കോട്ടയം: ഏറ്റുമാനൂരില്‍ കല്യാണവീട്ടുകാരും മരണവീട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏറ്റുമാനൂരിനു സമീപം പേരൂരിലാണ് ഇരുവീടുകളിലെ ആള്‍ക്കാര്‍ തമ്മിലടിച്ചത്. സംഘര്‍ഷത്തില്‍ മരണവീട്ടിലെത്തിയ കൊച്ചുമോന്‍ (30), റിന്റോ (32), വിഷ്ണു (22), മനീഷ് (32), സെബിന്‍ (22), എന്നിവര്‍ക്കും, കല്യാണ വീട്ടിലെത്തിയ ലീന (30), മനോജ് (32), രഞ്ജിത് (23), സുജന്‍ (26), ശ്രീജിത്ത് (28), തുഷാര (26), രാജേഷ് (34), സുനില്‍ (37), തുളസീധരന്‍ (47) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിലായ മനോജ് തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചെറുവാണ്ടൂരിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനുശേഷം പേരൂരിലെ വീട്ടിലേക്കു പോകുകയായിരുന്ന വിവാഹ സംഘവും വഴിമധ്യേ മരണവീട്ടിലുണ്ടായിരുന്നവരും തമ്മിലുണ്ടായ തര്‍ക്കം അടിയില്‍ കലാശിക്കുകയായിരുന്നു. വീതികുറഞ്ഞ റോഡില്‍നിന്ന് സംസാരിക്കുകയായിരുന്ന ആളുകളോട് വിവാഹ സംഘം എത്തിയ വാഹനത്തിലുണ്ടായിരുന്ന യുവതി മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയോടും ഒപ്പമുണ്ടായിരുന്നവരോടും കയര്‍ത്ത സംഘം സംഘര്‍ഷമുണ്ടാക്കുകയായിരുന്നെന്നു പറയുന്നു. യുവതി സഞ്ചരിച്ച കാറും ആക്രമിക്കപ്പെട്ടു. ആദ്യം സംഘര്‍ഷമുണ്ടായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു പിരിച്ചുവിട്ടെങ്കിലും വീണ്ടും അക്രമമുണ്ടാകുകയായിരുന്നു.
ചില ഒളിച്ചുവെയ്ക്കലുകളാണ് വലിയ ദാമ്പത്യബന്ധങ്ങള്‍ തകരാന്‍ കാരണമെന്ന് നടി കാവ്യാമാധവന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആകാശവാണിയെക്കുറിച്ച് മലയാളത്തിലെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് കാവ്യ സിനിമയെകുറിച്ച് സംസാരിച്ചത്. തന്റെ ജീവിതവുമായി ഇതിനെ കൂട്ടിവായിക്കേണ്ടന്ന് പറഞ്ഞ താരം ചില ഒളിച്ചു വെയ്ക്കലുകളാണ് വലിയ ദാമ്പത്യങ്ങള്‍ തകരാന്‍ കാരണമെന്ന് സിനിമയിലെ പ്രമേയം അടിസ്ഥാനമാക്കി പറഞ്ഞു.
നവാഗതനായ ഖൈസ് മിലന്‍ സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തില്‍ കാവ്യ മാധവനും വിജയ് ബാബുവുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആകാശ് വാണി എന്നീ ദമ്പതികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കഥയാണ് ആകാശവാണി എന്ന ചിത്രത്തിന്റേത്. ഈ മാസം 19 ന് ചിത്രം തീയേറ്ററുകളില്‍ എത്തും.
ഈ സിനിമയിലെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആരുടെയെങ്കിലും ജീവിതവുമായി ബന്ധം തോന്നിയാല്‍ ആരും പുറത്ത് പറയരുത്’ എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സിനിമ സ്‌ക്രീനില്‍ തെളിയുന്നത്. പുറത്ത് പറയാതിരിക്കാന്‍ മാത്രം എന്ത് രഹസ്യമാണെന്ന് ചോദിക്കാം. രഹസ്യമുണ്ട്. ചില ഒളിച്ചുവയ്ക്കലാണ് വലിയ ബന്ധങ്ങള്‍ തകര്‍ത്തു കളയുന്നത് കാവ്യ പറയുന്നു. ദാമ്പത്യബന്ധങ്ങള്‍ തകരാനുള്ള കാരണങ്ങള്‍ പലതാണ്. ഇന്ന് ദാമ്പത്യ പ്രശ്‌നങ്ങളും വിവാഹ മോചനങ്ങളും നമുക്ക് പുതുമയല്ലാതായിരിക്കുന്നു. പ്രശ്‌നങ്ങളില്‍ വലിയ വ്യത്യാസമൊന്നുമില്ല. എല്ലാ ഭാര്യ ഭര്‍ത്താക്കന്മാര്‍ക്കിടയിലും സംഭവിയ്ക്കുന്നത് ഒരേ കാര്യമാണ്. ‘നീ എന്നെ മനസ്സിലാക്കുന്നില്ല’ എന്നതാകും ഏത് ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഡയലോഗ്. ഭാര്യയ്ക്കും ഭര്‍ത്താവിനും ജോലിയുണ്ടെങ്കില്‍ പ്രശ്‌നം കൂടുകയും ചെയ്യും. ‘ഒന്നിച്ചിരിക്കാന്‍ സമയമില്ല, കുഞ്ഞിനെ നോക്കാന്‍ സമയമില്ല’ അങ്ങനെയൊക്കെ പോകും ആത്മഗതം, കാവ്യ കൂട്ടിച്ചേര്‍ത്തു.
ഇത്തരം പ്രശ്‌നങ്ങളാണ് ആകാശ് വാണി എന്ന ചിത്രത്തിലും പറയുന്നത്. വാണി ആയി അഭിനയിക്കാന്‍ തീരുമാനിച്ചതിന് പ്രധാന കാരണം നമുക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതാണ്. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡനസ്സും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന കഥാപാത്രമാണ് വാണി. പക്ഷെ അതിനൊക്കെ അപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് എന്നെ ആകര്‍ഷിച്ചത്
ആകാശ് വാണിയുടെ കഥയിലും ഈ പ്രശ്‌നങ്ങളും പരാതികളുമൊക്കെയുണ്ട്. വാണി ആയി അഭിനയിക്കാനുള്ള പ്രധാന കാരണം നമ്മള്‍ക്ക് പരിചയമുള്ള ചിലത് അതിലുണ്ട് എന്നതായിരുന്നു. ഒപ്പം ആ കഥാപാത്രത്തിന്റെ ബോള്‍ഡ്‌നെസും. ജീവിതത്തെ വളരെ പ്രാക്ടിക്കലായി കാണുന്ന മാധ്യമപ്രവര്‍ത്തകയാണ് വാണി. ‘ദോശയും ഇഡ്ഡലിയും ഉണ്ടാക്കിത്തരുമ്പോള്‍ ഭര്‍ത്താവിനോട് ദേഷ്യപ്പെടുന്ന ആദ്യത്തെ ഭാര്യയായിരിക്കും നീ’ എന്ന് ഭര്‍ത്താവ് വാണിയെ കുറ്റപ്പെടുത്തുന്നുണ്ട്. അപ്പോള്‍ അതിന് മറുപടി പറയേണ്ടിവരും. അടിതുടങ്ങും. സ്വിച്ചിട്ടാല്‍ കറങ്ങുന്ന മിക്‌സിയാണോ ഭാര്യയെന്ന് വാണി ചോദിക്കുന്നുണ്ട് സിനിമയില്‍. പക്ഷെ ഇതിനുമപ്പുറം ചില തലങ്ങളിലേക്ക് കഥ മാറുന്നതാണ് തന്നെ ആകര്‍ഷിച്ചതെന്ന് കാവ്യ പറയുന്നു. മാത്രമല്ല എന്നില്‍ നിന്ന് പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരിക്കും വാണി എന്ന് എനിക്കുറപ്പുണ്ടെന്ന് കാവ്യ പറഞ്ഞു.
ഇടുക്കി : വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 19 കാരന്‍ അറസ്റ്റില്‍. ഇടുക്കി നേര്യമംഗലം വാളറയില്‍ അര്‍ജന്റീന സ്വദേശിയായ യുവതിക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. വാളറ വെള്ളച്ചാട്ടം കാണാന്‍ എത്തിയ യുവതിയെ സ്‌പൈസസ് ഗാര്‍ഡനിലെ തൊഴിലാളിയായ 19കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സംഭവത്തില്‍ പത്താംമൈല്‍ പള്ളിക്കര വീട്ടില്‍ പാപ്പില്‍ ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തു. റോപ് ക്ലൈംബിംഗിന് ക്ഷണിച്ച് ഇയാള്‍ യുവതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്‌പൈസ് ഗാര്‍ഡന്‍ വഴി പോയാല്‍ വെള്ളച്ചാട്ടത്തിലെത്താമെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് യുവതിയെ കൊണ്ടുപോകുന്നതെന്ന് കണ്ട യുവതിയുടെ ഡ്രൈവര്‍ ഇവരെ തിരിച്ചു വിളിച്ചു.
സംശയം തോന്നിയ യുവതി മടങ്ങാന്‍ ശ്രമിക്കവെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കുതറിയോടിയ യുവതിയെ ഇയാള്‍ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് യുവതി അടിമാലി പോലീസിനെ വിവരം അറിയിച്ചു. വൈകിട്ട് ആറു മണിയോടെ പോലീസ് ബഷീറിനെ അറസ്റ്റ് ചെയ്തു.
വിന്‍ ഡീസലും ബോളിവുഡിന്റെ സ്വന്തം ദീപിക പദുക്കോണും ഒന്നിച്ച ട്രിപ്പിള്‍ എക്‌സ് മൂന്നാം പതിപ്പിലെ ചൂടന്‍ ദൃശ്യങ്ങള്‍ പുറത്തായി. ദീപികയും വിന്‍ ഡീസലും ചേര്‍ന്നുള്ള രംഗങ്ങള്‍ ചോര്‍ന്ന് കിട്ടിയ മാധ്യമങ്ങളും ആരാധകരും അത് ശരിക്കും ആഘോഷിക്കുകയും ചെയ്തു. എന്നാല്‍, രഹസ്യമായി ചിത്രീകരിച്ച രംഗങ്ങള്‍ പുറത്തായതില്‍ ക്ഷുഭിതനാണ് സംവിധായകന്‍ ഡി.ജെ. കാരുസോ. ട്വിറ്ററിലൂടെ തന്റെ ക്ഷോഭം പരസ്യമാക്കിയിരിക്കുകയാണ്.
സംവിധായകനും അതിന്റെ ചുവടുപിടിച്ച് അഭിനേതാക്കളായ വിന്‍ ഡീസലും ദീപികയുമെല്ലാം തുടക്കത്തില്‍ ഷൂട്ടിങ്ങിന്റെയും ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ട മട്ടാണ്. റിലീസിന് മുന്‍പ് പുറംലോകം കാണരുതെന്ന് സംവിധായകന് നിര്‍ബന്ധമുണ്ടായിരുന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ വരെ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ദീപികയുടെ ആദ്യ ഷോട്ടിന്റേയും ദീപികയെ ആലിംഗനം ചെയ്തു നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ കാരുസോ തന്നെയാണ് നേരത്തെ ട്വീറ്റ് ചെയ്തത്.
എന്‍.എസ്.എ. ചാരനായ സാന്‍ഡര്‍ കേജിന്റെ അതിസാഹസിക ദൗത്യങ്ങളുടെ കഥ പറയുന്ന ട്രിപ്പിള്‍ എക്‌സിന്റെ ആദ്യ പതിപ്പ് 2002ലാണ് പുറത്തിറങ്ങിയത്. 2005ല്‍ ട്രിപ്പിള്‍ എക്‌സ്: സ്‌റ്റേറ്റ് ഓഫ് ദി യൂണിയന്‍ എന്ന പേരില്‍ ഇതിന്റെ രണ്ടാം പതിപ്പ് ഇറങ്ങി. ആദ്യ ചിത്രത്തില്‍ വിന്‍ ഡീസലും രണ്ടാമത്തേതില്‍ ഐസ് ക്യൂബുമായിരുന്നു നായകര്‍
തെള്ളകം: കോട്ടയം അതിരൂപതയിലെ വൈദികനും സെന്റ് ആന്‍സ് സ്കൂള്‍ അദ്ധ്യാപകനുമായ ഫാ. ഫിലിപ്പ് മുടക്കാലില്‍ (41) നിര്യാതനായി. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കുറച്ച് നാളുകളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.
പൈങ്ങളം (ചെറുകര) സെന്റ് മേരീസ് ക്നാനായ ഇടവകാംഗമാണ് ഫാ. ഫിലിപ്പ് മുടക്കാലില്‍.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായതായിരുന്നു നടനും ചാനല്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി മിയയും തമ്മിലുള്ള ബന്ധം. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് ജിപി വ്യക്തമാക്കുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.
മിയയുടെ ആദ്യ സിനിമയില്‍ ഞാനായിരുന്നു നായകന്‍. അന്നു മുതല്‍ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോള്‍ മൂപ്പത്തിരണ്ടാം അധ്യായം എന്ന പടത്തിലും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു. മിയ ഗേള്‍സ് സ്‌കൂളില്‍ പഠിച്ചതിനാല്‍ ആണ്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അവളുടെ ആദ്യത്തെ ആണ്‍സുഹൃത്ത് ഞാനായിരുന്നു. റിമി ടോമി അവതരിപ്പിക്കുന്ന ‘ഒന്നും ഒന്നും മൂന്ന്’ പ്രോഗ്രാമിന്റെ പ്രെമോ വിവാഹത്തിലേക്കെത്തിയ യുവനായകനും നായികയും എന്ന രീതിയിലായിരുന്നു.
പ്രോഗ്രാമിനേക്കാള്‍ പ്രേക്ഷകര്‍ കാണുന്നത് പ്രെമോ ആയതിനാല്‍ പലരും ഞങ്ങളുടെ സൗഹൃദത്തെ പ്രണയമായി തെറ്റിദ്ധരിച്ചു. ‘ഡി ഫോര്‍ ഡാന്‍സി’ന്റെ ഫ്‌ളോറിലും മിയ എത്തിയപ്പോള്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകശ്രദ്ധ നേടാനായി ഞങ്ങള്‍ പ്രണയമാണെന്ന രീതിയില്‍ അവതരിപ്പിച്ചു. പിന്നീട് പ്രോഗ്രാം ഡയറക്ടര്‍ യമുന ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ എത്തിയപ്പോള്‍ അതിന്റെ സത്യാവസ്ഥ പറയുകയും ചെയ്തു. എന്റെ അടുത്ത പെണ്‍സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണ് മിയ.
ന്യൂഡല്‍ഹി: സ്‌നാപ്‌ഡീല്‍ എക്‌സിക്യൂട്ടീവ് ദീപ്‌തി സര്‍ണയെ കാണാതായ വാര്‍ത്ത രാജ്യ ശ്രദ്ധ നേടിയിരുന്നു. ദീപ്‌തിയെ കാണാതായതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ ഹാഷ്‌ടാഗാണ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ദീപ്‌തി മടങ്ങിയെത്തി തന്നെ ചിലര്‍ തട്ടിക്കൊണ്ട് പോയതാണെന്നാണ് ദീപ്‌തി പറഞ്ഞത്.
തന്നെ തട്ടിക്കൊണ്ട് പോയവര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടില്ല. നല്ലരീതിയിലാണ് അവര്‍ തന്നെ നോക്കിയതെന്നും ദീപ്‌തി പറഞ്ഞു. സ്‌നാപ്‌ഡീലിലെ ലീഗല്‍ വിങ്ങിലെ ജീവനക്കാരിയായ ദീപ്‌തി ബുധനാഴ്‌ചയാണ് കാണാതാകുന്നത്.
ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് ദീപിതിയെ കാണാതാകുന്നത്. വൈശാലി മെട്രോ സ്‌റ്റേഷനില്‍ നിന്നും 7.45ന് ദീപ്‌തി ഒരു ഓട്ടോയില്‍ കയറി. മോഹന്‍ നഗറില്‍ എത്തിയപ്പോള്‍ ഓട്ടോ കേടായി തുടര്‍ന്ന് ദീപ്‌തിയും മറ്റുള്ളവരും അടുത്ത ഓട്ടോയില്‍ കയറി. അടുത്ത ഓട്ടോയില്‍ കയറിയ ഉടന്‍ നാല് യുവാക്കളെത്തി കത്തിമുനയില്‍ നിര്‍ത്തി തട്ടിക്കൊണ്ട് പോവുകയായിരുന്നെന്ന് ദീപ്‌തി പറഞ്ഞു.
എന്നാല്‍ അവരുടെ ലക്ഷ്യം എന്തായിരുന്നെന്ന് ഇപ്പോഴും വ്യക്‌തമല്ല. ഇതിനിടെ താന്‍ ഫോണ്‍ വിളിച്ച് സുഹൃത്തിനോട് വിവരങ്ങള്‍ പറയാന്‍ ശ്രമിച്ചു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സംഘത്തില്‍ ഒരാള്‍ തന്റെ ഫോണും ബാഗും തട്ടിപ്പറിച്ചു. എന്നാല്‍ താന്‍ അപകടത്തിലാണെന്ന് സുഹൃത്തിന് മനസിലാവുകയും അദ്ദേഹം പോലീസിനെ അറിയിക്കുകയായിരുന്നെന്നു ദീപ്‌തി പറഞ്ഞു.
തന്നെയുമായി സംഘം ബൈക്കിലും കാറിലും യാത്രചെയ്‌തു. സംഭവം പോലീസ് അറിഞ്ഞെന്നും അന്വേഷണം ഊര്‍ജിതമാണെന്നും മനസിലായ സംഘം തന്നെ ഉപേക്ഷിച്ചു. സുബുര്‍ബാന്‍ റയില്‍വേസ്‌റ്റേഷനിലാണ് സംഘം തന്നെ ഉപേക്ഷിച്ചത്. മാത്രമല്ല വീട്ടില്‍ പോകാനായി സംഘം തനിക്ക് പണം നല്‍കിയെന്നും ദീപ്‌തി പറയുന്നു.
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013ല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ഗുരുവിന്റെ അനുസ്മരണം നടത്തിയതിന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തു അഫ്‌സല്‍ഗുരു അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് നടപടി. കനയ്യ കുമാറിനെതിരെ ഐപിസി 124 എ ( രാജ്യദ്രോഹം), 120 ബി (കുറ്റകരമായ ഗൂഢാലോചന)ഏന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അനുസ്മണ ചടങ്ങില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് ചൂണ്ടിക്കാട്ടി ബി.ജെപി എം.പി മഹേഷ് ഗിരിയും എ.ബി.വി.പിയും വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഫ്തിയില്‍ യൂണിവേഴ്‌സിറ്റി കാമ്പസിലെത്തിയ രണ്ട് പൊലീസുകാര്‍ കനയ്യ കുമാറിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ചയായിരുന്നു വിവാദമായ പരിപാടി ജെ.എന്‍യുവില്‍ നടന്നത്. ഇതിനെതിരെ എ.ബി.വി.പി. രംഗത്ത് വരികയും കാമ്പസില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. സ്റ്റുഡന്റ്‌സ് യൂണിയന്റെ പരിപാടിക്ക് യൂണിവേഴ്‌സിറ്റി അനുമതി നല്‍കിയിരുന്നില്ല. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ പ്രയോഗിച്ചതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി ഇന്ന് രാജ്പത്ത് റോഡ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ അവസാന ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. രണ്ടു മണിക്കൂര്‍ 54 മിനിറ്റ് നീണ്ട ബജറ്റ് അവതരണം ഏറ്റവും നീളമേറിയ ബജറ്റ് പ്രസംഗം കൂടിയായി മാറി. ചോര്‍ന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചിരുന്നു. ബജറ്റ് പ്രസംഗം ആരംഭിക്കുന്നവതിനു മുമ്പുതന്നെ പ്രതിപക്ഷം കണക്കുകള്‍ പുറത്തു വിട്ടു. ഭരണപക്ഷ അംഗങ്ങള്‍ക്കും ഇതിന്റെ പകര്‍പ്പ് നല്‍കിയ ശേഷമായിരുന്നു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്. റബറിനും തേങ്ങയ്ക്കും വിലസ്ഥിരത ഉറപ്പാക്കാനായി വിഹിതം അനുവദിച്ച ബജറ്റില്‍ റബറിനു മാത്രം 500 കോടി രൂപയാണ് നീക്കി വച്ചത്. റോഡ് വികസനത്തിനു പാലങ്ങളുടെ നിര്‍മാണത്തിനുമായി 1206 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ക്ഷേമപദ്ധതികള്‍ പലതും കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്ന വിമര്‍ശനവും ബജറ്റില്‍ മുഖ്യമന്ത്രി ഉന്നയിച്ചു. തൊഴിലുറപ്പു പദ്ധതിക്ക് കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് പദ്ധതിയുടെ ചുവടു പിടിച്ചാണ് കേന്ദ്രം ഈ പദ്ധതി ആരംഭിച്ചത്. അടുത്ത വര്‍ഷം ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 25 കോടി മാറ്റിവെച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നോളജ് സിറ്റി, വനിതാ സംരംഭകര്‍ക്കായി നിക്ഷേപക സോണുകള്‍, സൈബര്‍ പാര്‍ക്കിന് 25.6 കോടി രൂപ, ഓരോ വീട്ടിലും രണ്ട് എല്‍ഇഡി ബള്‍ബുകള്‍ സൗജന്യമായി നല്‍കും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
വിദ്യാഭ്യാസ വായ്പ കുടിശിക തിരിച്ചടവിനായി 200 കോടി അനുവദിച്ചു. സംസ്ഥാനത്തെ 100 സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന് 12.9 കോടി, സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപനം മെച്ചപ്പെടുത്താനായി 5.3 കോടി എന്നിവയും അനുവദിച്ചു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ നിലവാരം പുലര്‍ത്തുന്ന പത്തുകോളേജുകളെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുവാന്‍ 12 കോടി രൂപ. എറണാകുളം മഹാരാജാസ് കോളെജ് സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ കോളെജാക്കുവാന്‍ മൂന്നുകോടി രൂപ
ആരോഗ്യമേഖലയ്ക്കായി 1013.11 കോടി രൂപ അനുവദിച്ചു. മെറ്റേണിറ്റി യൂണിറ്റുകള്‍ നിലവില്‍ ഇല്ലാത്ത താലൂക്ക് ആശുപത്രികള്‍ക്കായി അതിന്റെ നിര്‍മാണത്തിനായി 16 കോടി, കൊച്ചി ബിനാലെക്ക് 7.5 കോടി രൂപ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ക്കായി 18.3 കോടി രൂപ, പരിയാരം മെഡിക്കല്‍ കോളെജിന് 100 കോടി വകയിരുത്തി. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആയുര്‍വേദ മെഡിക്കല്‍ കോളെജുകള്‍ക്കായി 33 കോടി, ഹോമിയോ വിദ്യാഭ്യാസത്തിനായി 19.81 കോടി എന്നിവയും അനുവദിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി 10 കോടി രൂപ വകയിരുത്തി. ക്യാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ, തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്കായി 10 കോടി എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. വാര്‍ധക്യ പെന്‍ഷന്‍ 1000ല്‍ നിന്നും 1500 ആക്കി ഉയര്‍ത്തി. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കും. സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങും. ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ 10 കോടിയും ബജറ്റില്‍ വകയിരുത്തി.
ഉമ്മന്‍ചാണ്ടി സഭയില്‍ അവതരിപ്പിക്കുന്ന ബജറ്റ് ചോര്‍ന്നെന്ന് ആരോപിച്ച് ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ഉടന്‍ പ്രതിപക്ഷം പുറത്തുവിട്ടിരുന്നു. ധനക്കമ്മിയും, റവന്യൂകമ്മിയും ഉള്‍പ്പെടെയുളള വിവരങ്ങളാണ് പുറത്തുവിട്ടത്. ഇതില്‍ പലതും ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച കണക്കുകളുമായി സാമ്യമുളളതാണ്
പ്രതിപക്ഷം പുറത്തുവിട്ട കണക്കുകള്‍
ധനക്കമ്മി 19971 കോടി രൂപ
റവന്യുകമ്മി 9897 കോടി രൂപ
പ്രതീക്ഷിക്കുന്ന റവന്യൂ വരുമാനം 84092 കോടിരൂപ
23583 കോടി രൂപ
റവന്യുചെലവ് 99990 കോടി രൂപ
കോഴിക്കോട്: കോഴിക്കോട് വിമന്‍സ് കോളേജില്‍ മിശ്രവിവാഹിതയായ വിദ്യാര്‍ഥിനിക്ക് വിലക്കേര്‍പ്പെടുത്തി. രക്ഷിതാക്കളുടെ അനുവാദമില്ലാതെ അന്യമതത്തിലുള്ളയാളെ വിവാഹം കഴിച്ച നടക്കാവ് എം.ഇ.എസ്.എഫ്.ജി.എം വിമന്‍സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ നീരജയ്ക്കാണ് പഠിക്കാനുള്ള അവകാശം കോളേജ് അധികൃതര്‍ നിഷേധിച്ചിരിക്കുന്നത്.
നീരജയും ഭര്‍ത്താവായ മുഹമ്മദ് റമീസും വ്യാഴാഴ്ച കോളേജില്‍ എത്തിയപ്പോഴാണ് കോളേജ് അധികൃതര്‍ കോളേജില്‍ നിന്ന് നീരജയെ പുറത്താക്കിയ വിവരം അറിയുന്നത്. മാതാപിതാക്കളെ ധിക്കരിച്ച് മിശ്രവിവാഹിതയായ പെണ്‍കുട്ടി കോളേജില്‍ പഠിക്കുന്നത് അപമാനകരമാണെന്ന് വൈസ് പ്രിന്‍സിപ്പിള്‍ നീരജയോടും ഭര്‍ത്താവിനോടും പറഞ്ഞു. കോളേജില്‍ പഠിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ അത് എഴുതി തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അങ്ങനെയൊരു രീതി ഇവിടെയില്ലെന്നായിരുന്നു വൈസ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം.
എത്ര ആവശ്യപ്പെട്ടിട്ടും നീരജയോടും റമീസിനോടും സംസാരിക്കാന്‍ കോളേജ് പ്രിന്‍സിപ്പിളായ ബി സീതാലക്ഷ്മി തയ്യാറായില്ലെന്നും ആരോപണം ഉണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് റമീസും ചേവായൂര്‍ സ്വദേശിനി നീരജയും രജിസ്റ്റര്‍ വിവാഹം ചെയ്തത്. വിവാഹ നടപടികള്‍ക്ക് വേണ്ടി നീരജ ഒരാഴ്‌യോളം കോളേജില്‍ അവധിയിലായിരുന്നു. ഈ അവധിയറിയിച്ച് ക്ലാസില്‍ തിരികെ പ്രവേശിക്കുന്നതിന് വേണ്ടിയാണ് നീരജയും റമീലും ഇന്ന് കോളേജിലെത്തിയത്.