പഞ്ചാബിലെ ഫരീദ്കോട്ടിൽ വ്യവസായിയെ അക്രമിസംഘം പട്ടാപ്പകല്‍ വെടിവച്ചുകൊന്നു. രവീന്ദ്ര പപ്പു കോച്ചാറെന്നയാളാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കാറിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. വീഡിയോ പൊലീസ് പുറത്തു വിട്ടു.
കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നിന് വ്യവസായി സ്വന്തം മില്ലിന് സമീപം കാര്‍ നിര്‍ത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു വെടിവെപ്പ്. തലയ്ക്കും കഴുത്തിനും വെടിയേറ്റ കോച്ചാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
ഗുരുവായൂര്‍ ക്ഷേത്രത്തിലെ കതിര്‍മണ്ഡപത്തില്‍ നിന്നും താലി കെട്ട് കഴിഞ്ഞിറങ്ങിയ യുവതി വരനെ ഉപേക്ഷിച്ച് കാമുകന്‍റെ കൂടെ പോകാന്‍ തുനിഞ്ഞതോടെ ക്ഷേത്ര നട കയ്യങ്കളിക്ക് സാക്ഷ്യം വഹിച്ചു . പോലിസ് എത്തി ഇരു വിഭാഗത്തിനെയും പിടിച്ച് മാറ്റിയാതോടെയാണ് സംഘര്‍ഷം ഒഴിവായത്.
ഗുരുവായൂരില്‍ വിവാഹ പന്തലില്‍ താലി കെട്ടിയ ഉടനെ വരന് താലിമാല ഊരി നല്‍കി വധു കാമുകനൊപ്പം പോയി. കൊടുങ്ങല്ലൂര്‍ മുല്ലശ്ശേരി സ്വദേശിനിയായ യുവതിയാണ് വിവാഹം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ താലിമാല ഊരി വരന് നല്‍കി അപ്പോള്‍ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാമുകമൊപ്പം പോയത്.
വിവാഹം കഴിഞ്ഞ് മണ്ഡപത്തില്‍ നിന്നിറങ്ങി വരനും വധുവും ക്ഷേത്രനടയില്‍ തൊഴുതു നില്‍ക്കുമ്പോഴാണു വധു കാമുകനെ ചൂണ്ടിക്കാട്ടി ഇയാള്‍ക്കൊപ്പം പോകുകയാണെന്ന് അറിയിച്ചത്. പിന്നീട് താലിമാലയും ഊരിനല്‍കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ വരന്റെ ബന്ധു പെണ്‍കുട്ടിയെ ചെരിപ്പൂരി അടിച്ചു. ഇതോടെ വിവാഹത്തിന് വന്നവര്‍ തമ്മില്‍ കൂട്ടത്തല്ലായി.
ബന്ധുക്കളിടപെട്ട് ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും പെണ്‍കുട്ടി നിലപാടില്‍ ഇറച്ചു നിന്നു. താലി തിരിച്ചു നല്‍കിയതിനാല്‍ വരന്റെ വീട്ടുകാര്‍ നല്‍കിയ സാരിയും ഊരി നല്‍കണമെന്നു വരനും കൂട്ടരും നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ വധു അതു ബന്ധുക്കളെ ഏല്‍പ്പിച്ചു. ഇരുകൂട്ടരും ബഹളമായതോടെ മണ്ഡപത്തിന്റെ ഉടമ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി ഇരു കൂട്ടരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കണമെന്നു വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമെടുക്കാമെന്ന ഉറപ്പില്‍ ഇരുകൂട്ടരും പിരിഞ്ഞുപോയി.
നടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത കേരള ജനത ഞെട്ടലോടെ കേട്ടപ്പോള്‍ ഇത് എന്നെങ്കിലും ഒരുനാള്‍ സംഭവിക്കുമായിരുന്നു എന്നുറപ്പുളള ചിലര്‍ സിനമാരംഗത്തുണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയും ദീലിപും തമ്മിലുളള ദേഷ്യം അത്രത്തോളം വലുതായിരുന്നു. ഇതൊക്കെ വ്യക്തമായി സിനിമാ ലോകത്തുളള പല മുതിര്‍ന്ന നടന്‍മാര്‍ക്കും നേരത്തെ അറിയാമായിരുന്നു എന്നാണു വിവരം.
പക്ഷേ എന്ന് എങ്ങനെ എന്ന കാര്യത്തില്‍ മാത്രമേ അവര്‍ക്ക് സംശയം ഉണ്ടായിരുന്നുളളൂ. പക്ഷേ ആര് ഈ കൃത്യം ചെയ്യുമെന്ന കാര്യത്തെ കുറിച്ച് ഇവരില്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അറിയാമായിരുന്നെന്ന വിവരം പോലീസ് ലഭിച്ചതായാണ് സൂചന. ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുളള ശത്രുത ഇവര്‍ മറയ്ച്ച് വയ്ക്കാന്‍ കാരണം താരസംഘടന പൊളിയുമോ എന്ന ഭയവും ദിലീപിന് സംഘടനയില്‍ ഉളള സ്വാധീനവുമായിരുന്നു. അതിലുപരി ദിലീപിന് പല പ്രമുഖ നടന്‍മാരുടെയും പല രഹസ്യങ്ങളും അറിയാമായിരുന്നു. ദിലീപ് വാ തുറന്നാല്‍ വിണ്ണിലെ താരങ്ങള്‍ എന്നു വിശേഷിപ്പിക്കുന്ന പലരും അഴിയ്ക്കുളളില്‍ ആകുമെന്ന കാര്യമോര്‍ത്ത് ഇവരില്‍ ചിലര്‍ വല്ലാതെ ഭയന്നിരുന്നു.
അതുകൊണ്ട് തന്നെ അയാളെ സംരക്ഷിക്കുകയല്ലാതെ മറിച്ചൊരു വാക്ക് പ്രയോഗിച്ചാല്‍ എല്ലാവരും കുടുങ്ങുമെന്ന ഭയം നടി ആക്രമിക്കപ്പെട്ട ദിവസം മുതല്‍ ദിലീപിനെ കേസില്‍ നിന്ന് ഊരിയെടുക്കാന്‍ ഇവര്‍ വ്യക്തമായ തിരക്കഥ തയ്യാറാക്കി.
പക്ഷേ തെളിവുകള്‍ ദിലീപിനെതിരെ ആയതോടെ കാര്യങ്ങള്‍ മൊത്തത്തില്‍ തകിടം മറിഞ്ഞു. പിന്നീട് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ ആ നടന്‍മാര്‍ മാത്രം ദിലീപിനെതിരെ ഒന്നും പ്രതികിരിച്ചില്ല. പിന്നീട് അവര്‍ പ്രതിഭാഗത്ത് വരാതിരിക്കാന്‍ ശബ്ദിച്ചു. പക്ഷേ കഴിഞ്ഞ ദിവസം ഇടവേള ബാബുവിനെ ചോദ്യം ചെയ്തതിന് ശേഷം കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ ആ മുതിര്‍ന്ന നടന്‍മാരെ അടക്കം സംശയമുളളവരെ വരും ദിവസങ്ങളില്‍ പോലീസ് ക്ലബ്ബി്ല്‍ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. അറസ്റ്റ് അനിവാര്യമെങ്കില്‍ അതു ഉണ്ടായേക്കും എന്നാണു റിപ്പോര്‍ട്ട്.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ (പൾസർ സുനി) ദിലീപിന്റെ 10 സിനിമകളുടെ സെറ്റിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇവയിൽ ചില ചിത്രങ്ങളിൽ കാവ്യ മാധവനും അഭിനയിച്ചിരുന്നു. പൾസർ സുനിയെ അറിയില്ലെന്നാണ് ദിലീപും കാവ്യ മാധവനും മൊഴി നൽകിയത്. ഇതിൽ വ്യക്തത വരുത്താൻ വേണ്ടിയാണ് 2013 മാർച്ച് മുതൽ 2016 നവംബർ വരെ ദിലീപ് അഭിനയിച്ച സിനിമകളുടെ സെറ്റിൽ പൾസർ സുനി എത്തിയിരുന്നോയെന്ന് പൊലീസ് അന്വേഷിച്ചത്.
ഈ കാലഘട്ടത്തിനിടയിൽ 17 സിനിമകളിലാണ് ദിലീപ് അഭിനയിച്ചത്. ഇതിൽ 10 സിനിമകളുടെ സെറ്റിൽ ഡ്രൈവറായോ സഹായിയായോ പ്രൊഡക്ഷൻ അസിസ്റ്റന്റായോ പൾസർ സുനി എത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ചില സെറ്റുകളിൽ ദിലീപിനെ കാണുന്നതിനുവേണ്ടിയാണ് എത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സിനിമകളിൽ പ്രവർത്തിച്ച ചിലരുടെ മൊഴികളിൽനിന്നാണ് സുനിൽ കുമാർ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചതിനു ശേഷമുളള ചില കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുക. ആലുവ പൊലീസ് ക്ലബിലായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. രണ്ടാഴ്ചയായി അപ്പുണ്ണി ഒളിവിലായിരുന്നു. കേസുമായി തനിക്ക് ബന്ധമില്ലെന്ന് അപ്പുണ്ണി മധ്യമപ്രവർത്തകരോട് പറഞ്ഞു. ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. അപ്പുണ്ണി എന്ത് പറയുന്നു എന്നത് ദിലീപിന് ഏറെ നിണായകമാണ്.
ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി ഒപ്പമുണ്ടായിരുന്നതായാണ് സൂചന.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി അപ്പുണ്ണിയോട് മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ദിലീപിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്നറിയപ്പെടുന്ന അപ്പുണ്ണിക്ക് സംഭവത്തെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ അറിയാമെന്നാണ് പോലീസ് നിഗമനം. ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.
അതേസമയം സംഭവം നടന്ന ദിവസം കാവ്യ മാധവനും റിമി ടോമിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ ഇരുവരേയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം സിനിമാ മേഖലയിലെ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യുന്നതിനുള്ള പുതിയ പട്ടിക തയ്യാറാക്കിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജരായ അപ്പുണ്ണി ഇന്ന് ഹാജരായേക്കും. തിങ്കളാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജാരാകാന്‍ അപ്പുണ്ണിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ മൊഴി നല്‍കണമെന്നാണ് അപ്പുണ്ണിക്ക് കോടതി നല്‍കിയ നിര്‍ദേശം. അപ്പുണ്ണി ഹാജരായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കുമെന്നാണ് പോലീസ് കരുതുന്നത്.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക വിവരങ്ങള്‍ അപ്പുണ്ണിക്ക് അറിയാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. അപ്പുണ്ണി കേസില്‍ അപ്പുണ്ണി പ്രതിയാകുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായാണ് അപ്പുണ്ണി അറിയപ്പെടുന്നത്. പള്‍സര്‍ സുനിക്ക് പണം നല്‍കി ഒത്തുതീര്‍പ്പിന് ശ്രമിച്ചതും അപ്പുണ്ണിയാണെന്നാണ് വിവരം. പള്‍സറുമായി അപ്പുണ്ണി കൂടിക്കാഴ്ച നടത്തിയതിനും ഫോണ്‍ സംഭാഷണത്തിനും പൊലീസിന്റെ കൈവശം തെളിവുകളുണ്ട്.
ആദ്യം ദിലീപിനൊപ്പം ചോദ്യം ചെയ്തതിനു ശേഷം രണ്ടാമത്തെ തവണ അപ്പുണ്ണി ഹാജരായിരുന്നില്ല. അപ്പുണ്ണിയുടെ 5 മൊബൈല്‍ നമ്പറുകളും പ്രവര്‍ത്തനരഹിതമായിരുന്നു. ദിലീപ് അറസ്റ്റിലായതിനു ശേഷം അപ്പുണ്ണിയുടെ ഏലൂരിലെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഒളിവില്‍ കഴിയുന്ന അപ്പുണ്ണി അവിടെ നിന്നായിരുന്നു മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്. അപ്പുണ്ണിയെ പ്രതിയാക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വ്യക്തമാക്കിയത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നടി ആക്രമിക്കപ്പെട്ടതിന് തെളിവില്ലെന്നും നടക്കുന്നത് പുരുഷ പീഡനമാണെന്നും പിസി ജോര്‍ജ് പറഞ്ഞു. പീഡിപ്പിക്കപ്പെട്ടതിന്റെ അടുത്തദിവസം തന്നെ നടി അഭിനയിക്കാനെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ തെളിവ് നല്‍കാന്‍ താന്‍ എങ്ങും പോകില്ലെന്നും തന്റെ മുറിയില്‍ വന്നാല്‍ അറിയാവുന്ന കാര്യങ്ങള്‍ പറയുമെന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ദിലീപിനെ കുടുക്കിയത് ജയില്‍ സൂപ്രണ്ടാണെന്നും ജോര്‍ജ് ആരോപിച്ചിരുന്നു. ജയിലില്‍നിന്ന് പണമാവശ്യപ്പെട്ടുകൊണ്ടുള്ള പള്‍സര്‍ സുനിയുടെ കത്ത് പുറത്തുവന്നത് സൂപ്രണ്ടിന്റെ അനുമതിയോടെയാണെന്നും കത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ടെന്നും ജോര്‍ജ് ആരോപിച്ചിരുന്നു.
രാത്രി രണ്ടു മണിക്ക് തന്റെ കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയ ആള്‍ക്ക് വീട്ടമ്മയായ യുവതി കൊടുത്ത കിടിലന്‍ പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുന്നത്.
രാത്രി രണ്ടു മണിക്ക് വീട്ടുകളിലെ ജനലിലൂടെ പെണ്ണുങ്ങളുടെ സുഖവിവരം അന്വേഷിക്കാന്‍ എത്തിയ അതിഥിയെ പിടികൂടി കെട്ടിയിട്ടപ്പോള്‍ എന്ന സ്റ്റാറ്റസോട് കൂടി ഷിയാസ് വരവൂര്‍ എന്ന യുവാവ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. വീടിനുള്ളില്‍ കയറ്റിയ ഇയാളെ യുവതി ജനലില്‍ കെട്ടിയിട്ട് മുറിപൂട്ടിയ ശേഷം അയല്‍ പക്കക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു എന്നാണ് വീഡിയോയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. ശിവദാസന്‍ എന്നാണ് ഇയാളുടെ പേരെന്നും വീഡിയോയിലൂടെ മനസിനാക്കാന്‍ കഴിയും. ഇയാള്‍ സ്ത്രീയുടെ പേരു വിളിച്ച് എന്നോട് ഇതു വേണ്ടായിരുന്നു എന്നെ പൂട്ടിയിട്ട് എന്ത് കിട്ടാനാണെന്നും ഇയാള്‍ ചോദിക്കുന്നത് കേള്‍ക്കാം. താനിനി മേലില്‍ ഒരുവീട്ടിലും ഇങ്ങനെ പോകരുതെന്നും തനിക്ക് ഒരു മകള്‍ ഉള്ളതാണെന്നും സ്ത്രീ ഇയാളെ ഉപദേശിക്കുന്നതും കേള്‍ക്കാം. സംഗതി എന്തായാലും വീഡിയോ ഇപ്പോള്‍ വാട്ട്‌സ് ആപ്പിലും ഫേസ്ബുക്കിലും വൈറലാവുകയാണ്.
നടി ആക്രമിക്കപ്പെടുമെന്ന് സിനിമയിലെ കൂടുതല്‍ പ്രമുഖര്‍ക്ക് അറിവുണ്ടായിരുന്നു. ഇതേപറ്റി ധാരണയുണ്ടായിരുന്നവരുടെ പട്ടിക തയാറായെന്ന് പൊലീസ്.പട്ടികയിലുള്ളവരെ ചോദ്യം ചെയ്യും. അറസ്റ്റിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അമ്മ യോഗത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചവരുടെ വിവരവും പൊലീസ് ശേഖരിച്ചു.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം റിമിടോമിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
മുകേഷ് എംഎൽഎ, നടി കാവ്യ മാധവന്റെ മാതാവ് ശ്യാമള, റിമി ടോമി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും ശക്തമാണ്. അടുത്ത ദിവസങ്ങളിൽതന്നെ ഇവരെ ചോദ്യം ചെയ്യുന്നതിനാണ് തീരുമാനം. കേസിലെ മുഖ്യപ്രതിയായ പൾസർ സുനി മുൻപ് മുകേഷിന്റെ ഡ്രൈവറായിരുന്നു.
കാവ്യ മാധവന്റെ അമ്മ ശ്യാമളയേയും കാവ്യയെയും അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചാണ് നടിയും ഗായികയുമായ റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിനൊപ്പം നടത്തിയ വിദേശ ഷോകളെക്കുറിച്ചാണ് ചോദിച്ചതെന്ന് റിമി വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിനെതിരായി പരാതി നല്‍കിയ ആലുവ സ്വദേശിയായ സന്തോഷ് കുമാറില്‍നിന്ന് പോലീസ് ഇന്നു രാവിലെ മൊഴിയെടുത്തിരുന്നു. ബാല്യകാല സുഹൃത്തായ സന്തോഷ് കുമാര്‍ പിന്നീട് ദിലീപുമായി തെറ്റാനിടയായ സാഹചര്യങ്ങളും പോലീസ് ആരാഞ്ഞിരുന്നു.
പള്‍സര്‍ സുനി ഡ്രൈവറായിരുന്നെന്ന കാര്യം ചോദ്യം ചെയ്യലില്‍ കാവ്യ നിഷേധിച്ചിരുന്നു. സുനിയെ അറിയില്ലെന്നാണ് കാവ്യ നല്‍കിയ മൊഴി. മൊഴി സ്ഥിരീകരിക്കാന്‍ പൊലീസ് ശ്രമം തുടരുകയാണ്. കാവ്യ മാധവന് പള്‍സര്‍ സുനിയെ പരിചയമുണ്ടെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സെറ്റില്‍ കാവ്യയുടെ ഡ്രൈവറായി സുനി എത്തിയിരുന്നതായാണ് വിവരം കാവ്യയും ദിലീപും അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ സെറ്റിലും സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു കാവ്യ പൊലീസിന് മൊഴിനല്‍കിയത്. ദിലീപ് അക്കൗണ്ടില്‍ പണം നിക്ഷേപിച്ചതായി കണ്ടെത്തിയ യുവനടിയുമായി കാവ്യ കേരളത്തിന് പുറത്ത് കൂടിക്കാഴ്ച നടത്തിയതിന്റെ വിശദാംശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. കാവ്യയില്‍ നിന്ന് മൊഴിയെടുത്തശേഷം ഈ യുവനടിയെ പൊലീസ് വീണ്ടും ചോദ്യംചെയ്‌തേക്കും.
ദിലീപും കാവ്യയും ഒന്നിച്ചഭിനയിച്ച പിന്നെയും എന്ന സിനിമയുടെ ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതിന്റെ തെളിവുകളും സുനി ഓടിച്ച വാഹനത്തില്‍ കാവ്യ സഞ്ചരിച്ചതായും പൊലീസ് കണ്ടെത്തിയതായാണ് അറിയുന്നത്. ഈ വിവരങ്ങള്‍ പൊലീസിന് കിട്ടിയപ്പോഴും സുനിയെ അറിയില്ലെന്നും നേരിട്ട് കണ്ടിട്ടില്ലെന്നുമാണ് കാവ്യയുടെ മൊഴി നല്‍കിയത്. കാവ്യയും അമ്മയും നല്‍കിയ മൊഴികളില്‍ പൊലീസിന് സംശയങ്ങള്‍ ബാക്കിയുണ്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രസ്ഥാപനത്തില്‍ നല്‍കിയിരുന്നതായി പള്‍സര്‍ സുനി നേരത്തേ പൊലീസിനോട് പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ആര്‍എസഎസ് പ്രവര്‍ത്തകനെ വവെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ആറ് പേര്‍ പിടിയിലായി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തു. കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ആക്രമണം. കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു.
തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെയ്സ്ബുക്കിലും വാട്സാപ്പിലും കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.