Latest News

വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം.

യുഎസ് നേവിയുടെ യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ്‌ചെയ്ത് പുറത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടാത ഇതിനെ കരയിലേക്ക് നീക്കാനുള്ള ശ്രമവും തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.

കാണാതായ നാവികരെ കണ്ടെത്താനായി ജപ്പാന്‍ നാവിക സേന നാല് കപ്പലുകളുെ ഹെലികോപ്റ്ററും ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. 330 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്  യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ്.

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം ക്ഷമയോടെ കാത്തിരുന്നാല്‍ നികുതിയിനത്തില്‍ വന്‍ ഇളവ് സ്വന്തമാക്കാം. അടുത്ത മാസം 1 മുതല്‍ പുതിയ ചരക്ക് സേവന നികുതി നിലവില്‍ വരികയാണ്.വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച് ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന ഈ നികുതി ഗുണം ചെയ്യും. 4.5% സേവന നികുതിയ്ക്ക് പകരമായി 12% ഏര്‍പ്പെടുത്തുന്നതോടെ പരോക്ഷ നികുതികള്‍ ഒഴിവായിക്കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും, അടുത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതും, നിര്‍മാണം അടുത്തിടെ കഴിഞ്ഞതുമായ ഫ്‌ളാറ്റുകള്‍ക്ക് പുതിയ നികുതി ഇളവ് ലഭിക്കില്ല. 30 ലക്ഷത്തില്‍ കുറവുള്ള വീടുകള്‍ക്കാണ് പുതിയ നികുതി ഇളവ് ബാധകമാകുക.

മിക്കവാറും സംസ്ഥാനങ്ങളില്‍ വാറ്റും വില്‍പ്പന നികുതിയും വിവരപ്പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ വില്‍പ്പന വില നല്‍കുമ്പോള്‍ ഇതുകൂടി ചേര്‍ത്തു നല്‍കണമെന്നുമാത്രം. 12% നികുതി എന്നത് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നാണ് വിലയിരുത്തലുകള്‍. പക്ഷേ ആഡംബര വീടുകളുടെ കാര്യത്തില്‍ പുതിയ നികുതി എങ്ങനെ പ്രതിഫലിക്കുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

സിംഹക്കുട്ടിയെ കളിപ്പിച്ച മോഡലിന് കിട്ടിയത്  വമ്പന്‍ പണി.ഫോട്ടോഷൂട്ടിനെത്തിയ റഷ്യന്‍ സുന്ദരി സ്റ്റീവ ബില്യാനോവയ്ക്കാണ് സിംഹകുട്ടിയുടെ കൈയ്യില്‍ നിന്നും  പണി കിട്ടിയത്.

ബില്യാന ഫോട്ടോഷൂട്ടിന് തയ്യാറായി സിംഹകുട്ടിയെ എടുത്ത് നടന്ന് കൊഞ്ചിക്കുന്നതിനിടയില്‍  ആണ് സംഭവം. ഇതിനിടയില്‍ മോഡല്‍ സിംഹകുട്ടിയെ എടുത്തുയര്‍ത്തി. എന്നാല്‍ ബില്യാനയുടെ കൃത്യം മുഖത്തേക്ക് തന്നെ സിംഹക്കുട്ടി മൂത്രമൊഴിക്കുകയായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യാനായി അതിനെ എടുത്തുയര്‍ത്തിയപ്പോഴാണ് കൃത്യമായി പണികിട്ടിയത്. എന്തായാലും സിംഹക്കുട്ടിയോടും സൂക്ഷിച്ച് കളിക്കണമെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്.

ബാങ്കുകളില്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ്. കൂടാതെ 50,000 രൂപയ്ക്ക് മുകളിലുളള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി. നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്യുകയും വേണം.  ഡിസംബര്‍ 31ന് ശേഷം ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. കൂടാതെ അക്കൗണ്ട് റദ്ദാക്കുകയും ചെയ്യും. കേന്ദ്ര റവന്യുമന്ത്രാലയത്തിന്റെതാണ് ഉത്തരവ്. പാന്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുളള കേന്ദ്രനിര്‍ദേശം സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്.

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ തീരുമാനം.  റംസാന്‍ അവസാനിക്കുന്നതോടെ കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് മേഖലകളല്‍ സൗദി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് സൗദി സര്‍ക്കാര്‍ ഉത്തരവ് നല്‍കി. 58 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയ ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റുന്നതിന്റെ ഭാഗമായാണിത്. മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് തിരിച്ചടിയാകുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.

സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയത്. ജൂലൈ രണ്ടു മുതല്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കണം എന്നാണ് ഉത്തരവ്. നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സീനിയര്‍ മേഖലയിലും, ടെക്‌നിക്കല്‍ മേഖലയിലും സ്വദേശികളെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ടെക്‌നിക്കല്‍ മേഖലയില്‍ സ്വദേശികള്‍ക്ക് വേണ്ട പരിശീലനം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക്  നിര്‍ദേശം നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍വ്വകലാശാലകളില്‍ നിന്നും നേരിട്ട് നിയമനം നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരി(27) കൊല്ലപ്പെട്ടത് ലൈംഗികാതിക്രമത്തിനിടെയെന്ന് സംശയിക്കുന്നതായി അംബോളി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തതായും എന്നാല്‍ ഇയാളുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലന്നും പൊലീസ് വ്യക്തമാക്കി.

അന്ധേരി വെസ്റ്റിലെ ഭൈരവ്നാഥ് സൊസൈറ്റി അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റിലെ കിടക്കയില്‍ പാര്‍ട്ടിവേഷത്തിലാണ് നടിയുടെ മൃതദേഹം അഴുകിയനിലയില്‍ കണ്ടിരുന്നത്. ഇരുമ്പുവടികൊണ്ട് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൃതികയുടെ സുഹൃത്തിനു പുറമേ വാച്ച്മാനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പൊലീസില്‍ പരാതിനല്‍കിയിട്ടുണ്ട്. ഏപ്രില്‍ 25-ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്. അഞ്ചുവര്‍ഷം മുമ്പ് വിവാഹമോചിതയായ ഇവര്‍, ഒമ്പതുവര്‍ഷമായി മുംബൈയിലാണ് താമസം.

സ്വാമി ഗംഗേശാനന്ദയെ ആക്രമിച്ചത് താനെന്ന് വെളിപ്പെടുത്തുന്ന പെണ്‍കുട്ടിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. സ്വാമി തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുടെ ജനനേന്ദ്രിയം മുറിയുമെന്ന് കരുതിയല്ല കത്തി വീശിയതെന്നും പെണ്‍കുട്ടി പ്രതിഭാഗം അഭിഭാഷകനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിൽ വ്യക്തമാക്കുന്നു.

സ്വാമിയുമായി ലൈംഗികബന്ധം ഉണ്ടായിട്ടില്ല. കാമുകന്‍ അയ്യപ്പദാസ് ആണ് ഗൂഢാലോചന നടത്തിയത്. രണ്ടു ദിവസം മുൻപ് അയ്യപ്പദാസ് കത്തി എത്തിച്ചു തന്നു. സ്വാമിയും തന്‍റെ അമ്മയും തമ്മിൽ ബന്ധമില്ലെന്നും പെൺകുട്ടി പറയുന്നു. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. സ്വാമിയുടെ ഒപ്പമിരുന്നപ്പോൾ കത്തിയെടുത്ത് ചെറുതായി വീശുകയായിരുന്നു. വയറ്റില്‍ ചെറിയ മുറിവുണ്ടായി എന്നാണ് കരുതിയത്‌. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സംഭവ ശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണ്. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയത്. അതേസമയം കഴിഞ്ഞ ദിവസം പെൺകുട്ടി എഴുതി‍യ കത്ത് പ്രതിഭാഗം അഭിഭാഷകൻ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ കത്തും ഇപ്പോൾ പുറത്തുവന്ന ഫോണ്‍ സംഭാഷണവും തമ്മില്‍ പൊരുത്തക്കേട് ഉള്ളതായി റിപ്പോർട്ട് ഉണ്ട് .

കോട്ടയം: ദിവംഗതനായ കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളി ശനി ദിവസങ്ങളിലായി കോട്ടയം ക്രിസ്തുരാജ കത്തീഡ്രലിൽ വച്ച് നടത്തപ്പെടും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ പിതാവിന്റെ ഭൗതിക ശരീരം കത്തീഡ്രൽ ദൈവാലയത്തിൽ പൊതുദർശനത്തിനായി തുറന്നു വെയ്ക്കും. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്കാണ് പിതാവിന്റെ സംസ്കാര ശുശ്രൂഷയോടനുബവന്ധിച്ചുള്ള വി. കുർബ്ബാന അർപ്പിക്കപ്പെടുന്നത്.

അതിരൂപതാധ്യക്ഷൻ മാർ. മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിക്കുന്ന വി. കുർബ്ബാനയിൽ അതിരൂപതയിലെ എല്ലാ വൈദീകരും സഹ കാർമ്മികരായിരിക്കും. തുടർന്ന് നടത്തപെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിക്കുന്നത് സീറോ മലബാർ സഭാധ്യക്ഷൻ അഭി. കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി പിതാവാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും നിലക്കാത്ത അനുശോചന പ്രവാഹമാണ് പിതാവിന്റെ വിയോഗത്തെ തുടർന്ന് എത്തിക്കൊണ്ടിരിക്കുന്നത്. നിരവധി മത മേലധ്യക്ഷന്മാരും സംസ്കാരിക – രാഷ്ട്രീയ നേതാക്കന്മാരും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കും.

ആർപ്പോ…. ഇറോ ഇറോ ഇറോ …… കുട്ടനാടിന്റെ ഹൃദയങ്ങളിൽ വള്ളവും വഞ്ചി പാട്ടും ഇല്ലാത്ത കാലത്തേ പറ്റി ചിന്തിക്കാൻ പറ്റില്ല, അത് ആ ജനതയുടെ സംസ്‍കാരത്തിൽ അലിഞ്ഞു ചേർന്നതാണ്. അതിനു പൊലിമയേകാൻ ഇതാ സംസ്ഥാനത്ത് ഐപിഎല്‍ , ഐഎസ്എല്‍ മാതൃകയില്‍ വള്ളംകളി ലീഗിന് കളമൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ നടക്കുന്ന അഞ്ചു വള്ളംകളികൾ ചേർത്ത് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കാനാണ് ആലോചന. വള്ളംകളി സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അടുത്തയാഴ്ച സര്‍ക്കാര്‍ പരിഗണിക്കും

ക്രിക്കറ്റിന്‍റെയും ഫുട്ബോളിന്‍റെയും ഭാവി മാറ്റിയെഴുതിയ ലീഗ് മല്‍സരങ്ങളുടെ മാതൃക ഓളപ്പരപ്പിലേക്കും. എല്ലാവര്‍ഷവും ചെറുതും വലുതുമായ അനേകം വള്ളംകളി മല്‍സരങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഇവയെ കോര്‍ത്തിണക്കി ലീഗ് മല്‍സരമാക്കാനാണ് ബോട്ട് റേസ് സൗസൈറ്റി ആലോചിക്കുന്നത്. രണ്ടുമാസം നീണ്ടുനിൽക്കുന്ന വള്ളംകളി ലീഗെന്ന ആശയം വിദഗ്ധ സമിതിയാണ് മുന്നോട്ട് വച്ചത്. ഓരോ മുന്നേറ്റവും നടത്തുന്ന വള്ളങ്ങള്‍ക്ക് പോയിന്‍റുകള്‍ നിശ്ചയിക്കുന്നതോടെ ആവേശം കൂടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു

രണ്ടുമാസം നീളുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന വള്ളത്തെ ലീഗ് ചാംപ്യനാക്കും. വള്ളംകളിയെ ഒറ്റക്ക് മാര്‍ക്കറ്റുചെയ്യന്നതിലും നന്നായി ലീഗ് മാതൃകയില്‍ വിനോദ സഞ്ചാരികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാമെന്ന സാധ്യതയുമുണ്ട്. വള്ളംകളി സംഘാടകനും മുൻ എംഎൽഎയുമായ സി.കെ. സദാശിവന്‍റെ നേതൃത്വത്തിലുള്ള വിദഗ്തസമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ വർഷത്തെ നെഹ്റുട്രോഫിയോടെ കേരള ബോട്ട് റേസ് ലീഗ് ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്തു ചേരുന്ന യോഗം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണങ്ങളുടെ എണ്ണം 41 ആയി ഉയര്‍ന്നു. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38) ആണ് മരിച്ചത്. എച്ച്1 എന്‍1, ഡെങ്കിപ്പനി,വൈറല്‍ പനി തുടങ്ങിയവ ബാധിച്ച് നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയെന്നാണ് കണക്ക്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ പനി ബാധിച്ച് ചികിത്സ തേടി എത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള ചികിത്സാ കേന്ദ്രങ്ങളില്‍ ദിവസവും നൂറുകണക്കിനു രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 737 പേരെ പനി ബാധിതരായി സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ 179 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി ബാധ ഏറ്റവും കൂടുതലും തിരുവനന്തപുരത്താണ്. ഇന്നലെ ഡെങ്കിപ്പനി ബാധിതരായി കണ്ടെത്തിയവരില്‍ 81 പേര്‍ തിരുവനന്തപുരത്താണ്. 18 പേരുമായി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തെത്തി.

RECENT POSTS
Copyright © . All rights reserved