Latest News

ന്യൂഡല്‍ഹി : സിയാച്ചിനിലെ മഞ്ഞിനടിയില്‍ നിന്ന് ആറു ദിവസങ്ങള്‍ക്കുശേഷം രക്ഷപെടുത്തിയ ലാന്‍സ് നായിക് ഹനുമന്തപ്പ അന്തരിച്ചു. ഡല്‍ഹി ആര്‍മി റിസര്‍ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ 11.45 ഓടെയായിരുന്നു അന്ത്യം. സിയാച്ചിനില്‍ നിന്ന് അത്യദ്ഭുതകരമായ വിധം ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെങ്കിലും ഇദ്ദേഹത്തിന്റെ ആരോഗ്യനില തീരെ മോശമായിരുന്നു.
ഹനുമന്തപ്പയുടെ വൃക്കകളും കരളും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. കടുത്ത ന്യുമോണിയയും ബാധിച്ചിരുന്നു. തലച്ചോറിലേക്ക് ഓക്‌സിജന്‍ പ്രവഹിക്കുന്ന അവസ്ഥയിലായിരുന്നില്ല.

സിയാച്ചിനില്‍ 20,500 അടി ഉയരത്തില്‍ മൈനസ് 45 ഡിഗ്രി ശൈത്യത്തില്‍ മഞ്ഞുമലയ്ക്കു കീഴില്‍ 30 അടി താഴെ ആറുദിവസം കഴിഞ്ഞശേഷമാണ് ഹനുമന്തപ്പയെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. പത്തു സൈനികര്‍ അപകടത്തില്‍പ്പെട്ടതില്‍ ആരും രക്ഷപ്പെടും എന്നു കരുതിയിരുന്നില്ല. എന്നാല്‍ അദ്ഭുതകരമായി ഹനുമന്തപ്പയുടെ ശരീരത്തില്‍ ജീവന്‍ നിലനില്‍ക്കുകയായിരുന്നു.

ടെന്നസ്സി: വെടിയേറ്റു എട്ടു വയസ്സുള്ള സഹോദരി മരിക്കാനിടയായ കേസ്സില്‍ പതിനൊന്നുകാരനെ എട്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഒക്ടോബര്‍ മാസമായിരുന്നു സംഭവം. രണ്ടു പേരും വീട്ടിനകത്തു കളിച്ചുകൊണ്ടിരിക്കെ, സഹോദരിയുടെ കൈവശം ഉണ്ടായിരുന്ന പപ്പിയെ നല്‍കണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ സഹോദരന്‍ ഷോട്ട് ഗണ്‍ ഉപയോഗിച്ചു വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവം നടക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ സ്വീകരണ മുറിയില്‍ റ്റി.വി.കണ്ടുകൊണ്ട് ഇരിക്കയായിരുന്നു. പിതാവിന്റെ ഷോട്ട്ഗണായിരുന്നു മകന്‍ വെടിവെക്കുന്നതിനു ഉപയോഗിച്ചത്. പതിനൊന്നുള്ള വയസ്സുള്ള കുട്ടിയുടെ പത്തൊമ്പതാം ജന്മദിനം വരെ(8 വര്‍ഷം) ജുവനയില്‍ ജയിലില്‍ കഴിയണമെന്ന ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.f

റാഞ്ചിഃ പതിനൊന്നുകാരിയായ മകളെ പ്രേമിച്ചെന്ന പേരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ കൊന്ന സംഭവത്തില്‍ ഹിന്ദി അധ്യാപിക പിടിയില്‍. ജാര്‍ഖണ്ഡിലെ സഫയര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ നെസ്മ ഖാട്ടൂണ്‍ എന്ന അധ്യാപികയാണ് ഈ കടുംകൈ ചെയ്തത്. അധ്യാപകരുടെ ക്വാര്‍ട്ടേഴ്‌സിനു പുറത്ത് വിദ്യാര്‍ഥിയായ വിനയ് മഹാത്തോയെ ഗുരുതരമായ പരുക്കുകളോടെ കണ്ടെത്തുകയായിരുന്നു. കുട്ടി പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.
നെസ്മ ഖാട്ടൂണെയും ഭര്‍ത്താവിനെയും രണ്ടു മക്കളെയും അറസ്റ്റ് ചെയ്തതായി റാഞ്ചി എസ്എസ്പി കുല്‍ദീപ് ദ്വിവേദി പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്തിയ തെളിവുകള്‍ വച്ചാണ് ഇവരെ പിടികൂടിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.09ന് വിനയ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്കു പോകുന്നത് സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിട്ടുണ്ട്. 1.30ന് അധ്യാപക ക്വാര്‍ട്ടേഴ്‌സിന്റെ പ്രധാന വാതിലില്‍ കുട്ടിയെ പാതി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ആദ്യം പ്രകൃതിവിരുദ്ധ ലൈംഗിക പീഡനശ്രമമെന്ന സംശയത്തില്‍ പുരുഷ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അതു തെളിയിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. മാത്രമല്ല, വിനയ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിവരുന്ന ദൃശ്യങ്ങളില്‍ പരിഭ്രമമോ മറ്റൊന്നും കണ്ടില്ല. സന്തോഷിച്ച് ഉല്ലസിച്ചാണ് ഇറങ്ങിവരുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് പ്രണയം കണ്ടെത്തിയത്.

വിനയ് വരുന്നതു കാത്ത് നെസ്മ ഖാട്ടൂണ്‍ അര്‍ധരാത്രിയില്‍ ഇരിക്കുകയായിരുന്നെന്നും കുട്ടിയെ ക്രൂരമായി മര്‍ദിച്ച് ഒന്നാം നിലയിലെ അധ്യാപക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കോട്ടയം: ഗള്‍ഫിലുള്ള ഭര്‍ത്താവിന് കണ്ട് ആസ്വദിക്കാന്‍ യുവതി നഗ്‌നസെല്‍ഫിയെടുത്ത് അയച്ചുകൊടുത്തു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ആ നഗ്‌നവീഡിയോ തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ഭര്‍ത്താവിന്റെ കൂട്ടുകാരന്‍ യുവതിയെ പീഡിപ്പിച്ചു. ഒന്നു രണ്ടും പ്രാവശ്യമല്ല, പലതവണ. എന്നു മാത്രമല്ല കൂട്ടുകാര്‍ക്ക് യുവതിയെ കാഴ്ചവയ്ക്കുകയും ചെയ്തു. കോട്ടയം, വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ വിളിച്ചു വരുത്തിയായിരുന്നു പീഡനം. വിവരം വീട്ടില്‍ അറിഞ്ഞതോടെ മൂന്നു കുട്ടികളുടെ മാതാവുകൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ യുവതി അവസാനം ചങ്ങനാശേരിയിലെ ഒരു ഉസ്താതിന്റെ മുന്നില്‍ എത്തി എല്ലാം തുറന്നു പറഞ്ഞു. ഉസ്താതിന്റെ ഉപദേശപ്രകാരം യുവതി ചങ്ങനാശേരി പൊലീസിന് പരാതി നല്കുകയായിരുന്നു. ഇതോടെയാണ് പീഡന വീരനായ കൂട്ടുകാരനെ പൊലീസ് പിടികൂടിയത്.
ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം. തീക്കോയി എസ്‌റ്റേറ്റ് പുളിക്കല്‍ ഫസില്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട സി.ഐ എസ്.എം.റിയാസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഗള്‍ഫില്‍ മസ്‌കറ്റിലാണ് യുവതിയുടെ ഭര്‍ത്താവ്. ഇവരുടേത് പ്രേമവിവാഹമായിരുന്നു. ക്രിസ്ത്യന്‍ സമുദായാംഗമായ യുവതിയെ മതംമാറ്റി മുസ്ലീം സമുദായാംഗമാക്കിയശേഷമായിരുന്നു വിവാഹം. ഇതോടെ യുവതിയുടെ വീട്ടുകാര്‍ ബന്ധം വിച്ഛേദിച്ചു. ഭര്‍തൃവീട്ടുകാരാവട്ടെ, യുവതിയുമായി അത്ര അടുപ്പം കാട്ടിയതുമില്ല.

ഭര്‍തൃവീടിന്റെ അടുത്തുതന്നെ ഒരു വീട് വാടകയ്ക്ക് എടുത്തായിരുന്നു യുവതി താമസിച്ചിരുന്നത്. ഒപ്പം മൂന്നു കുട്ടികളുമുണ്ട്. രാത്രിയില്‍ ഭര്‍ത്താവിന്റെ ഉമ്മ വന്ന് യുവതിക്ക് കൂട്ടുകിടന്നിരുന്നു. ഇടയ്ക്കിടയ്ക്ക് തന്റെ നഗ്‌നവീഡിയോകള്‍ വാട്ട്‌സാപ്പുവഴി അയച്ചുകൊടുത്ത് ഭര്‍ത്താവിനെ സന്തോഷിപ്പിച്ചിരുന്നു. എന്നാല്‍ ഇത് പരമ രഹസ്യമായിരുന്നു. അടുത്തയിടെ യുവതിയുടെ മൊബൈല്‍ ഫോണ്‍ താഴെവീണ് കേടായതോടെയാണ് സംഗതി പ്രശ്‌നമായത് .

ഫോണ്‍ നന്നാക്കാന്‍ യുവതി ഭര്‍ത്താവിന്റെ കൂട്ടുകാരനായ ഫസിലിന്റെ സഹായം തേടി. ഈരാറ്റുപേട്ടയിലെ ഒരു കടയില്‍കൊടുത്താണ് അയാള്‍ മൊബൈല്‍ഫോണ്‍ നന്നാക്കിയത്. പത്തുമിനിറ്റിനകം നന്നാക്കി ഫോണ്‍ തിരികെ നല്കുകയും ചെയ്തു. ഈ മൊബൈലില്‍ നഗ്‌നചിത്രങ്ങളുണ്ടായിരുന്നുവെന്ന് കടക്കാരന്‍ പറഞ്ഞെന്നും ആ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി അയാള്‍ യുവതിയെ പല വട്ടം പീഡിപ്പിക്കുകയായിരുന്നു. തന്റെ നഗ്‌ന വീഡിയോകള്‍ ഇന്റര്‍നൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പലയിടങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് ഈരാറ്റുപേട്ട സി.ഐക്ക് നല്കിയ യുവതിയുടെ പരാതിയില്‍ പറയുന്നു.

ചലിച്ചിത്രതാരം ലിസിയ്ക്ക് ഹൈക്കോടതി നോട്ടീസ്. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നാവശ്യപ്പെട്ട് ലിസിയുടെ അച്ഛന്‍ മുവാറ്റുപുഴ സ്വദേശി വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
നേരത്തെ ലിസിയില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് വര്‍ക്കി ആര്‍ഡിഒ കോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണം ഉറപ്പാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതി ജീവനാംശം നല്‍കാന്‍ ലിസിക്ക് നിര്‍ദേശവും നല്‍കിയിരുന്നു.

ഇതിനെതിരെ ലിസി ഹൈക്കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാന്‍ ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡിഎന്‍എ പരിശോധന എന്ന ആവശ്യവുമായി വര്‍ക്കി വീണ്ടും ഹൈക്കോടതിയിലെത്തിയത്.

ദുബായിയില്‍ വാഹാനപകടത്തില്‍പ്പെട്ട് റോഡരികില്‍ കിടന്ന യുവാവിന് സാന്ത്വനം പകര്‍ന്ന് ജനപ്രിയ നടന്‍ ദിലീപ് യുഎഇയിലെ പ്രവാസി മലയാളികളുടെ മനം കവര്‍ന്നു. ഇന്നലെ ദുബായ് മുഹൈസിന മൂന്നിലായിരുന്നു സംഭവം. ഖിസൈസിലെ ഗ്രോസറിയില്‍ ഡെലിവറി ബോയിയായ വടകര പള്ളിത്തായ സ്വദേശി ജാസിറാ(23)ണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ(ചൊവ്വ) പുലര്‍ച്ചെ ഒന്നിനായിരുന്നു സംഭവം. !ഖിസൈസ് മൂന്നിലെ കഫ്റ്റീരിയയില്‍ ഡെലിവറി ബോയിയായ ജാസിര്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സഞ്ചരിച്ച മോട്ടോര്‍ബൈക്കില്‍ റൗണ്ട് എബൗട്ടിനടുത്ത് ഫോര്‍വീലര്‍ ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയും ജാസിര്‍ ബൈക്കിനടിയില്‍പ്പെടുകയും ചെയ്തു. സാരമായ പരുക്കേറ്റില്ലെങ്കിലും ശരീരവേദന കാരണം എണീക്കാന്‍ സാധിച്ചില്ല. ഒന്നു രണ്ട് വാഹനങ്ങള്‍ കണ്ടിട്ട് നിര്‍ത്താതെ പോയി.

പെട്ടെന്നാണ് വെളുത്ത ലാന്‍ഡ് ക്രൂസര്‍ വന്നു തൊട്ടടുത്ത് നിന്നത്. അതില്‍ നിന്ന് ഇറങ്ങിയയാളെ കണ്ട് ജാസിര്‍ അമ്പരന്നു–സാക്ഷാല്‍ ദിലീപ്. തന്റെ ഇഷ്ടനടെ കണ്ടതോടെ പകുതി വേദന അകന്നതായി ജാസിര്‍ മനോരമയോട് പറഞ്ഞു. ദിലീപും കൂടെയുണ്ടായിരുന്ന സുഹൃത്ത് നസീറും ചേര്‍ന്ന് ജാസിറിനെ പിടിച്ചെണീല്‍പ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. തുടര്‍ന്ന്, പൊലീസിനെ വിളിച്ചതും ദിലീപ് തന്നെ. നടനെ കണ്ട അമ്പരപ്പ് ഒരു ദിവസം കഴിഞ്ഞിട്ടും ജാസിറിന് മാറിയിട്ടില്ല.

വെപ്രാളത്തിനിടയില്‍ ദിലീപിന് ഒരു നന്ദി പറയാന്‍ സാധിച്ചില്ലെന്നും പത്രങ്ങള്‍ വഴി അത് അറിയിക്കണമെന്നും ജാസിര്‍ അഭ്യര്‍ഥിച്ചു. സുഹൃത്ത് നസീറിനോടൊപ്പം മുഹൈസിനയിലൂടെ സഞ്ചരിക്കുമ്പോള്‍ ആരോ വാഹനമിടിച്ച് വീണ് കിടക്കുന്നത് കണ്ടതായും ഉടന്‍ വണ്ടി നിര്‍ത്തി ഇറങ്ങിനോക്കുകയുമായിരുന്നുവെന്ന് ദിലീപ് പറഞ്ഞു. അതൊരു മലയാളി യുവാവാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. എന്നെ കണ്ടപ്പോള്‍ അവന്‍ അമ്പരന്നു നിന്നു.

കൂടുതല്‍ കുഴപ്പമായോ എന്ന് എനിക്ക് സംശമായി. സഹജീവി എന്ന നിലയില്‍ ഒരു സഹായം ചെയ്തു എന്നേയുള്ളൂ–ദിലീപ് പറഞ്ഞു. കാലിന് നിസാര പരുക്കേറ്റ ജാസിര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രം കിങ് ലിയറിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കുറേ നാളുകളായി ദിലീപ് ദുബായിലാണ്.

കൊച്ചി: ജനപ്രിയ പ്രീപെയ്ഡ് ഡേറ്റ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ച് ബിഎസ്എന്‍എല്‍ പ്ലാന്‍ റിവിഷന്‍. 2 ജി/3 ജി പ്ലാനുകളിലെ എറ്റവും കൂടുതല്‍ ഉപയോക്ത്താക്കളുള്ള ഓഫറുകളായ എസ് ടി വി 68, 155, 198, 252 എന്നിവയിലാണു ബി എസ് എന്‍ എല്‍ മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ മാറ്റമനുസരിച്ച് ഒരു ജിബി മൂന്നു ദിവസം വാലിഡിറ്റി ഉണ്ടായിരുന്ന ഡേറ്റ 68 ന്റെ കാലാവധി രണ്ട് ദിവസമായി കുറച്ചു. 155 രൂപയ് ക്ക് 20 ദിവസം ഒരു ജിബി എന്നുള്ളത് ഇനി 18 ദിവസമായി കുറയും. 198 രൂപയ് ക്ക് 1.1 ജിബി 28 ദിവസം എന്നുള്ളത് 1 ജിബി അക്കി കുറച്ചു. 252 രൂപയ് ക്ക് 2.2 ജിബി 28 ദിവസം എന്ന പ്ലാന്‍ തുക 292 ആയി ഉയര്‍ത്തി.

ചെറിയ തുകയ് ക്ക് കൂടുതല്‍ ഡേറ്റ എന്ന രീതില്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ച 68 രൂപയ് ക്ക് ഒരു ജിബി എന്ന പ്ലാനിന്റെ മാറ്റമാണു ഇതില്‍ എറ്റവും ശ്രധേയം. കഴിഞ്ഞ ഏപ്രിലില്‍ 10 ദിവസം വാലിഡിറ്റിയില്‍ ഒരു ജിബി എന്ന നിലയില്‍ അവതരിപ്പിച്ച പ്ലാന്‍ 7 ദിവസം, 5 ദിവസം, 3 ദിവസം എന്നിങ്ങനെ കാലാവധി വെട്ടിക്കുറച്ച് ഇപ്പോള്‍ 2 ദിവസത്തില്‍ എത്തി നില്‍ക്കുന്നത്. 13 നു പുതിയ പ്ലാനുകള്‍ നിലവില്‍ വരും.

ചിറയിന്‍കീഴ്: വക്കത്ത് യുവാവിനെ തല്ലിക്കൊന്ന കേസിലെ ആറാം പ്രതിയും പിടിയിലായി. വക്കം ദൈവപ്പുര ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ മോനിക്കുട്ടന്‍ എന്നു വിളിക്കുന്ന നിധിനെ (25) യാണ് പൊലീസ് പിടികൂടിയത്. വര്‍ക്കലയ്ക്കു സമീപം മണമ്പൂര്‍ പാര്‍ത്തുകോണം ക്ഷേത്രത്തിനടുത്തു ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെ റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി പ്രതാപന്‍നായര്‍, കടയ്ക്കാവൂര്‍ സിഐ: ജി.ബി. മുകേഷ് കുമാര്‍, എസ്‌ഐ സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
31നു വൈകിട്ട് അഞ്ചര മണിയോടെ വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്താണ് അക്രമം അരങ്ങേറിയത്. നിധിനും സ്ഥലത്തുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മറ്റു പ്രതികളായ സതീഷ് (22), സഹോദരനായ സന്തോഷ് (23), ഉണ്ണിക്കുട്ടന്‍ എന്നുവിളിക്കുന്ന വിനായക് (21), വാവ എന്നറിയപ്പെടുന്ന കിരണ്‍കുമാര്‍ (25), ഇവരുടെ സഹായിയായ അപ്പി എന്നുവിളിക്കുന്ന രാജു (25) എന്നിവരോടൊപ്പം നിധിനും അക്രമത്തിനുണ്ടായിരുന്നു. ഷെബീറും സുഹൃത്തായ ഉണ്ണിക്കൃഷ്ണനും വീട്ടില്‍ നിന്നു ബൈക്കില്‍ നിലയ്ക്കാമുക്ക് ഭാഗത്തേക്കു പോകുന്നതു കണ്ട പ്രതികള്‍ വക്കം തോപ്പിക്കവിളാകം റയില്‍വേ ഗേറ്റിനടുത്തു തമ്പടിക്കുകയും തിരിച്ചെത്തുമ്പോള്‍ ആക്രമിക്കാന്‍ പദ്ധതി തയാറാക്കുകയുമായിരുന്നു.

തുടര്‍ന്നു സംഘം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെത്തി മദ്യപിച്ചശേഷം റയില്‍വേ ഗേറ്റിനു സമീപം കാത്തുനിന്നു. അഞ്ചരയോടെ തിരികെവന്ന ഷെബീറും ഉണ്ണിക്കൃഷ്ണനും ഗേറ്റ് അടഞ്ഞുകിടക്കുന്നതു കണ്ടു പാതയോരത്തു ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനിടെയാണു സംഘം ചാടിവീണത്. നാട്ടുകാര്‍ നോക്കിനില്‍ക്കെ അക്രമിസംഘം സമീപത്തെ പെട്ടിക്കടയുടെ കാറ്റാടിക്കഴ ഊരിയെടുത്ത് ഇരുവരെയും മര്‍ദിച്ചു..

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഷെബീറിനെ സംഘത്തിലൊരാളാള്‍ തലയ്ക്കടിച്ചു വീഴ്ത്തിയതു കണ്ട നിധിന്‍ സംഭവം പന്തിയല്ലെന്നുകണ്ട് വന്ന ബൈക്കില്‍ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു. നിധിനെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഷെബീര്‍ പിറ്റേദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചു.

പന്തളം: പത്തനംതിട്ട പെരുമ്പുളിക്കല്‍ എന്‍എസ്എസ് പോളിടെക്‌നിക്കില്‍ അധ്യാപകന്റെ കാറിടിച്ച് മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു. പോളിടെക്‌നിക്കിലെ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനികളായ ശ്രുതി മോഹന്‍, ശില്‍പ്പ, അശ്വതി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പന്തളം എന്‍എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നേരത്തെ ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എന്‍ജിനീയറിങ് കോളെജില്‍ വിദ്യാര്‍ഥികള്‍ ഓടിച്ച ജീപ്പിടിച്ച് ഒരു വിദ്യാര്‍ത്ഥിനി മരിച്ചിരുന്നു. തുടര്‍ന്ന് കലാലയങ്ങളില്‍ വാഹനങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ക്ക് മാത്രമാണ് കോടതി ക്യാംപസിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

അഹമ്മദാബാദ്: അഹമ്മദാബാദിലെ സീബ്രാലൈനും സ്പീഡ് ബംപുകളും പൊടുന്നനെ കാവിയില്‍ മുങ്ങിയപ്പോള്‍ യഥാര്‍ത്ഥത്തില്‍ അമ്പരന്നത് ജനങ്ങളാണ്. രാവിലെ റോഡിലിറങ്ങിയ ജനങ്ങള്‍ കാണുന്നത് മഞ്ഞ നിറത്തില്‍ വേണ്ട സ്പീഡ് ബംപുകള്‍ കാവിയില്‍ മുങ്ങി നില്‍ക്കുന്നതാണ്. വെള്ള നിറത്തില്‍ വേണ്ട സീബ്രാക്രോസിങ്ങിന്റേയും നിറം കാവി തന്നെ.ട്രാഫിക് നിയമാവലിയില്ലാത്ത നിറമാണ് കാവി. അഹമ്മദാബാദ് പോലീസിന്റേയും ട്രാഫിക്കിന്റേയും തികഞ്ഞ അവഗണനയും ജാഗ്രതിയല്ലായ്മയുമാണ് ഇത്തരമൊരു സംഗതി നടന്നതിന് പിന്നിലെന്നാണ് ആക്ഷേപം. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള റോഡ് ബില്‍ഡിങ് വകുപ്പാണ് റോഡില്‍ ഈ പുതിയ പരിഷ്‌കാരം വരുത്തിയത്. കറുപ്പ് നിറമുള്ള റോഡില്‍ കാവി വര വരച്ചാല്‍ അത് തെളിഞ്ഞ് കാണില്ലെന്നും ഇത് കണ്ട് ചിരിയാണ് വന്നതെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞ ദിവസം രാത്രി നടന്ന പെയിന്റിങ്ങില്‍ അഹമ്മദാബാദിലെ മിക്ക സ്പീഡ് ബ്രേക്കര്‍ ലൈനുകളിലും വരച്ചത് കാവി തന്നെയാണ്. കറുപ്പില്‍ മഞ്ഞ വരയും വെള്ള വരയുമാണ് സാധാരണ വരയ്ക്കാറ്. അതാണ് നിയമം. റോഡ് മാര്‍ക്കിങ്ങിന് വിരുദ്ധമായ നിറമാണ് കാവിയെന്ന് പോലീസ് വ്യക്തമാക്കുന്നു.

അഹമ്മദാബാദിലെ ആറ് മേഖലകളിലുള്ള 14 ഓളം റോഡുകളിലാണ് കാവി പെയിന്റ് അടിച്ചത്. മനപൂര്‍വമല്ല ഇതെന്നും അബദ്ധം പറ്റിയതാണെന്നും റോഡ് ആന്‍ഡ് ബില്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജതിന്‍ പട്ടേല്‍ പറഞ്ഞു. അബദ്ധം പറ്റിയെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഉടന്‍ തന്നെ നിറം മാറ്റിയടിക്കുമെന്നും എഞ്ചിനിയറിങ് ഡിപാര്‍ട്‌മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഉടന്‍ തന്നെ സ്പീഡ് ബംപുകള്‍ക്ക് മഞ്ഞ നിറവും സീബ്രാക്രോസിങ്ങുകള്‍ക്ക് വെള്ള പെയിന്റുകളും അടിയ്ക്കുമെന്ന് സിറ്റി ട്രാഫിക് പോലീസും വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved