Latest News

ലണ്ടന്‍: ഡേറ്റിംഗ് വെബ്‌സൈറ്റില്‍ കണ്ടുമുട്ടിയ അഞ്ച് യുവതികളെ അമ്പതുകാരന്‍ ബലാത്സംഗം ചെയ്തു. ജാസണ്‍ ലോറന്‍സ് എന്നയാളാണ് പ്രതി. മാച്ച് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി പരിചയപ്പെട്ട യുവതികളെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. ആറാമത് ഒരു യുവതിയെ കൂടി പീഡിപ്പിക്കാന്‍ തന്ത്രം മെനയുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
യു.കെയിലെ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഇയാള്‍ക്കെതിരായ വിചാരണ പുരോഗമിക്കുന്നു. രണ്ട് പ്രൊഫൈലുകള്‍ സൃഷ്ടിച്ചാണ് ഇയാള്‍ തന്റെ ഇരകളെ വീഴ്ത്തിയിരുന്നത്. സൈറ്റില്‍ പരിചയപ്പെടുന്ന യുവതികളുമായി ഫോണ്‍ മുഖേനയും ഇമെയില്‍ വഴിയും ഇയാള്‍ പരിചയം ഉറപ്പിക്കും. തുടര്‍ന്ന് തന്ത്രപൂര്‍വം താന്‍ ഒരുക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചാണ് പീഡനം നടത്തിയിരുന്നത്.

മൂന്ന് മില്യണ്‍ ഉപയോക്താക്കളുള്ള യു.കെയിലെ ഏറ്റവും വലിയ വെബ്‌സൈറ്റാണ് മാച്ച് ഡോട്ട് കോം.

അടുക്കളയില്‍ പാചകം എങ്ങനെ എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ തെരഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടുകയെന്നത് വീട്ടമ്മമാരുടെ സ്ഥിരം ജോലിയാണ്. എന്നാല്‍, ഇപ്പൊഴും തേങ്ങ ചിരവുന്നത് വലിയ ബുദ്ധിമുട്ടുള്ള പ്രശ്‌നം തന്നെയാണ്. തേങ്ങ ചിരവാന്‍ മടിയുള്ള സ്ത്രീകളും ഇല്ലാതില്ല.വീട്ടമ്മമാരുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയ മലയാളി എഞ്ചിനീയര്‍ ഉഗ്രന്‍ കണ്ടുപിടിത്തവുമായി രംഗത്തെത്തി. ഇനി സമയം വേണ്ട, അധ്വാനവും വേണ്ട, ഈസിയായി തേങ്ങ ചിരവാം. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ലെന്നാണ് പറയുന്നത്. കോക്കനട്ട് ഗ്രേറ്റര്‍ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന പുതിയ ഉപകരണം നിങ്ങള്‍ക്കും പരീക്ഷിക്കാം.
മട്ടത്തില്‍ വില്‍സണ്‍ വര്‍ഗീസ് എന്ന എഞ്ചിനീയറിന്റെ മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് കോക്കനട്ട് ഗ്രേറ്റര്‍ നിര്‍മ്മിച്ചെടുത്തത്. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ നിങ്ങള്‍ക്ക്‌ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ല.

IMG_2649

തന്റെ അമ്മയാണ് ഇങ്ങനെയൊരു ആശയം ആദ്യം പറഞ്ഞതെന്ന് വില്‍സണ്‍ പറയുന്നു. നീയൊരു എഞ്ചിനീയറല്ലേ, എന്തുകൊണ്ട് തേങ്ങ ചിരവാന്‍ ഉപകരണം ഉണ്ടാക്കി കൂടായെന്ന് ഒരു ദിവസം തന്റെ അമ്മ ചോദിക്കുകയുണ്ടായി. അമ്മയുടെ വാക്കുകളാണ് ഇങ്ങനെയൊരു കണ്ടുപിടിത്തതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. തേങ്ങയുടെ പാതിയെടുത്ത് ഈ മെഷീനിലേക്ക് വെച്ച് സ്വിച്ച് ഒന്ന് ഓണാക്കിയാല്‍ മാത്രം മതി. മിക്‌സി പോലൊരു ഉപകരണമാണിത്

കോക്കനട്ട് ഗ്രേറ്റര്‍ എങ്ങനെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടതെന്ന് ഈ വീഡിയോ കാണുന്നതിലൂടെ മനസിലാകും

മാവേലിക്കര: ക്ലാസില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിനിക്ക് തലയില്‍ തേങ്ങ വീണ് പരിക്കേറ്റു. മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ചെട്ടികുളങ്ങര ഈരേഴവടക്ക് കുഴിവേലില്‍ സോമരാജന്റെ മകള്‍ സാന്ദ്രയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ക്ലാസ് നടന്നുകൊണ്ടിരിക്കുമ്പോള്‍ സമീപവാസിയുടെ തെങ്ങില്‍ നിന്നും തേങ്ങ ക്ലാസ് മുറിയിലേക്ക് വീഴുകയായിരുന്നു. തേങ്ങയും ഓടിന്റെ ഭാഗങ്ങളും കുട്ടിയുടെ തലയില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ തട്ടാരമ്പലത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോട്ടയം: തുരന്തോ എക്‌സ്പ്രസിലെ എസി കമ്പാര്‍ട്ട്‌മെന്റില്‍ എലിയുടെ കടിയേറ്റ യാത്രക്കാരന് റെയില്‍വേ 13,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കോട്ടയം വാഴൂര്‍ സ്വദേശി സിജെ ബുഷ് നല്‍കിയ പരാതിയിലാണ് നടപടി. 2012 മാര്‍ച്ചില്‍ മുംബൈയില്‍ നിന്നും എറണാകുളത്തേക്ക് തുരന്തോ എക്‌സ്പ്രസില്‍ യാത്രചെയ്യുന്നതിനിടെ തേര്‍ഡ് എസി കമ്പാര്‍ട്ട്‌മെന്റിനുള്ളില്‍ വച്ച് എലി കടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ റെയില്‍വേ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ബുഷ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കോടതിയില്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ റെയില്‍വേ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ബുഷ് പറയുന്നു. 2012 മാര്‍ച്ച് 11ന് വെളുപ്പിനാണ് സംഭവം നടന്നത്. ഉറക്കത്തിനിടയിലാണ് വിരളിന് കടിയേറ്റത്. മുറിവ് ആഴത്തിലുള്ളതായിരുന്നു. സംഭവം ടിടിയെ അറിയിച്ചെങ്കിലും ടിടി എടുക്കാനുള്ള സൗകര്യം ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബുഷിന്റെ പരാതി.

ടിടി എടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അഞ്ചരക്ക് ട്രെയിന്‍ എറണാകുളത്ത് എത്തുമ്പോള്‍ റെയില്‍വേ ആശുപത്രിയില്‍ ചെന്നെടുക്കാന്‍ ആവശ്യപ്പെട്ടു. അവിടെയും ഇതുതന്നെയായിരുന്നു പ്രതികരണമെന്നാണ് ബുഷ് പറയുന്നത്. റെയില്‍വേയില്‍ നിന്നും ചികിത്സ ലഭിക്കാത്തതിനാല്‍ ബുഷ് ഒരുസ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയടത്.

ബുഷിന്റെ വാദങ്ങളും സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി 10,000 രൂപ നഷ്ട പരിഹാരവും 3000 രൂപ കോടതിച്ചെലവും നല്‍കാന്‍ വിധിച്ചത്.

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും കാണാതായ പ്രത്യുഷ എന്ന യുവതിയെ വ്യാജ സ്വാമിയായ ശിവ ഗുപ്തയുടെ ആശ്രമത്തില്‍ നിന്നും കണ്ടെത്തി. ഡെറാഡൂണിലെ ആശ്രമത്തില്‍ നിന്നും യുവതിയെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. ഇക്കഴിഞ്ഞ ജനുവരി 17നാണ് ഐ.ഐ.ടിയിലെ സബര്‍മതി ഹോസ്റ്റലില്‍ നിന്നും പ്രത്യുഷയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.
താന്‍ സന്യസിക്കാനായി ഹിമാലയത്തിലേക്ക് പോവുകയാണെന്ന കുറിപ്പും യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ ഉത്താരഞ്ചല്‍ പോലീസാണ് യുവതിയെ കണ്ടെത്തിയത്. ആശ്രമത്തില്‍ നിരവധി യുവതികളെ കണ്ടെത്തിയെങ്കിലും ശിവ ഗുപ്തയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. ഇയാളെക്കുറിച്ച് പരാതിയൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്നാണിത്. കൂടാതെ ആശ്രമത്തിലുള്ള യുവതികളെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെയെത്തിയതെന്നും പോലീസ് പറഞ്ഞു.

ഹോസ്റ്റലില്‍ നിന്നും പോയതിന് ശേഷം പ്രത്യുഷ ജനുവരി 23നാണ് ഗുരുവിന്റെ സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി ഭാസ്‌കറിനൊപ്പമാണ് മുംബൈയിലേക്ക് വണ്ടി കയറുന്നത്. കാണാതായ ദിവസം ഇവര്‍ ഗുരുവിനോട് അഞ്ച് തവണ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് ആശ്രമത്തില്‍ വച്ച് പ്രത്യുഷയെ കണ്ടെത്തിയത്.

അബുജ: ദുര്‍മന്ത്രവാദിയെന്നാരോപിച്ച് മാതാപിതാക്കള്‍ തെരുവിലുപേക്ഷിച്ച രണ്ടു വയസുകാരന് തുണയായി ഡാനിഷ് വനിത. ഈ കുഞ്ഞ് വിശന്ന് വലഞ്ഞ് അലഞ്ഞ് തിരിയുന്ന ചിത്രങ്ങള്‍ മനഃസാക്ഷിയുളളവരുടെ കരളലിയിക്കുന്നാണ്. ദുര്‍മന്ത്രവാദിയാണെന്ന വീട്ടുകാരുടെ വിശ്വാസമാണ് ഇവനെ തെരുവിലാക്കിയതെന്ന് ഇവനെ രക്ഷപ്പെടുത്തിയ ഡാനിഷ് സ്ര്തീ അന്‍ജാ റിന്‍ഗ്രെന്‍ പറയുന്നു. കഴിഞ്ഞ എട്ട്മാസമായി വഴിപോക്കര്‍ എറിഞ്ഞ് നല്‍കുന്ന ഭക്ഷണമാണ് ഹോപ് എന്ന ഈ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. എല്ലും തോലുമായ ഇവന്റെ ശരീരം പുഴുവരിക്കുന്ന നിലയിലാണ് ആഫ്രിക്കയില്‍ ജീവിക്കുന്ന ഡാനിഷ് വനിത അന്‍ജാ റിഗ്രന്‍ ലോവന്‍ കണ്ടെത്തിയത്. പിന്നീടവര്‍ അവന് വെളളവും ഭക്ഷണവും നല്‍കി. പിന്നീടിവര്‍ അവനെ അടുത്തുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആഫ്രിക്കന്‍ ചില്‍ഡ്രന്‍സ് എയ്ഡ് എജ്യൂക്കേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷന്റെ സ്ഥാപകയാണ് ലോവന്‍. ഇത്തരത്തില്‍ ദുര്‍മന്ത്രവാദികളെന്ന് മുദ്രകുത്തി ഉപേക്ഷിക്കുന്ന കുട്ടികളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചിട്ടുളളത്. ആഫ്രിക്കയില്‍ ആയിരക്കണക്കിന് കുട്ടികളെ ഇത്തരത്തില്‍ തെരുവിലേക്ക് വലിച്ചെറിയുകയും കൊല്ലുകയും ചെയ്യുന്നുണ്ട്. സ്വന്തം അച്ഛനമ്മമാര്‍ അടക്കമുളളവരാണ് ഈ ക്രൂരത ചെയ്യുന്നത്. രക്ഷപ്പെടുത്തുന്ന കുഞ്ഞുങ്ങള്‍ക്ക് ഇവര്‍ വൈദ്യസഹായവും ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നു. ഹോപ്പിന്റെ ചികിത്സയ്ക്കായി പണം ആവശ്യപ്പെട്ട് ലോവന്‍ തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കുന്നത്.

ഹോപ്പിന്റെ വയറ്റില്‍ നിന്ന് വിരകള്‍ നീക്കം ചെയ്യാനായി മരുന്ന് നല്‍കിയതായും ലോവന്‍ കുറിച്ചിട്ടുണ്ട്. കൂടുതല്‍ അരുണ രക്താണുക്കള്‍ ശരീരത്തില്‍ വേണ്ടതിനാല്‍ രക്തം മാറ്റുകയും ചെയ്യുന്നു. ഇപ്പോള്‍ ഹോപിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇവന്‍ സ്വയം ഭക്ഷണം കഴിക്കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്നു. തന്റെ മകനോടൊപ്പം ഇവന്‍ കളിക്കാനും തുടങ്ങിയതായി ലോവന്‍ വ്യക്തമാക്കി.

ഏതായാലും ലോവന്റെ സഹായാഭ്യര്‍ത്ഥന ഫലം ചെയ്തു. ലോകമെമ്പാടും നിന്നായി രണ്ട് ദിവസം കൊണ്ട് ഇവര്‍ക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളര്‍ സഹായമെത്തി. ഈ പണം കൊണ്ട് ഇവന്‍ നല്‍കാവുന്നതിന്റെ ഏറ്റവും മെച്ചപ്പെട്ട ചികിത്സ നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. ഇത്തരം പീഡനത്തില്‍ നിന്ന് കൂടുതല്‍ കുട്ടികളെ രക്ഷിക്കാനും അവരുടെ പരിചരണങ്ങള്‍ക്കുമായി ഒരു ക്ലിനിക് കൂടി സ്വന്തമായി തുടങ്ങണമെന്ന ആഗ്രഹവും ഇവര്‍ പങ്ക് വയ്ക്കുന്നു.

തൊടുപുഴ: ഒന്നര വയസ്സുള്ള മകനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മൂലമറ്റത്തിനു സമീപം ഇടപ്പള്ളി പാത്തിക്കപ്പാറയില്‍ ബിനുവിന്റെ മകന്‍ ആശിന്‍ ആണ്‌ കൊല്ലപ്പെട്ടത്‌. കൈ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആശിന്റെ മാതാവ്‌ ജെയ്‌സമ്മയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ്‌ സംഭവം. ഒരാഴ്‌ച മുന്‍പ്‌ അയല്‍വാസിയായ അന്നമ്മ (93)യുടെ തലയ്‌ക്കടിയേറ്റ സംഭവത്തിലും അന്നമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാല മോഷണം പോയതിലും ജെയ്‌സമ്മയെ പോലീസ്‌ രണ്ടു തവണ ചോദ്യം ചെയ്‌തിരുന്നു.
ഇന്നു വീണ്ടും ചോദ്യം ചെയ്‌ത് അറസ്‌റ്റു രേഖപ്പെടുത്താനിരിക്കേയാണ്‌ ജെയ്‌സമ്മ ഈ ക്രൂരകൃത്യം നടത്തിയത്‌. തലയ്‌ക്കടിയേറ്റ അന്നമ്മ ഇപ്പോഴും ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്‌. അയല്‍വാസിയായ ഒരു യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാള്‍ക്ക്‌ ഗള്‍ഫില്‍ പോകുന്നതിന്‌ പണം നല്‍കാമെന്ന്‌ ഏറ്റിരുന്നു. ഇതിനു വേണ്ടിയാണ്‌ അന്നമ്മയെ ആക്രമിച്ചതെന്നാണ്‌ പോലീസ്‌ പറയുന്നത്‌.

കണ്ണൂര്‍: പാപ്പിനിശേരി അരോളിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. അരോളി ആസാദ് നഗര്‍ കോളനിയിലെ പാറക്കോത്ത് വളപ്പില്‍ സുജിത് (27) ആണ് കൊല്ലപ്പെട്ടത്. പിതാവ് ജനാര്‍ദനനന്‍, മാതാവ് സുലോചന, സഹോദരന്‍ ജയേഷ് എന്നിവര്‍ക്കും വീടുകയറിയുള്ള ആക്രമണത്തില്‍ പരുക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരുപതോളം വരുന്ന സംഘം അര്‍ധരാത്രി വീട്ടിലേക്ക് ഇരച്ചു കയറി സുജിത്തിനെ പുറത്തേക്ക് വലിച്ചിറക്കി അടിച്ചും വെട്ടിയും അവശനാക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുമ്പോഴേക്കും അക്രമികള്‍ ഓടി മറഞ്ഞു. സുജിത്തിനെ ഉടന്‍ കണ്ണൂര്‍ എകെജി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സുജിത് പെയിന്റിങ് തൊഴിലാളിയാണ്.

രാത്രിയിലുണ്ടായ ആക്രമണത്തെ തുടര്‍ന്ന് അരോളിയിലും പരിസരങ്ങളിലും രണ്ടു വീടുകള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. വേണുഗോപാലന്‍, ഇ. ബാലചന്ദ്രന്‍ എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. വീടാക്രമണവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവര്‍ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്

ഇന്ധനം നിറയ്ക്കുന്നതിനായി ഇറങ്ങിയ വിമാനം പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. സിംബാബ്‌വേയിലെ ഹരാരെ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ആണ് ഇന്ധനം നിറയ്ക്കാന്‍ ഇറങ്ങിയ വിമാനത്തില്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹവും കോടികളുടെ സൗത്ത് ആഫ്രിക്കന്‍ കറന്‍സിയും  കണ്ടെടുത്തത്. എയര്‍പോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ നിന്ന് രക്തത്തുള്ളികള്‍ ഇറ്റ് വീഴുന്നത് കണ്ട വിമാനത്താവള ജീവനക്കാര്‍ എയര്‍പോര്‍ട്ട്‌ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‍ നടത്തിയ പരിശോധനയിലാണ് ഈ കാഴ്ച കണ്ടെത്തിയത്.
സംഭവത്തെ തുടര്‍ന്ന്‍ വിമാനം ഹരാരെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു വച്ച് പൈലറ്റിനെ പോലീസിന് കൈമാറി. ജര്‍മ്മനിയില്‍ നിന്നും സൗത്ത് ആഫ്രിക്കയിലേക്ക് പറക്കുകയായിരുന്ന വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം കണ്ടെടുത്തത്. അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയാണ് വെസ്റ്റേണ്‍ ഗ്ലോബല്‍ എയര്‍ലൈന്‍സിന്‍റെ ആസ്ഥാനം. വിമാനത്തിലുണ്ടായിരുന്ന പണം സൗത്ത് ആഫ്രിക്കന്‍ റിസര്‍വ് ബാങ്കിന്‍റെ ആണ് എന്ന്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ മൃതദേഹം കാണപ്പെട്ടതിനെ കുറിച്ച് വിശദീകരണം ഒന്നും ലഭ്യമല്ല.

സിംബാബ്‌വേയിലെ സൗത്ത് ആഫ്രിക്കന്‍ അംബാസിഡര്‍ എയര്‍പോര്‍ട്ടില്‍ എത്തി ഏറെ സമയം ചെലവഴിച്ചുവെങ്കിലും മാധ്യമങ്ങളോട് കാര്യമായ പ്രതികരണം നടത്തിയില്ല. വിമാനത്തില്‍ കണ്ട മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തില്‍ അമേരിക്കക്കാരായ രണ്ടും, പാക്കിസ്ഥാനിയായ ഒന്നും, സൗത്ത് ആഫ്രിക്കനായ ഒന്നും വീതം ജീവനക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്.

sa currency

വീണ്ടും വിവാഹം കഴിക്കുമെന്ന് നടി കാവ്യ മാധവന്‍. എന്നാല്‍ ഇനിയൊരിക്കലും അറേഞ്ച് മാര്യേജിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും കാവ്യ ഒരു അഭിമുഖത്തില്‍ പറഞ്ഞു. എനിക്ക് അറിയാത്ത ഒരാളെ വിവാഹം കഴിക്കാന്‍ കഴിയില്ല. എന്നെ താരമായി കാണുന്ന ഒരാളെ ഒരിക്കലും വിവാഹം കഴിക്കാന്‍ കഴിയില്ല. ഞാനുമായി പരിചയപ്പെട്ട് സൗഹൃദമാകുന്ന ഒരാളെ മാത്രമായിരിക്കും ഞാന്‍ വിവാഹം ചെയ്യുക. അതുമാത്രമേ ഞാന്‍ ആലോചിക്കുന്നുള്ളു-കാവ്യ പറഞ്ഞു.
സിനിമാ താരമായതിനാല്‍ സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കാണ് എന്റെ യാത്ര. എന്നാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാഹചര്യമില്ല. ക്യാംപസ് ജീവിതം പോലും തനിക്ക് സാധ്യമായില്ല. അതൊക്കെ എന്റെ പരിമിതിയാണ്. എങ്കിലും ഈ പരിമിതികളെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്നും കാവ്യ പറഞ്ഞു. ബിസിനസ് തുടങ്ങിയത് തനിക്ക് തിരക്കിന്റെ മറ്റൊരു ലോകം തരുന്നുണ്ടെന്നും കാവ്യ കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved