Latest News

വിവാഹ വാഗ്ദാനം നല്‍കി നാട്ടിലും വിദേശത്തും താമസിപ്പിച്ച് പീഡിപ്പിച്ച യുവാവിന് പണി കൊടുത്ത് പെണ്‍കുട്ടി. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി അജേഷ് നായര്‍ക്കെതിരെ കോട്ടയം കടുത്തുരുത്തി സ്വദേശിനി  പോലീസില്‍ പരാതി നല്‍കി.ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പ്രണയത്തിലായ ഇരുവരും ദുബായിലെ ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായി. തുടര്‍ന്ന് ഒരുമിച്ചായിരുന്നു ജീവിതമെന്നും പെണ്‍കുട്ടിയുടെ  പരാതിയില്‍ പറയുന്നു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു.
  ഇതിനിടെ,   നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ തുടര്‍ന്നുവെന്നുമാണു പരാതിയില്‍ പറയുന്നത്. അജേഷിന്‍റെ ഫോണില്‍നിന്ന് വിവാഹ ഫോട്ടോ കാണാനിടയായതോടെയാണ് ഇരുവരും അകന്നത്. പരസ്പരം വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി. വീട്ടിലെത്തിയ യുവതി, ബന്ധുക്കളുടെ എതിര്‍പ്പു മറികടന്നു ടാക്സി വിളിച്ച്‌ അജേഷിന്‍റെ വീടു തേടി വെച്ചൂച്ചിറയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒരു മണിയോടെ വെച്ചൂച്ചിറയിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ടാക്സി ഡ്രൈവര്‍ ഇവരെ രാത്രിതന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പോലീസ് ബന്ധുക്കളെ കൂട്ടിവരാന്‍ പറഞ്ഞ് ഇവരെ തിരിച്ചയച്ചു. ഇന്നലെ മാതാപിതാക്കളോടൊപ്പം എത്തിയ യുവതിയില്‍ നിന്നു പരാതി വാങ്ങിയ ശേഷം യുവാവിനെതിരേ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് കേസ് എടുത്തു.

മധു വാരിയരെ മലയാളികള്‍ മറന്നോ ? മലയാളികളുടെ പ്രിയ നായികാ മഞ്ജുവിന്റെ സഹോദരന്‍ .നായകവേഷം ഉള്‍പെടെ കുറച്ചു നല്ലസിനിമകളുടെ ഭാഗം ആയ മധുവിനെ സിനിമയില്‍ കണ്ടിട്ട് കാലങ്ങളായി .എന്താണ് ഈ കാണാതാകലിന് പിന്നില്‍ ?ഉത്തരം ഒന്നേയുള്ളൂ .മഞ്ജൂ ദിലീപ് വേര്‍പിരിയല്‍ തന്നെ .
 

മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മധുവാര്യര്‍ നിര്‍മാതാവ് എന്ന നിലയിലും പ്രശസ്തനാണ്. ദിലീപിനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങി മായാമോഹിനിയുടെ രണ്ട് നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മധുവാര്യര്‍. ക്യാമറാമാന്‍ പി സുകുമാറായിരുന്നു രണ്ടാമത്തെ നിര്‍മാതാവ്. ചിത്രം ഗംഭീര വിജയമായി. ദിലീപിന്റെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസുകളിലൊന്നായിരുന്നു മായാമോഹിനി.

Image result for madhu warrier
മായാമോഹിനിയായിരുന്നു മധുവാര്യരുടെ അവസാനത്തെ സിനിമ. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ മധു അഭിനയിക്കുകയും ചെയ്തു. പിന്നീട് നടനായോ നിര്‍മാതാവായോ മധുവിന്റെ സാന്നിദ്ധ്യം മലയാള സിനിമയില്‍ ആരും കണ്ടിട്ടില്ല. മഞ്ജുവാര്യരോടുള്ള ദിലീപിന്റെ വൈരാഗ്യം കാരണമാണ് മധുവിന് സിനിമകള്‍ കിട്ടാത്തതെന്നും സംസാരമുണ്ട്.
ആദ്യ ചിത്രം വാണ്ടഡ് ആണെങ്കിലും മധുവാര്യര്‍ നായകനായ ആദ്യ ചിത്രം ദി ക്യാമ്പസ് ആണ്. ചെറുതും വലുതുമായ വേഷങ്ങളില്‍ 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മധുവാര്യര്‍ ദിലീപ് നായകനായ സ്വലേ, മായാമോഹനി എന്നീ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.
തനിക്ക് ഇഷ്ടമില്ലാത്തവരെ സിനിമകിളില്‍ നിന്ന് അപ്രഖ്യാപിതമായി വിലക്കിയും തനിക്ക് താരങ്ങളുടെ ചിത്രത്തിന് ആളെ കയറ്റി കൂകിച്ചും ദിലീപ് സ്വന്തമായി ഒരു സാമ്രാജ്യം മലയാള സിനിമയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. മധുവാര്യരുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നാണ് ആരോപണങ്ങള്‍.

മഞ്ജു ദിലീപ് ബന്ധത്തില്‍ അസ്വാര്യങ്ങളുണ്ടായതാണ് മധുവാര്യര്‍ക്ക് തിരിച്ചടിയായത്. അതോടെയാണ് മധുവിന് അവസരങ്ങള്‍ കുറവായത്. സിനിമ ലോകത്ത് സജീവമായി നില്‍ക്കവേയാണ് അപ്രതീക്ഷിതമായി സിനിമകല്‍ നിന്ന് പിന്‍വാങ്ങിയത്.

ലൈംഗിക ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് വിവാദത്തിലാകുകയും പിന്നീട് രാജി വെക്കുകയും ചെയ്ത എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്റെ മന്ത്രി കസേര സ്വപ്നം കണ്ട് നടന്ന തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടിക്ക് വീണ്ടും പണി കിട്ടിയോ? ശശീന്ദ്രന് പകരം പുതിയ മന്ത്രി വേണ്ടെന്ന നിലപാടാണ് നിലവില്‍ മുഖ്യന്‍ എടുത്തിരിക്കുന്നതെന്ന് മുഖ്യനുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. നേരത്തെ എന്‍ സി പിയിലെ രണ്ട് നേതാക്കള്‍ക്കും മന്ത്രിയാകണമെന്നുള്ള ആഗ്രഹത്തെ തുടര്‍ന്ന് ഗ്രൂപ്പിലും ഇടതുപക്ഷ യോഗത്തിലുമൊക്കെ ശശീന്ദ്രനും ചാണ്ടിയും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ കൊണ്ട് മാത്രമാണ് ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്തേക്ക് കടന്ന് വന്നത്. അന്ന് തയ്പ്പിച്ച മന്ത്രി കുപ്പായം പക്ഷെ രണ്ടര വര്‍ഷത്തിന് ശേഷം എടുത്തിടുമെന്നായിരുന്നു തോമസ് ചാണ്ടി പറഞ്ഞിരുന്നത്. നിലവില്‍ ഒരു പകരക്കാരനെ തെരഞ്ഞെടുക്കേണ്ട എന്നാണ് പിണറായി അടക്കമുള്ളവരുടെ തീരുമാനമെന്നിരിക്കെ തോമസ് ചാണ്ടി ഇനി എത്ര കാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും അദ്ദേഹത്തത്തിന്റെ അനുയായികള്‍ക്കുണ്ട്. ഞായറാഴ്ച രാവിലെയാണ് ഗതാഗത മന്ത്രി സ്ത്രീയോട് ഫോണ്‍ വഴി ലൈംഗിക സംഭാഷണം നടത്തിയത് സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്. അറപ്പുളവാക്കുന്ന ലൈംഗിക വേഴ്ച തന്നെ ഫോണിലൂടെ നടത്തിയ മന്ത്രിയുടെ ശബ്ദരേഖ മംഗളം ചാനലായിരുന്നു പുറത്ത് കൊണ്ട് വന്നത്.

ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കൂ റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്റെ നാട്ടിലേക്കുള്ള  മടക്കയാത്ര യാഥാര്‍ഥ്യമാകുന്നു. പൊലീസ് പിടിച്ചുവെച്ചിരുന്ന ലിന്‍സന്റെ  പാസ്‌പോര്‍ട്ട് ഇന്ന് ലിന്‍സന് കൈമാറി.
Image result for linson thomas

കഴിഞ്ഞ ഏപ്രില്‍ 20നാണ് പെരുമ്പാവൂര്‍ സ്വദേശിനി ചിക്കു റോബര്‍ട്ട് കൊല്ലപെടുന്നത്. സലാലയിലെ ബദര്‍ സമ ആശുപത്രിയിലെ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ചിക്കു റോബര്‍ട്ട്. ചങ്ങനാശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സനും അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപെട്ട് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്നേദിവസം തന്നെ റോയല്‍ ഒമാന്‍  പോലീസ്  ഭര്‍ത്താവ് ലിന്‍സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ലിന്‍സനെ പിന്നീട് ആഗസ്ത് 18നായിരുന്നു പോലീസ് വിട്ടയച്ചത്.

കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെങ്കിലും പാസ്‌പോര്‍ട്ട് റോയല്‍ ഒമാന്‍ പൊലീസ് തിരിച്ചു നല്‍കിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവ് ലിന്‍സണ്‍ രാജ്യത്തു തന്നെ ഉണ്ടാകണം എന്ന കാരണത്താലാണ് ഇതുവരെയും പോലീസ് പാസ്‌പോര്‍ട്ട് മടക്കി നല്‍കാതിരുന്നത്. ഇന്ന് രാവിലെ ലിന്‍സന്റെ പാസ്‌പോര്‍ട്ട് അഭിഭാഷകന്‍ മുഖേനെ പൊലീസ് ലിന്‍സന് കൈമാറി.

രാജസ്ഥാനിലെ ജോധ്പൂരില്‍ മരം വെട്ടുന്നതിനെ എതിര്‍ത്ത ഇരുപതുകാരിയെ ചുട്ടുകൊന്നും. ലളിത എന്ന യുവതിയെയാണ് മരംമുറിയെ എതിര്‍ത്തതിന് ഗ്രാമവാസികള്‍ ജീവനോടെ കത്തിച്ചത്.

ജോധ്പൂരില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. റോഡുനിര്‍മ്മാണത്തിനായി തന്റെ തോട്ടത്തില്‍ നിന്നും മരം മുറിക്കുന്നത് തടഞ്ഞ യുവതിയെയാണ് ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ ചുട്ടുകൊന്നത്. യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചതിനു ശേഷം തീകൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.

Image result for 20-year-old-protested-cutting-of-trees-burnt-alive-in-jodhpur-village

സംഭവത്തില്‍ ഗ്രാമമുഖ്യനടക്കം പത്ത് പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇതുവരെ ആരെയും അറസ്‌ററ് ചെയ്തിട്ടില്ല. ഗ്രാമമുഖ്യന്‍ രണ്‍വീര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് യുവതിയെ ചുട്ടുകൊന്നതെന്ന് ലളിതയുടെ ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പള്ളിമേടയില്‍ വെച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വികാരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചുണ്ടക്കര പള്ളി വികാരിയായിരുന്ന ഫാ.ജിനോ മേക്കാട്ടിനെതിരെയാണ് പൊലീസ് കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ മാനന്തവാടി രൂപതയിലെ ചുണ്ടക്കര പള്ളിയില്‍ വികാരിയായി ജോലി ചെയ്യുന്ന സമയത്താണ് സംഭവം. പള്ളിമേടയിലേക്ക് തന്നെ വിളിച്ചുവരുത്തിയ ശേഷം കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്നാണ് പരാതി.

പീഡനത്തെക്കുറിച്ച്‌ രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയെ വിവരം അറിയിച്ചു. അതിന് ശേഷം പൊലീസിനോടും കുട്ടി പരാതി ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് വൈദികനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറിയതിനുള്ള ഐപിസി 509 ാം വകുപ്പ് പ്രകാരമാണ് കേസ്.  അതേസമയം, നിലവില്‍ ജിനോ മേക്കാട്ട് മാനന്തവാടി രൂപതയിലെ അംഗമല്ല. സംഭവം അറിഞ്ഞതിനെ തുടര്‍ന്നു 2016 ഡിസംബറില്‍ ഇയാളെ മറ്റെവിടേക്കോ മാറ്റിയെന്നാണു സൂചന. കൂടുതല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. വരുംദിവസങ്ങളില്‍ പോക്‌സോ ചുമതലയുള്ള ജഡ്ജിയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ രഹസ്യമൊഴിയെടുക്കും

തൃശൂരില്‍ ഭാര്യയും ഭര്‍ത്താവുമടക്കം ഒരു കുടുബത്തിലെ നാലുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടിക്കടുത്ത് കടങ്ങോടാണ് സംഭവം. കൊട്ടിലിപ്പറമ്പില്‍ സുരേഷ് കുമാര്‍ (37), ഭാര്യ ധന്യ(33) മക്കളായ വൈഗ(9) വൈശാഖി(6) എന്നിവരെയാണ് ഇന്നുരാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയകുട്ടിയായ വൈഷ്ണവിയുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ കിണറ്റില്‍നിന്നാണ് കുട്ടിയെ രക്ഷപെടുത്തിയത്.
ഗുരുതരാവസ്ഥയിലായ കുട്ടിയെ അയല്‍വാസികള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. കടബാധ്യതയെ തുടര്‍ന്ന് കുടുംബം ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണു പൊലീസ്. സുരേഷ് കുമാറിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലും ധന്യയെയും മക്കളെയും കിണറ്റിനുളളില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

അമേരിക്കയിലെ തിരക്കേറിയ നൈറ്റ് ക്ലബ്ബിൽ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. 15 ഓളം പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ 1.30 നാണ് ഓഹായിയോ സംസ്ഥാനത്തെ സിൻസിനാറ്റിയിലുള്ള കാമിയോ നൈറ്റ് ക്ലബ്ബിൽ വെടിവെപ്പ് നടന്നത്.നൈറ്റ് ക്ലബ്ബിൽ യുവാക്കളായിരുന്നു അധികവുമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് എ.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.വെടിവെപ്പിനുശേഷം അക്രമികൾ രക്ഷപെട്ടു. അക്രമികളെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പൊലീസ് പരിശോധിച്ച് വരികയാണ്.അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതർക്ക് കൈമാറണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.വെടിവെപ്പിന് പിന്നിൽ ഭീകരരാണെന്ന സൂചനകൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞവർഷം അമേരിക്കയിലെ ഓർലാൻഡോയിലെ ഗേ നൈറ്റ് ക്ലബ്ബിലുണ്ടായ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.

ലൈംഗികച്ചുവയുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി സ്ഥാനം രാജിവെച്ച എ.കെ. ശശീന്ദ്രനെതിരെ സ്വമേധയ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന നിലപാടിലാണ് പൊലീസ് ഇപ്പോള്‍.
വെറുമൊരു ആരോപണത്തിന്റെ പേരില്‍ മാത്രം ശശീന്ദ്രനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്നാണ് പൊലീസ് നിലപാട്. കൂടാതെ സ്വകാര്യ സംഭാഷണം പുറത്ത് വിട്ടെന്ന പേരില്‍ ശശീന്ദ്രന്‍ പരാതി നല്‍കിയാലും അന്വേഷിക്കും. അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നുമാണ് പൊലീസ് നിലപാട്.

പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് ലൈംഗികച്ചുവയോടെ മന്ത്രി സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ഒരു സ്വകാര്യ ചാനല്‍ പുറത്ത് വിട്ടത്.

ശബ്ദരേഖ പുറത്ത് വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ശശീന്ദ്രന്‍ ഫോണില്‍ സംസാരിച്ചു. ഉചിതമായ തീരുമാനം എടുക്കാന്‍ ശശീന്ദ്രന് കഴിയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പിന്നീട് മാദ്ധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി, ശശീന്ദ്രനെതിരായ ആക്ഷേപം ഗൗരവതരമാണെന്നും വസ്തുതകളെ കുറിച്ച്‌ അന്വേഷിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു. തുടര്‍ന്നാണ് ശശീന്ദ്രന്‍ രാജി വച്ചത്.

ഓസ്ട്രേലിയയിൽ മലയാളി ടാക്സി ഡ്രൈവറെ തദ്ദേശീയർ ആക്രമിച്ചു. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചാണു കോട്ടയം പുതുപ്പള്ളി സ്വദേശിയായ ലീ മാക്സിനെ ആക്രമിച്ചത്. ഇയാളുടെ മുഖത്തു പരുക്കേറ്റു. ടാസ്മാനിയ സംസ്ഥാനത്തെ ഹൊബാർട്ടിലെ ഭക്ഷണശാലയിലായിരുന്നു ആക്രമണം. വംശീയ ആക്രമണമാണെന്നു കാട്ടി ഇയാൾ ടാസ്മാനിയൻ പൊലീസിനു പരാതി നൽകിയിട്ടുണ്ട്.ഹൊബാർട്ടിലെ മക്ഡൊണാൾഡ്സ് റസ്റ്ററന്റിൽ ശനി പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. തദ്ദേശീയരായ അഞ്ചുപേർ (നാലു യുവാക്കളും യുവതിയും) ഭക്ഷണശാലയിലെ ജീവനക്കാരുമായി തർക്കിക്കുന്നത് ലീ മാക്സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവർ ആക്രമണം നടത്തിയത്.

Copyright © . All rights reserved