Latest News

പത്തനാപുരത്ത് സ്വകാര്യ ഗോഡൗണില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി. ജനത ജംഗ്ഷനു സമീപത്തെ സ്വകാര്യ ഗോഡൗണിലിനെ അഞ്ചാമത്തെ നിലയില്‍ നിന്നുമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്ത് നിന്നുമാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഗോഡൗണ്‍ ജോലിക്കാരാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാണുന്നത്. ഇവര്‍ പത്തനാപുരം പൊലീസിനെ ഉടന്‍ വിവരമറിയിക്കുകയായിരുന്നു.പൊലീസ് സംഭവസ്ഥലത്തെത്തി പ്രഥമിക പരിശോധന നടത്തി. എന്നാല്‍ മൃതശരീരം മനുഷ്യന്റേത് തന്നെയാണോന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലായിരുന്നു. തലയോട്ടി ഒഴികെയുള്ള ചെറിയ എല്ലിന്‍ കഷ്ണങ്ങലാണ് ലഭിച്ചത്. തുടര്‍ന്ന് ബയോ വിദഗ്ധനും തുടര്‍ന്നുള്ള ഫോറന്‍സിക് പരിശോധനയിലാണ് മൃതശരീരം മനുഷ്യന്റേതാണെന്നു കണ്ടെത്തിയത്.കൂതല്‍ പരിശോധനക്കു ശേഷം മാത്രമേ മൃതശരീരം സ്ത്രിയോ, പുരുഷനോ പ്രായം, എന്നതിനെപറ്റിയുള്ള വ്യക്തത ലഭിക്കുകയുള്ളു. മൃതദേഹം ഗോഡൗണില്‍ വച്ചു കത്തിച്ചതിനു ശേഷം വേറെ എവിടെയെങ്കിലും മറ്റിയതാകാമെന്ന സംശയത്തെ തുടര്‍ന്ന് അടുത്തുള്ള സെമിത്തേരിയില്‍ പൊലിസ് പരിശോധന നടത്തി. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞദിവസം ലോകത്തോട് വിടവാങ്ങിയ സായി ശ്രീ എന്ന 13കാരിയുടെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മാതാവ് സുമ ശ്രീ. മകളുടെ മരണത്തിന് ഉത്തരവാദി പിതാവ് ശിവകുമാറിന്റെ പിടിവാശി മാത്രമാണെന്ന് സുമ മാധ്യമങ്ങളോട് പറയുന്നു.  ‘ഇങ്ങനെ ഹൃദയമില്ലാതെ പെരുമാറാന്‍ ലോകത്ത് ആര്‍ക്കെങ്കിലും കഴിയുമോ…? അദ്ദേഹത്തിന് മകള്‍ മരിക്കുന്നത് ഒഴിവാക്കാന്‍ കഴിയുമായിരുന്നു. പക്ഷേ അത് അയാള്‍ ചെയ്തില്ല.’ വിജയവാഡയിലെ വീട് നഷ്ടമാകാതിരിക്കാനാണ് അദ്ദേഹം ചികിത്സിക്കാന്‍ തയ്യാറാകാതിരുന്നതെന്നും സുമ പറയുന്നു. രക്ഷാധികാരിയായി ഒപ്പിട്ടിരുന്നത് ശിവകുമാര്‍ തന്നെയാണെന്നും കുഞ്ഞിന്റെ മരണത്തിന് മുഴുവന്‍ ഉത്തരവാദിത്വവും അയാള്‍ക്ക് മാത്രമാണെന്നും സുമ ശ്രീ ആരോപിക്കുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കാന്‍ കഴിയാതെയാണ് ബന്ധം ഉപേക്ഷിച്ചതെന്നും ഇവര്‍ പറയുന്നു.

അമ്മയോടു പിണക്കത്തിലാണെങ്കിലും അച്ഛന്​  തന്നോട്​ വാത്സല്യമാണെന്നായിരുന്നു സായ്ശ്രീ കരുതിയത്​.  2016 ആഗസ്​റ്റിലാണ്​ സായ്​ശ്രീക്ക്​ മജ്ജയിൽ കാൻസർ പിടിപെട്ടത്​. പിന്നീട്​ മരണം വരെ നീണ്ട ചികിത്സാകാലമായിരുന്നു അവൾക്ക്​. മജ്ജ മാറ്റിവെക്കൽ മാത്രമാണ്​  ഏക മാർഗമെന്നും അതിന്​30 ലക്ഷം ചെലവുവരുമെന്നും ഡോക്​ടർമാർ അറിയിച്ചപ്പോൾ സുമ ശ്രീ തളർന്നു. മകളെ മരണത്തിനു വിട്ടുകൊടുക്കാതിരിക്കാൻ കൈയ്യിലുള്ളതും കടം വാങ്ങിയതുമെല്ലാം സുമ ചെലവഴിച്ച​ു കഴിഞ്ഞിരുന്നു.

സായ്​ശ്രീയെ ചികിത്സാക്കാൻ പണം തികയുന്നില്ലെന്നും വിദഗ്​ധ ചികിത്സക്ക്​ സഹായിക്കണമെന്നുമാവശ്യപ്പെട്ട്​ സുമ ഭർത്താവിനെ വിളിച്ചു. അവളെ ത​​െൻറയടുത്ത്​ എത്തിച്ചാൽ ചികിത്സിക്കാമെന്ന്​ അയാൾ പറഞ്ഞതനുസരിച്ച്​ അവർ സായിയെ ഫെബ്രുവരി മാസത്തിൽ അച്ഛ​​െൻറ കൂടെ ബംഗളൂരുവിലാക്കി. വിദഗ്​ധ ചികിത്സയല്ല, പതിവു മരുന്നുപോലും അയാൾ നൽകാൻ തയാറായില്ല. അവൾക്ക്​ വീണ്ടും പനിപിടിച്ച്​  തീരെ അവശയാണെന്ന്​ വിളിച്ചറിച്ചപ്പോൾ സുമ വിജയവാഡയിലേക്ക്​ കൊണ്ടുവരികയായിരുന്നു.

ചികത്സക്കായി സായ്​ശ്രീയുടെ പേരിലുള്ള വീട്​ വിൽക്കാൻ സുമ ശ്രമം നടത്തിയെങ്കിലും ശിവകുമാർ അത്​ തടഞ്ഞു. ‘‘സായ്​സായിശ്രീക്ക്​ രണ്ടു വയസുള്ളപ്പോഴാണ്​ കുമാർ വിജയവാഡയിലെ വീട്​ അവളുടെ പേരിൽ വീടെഴുതിവെക്കുന്നത്​. ആ വീട്​ നഷ്​ടപ്പെടാതിരിക്കാനാണ്​ അയാൾ സായിയെ മരണത്തിനു വിട്ടുകൊടുത്തത്​’’– സുമ ശ്രീ പറയുന്നു.
വിവാഹമോചനം നേടു​േമ്പാൾ സായി പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത്​ രക്ഷിതാവി​​െൻറ കോളത്തിൽ ഒപ്പുവെച്ചത്​ ശിവകുമാറായിരുന്നു. അവളുടെ മരണത്തിന്​ ഉത്തരവാദിയും അയാൾ തന്നെയാണ്​.  ഇങ്ങനെ ഹൃദയമില്ലാത്തൊരാളായ് മാറാന്‍ ആര്‍ക്കേലും കഴിയുമോ? അവളെ രക്ഷിക്കാൻ കഴിയുമായിരുന്നു പക്ഷേ അത് ചെയ്തില്ല– സുമ ശ്രീ പറഞ്ഞു.

2002 ലായിരുന്നു സുമ ശ്രീയും ശിവകുമാറും തമ്മിലുള്ള വിവാഹം നടന്നത്. ദാമ്പത്യത്തിൽ പ്രശ്​നങ്ങൾ കടന്നുവന്നതോടെ  2008ൽ ഇരുവരും വേർ പിരിഞ്ഞു.  ‘‘പിരിഞ്ഞ ശേഷം സായിയെയും കൂട്ടി ഞാൻ അമ്മ താമസിക്കുന്ന വീട്ടിലേക്ക്​ മാറി. 2010 വരെ പിന്നെയും കാര്യങ്ങള്‍ നല്ല രീതിയില്‍ തന്നെയായിരുന്നു. ശിവകുമാര്‍ മകളെ കാണുന്നതിനായ് വീട്ടില്‍ വരുമായിരുന്നു. വീടിനു പുറത്ത് മകളോടൊപ്പം കുറച്ച് നേരം ചെലവഴിച്ച് തിരിച്ച് പോവുകയും ചെയ്യും’–സുമ പറഞ്ഞു.

മകൾ​ ക്യാന്‍സര്‍ ബാധിതയാണെന്ന കാര്യം ആദ്യം തന്നെ ശിവകുമാറിനെ അറിയിച്ചിരുന്നു. 29നു ശിവകുമാര്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വരികയും മകളെ കാണുകയും ചെയ്തു. സായ് ഐ.സി.യുവിലായിരുന്നു‍. അന്ന്​ 2 ലക്ഷം രൂപ ആശുപത്രിയില്‍ കെട്ടി വെച്ചു. അവള്‍ എന്റെ മകളാണെന്നായിരുന്നു അയാള്‍ പറഞ്ഞത്. രണ്ടു മൂന്ന് ദിവസം ആശുപത്രിയില്‍ അദ്ദേഹം ഉണ്ടായിരുന്നു. പിന്നീട് ബംഗളൂരുവിന് തിരിച്ച് പോയി. പിന്നീട്​ മകളുടെ ചികിത്സക്കായ് മൂന്നു ലക്ഷം അയക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സായിയുടെ ആരോഗ്യത്തെ കുറിച്ച്​  അന്വേഷിക്കുകയോ ഫോണ്‍ വിളികളോട് പ്രതികരിക്കുകയോ ചെയ്​തില്ല–  സുമ പറയുന്നു.

സുമ രണ്ടാംഭർത്താവ്​ കൃഷ്​ണകുമാറിനൊപ്പമാണ്​ ഹൈദരാബാദിൽ താമസിച്ചിരുന്നത്​.  സായിയുടെ ചികിത്സക്കായി സ്വത്തു വകകൾ വിറ്റുപെറുക്കി 20 ലക്ഷം രൂപയോളം  ചെലവഴിച്ചത്​ കൃഷ്​ണകുമാറായിരുന്നു. അവൾ മരിക്കുന്നതിന്​ മുമ്പ്​ ശിവകുമാർ കാണാൻ എത്തിയതുപോലുമില്ല. അവസാന പിടിവള്ളി എന്ന രീതിയിലാണ്​ അവൾ ജീവനുവേണ്ടി അച്ഛനോടു യാചിച്ചത്​… എന്നാൽ അതുകേൾക്കാനുള്ള മനസുപോലും അയാൾ കാണിച്ചില്ല. ആ വീടിനു വേണ്ടിയായിരുന്നോ അയാൾ അവളെ മരണത്തിനു വിട്ടു കൊടുത്തത്​​?’’–​ സുമ ശ്രീ വിതുമ്പുന്നു.

കോട്ടയത്തുനിന്നും സ്‌കോഡ കാര്‍ മോഷണം പോയ കേസിലെ പ്രതികളെ പിടികൂടിയത് ധാരാവിയില്‍ നിന്ന്. കോട്ടയം കളക്ട്രേറ്റിന് സമീപം ഡോ. ബേക്കര്‍ മത്തായി ഫെന്നിന്റെ ഉടമസ്ഥതയിലുളള ഫെന്‍ ഹാള്‍ ഹോംസ്‌റ്റേയില്‍ നിന്നുമാണ് ലാപ്‌ടോപ്പും കാറും മോഷണം പോയത്. ഇതുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ പാറയില്‍ ജുബല്‍ വര്‍ഗീസ്(26) സഹോദരന്‍ ജെത്രോ വര്‍ഗീസ്(21) എറണാകുളം തോട്ടുമുഖം അരുണ്‍ തയ്യില്‍ രേവതി കൃഷ്ണ എന്നിവരെയാണ് മുംബൈയിലെ ധാരാവിയില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

ഹോം സ്‌റ്റേയില്‍നിന്നു സ്‌കോഡാ കാറും ലാപ് ടോപ്പും മോഷണം പോയത്.മോഷണത്തിനുശേഷം ഇവര്‍ മൂവരും മുംബൈയിലേക്കു മുങ്ങുകയായിരുന്നു. ഇവര്‍ കോയമ്പത്തൂരിലുള്ള കോളജില്‍ ഒരുമിച്ചു പഠിച്ചവരാണെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്നു പേരും കഞ്ചാവിന് അടിമകളാണത്രേ. കഞ്ചാവ് വാങ്ങാന്‍ പണമില്ലാതായതോടെയാണ് ജൂബലും രേവതിയും കാര്‍ മോഷ്ടിച്ച് വില്ക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ ഏപ്രില്‍ 21നാണ് മോഷണം നടന്നത്. ജില്ലാ പോലീസ് ചീഫ് എന്‍. രാമചന്ദ്രന്‍റെ നിര്‍ദേശാനുസരണം എഎസ്പി ചൈത്ര തെരേസാ ജോണ്‍, കോട്ടയം ഡിവൈഎസ്പി സ്ക്കറിയ മാത്യു, ഈസ്റ്റ് സിഐ അനീഷ് വി. കോര, ഈസ്റ്റ് എസ്‌ഐ യൂ. ശ്രീജിത്ത്, അഡീഷണല്‍ എസ്‌ഐമാരായ മത്തായി കുഞ്ഞ്, പി.എം. സാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ നവാസ്, ജോര്‍ജ് വി. ജോണ്‍, പി.എന്‍. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിലീപ് വര്‍മ, വനിതാ സിവില്‍ പോലീസ് ഓഫീസര്‍മാരായ കന്‍സി, റിന്‍സി, ഷാഹിന എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

മമ്മൂട്ടിയുടെ കൊച്ചുമകളെ കുറിച്ചുള്ള വാർത്തകൾ കേൾക്കാനാണ് ആരാധകർ കാതോർത്തിരിക്കുന്നത്. ഇപ്പോഴിതാ ദുൽഖറിന്റെ കൊച്ചു രാജകുമാരിയുടെ പേര് ’മറിയം അമീറ സൽമാൻ’ എന്നാണെന്ന വാർത്തയും പുറത്തുവന്നിരിക്കുന്നു. മേക്കപ്പ് ആർട്ടിസ്റ്റായ രേഷ്മ ഗ്രെയ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് ഷെയർ ചെയ്തിരിക്കുന്നത്. നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള കാർഡിലാണ് കുഞ്ഞിന്റെ പേര് ’മറിയം അമീറ സൽമാൻ’ എന്നാണെന്ന് വ്യക്തമാകുന്നത്.

മെയ് അഞ്ചിനായിരുന്നു ദുൽഖർ സൽമാന് പെൺകുഞ്ഞ് പിറന്നത്. ഡിസംബർ 2011ലാണ് ദുൽക്കറും അമാലും വിവാഹിതരാകുന്നത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്.No automatic alt text available.

സിങ്ഭം: കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചുള്ള ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍, രണ്ട് സ്ഥലങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടു. ഝാര്‍ഖണ്ഡില്‍ നടന്ന സംഘര്‍ഷങ്ങളില്‍ തടയാന്‍ ശ്രമിച്ച പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് വാഹനങ്ങള്‍ ഗ്രാമവാസികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.

സിങ്ഭം ജില്ലയിലാണ് ഒരു സംഘര്‍ഷം നടന്നത്. വികാസ് കുമാര്‍, ഗൗതം കുമാര്‍, ഗണേഷ് ഗുപ്ത എന്നിവരെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും മര്‍ദിക്കുകയുമായിരുന്നു. അധികം വൈകാതെ മൂവരും മരിക്കുകയും ചെയ്തു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും പോലീസ് അറിയിച്ചു.

അയല്‍ ജില്ലയായ സാരൈകെലയില്‍ നടന്ന സമാനസംഭവത്തില്‍ നയീം, സെരാജ് ഖാന്‍, സജ്ജൂ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ പല ഗ്രാമങ്ങളിലും കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായുള്ള പരാതികള്‍ വ്യാപകമാണെന്ന് പോലീസ് പറയുന്നു.

 

ചെന്നൈ: ചെന്നൈയില്‍ ബിജെപി നേതാവില്‍ നിന്ന് 45 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടിച്ചെടുത്തു. എം.വി. രാമലിംഗം ആന്‍ഡ് കമ്പനി ഉടമയും ബിജെപി പ്രാദേശിക നേതാവുമായ ദണ്ഡപാണിയുടേതാണ് പിടിച്ചെടുത്ത 45 കോടിയുടെ നോട്ടുകള്‍. കോടമ്പാക്കത്തെ വസ്ത്രവ്യാപാരിയായ ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.

രഹസ്യസന്ദേശത്തെ തുടര്‍ന്ന് ഇന്നലെ ഇയാളുടെ വീട്ടിലും കടയിലും നടത്തിയ റെയ്ഡിലാണ് പണം കണ്ടെത്തിയത്. അസാധുവാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ കടകളിലെ വസ്ത്രങ്ങളില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു. സാധാരണ വസ്ത്രവ്യാപാരത്തിനു പുറമേ പൊലീസ് യൂണിഫോം കരാര്‍ അടിസ്ഥാനത്തില്‍ തയ്ച്ച് നല്‍കുകയും സിനിമ ഷൂട്ടിങ്ങിന് വസ്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് ഇയാളുടേത്.

അസാധു നോട്ടുകള്‍ മാറി നല്‍കാനായി പ്രമുഖ സ്വര്‍ണക്കട ഉടമ രണ്ടുദിവസം മുമ്പ് എത്തിച്ച പണമാണിതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ചില തമിഴ് സിനിമാ താരങ്ങള്‍ക്ക് ഇതുമായി ബന്ധമുള്ളതായും പൊലീസ് സംശയിക്കുന്നു. 45 കോടിയുടെ അസാധു നോട്ടുകള്‍ പിടിച്ച സംഭവത്തില്‍ ആദായനികുതി വകുപ്പും അന്വേഷണം ആരംഭിച്ചു.

ഭക്തകോടികള്‍ ഏറെ ആദരവോടെ കാണുന്ന പൊന്നമ്പല മേട്ടിലെ മകരജ്യോതി, ഇനി തെളിക്കുന്നത് ക്ഷേത്രതന്ത്രി ആയിരിക്കും എന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രഖ്യാപനം കേരളത്തിലെ ജനങ്ങളുടെ സാമൂഹിക ബോധത്തോടുള്ള പരസ്യമായ വെല്ലുവിളി ആണെന്ന് ആംആദ്മി പാര്‍ട്ടി. അനേക നൂറ്റാണ്ടുകളായി ആദിവാസി സമൂഹങ്ങള്‍ ആണ് ആ കര്‍മ്മം നിര്‍വ്വഹിച്ചു വന്നിരുന്നത് എന്നാണ് നാം വിശ്വസിക്കുന്നത്. പൊന്നമ്പലമേട്ടിലെ ആദിവാസികളുടെ അവകാശമാണ് അത് തെളിയിക്കുക എന്നത്. അതിനെ ഇപ്പോള്‍ പൂര്‍ണ്ണമായും ബ്രാഹ്മണവല്‍ക്കരിക്കാനും അത് തെളിയിക്കാന്‍ തന്ത്രിയെ ചുമതലപ്പെടുത്താനുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ തീരുമാനം അങ്ങേയറ്റം അപലപനീയമാണ്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്റെ പ്രസംഗത്തില്‍ ബ്രാഹ്മണ്യത്തോടെ കാണിച്ച കൂറ് ഇവിടെ തീര്‍ച്ചയായും പ്രസക്തമാണ്. ദേവസ്വം മന്ത്രിക്കും, പ്രസിഡന്റിനും ഇക്കാര്യത്തില്‍ ബ്രാഹ്മണവല്‍ക്കരണത്തിനുള്ള നിലപാടാണ് എന്നറിയുന്നു. ഇത് എതിര്‍ക്കപ്പെടേണ്ടതാണ്, കേരളത്തിലെ ക്ഷേത്രങ്ങളില്‍ തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ പ്രത്യേകിച്ചും ആദിവാസി ദളിത് വിഭാങ്ങള്‍ക്കുള്ള മേല്‍കൈ തുടരേണ്ടതാണ്. അത് തട്ടിപ്പറിക്കാനും അതിനെ ബ്രാഹ്മണവല്‍ക്കരിക്കാനുമുള്ള ഏത് ശ്രമത്തെയും ശക്തമായി എതിര്‍ക്കേണ്ടതാണെന്നും ആംആദ്മി പാര്‍ട്ടി അറിയിച്ചു.

ശാസ്ത്ര-സാങ്കേതിക വിദ്യയിൽ കടിഞ്ഞാണില്ലാത്ത വളരുന്ന ഈ മൊബൈൽ പുതുലോകം ഏതൊക്കെ രീതിയിൽ പണി തരും എന്ന് തിരിച്ചറിയുക വളരെ പ്രയാസമാണ്. മൊബൈൽ ഫോൺ ഇന്ന് ഒരു നടക്കുന്ന മിനി കംപ്യൂട്ടർ ആണ്. അതിൽ വീണ് ഉടയുന്ന പെൺജീവിതങ്ങൾ നിരവധിയാണ് എന്ന വസ്തുത മനസിലാക്കി എല്ലാവരും വളരെ ഗൗരവത്തോടുകൂടി അതിനെതിരെ മുൻകരുതൽ എടുക്കുന്നു. അത്തരത്തിൽ തന്റെ അനുവാദമില്ലാതെ വിഡിയോ ഒളിച്ചുപകര്‍ത്തിയ ഞരമ്പുരോഗിക്ക്  കൊടുത്ത ഒരു മുട്ടൻ പണിയെക്കുറിച്ചാണ് ഉമാമഗേശ്വരി എന്ന പെണ്‍കുട്ടി തന്റെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.  സംഭവത്തെക്കുറിച്ച് ഉമ പറയുന്നതിങ്ങനെ ”ഒരു സുഹൃത്തിനെ കാണാന്‍ ഔട്ട്‌റാമില്‍ നിന്ന് ഹാര്‍ബര്‍ഫ്രണ്ടിലേക്ക് ട്രെയിനില്‍ യാത്രചെയ്യുമ്പോഴാണ് അയാള്‍ എനിക്കെതിര്‍വശത്തുള്ള സീറ്റില്‍ വന്നിരുന്നത്.

നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും അയാള്‍ എനിക്കെതിര്‍വശത്തു വന്നിരുന്നതു കൊണ്ടാണ് ഞാനയാളെ ശ്രദ്ധിച്ചത്. സീറ്റില്‍ ഇരുന്നപ്പോള്‍ മുതല്‍ അയാള്‍ ഫോണില്‍ എന്തോ തിരയുന്നതുപോലെയിരിക്കുന്നതു കണ്ടു. അയാളുടെ ഫോണിന്റെ പ്രതിഫലനം ട്രെയിനിനന്റെ ജനാലയില്‍ കണ്ടപ്പോഴാണ് അയാള്‍ ഫോണില്‍ എന്റെ വിഡിയോ പകര്‍ത്തുകയാണെന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്. പുകഞ്ഞുകത്തിയ രോഷത്തെ കടിച്ചമര്‍ത്തി ആ ദൃശ്യങ്ങള്‍ ഞാന്‍ എന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ആ വിഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അധികം വൈകാതെ പൊലീസ് എത്തി അയാളെ കുടുക്കി. കൂടുതല്‍ പരിശോധനയില്‍ അയാളുടെ ഫോണില്‍ നിന്ന് ഇത്തരം നിരവധി വിഡിയോകള്‍ കണ്ടെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു. ഫോണില്‍ എന്തോ തിരയുന്നതുപോലെയുള്ള ഭാവത്തില്‍ ട്രെയിനില്‍ എതിര്‍വശത്തിരിക്കുന്ന പെണ്‍കുട്ടികളുടെ വിഡിയോയും ചിത്രങ്ങളും പകര്‍ത്തുന്ന ഞരമ്പുരോഗികള്‍ ജാഗ്രതെ. ബുദ്ധിയുള്ള പെണ്‍കുട്ടികളാണ് നിങ്ങള്‍ക്കു മുമ്പിലിരിക്കുന്നതെങ്കില്‍ നിങ്ങളെ കുടുക്കാന്‍ അവര്‍ക്കധികം സമയമൊന്നും വേണ്ടിവരില്ല!

[ot-video][/ot-video]

ക്രോയിഡോണില്‍ മലയാളികളുടെ അഭിമാനായി മാറി മേയര്‍ സ്ഥാനത്തേക്കുയര്‍ന്ന മഞ്ജു ഷാഹുല്‍  ഹമീദിന് ലൂട്ടണില്‍ നിന്ന് ഒരു പിന്‍ഗാമി. ലൂട്ടന്‍ ഡെപ്യൂട്ടി മേയറായിരുന്ന ഫിലിപ്പ് എബ്രഹാമിനെ അടുത്ത വര്‍ഷം വരെ മേയറായി തിരഞ്ഞെടുത്തു. എസക്‌സിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലൂട്ടണിന്റെ മേയര്‍ പദവി ഒരു മലയാളിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നേട്ടമാണ്. നിലവിലുള്ള മേയര്‍ കരോള്‍ ഡേവിസില്‍ നിന്നാണ് ഫിലിപ്പ് ചേട്ടന്‍ പദവി ഏറ്റെടുത്തത്.

മേയര്‍ പദവി തേടിയെത്തിയതില്‍ അഭിമാനമുണ്ടെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം അദ്ദേഹം പ്രതികരിച്ചു. ഇത്തരമൊരു അവസരം ലഭിച്ചതോടെ താന്‍ ആദരിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു. കൗണ്‍സിലര്‍ സ്റ്റീഫന്‍ മുറേയാണ് പുതിയ ഡെപ്യൂട്ടി മേയര്‍.

കേരളത്തില്‍ നിന്നുമുള്ള പത്രപ്രവര്‍ത്തകനായ ഫിലിപ്പ് എബ്രഹാം  ലൂട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യന്‍ വംശജന്‍ കൂടിയാണ്. എസെക്‌സിലെ എപ്പിംഗ് ഫോറസ്റ്റ് ഡിസ്ട്രിക്ടിലെ ടൗണാണ് ലൂട്ടണ്‍. ഇവിടുത്തെ കുടിയേറ്റ ജനസംഖ്യ രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്. 2012ലാണ് ലൂട്ടണ്‍ ടൗണ്‍ കൗണ്‍സിലിലേക്ക് ഫിലിപ്പ് എബ്രഹാം തെരഞ്ഞെടുക്കപ്പെടുന്നത്.

പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ട്ടു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യെ തേ​ടി മു​ബൈ സ്വ​ദേ​ശി​നി പ​ത്ത​നം​തി​ട്ട​യി​ൽ. മും​ബൈ ക​ല്യാ​ണ്‍ സ്വ​ദേ​ശി അ​ശ്വി​ന്ദ​ർ കൗ​ർ ക​ക്ക​ഡാ(38)​ണ് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം മു​ങ്ങി​യ ആ​ളെ​തേ​ടി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ​ത്. വ​ള്ളി​ക്കോ​ട് തൃ​പ്പാ​റ കൊ​ച്ചു​പു​ത്ത​ൻ​പ​റ​ന്പി​ൽ വീ​ട്ടി​ൽ രാ​ജ് നാ​യ​ർ എ​ന്ന ഷൈ​ൻ മോ​ൻ കു​റു​പ്പി​നെ​തി​രെ​യാ​ണ് പ​രാ​തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

പോ​ലീ​സി​നു പ​രാ​തി ന​ൽ​കി പ​ത്ത​നം​തി​ട്ട​യി​ലെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ശ്വി​ന്ദ​ർ. 2011 ൽ ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വള്ളിക്കോട് സ്വദേശി രാജ് നായരെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാകാൻ വലിയ താമസം വേണ്ടിവന്നില്ല. ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതിനിടെ യുവാവിന് ജോലി നഷ്ടമായി. സ്വന്തം പണം ചെലവഴിച്ച് അയാളുടെ ആവശ്യങ്ങൾ അശ്വിന്ദർ നിറവേറ്റി പോന്നു. കൂടാതെ വള്ളിക്കോട്ട് വീട് നിർമ്മിക്കാനാണെന്ന് പറഞ്ഞ് അശ്വിന്ദറിനെ കൊണ്ട് അഞ്ചു ലക്ഷം വായ്പയും എടുപ്പിച്ചു. ഭാര്യാഭർത്താക്കന്മാരെപ്പോലെ മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഇവർ 2014 ൽ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി.

തു​ട​ർ​ന്ന് 2014 ഒ​ക്ടോ​ബ​ർ 12ന് ​വ​ള്ളി​ക്കോ​ട്ടെ രാ​ജ് നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി. ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടും എ​തി​ർ​പ്പു​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു. 15 ദി​വ​സം ഇ​വ​ർ വ​ള്ളി​ക്കോ​ട്ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു. പി​ന്നീ​ട് ഇ​ട​യ്ക്ക് അ​ക​ന്നു താ​മ​സി​ച്ചെ​ങ്കി​ലും 2016 ജ​നു​വ​രി 15ന് ​മും​ബൈ​യി​ലെ​ത്തി സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ത​ന്നെ രാ​ജ് വി​വാ​ഹം ക​ഴി​ച്ച​താ​യി അ​ശ്വി​ന്ദ​ർ പ​റ​യുന്നു.

ഒ​ക്ടോ​ബ​ർ​ വ​രെ ഇ​രു​വ​രും മും​ബൈ​യി​ലാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ൽ​പോ​യ ശേ​ഷം രാ​ജി​നെ​ക്കു​റി​ച്ച് വി​വ​ര​മു​ണ്ടാ​യി​ല്ല. തി​ര​ക്കി വ​ള്ളി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ത​ന്നെ അ​ക​റ്റാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു. 30 ല​ക്ഷം രൂ​പ​യും 50 പ​വ​നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ഇ​വ​ർ പി​ടി​ച്ചി​റ​ക്കി​വി​ട്ടു. തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ രാ​ജ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​താ​യും ത​നി​ക്ക് അ​റി​വു​ണ്ടെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു.

Copyright © . All rights reserved