നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗായികയും നടിയുമായ റിമി ടോമിയുടെ മൊഴി ദിലീപിനെതിരെ നിര്‍ണ്ണായകമാകുമെന്ന് സൂചന. കേസിന്റെ തുടക്കം മുതല്‍ ദിലീപിന് അനുകൂല നിലപാട് സ്വീകരിച്ചിരുന്ന റിമി ടോമിയെ പോലീസ് കാര്യത്തിന്റെ ഗൌരവം ബോധ്യപ്പെടുത്തിയതോടെയാണ് അവര്‍ രഹസ്യ മൊഴി നല്‍കാന്‍ തയാറായത്. ദിലീപും കാവ്യയും ആക്രമിക്കപ്പെട്ട നടിയും റിമിയുമായുള്ള ബന്ധത്തെ സംബന്ധിച്ച് കേസിനെ ബാധിക്കുന്ന ചില വിലപ്പെട്ട വിവരങ്ങള്‍ റിമി ടോമിയ്ക്ക് അറിയാമെന്ന കാര്യം പോലീസിനും മനസിലായിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു റിമിയുടെ മൊഴിയെടുക്കാന്‍ പോലീസ് പലതവണ ശ്രമിച്ചെങ്കിലും പോലീസുമായി സഹകരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഭവിഷ്യത്തുകള്‍ പോലീസ് റിമിയെ ശരിയാംവണ്ണം ബോധ്യപ്പെടുത്തിയതോടെ അവര്‍ പോലീസുമായി സഹകരിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. കേസില്‍ ദിലീപിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ റിമിയ്ക്ക് ദിലീപിന്റെ ആള്‍ക്കാരുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. സിനിമാ രംഗത്ത് എത്തിയ കാലം മുതല്‍ ദിലീപുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നയാളായിരുന്നു റിമി. ദിലീപിന്റെ മിക്ക വിദേശ പര്യടന പരിപാടികളിലും റിമിയുടെ സാന്നിധ്യമുണ്ടായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന അമേരിക്കന്‍ പര്യടനത്തിലും റിമി അംഗമായിരുന്നു. ഇരയായ നടിയും പ്രതിയായ ദിലീപും തമ്മില്‍ പിണങ്ങാനിടയായ സംഭവത്തിന് റിമിയും സാക്ഷിയായിരുന്നു എന്നതാണ് കേസില്‍ റിമിയുടെ മൊഴിയ്ക്കുള്ള പ്രാധാന്യം. മഞ്ജുവാര്യര്‍ ദിലീപിന്റെ ഭാര്യയായിരിക്കെ ഇവരെല്ലാം ഉള്‍പ്പെട്ട ഒരു സ്റ്റേജ് പരിപാടിക്കിടെ ദിലീപും കാവ്യയുമായി അടുത്ത് ഇടപഴകുന്നത് ശ്രദ്ധിക്കാനിടയായ ആക്രമിക്കപ്പെട്ട നടി ഇക്കാര്യം മഞ്ജുവിനെ അറിയിക്കണമെന്ന് റിമിയോട് ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ വ്യക്തമായി കാണാത്ത കാര്യം പറയാനാകില്ലെന്നു പറഞ്ഞു റിമി ഇതിനെ എതിര്‍ത്തു. അന്ന് മുതല്‍ ആക്രമിക്കപ്പെട്ട നടിയും റിമിയും തമ്മിലുള്ള സൗഹൃദം വഷളായി. ഇരയായ നടിയും ദിലീപും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് സ്ഥാപിക്കാനാണ് പോലീസിന് റിമിയുടെ മൊഴി പ്രയോജനം ചെയ്യുക. നടിയും ദിലീപുമായി പിണങ്ങിയ ഈ സംഭവത്തില്‍ റിമിയും ഭാഗമായിരുന്നു. മാത്രമല്ല റിമിയും ഇതോടുകൂടി നടിയുമായി പിണങ്ങി. പിന്നീട് നടി ആക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടന്‍ റിമി കാവ്യാ മാധവനെ ഫോണില്‍ വിളിച്ച് കൂടുതല്‍ സമയം സംസാരിച്ചു. ഇരയ്ക്ക് ഒരു സന്ദേശം അയച്ചതല്ലാതെ നാട്ടുകാരിയായിട്ടും വിളിക്കാനോ പോയി കാണാനോ റിമി തയാറായില്ല. നടി ആക്രമിക്കപ്പെട്ടത് അറിഞ്ഞ രാത്രിയില്‍ തന്നെ കൃത്യമായി പിന്നീട് പ്രതിയായി മാറിയ ദിലീപിന്റെ വീട്ടിലേക്ക് റിമി വിളിച്ചത് തുടക്കം മുതല്‍ പോലീസില്‍ സംശയം ജനിപ്പിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഗായിക റിമി ടോമിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. 164ാം വകുപ്പ് പ്രകാരം റിമി ടോമി ഉള്‍പ്പെടെ സിനിമാരംഗത്തുനിന്നുള്ള നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊലീസിന്റെ അപേക്ഷ.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഹൈക്കോടതിയില്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയെ തുടര്‍ന്നുള്ള വാദത്തിലും ഇക്കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ദിലീപ് അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാവുന്നത് അടുത്തമാസം ഏഴാം തീയ്യതിയാണ്. അതിനകം കുറ്റപത്രം സമര്‍പ്പിക്കേണ്ടതുള്ളതിനാല്‍ അവസാനഘട്ട മൊഴിയെടുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണസംഘം. അതേസമയം ദിലീപിന്റെ പുതിയ ജാമ്യാപേക്ഷയില്‍ വിധി പറയാന്‍ മാറ്റിവച്ചിരിക്കുകയാണ് ഹൈക്കോടതി.
നടിയെ ആക്രമിച്ച കേസ് റിമി ടോമിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. ഇതിനായുള്ള അപേക്ഷ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തേ റിമി ടോമിയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടി. ദിലീപുമായുളള സൗഹൃദം, സംഭവത്തിനുശേഷം കാവ്യയുമായി സംസാരിച്ചത്, വിദേശ താരനിശകള്‍ എന്നിവയുടെ വിശദാംശങ്ങളാണ് ഫോണില്‍ ആരാഞ്ഞത്. ദിലീപിന് ആക്രമിക്കപ്പെട്ട നടിയുമായി ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യം സംബന്ധിച്ച കൂടുതല്‍ തെളിവുകളാണ് പൊലീസ് തേടുന്നത്. ദിലീപുമായും കാവ്യയുമായും ആക്രമിക്കപ്പെട്ട നടിയുമായും റിമി ടോമിക്ക് നേരത്തെ അടുത്ത സൗഹൃദമുണ്ടായിരുന്നു. ഇവരുടെ ചില വിദേശയാത്രകളിലുണ്ടായ പ്രശ്നങ്ങളാണ് ദിലീപിന്റെ വിവാഹമോചനത്തിലേക്കും നടിയുമായുളള തര്‍ക്കത്തിലേക്കും നയിച്ചത്.
ഇത് സംബന്ധിച്ച് ടിമി ടോമിക്ക് അറിയാവുന്ന കാര്യങ്ങളാണ് അന്ന് പൊലീസ് ചോദിച്ചത്. നടിയെ ആക്രമിച്ച സംഭവം എപ്പോഴറിഞ്ഞു, സംഭവത്തിനുശേഷം ദിലിപീനേയും കാവ്യയേയും വിളിച്ചിരുന്നോ, എന്തുകൊണ്ട് വിളിച്ചു, അവരുടെ പ്രതികരണം എന്തായിരുന്നു, ഇതു സംബന്ധിച്ച് എന്തൊക്കെ അറിയാം എന്നാണ് ആരാഞ്ഞത്. റിമി ടോമിയും ദിലീപോ കാവ്യയുമായോ എതെങ്കിലും വിധത്തിലുളള സാമ്പത്തിക ഇടപാടുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന തുറന്നുപറച്ചിലിനെ ന്യായീകരിച്ച് സുരേഷ് ഗോപി. ഇത് തന്റെ ആഗ്രഹമാണെന്നും കപട മനുഷ്യസ്‌നേഹികളാണ് ഇതിനെതിരെ രംഗത്തുവരുന്നതെന്നുമാണ് പ്രമുഖ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞത്.
ഈ അഭിപ്രായ പ്രകടനം ബ്രാഹ്മണിക്കല്‍ ചിന്തകളെ ഊട്ടി ഉറപ്പിക്കുന്നതും ജാതി ചിന്തകളെ വാഴ്ത്തുന്നതുമല്ലേയെന്ന ചോദ്യത്തോട് ‘അങ്ങനെ കുരുതുന്നവര്‍ക്ക് അങ്ങനെ കരുതാം’ എന്ന മറുപടിയാണ് സുരേഷ് ഗോപി നല്‍കിയത്. ഈ ഉടച്ചുവാര്‍ക്കല്‍ ഹിന്ദുമതത്തില്‍ മാത്രം മതിയോയെന്നും സുരേഷ് ഗോപി ചോദിക്കുന്നു.
‘ചര്‍ച്ചിലും മോസ്‌കിലുമെല്ലാം പുരോഹിതന്മാരുടെ രീതികളും ചിട്ടകളും ഉണ്ട്. അതൊന്നും മാറ്റാന്‍ പറയുന്നില്ലല്ലോ? നിസ്‌കാരം പഠിച്ചവരെല്ലാം ഇമാമാകുന്നില്ലാലോ? തന്ത്രവും മന്ത്രവുമെല്ലാം പഠിച്ചുവരുന്നവര്‍ കര്‍മ്മം കൊണ്ട് ബ്രാഹ്മണരാകട്ടെ, അതിന് ഞാന്‍ എതിര് പറഞ്ഞിട്ടില്ല.’ അദ്ദേഹം പറയുന്നു.
ആര്‍.എസ്.എസിലും ബി.ജെ.പിയിലും പിടിച്ച് നില്‍ക്കാന്‍ ബ്രാഹ്മണനാകണമെന്ന തിരിച്ചറിവില്‍ നിന്നാണ് സുരേഷ് ഗോപിയുടെ പ്രസംഗമെന്ന കോടിയേരിയുടെ ആരോപണത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ അത് പുള്ളി സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘അത് പുള്ളിയുടെ അഭിപ്രായം. അത് അദ്ദേഹം സ്വന്തം പാര്‍ട്ടിക്കാരോട് പറയട്ടെ. എന്നോട് വേണ്ട. ഇനിയിപ്പോ രാജ്യസഭാംഗം അമ്പലത്തില്‍ പോകരുത് എന്നുകൂടി പറയുമോ ഇവര്‍? ഇതൊക്കെ ഒരു ഭക്തന്റെ ഹൃദയവികാരമാണ്. വെറുതേ പന്നിക്കൂട്ടങ്ങള്‍ ചിലക്കുന്നു.’ അദ്ദേഹം പറഞ്ഞു.
താന്‍ ആദിവാസികള്‍ക്കുവേണ്ടിയാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു. കാടിന്റെ മക്കള്‍ക്ക് വേണ്ടി ജീവിക്കുന്നവനാണ് താന്‍. പ്രധാനമന്ത്രി സ്വച്ഛ് ഭാരത് പ്രഖ്യാപിക്കുന്നതിനു മുമ്പ് പൊങ്ങാട് കാട്ടിനകത്ത് കിലോമീറ്ററുകളോളം നടന്ന് ആദിവാസികള്‍ക്കുവേണ്ടി ശുചിമുറി നിര്‍മ്മിച്ച് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നു പറയുന്ന മൊബൈല്‍ ഫോണ്‍ എവിടെയെന്നു ഹൈക്കോടതി. കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി ഏറ്റവും നിര്‍ണായക തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ എവിടെയെന്നു പ്രോസിക്യൂഷനോടു ചോദിച്ചത്.
കോടതിയില്‍ നിന്നും അന്വേഷണ സംഘം ഏറ്റവുമധികം ഭയപ്പെട്ടിരുന്ന ചോദ്യവും ഇതായിരുന്നു. ഈ അവസ്ഥ തന്നെയാണ് പ്രോസിക്യൂഷന്‍ ഇപ്പോള്‍ കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. ഫോണ്‍ എവിടെ എന്നതാണ് അന്വേഷണസംഘം നേരിടുന്ന പ്രധാന ചോദ്യമെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഫോണ്‍ കിട്ടിയില്ലെങ്കിലും കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന സാക്ഷിമൊഴികള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. പത്താം പ്രതിയുടെ മൊഴിയില്‍ ദിലീപ് ആണ് ക്വട്ടേഷന്‍ നല്‍കിയതെന്നു പറയുന്നുണ്ട്. ഒന്നരക്കോടിയായിരുന്നു വാഗ്ദാനം. കേസ് വന്നാല്‍ പ്രതിഫലം മൂന്നുകോടിയാക്കാമെന്നും പറഞ്ഞിരുന്നതായി പത്താംപ്രതിയുടെ മൊഴിയില്‍ ഉണ്ട്. കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ കാവ്യ മാധവന്റെ ഡ്രൈവര്‍ ശ്രമിച്ചതായും പ്രോസിക്യൂഷന്‍ പറയുന്നു. ലക്ഷ്യയുടെ മനേജറായ സുധീറിനെ കാവ്യയുടെ ഡ്രൈവര്‍ 40 തവണയോളം ഫോണില്‍ വിളിച്ചിട്ടുണ്ടെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ അഞ്ചാമത് ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നു. പ്രതിഭാഗത്തിന്റെ വാദം ഇന്നലെ കഴിഞ്ഞതിനാല്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുന്നത്. നടിയെ ആക്രമിച്ച് പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയെ മൊബൈല്‍ എവിടേയെന്ന് ഹൈക്കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. ദിലീപിന് ജാമ്യം നല്‍കരുതെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പ്രോസിക്യൂഷന്‍ ഇത് തന്നെയാണ് അന്വേഷണ സംഘം നേരിടുന്ന ഏറ്റവും വലിയ ചോദ്യമെന്ന് മറുപടി നല്‍കി.
ക്വട്ടേഷന്‍ ദിലീപിന്റെയാണെന്ന് 10ാം പ്രതി വെളിപ്പെടുത്തിയിട്ടുള്ളതായും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഢാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടത്തിയെന്നു പോലീസ്. കോടതിയില്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കിയ സാക്ഷിയെ ഉള്‍പ്പെടെ സ്വാധീനിക്കാന്‍ ശ്രമം നടന്നുവെന്നാണു പുറത്തുവരുന്ന വിവരങ്ങള്‍. ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രോസിക്യൂഷന്‍ വാദം നടക്കവേ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്നാണു വിവരം.
അതേസമയം, ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് നല്‍കിയത് ഒന്നര കോടിയുടെ ക്വട്ടേഷനാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു. പോലീസ് പിടികൂടിയാല്‍ മൂന്നു കോടി നല്‍കാമെന്നും സുനിക്ക് ദിലീപ് ഉറപ്പുനല്‍കിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ഹൈക്കോടതിയില്‍ മൂന്നാമതും നല്‍കിയ ജാമ്യഹര്‍ജിയില്‍ ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. ദിലീപിനെതിരേ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണസംഘം പലകാര്യങ്ങളും മറച്ചു വച്ചിരിക്കുകയാണെന്നും അന്വേഷണവിവരങ്ങള്‍ ലഭിക്കുന്നില്ലെന്നും ദിലീപിന്റെ അഭിഭാഷന്‍ ചൂണ്ടിക്കാട്ടി. പോലീസ് നിയമപരമല്ലാതെ തെളിവുകള്‍ ഉണ്ടാക്കുന്നു. പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്കു പിന്നാലെ പോലീസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലീസിന്‍ന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നത്. മൊബൈല്‍ നശിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണം നടന്നിട്ടില്ല. തനിക്കെതിരേ എന്തൊക്കെ കുറ്റങ്ങളാണു പോലീസ് ആരോപിക്കുന്നതെന്നു ദിലീപിന് അറിയില്ല.
സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുമ്പോള്‍ തെളിവായി ഒരു ഫോണ്‍കോള്‍ പോലും ഇല്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ഇന്നലെ രാവിലെ സിംഗിള്‍ബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്റെ വാദങ്ങള്‍ക്കായി ഒന്നര മണിക്കൂര്‍ വേണമെന്നു ദിലീപിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കോടതി ഇതനുവദിച്ചു. പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയാക്കി പ്രോസിക്യൂഷന്‍ വാദം കേള്‍ക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. ഇതിനിടെ നടന് ജാമ്യം ലഭിക്കുന്നത് തടയാന്‍ പുതിയ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്. അന്വേഷണം അവസാനഘട്ടത്തില്‍ എത്തിനില്‍ക്കേ ജാമ്യം നല്‍കരുതെന്നും കുറ്റപത്രം ഉടനെ സമര്‍പ്പിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. നേരത്തെ രണ്ടുതവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
കൊച്ചി: ദിലീപ് പള്‍സര്‍ സുനിക്ക് നല്‍കിയത് ഒന്നരക്കോടിയുടെ ക്വട്ടേഷനെന്ന് പ്രോസിക്യൂഷന്‍. ഹൈക്കോടതിയില്‍ ദിലീപിന്‍െ ജാമ്യാഹര്‍ജിയില്‍ നടക്കുന്ന തുടര്‍വാദത്തിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം അറിയിച്ചത്. പോലീസ് പിടികൂടിയാല്‍ മൂന്ന് കോടി നല്‍കാമെന്നായിരുന്നു വാദ്ഗാനമെന്ന് പള്‍സര്‍ സുനി സഹതടവുകാരോട് വെളിപ്പെടുത്തിയിരുന്നു. ക്വട്ടേഷന്‍ വിജയിച്ചാല്‍ ദിലീപിന് ലഭിക്കുമായിരുന്നത് 65 കോടിയായിരുന്നെന്നും സുനി പറഞ്ഞതായി സഹതടവുകാരന്‍ വിപിന്‍ലാല്‍ മൊഴി നല്‍കിയിരുന്നു. ഇത് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
കേസിലെ നിര്‍ണ്ണായക സാക്ഷിയെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചു. സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇന്നലെ പ്രതിഭാഗത്തിന്റെ വാദം ഒന്നര മണിക്കൂറോളം നീണ്ടിരുന്നു. പ്രോസിക്യൂഷന്‍ വാദം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദിലീപിന്റെ അഞ്ചാമത്തെ ജാമ്യഹര്‍ജിയാണ് ഇത്.
കേസിന്റെ അന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നില്ലെന്ന ആരോപണവും പ്രതിഭാഗം ഉന്നയിച്ചു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിവരങ്ങളൊന്നും ഉള്‍പ്പെടുത്തുന്നില്ല. പള്‍സര്‍ സുനിയാണ് അന്വേഷണസംഘത്തിന്റെ ദൈവമെന്നും സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങുന്നതെന്നും പ്രതിഭാഗം വാദിച്ചു. ഗൂഢാലോചന നടത്തിയതിന് ദിലീപിനെതിരെ തെളിവില്ല. അതുകൊണ്ട് സോപാധിക ജാമ്യം നല്‍കണമെന്ന് അഡ്വ.ബി.രാമന്‍പിള്ള വാദിച്ചു.
ഭീകരര്‍ തട്ടികൊണ്ടു പോയ ഫാ: ടോം ഉഴുന്നാലില്‍ തടവറയിലെ തന്റെ അനുഭവങ്ങള്‍ പ്രമുഖ മാധ്യമവുമായി പങ്കുവച്ചു. 557 ദിവസമായിരുന്നു ഫാ: തടവറയില്‍ കഴിഞ്ഞത്. എന്നാല്‍ ഭീകരര്‍ തട്ടികൊണ്ടു പോയപ്പോള്‍ അവര്‍ തന്നെ വധിക്കില്ല എന്നു മനസിലായി എന്നു ഫാ: പറയുന്നു. അതു തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് ഫാ: പറയുന്നത് ഇങ്ങനെ.
കഴിഞ്ഞ വർഷം മാർച്ച് നാലിനാണ് തീവ്രവാദികൾ യെമനിലെ ഏഡനിൽ പ്രവർത്തിക്കുന്ന മദർ തെരേസ വൃദ്ധസദനം ആക്രമിച്ചത്. തുടരെ വെടിവച്ചു കൊണ്ട് അവർ ഉള്ളിലേക്ക് കയറുകയായിരുന്നു. ആദ്യം കാവൽ നിന്ന സെക്യൂരിറ്റിയെ വധിച്ചാണ് ക്യാമ്പിൽ കടന്നത്. പിന്നെ കൺമുന്നിൽ കണ്ട ഓരോരുത്തരേയും അവരുടെ നാട് അന്വേഷിച്ച ശേഷം വെടിവച്ചു കൊലപ്പെടുത്തി. എന്റെ അടുത്തുവന്ന് ഏതു നാട്ടുകാരനാണെന്ന് ചോദിച്ചു
‘ഐ ആം ഫ്രം ഇന്ത്യ’ എന്നു പറഞ്ഞപ്പോൾ എന്നെ സെക്യൂരിറ്റിയുടെ മുറിയിലേക്ക് മാറ്റി നിർത്തി. ഒപ്പമുണ്ടായിരുന്നവർക്ക് എന്തുപറ്റിയെന്ന ആശങ്കയായിരുന്നു എനിക്ക്. കൺമുന്നിൽ രണ്ടു സിസ്റ്റർമാരെ വെടിവച്ചു കൊലപ്പെടുത്തി. നിസഹായനായി നിൽക്കാനേ എനിക്കു കഴിഞ്ഞുള്ളൂ. അൽപം സമയം കഴിഞ്ഞപ്പോൾ ആയുധധാരികൾ വീണ്ടുമെത്തി. അവർ എന്നെ കാറിന്റെ ഡിക്കിയിലേക്ക് തള്ളി. പിന്നാലെ എന്തോ വന്നു എന്റെ കാൽചുവട്ടിലേക്ക് വീണു. വൃദ്ധസദനത്തിലെ അൾത്താരയിലെ സക്രാരി (തിരുവോസ്തി സൂക്ഷിക്കുന്ന പേടകം) ആയിരുന്നു അത്. കൈയിൽ കിട്ടിയതെല്ലാം കൊള്ളയടിക്കുന്ന കൂട്ടത്തിൽ ലഭിച്ചതാകാം.
കൈകൾ ബന്ധിച്ചിട്ടില്ലാതിരുന്നതിനാൽ സക്രാരി മൂടിയിരുന്ന വെൽവെറ്റ് തുണിയുടെ അടിയിലൂടെ കൈകൾകൊണ്ടു പരതി. അതിൽ തലേദിവസം കൂദാശ ചെയ്ത നാലോ അഞ്ചോ തിരുവോസ്തികൾ ഉണ്ടായിരുന്നു. അതിൽ കൈവച്ചു ഞാൻ പ്രാർഥിച്ചു. അപ്പോൾ ഞാൻ എന്നോടുതന്നെ പറഞ്ഞു, ദൈവം അറിയാതെ എനിക്ക് ഒന്നും സംഭവിക്കില്ല. ദൈവം എന്നോടൊപ്പമുണ്ടെന്നതിന്റെ അടയാളമായാണ് ആ തിരുവോസ്തികൾ എനിക്ക് അനുഭവപ്പെട്ടത്. എനിക്കുറപ്പായിരുന്നു അവർ എന്നെ വധിക്കില്ലെന്ന്. കാരണം എനിക്ക് ദൈവത്തിന്റെ കാവലുണ്ടായിരുന്നല്ലോ?
പാലക്കാട്: ലോക മീറ്റില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി.ടി ഉഷയും സംഘവും തട്ടിത്തെറിപ്പിച്ചതിന് പിന്നാലെ സ്വര്‍ണ മെഡല്‍ കൊണ്ട് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് പി.യു ചിത്രയെ അഭിനന്ദിച്ച് മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ ഷൂട്ടിങ്ങിനായി പാലക്കാട് മുണ്ടൂരിലെത്തിയ മോഹന്‍ലാല്‍ പി.യു ചിത്രയെ അഭിനന്ദിക്കുകയും ഉപഹാരം കൈമാറുകയും ചെയ്തു. ഏഷ്യന്‍ ഇന്‍ഡോര്‍ ആന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗെയിംസിലായിരുന്നു ചിത്ര സ്വര്‍ണ്ണം നേടിയത്. മധുരമായ ഒരു പ്രതികാരമായിരുന്നു പാവപ്പെട്ട ദമ്പതികളുടെ ഈ മകള്‍ക്ക് ഈ സ്വര്‍ണ വേട്ടയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ലണ്ടനില്‍ നടന്ന ലോകമീറ്റില്‍ പങ്കെടുക്കാനുള്ള ടീമില്‍ നിന്ന് മനപൂര്‍വ്വം പി.ടി ഉഷയും ഷൈനി വില്‍സണും അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റി ചിത്രയെ വെട്ടിനിരത്തുകയായിരുന്നു.
താന്‍ എങ്ങനെയാണ് കായിക രംഗത്ത് ഉയര്‍ന്നു വന്നതെന്ന് മറന്ന് പി.ടി ഉഷ നടത്തിയ പ്രതികരണത്തിന് ഉഷയുടെ പേരിലുള്ള എറണാകുളത്തെ റോഡിന് പി.യു ചിത്ര എന്ന് നാമകരണം ചെയ്താണ് കേരളം പ്രതികരിച്ചത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും ചിത്രക്കു വേണ്ടി ശബ്ദിച്ചു. ഓടുന്ന പാതയിലെല്ലാം സ്വര്‍ണ്ണം വാരിയചരിത്രമുള്ള ചിത്രക്കു വേണ്ടി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറില്‍ ശക്തമായ സമ്മര്‍ദ്ദമാണ് ചെലുത്തിയത്. ഹൈക്കോടതിവരെയെത്തി കാര്യങ്ങള്‍. അപ്പോഴേക്കും ചിത്രക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള നിശ്ചിത സമയവും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
കഴിവു തെളിയിച്ച ഒരു പാവം കായിക താരത്തിന് മാത്രമല്ല രാജ്യത്തിന് തന്നെ ലഭിക്കാമായിരുന്ന വലിയ അംഗീകാരം കൂടിയാണ് സെലക്ഷന്‍ കമ്മിറ്റി അസൂയ മൂലം തുലച്ചത്.
തന്നെ അവഗണിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി പി.യു. ചിത്ര നല്‍കിയത്. ഈ ചങ്കുറപ്പിനും ആത്മസമര്‍പ്പണത്തിനും കഴിവിനുമുള്ള അംഗീകാരമാണ് മലയാളത്തിന്റെ പ്രിയനടന്‍ ഇപ്പോള്‍ ചിത്രക്ക് നല്‍കിയിരിക്കുന്നത്.