അബുദാബിയിൽ മലയാളി യുവതി വാഹനമിടിച്ച് മരിച്ചു. തൃശൂർ ചാലക്കുടി ആളൂരിലെ ജെയിംസ്–ഷൈല ദമ്പതികളുടെ മകൾ സ്മൃതി ജെയിംസാ(25)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നഗരത്തിലെ ബസ് സ്റ്റേഷന് സമീപം റോഡിന് കുറുകെ കടക്കുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സ്മൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി മുറൂർ റോഡിലെ അൽഫലാഹ് പ്ലാസക്ക് സമീപമുളള ഗ്ലോബൽ വിങ്സ് റെന്റ് എ കാറിലെ എച്ച് ആർ മാനേജരാണ് സ്മൃതി. രണ്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു. പിതാവ് ജെയിംസ് മുസഫയിലെ സ്വകാര്യ കമ്പനിയിലും അമ്മ ഷൈലജ അബുദാബി എൽ എൽ എച്ച് ആശുപത്രിയിൽ നഴ്സായും ജോലി ചെയ്യുന്നു. അബുദാബി ഹംദാൻ സ്ട്രീറ്റ് ഡു ഓഫീസിന് സമീപം വർഷങ്ങളായി മാതാപിതാക്കളോടൊപ്പമാണ് സ്മൃതി താമസിച്ച് വരുന്നത്. ഒരു മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ട് പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.
അമേരിക്കയിൽ യുവാവിനെ രണ്ട് തവണ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കി. ലണ്ടനിലെ സൗത്ത് ഷീൽഡിസ് സ്വദേശിയായ കാത്തി ബ്രണ്ണൻ (26) എന്ന യുവതിക്കെതിരെയാണ് കോടതിയിൽ വിചാരണ ആരംഭിച്ചത്. ജനുവരിയിലാണ് കാത്തി ബ്രണ്ണൻ എന്ന യുവതി യുവാവിനെ പീഡിപ്പിച്ചത്.
ബലാത്സംഗക്കേസിൽ യുവതിക്കെതിരായ വിചാരണ നാല് ദിവസമെങ്കിലും നീണ്ടുനിൽക്കുമെന്നാണ് പ്രോസിക്യൂട്ടർ അറിയിച്ചത്. വിചാരണയുടെ ഭാഗമായി ആദ്യദിനം യുവതിയുടെ പേര് സ്ഥിരീകരിക്കൽ മാത്രമാണ് കോടതിയിൽ നടന്നത്. കുറ്റം നിഷേധിക്കാനോ മറ്റോ ഉള്ള അനുമതി യുവതിക്ക് കോടതി നൽകിയില്ല.ആക്രമണത്തിനിരയായ യുവാവിന്റെ പേരോ മറ്റ് വിവരങ്ങളോ കോടതി പുറത്ത് വിട്ടിട്ടില്ല. കാത്തി ബ്രണ്ണന് ജാമ്യമനുവദിച്ച കോടതി സെപ് തംബർ 25 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. അതേസമയം ബലാത്സംഗക്കേസിൽ അറസ്റ്റിലായ യുവതിയെ കാണാൻ നിരവധി ആളുകൾ കോടതി പരിസരത്ത് എത്തിയിരുന്നു.
നടി ഭാവനയുടെയും പ്രമുഖ കന്നട നിർമാതാവും ബിസിനസ്സുകാരനുമായ നവീനിന്റെയും വിവാഹംനിശ്ചയം കഴിഞ്ഞു.ആഡംബരമൊഴിവാക്കി കൊച്ചിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.ഹണി ബീ 2–വാണ് ഭാവനയുടേതായി പുറത്തിറങ്ങാൻ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.വിവാഹം എന്ന് ഉണ്ടാകും എന്ന് സ്ഥിരീകരണം വന്നിട്ടില്ല .
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു യുവതിയെ ഖത്തറിലെത്തിച്ചു പീഡിപ്പിച്ചതായി പരാതി ..കൊല്ലം സ്വദേശിനിയായ യുവതിയാണ് ഇത്തരത്തില്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് .120 പേര്‍ തന്നെ പീഡിപ്പിച്ച് എന്നാണ് യുവതിയുടെ പരാതി .ഒരു പ്രമുഖ ചാനല്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത് .
വീഡിയോ ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ യുവതിയെ ഖത്തറിലെത്തിച്ചത്. തുടര്‍ന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ചു യുവതിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ആയിരുന്നു .യുവതിയെ 120ലധികം പേര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു. ഈ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു .ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും യുവതി പറയുന്നു.
ഇന്നലെ മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാരഗുണ്ടായിസത്തിന്റെ ചുവടു പിടിച്ചു ഇടക്കാലത്ത് വ്യാപകമായ കിസ്സ് ഓഫ് ലവ് മുന്നേറ്റം വീണ്ടും കേരളത്തില്‍ തലപൊക്കുന്നത്.കഴിഞ്ഞ ദിവസം ശിവസേന പ്രവർത്തകർ അക്രമം നടത്തിയ അതേ സ്ഥലത്ത് വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക്, ചുംബന സമരം നടത്തി പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് കിസ് ഓഫ് ലവ് പ്രവർത്തകർ അറിയിച്ചിട്ടുള്ളത്.
നേരത്തെ രാഹുൽ പശുപാലനും ഭാര്യ രശ്മിയുമായിരുന്നു കിസ് ഓഫ് ലൗവിന്റെ മുഖ്യ സംഘാടകർ. ഈ സമരം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. കേരളത്തിലെ പലയിടത്തും ഇത്തരം സമരം നടന്നു. ദേശീയ തലത്തിലും ചർച്ചയായി. ഇതിനിടെയിൽ പീഡനത്തിന് രാഹുലും ഭാര്യയും അറസ്റ്റിലായി. ഇതോടെ കിസ് ഓഫ് ലൗവിന് നേരേയും ആരോപണങ്ങൾ ഉയർന്നു. കിസ് ഓഫ് ലൗ വീണ്ടും മറൈൻ ഡ്രൈവിലെത്തുമ്പോൾ അതിൽ രാഹുലും രശ്മിയും പങ്കെടുക്കുമോ എന്ന സംശയം വ്യാപകമാണ്. ഇതറിയാനുള്ള ശ്രമം പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും തുടങ്ങിയിട്ടുണ്ട്. അതിനിടെ മറൈൻ ഡ്രൈവിൽ കനത്ത സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനമെന്നും സൂചനയുണ്ട്.
പൊലീസിന്റെ കൂടി ഒത്താശയോടെയാണ് മറൈൻഡ്രൈവിൽ സദാചാര ഗുണ്ടായിസം നടന്നതെന്ന് കിസ് ഓഫ് ലവ് പ്രവർത്തകർ ആരോപിച്ചിരുന്നു. ശിവസേനയുടെ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്യുകയായിരുന്നു. ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്നും സംഘാടകർ പ്രതികരിച്ചു. വ്യാഴാഴ്ച വൈകുന്നേരം കൊച്ചിയിൽ നടക്കുന്ന ചുംബന സമരത്തിലേക്ക്, സമാന ചിന്താഗതിക്കാരായ എല്ലാവർക്കും സ്വാഗതമെന്നും കിസ് ഓഫ് ലവിന്റെ ഔദ്യാഗിക ഫേസ്‌ബുക്ക് പേജിലൂടെ ആഹ്വാനവും നടത്തിയിട്ടുണ്ട്.
മെല്‍ബണില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോനിഷയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അമ്മയുടെ പരാതിയില്‍ ഓസ്‌ട്രേലിയയിലുള്ള ഭര്‍ത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അമ്മ നല്‍കിയ ഭര്‍തൃപീഡന പരാതിയിലാണു കേരള പോലീസ് മോനിഷയുടെ ഭര്‍ത്താവ് അരുണിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ സ്വന്തം വീട്ടില്‍ വച്ചായിരുന്നു ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പ് പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഇവര്‍. ആദ്യം രജിസ്റ്റര്‍ വിവാഹം കഴിച്ചു എങ്കിലും പിന്നീടു ബന്ധുക്കള്‍ ഇടപെട്ടു മതാചാരപ്രകാരം വിവാഹം കഴിക്കുകയായിരുന്നു. പൊന്‍കുന്നം പനമറ്റം വെളിയന്നൂര്‍ ചെറുകാട്ട് പരേതനായ മോഹന്‍ദാസിന്റെയും സുശീലദേവിയുടേയും മകളാണ് മോനിഷ.
ഓസ്‌ട്രേലിയയില്‍ എംബിഎ എച്ച്ആര്‍ കഴിഞ്ഞ് ഹോസ്പ്പറ്റില്‍ അഡ്മിനിസ്‌ട്രേഷനില്‍ ജോലി ചെയ്യുകയായിരുന്നു എന്നാണു വിവാഹത്തിനു മുമ്പ് അരുണ്‍ മോനിഷയേയും കുടുംബത്തേയും ധരിപ്പിച്ചിരുന്നത്. വിവാഹത്തിനു മുമ്പു തന്നെ ഓസ്‌ട്രേലിയയിലേയ്ക്കുള്ള വീസ സംഘടിപ്പിക്കാന്‍ എന്നു പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം മോനിഷയുടെയും അരുണിന്റെയും പേരില്‍ വസ്തുവിന്റെ ഏതാനം ഭാഗം എഴുതി വാങ്ങിരുന്നു. ഇതുകൂടാതെ അടുത്തനാളില്‍ 20 ലക്ഷം രൂപ കൂടി സ്ത്രീധനം വേണമെന്ന് അരുണ്‍ ആവശ്യപ്പെട്ടിരുന്നു. മോനിഷയുടെ അമ്മ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സമയമായതിനാല്‍ ഈ സമയം ഒരു വലിയ തുക കിട്ടുമെന്ന് അരുണിന് അറിയാമായിരുന്നു. മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ നേരത്തെ തന്നെ ഇയാള്‍ ഈ തുക ആവശ്യപ്പെടുകയായിരുന്നു.
നിര്‍ബന്ധപൂര്‍വ്വം മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ഈ പേരില്‍ മകള്‍ ബുദ്ധിമുട്ടുന്നത് തിരിച്ചറിഞ്ഞ അമ്മ ബാക്കി തുക കൂടി നല്‍കാന്‍ വേണ്ടി ബാങ്ക് ലോണിന് അപേക്ഷിച്ചിരിക്കെയായിരുന്നു മോനിഷയുടെ മരണം. മോനിഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകും മുമ്പേ ഭര്‍ത്താവ് അരുണ്‍ മുങ്ങി എന്നു ബന്ധുക്കള്‍ പറയുന്നു. പോലീസ് സംരക്ഷണയിലായിരുന്നു അരുണ്‍ സംസ്‌കാര ചടങ്ങിന് എത്തിയത്. അരുണിനേ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പോലീസ് വീട്ടില്‍ എത്തി എങ്കിലും ഇതിനോടകം അരുണ്‍ ഓസ്‌ട്രേലിയയിലേയ്ക്കു പോയിരുന്നു. മരിക്കും മുമ്പ് മോനിഷ അമ്മയേ വിളിച്ചു താന്‍ പീഡിപ്പിക്കപ്പെടുന്നതായും ഗ്യാസ് ചേമ്പറില്‍ എന്ന പോലെയാണു താന്‍ ഇവിടെ കഴിയുന്നത് എന്നും പറഞ്ഞിരുന്നതായും മോനിഷയുടെ അമ്മ എസ് സുശീലദേവി പറയുന്നു.
സോഷ്യൽമീഡിയയിൽ തനിക്കെതിരെ വരുന്ന അശ്ലീല കമന്റുകൾക്കെതിരെ രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ. തന്റെ ഫെയ്സ്ബുക്ക് ഇൻബോക്സിലൂടെ നിരന്തരം മോശമായ പോസ്റ്റും അശ്ലീല പ്രസംഗവും നടത്തുന്നവർക്കെതിരെയായിരുന്നു നടിയുടെ പ്രതികരണം. വനിതാദിനത്തിലാണ് ഇത് പറയാൻ അനുയോജ്യമായ ദിവസമെന്നും പെണ്ണിന്റെയും കുഞ്ഞിന്റെയും മാനത്തിനു വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഏവർക്കും അപമാനിതരായ സഹോദരിമാരുടെ ചോരയിൽകുളിച്ച വനിതാദിന ആശംസകളെന്നും അറിയിച്ചാണ് സാധിക തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
സാധികയുടെ കുറിപ്പ് വായിക്കാം–
വളരെ വിഷമത്തോടെയാണ് ഞാനിതു എഴുതുന്നത്. ലൈക്സ് വാരികൂട്ടാനല്ല ഞാനിങ്ങനെ ഒരു പേജ് തുടങ്ങിയത്. എന്റെ ജോലിയുടെ ഒരു പ്രമോഷൻ അതു നിങ്ങളിലേക്കെത്തിക്കാൻ, എന്റെ ആശയങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ഒരുപാധി അത്രെയേ ഇതുകൊണ്ടു ഉദ്ദേശിച്ചിട്ടുള്ളൂ. പക്ഷെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇൻബോക്സിൽ വരുന്ന മെസ്സേജ്സ് , ഫോട്ടോ കമന്റ്‌സ് ഒക്കെ കാണുമ്പോൾ ഇതു പറയാതിരിക്കാൻ തോന്നുന്നില്ല.
ഇന്നു മാർച് 8 ലോകവനിതാദിനം ഇതാണ് ഏറ്റവും അനുയോജ്യമായ ദിവസം എന്ന് കരുതുന്നു. ഈ പേജിൽ 32 മില്യൺ ലൈക്സ് ഉണ്ട്. ഇതിൽ പകുതിയിൽ കൂടുതലും ഒരു പെണ്ണായതുകൊണ്ടും ഫോട്ടോസിടുന്നതുകൊണ്ടും ഒക്കെ ലൈക് ചെയ്യുന്നവരാണ്.ഇന്ന് ഞാൻ സാധിക പറയുന്നു, അമ്മയെയും പെങ്ങളെയും ഭാര്യയെയും മകളെയും തിരിച്ചറിയുന്ന വകതിരിവുള്ള ആണുങ്ങൾ മാത്രം മതി എന്റെ ഈ പേജിൽ അല്ലാത്തവർക്ക് ഡിസ്‌ലൈക് ച്ചെയ്തു പോകാം. പെണ്ണിനെ അവൾ ധരിച്ചിരിക്കുന്ന വസ്ത്രത്തിന്റെയും അവൾ ചെയ്യുന്ന തൊഴിലിന്റെയും മാന്യത നോക്കി അവൾക്കു വിലയിടുന്ന, പിഞ്ചു കുഞ്ഞുങ്ങളെ പോലും കഴുകൻ കണ്ണുകൾവച്ചു നോക്കി സദാചാരം പ്രസംഗിക്കുന്ന, ഫോട്ടോയിൽ അഭിപ്രായം ഇടുമ്പോൾ മറ്റുള്ളവർ കാണുമെന്നു ഭയന്ന് ഫോട്ടോയെ കുറ്റപെടുത്തി ഇൻബോക്സിൽ വന്നു കൂടെകിടക്കാൻ എന്തു തരണം എന്നു ചോദിക്കുന്ന ഒരു സദാചാര വാദിയെയും ഈ പേജിലാവശ്യമില്ല.
എന്നെ ഞാനെന്താണെന്നറിഞ്ഞു മനസിലാക്കി കൂടെ നിൽക്കുന്ന കുറച്ചു സഹോദരന്മാരും സ്നേഹിതരും മകളുടെ സ്ഥാനത്തുനിന്ന് നോക്കികാണുന്നവരും മാത്രം മതി ഇവിടെയെന്നു വളരെ സ്നേഹപൂർവ്വം അറിയിക്കുന്നു. മറ്റുള്ളവർക്ക് സ്വമേധയാ ഡിസ്‌ലൈക്ക് ചെയ്യാവുന്നതാണ്. അതിന്റെപേരിൽ ഈ പേജിലെ ലൈക്സിന്റെ എണ്ണം കുറഞ്ഞാൽ ഞാനങ്ങു സഹിക്കും.
പെണ്ണിന്റേം കുഞ്ഞിന്റേം മാനത്തിനു വിലപറയുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജീവിക്കുന്ന ഏവർക്കും അപമാനിതരായ സഹോദരിമാരുടെ ചോരയിൽകുളിച്ച വനിതാദിന ആശംസകൾ !!!!
മരങ്ങാട്ടുപ്പിള്ളി: ബൈക്ക് അപകടം നടന്നിട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കൈ നീട്ടാത്ത വാഹനങ്ങള്‍ ഒന്നും ഇല്ല. അവസാനം അപകടത്തില്‍പ്പെട്ട മൂന്നു വിദ്യാര്‍ത്ഥികളുമായി ആശുപത്രിയില്‍ എത്താന്‍ സഹായിച്ചത് സ്വകാര്യബസും, ക്ഷമകെട്ട് നാട്ടുകാര്‍ തടഞ്ഞ കാറുമായിരുന്നു. മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യാ കോളേജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി റാന്നി മുല്ലംകുഴിയില്‍ ഡോ.തോമസ് മാത്യുവിന്റെ മകന്‍ വിനു മാത്യു തോമസ് (19) ഇന്നലെ വൈകുന്നേരം മരണമടഞ്ഞിരുന്നു.
സഹബൈക്ക് യാത്രക്കാര്‍ ആയിരുന്ന രണ്ടാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥി കൊല്ലം തേങ്ങാകൊട്ടിലില്‍ ലക്ഷര്‍ ഫെർണാഡോ (19), രണ്ടാം വര്‍ഷ ബി.എസ്.സി സുവോളജി വിദ്യാര്‍ത്ഥി കൊല്ലം ആയൂര്‍ തെക്കേച്ചിറ അശ്വിന്‍ വിശ്വനാഥ് (21) എന്നിവര്‍ ഇന്ന് പുലര്‍ച്ചെ ആണ് മരണപ്പെട്ടത്. മൂന്നു പേര്‍ക്കും തലക്കേറ്റ മുറിവില്‍ നിന്നുണ്ടായ രക്തം വാര്‍ന്നതാണ് മരണകാരണം.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പാലാ മരങ്ങാട്ടുപ്പള്ളി റോഡില്‍ ഇല്ലിക്കല്‍താഴെ വച്ച് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ മരത്തില്‍ ഇടിച്ചായിരുന്നു അപകടം. മൂന്നുപേരും റോഡില്‍ തെറിച്ചുവീണ ഇവരെ ആശുപത്രയില്‍ എത്തിക്കാന്‍ ഈ വഴിയെ കടന്നുപോയ വാഹന ഉടമകള്‍ തയ്യാറായില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
മൂന്നു പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മരങ്ങാട്ടുപള്ളി പബ്ലിക് കോളേജില്‍ പൊതുദര്‍ശനത്തിന് വച്ചതിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.
ഇന്ന് ലോക വനിതാ ദിനം അന്ന് തന്നെ നിസ്സഹായ ആയ ഒരമ്മയുടെ നിലവിളി മലയാളികളുടെ നെഞ്ചത്തുതറച്ചിരിക്കുന്നു. സെലിബ്രറ്റിക്കുവേണ്ടി കേരള പോലീസും തമിഴ്‌നാട് പോലീസും മത്സരിച്ച് കേസന്വേഷിച്ചപ്പോള്‍ പാലക്കാട്ട് രണ്ട് മക്കളെ നഷ്ടപ്പെട്ട ഒരമ്മയുടെ സങ്കടമാണിത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളും പീഡനത്തിനിരയായിരുന്നു. തന്റെ മകളെ ബന്ധു പീഡിപ്പിക്കുന്നതു നേരിട്ടു കണ്ടെന്നാണ് പാലക്കാട് ദുരൂഹസാഹചര്യത്തില്‍ മരിച്ച സഹോദരിമാരുടെ അമ്മയുടെ വെളിപ്പെടുത്തല്‍. 14 വയസുള്ള മൂത്തമകളെ ബന്ധുവായ യുവാവ് പീഡിപ്പിച്ചത് ഒരുവര്‍ഷം മുമ്പാണെന്നും അമ്മ ഭാഗ്യവതി മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ ഇതു നേരില്‍കണ്ടതിനെത്തുടര്‍ന്ന് ഇയാളെ താക്കീതു ചെയ്തിരുന്നതായും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മേയില്‍ സ്‌കൂള്‍ അവധി സമയത്തു മകള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ ചെറിയച്ഛന്റെ മകന്‍ മധു മകളെ നിരന്തരം ഉപദ്രവിച്ചു. കാലിനു പരുക്കേറ്റു വീട്ടില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അച്ഛന്‍ നിരങ്ങിയെത്തിയാണു ഒരിക്കല്‍ മകളെ രക്ഷിച്ചത്. ഇവരുടെ തറവാട്ടു വീട്ടിലാണു മധു താമസിക്കുന്നത്. ബന്ധുവായതിനാല്‍ വീട്ടില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിരുന്നുവെന്നും അതു ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. ഭര്‍ത്താവിനൊപ്പം താന്‍ പണിക്കു പോകുമ്പോള്‍ മധു പലതവണ വീട്ടില്‍ വന്നിരുന്നതായും ഉപദ്രവിച്ചിരുന്നതായും മകള്‍ പറഞ്ഞിട്ടുണ്ട്. താക്കീതു ചെയ്തതിനു പുറമേ തറവാട്ടിലെ അമ്മായിയോടും വിവരം ധരിപ്പിച്ചിരുന്നു. ഇതൊക്കെ മൂത്തമകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടശേഷം പോലീസിനോടും പറഞ്ഞതാണ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഇതുവരെ കിട്ടിയില്ല. എല്ലാം സ്‌റ്റേഷനില്‍ വന്നാല്‍ തരാമെന്നു മാത്രമാണ് പോലീസുകാര്‍ പറഞ്ഞത്. മൂത്തമ കള്‍ മരിച്ച ദിവസം മധു വീട്ടില്‍വന്നു പോയെന്നാണ് അറിഞ്ഞെന്നും അമ്മ വ്യക്തമാക്കി. അന്ന് രണ്ടുപേര്‍ മുഖം മറച്ച് വീട്ടില്‍നിന്ന് ഇറങ്ങിപ്പോകുന്നതു കണ്ടിരുന്നതായി ശനിയാഴ്ച മരിച്ച ഇളയമകള്‍ പോലീസിനോട് പറഞ്ഞതാണ്. മധുവിനെക്കുറിച്ചും അന്വേഷണമുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു അന്നുണ്ടായ മകളുടെ മരണത്തില്‍ പോലീസ് അല്‍പമെങ്കിലും ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയെങ്കിലും മരിക്കില്ലായിരുന്നുവെന്നാണ് നിറകണ്ണുകളോടെ അമ്മ ഓര്‍ക്കുന്നത്.
വയനാട് യത്തീംഖാനയിലെ പീഡനത്തിനിരയായ കുട്ടികള്‍ പികെ ശ്രീമതി എംപിയ്ക്ക് മുമ്പാകെ പറഞ്ഞ കാര്യങ്ങള്‍ മനുഷ്യ മനസാക്ഷിയെ മരവിക്കുന്നത്. യത്തീംഖാനക്ക് സമീപമുള്ള കടയിലെ കച്ചവടക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. നാലുപേര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളും മൂന്നുപേര്‍ എട്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. ട്യൂഷന്‍ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് വിദ്യാര്‍ത്ഥിനികളെ മിഠായി നല്‍കി പ്രലോഭിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയത്.
പികെ ശ്രീമതി എംപിയ്ക്ക് മുമ്പാകെയുള്ള കുട്ടികളുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ;
ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് മിഠായി വാങ്ങാന്‍ കടയില്‍ പോയിരുന്നു. അവര്‍ ഞങ്ങള്‍ക്ക് പലപ്പോഴും പൈസ വാങ്ങാതെ മിഠായി തരാറുണ്ടായിരുന്നു. ഒരു ദിവസം ബ്ലാക്ക് ബ്യൂട്ടി എന്ന് എല്ലാവരും വിളിക്കുന്ന കറുത്ത് തടിയച്ചയാള്‍ എന്നെ ബലംപ്രയോഗിച്ച് കൈപിടിച്ച് വലിച്ചകത്ത് കയറ്റി. പിറകെ എന്റെ കൂട്ടുകാരികളും എത്തി. അയാളുടെ പിന്നാലെ വേറെ നാലുപേര്‍ കൂടി കട മുറിയിലെത്തി. എല്ലാവരും എത്തിയതും അവര്‍ വാതിലടച്ച് കുറ്റിയിട്ടു. പിന്നെ എന്തോ ഒരു ദ്രാവകം നിര്‍ബന്ധിച്ച് ഞങ്ങളെ കുടിപ്പിച്ചു. പിന്നെ വസ്ത്രങ്ങള്‍ ഊരിപ്പിച്ചു. പിന്നെ എന്തൊക്കെയോ ചെയ്തു. ഒച്ചവെച്ചപ്പോള്‍ വായ പൊത്തിപ്പിടിച്ചു. ഭീഷണിപ്പെടുത്തി. അവര്‍ ഞങ്ങളെ മാറിമാറി എന്തെല്ലാമോ ചെയ്തു. പിന്നെ ഉടുപ്പൊന്നുമില്ലാതെ ഞങ്ങളുടെ ചിത്രങ്ങള്‍ എടുത്തു. ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിക്കൊണ്ട് പലതവണ ഞങ്ങളെ ഇതുപോലെയൊക്കെ ചെയ്തു.പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. നാട്ടുകാരും വീട്ടുകാരുമെല്ലാം ഞങ്ങളുടെ ഉടുപ്പിടാത്ത പടം കാണുമെന്ന് പേടിച്ചാണ് അവര് വിളിക്കുമ്പോഴൊക്കെ പോയതെന്നും പീഡനത്തിനിരയായ കുട്ടികള്‍ പികെ ശ്രീമതി യോട് വെളിപ്പെടുത്തി.
സ്‌കൂളിന് നേരെ മുമ്പിലുള്ള രണ്ട് ചായക്കടകള്‍ കേന്ദ്രീകരിച്ചാണ് പീഡനസംഘം തമ്പടിച്ചത്. കഴിഞ്ഞ രണ്ടുമാസമായി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണിച്ച് പീഡനം തുടരുകയായിരുന്നു. കുട്ടികള്‍ ഭയം കാരണം ആരോടും പറയാത്തത് പീഡന വീരന്‍മാര്‍ക്ക് ഗുണമായി. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു പെണ്‍കുട്ടി കടയില്‍ നിന്ന് ഇറങ്ങിവരുന്നത് യത്തീംഖാനയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കണ്ടു. അദ്ദേഹം അധികൃതരെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. യതീംഖാന അഡ്മിനിസ്‌ട്രേറ്റര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് ആറും പ്രതികളും വലയിലാകുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഏറെക്കുറെ എല്ലാവരും സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. പലരും മാതാവോ പിതാവൊ നഷ്ടപ്പെട്ടവരാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ടവരുമുണ്ട്. ഇത്തരം അരക്ഷിതാവസ്ഥയില്‍ നിന്നാണ് കുട്ടികള്‍ ചൂഷണമാണെന്നറിയാതെ പ്രതികളുടെ വലയില്‍ കുടുങ്ങിയത്. തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണെന്ന് പോലും മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. സംഘടിതമായാണ് പ്രതികള്‍ കുട്ടികളെ ഉപദ്രവിച്ചതെന്ന് അവരുടെ വാക്കുകളിലൂടെ വ്യക്തമാണെന്ന് പി കെ ശ്രീമതി എംപി പറഞ്ഞു.