനൊപ്പം പോകുന്നില്ല? അതും ഒരു പെണ്‍കുട്ടി. ഇപ്പോള്‍ മഞ്ജു വൈരാഗ്യം തീര്‍ക്കുകയാണെന്നും പിസി പറഞ്ഞു.
ഇന്ത്യ തകരുന്നു എന്നും നോട്ട് നിരോധനം വൻ ദുരന്തമായി പോയെന്നും ഉന്നത് ബി.ജെ.പി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിൻഹ. മോദിയ അട്ടാക്ക് ചെയ്ത്..ജയ്റ്റ്ലിയേ വിമർശിച്ച് പാർട്ടിക്ക് തലവേദനയായ യശ്വന്തിന്റെ പ്രസ്താവനയിൽ ബി.ജെ.പ്യിൽ കലാപം രൂക്ഷമായി. പുറത്തുവന്നത് ഒളിച്ചുവയ്ക്കപ്പെട്ട കാര്യങ്ങൾ ആയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുന്നു എന്ന് യശ്വന്ത് വൻ മുന്നറിയിപ്പ് നല്കി.സ്വന്തം പാർട്ടിക്കാരൻ തന്നെ ‘കുത്തുവാക്കുകളിൽ നിന്നു ഉരുകുകുകയാണ് ബി.ജെ.പി.
കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു യശ്വന്ത് സിൻഹയുടെ പ്രതികരണം. ബിജെപി എന്നും അഭിമാനത്തോടെ മാത്രം എടുത്തുപറഞ്ഞിരുന്ന നോട്ട് അസാധുവാക്കല്‍ സാമ്പത്തിക ദുരന്തമാണെന്നു തെളിഞ്ഞതായി ദേശീയ മാധ്യമത്തിലെഴുതിയ ലേഖനത്തിൽ സിൻഹ കുറിച്ചു. ജിഎസ്ടി നടപ്പാക്കിയതിലെ താളപ്പിഴകൾ കാര്യങ്ങൾ വഷളാക്കിയതായും, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പു സാമ്പത്തിക രംഗത്തെ തളര്‍ച്ച മാറ്റിയെടുക്കാന്‍ കഴിയില്ലെന്നും സിന്‍ഹ കുറിച്ചു. വീമ്പിളക്കലുകള്‍ പ്രസംഗവേദികള്‍ക്കു മാത്രം യോജിച്ചതാണെന്നു പറഞ്ഞ് ‘കൊട്ടാനും’ സിൻഹ മറന്നില്ല.ദാരിദ്ര്യം അടുത്തുനിന്നു കണ്ടിട്ടുണ്ടെന്ന പ്രധാനമന്ത്രി മോദിയുടെ വാക്കുകളുടെ പശ്ചാത്തലത്തിൽ, അതേ അനുഭവം എല്ലാവർക്കും നൽകാനാണു ജയ്റ്റ്ലി ശ്രമിക്കുന്നതെന്നും സിൻഹ വിമർശിച്ചു.
കൊല്ലം വെളിയത്ത് 100 കോടിയോളം വിലവരുന്ന 60 ഹെക്റ്റര്‍ ഭൂമി, നന്ദാവനം എസ്റ്റേറ്റ് എന്ന കമ്പനിക്ക് സ്വന്തമാക്കാന്‍ സഹായിച്ചത് റവന്യു ഉദ്യോഗസ്ഥര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ചേര്‍ന്നാണെന്ന് ആംആദ്മി പാര്‍ട്ടി. രാഷ്ട്രീയ തലത്തില്‍ സഹായം ഇല്ലാതെ ഇത്രയും വലിയൊരു അഴിമതി നടത്താന്‍ കഴിയില്ല. വിജിലന്‍സ് അന്വേഷണത്തില്‍ പെട്ടത് 7 റവന്യൂ ഉദ്യോഗസ്ഥര്‍ മാത്രമാണെങ്കിലും, ഇതില്‍ രാഷ്ട്രീയക്കാരുടെ പങ്കു കണ്ടെത്തേണ്ടതുണ്ട്.
മലകളും കുന്നുകളും ഉള്ള ഭൂമിയില്‍ നിന്നു ഇപ്പോള്‍ തന്നെ കോടിക്കണക്കിനു രൂപയുടെ പാറ ഖനനം ചെയ്തിട്ടുണ്ട്. ഇത്രയും ആസൂത്രിതമായി നടത്തിയ ഈ അഴിമതിയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതാക്കളെയും കണ്ടെത്താന്‍ അന്വേഷണം ഊര്ജിതപ്പെടുത്തണം എന്നു ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ട്ടി സമരത്തിന് ഒരുങ്ങുന്നു.
വാഷിംഗ്ടണ്‍: പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് എച്ച് 1 ബി, എല്‍ 1 വിസകളുടെ ചട്ടങ്ങള്‍ അമേരിക്ക കൂടുതല്‍ കര്‍ശനമാക്കി. വിസക്കായി അപേക്ഷിക്കുന്നയാളുടെ അര്‍ഹത തെളിയിക്കേണ്ടത് സ്‌പോണ്‍സറാകുന്ന കമ്പനിയുടെ ഉത്തരവാദിത്തമാക്കിയാണ് മാറ്റിയിരിക്കുന്നത്. 13 വര്‍ഷമായി തുടരുന്ന വിസാ നിയമങ്ങളിലാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് മാറ്റം വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ഐടി ജീവനക്കാരാണ് ഇത്തരം വിസകള്‍ കൂടുതലായി ഉപയോഗിക്കുന്നത്.
പുതിയ ചട്ടമനുസരിച്ച് വിസ കാലാവധി നീട്ടുന്നതിനും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. അപേക്ഷകര്‍ വിസക്ക് അര്‍ഹരാണെന്ന് സ്‌പോണ്‍സര്‍ തന്നെ തെളിയിക്കേണ്ടി വരും. നിലവില്‍ വിസയുള്ളവര്‍ക്കും ബാധകമായ ചട്ടമാണ് ഇത്. ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതിലുള്ള ആശങ്ക അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണെ അറിയിച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
അമേരിക്കയിലേക്ക് പോകുന്ന ബ്രിട്ടീഷ് യാത്രക്കാര്‍ക്കും ഇനി മുതല്‍ കൂടുതല്‍ നിയനന്ത്രണങ്ങള്‍ നേരിടേണ്ടി വരും. ഡിപ്പാര്‍ച്ചറിനു മുമ്പായി യാത്രക്കാര്‍ തങ്ങളുടെ യാത്രയുടെ കാരണം എയര്‍ലൈന്‍ ജീവനക്കാരോടോ സുരക്ഷാ ജീവനക്കാരോടോ വെളിപ്പെടുത്തേണ്ടി വരും. കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ ഒരു ഫോമില്‍ പൂരിപ്പിച്ചു നല്‍കുകയും വേണം. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഓഫ് ചെയ്യാനും യാത്രക്കാര്‍ നിര്‍ബന്ധിതരാകും.
കൊല്ലത്ത് അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്ന് പത്താംക്ലാസുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രമുഖ മാധ്യമം പുറത്തുവിട്ടു. ദൃശ്യങ്ങളില്‍ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് വ്യക്തമാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം. ഉച്ചഭക്ഷണത്തിന് ശേഷം കുട്ടികള്‍ പത്ത് എയുടെ മുന്നില്‍ കൂടി നില്‍ക്കുന്നു. സിന്ധുടീച്ചര്‍ വരുന്നത് കണ്ട് കുട്ടികള്‍ ക്ലാസിനകത്തേക്ക് കയറി. ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി സിന്ധു ടീച്ചര്‍ പുറത്തേക്ക്..
സഹോദരിയെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തിയതിനെത്തുടര്‍ന്ന് ഇടയ്ക്കിടെ ഗൗരി ആ ക്ലാസിലേക്ക് പോകുമായിരുന്നു..ഇത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക താക്കീത് ചെയ്ത ശേഷം പ്രിൻസിപ്പളിനടുത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണിത്.പിന്നീട് 25 മിനിട്ട്കള്‍ക്ക് ശേഷം താൻ പഠിക്കുന്ന ഹൈസ്കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം.
എല്‍പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്‍റെ ദൃശ്യങ്ങള്‍. ഒടുവില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വീഴുന്നതും കാണാം. പെട്ടെന്ന് തന്നെ സ്കൂളിലെ ജീവനക്കാര്‍ കുട്ടിയെയും എടുത്ത് ആശുപത്രിയിലേക്ക് പോകുന്നതും കാണാം.
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്
മലയാളി ദമ്പതികളുടെ വളർത്തുമകൾ ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ശക്തമായ മുന്നോട്ടുപോവുകയാണെന്ന് ടെക്സസിലെ റിച്ചാർഡ്സണ്‍ പൊലീസ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു. കുട്ടിയുടെ തിരോധാനവും മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വളർത്തമ്മ സഹകരിക്കുന്നില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ കെവിൻ പെർലിച്ച് പ്രതികരിച്ചു.
ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ. വളർത്തച്ഛൻ വെസ്‌ലി മാത്യുവിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ഡിഎൻഎ സാംപിളുകൾ ലഭിച്ചിരുന്നു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്നു കണ്ടെടുത്ത മൂന്നു വയസ്സു തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം ഷെറിന്റേതു തന്നെയെന്നാണു പൊലീസിന്റെ നിഗമനം. എന്നാൽ, ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഷെറിനെ ദത്തുനൽകിയ ബിഹാറിലെ സ്ഥാപനം ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ ദത്തുനൽകിയതിന്റെ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നളന്ദയിലെ ഈ സ്ഥാപനം ഒരുമാസം മുൻപ് അടച്ചുവെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറയുന്നത്. കുട്ടികളെ ദത്തുനൽകുന്ന വിവരങ്ങളൊന്നും അധികൃതർ കൃത്യമായി നൽകാറില്ലെന്നാണ് പറയുന്നത്. രണ്ടു വർഷം മുൻപാണ് മലയാളി ദമ്പതികൾ കുഞ്ഞിനെ ഇവിടെ നിന്നും ദത്തെടുത്തത്.
ഈ മാസം ഏഴിനു വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. ഞായറാഴ്ചയാണു പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോഴാണു ഷെറിൻ മരിച്ചതെന്നാണു വെസ്‌ലി മൊഴി നൽകിയിരിക്കുന്നത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി നൽകി.
വിഷാദത്തിനും ആത്മഹത്യാ പ്രവണതയ്ക്കും എതിരെയുള്ള ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ ഒറ്റയ്ക്ക് പര്യടനം നടത്തിയതിലൂടെ ശ്രദ്ധേയയായ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30 ഓടെ ഹൈദരാബാദിനു സമീപമായിരുന്നു അപകടം. സനയുടെ ഭര്‍ത്താവ് അബ്ദുല്‍ നദീമായിരുന്നു കാര്‍ ഓടിച്ചിരുന്നത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നദീമിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹം ചികിത്സയിലാണ്. ടോലിചോവ്കിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിലെ മീഡിയനില്‍ തട്ടിയാണ് കാര്‍ അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ ബുള്ളറ്റില്‍ പര്യടനം നടത്തിയതാണ് സനയെന്ന ഹൈദരാബാദ് സ്വദേശിനിയെ ശ്രദ്ധേയയാക്കിയത്. ‘ആത്മഹത്യകളും വിഷാദരോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള ഒരു വനിതയുടെ ബോധവത്കരണ യാത്ര’ എന്നെഴുതിയ ബോര്‍ഡ് ഘടിപ്പിച്ച ബുള്ളറ്റിലായിരുന്നു സനയുടെ യാത്രകള്‍.
ആത്മഹത്യക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കളമശ്ശേരി എസ്‌സിഎംഎസ് കാമ്പസിലും സന എത്തിയിരുന്നു. ജീവിതത്തില്‍ ഒരു ഘട്ടത്തിലും നിങ്ങള്‍ കണ്‍ഫ്യൂഷന് അടിമയാകരുത്. അത് ആത്മവിശ്വാസത്തെയും മനക്കരുത്തിനെയും ദുര്‍ബലമാക്കും. എന്തിനും ഏതിനും ശാശ്വതമായ പരിഹാരവും പരിസമാപ്തിയും നമ്മളില്‍ തന്നെയുണ്ട്. സംവദിക്കാനെത്തിയ കുട്ടികളോട് അന്ന് സന പറഞ്ഞു. നിറഞ്ഞകയ്യടികളോടെയായിരുന്നു അന്ന് സനയുടെ വാക്കുകള്‍ കുട്ടികള്‍ സ്വീകരിച്ചത്.
സ്വകാര്യ ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ യാത്ര ചെയ്ത ബസിനിടയിൽ അകപ്പെട്ടു വീട്ടമ്മ മരിച്ചു. മാമ്മൂട് മനില കൊച്ചുതറയിൽ റോസമ്മ (67) ആണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. പെരുമ്പനച്ചി പുളിയംകുന്നു കവലയിലാണ് സംഭവം നടന്നത്. ബസ് ഇറങ്ങി റോഡിനോട് ചേർന്ന് നടന്ന റോസമ്മയെ ബസ് തട്ടി മറിഞ്ഞ അടുത്ത് പാർക്ക് ചെയ്തിരുന്ന വാനിൽ തട്ടി ബസിന് അടിയിലേക്ക് വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. ബസിനടിയിൽ അകപ്പെട്ട വീട്ടമ്മയെ പുറത്തെടുത്തു ഉടൻ അടുത്തുള്ള സ്വകാര്യ അശുപത്രിയിലും തുടർന്ന് തോലകത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം ചെത്തിപ്പുഴ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പരേതനായ ദേവസ്യാ ചാക്കോയുടെ ഭാര്യയാണ് റോസമ്മ, മക്കൾ ആദർശ്, അനുപ. സംസ്‍കാരം പിന്നീട്