Latest News

കുരിശുമരണത്തിനു മുന്നോടിയായി ശിഷ്യന്മാര്‍ക്കൊപ്പം യേശു അന്ത്യഅത്താഴം കഴിച്ചതിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. കുര്‍ബാന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കുന്ന പെസഹ കൂട്ടായ്മയുടെയും പങ്കുവെക്കലിന്റെയും ആചരണം കൂടിയാണ്.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ  മാതൃകയായ യേശുവിന്റെ സ്മൃതിയില്‍ ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. യേശു 12 ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത് അനുസ്മരിച്ച് വൈദികര്‍ 12 വിശ്വാസികളുടെ കാല്‍കഴുകി ചുംബിക്കും. ഇതിനൊപ്പം അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും. പ്രത്യേക പ്രാര്‍ഥനചടങ്ങുകളുമുണ്ടാകും. വീടുകളിലും വൈകുന്നേരം അപ്പം മുറിക്കും.ചില ദേവാലയങ്ങളില്‍ ബുധനാഴ്ച വൈകുന്നേരം പെസഹ ശുശ്രൂഷ നടന്നു. ഭൂരിഭാഗം ദേവാലയങ്ങളിലും വ്യാഴാഴ്ച രാവിലെയും വൈകുന്നേരവുമായാണ് ചടങ്ങുകള്‍. യേശുവിന്റെ കുരിശുമരണം അനുസ്മരിച്ച് നാളെ ദുഃഖവെള്ളി ആചരിക്കും. വെള്ളിയാഴ്ച ദേവാലയങ്ങളും വിവിധ പ്രദേശങ്ങളും കേന്ദ്രീകരിച്ച് കുരിശിന്റെ വഴിനടത്തും.

അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡു തനിക്കനുവദിച്ച ഔദ്യോഗിക വസതിയില്‍ കയറുന്നില്ല.കാരണം പ്രേത ശല്യമാണ് . 2009ല്‍ ഇറ്റാനഗറിലെ കുന്നിന്‍പുറത്ത് 60 കോടി രൂപ ചിലവില്‍ നിര്‍മിച്ച കൊട്ടാര സദൃശമായ വസതിയില്‍ താമസിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹത്തിന്റെ ഈ മുന്‍കരുതല്‍.

ബംഗ്‌ളാവില്‍ ഏതോ ‘പ്രേതം ’ കുടിയിരിക്കുന്നുണ്ടെന്ന് തന്നെയാണ് എല്ലാവരുടെയും വിശ്വാസം . പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും പ്രേതത്തേ ഒഴിപ്പിക്കാനാകുന്നില്ലെന്ന് അവരും വിധിച്ചു.അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റാനായിരുന്നു തീരുമാനം.

2009ല്‍ ഡോര്‍ജി ഖണ്ഡുവിന്റെ കാലത്താണ് ബംഗ്‌ളാവ് നിര്‍മിച്ചത്. അതിനുശേഷം ഇന്നുവരെ അരുണാചല്‍ പ്രദേശില്‍ ഏഴു മുഖ്യമന്ത്രിമാര്‍ ഭരിച്ചു. ഇവരിലാര്‍ക്കും തികച്ചു ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല.  മൂന്നുമുഖ്യമന്ത്രിമാര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു. ഡോര്‍ജി ഖണ്ഡു വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ ജര്‍ബോ ഗാംലിന്‍ മരിച്ചത് അസുഖം മൂലമായിരുന്നു.അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസിലെ നബാംതുക്കി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും പാര്‍ട്ടിക്ക് ദയനീയ തോല്‍വിയായിരുന്നു.ഇതോടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ബംഗ്‌ളാവ് തന്നെയെന്ന് അനുയായികള്‍ ഉറപ്പിച്ചു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തൂക്കിക്ക് ബംഗ്‌ളാവിന്റെ ദോഷങ്ങള്‍ പരിഹരിക്കാനായിരുന്നു നിര്‍ദേശം കിട്ടിയത് .പിന്നീട് തൂക്കിയെ മറിച്ചിട്ട് കാലികോപുള്‍ മുഖ്യമന്ത്രിയായി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തുക്കിക്ക് അനുകൂലമായിരുന്നു വിധി. വിധി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 2016 ആഗസ്റ്റ് 9ന് ബംഗ്‌ളാവില്‍ ഫാനില്‍ കെട്ടിതൂങ്ങി പുള്‍ ജീവിതമവസാനിപ്പിച്ചു.Image result for arunachal minister house ghost

ഫ്‌ളാറ്റിന് മുകളില്‍ നിന്ന് ചാടി സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍  ആത്മഹത്യ ചെയ്തതിനു  കാരണം ഭര്‍തൃപീഡനമാണെന്ന പരാതിയുമായി ബന്ധുക്കള്‍. എച്ച്‌സിഎല്ലില്‍ എഞ്ചിനീയറായ ഭവ്യ ഹന്ദയാണ് ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും മാനസികമായും ശാരീരികമായും പീഡിപ്പിച്ചത് കൊണ്ടാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് ഭവ്യയുടെ അമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നാല് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഭവ്യയും സഹപ്രവര്‍ത്തകനായ മോഹിത് വര്‍മ്മയും വിവാഹം കഴിച്ചത്. ദില്ലിയില്‍ വെച്ചായിരുന്നു വിവാഹം. ഇതിന് ശേഷം ഇരുവരും ജോലി സ്ഥലമായ ബെംഗളൂരുവിലേക്ക് വന്നിരുന്നു . ഈയിടെ ഭര്‍തൃവീട്ടുകാര്‍ നാല് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്ന് ഭവ്യയുടെ അമ്മ സോണിയ ഹന്ദ പറയുന്നു.
രാവിലെ നേരത്തെ എഴുന്നേറ്റ് ഭക്ഷണം പാകം ചെയ്യാത്തതിനും, ജീന്‍സ് ധരിയ്ക്കുന്നതിനും വരെ ഭര്‍ത്താവും വീട്ടുകാരും ഭവ്യയെ കുറ്റപ്പെടുത്താറുണ്ടായിരുന്നത്രേ. ഭര്‍ത്താവിന് നല്‍കാനായി സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങി നല്‍കിയിരുന്നു. യുവതിയുടെ ശരീരത്തിലുള്ള പാടുകള്‍ ശാരീരിക മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായതാണെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഭവ്യയുടെ വീട്ടുകാരുടെ പരാതിയില്‍ ഭര്‍ത്താവ് മോഹിത്, അമ്മ രജനി, അച്ഛന്‍ ധീരജ് എന്നിവരെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മാതാപിതാക്കളെയും സഹോദരിയെയും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേരെ അതിക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബെയിന്‍സ് കോംപൗണ്ട് 117-ാം നമ്പര്‍ വീടിന്റെ ഉളളറകള്‍ ആരെയും അത്ഭുതപ്പെടുത്തും .ബെയിൻസ് കോംപൗണ്ട് 117-ാം നമ്പർ വീട് ഇക്കാലമത്രയും ദുരൂഹതയും വൈചിത്ര്യങ്ങളും നിറഞ്ഞതായിരുന്നു അന്നാട്ടുകാർക്ക്. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ നാലുപേരുടെയും കുടുംബജീവിതവും ദുരൂഹവും വിചിത്രവുമായിരുന്നു എന്നതില്‍ സംശയമില്ല .ഒറ്റനോട്ടത്തില്‍ തന്നെ ദുരൂഹതകളുടെ വിളനിലമായിരുന്നു ആ ഭവനം .കൊലപാതകം നടത്തിയ കേഡല്‍ എന്ന മകനെ പരിസരവാസികളായ അപൂര്‍വ്വം ചിലരേ കണ്ടിട്ടുള്ളൂ. ആരും വീട്ടിലേയ്ക്ക് ചെല്ലുന്നതും ഇവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

വിചിത്രമായ രീതികളാണ് ഈ വീട്ടുകാര്‍ തുടര്‍ന്നു വന്നിരുന്നത്. കുടംബത്തിലെ നാലുപേര്‍ക്ക് കഴിക്കാനായി മാത്രം ഇരുന്നൂറിലധികം വിവിധയിനം കോഴികളെ വീടിന് പുറകില്‍ വളര്‍ത്തിയിരുന്നു. കോഴികളെ വളര്‍ത്താനായി പ്രത്യേക വീടുവരെ നിര്‍മ്മിച്ചിട്ടുണ്ട്. മാസങ്ങളായുള്ള ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കും. വീട്ടിലെ മുറികള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള സാധന സാമഗ്രികള്‍ കൊണ്ട് നിറച്ചിരിക്കുകയാണ്. പുറത്ത് നിന്നും നോക്കിയാല്‍ ആളനക്കമുണ്ട് എന്നുപോലും പറയില്ല. ഒരു പ്രേതഭവനത്തിന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട് ഈ വീടിന്. മാസങ്ങളായുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഗോവണിയിൽ തൂക്കുന്ന സ്വഭാവത്തിനു ഉടമകളായ ഇവർ വേലക്കാരികൾക്കു പോലും നിയന്ത്രിതമായ സ്വാതന്ത്ര്യം മാത്രമേ വീട്ടിൽ അനുവദിച്ചിരുന്നുള്ളൂ.

Nanthankode-2

അകത്തു അലക്ഷ്യമായി കിടക്കുന്ന സോഫയും ഹാളും. സ്ത്രീകള്‍ അടക്കമുള്ളവരുടെ അടിവസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു. താഴത്തെ നിലയിലുള്ള ഡൈനിംഗ് ടേബിളിലായിരുന്നു കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിച്ചിരുന്നത്. അതും പലരും പലപ്പോഴായി. ആരും ഒരിക്കല്‍പ്പോലും ഭക്ഷണത്തിനായി ഒന്നിച്ചിരുന്നിട്ടില്ലെന്ന് മാര്‍ത്താണ്ഡം സ്വദേശിനിയായ വീട്ടുജോലിക്കാരി അടിവരയിടുന്നു.

പത്ത് സെന്റിൽ അധികം വരുന്ന ഭൂമിയിൽ പണിതിരിക്കുന്ന ഇരുനില വീടിനെ കുറിച്ചു തന്നെ ആദ്യം പറയാം. കാറ്റും വെളിച്ചവും പോലും പ്രേതാലയമെന്നു തോന്നിക്കുന്ന ഈ വീട്ടിൽ അന്യമാണ്. പകൽ പോലും വീടിനു ചുറ്റും ഇരുട്ടാണെന്നതും പറയാതെ വയ്യ. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോൾ, കേഡൽ ജിൻസൺ എന്നിവരുടെയും താമസം. ഭക്ഷണം കഴിക്കാനായി മാത്രമാണ് ഇവർ താഴേക്ക് വരാറുള്ളത്.ഭക്ഷണത്തിനുമുണ്ട് പ്രത്യേകതകള്‍. വീട്ടിലെ രണ്ടാമത്തെ നിലയിലെ വിവിധ റൂമുകളിലാണ് ഡോക്ടറുടെയും പ്രൊഫസറുടെയും മക്കളായ കരോള്‍, കേഡല്‍ ജിന്‍സണ്‍ എന്നിവരുടെയും താമസം. ഓരോരുത്തര്‍ക്കും വേണ്ട വിഭവങ്ങള്‍ ജോലിക്കാരിയോട് പറയും. ഭക്ഷണം തയ്യാറായാല്‍ പിന്നെ ഓരോരുത്തരായി വന്ന് കഴിച്ച് മുറിയിലേക്കു മടങ്ങും. ശേഷം അടുത്ത ഭക്ഷണസമയത്താണ് വീണ്ടും താഴേക്കു വരുന്നത്. അതാണ് രീതി. ജീന്‍ പത്മയുടെ സഹോദരി കാഴ്ചയില്ലാത്ത ലളിതയും ജോലിക്കാരിയും താഴത്തെ നിലയിലാണ്. ഇവര്‍ക്ക് മുകളിലേക്ക് പ്രവശനം ഉണ്ടായിരുന്നില്ല. വീട്ടുകാര്‍ തമ്മിലുള്ള ആശയവിനിമയവും നാമമാത്രമായിരുന്നു. ഒന്നോ രണ്ടോ വാക്കുകളില്‍ കൂടുതല്‍ ആരും ഉരിയാടി കണ്ടിട്ടില്ലത്രേ.

ആറും ഏഴും മാസവും പഴക്കമുള്ള ഭക്ഷണ അവശിഷ്ടങ്ങള്‍ ഗോവണിയില്‍ തൂക്കുകയെന്നത് രാജതങ്കത്തിന്റെയും മക്കളുടെയും ശീലമായിരുന്നുവത്രേ. ഇത് എടുത്തുമാറ്റാന്‍ വേലക്കാരികള്‍ക്കും അനുവാദമുണ്ടായിരുന്നില്ല. പലപ്പോഴും രാജതങ്കം തനിച്ചിരുന്ന് ചിരിക്കുന്നത് കാണാമായിരുന്നുവെന്ന് വേലക്കാരി പറയുന്നു. വീട്ടിലേക്ക് വിരുന്നുകാരോ ബന്ധുക്കളോ വരുന്നത് ആര്‍ക്കും ഇഷ്ടമായിരുന്നില്ല. അനിഷ്ടം അറിയാവുന്നതുകൊണ്ട് തന്നെ അകല്‍ച്ച പാലിക്കാന്‍ ബന്ധുക്കളും ശ്രദ്ധിച്ചിരുന്നു. യൂറോപ്പില്‍ മാത്രം കാണുന്ന തരത്തിലുള്ള ചിലയിനം അപൂര്‍വവസ്തുക്കള്‍ മുകള്‍നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

സാത്താന്‍ സേവയുടെ ഭാഗമായി ശരീരത്തില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പരീക്ഷണമാണ് കൊലപാതകത്തിലൂടെ കേഡല്‍ നടത്തിയതെന്നാണ് മൊഴി. പത്ത് വര്‍ഷമായി ഇതിനുള്ള ശ്രമങ്ങളിലായിരുന്നുവത്രേ ഇയാള്‍. പത്ത് സെന്റില്‍ അധികം വരുന്ന ഭൂമിയില്‍ ആണ് കൊലപാതകം നടന്ന ഇരുനില വീട്. ഈ വിടിനകത്തേക്ക് കാറ്റും വെളിച്ചവും കടക്കാറില്ല എന്നു തന്നെ പറയേണ്ടി വരും. പകല്‍ പോലും വീടിന് ചുറ്റും ഇരുട്ടാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

ഇന്നലെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് നേരെ ദിലീപ് നടത്തിയ ആരോപണങ്ങള്‍ക്ക്  മറുപടിയുമായി പല്ലിശ്ശേരി  രംഗത്ത് .മാധ്യമരംഗത്ത് 35 വർഷമായി,ഇതിനിടയിൽ എന്റെ ശത്രുക്കൾ പോലും ഞാൻ ഒരിക്കലെങ്കിലും പണം വാങ്ങിയെന്നോ, മദ്യപിച്ചുവെന്നോ, പെണ്ണ് പിടിച്ചുവെന്നോ പറഞ്ഞിട്ടില്ല എന്ന്  മംഗളം സിനിമയുടെ എഡിറ്റർ ഇൻ ചാർജ് പല്ലിശ്ശേരി പറയുന്നു . പല്ലിശേരിയുടെ പ്രതികരണം ഇങ്ങനെ:

1991 ലാണ് ദിലീപ് അവസാനമായി അസിസ്റ്റന്റ് ഡയറക്ടറായിട്ടുള്ളത്. അതായത് 26 വർഷം മുമ്പത്തെ കാര്യമാണ് പറയുന്നത്. ഇത്രയും വർഷം മുമ്പ് അവൻ അധികം പടത്തിൽ വന്നിട്ടില്ല. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്ക്ക് എതിരെ  കോടതിയിൽ പോകും. മാനം ഉള്ളവർ കോടതിയിൽ പോകും. അതിനാൽ ദിലീപിനെതിരെ കേസ് കൊടുത്ത് കോടതിയിൽ പോകാനാണ് ഇപ്പോഴത്തെ തീരുമാനം. കേസ് കൊടുക്കുമ്പോൾ ഈ കേസ് മാത്രമാകില്ല. ഇവൻ പറയാത്ത കുറേ കാര്യങ്ങൾ ഉണ്ട്. വിവാഹമോചനം, രണ്ടാം വിവാഹം, മറ്റ് കേസുകൾ, കോടികൾ സമ്പാദിച്ചത് സംബന്ധിച്ച്, ഇതിനെല്ലാം കണക്ക് പറഞ്ഞ് കോടിതിയിൽ കയറ്റും എന്നും പല്ലിശ്ശേരി .

കൊച്ചയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പല തുറന്നെഴുത്തലുകളും പല്ലിശേരി നടത്തിയിരുന്നു. പൾസർ സുനിയും ദിലീപും തമ്മിലെ ബന്ധമുൾപ്പെടെ ഉയർത്തിക്കാട്ടിയിരുന്നു .. സംഭത്തിൽ ദിലീപിന് പങ്കുണ്ടെന്ന് പല്ലിശേരി ആരോപിച്ചിരുന്നില്ല. എന്നാൽ നടിയും ദിലീപും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പല്ലിശേരി എഴുതിയത്. മഞ്ജുവാര്യരുമായി ദിലീപ് വിവാഹ മോചനത്തിലേക്ക് എത്തിയ സാഹചര്യവും വിശദീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയെ ദിലീപ് കടന്നാക്രമിക്കുന്നത്. ഇതിനുള്ള മറുപടിയിലാണ് നടനെതിരെ നിയമനടപടിക്കൊരുങ്ങുമെന്ന് പല്ലിശേരി വ്യക്തമാക്കുന്നത്.Image result for dileep bhavana latest news

പല്ലിശ്ശേരിയുടെ മകനെ സഹ ഡയറക്ടര്‍ ആക്കാന്‍ വന്നപ്പോള്‍ അനുവദിക്കാതെ ഇരുന്നതില്‍ പല്ലിശ്ശേരിയ്ക്ക് തന്നോട് പക ഉണ്ടെന്നു ദിലീപ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു .ഇതിനു എതിരെയും പല്ലിശ്ശേരി പ്രതികരിക്കുന്നുണ്ട് .എനിക്ക് ഒരേയൊരു മകനേ ഉള്ളു.. അവൻ എംബിഎ ഉയർന്ന മാർക്കോടെ പാസായി മാന്യമായി ജോലി ചെയ്തു  ജീവിക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി പലപ്പോഴും പലരോടും ചാൻസ് ചോദിച്ചിട്ടുണ്ട്. മാത്രമല്ല ദീലീപ് ആര്.? ദിലീപ് നല്ല സംവിധായകനല്ല. അങ്ങനെ എനിക്ക് ആവശ്യമുണ്ടായിരുന്നേൽ അവനെക്കാൾ നല്ല സൂപ്പർ ഡയറക്ടർമാർ ഉണ്ട് എന്റെ അടുത്ത സുഹൃത്തുക്കളായി. ഏത് ഭാഷയിലും വേണമെങ്കിൽ പടം എടുക്കാൻ പറ്റിയ സുഹൃത്തുക്കളുണ്ട്. അങ്ങനെ ഞാൻ ചാൻസ് ചോദിച്ചിട്ടുണ്ടേൽ അത് തെളിയിക്കാൻ വെല്ലുവിളിക്കുകയാണ് എന്നും പല്ലിശ്ശേരി പറയുന്നു .Image result for dileep bhavana latest news

ദീലീപ് ശരിക്കും സൈലന്റ് പ്രതികാരിയാണ്. ചിരിച്ചുകൊണ്ടാണ് കഴുത്തറുക്കുക. ആയിരം കുറുക്കന്മാരുടെ കൗശലം ഉള്ളയാളാണ് ഇയാൾ. ഈ നടിയെ മാത്രമല്ല, മഞ്ജൂവിനെയും ഇയാൾ പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പടത്തിൽ നിന്ന് ഔട്ടാക്കാൻ അവർക്കെതിരെ എന്തെല്ലാം ചെയ്ത്കൊണ്ടിരിക്കുന്നു..? എത്ര സംവിധായകരോട് ഇയാൾ പറഞ്ഞിട്ടുണ്ട് അവളെവെച്ച് പടം എടുക്കരുതെന്ന്. അക്രമിക്കപെട്ട നടിയുമായി കുറേ സ്വത്ത് ഇടപാട് ഉണ്ടായിരുന്നു ഇവർക്ക്. കാവ്യയുമായി വിവാഹം കഴിക്കും മുമ്പ് ഈ നടിയും കാവ്യയും ദിലീപും അടങ്ങുന്ന ഒരു ബിസിനസ്സ് ഗ്രൂപ്പ് ഉണ്ടായിരുന്നു. അത് തെറ്റിയപ്പോഴാണ് ആക്രമണം നടന്നത്.

കാവ്യയെ ആരും പ്രതിസ്ഥാനത്തേക്ക് ഇതുവരെ കൊണ്ടുവന്നിട്ടില്ല എന്നും പല്ലിശ്ശേരി പറയുന്നു .പൾസറിന്റെ കേസിൽ ബ്യൂട്ടിഷ്യനെ അറസ്റ്റ് ചെയ്തിട്ടുണ്ടല്ലോ..? കാവ്യയുമായി അടുത്ത ബന്ധം ഉള്ളയാളാണ് ഈ ബ്യൂട്ടിഷ്യൻ. നടിക്ക് ദിലീപുമായി കുറച്ച് റിലേഷൻസ് ഉണ്ടായിരുന്നു. വീണ്ടും അവർ തമ്മിൽ അടുക്കുകയാണെന്ന് തോന്നൽ കാവ്യയ്ക്ക് ഉണ്ടായി. നടിയെ കെട്ടിയിട്ട് രണ്ട് അടി കൊടുക്കണമെന്നാണ് കാവ്യ പറഞ്ഞത്. ഇതെല്ലാം ബ്യൂട്ടീഷ്യൻ റിക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ആ ലേഡി ഇവരുടെ കയ്യിൽ നിന്നും കാശ് വാങ്ങിക്കാം, നടിയുടെ കയ്യിൽ നിന്നും കാശ് വാങ്ങിക്കാം എന്നായിരുന്നു വിചാരിച്ചത്. ഇതെല്ലാം കിട്ടുന്ന അറിവുകൾ മാത്രമാണ് എന്നും  പല്ലിശേരി പറയുന്നു.ഇനിയും ഒരുപാട് സത്യങ്ങള്‍ പുറത്തു വരാന്‍ ഇരിക്കുന്നതേ ഉള്ളൂ എന്നും പല്ലിശ്ശേരി പറയുന്നു .

Read more.. സാത്താൻ സേവ അഥവാ ‘ആസ്ട്രൽ പ്രൊജക്‌ഷൻ’ വെറും പുകമറ; കൊലയ്ക്കു കാരണം കുടുംബത്തിന്റെ അവഗണനയെന്നു കേഡൽ

മന്ത്രി എ.കെ ശശീന്ദ്രന്‍റെ രാജിയിൽ കലാശിച്ച ഫോൺകെണി വിവാദകേസിൽ സംഭാഷണം സംപ്രേഷണം ചെയ്ത ചാനലിന്‍റെ മേധാവിയടക്കം രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല. ചാനൽ സിഇഒ അജിത് കുമാർ, റിപ്പോ‍ർട്ടർ ജയചന്ദ്രൻ എന്നിവ‍ർക്ക് ജാമ്യം ലഭിച്ചില്ല. കേസിലെ മൂന്നും നാലും അ‍ഞ്ചും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്.എഡിറ്റ് ചെയ്യാത്ത ഫോണ്‍ റെക്കോര്‍ഡ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്നും കോടതി പറഞ്ഞു. ഫോണ്‍ റെക്കോര്‍ഡ് കണ്ടെടുക്കാത്തത് കൊണ്ടാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരുന്നത്.

സ്ത്രീയെ ഉപയോഗിച്ചു ഫോൺ സംഭാഷണം ചോർത്തിയെന്ന ആരോപണത്തിൽ സർക്കാർ നേരത്തേ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ജുഡീഷ്യൽ അന്വേഷണം വൈകുമെന്നതിനാൽ പൊലീസ് അന്വേഷണമാണു വേണ്ടതെന്നു വനിതാ മാധ്യമ പ്രവർത്തകരും സാംസ്കാരിക നായകരും സ്വകാര്യ വ്യക്തികളും മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. തുടർന്നാണു കേസ് എടുത്ത് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഡിജിപി ലോക്നാഥ് ബെഹ്റയോടു നിർദേശിച്ചത്. ശ്രീജ തുളസി, മുജീബ് റഹ്മാൻ എന്നിവരുടെ പരാതികളിലാണു രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തത്. ആദ്യ പരാതിയിൽ ഏഴും രണ്ടാമത്തെ പരാതിയിൽ ഒൻപതും പ്രതികളുണ്ട്.

പരാതിയുമായെത്തിയ വീട്ടമ്മയെ ശശീന്ദ്രൻ പിന്നീടു ഫോണിൽ ബന്ധപ്പെട്ട് അശ്ലീല സംഭാഷണം നടത്തിയെന്നാണ് 26ന് ഈ ശബ്ദരേഖ പുറത്തുവിട്ടു ചാനൽ അവകാശപ്പെട്ടത്. തുടർന്ന് അന്നു വൈകിട്ടു ശശീന്ദ്രൻ രാജിവച്ചു. സമൂഹ മാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനം ഉയർന്നതോടെ വ്യാഴാഴ്ച രാത്രി സിഇഒ ചാനലിലൂടെ ഖേദം പ്രകടിപ്പിച്ചു. ലൈംഗിക സംഭാഷണരേഖ ‘ഹണി ട്രാപ്പ്’ ആണെന്നും കുടുക്കിയതു ചാനൽ ലേഖികയാണെന്നും പരസ്യമായി സമ്മതിച്ചായിരുന്നു വാർത്തയ്ക്കിടയിൽ ഖേദപ്രകടനം. കെണി ഒരുക്കിയതു ചാനലിന്റെ അറിവോടെയാണെന്നും ഇനി ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്നും സിഇഒ പറഞ്ഞു.

ആധാര്‍ വിവരങ്ങള്‍ ബാങ്കില്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ട്. 2014 ജൂലായ്ക്കും 2015 ആഗസ്റ്റിനും ഇടയില്‍ അക്കൗണ്ട് തുടങ്ങിയവര്‍ക്കാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വരിക. ബാങ്കുകള്‍, മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്. കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസം ഏപ്രില്‍ 30 ആണ്. വിദേശത്തു നിന്നും വരുമാനം ലഭിക്കുന്നത് സംബന്ധിച്ച് എഫ്എടിസിഎ സര്‍ട്ടിഫിക്കേഷനും ഇതോടൊപ്പം നല്‍കണം.

തിരുവനന്തപുരത്തെ വിദേശമലയാളിയുടെ വീട്ടില്‍ നടത്തിയ കവര്‍ച്ചയില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ്(44) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞെന്ന് കോടതി പറഞ്ഞു. സ്ഥിരം മോഷ്ടാവായതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസികൃൂഷനു വേണ്ടി ഹാജരായ അഡ്വ റെക്സ് കോടതിയില്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 22 ന് ശിക്ഷ വിധിക്കും.
പ്രശസ്ത ക്രിമിനല്‍ അഭിഭാഷകന്‍ ബിഎ ആളൂരാണ് ബണ്ടിചോറിനു വേണ്ടി കോടിതിയില്‍ ഹാജരായത്. തിരുവന്തപുരത്തെ വിദേശമലയാളിയായ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയതിനുശേഷമാണ് ബണ്ടി ചോര്‍ കേരളീയര്‍ക്ക് പരിചിതമാകുന്നത്. 2013 ജനുവരിയ 20 നാണ് കെ വേണുഗോപാലന്‍ നായരുടെ വീട്ടില്‍ കയറി മിസ്തുബിഷി ഔട്ട് ലാന്‍ഡര്‍ കാറും, ഫോണും, ഡിവിഡി പ്ലേയറും സ്വര്‍ണവുമുള്‍പ്പെടെ 29 ലക്ഷം രൂപ വിലയുള്ള വസ്തുക്കള്‍ പ്രതി മോഷ്ടിച്ചത്. മോഷണ മുതലുമായി ബണ്ടി ചോര്‍ കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിനു ശേഷം പൊലീസ് ഇയാളെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്.

ഹൈടെക്ക് മോഷ്ടാവായാണ് ബണ്ടി ചോര്‍ അറിയപ്പെടുന്നത്. 300 ഓളം മോഷണകേസുകളില്‍ പ്രതിയാണ് ബണ്ടിചോര്‍. ആഡംബര വസ്തുക്കളാണ് ബണ്ടി ചോര്‍ കൂടുതലായും മോഷ്ടിച്ചിരുന്നത്. പൊലീസ് ബണ്ടിചോറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ചെന്നൈ, ബാംഗ്ലൂര്‍, ചണ്ഡിഗണ്ഡ് എന്നീ നഗരങ്ങളില്‍ നിരവധി മോഷണം ബണ്ടിചോര്‍ നടത്തിയിട്ടുണ്ട്.

ജർമ്മൻ ഫുട്ബോൾ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് ടീമിന് നേരെ ആക്രണം. ഫുട്ബോള്‍ ടീം സഞ്ചരിച്ച ബസിനെ ലക്ഷ്യമാക്കിയായിരുന്നു സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരു താരത്തിന് ഗുരുതരമായി പരുക്കേറ്റു. ബൊറൂസിയയുടെ പ്രതിരോധനിര താരം മാര്‍ക് ബാര്‍ട്രക്കാണ് പരുക്കേറ്റത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാര്‍ത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമണത്തെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന ക്വാർട്ടർ ഫൈനൽ മത്സരം ഇന്നത്തേക്ക് മാറ്റി.

ആരാണ് ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നു പോലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. ടീം താമസിച്ചിരുന്ന ഹോട്ടലിനു സമീപം മൂന്നു തവണ സ്ഫോടനം ഉണ്ടായി.ടീമിനെ ലക്ഷ്യം വച്ചു തന്നെയായിരുന്നു ആക്രമണമെന്നാണ് ജര്‍മന്‍ പോലീസ് പറയുന്നത്. വൈകുന്നേരം 7.15ഓടെയായിരുന്നു മൂന്നു സ്ഫോടനങ്ങളും നടന്നത്. സംഭവസ്ഥലത്തു നിന്നും ഒരു കത്ത് കണ്ടെത്തിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, കത്തിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ജുബൈൽ: നടുക്കടലില്‍ മത്സ്യ ബന്ധന ബോട്ട് മുങ്ങി രണ്ട് ഇന്ത്യക്കാർ മരിച്ചു. അപകടത്തെ തുടര്‍ന്ന്‍ ഒരാളെ കാണാതാകുകയും മറ്റൊരാൾ രക്ഷപ്പെടുകയും ചെയ്തു. അഞ്ച് ദിവസത്തെ മത്സ്യ ബന്ധനത്തിനായി ജുബൈൽ കടൽ തീരത്ത് നിന്ന് പുറപ്പെട്ട മത്സ്യ ബന്ധന ബോട്ടാണ് നടുക്കടലിൽ മുങ്ങിയത്. അതിശക്തമായ കാറ്റിൽ നിയന്ത്രിക്കാൻ കഴിയാതെ ബോട്ട് മുങ്ങുകയായിരുന്നെന്ന് രക്ഷപ്പെട്ട ഈജിപ്ത് പൗരൻ പറഞ്ഞു.

തകർന്ന ബോട്ടിന്റെ മരക്കഷ്ണത്തിൽ രണ്ടുദിവസം പിടിച്ചു നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. തീര സംരക്ഷണ സേനയാണ് പെട്രോളിങ്ങിനിടെ ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ, സെർച്ച് ആൻഡ് റെസ്ക്യൂ ഓപ്പറേഷൻ ഡിപ്പാർട്മെൻറിൽ വിവരമറിയിച്ചു. സംഭവസ്ഥലത്ത് കുതിച്ചെത്തിയ വിദഗ്ധ സംഘം വിവിധ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് തീവ്ര രക്ഷാപ്രവർത്തനം ആരംഭിച്ചു. രക്ഷപ്പെട്ടയാളിൽ നിന്നാണ് സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമായത്.

മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. തീര സംരക്ഷണ സേനയുടെ നേതൃത്വത്തിൽ കാണാതായ ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളിക്കുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കണ്ടെടുത്ത രണ്ടു മൃതദേഹങ്ങൾ ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Copyright © . All rights reserved