ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ മണിശങ്കര്‍ അയ്യറെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. മോദിക്കെതിരായ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസും അയ്യര്‍ക്കു നല്‍കിയിട്ടുണ്ട്
ഡല്‍ഹിയില്‍ ബി ആര്‍ അംബേദ്കറിന്റെ പേര് നല്‍കിയിട്ടുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയെ താഴ്ന്ന തരക്കാരനെന്ന് മണിശങ്കര്‍ അയ്യര്‍ വിശേഷിപ്പിച്ചത്. തുടര്‍ന്ന് പ്രസ്താവന വിവാദമായതോടെ താന്‍ ഉദ്ദേശിച്ച രീതിയിലല്ല പ്രസ്താവന വ്യാഖ്യാനം ചെയ്യപ്പെട്ടതെന്ന വാദവുമായി മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയിരുന്നു. ഇംഗ്ലീഷില്‍ ചിന്തിച്ച് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴുണ്ടായ പിഴവാണെന്നും ഹിന്ദി തന്റെ മാതൃഭാഷയല്ലെന്നും മണിശങ്കര്‍ വ്യക്തമാക്കി.
തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിനു പിന്നാലെ മണിശങ്കര്‍ അയ്യര്‍ മാപ്പു പറയുകയും ചെയ്തു. ഇതിനും പിന്നാലെയാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
താഴ്ന്ന തരക്കാരനെന്ന് തന്നെ വിശേഷിപ്പിച്ച മണി ശങ്കര്‍ അയ്യര്‍ക്ക് ഇന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ വച്ച് മോദി മറുപടി നല്‍കിയിരുന്നു. മണി ശങ്കര്‍ അയ്യറുടെ പരാമര്‍ശത്തിന് ഗുജറാത്ത് മറുപടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ മോദി പറഞ്ഞു. ‘ശരിയാണ്, സമൂഹത്തിലെ പാവപ്പെട്ടവരുടെ ഇടയില്‍നിന്നുള്ള വ്യക്തിയാണ് ഞാന്‍. ജീവിതത്തിലെ ഓരോ നിമിഷവും ചിലവഴിക്കുന്നത് പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഒ ബി സി വിഭാഗത്തിനും വേണ്ടി പ്രവര്‍ത്തിക്കാനാണ്. അവര്‍ എന്തു വേണമെങ്കിലും പറയട്ടെ. നമുക്ക് നമ്മുടെ ജോലി ചെയ്യാം’,മോദി പറഞ്ഞു.
മിമിക്രി കലാകാരന്‍ അബിയുടെ മരണം നാട്ടു ചികിത്സയെ തുടര്‍ന്നായിരുന്നു എന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ വലിയ പ്രചരണങ്ങള്‍ നടന്നിരുന്നു. അബിയുടെ മരണശേഷം സുഹൃത്ത് ഷെരീഫ് ചുങ്കത്ത് പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെ കൂട്ടുപിടിച്ചായിരുന്നു പ്രചരണം. അബി മരിക്കുന്നതിന്റെ തലേദിവസം അബി തന്നെയും കൂട്ടി ചേര്‍ത്തല കായ്പുറത്തുള്ള ഒരു വൈദ്യനെ കാണാന്‍ പോയി എന്ന് ഷെരീഫ് കുറിപ്പില്‍ പങ്കുവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കമുള്ളവര്‍ വൈദ്യന്റെ തെറ്റായ ചികിത്സ കാരണമായിരുന്നോ അബിയുടെ മരണം ഇത്ര നേരത്തെ സംഭവിച്ചത് എന്ന സംശയമുന്നയിച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു. ആ സംശയം പിന്നീട് നാട്ടുവൈദ്യത്തില്‍ പ്രശസ്തനായ മോഹനന്‍ വൈദ്യരിലേയ്‌ക്കെത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ പേര് ആരും പ്രചരിപ്പിക്കരുത് എന്ന് പറഞ്ഞാണ് വൈദ്യരുടെ ലൈവ്
വൈദ്യരുടെ വാക്കുകള്‍ ഇങ്ങനെ…നമ്മുടെ മലയാളത്തില്‍ അറിയപ്പെടുന്ന മിമിക്രി കലാകാരനായ ശ്രീ അബിയുടെ വാര്‍ത്തകള്‍ക്ക് അടിയില്‍ എന്റെ പേര് കമന്റ് ചെയ്യുന്ന സുഹൃത്തുക്കള്‍ ദയവായി സത്യം മനസ്സിലാക്കണം. ചേര്‍ത്തല മോഹനന്‍ വൈദ്യര്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് പല പോസ്റ്റുകളും. ദയവായി നിങ്ങള്‍ എന്റെ പേര് ആ വാര്‍ത്തയില്‍ കമന്റ് ചെയ്യരുതെന്ന് അപേക്ഷിക്കുന്നു. അബിയുടെ കൂട്ടുകാരനായ സുഹൃത്തേ ദയവായി താങ്കള്‍ ആ തെറ്റിദ്ധാരണ മാറ്റണം എന്ന് അപേക്ഷിക്കുകയാണ്. പല പോസ്റ്റുകളിലും ആളുകള്‍ എന്റെ പേര് കമന്റ് ചെയ്യുന്നു. പലരും എന്നെ വിളിക്കുന്നു. എല്ലാവരിലും ഇത് ഒന്ന് ഷെയര്‍ ചെയ്ത് എത്തിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
സീറോമലബാര്‍ സഭയുടെ വിശ്വാസപരിശീലനമേഖലയില്‍ നിര്‍ണ്ണായക സാന്നിധ്യമായിരുന്ന ചങ്ങനാശേരി അതിരൂപത, കുറുമ്പനാടം നിവാസിയായ ചമ്പക്കുളം
മേടയില്‍ ജോസ് ഫിലിപ്പ് സാര്‍ നിര്യാതനായി…
സീറോമലബാര്‍ സഭയ്ക്കു പ്രത്യേകിച്ച് വിശ്വാസപരിശീലന മേഖലയില്‍ നിരവധി നിസ്തുല സംഭാവനകള്‍ നല്‍കിയ സഭാസ്‌നേഹി…. സഭാത്മകത സ്വഭാവസവിശേഷതയാക്കിയ അത്മായപ്രേഷിതന്‍… വിശ്വാസപരിശീലനമേഖലയെ തനതായ ഇടപെടലിലൂടെ ഫലപ്രദമായി നവീകരിച്ച ക്രാന്തദര്‍ശി… 10 ദിവസത്തെ അവധിക്കാല മതബോധന ഇന്റന്‍സീവ് കോഴ്‌സിനെ ‘വിശ്വാസോത്സവം’ എന്ന വര്‍ണ്ണാഭവും സജീവവുമായ പരിശീലനപദ്ധതിയാക്കി പരിവര്‍ത്തനപ്പെടുത്തുകയും ആ പദ്ധതിയെ ഇതരരൂപതകള്‍ക്കു പരിചയപ്പെടുത്തുകയും ചെയ്ത ആശയസംരംഭകന്‍…
സ്വന്തമായി ആരംഭിച്ച വെബ്‌സൈറ്റിലൂടെ തന്റെ അറിവുകള്‍ അദ്ധ്യാപകര്‍ക്ക് പകരുവാന്‍ സന്മനസ്സു കാണിച്ച അദ്ധ്യാപകരുടെ അദ്ധ്യാപകന്‍… ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളേജില്‍നിന്നും BTh, വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍നിന്നും MTh എന്നിവ സ്വന്തമാക്കി ജീവിതം മാതൃസഭയ്ക്കുവേണ്ടി വ്യയംചെയ്ത കര്‍മ്മശാലി… അനേകം വിശ്വാസപരിശീലകര്‍ക്ക് പാഠ്യപരിശീലനം മാത്രമല്ല ഹൃദയത്തില്‍ ഉത്തമബോധ്യങ്ങളും പകര്‍ന്ന, പലപ്പോഴും ആ മേഖലയില്‍ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായപേഷിതര്‍ക്കും സംശയനിവാരണസ്രോതസായി നിലകൊണ്ട വിജ്ഞാനസമ്പാദകന്‍…
പ്രിയപ്പെട്ട ജോസ് ഫിലിപ്പ് സാര്‍ അങ്ങ് ജീവിതം കൊണ്ട് ഞങ്ങള്‍ക്ക് ചൂണ്ടുപലകയാകുന്നത് അനേകം സഭാത്മക സാധ്യതകളിലേയ്ക്കാണ്; സഭയ്ക്കു നല്‍കി കടന്നുപോകുന്നത് ഈടുറ്റ സംഭാവനകളും…
വാർത്ത – ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല
പ്രശസ്ത പോണ്‍ താരം മരിച്ച നിലയില്‍. 23 കാരിയായ കനേഡിയന്‍ താരം ആഗസ്റ്റ് അമെസിനെ ആണു മരിച്ചനിലയില്‍ കണ്ടെത്തിയത്. എനിക്ക് അറിയാവുന്ന ഏറ്റവും നല്ല വ്യക്തിയാണ് അവളെന്നും തന്റെ ലോകത്തെ അര്‍ഥ പൂര്‍ണ്ണമാക്കിയ അവള്‍ ഇന്നു തന്നോടൊപ്പം ഇല്ല എന്നും മരണ വിവരം സ്ഥിരീകരിച്ചു കൊണ്ടു ഭര്‍ത്താവ് കെവിന്‍ മൂര്‍ പറഞ്ഞു. ഈ ബുദ്ധിമുട്ടുള്ള സമയത്തില്‍ ഇത് ഒരു സ്വകാര്യ കുടുംബവിഷയമായി വിട്ടു തരണം എന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. നാലു വര്‍ഷം മുമ്പ് പോണ്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങിയ അമെസ് 270 അധികം പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

രണ്ടു തവണ അഡല്‍റ്റ് വീഡിയോ ന്യൂസ് അവാര്‍ഡ് നേടി. മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമല്ല. എന്നാല്‍ മരണത്തിനു പിന്നില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടെന്നു കരുതുന്നില്ല എന്നും പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ചു മാധ്യമങ്ങള്‍ പറയുന്നു. അതേസമയം അമെസ് അടുത്തിടെ നടത്തിയ ട്വീറ്റുകള്‍ വ്യാപകമായ പരിഹാസത്തിനും ട്രോളുകള്‍ക്കും ഇടയാക്കിരുന്നു. ഇതുമൂലം ഇവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മലപ്പുറം പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പറങ്കിമാവിൽ ശാലു ആണ് കൊല്ലപ്പെട്ടത്. അച്ഛൻ ശശി തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് കൊലപാതകം നടന്നത്. പുലർച്ചെ നാലുമണിക്ക് കൊലപാതകവിവരം പ്രതി തന്നെ പൊലിസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലിസ് വീട്ടിലെത്തി പരിശോധന നടത്തി. കഴിഞ്ഞ കുറച്ചു ദിവസമായി പ്രതിയും മകൾ ശാലുവും തനിച്ചായിരുന്ന വീട്ടിൽ. ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് തുടർന്ന് ശാലുവിന്റെ അമ്മ പെരിന്തൽമണ്ണയിലെ വീട്ടിലായിരുന്നു. കുടുംബ വഴക്കിൽ മകൾ അമ്മക്കൊപ്പമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശശിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തു. ഇന്‍ക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും.
തൃശൂര്‍ ജിമ്മീസ് കോളനി. റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ദിവാന്‍ജിമൂലയ്ക്കടുത്താണ് ഈ കോളനി. ഇതരസംസ്ഥാന തൊഴിലാളികളാണ് കോളനിയിലെ താമസക്കാരില്‍ കൂടുതലും. ഇന്നലെ ഉച്ചയ്ക്കാണ് കോളനിയില്‍ നിന്ന് ഒരു കുട്ടി അപ്രത്യക്ഷമായി. നാലു വയസുകാരിയായ കാജല്‍ . മാതാപിതാക്കള്‍ യു.പി.ക്കാരാണ്. ബന്ധുക്കളെ നോക്കാന്‍ ഏല്‍പിച്ച് യു.പിയിലേക്ക് പോയതായിരുന്നു. സാധാരണ രാവിലെ വീട്ടില്‍ നിന്ന് പുറത്തേയ്ക്കു പോയാല്‍ പരിസരത്തുള്ള കുട്ടികളുമായി കളിക്കും. ഉച്ചയ്ക്കുണ്ണാന്‍ കൃത്യമായി കുഞ്ഞ് വരാറുണ്ട്. വരാതെ വന്നപ്പോഴാണ് ബന്ധുക്കളും കോളനിക്കാരും നെട്ടോട്ടമോടിയത്. കുഞ്ഞിനെ കണ്ടെത്താനായില്ല. തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഉടനെ വിവരമറിയിച്ചു. പൊലീസാകട്ടെ, എല്ലാ സ്റ്റേഷനുകളിലേക്കും വിവരമറിയിച്ചു. ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്റ്റേഷനുകളും തിരഞ്ഞു. കുട്ടിയെ കിട്ടിയില്ല. നേരം ഇരുട്ടി. കുട്ടി എവിടെയാണെന്ന് ഒരു വിവരവുമില്ല.
സമയം സന്ധ്യയോടു അടുത്ത് കുന്നംകുളം ബൈജു റോഡില്‍ ഒരാള്‍ മദ്യപിച്ച് ആടിയാടി നടക്കുന്നു. പെണ്‍കുട്ടി ഒപ്പം നിലവിളിച്ച് ഇയാള്‍ക്കൊപ്പമുണ്ട്. ഇതു കണ്ട നാട്ടുകാര്‍ക്ക് ഒരു സംശയം. ഇതു ഇയാളുടെ കൊച്ചുതന്നെയാണോ?.. ഇതിനിടെ, കുട്ടി അലറി നിലവിളിക്കുന്നുണ്ട്. കരച്ചില്‍ നിര്‍ത്താന്‍ പറഞ്ഞ് കുട്ടിയുടെ മുഖത്ത് ഇയാള്‍ അടിക്കുന്നുമുണ്ട്. സംശയം തോന്നിയ നാട്ടുകാര്‍ ഉടനെ കുന്നംകുളം എസ്.ഐ: യു.ഷാജഹാനെ വിവരമറിയിച്ചു. എസ്.ഐയും സംഘവും എത്തി രണ്ടു പേരേയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദ്യം പറഞ്ഞു സ്വന്തം കുഞ്ഞാണെന്ന്. പിന്നീട് പൊലീസ് ഒന്നു വിരട്ടിയപ്പോള്‍ സത്യം പറഞ്ഞു.
കുഞ്ഞിനെ തട്ടിക്കൊണ്ടുവന്നയാള്‍ കൊല്ലം സ്വദേശി വിജയനായിരുന്നു. കുണ്ടറയില്‍ ഒരു ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിതുറന്ന് പണമെടുത്തു. നാട്ടുകാര്‍ അറിഞ്ഞപ്പോള്‍ നാടുവിട്ടു. കുറേവര്‍ഷമായി ഗുരുവായൂരിലും കുന്നംകുളത്തും നടപ്പാതയിലാണ് താമസം. ചിലപ്പോള്‍ കൂലിപ്പണിക്കു പോകും. ചിലദിവസം യാചകനായി നടക്കും.
തൃശൂര്‍ ജമ്മീസ് കോളനിയില്‍ വിജയന്‍ എത്തിയത് ഉച്ചഭക്ഷണം ചോദിച്ചാണ്. പെണ്‍കുട്ടി താമസിച്ചിരുന്ന വീട്ടുകാര്‍തന്നെയാണ് ഭക്ഷണം നല്‍കിയത്. വയറുനിറയെ ഉണ്ട ശേഷം മടങ്ങാന്‍ തുടങ്ങുമ്പോഴാണ് പെണ്‍കുട്ടി വിളിച്ചു ‘‘മാമാ, മാമാ’’. ‘‘മോള് മാമന്റെ കൂടെ വരുന്നോ’’ വിജയന്റെ ചോദ്യംകേട്ട നാലു വയസുകാരി കാജല്‍ തലകുലുക്കി. അങ്ങനെ, കൂട്ടിയെ കൂടെക്കൂട്ടി നേരെ തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്‍ഡിലേക്ക് വന്നു. കുട്ടി വിജയനൊപ്പം പോകുന്നത് കോളനിക്കാര്‍ ആരും കണ്ടതുമില്ല. കാരണം, നട്ടുച്ചയായതിനാല്‍ പലരും പുറത്തില്ലായിരുന്നു. കുന്നംകുളത്ത് ബസിറങ്ങി. പിന്നെ കൈവശമുണ്ടയാരുന്ന മദ്യം അകത്താക്കി. കുഞ്ഞിനെ ആര്‍ക്കെങ്കിലും വിറ്റ് പണമുണ്ടാക്കാനായിരുന്നു മനസിലിരുപ്പ്. പക്ഷേ, നാട്ടുകാര്‍ കൃത്യസമയത്ത് ഇടപെട്ടതിനാല്‍ കുട്ടിയെ തിരിച്ചു കിട്ടി.
വീട്ടില്‍ യാചകരോ അപരിചതരോ വരുമ്പോള്‍ ജാഗ്രത പാാലിക്കണമെന്ന് പൊലീസ്. ഇല്ലെങ്കില്‍ , തൃശൂര്‍ ജിമ്മീസ് കോളനിയില്‍ സംഭവിച്ചതു പോലെയുണ്ടാകും. മദ്യത്തിന്റേയോ കഞ്ചാവിന്റേയോ ലഹരിയിലാകും ഒരുപക്ഷേ യാചകരെത്തുക. അവര്‍ ഇങ്ങനെ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയാല്‍ ഉപദ്രവിക്കും. യാചകസംഘത്തിന് വില്‍ക്കും.
തിരുട്ടു പയലേ 2ന്റെ പോസ്റ്റര്‍ പുറത്തുവന്നതിന് പിന്നാലെ നടി അമലാ പോളിന്റെ പൊക്കിളില്‍ ഊന്നിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെയുള്ള സദാചാരവാദികളുടെ അധിക്ഷേപങ്ങള്‍. തന്റെ പൊക്കിള്‍ ഇത്രയ്ക്ക് വാര്‍ത്തയാകുമെന്ന് ഒരിക്കല്‍ പോലും കരുതിയില്ലെന്ന മറുപടിയുമായി അമലാ പോളും മുന്നോട്ടു വന്നിരുന്നു. തനിക്ക് നേരെ അധിക്ഷേപങ്ങള്‍ ഉയര്‍ത്തിയവരെ അമല മാന്യമായി കൈകാര്യം ചെയ്തു. പക്ഷേ സിനിമാ ലോകത്ത് നിന്നു തന്നെയുള്ള ഒരു വ്യക്തിയാണ് ഇപ്പോള്‍ അമലാ പോളിന് നേരെ അധിക്ഷേപകരമായ വാക്കുകളുമായി എത്തുന്നത്.
പൊക്കിളിനെ കുറിച്ചാണ് അമലാ സംസാരിക്കുന്നത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ഉപയോഗിച്ച് ഞങ്ങള്‍ക്ക് അതിലും ഉള്ളിലേക്ക് പോകാനും തുറന്നു കാട്ടാനും സാധിക്കുമെന്ന് തമിഴ് സിനിമയിലെ പ്രശസ്തനായ എഡിറ്റര്‍ ബി.ലെനിന്‍ പറയുന്നു.
റൊമാന്റിക് സീനുകളില്‍ അഭിനയിക്കുന്നതിന് മുന്‍പ് ബോബി സിംഹയെ പരിഭ്രമം കീഴടക്കാറുണ്ട്. എന്നാല്‍ റൊമാന്‍സിന്റെ സമയത്ത് മേല്‍ക്കൈ തനിക്ക് തന്നെയാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമല പറഞ്ഞതിനേയും ബി.ലെനിന്‍ മോശമായ ഭാഷയില്‍ വിമര്‍ശിക്കുന്നു.
മേല്‍ക്കൈ എന്നത് കൊണ്ട് അമലാ പോള്‍ എന്താണ് ഉദ്ദേശിച്ചത്? ആരായിരിക്കും മുകളില്‍ എന്നായിരുന്നു എന്നാണ് ബി.ലെനിന്റെ ചോദ്യം. അമലാ പോളിന് പുറമെ ദീപിക പദുക്കോണിനേയും ബി.ലെനിന്‍ വെറുതെ വിടുന്നില്ല. ദീപികയെ അവരുടെ പിതാവ്, മുന്‍ ബാഡ്മിന്റന്‍ താരമായിരുന്ന പ്രകാശ് പദുക്കോണ്‍ വീട്ടില്‍ നിന്നും പുറത്താക്കിയിട്ടുള്ളതാണെന്നും തമിഴ് ഫിലിം എഡിറ്റര്‍ പറയുന്നു.
ഭാര്യയുടെ മൃതദേഹം തോളിലേറ്റി നടന്ന അതേ വഴിയിലൂടെയാണ് ദന മാജി ഇന്നും നടന്നത്. കാൽനടയായല്ല, പുത്തൻ പുതിയ ബൈക്കിൽ. ഭവാനിപട്ടണത്തിലെ മഹേഷ് ഹോണ്ട എന്ന കടയിൽ നിന്നാണ് ഇദ്ദേഹം സിബി ഷൈൻ 125 ബൈക്ക് സ്വന്തമാക്കിയത്.
മാജിയാണ് മാറിയിരിക്കുന്നത്. ഇന്നിപ്പോൾ പഴയ ദരിദ്രനാരായണനല്ല അയാൾ. ബാങ്കിൽ അഞ്ച് വർഷ കാലാവധിയിൽ വലിയ തുക സ്ഥിരനിക്ഷേപം ഉണ്ട്. പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന പദ്ധതിയിലൂടെ പുതിയ വീടിന്റെ പണി നടക്കുകയാണ്. പെൺമക്കൾ മൂന്ന് പേരും ഇപ്പോൾ ഭുവനേശ്വറിലെ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർത്ഥികളാണ്.

പുനർ വിവാഹിതനായ മാജിയിപ്പോൾ വീണ്ടും അച്ഛനാകാൻ ഒരുങ്ങുകയാണ്. മൂന്നാം ഭാര്യ അലമാതി ദേയി ഗർഭിണിയാണ്. ജീവിതനിലവാരം പെട്ടെന്ന് മാറിയെങ്കിലും മാജിയിപ്പോഴും തന്റെ സ്ഥലത്ത് കൃഷി ചെയ്ത് തന്നെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
ക്ഷയരോഗം ബാധിച്ച് മരിച്ച ഭാര്യ അമംഗ് ദേയിയുടെ മൃതദേഹം മുറുക്കെ വരിഞ്ഞുചുറ്റി തോളിലേറ്റി നടന്നുപോകുന്ന ദന മാജിയുടെയും മകളുടെയും ചിത്രം ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി മറിഞ്ഞത്.

ഇദ്ദേഹത്തിന്റെ ആദ്യ ഭാര്യയും ക്ഷയരോഗം ബാധിച്ച് മരിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകൾ സനന്ദിയും ഇതേ രോഗത്തിന്റെ പിടിയിലായിരുന്നു.
ഭുവനേശ്വറിലെ കലഹണ്ടി ഗ്രാമ നിവാസിയായ മാജിക്ക് ബെഹ്റിൻ പ്രധാനമന്ത്രി ഖലിഫ ബിൻ സൽമാൻ അൽ ഖലിഫ 9 ലക്ഷം രൂപയാണ് മാജിക്ക് നൽകിയത്. ഇതിനോടൊപ്പം നിരവധി പേർ മാജിക്ക് പണം നൽകി.
പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജനയിലൂടെ 75000 രൂപയാണ് വീട് നിർമ്മിക്കാൻ ലഭിച്ചത്. നാഷണൽ ഫാമിലി ബെനഫിറ്റ് പദ്ധതി പ്രകാരം 20000 രൂപയും സംസ്ഥാന സർക്കാരിന്റെ റെഡ് ക്രോസ് പദ്ധതി പ്രകാരം 50000 രൂപയും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
സുലഭ് ഇന്റർനാഷണൽ തുറന്ന ബാങ്ക് അക്കൗണ്ടിലെ സ്ഥിരനിക്ഷേപത്തിൽ നിന്ന് പ്രതിമാസം 10000 രൂപയാണ് ഇദ്ദേഹത്തിന്റെ മകൾ ചാന്ദിനിക്ക് ലഭിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്ന് അജ്ഞാതനായ ഒരാൾ 80000 രൂപ ഇദ്ദേഹത്തിന്റെയും മക്കളുടെയും പേരിൽ നാല് തവണകളിലായി ലഭിക്കും വിധം ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.
“ഞാനൊരു ഗ്രാമീണനാണ്. ഒരു ലക്ഷം എന്ന് എന്ന് പറഞ്ഞാൽ എത്രയാണെന്ന് പോലും എനിക്കറിയില്ല. ഞാനെന്റെ മരുമകനും പെങ്ങൾക്കുമൊപ്പം കൃഷി ചെയ്യും ഇനിയും. പക്ഷെ ഇപ്പോൾ എന്റെ അയൽക്കാരുടെ കുത്തുവാക്കുകളെ എനിക്ക് സഹിക്കാനാവുന്നില്ല. ഞാൻ ധനികനായെന്ന് അവരെല്ലാം പറയുന്നു”, മാജി മുൻപ് ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞതാണിത്.
അതേസമയം ആംബുലൻസിന് വേണ്ടി മാജി ആവശ്യപ്പെട്ടിരുന്നില്ലെന്ന വാദം ഒഡീഷ സർക്കാർ ഉയർത്തിയിരുന്നു. സംഭവം വിവാദമായ സാഹചര്യത്തിലാണ് പ്രതിപക്ഷത്തു നിന്നുള്ള ചോദ്യത്തിന് ഒഡീഷ നിയമസഭയിൽ ഈ ഉത്തരം സർക്കാർ നൽകിയത്.
റിച്ചിയുടെ പ്രമോഷന്റെ ഭാഗമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തുടരെ തുടരെ അഭിമുഖങ്ങള്‍ നല്‍കികൊണ്ടിരിക്കുകയാണ് നിവിന്‍പോളി. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍നിന്നാണ് നിവിന്‍ പ്രമോഷന്‍ ഷൂട്ടിംഗുകള്‍ക്കായി ഓടിപാഞ്ഞ് എത്തുന്നത്. പറ്റവെട്ടിയ മുടി കാണാതിരിക്കാന്‍ എല്ലാ അഭിമുഖങ്ങള്‍ക്കും തൊപ്പി വെച്ചാണ് നിവിന്റെ വരവ്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് അഭിമുഖം നല്‍കാന്‍ ഇരുന്നപ്പോള്‍ നിവിന്‍ ആകെ ചമ്മി പോയി. നിവിനെ മുന്നില്‍ ഇരുത്തി ഇന്ന് നമുക്കൊപ്പം എത്തിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ് എന്ന് അവതാരിക വിളിച്ചു പറയുമ്പോള്‍ നിവിന്‍ ആകെ ചമ്മി പോയി. എന്നാലും കടിച്ചുപിടിച്ച് റിയാക്ഷന്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു നിവിന്‍.
ഇപ്പോള്‍ ഈ വീഡിയോ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ട്രോള്‍ പേജുകളിലൂടെയും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്റെ പ്രൈസ്‌ലെസ് റിയാക്ഷന്‍ എന്ന ടാഗ് ലൈനോടെയാണ് വീഡിയോ പ്രചരിക്കുന്നത്.എന്നാല്‍ ഇത് അവതാരിക മനപ്പൂര്‍വം ചെയ്തതാണെന്ന് മനസ്സിലാക്കാന്‍ എന്‍ഡിടിവിയുടെ ഒറിജിനല്‍ വീഡിയോ കാണണം. മറ്റേതെങ്കിലും നടനോടാണ് ഇത് ചെയ്തതെങ്കില്‍ അവര്‍ ഇറങ്ങി പോകുമായിരുന്നുവെന്നും അവതാരക പറയുന്നുണ്ട്.
രാജസ്ഥാനിലെ രാജ്‌സമന്ത് ജില്ലയില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ജീവനോടെ കത്തിച്ചു. ലൈവായി ചിത്രീകരിച്ച കൊലപാതക വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിക്കൊണ്ടിരിക്കുകയാണ്.
മുഹമ്മദ് ഭാട്ടാ ഷെയ്ഖ് എന്നയാളെയാണ് ലൗജിഹാദ് ആരോപിച്ച് കൊലപ്പെടുത്തിയിരിക്കുന്നത്. കൊല നടത്തിയ ശംഭുനാഥ് റൈഗറിനെ ഇന്ന് രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന റൈഗറിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്നും സംരക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് കൃത്യത്തെ ന്യായീകരിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്.

സംഭവത്തിന് ശേഷം പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ സന്നാഹത്തെ തന്നെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. രാജ്‌സമന്ത് ജില്ലയിലെ ദേവ് ഹെറിറ്റേജ് റോഡില്‍വെച്ചായിരുന്നു കൊലപാതകം നടത്തിയത്.
പകുതി നിലയില്‍ കത്തിക്കരിച്ച ഒരാളുടെ മൃതദേഹം റോഡില്‍ക്കിടക്കുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവസ്ഥലത്തെത്തിയതെന്ന് പൊലീസ് പറയുന്നു.
വാളിന് സമാനമായ ആയുധം ഉപയോഗിച്ചായിരുന്നു ഇയാള്‍ മുഹമ്മദ് ഭാട്ടാ ഷെയ്ഖിനെ വെട്ടിയത്. മുഹമ്മദ് തന്നെ കൊല്ലരുതെന്ന് കേണപേക്ഷിക്കുന്നതും യാതൊരു ദയയും കൂടാതെ ശംഭുനാഥ് റൈഗര്‍ ഇദ്ദേഹത്തെ നിരവധി തവണ വെട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.