കോട്ടയം കുമാരനല്ലൂരിന് സമീപത്ത് നിന്നുമാണ് ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കാര്‍ ഉപേക്ഷിച്ച നിലയില്‍ സമീപത്തായി മാറി കിടപ്പമുണ്ടായിരുന്നു. കാറിനുള്ളില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട് .മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സംശയിക്കുന്നു. കഴുത്തില്‍ മുറിവേറ്റ പാടുണ്ട് കൊലപാതകമാണെന്ന പ്രാഥമിക നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരിശോധന നടത്തുകയാണ്. കാറില്‍ മൊബൈല്‍ഫോണും കിടപ്പുണ്ട്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗൗതമിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. രാവിലെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം കഴിച്ചോയെന്ന് അന്വേഷിച്ചിരുന്നതായി പോലീസിന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.