Latest News

പോണ്ടിച്ചേരി: തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമലോ പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ വിലാസത്തിലാണെന്ന് കണ്ടെത്തി. മാതൃഭൂമിയാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍. നികുതി ഇനത്തില്‍ ഖജനാവിലേക്ക് എത്തേണ്ടിയിരുന്ന ലക്ഷങ്ങള്‍ വെട്ടിച്ചാണ് തെന്നിന്ത്യന്‍ താരം അമലാ പോളിന്റെ ബെന്‍സ് യാത്ര.

തിലാസപ്പെട്ടിലെ സെന്റ് തേരേസാസ് സ്ട്രീറ്റിലെ വിലാസത്തിലാണ് കാര്‍ രജിസ്‌ട്രേഷന്‍. എന്നാല്‍ ഈ വിലാസത്തിലുള്ള വീട് ഒരു എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടേതാണ്. ഇവര്‍ക്ക് അമലാ പോളിനെയോ കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയ കാര്യമോ അറിയുക പോലുമില്ല. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സ്ഥിരം താമസക്കാരനായിരിക്കണമെന്ന ചട്ടം നിലവിലുള്ളതിനാലാണ് ഇത്തരത്തില്‍ വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയതെന്നാണ് സൂചന. ഓഗസ്ത് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമലാ പോള്‍ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന എസ് ക്ലാസ് ബെന്‍സ് കാര്‍ വാങ്ങിയത്. ഓഗസ്ത് ഒമ്പതിന് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ സംസ്ഥാന ഖജനാവിലേക്ക് നികുതി ഇനത്തില്‍ 20 ലക്ഷം രൂപ അമലാ പോള്‍ നല്‍കേണ്ടിയിരുന്നു. എന്നാല്‍ പോണ്ടിച്ചേരിയിലെ നികുതി ആനുകൂല്യം മുതലാക്കി ഒന്നേകാല്‍ ലക്ഷം രൂപ മാത്രം നികുതി നല്‍കിയാണ് കാര്‍ രജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നത്. പോണ്ടിച്ചേരിയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും കാര്‍ ഓടുന്നത് കൊച്ചി ഇടപ്പള്ളിയിലാണ്. ഒരു കാര്യം വ്യക്തം.. നാട്ടുകാരെ പറ്റിക്കുന്ന കാര്യത്തിൽ രാഷ്ട്രീയക്കാരും സിനിമാക്കാരും പരസ്‌പരം മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക…

Read more… ‘കണ്ണിനെ ഈറനണിയിക്കുന്ന സന്ദേശം’ മലയാളി ദത്തുപുത്രി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി

ഷെറിൻ ഇപ്പോൾ ഒരു മെസ്സേജ് അയച്ചാൽ അത് എങ്ങനെ ആയിരിക്കും ?

ഈ ഒരു ബോർഡ് ആരെയും ഈറനണിയിക്കും

sherin-message

“പൊന്തകാട്ടിൽ നിന്നു കണ്ടുകിട്ടിയ എന്നെ ദത്തെടുത്തു, ഇപ്പോൾ ഞാൻ  കരഞ്ഞു മരിച്ചു. എന്റെ ജീവിതം ഈ ഭൂമിയിലല്ലാ. ഈ ലോക സൃഷ്ടാവിനോട് ഞാൻ ചോദിച്ചു നീന്റെ കൂടെ ഞാനും വരട്ടെ അവിടെ വെച്ച് എനിക്ക് പാടാനും, ഡാൻസ് ചെയ്യാനും കൂട്ടുകാർ ഉണ്ടല്ലോ. ഞാൻ  ഇപ്പോൾ ഒരു ചിത്രശലഭത്തേ പോലെ സ്വാതന്ത്ര ആയി പറന്ന് സന്തോഷിക്കുന്നു. കുറെ അപരിചിതർ എന്നെ സ്നേഹിക്കുന്നത് ഞാൻ ഇപ്പോൾ കാണുന്നുണ്ട്….”

അമേരിക്കയിലെ ഡാലസില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി. ആര്‍ക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താന്‍ ഡാലസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് തയാറായില്ല. ഷെറിന്റെ മരണത്തിന് കാരണക്കാരനായ വളര്‍ത്തച്ഛന്‍ വെസ്‍ലി മാത്യൂസ് പൊലീസ് കസ്റ്റഡിയിലാണ്. വെസ്‍ലിയും ഭാര്യ സിനിയും മലയാളികളാണ്.

അഹമ്മദാബാദ്: ഗുജറാത്തിലും കൂട്ട ശിശുമരണം. അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് കുട്ടികളുടെ കൂട്ടമരണം ഉണ്ടായത്. 24 മണിക്കൂറിനിടെ 9 കുഞ്ഞുങ്ങള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ മൂന്ന് നവജാത ശിശുക്കളും ശ്വാസ തടസത്തേത്തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിക്കപ്പെട്ട മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞദിവസം അര്‍ധരാത്രി മുതലാണ് ഇത്രയേറെ മരണങ്ങള്‍ ഇവിടെയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തേത്തുടര്‍ന്ന് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഭയന്നാണ് സന്നാഹങ്ങള്‍.

ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില്‍ കുട്ടികളുടെ കൂട്ടമരണം ഉണ്ടായത് ഓഗസ്റ്റ് ആദ്യമായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ഇല്ലാതിരുന്നത് മൂലം നിരവധി കുട്ടികളാണ് കൊല്ലപ്പെട്ടത്.

‘തിരുവചനവും,പ്രാര്‍ത്ഥനകളും ഒന്നു ചേര്‍ന്ന് പങ്കിടുമ്പോള്‍ സുദൃഢമായ കുടുംബവും ശക്തമായ ഒരു കൂട്ടായ്മയുമാണ് രൂപപ്പെടുക. ഒപ്പം സുവിശേഷവല്‍ക്കരണവും’ എന്ന ലക്ഷ്യത്തോടെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി രൂപതാ തലത്തില്‍ സംഘടിപ്പിക്കുന്ന അഭിഷേകാഗ്‌നി കണ്‍വെന്‍ഷനുകള്‍ ഇന്ന് ലണ്ടനിലെ അല്ലിന്‍സ് പാര്‍ക്കില്‍ നടത്തപ്പെടുന്ന കണ്‍വെന്‍ഷനോടെ സമാപിക്കും.

രൂപതയില്‍ പരിശുദ്ധാത്മ ശുശ്രൂഷകള്‍ നയിക്കുന്നതിലേക്കായി നിയോഗിക്കപ്പെട്ട ശക്തനായ തിരുവചന പ്രഘോഷകനും, സെഹിയോന്‍ മിനിസ്ട്രിയുടെ സ്ഥാപക ഡയറക്ടറും, പരിശുദ്ധാത്മ ശുശ്രൂഷകളില്‍ അഭിഷിക്തനുമായ സേവ്യര്‍ഖാന്‍ വട്ടായില്‍ അച്ചനും ടീമും അഭിവന്ദ്യ പിതാവിനോടൊപ്പം ഇന്നലെ വൈകി ലണ്ടനില്‍ എത്തിച്ചേര്‍ന്നു. കണ്‍വെന്‍ഷന്‍ വേദിയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയ പിതാവ് ഒരുക്കങ്ങള്‍ കണ്ടു മനസ്സിലാക്കി ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയുമാണ് വേദി വിട്ടത്.

റീജിയണല്‍ കണ്‍വെന്‍ഷനുകളുടെ കലാശ ശുശ്രൂഷ ലണ്ടനില്‍ ഇന്ന് പ്രഘോഷിക്കപ്പെടുമ്പോള്‍ ദൈവിക വരദാനങ്ങളും അനുഗ്രഹങ്ങളും ആത്മസന്തോഷവും നേടിയെടുക്കാവുന്ന തിരുവചന വേദിയിലേക്ക് ലണ്ടന്‍ റീജിയണല്‍ കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നുമായി അസംഖ്യം വിശ്വാസികളുടെ ഒഴുക്കുണ്ടാവും. ലണ്ടനില്‍ വിശ്വാസി സാഗരത്തെ സാക്ഷി നിറുത്തി ദൈവീക അടയാളങ്ങളും അത്ഭുത രോഗശാന്തികളും നല്കപ്പെടുമ്പോള്‍ അതില്‍ ഭാഗഭാക്കാകുവാനും ആവോളം അനുഭവിക്കുവാനും, സന്തോഷിക്കുവാനും മുഴുവന്‍ മക്കളും വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥനാനിരതരായിട്ടാവും വന്നെത്തുക.

അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ സെന്ററിന്റെ അഡ്രസ്
Allianz Park, Greenlands Lanes, Hendon, London NW4 1RL

കോച്ചിലും സ്വകാര്യ വാഹനങ്ങളിലുമായി കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തുന്നവര്‍ A1 ല്‍ നിന്നും A 41 ല്‍ കയറി പേജ് സ്ട്രീറ്റ് വഴി ചാമ്പ്യന്‍സ് വേ യിലൂടെ മുന്നോട്ടു വന്ന് A ഗെയിറ്റിനു സമീപത്തുള്ള പാര്‍ക്കിങ്ങില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.

സൗജന്യവും വിശാലവുമായ പാര്‍ക്കിങ്ങില്‍ 800 ഓളം കാറുകള്‍ക്കും 200 ഓളം കോച്ചുകള്‍ക്കും പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം ഉണ്ട്.

ലണ്ടനിലെ അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഉപവാസ ശുശ്രൂഷയായിട്ടാവും നടത്തപ്പെടുക.അതിനാല്‍ കുട്ടികള്‍ അടക്കം ഭക്ഷണം ആവശ്യം ഉള്ളവര്‍ എല്ലാവരും തങ്ങളുടെ കൈവശം പാക് ലഞ്ച് കരുതേണ്ടതാണ്.

രാവിലെ 9:30 നു ജപമാല സമര്‍പ്പണത്തോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ ശുശ്രൂഷകള്‍ വൈകുന്നേരം 6:00 മണിക്ക് സമാപിക്കും.

300 അടിയോളം നീളമുള്ള വിശാലമായ ഹാളില്‍ ബൈബിള്‍ കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേഷണം ബിഗ് സ്‌ക്രീനില്‍ ഒരുക്കുന്നതിനാല്‍ ഏവര്‍ക്കും കണ്ടു കൊണ്ട് ധ്യാന ശുശ്രുഷയില്‍ പൂര്‍ണ്ണമായി പങ്കു ചേരുവാന്‍ കഴിയും.

കണ്‍വെന്‍ഷനില്‍ പങ്കുചേരുവാനായി ട്രെയിന്‍ മാര്‍ഗ്ഗം മില്‍ ഹില്‍ ഈസ്റ്റ് ട്യൂബ് സ്റ്റേഷനില്‍ വന്നെത്തുന്നവര്‍ക്കായി കണ്‍വെന്‍ഷന്‍ സെന്ററിലേക്കും തിരിച്ചും ഷട്ടില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. (അനില്‍ 07723744639)

പ്രായാടിസ്ഥാനത്തില്‍ രണ്ടു വിഭാഗങ്ങളായി തിരിച്ചുകൊണ്ടു കുട്ടികള്‍ക്കായുള്ള പ്രത്യേക ശുശ്രൂഷകള്‍ സെഹിയോന്‍ യുകെയുടെ ഡയറക്ടര്‍ സോജി അച്ചന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ്.

കണ്‍വെന്‍ഷനില്‍ വരുന്ന രക്ഷകര്‍ത്താക്കള്‍ കുട്ടികളെ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷാ വേദിയിലേക്ക് പാക്ക് ലഞ്ചുമായി എത്തിക്കുകയും സമാപനത്തില്‍ കൂട്ടുകയും ചെയ്യേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഡീക്കന്‍ ജോയ്സ് – 0783237420, തോമസ് ആന്റണി-07903867625,
അനില്‍ ആന്റണി-07723744639, ജോസഫ് കുട്ടമ്പേരൂര്‍-07877062870

മലേഷ്യയിൽ‌ കെട്ടിടത്തിൽ നിന്നു വീണു മരിച്ച യുവതി, ചെറിയതുറ പുന്നവിളാകം പുരയിടത്തിൽ മെർലിൻ റൂബി(37)യാണെന്നു തിരിച്ചറിഞ്ഞു. കാമുകനെ കൊന്നു പെട്ടിയിലാക്കിയ കേസിലെ പ്രതി ഡോ. ഓമനയാണു മരിച്ചതെന്നു സംശയിച്ചുള്ള പൊലീസ് അന്വേഷണം ഇതോടെ അവസാനിപ്പിച്ചു. കഴിഞ്ഞ 18നു തന്നെ മെർലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും ഇക്കാര്യമറിയാതെ, ജഡം ആരുടേതെന്നു കണ്ടെത്താൻ കേരള പൊലീസ് രണ്ടാംവട്ടവും പരസ്യം പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

മരിച്ച യുവതിയുടെ ബന്ധുക്കളിൽ നിന്ന് ഇന്നലെ ജില്ലാ ക്രൈംബ്രാഞ്ച് വിവരങ്ങൾ‌ ശേഖരിച്ചു. 2012ൽ നാട്ടിൽ നിന്നു തൊഴിൽ‌ തേടിപ്പോയ മെർലിൻ റൂബി, മലേഷ്യയിൽ ഇല്ക്ട്രോണിക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ സുബാങ് ജയയിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു വീണു പരുക്കേറ്റു ചികിൽസയ്ക്കിടെ മരിച്ചു. പ്രാഥമിക പരിശോധനയിൽ പാസ്പോർട്ടോ മേൽവിലാസമോ കണ്ടെത്താനാകാത്തതിനാൽ നാലു മാസത്തോളം മൃതദേഹം മോർ‌ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

മലയാളിയാണെന്ന സൂചന ലഭിച്ചതോടെ പ്രവാസി മലയാളി അസോസിയേഷൻ മലേഷ്യ എന്ന സംഘടനയുടെ ഭാരവാഹികൾ ഇടപെട്ടു പേരു കണ്ടെത്തുകയും ഇന്ത്യൻ ഹൈക്കമ്മിഷന്റെ സഹായത്തോടെ കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു. പത്രങ്ങളിലൂടെയും പിന്നീട് സാമൂഹിക മാധ്യമങ്ങളിലും പൊലീസ് നൽകിയ ചിത്രങ്ങൾ കണ്ടു മെർലിനെ സഹോദരി സോജ തിരിച്ചറിഞ്ഞു. തുടർന്നു ബന്ധുക്കളുമായി ആശയവിനിമയം നടത്തി കഴിഞ്ഞ 18നു പ്രവാസി മലയാളി അസോസിയേഷൻ മുൻകയ്യെടുത്തു മൃതദേഹം നാട്ടിലെത്തിക്കുകയും അന്നു തന്നെ വലിയതുറ സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിക്കുകയും ചെയ്തു.

എന്നാൽ, ഇതിനിടെ വീണ്ടും ഹൈക്കമ്മിഷനിൽ നിന്നുള്ള ഓർമപ്പെടുത്തൽ കത്തു ലഭിച്ച തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് ആകട്ടെ, സംസ്കരിച്ച വിവരം അറിയാതെ അജ്ഞാത മൃതദേഹം തിരിച്ചറിയുന്നതിനായി ബുധനാഴ്ച വീണ്ടും പരസ്യം നൽകി. പരസ്യംകണ്ട തളിപ്പറമ്പ് പൊലീസാണു രൂപസാദൃശ്യം കണക്കിലെടുത്തു മരിച്ചതു ഡോ. ഓമനയായിരിക്കാം എന്ന സംശയത്തിൽ അന്വേഷണം തുടങ്ങിയത്.

അതേസമയം, മെർലിന്റെ മരണത്തിനു വ്യക്തമായ കാരണമെന്തെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും സഹോദരി സോജ പറഞ്ഞു. കഴിഞ്ഞ മാർച്ചിൽ മകന്റെ ജന്മദിനത്തിനു നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും വന്നില്ല. അപകടത്തിൽപെടുന്നതിന്റെ തലേന്നു ചെന്നൈയ‍ിലുള്ള ഭർത്താവ് സന്തോഷിനെ വിളിച്ചിരുന്നു. പിന്നെ ഫോണിൽ കിട്ടാതായി, മെർലിന്റെ സമ്പാദ്യത്തെക്കുറിച്ചും അറിയിപ്പൊന്നുമില്ല. പരേതനായ റൂബിയുടെയും എൽജിന്റെയും മകളാണ് മെർലിൻ. മകൻ ജാക്സൺ വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ്.

മലപ്പുറത്തുകാരിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഇടതു മുന്നണി സര്‍ക്കാരിന്റെ മൂന്നാമത്തെ വിക്കറ്റും വീഴുമോ? മലപ്പുറം പൊന്നാനി സ്വദേശിനിയായ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ടില്‍ ഭൂമി കയ്യേറ്റത്തിന് മന്ത്രിയെ വീഴ്ത്താനുള്ള തെളിവുകളെല്ലാമുണ്ടെന്നാണ് സൂചന. സമ്മര്‍ദങ്ങളെയെല്ലാം അതിജീവിച്ചാണ് കലക്ടര്‍ ഇടതു മുന്നണി മന്ത്രിസഭയിലെ പ്രമുഖനെതിരെ റിപ്പോര്‍ട്ട് നല്‍കിയത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ മന്ത്രി ഭൂനിയമലംഘനങ്ങള്‍ നടത്തിയെന്നത് ശരിവെച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റവന്യൂ ചട്ടങ്ങളുടെ ലംഘനം നടന്നിട്ടുണ്ടെന്നും ഇതില്‍ നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനം ക്രിമിനല്‍ കുറ്റമായി കാണണമെന്ന് കലക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട നിയമലംഘനത്തിന് മന്ത്രിക്ക് നോട്ടീസ് നല്‍കാനും കലക്ടര്‍ തയ്യാറാകുമെന്നാണ് അറിയുന്നത്.
കലക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി വേണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കലക്ടറുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം നേടാനാണ് സര്‍ക്കാര്‍ നീക്കം.

നേരത്തെ പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചാണ് ടി വി അനുപമ ഐ എ എസ് കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഭക്ഷ്യ സുരക്ഷ കമ്മിഷണറായിരിക്കെ പച്ചക്കറിയിലെ കീടനാശിനികളുടെ അമിത സാനിധ്യം, ഭക്ഷ്യ വസ്തുക്കളിലെ മായം കലര്‍ത്തല്‍ എന്നിവയ്‌ക്കെതിരെ ഇവരെടുത്ത നടപടികള്‍ ആവേശത്തോടെയാണ് കേരളം സ്വീകരിച്ചത്.
പൊന്നാനി മാറാഞ്ചേരി സ്വദേശിനിയായ അനുപമ കോഴിക്കോട് സബ് കലക്ടര്‍, കാസര്‍കോട് സബ് കലക്ടര്‍, തലശ്ശേരി സബ് കലക്ടര്‍, ആറളം ട്രൈബല്‍ ഡെവലപ്‌മെന്റ് മിഷന്‍ സ്‌പെഷ്യല്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

ബൈജു വര്‍ക്കി, തിട്ടാല

പോലീസ് സംശയാസ്പദമായ സാഹചര്യത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്താല്‍, അന്വേഷണത്തിന്റെ ഭാഗമായ ഇയാളെ ചോദ്യം ചെയ്തിരിക്കണം. ചോദ്യം ചെയ്യലിന്റെ ആദ്യം തന്നെ ഇയാള്‍ക്ക് നിയമോപദേശം ആവശ്യമാണെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ പോലീസ് നിയമപരമായി ബാധ്യസ്ഥരാണ്. ഇത്തരത്തില്‍ പോലീസ് ഒരാളെ ചോദ്യം ചെയ്യുമ്പോള്‍ ഇയാളോടൊപ്പം ഒരു ലോയര്‍ കൂട്ടത്തില്‍ ഇരിക്കുവാനും നിയമപരമായ കാര്യങ്ങളില്‍ സഹായിക്കാനുമുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന ആളിനുണ്ട്. മാത്രമല്ല ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനും മനസിലാക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന്റെ ഭാഷയില്‍ കൈകാര്യം ചെയ്യുന്ന ഒരാളെ, പരീക്ഷകനെ ലഭ്യമാക്കുന്നതിനുള്ള നിയമപരമായ ഉത്തരവാദിത്തം പോലീസിനുണ്ട്.

ബ്രിട്ടീഷ് നിയമവ്യവസ്ഥ കുറ്റകൃത്യം ചെയ്തു എന്ന സംശയത്തില്‍ ചോദ്യം ചെയ്യുമ്പോള്‍ നിയമസഹായവും തന്റെ ഭാഷയില്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള അവകാശം മൗലികാവകാശമായി കണക്കാക്കി നല്‍കുന്നതാണ്. മാത്രമല്ല ഇത്തരത്തില്‍ നല്‍കുന്ന സഹായത്തിന്റെ ചെലവ് വഹിക്കുന്നതും ഗവണ്‍മെന്റാണ്. യാതൊരു മാനദണ്ഡങ്ങളും കൂടാതെ ഒരാള്‍ക്ക് കിട്ടുന്ന അവകാശമാണിത്.

ഒരാള്‍ ചോദ്യം ചെയ്യപ്പെടുന്നതിന് മുമ്പ് നിയമസഹായം ആവശ്യപ്പെട്ടാല്‍, നിയമസഹായം ലഭിക്കാതെ ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കാന്‍ പോലീസിന് അധികാരമില്ല. എന്നിരുന്നാലും ചില പ്രത്യേക തരം കുറ്റങ്ങള്‍ക്ക് ഇത് ബാധകമല്ല. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ നിഷേധിക്കണമെങ്കില്‍ പോലീസ് പല കടമ്പകള്‍ കടക്കണം.

ഒരാള്‍ ചോദ്യം ചെയ്യുമ്പോഴേ, അതിനു മുമ്പേ നിയമസഹായം ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ലോയറെ കണ്ടുപിടിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിരിക്കണം. ചിലപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്ന ആളിന് ഇഷ്ടമുള്ള ലോയറെ തന്നെ ആവശ്യപ്പെട്ടാല്‍ അയാളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. മാത്രമല്ല ലോയര്‍ക്ക് സ്റ്റേഷനില്‍ എത്താനുള്ള സമയവും അനുവദിക്കണം. ചില സാഹചര്യങ്ങളില്‍ ലോയര്‍ എത്താന്‍ താമസിക്കുകയോ അല്ലെങ്കില്‍ എത്താന്‍ പറ്റാതെ വന്നാല്‍ ചോദ്യം ചെയ്യപ്പെടുന്ന ആളുമായി സംസാരിച്ച് പകരം സംവിധാനങ്ങള്‍ നല്‍കാന്‍ പോലീസ് ബാധ്യസ്ഥമാണ്

കോഴിക്കോട്: അര്‍ദ്ധരാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ രഹസ്യ സന്ദര്‍ശത്തിന് എത്തിയ എസ്.ഐയെ ചോദ്യം ചെയ്ത പതിനാറുകാരനും പിതാവിനും എസ്.ഐയുടെ മര്‍ദ്ദനം. എസ്.ഐയ്‌ക്കെതിരായ പരാതി സ്വീകരിക്കണമെങ്കില്‍ ആരോപണ വിധേയന്റെ അനുമതി വേണമെന്ന് പോലീസും. പരാതി നല്‍കാനെത്തിയ കുട്ടിയുടെ സഹോദരനെ പോലീസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. അജയ് എന്ന പതിനാറുകാരനാണ് മര്‍ദ്ദനമേറ്റത്.

വ്യാഴാഴ്ച രാത്രി പത്തര?യോടെയാണ് നടക്കാവ് സ്‌റ്റേഷന്‍ പരിധിയിലുള്ള വനിതാ ഹോസ്റ്റലില്‍ മെഡിക്കല്‍ കോളജ് എസ്.ഐ ഹബീബുള്ളയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത്. ഹോസ്റ്റലിന് പുറത്ത് ഒരു സ്ത്രീയുമായി ഒരാള്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ട കുട്ടിയുടെ പിതാവാണ് ആദ്യം കാര്യം അന്വേഷിച്ചത്. ഇതോടെ എസ്.ഐ ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. ഇത് തടയാനെത്തിയ പതിനാറുകാരനെയും എസ്.ഐ മര്‍ദ്ദിച്ചു. താന്‍ ആരാണെന്ന് മനസ്സിലായില്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയെ ജീപ്പില്‍ എടുത്തിട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അമ്മയും സഹോദരിയും ചേര്‍ന്ന് ജീപ്പ് തടയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുട്ടിയെ ഇറക്കിവിട്ടശേഷം എസ്.ഐ ജീപ്പുമായി കടന്നു.

ഇടുപ്പെല്ലിനും കഴുത്തെല്ലിനും പരുക്കേറ്റ കുട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. എസ്.ഐയ്‌ക്കെതിരെ പരാതിയുമായി കുട്ടിയുടെ സഹോദരന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസുകാരും ഭീഷണിപ്പെടുത്തി. എസ്.ഐയ്‌ക്കെതിരെ പരാതി നല്‍കരുതെന്നും നിര്‍ദേശിച്ചു. നാലു തവണ പരാതിയുമായി സ്റ്റേഷനില്‍ എത്തിയിട്ടും സ്വീകരിച്ചില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ വെള്ളയില്‍ സ്‌റ്റേഷനില്‍ നിന്ന് ശനിയാഴ്ച രാവിലെ എത്തി മൊഴിയെടുത്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്.
ഈ ലേഡീസ് ഹോസ്റ്റലിന്റെ പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമായിരുന്നു. അതുകൊണ്ടുതന്നെയാണ് രാത്രിയുടെ മറവില്‍ എത്തുന്നവരെ നാട്ടുകാര്‍ നിരീക്ഷിച്ചിരുന്നത്. ഇരുട്ടില്‍ നിന്നിരുന്ന എസ്.ഐയെ യൂണിഫോമില്‍ ആയിരുന്നിട്ടും അജയ്ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എസ്.ഐ വെളിച്ചത്തേക്ക് വന്നതോടെയാണ് ആളെ മനസ്സിലായത്. ഇതിനകം മര്‍ദ്ദനവും നടന്നിരുന്നു.

കൊച്ചി: കൊടുവള്ളിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച മിനി കൂപ്പറിന്‍െ രജിസ്‌ട്രേഷന്‍ വ്യാജം. നികുതി വെട്ടിക്കുന്നതിനായി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത പിവൈ01, സികെ 3000 എന്ന നമ്പറിലുള്ള വാഹനം കാരാട്ട് ഫൈസലിന്റെ പേരില്‍ തന്നെയാണ്. എന്നാല്‍, നല്‍കിയിരിക്കുന്ന അഡ്രസ് വ്യാജമാണെന്നാണ്  അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കാറിന്റെ രജിസ്‌ട്രേഷന്‍ വിവരങ്ങളില്‍ നമ്പര്‍4, ലോഗമുത്തുമാരിയമ്മന്‍ കോവില്‍ സ്ട്രീറ്റ്, മുത്ത്യല്‍പേട്ട് എന്ന അഡ്രസ്സ് ആണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ അഡ്രസില്‍ താമസിക്കുന്നത് ശിവകുമാര്‍ എന്ന അധ്യാപകനാണ്. മിനി കൂപ്പറിനെ കുറിച്ചോ ഫൈസല്‍ കാരാട്ടിനെയോ അറിയില്ലെന്ന് ശിവകുമാറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു.

കേരളത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ക്കാരിന് ലഭിക്കേണ്ടിയിരുന്ന എട്ടു ലക്ഷത്തോളം രൂപയാണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ വാഹന ഉടമയായ ഫൈസല്‍ വെട്ടിച്ചിരിക്കുന്നത്. നികുതിവെട്ടിപ്പിന് പുറമേ വ്യാജ വിലാസം നല്‍കിയതും ഗുരുതരമായ കുറ്റമാണ്.
നേരത്തേ കാരാട്ട് ഫൈസലിന്റെ ആഢംബര വാഹനം ജനജാഗ്രതാ യാത്രയ്ക്കായി കോടിയേരി ഉപയോഗിച്ചത് വിവാദമായിരുന്നു. ജനജാഗ്രതാ യാത്ര കൊടുവള്ളിയില്‍ എത്തിയപ്പോഴായിരുന്നു 44 ലക്ഷം വിലവരുന്ന മിനി കൂപ്പര്‍ ജാഥയ്ക്കായി ഉപയോഗിച്ചത്. ആയിരം കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയാണ് ഫൈസല്‍ കാരാട്ട് എന്ന ആരോപണവുമായി രംഗത്തെത്തിയതോടെയാണ് മിനി കൂപ്പര്‍ വിവാദമാകുന്നത്.

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച ഗൗരിയുടെ ചികിത്സയില്‍ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ വീണ്ടും ആരോപണം. ഗൗരിയുടെ പിതാവ് പ്രസന്നകുമാറാണ് ആരോപണവുമായി രംഗത്തെത്തിയത്. മൂന്ന് മണിക്കൂര്‍ ചികിത്സിക്കാന്‍ 4106 രൂപ ആശുപത്രി ഈടാക്കി. വിദഗ്ദ്ധ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അക്കാര്യം വിശ്വസിക്കാനാകില്ലെന്നും പ്രസന്നകുമാര്‍ വ്യക്തമാക്കി.

വിദഗ്ദ്ധ ചികിത്സ നല്‍കിയെന്ന ആശുപത്രി അധികൃതരുടെയും ഡോക്ടര്‍മാരുടെയും വാദം ശരിയാണെങ്കില്‍ 4106 രൂപയ്ക്ക് എങ്ങനെ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനായെന്നും കുട്ടിയുടെ പിതാവ് ചോദിക്കുന്നു. കെട്ടിടത്തില്‍ നിന്ന് ചാടി ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ ബെന്‍സിഗര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നാണ് ഗൗരി ചാടിയത്. 1.45ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു.

വൈകിട്ട് 4.10ന് ആശുപത്രിയധികൃതര്‍ തന്നെ ഏര്‍പ്പാടാക്കിയ ആംബുലന്‍സില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഓക്‌സിജന്‍ പോലുമില്ലാത്ത ആംബുലന്‍സായിരുന്നു നല്‍കിയത്. ഇത് തിരുവനന്തപുരത്ത് ആശുപത്രിയില്‍ എത്തിയപ്പോളാണ് അറിഞ്ഞത്.

Copyright © . All rights reserved