സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ ശേഷം മുങ്ങിയ നടന്‍ കലാഭവന്‍ സോബി ജോര്‍ജ് (56) പൊലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശിയായ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജിനെ കൊല്ലം ചാത്തന്നൂരിൽ വച്ചാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ കേസുകളുണ്ട്.
2021 സെപ്റ്റംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് പുല്‍പ്പള്ളി സ്വദേശിയില്‍നിന്ന് പല തവണകളിലായി 3,04,200 രൂപ വാങ്ങിയത്. ബാങ്ക് അക്കൗണ്ട് മുഖാന്തരമായിരുന്നു ഇടപാട്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് 2023 ലാണ് പരാതി നല്‍കിയത്. എസ്ഐ ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ അരുണ്‍ജിത്ത്, പി.കെ്. സുമേഷ് തുടങ്ങിയവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
പതിനേഴ് വയസ്സ് മാത്രമുള്ളപ്പോള്‍ ഈ ലോകത്ത് നിന്നും സ്വയം വിടപറഞ്ഞ താരമാണ് പ്രിന്‍സ്. പ്രിന്‍സ് എന്ന മാത്രം പറയുമ്ബോള്‍ പലർക്കും അത്രപെട്ടെന്ന് ആ നടന്റെ മുഖം ഓർമ്മവരില്ലെങ്കിലും ഉർവശിയുടെ സഹോദരന്‍ എന്ന് പറഞ്ഞാല്‍ ലയനം എന്ന സിനിമയിലെ ആ നടനെ പലരും ഓർക്കും.
പ്രിന്‍സിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്ന് ലയനം സിനിമക്കെതിരേയും ചില ആരോപണങ്ങള്‍ അന്ന് ഉയർന്നിരുന്നു. എന്നാല്‍ യഥാർത്ഥത്തില്‍ സംഭവിച്ചത് അങ്ങനെ ഒന്നുമല്ലെന്നാണ് സംവിധായകന്‍ തുളസീദാസ് വ്യക്തമാക്കുന്നത്. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ കൊച്ച് അനുജനെ പോലെ ഞാന്‍ കണ്ട് വ്യക്തിയായിരുന്നു പ്രിന്‍സ്. ലയനം സിനിമയെ തുടർന്നുണ്ടായ ഡിപ്രഷനാണ് അവന്റെ മരണത്തിന് കാരണം എന്ന പ്രചരണം തെറ്റാണ്. ആ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ വരുന്നിതിന് മുമ്ബ് തന്നെ ഡ്രിങ്ക്സൊക്കെ കഴിക്കുന്ന സ്വഭാവം അവനുണ്ടായിരുന്നു. ഒരിക്കല്‍ സെറ്റില്‍ വെച്ച് അവനെ പിടിച്ചിട്ടുണ്ട്.
ഒരു ദിവസം മറ്റൊരു പയ്യനുമായി ചേർന്ന് ടെറസില്‍ പോയി ടാങ്കില്‍ നിന്ന് വെള്ളമെടുത്ത് കഴിച്ചിരുന്നു. പഠിച്ചുകൊണ്ടിരുന്ന സമയത്താണ് പ്രേമം തുടങ്ങിയത്. അത് വീട്ടില്‍ ശരിയാകില്ലെന്ന് മനസ്സിലാക്കിയാണ് രണ്ടുപേരും ഒരുമിച്ച് ആത്മഹത്യ ചെയ്യുന്നത്. സിനിമ കാരണമാണ് മരിച്ചതെന്നുള്ള പ്രചരണമൊക്കെ തെറ്റാണെന്നും തുളസീദാസ് പറയുന്നു.
പ്രിന്‍സിന്റെ മരണം ഇന്നും എനിക്ക് വല്ലാത്ത വേദനയാണ്. അന്ന് വീട്ടിലേക്ക് പോകാന്‍ സാധിച്ചിട്ടില്ല. വിളിച്ച് സംസാരിച്ചിരുന്നു. ലയനം വന്‍ ഹിറ്റായിരുന്നു. ഇതോടെ അതുപോലുള്ള നിരവധി സിനിമകള്‍ പല ഭാഷകളില്‍ നിന്നും വന്നു. എന്നാല്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ പിന്നീട് തയ്യാറായിരുന്നില്ല. പിന്നീട് ചെയ്യുന്ന പടമാണ് കൌതുക വാർത്തകളെന്നും തുളസീദാസ് വ്യക്തമാക്കുന്നു.
അതേസമയം, പതിനേഴ് വയസുള്ളപ്പോള്‍ ആത്മഹത്യ ചെയ്തതുകൊണ്ട് എന്തായിരുന്നു അതിന്റെ കാരണമെന്നും മറ്റും അറിയില്ലെന്നായിരുന്നു ഉർവശി നേരത്തെ അഭിപ്രായപ്പെട്ടിരുന്നത്. അനിയന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറോളം സഹപാഠികള്‍ ആത്മഹത്യ ചെയ്തതായും ഉർവശി മുമ്ബ് പറഞ്ഞിരുന്നു.
“ആത്മഹത്യ ചെയുമ്ബോള്‍ പതിനേഴ് വയസായിരുന്നു അവന്റെ പ്രായം. അത് വല്ലാത്തൊരു പ്രായമാണല്ലോ. എനിക്ക് അധികാരം സ്ഥാപിക്കാനും എന്റെ മോനെപ്പോലെ നോക്കാൻ കിട്ടിയതും ഏറ്റവും ഇളയ അനിയനെയാണ്. ബാക്കി രണ്ട് ചേച്ചിമാരും മൂത്തതാണ്. എന്റെ ആദ്യത്തെ മകനും അവനാണ്. എങ്ങനെയാണ് അത്തരും മരണം ഉണ്ടായതെന്ന് ഇപ്പോഴും നമുക്ക് വലിയ ധാരണ ഇല്ല. എന്നെ മാത്രമല്ല, കുടുംബത്തിലെ എല്ലാവരെയും ബാധിച്ചു.” എന്നും ഉർവശി പറഞ്ഞു.
അവന്റെ മരണ സമയത്ത് കല ചേച്ചി ഏഴ് മാസം ഗർഭിണിയായിരുന്നു. എന്തോ ഒന്നില്‍ അവർ പെട്ടിരിക്കാമെന്ന് ഊഹിക്കുന്നു. അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാൻ പറ്റുമായിരുന്നിരിക്കാം.പ്രിൻസിന്റെ മരണം കഴിഞ്ഞ് 41 പോലും കഴിയാതെ പത്തിരുപത് ദിവസത്തിനുള്ളില്‍ സ്റ്റേജ് ഷോയ്ക്ക് ഗള്‍ഫില്‍ പോവേണ്ടി വന്നിരുന്നെന്നും തുളസീദാസ് പറഞ്ഞിരുന്നു.
മലയാള സിനിമയിൽ പുതുചരിത്രം കുറിച്ച് ചിദംബരം പൊതുവാൾ ഒരുക്കിയ ‘മഞ്ഞുമ്മൽ ബോയ്സ്’. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’ മാറിയിരിക്കുകയാണ്. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് കേരളത്തിന് പുറത്തും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. യുകെയിലെ മലയാളികൾക്കിടയിലും ചിത്രത്തിലെ വൻ സ്വീകാര്യതയാണ് ലഭിച്ചത്
റിലീസ് ചെയ്ത് ഒരുമാസം പിന്നിടും മുന്നെയാണ് ആഗോളതലത്തിൽ ചിത്രം 200 കോടി പിന്നിടുന്നത്. ഡബ്ബ് വേർഷനില്ലാതെ തമിഴ്നാട്ടിൽ നിന്നും 50 കോടി കളക്ഷൻ നേടുന്ന ആദ്യ അന്യഭാഷ ചിത്രം എന്ന നേട്ടവും ‘മഞ്ഞുമ്മൽ ബോയ്സ്’ സ്വന്തമാക്കിക്കഴിഞ്ഞു. ആഗോളതലത്തിൽ ഏറ്റവുമധികം കളക്ഷൻ നേടിയ മലയാള ചിത്രവും ‘മഞ്ഞുമ്മൽ ബോയ്സ്’ ആണ്.
ഫെബ്രുവരി 22-ന് തിയേറ്ററുകളിലെത്തിയ ചിത്രം ‘ഗുണാ കേവ്സ്’ ഉം അതിനോടനുബന്ധിച്ച് നടന്ന യഥാർഥ സംഭവത്തെയും ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ കേരളത്തിലും തമിഴ്‌നാട്ടിലുമായാണ് ചിത്രികരിച്ചത്.
പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് നിർമ്മാതാക്കൾ.
വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി ബര്മിങ്ഹാം സെന്റ് . ബെനഡിക് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.
തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ടോണി കട്ടക്കയമാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.
വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത് , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ടോണി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.
വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി ബർമിങ്ഹാം സെൻ്റ് ബെനഡിക് മിഷൻ വികാരി ഫാ . ടെറിൻ മുല്ലക്കര അറിയിച്ചു
മെഡിക്കല്‍ വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥി പീഡിപ്പിച്ചതായി പരാതി. വഡോദര ഗോത്രി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് അവസാനവര്‍ഷ വിദ്യാര്‍ഥിക്കെതിരേ പീഡനപരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
സീനിയര്‍ വിദ്യാര്‍ഥി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. മെഡിക്കല്‍ കോളേജില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെയാണ് പരാതിക്കാരിയെ സീനിയര്‍ വിദ്യാര്‍ഥി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും സൗഹൃദത്തിലായെങ്കിലും പിന്നീട് ബന്ധത്തില്‍ വിള്ളലുണ്ടായി. എന്നാല്‍, ഇതിനുപിന്നാലെ സീനിയര്‍ വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഫോണ്‍കോള്‍ റെക്കോഡിങ്ങുകള്‍ തന്റെ കൈവശമുണ്ടെന്ന് പറഞ്ഞാണ് വിദ്യാര്‍ഥി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇവയെല്ലാം ഫോണില്‍നിന്ന് നീക്കംചെയ്യാമെന്ന് ഉറപ്പുനല്‍കി പെണ്‍കുട്ടിയെ ആശുപത്രിയുടെ മുകള്‍നിലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍, ഇവിടെവെച്ച് സീനിയര്‍ വിദ്യാര്‍ഥി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ പെണ്‍കുട്ടി നേരിട്ടെത്തി പരാതി നല്‍കിയതായി പോലീസ് പറഞ്ഞു. കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് മൂന്നുപേർ മരിച്ചു. മൂന്നു വയസ്സുള്ള പെൺകുട്ടിയും സംഘത്തിലെ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്.
ഗുരുതര പരിക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ് ‘ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.
സുമേഷൻ പിള്ള
കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ ഒന്നാമത് ഓൾ യൂറോപ്പ് വോളി ബോൾ ടൂർണമെന്റിൽ ആതിഥേയരായ കാർഡിഫ് ഡ്രാഗൺ റെഡ് ചാമ്പ്യൻമാരായി. ഉത്ഘാടന സമ്മേളനത്തിൽ ക്ലബ് പ്രസിഡന്റ് ഡോ മൈക്കിൾ ജോസിന്റെ അധ്യക്ഷതയിൽകൂടിയ സമ്മേളനത്തിൽ കാർഡിഫ് മേയർ ലോർഡ് ഡോ ബാബിലിൻ മോലിക് മുഖ്യാതിഥി ആയി എത്തി. സെന്റ് തോമസ് മിഷൻ ഡയറക്ടർ റെവ ഫാ. പ്രജിൽ പണ്ടാരപറമ്പിൽ ഉത്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി ജോസ് കാവുങ്ങൽ നന്ദി പ്രകടിപ്പിച്ചു. യു കെ യിലെയും, യൂറോപ്പിലെയും മികച്ച പത്തു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് തുല്യശക്തികളുടെ പോരാട്ടം തന്നെ ആയിരുന്നു. അതിലുപരി ഗാലറി നിറഞ്ഞു നിന്ന ആരാധകരെ ത്രസിപ്പിക്കുന്നത് തന്നെ ആയിരുന്നു ഈ വോളീബോൾ മാമാങ്കം.
കേബ്രിഡ്ജിന്റെ റിച്ചാർഡും ഷെഫ്ഫീൽഡിന്റെ കുര്യാച്ചനും ഒക്കെ നടത്തിയ എണ്ണം പറഞ്ഞ സ്മാഷുകൾ സ്പോർട്സ് വെയിൽസ് സെന്ററിനെ പ്രകമ്പനം കൊള്ളിക്കുന്നത് ആയിരുന്നു. ശക്തരിൽ ശക്തർ ആരെന്നു കണ്ടുപിക്കാൻ ബുദ്ധിമുട്ട് ഉളവാകുന്നത് ആയിരുന്നു സെമി ലൈൻ അപ്പ്. ടൂർണമെന്റിലെ കറുത്ത കുതിരകൾ ആയി ഗ്രൂപ്പ് ചാമ്പ്യൻമാരായി കെ വി സി ഡബ്ലിനും രണ്ടാം സ്ഥാനകരായി കാർഡിഫ് റെഡ് ഡ്രാഗൻസ് പൂൾ എ യിൽ നിന്നും സെമി ബെർത്ത് ഉറപ്പിച്ചപ്പോൾ പൂൾ ബി യിൽ നിന്നും ശക്തമായ ഗ്രൂപ്പ് പോരാട്ടത്തിന് ശേഷം കാർഡിഫ് ഡ്രാഗൻസ് ബ്ലൂവും എ ഐ വി സി പ്രെസ്റ്റണും സെമിയിലേയ്ക്ക് നടന്നു കയറി. ജമ്പ് സെർവുകളുടെ അർജുൻ രാജകുമാരനായ അർജുൻ ക്യാപ്റ്റൻ ജിനോ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ കാർഡിഫ് ഡ്രാഗൻസിനെ പിടിച്ചു കെട്ടാൻ എ ഐ വി സി പ്രെസ്റ്റൺ അറ്റാക്കർ ആയ ഷിബിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അറ്റാക്കറായ ശിവയുടെ ശിവ താണ്ടവവും ചൈന വന്മതിൽ പോലെ ബ്ലോക്കിങ്ങിൽ ഉറച്ചു നിന്ന സിറാജ്ഉം റെഡ് കാർഡിഫ് ഡ്രാഗനസിന്റെ ഫൈനലിലേക് ഉള്ളവഴിതുറന്നു.
രണ്ടാം സെമിയിൽ വോളിബാൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ശ്യാമിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിനോട് ഏറ്റുമുട്ടിയത് ടൂർണമെന്റിലെ കറുത്ത കുതിരകളായ കെ വി സി ഡബ്ലിൻ ആയിരുന്നു. ബാക്ക് കോർട്ടിൽ നിന്നും ഷെബിന്റെ എണ്ണം പറഞ്ഞ പാസ്സുകൾ ഇടിമുഴക്കം നിറഞ്ഞ ശബ്ദത്തിൽ കോർട്ടിൽ പതിഞ്ഞപ്പോൾ അതിൽ ക്രിസ്റ്റിയുടെയും രാഹുലിന്റെയും ബിനീഷിന്റെയും കരസ്പർശം ഉണ്ടായിരുന്നു. നെറ്റിനു മുകളിൽ കൈ വിടർത്തി നിന്ന ജെസ്വിൻ എതിർ കോർട്ടിൽ നിന്നും ഉള്ള ബോൾ വരവിനെ ശക്തമായി തടഞ്ഞു നിർത്തി. ശക്തരായ പ്രെസ്റ്റണും കെ വി സി ഡബ്ലിൻ കളിച്ച മൂന്നാം സ്ഥാനത്തിന് വേണ്ടി ഉള്ള കളിയിൽ പ്രെസ്റ്റൺ വിജയിച്ചു.
ഫൈനലിൽ അതിഥേയരായ കാർഡിഫ് റെഡ് ഡ്രാഗൻസും ബ്ലൂ ഡ്രാഗോൻസും തമ്മിൽ ഉള്ള വാശിയെറിയ പോരാട്ടത്തിൽ കാർഡിഫ് റെഡ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. ഇരു ടീമുകളുടെയും മുഖ്യ പരിശീലകൻ ശ്രീ ഷാബു ജോസഫ് ആണ്. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി കാർഡിഫിന്റെ ബിനീഷും മികച്ച അറ്റാക്കറായി കാർഡിഫിന്റെ ശിവയും മികച്ച ബ്ലോക്കർ ആയി കെ വി സി ഡബ്ലിന്റെ ജോമിയും മികച്ച സെറ്റർ ആയി കാർഡിഫിന്റെ ശ്യാംമിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 9 മാസത്തിനുള്ളിൽ കാർഡിഫ് ഡ്രാഗൻസ് മൂന്നാമത്തെ പ്രാവശ്യമാണ് ചാമ്പ്യൻമാർ ആകുന്നത്. കാർഡിഫ് ഡ്രാഗൺ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഈ കായികവിരുന്ന് ഒരു വൻ വിജയമാക്കാൻ പ്രവർത്തിച്ചത് ഡോക്ടർ മൈക്കിൾ, ജോസ് കാവുങ്കൽ, ജിജോ ജോസ്, നോബിൾ ജോൺ, ഷാജി ജോസഫ് എന്നിവരോടൊപ്പം കാർഡിഫിലെ കുറെ നല്ല സുഹൃത്തുക്കൾ കൂടിയാണ്. ആദ്യമായി കാർഡിഫിൽ അരങ്ങേറിയ ഈ വോളീബോൾ മാമാങ്കം ആഘോഷിക്കാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ തന്നെ സ്പോർട്സ് വെയിൽസ് സെന്ററിലേക്ക് അനേകർ ഓടിയെത്തി.
ആഷ് ഫോർഡ് : ക്രൊയിഡോൺ സെന്റ് പോൾ മലങ്കര മിഷന്റെയും ആഷ്ഫോർഡ് സെൻ്റ് തോമസ് മലങ്കര മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഈ വർഷത്തെ വിശുദ്ധ വാര ശുശ്രൂഷകളുടെ ഭാഗമായി 40 -ാം വെള്ളിയാഴ്ച ദിനത്തിൽ വിശുദ്ധ കുർബാനയും, കുരിശിന്റെ വഴിയും ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിന്റെ മുഖ്യ കാർമികതത്തിൽ എയിൽസ്‌ഫോർഡ് പ്രിയറി ദേവാലയത്തിൽ 22 /3 /2024 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1. 30 മുതൽ നടത്തപ്പെടുന്നു.
യേശുവിൻറെ പീഡാനുഭവം, കുരിശു മരണവും അനുസ്മരിക്കുന്ന കുരിശിന്റെ വഴി ശുശ്രൂഷയിലേക്കും ശേഷം നടക്കുന്ന വിശുദ്ധ കുർബാനയിലും പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുന്നതിന് എല്ലാവരെയും ദൈവ നാമത്തിൽ സ്വാഗതം ചെയ്യുന്നു.
Venue:
The Friars
Aylesford,Kent
MEZO 7BX
കൂടുതൽ വിവരങ്ങൾക്ക്കൂടുതൽ വിവരങ്ങൾക്ക്:
Arun : 07405384116
Pradeep : 07535761330
ലൂട്ടൻ: വലിയ നോമ്പിലൂടെ വിശുദ്ധവാരത്തിലേക്കുള്ള ആത്മീയ യാത്രയിൽ നവീകരണവും, അനുതാപവും, അനുരഞ്ജനവും പ്രാപിച്ച് ഉദ്ധിതനായ ക്രിസ്തുവിനെ ഹൃദയത്തിലും ഭവനത്തിലും സ്വീകരിക്കുവാൻ വിശ്വാസികളെ ഒരുക്കുന്നതിന്റെ ഭാഗമായി സെന്റ് സേവ്യർ പ്രൊപോസ്ഡ് മിഷന്റെ നേതൃത്വത്തിൽ ത്രിദിന നോമ്പുകാല ധ്യാനം സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ വലിയ നോമ്പുകാലത്തിൽ ക്രമീകരിച്ചിരിക്കുന്ന ‘ഗ്രാൻഡ് മിഷൻ 2024’ ന്റെ ശുശ്രുഷകളുടെ ഭാഗമായാണ് ലൂട്ടനിലും സ്റ്റീവനേജിലും ധ്യാനങ്ങൾ ക്രമീകരിക്കുന്നത്.
തിരുവചന പ്രഘോഷങ്ങളിലൂടെയും ആത്മീയ ശുശ്രുഷകളിലൂടെയും ദൈവാരാജ്യത്തിനായി ആഗോളതലത്തിൽത്തന്നെ ശുശ്രുഷകൾ നയിക്കുന്ന വിൻസെൻഷ്യൽ കോൺഗ്രിഗേഷന്റെ ഡയറക്റ്ററും ഇന്ത്യയിൽ മണിപ്പൂർ ആസ്സാം അടക്കം പ്രദേശങ്ങളിലും, രാജ്യാന്തര തലങ്ങളിലും വിശ്വാസത്തിന്റെ ചൈതന്യവും, രക്ഷയുടെ മാർഗ്ഗവും അനേകായിരങ്ങൾക്ക് പകർന്നു നൽകി വരുന്ന അഭിഷിക്തധ്യാന ഗുരുവും, അനുഗ്രഹീത കൗൺസിലറും, യുവജന ശുശ്രുഷകളിലൂടെ ഏറെ ശ്രദ്ധേയനുമായിട്ടുള്ള ഫാ. ബോബി എമ്പ്രയിലാണ് ത്രിദിന ധ്യാനത്തിന് നേതൃത്വം നൽകുക.
വലിയനോമ്പുകാല നവീകരണ ധ്യാനത്തിലും, തിരുക്കർമ്മങ്ങളിലും, തിരുവചന ശുശ്രുഷകളിലും പങ്കു ചേർന്ന്, ഗാഗുൽത്താ വീഥിയിൽ യേശു സമർപ്പിച്ച ത്യാഗബലി പൂർണ്ണ ഹൃദയത്തോടെ വിചിന്തനം ചെയ്‌ത് , അനുതാപത്തിലൂന്നിയ നവീകരണത്തിലൂടെ അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും അനന്ത കൃപകൾ ആർജ്ജിക്കുവാൻ ബോബി അച്ചന്റെ ധ്യാനം ഏറെ അനുഗ്രഹദായകമാവും.
വലിയ നോമ്പിന്റെ ചൈതന്യത്തിൽ, ക്രിസ്തുവിന്റെ രക്ഷാകര യാത്രയുടെ അനുസ്മരണയോടൊപ്പം, പ്രത്യാശയും പ്രതീക്ഷയും നൽകി മരണത്തിൽ നിന്നും ഉയർത്തെഴുനേറ്റ രക്ഷകനെ വരവേൽക്കുവാനും അവിടുത്തെ കൃപകളും അനുഗ്രഹങ്ങളും പ്രാപിക്കുവാനും ലൂട്ടനിലും സ്റ്റീവനേജിലുമായി നടത്തപ്പെടുന്ന ഗ്രാൻഡ് മിഷൻ ധ്യാന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി അനീഷ് നെല്ലിക്കൽ അച്ചനും പള്ളിക്കമ്മിറ്റികളും അറിയിച്ചു.
ഏഴാം ക്ലാസ്സ് മുതൽ പഠിക്കുന്ന കുട്ടികൾക്കും യുവജനങ്ങൾക്കുമായി, ബോബി അച്ചൻ സ്റ്റീവനേജിൽ വെച്ച് പ്രത്യേക ധ്യാന ശുശ്രുഷക്ക് അവസരം ഒരുക്കുുന്നുമുണ്ട്.
St. Martin’s De Pores Church, 366 Leagrave, High Street, LU4 0NG
March 22nd Friday: 16:00-19:00 PM ; March 23rd Saturday 09:30 AM- 17:00 PM
Luton Contact Numbers- 07886330371,07888754583
Curry Village Hall , 551 Lonsdale Road, SG1 5DZ
March 24th Sunday Morning 10:00 onwards
St. Hilda Roman Catholic Church, Stevenage, SG2 9SQ
March 24th Sunday 13:30-19:00 PM along with Palm Sunday Holy Services.
Stevenage Contact Numbers- 07463667328, 07710176363
ബിജു വർഗ്ഗീസ്
പാട്ടുകളുടെ മാന്ത്രികത തിരിച്ചറിയുന്ന നിമിഷങ്ങള്‍… ചില അനുഗ്രഹീത ഗായകര്‍ തങ്ങളുടെ മനോഹരമായ ആവിഷ്‌കാരത്തിലൂടെ ഓരോ ഹൃദയങ്ങളേയും തൊട്ടുണര്‍ത്തും. ഡെര്‍ബിയിലെ ഹൃദയഗീതങ്ങള്‍ മനസിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കുകയായിരുന്നു. മനോഹരമായ ഒരു സായാഹ്നമാണ് സംഗീത ആസ്വാദകര്‍ക്ക് പതിനഞ്ചോളം ഗായകര്‍ സമ്മാനിച്ചത്.
ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഡര്‍ബി സെന്റ് ജോണ്‍സ് ഇവാഞ്ചലിക്കല്‍ പള്ളിയുടെ ഹാളില്‍ സംഘടിപ്പിച്ച സംഗീയ പരിപാടി ആസ്വാദകര്‍ക്ക് എന്നെന്നും മനസില്‍ ഓര്‍ത്തുവയ്ക്കാവുന്ന മുഹൂര്‍ത്തങ്ങളായി. സംഘാടകരായ ശ്രീ ബിജു വര്‍ഗീസ്, ശ്രീ ജോസഫ് സ്റ്റീഫന്‍ എന്നിവരോടൊപ്പം ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് അഡൈ്വസര്‍ ശ്രീ ജഗ്ഗി ജോസഫും അവതാരകന്‍ ശ്രീ രാജേഷ് നായരും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഹൃദയഗീതങ്ങള്‍ സംഗീത സായാഹ്നം ഉദ്ഘാടനം ചെയ്തു.
പാട്ടുകളുടെ കഥകളും സന്ദര്‍ഭങ്ങളും വിശദീകരിച്ച് ഗാനാസ്വാദനത്തിന്റെ മറ്റൊരു ലോകം തന്നെ തുറന്ന വേദി ഒരുപിടി നല്ല ഗാനങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. ശ്രീ ജോസഫ് സ്റ്റീഫന്റെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ പരിശീലനം ഗാനാവതരണത്തിന് മികവു കൂട്ടി.
ജോസഫ് സ്റ്റീഫന്‍, ബിജു വര്‍ഗീസ്, അതുല്‍ നായര്‍, പ്രവീണ്‍ റെയ്മണ്ട്, അയ്യപ്പ കൃഷ്ണദാസ്, മനോജ് ആന്റണി, അലക്‌സ് ജോയ്, റിജു സാനി, സിനി ബിജോ, ജിത രാജ്, ജിജോള്‍ വര്‍ഗീസ്, ദീപ അനില്‍, ബിന്ദു സജി എന്നീ ഗായകരോടൊപ്പം വിവിധ രാജ്യങ്ങളില്‍ സംഗീത സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും, സംവിധാനം ചെയ്ത് അവതരിപ്പിക്കുകയും ചെയ്ത രാജേഷ് നായര്‍ ആയിരുന്നു അവതാരകന്‍.
ഒരു ഭക്ഷ്യമേള തന്നെ ഒരുക്കി ഡലീഷ്യസ് കിച്ചണ്‍, ഡര്‍ബിയും ഒപ്പം ചേര്‍ന്നപ്പോള്‍ സംഗീത പ്രേമികള്‍ക്ക് അവിസ്മരണീയ അനുഭവമാണ് ഹൃദയഗീതങ്ങള്‍ സമ്മാനിച്ചത്. ഹാളിലെ ശബ്ദ വിന്യാസം നിയന്ത്രിച്ച ബിജു വര്‍ഗ്ഗീസ് മികച്ച ശ്രവണസുഖമാണ് ആസ്വാദകര്‍ക്ക് സമ്മാനിച്ചത്.
ഇത്തരത്തിലുള്ള സംഗീത പരിപാടികള്‍ ഇനിയും നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സംഗീതാസ്വാദകരോട് നടത്താമെന്ന ഉറപ്പും നല്‍കിയാണ് സംഗീത സായാഹ്നത്തിന് തിരശ്ശീല വീണത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.