Latest News

നിങ്ങള്‍ എവിടെ താമസിച്ചാലും ശരി അവിടെയൊരു പോസിറ്റീവ് എനര്‍ജി ഇല്ലെങ്കില്‍ സംഗതി കുഴപ്പമാണ്.ഇല്ലെങ്കില്‍ അവിടെ താമസിക്കുന്നവരെ അതു മോശമായി ബാധിക്കും. അവര്‍ക്ക് ഒരിക്കലും ജീവിതത്തില്‍ വിജയമുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം ഉള്ളപ്പോള്‍ പോസീറ്റിവ് എനര്‍ജിക്ക് എത്താന്‍ കഴിയില്ല. വീട്ടിലെ നെഗറ്റിവ് എനര്‍ജിയുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുമെന്ന് പറയുന്നു.

ഉപ്പ്, വൈറ്റ് വിനഗര്‍, വെള്ളം എന്നിവയാണു നെഗറ്റീവ് എനര്‍ജി ഒഴിവാക്കാനായി വേണ്ടത്. ശേഷം ഒരു ഗ്ലാസില്‍ വെള്ളം എടുക്കുക. ഈ വെള്ളത്തില്‍ അല്‍പ്പം വിനഗര്‍ ചേര്‍ത്ത് ഇളക്കണം. ഇതിലേയ്ക്ക് ഉപ്പുകൂടി ചേര്‍ക്കുക. ഉപ്പുകല്ല് വേണം ചേര്‍ക്കാന്‍ ഇത് അലിഞ്ഞു പോകരുത്. നിങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിക്കുന്ന മുറിയില്‍ കണ്‍വെട്ടത്തു നിന്നമാറ്റി ഈ ഗ്ലാസ് വയ്ക്കുക.

24 മണിക്കൂറിനു ശേഷം ഈ ഗ്ലാസിലെ വെള്ളം നിരീക്ഷിക്കുക. ഉപ്പ് മുകളിലേയ്ക്ക് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കില്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി ഉണ്ടെന്നാണ് അര്‍ഥം. അങ്ങനെ കണ്ടാല്‍ ഒരു പുതിയ ഗ്ലാസില്‍ ഇതേ രീതിയില്‍ വെള്ളം വയ്ക്കുക. ഉപ്പ് മുകളിലേയ്ക്കു വരാത്തിടത്തോളം കാലം ഇത് ആവര്‍ത്തിക്കുക. ഇത് ഉയര്‍ന്നു വരാതിരിക്കുന്നത് വീട്ടില്‍ നെഗറ്റിവ് ശക്തികളുടെ സാന്നിധ്യം ഇപ്പോള്‍ ഇല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ഇതു കാലങ്ങളായി നാട്ടിന്‍ പുറങ്ങളില്‍ പ്രചരിക്കുന്ന ഒരു വിശ്വാസമാണ്.

നഗരത്തിലെ ഫ്ളാറ്റിൽ ടെക്നോപാർക്ക് ജീവനക്കാരിയായ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. കവടിയാർ ജവഹർ നഗറിലെ ശിവജി സഫയിർ എന്ന ഫ്ളാറ്റിലാണ് ടെക്നോപാർക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായർ എന്ന ഇരുപത്തിമൂന്ന്കാരിയെ തൂങ്ങി മരിച്ച നിലയിൽ കാണപെട്ടത്.

കവടിയാറിലെ ഫ്ളാറ്റിലേക്ക് പെൺകുട്ടി താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ചലച്ചിത്ര താരം കൊച്ചുപ്രേമന്റെ മകൻ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നു. ഒരു മിച്ച് ജോലി ചെയ്തിരുന്ന ഇരുവരും തമ്മിൽ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നതായാണ് ഫ്ളാറ്റിലെ ജീവനക്കാരുടെ അറിവ്.

പെൺകുട്ടി ഇവിടേക്ക് താമസം മാറിയത് മുതൽ ഹരികൃഷ്ണൻ ഇവിടെ സ്ഥിരമായി വരുമായിരുന്നുവെന്നും ഫ്ളാറ്റിലെ ആൾക്കാർ പറയുന്നു. ഇന്ന് ഉച്ചയോടെയാണ് പെൺകുട്ടി ഫ്ളാറ്റിൽ നിന്നും താഴെ വീണു മരിച്ചുവെന്ന വാർത്ത പരന്നത്. എന്നാൽ പിന്നീടാണ് പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു എന്ന് സ്ഥിരീകരണമെത്തിയത്. നഗരത്തിലെ മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. ഒരാൾ ഫ്ളാറ്റിൽ സുഖമില്ലാതെയിരിക്കുന്നു എന്നാണ് കൺട്രോൾ റൂമിൽ നിന്ന് മ്യൂസിയം പൊലീസിന് ലഭിച്ച വിവരം.

വിവരം ലഭിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഫ്ളാറ്റിലെ തന്നെ ചിലർ ചേർന്ന ഡി 12 ഫ്ളാറ്റിൽ നിന്ന് പെൺകുട്ടിയെ തൂങ്ങിയ നിലയിൽ നിന്നും താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും പെൺകുട്ടി അപ്പോഴേക്കും മരണപെട്ടിരുന്നു.പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ അച്ഛൻ ആൻഡമാൻ നിക്കോബാറിലാണ്, അമ്മയും സഹോദരനും ഇപ്പോൾ മാവേലിക്കരയിലാണ് താമസം. സംഭവം അറിഞ്ഞ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയുടെ സുഹൃത്തായ ഹരിയുടെ അച്ഛനും ചലച്ചിത്ര താരവുമായ കൊച്ചുപ്രേമൻ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മൊഴി നൽകാനെത്തിയിരുന്നു.

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളായി ബ്ലോക്കില്‍ കുടുങ്ങിയതില്‍ ജീവനക്കാര്‍ക്കെതിരെ പ്രതിഷേധിച്ച് ദേശീയ അവാര്‍ഡ് ജേത്രി സുരഭി ലക്ഷ്മിയുടെ ഫേസ്‍ബുക്ക് ലൈവ്. കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഇറങ്ങിയവരടക്കം നിരവധി വാഹനങ്ങളാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ കുടുങ്ങിയത്.

ഇതില്‍ സുരഭിയുടെ വാഹനവും കുടുങ്ങി. ഒരു ലൈനില്‍ അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ എത്തിയാല്‍ ടോള്‍ പ്ലാസയിലെ തടസം നീക്കി കൊടുത്ത് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കണമെന്നാണ് ചട്ടം. ഇതു കര്‍ശനമായി പാലിക്കാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും പാലിയേക്കരയിലെ അവസ്ഥയില്‍ മാറ്റമില്ലെന്നതിലേക്കാണ് സുരഭിയുടെ ഫേസ്‍ബുക്ക് ലൈവ് വിരല്‍ചൂണ്ടുന്നത്. വാഹനം കടന്നുപോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട തന്നെ ടോള്‍ പ്ലാസയിലെ ജീവനക്കാര്‍ അധിക്ഷേപിച്ചതായും സുരഭി ആരോപിക്കുന്നുണ്ട്.

https://www.facebook.com/SurabhiLakshmiActress/videos/1960527804166837/

മക്കായി മക്കായിയിൽ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്‍റെയും മക്കായി സിറ്റി കൗണ്‍സിലിന്‍റെയും മാൻ ഓഫ് ദി ഈയർ നോമാനേഷനുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിറ്റ്സണ്‍ഡേ മാക്സി ടാക്സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശി അനീഷ് വർഗ്ഗീസിനാണ് ഈ അംഗീകാരം. ഓസ്ടേലിയായിൽ കഴിഞ്ഞ ഒൻപതുവർഷമായി താമസിക്കുന്ന അനീഷ് മെൽബണിൽ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം അനീഷ് ഓടിച്ചിരുന്ന ടാക്സിയിൽ ബേക്കേഴ്സ് ഗീക്ക് ടവേനിൽ നിന്നും സ്വദേശികളായ രണ്ടുപേർ ടാക്സിയിൽ കയറി. തുടക്കംമുതലേ അവർ തമ്മിൽ തർക്കം തുടർന്നു. അനീഷിന്‍റെ മുൻവശത്തിരുന്ന യാത്രക്കാരനെ പിൻസീറ്റിൽ നിന്നും കത്തിക്കു കുത്തുകയായിരുന്നു. പെട്ടെന്ന് വാഹനം നിർത്തിയ അനീഷ് കുത്തിയ ആൾ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങ്ങി സുരക്ഷിതമായി നിർത്തി ഞരന്പ് മുറിഞ്ഞ് രണ്ടിഞ്ച് ആഴത്തിലുണ്ടായിരുന്ന മുറിവു ടൗവലുകൊണ്ടു കെട്ടി തീവ്രപരിചരണം നൽകി പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയും. ഫസ്റ്റ് എയ്ഡ് കിട്ടി റിക്കവറിപോസിഷനിൽ ഇരുത്തിയതുകൊണ്ടാണ് അദേഹം രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്ത് വച്ചു തന്നെ അനുമോദിക്കുകയും ടാക്സി ഓഫീസിൽ വിളിച്ച് കാബി ഓഫ് ദി ഈയറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.തുടർന്ന് മക്കായി സിറ്റി കൗണ്‍സിലിൽ നിന്നും മാൻ ഓഫ് ദി ഈയറായി നോമിനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.

ദിനേശ് വെള്ളാപ്പള്ളി

ഡെര്‍ബി : ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ക്ക് ഹീത്രൂവില്‍ ‘ സേവനം യുകെ’ യുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. ഗുരുദേവ ദര്‍ശനങ്ങള്‍ നെഞ്ചിലേറ്റിയ സേവനം യുകെയുടെ രണ്ടാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഗുരുപ്രസാദ് സ്വാമികള്‍ പ്രത്യേക ക്ഷണപ്രകാരം യുകെയിൽ എത്തിയിരിക്കുന്നത്. മെയ് 21ന് ഡെര്‍ബി ഗീതാഭവന്‍ ഹാളാണ് ഈ ആഘോഷങ്ങള്‍ക്ക് വേദിയാവുക. ഗുരുദേവന്‍ മുന്നോട്ട് വെച്ച വിശ്വമാനവീകതയുടെ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി സേവന മനോഭാവത്തോടെ ചുറ്റുമുള്ള സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയാണ് സേവനം യുകെ. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു.

ശിവഗിരി മഠം സന്ന്യാസി ശ്രേഷ്ഠനും, ഗുരുധര്‍മ്മ പ്രചാരസഭ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉത്ഘാടനം നിര്‍വ്വഹിക്കും. യുകെയിലെ സീറോ മലബാര്‍ സഭ മതബോധന ഡയറക്ടര്‍ ഫാ. ജോയ് വയലില്‍ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

ഓരോരുത്തരും ഒരു ദൗത്യവുമായിട്ടാണ് ഈ ലോകത്ത് ജനിച്ചു വീഴുക. അത്തരത്തില്‍ മനുഷ്യരാശിയ്ക്ക് ഗുരുദേവ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ അവരുടെ ജീവിതത്തെ ഉണര്‍വോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഒരു മാര്‍ഗ്ഗദര്‍ശിയായി വര്‍ത്തിക്കുന്ന വ്യക്തിയാണ് ശ്രീ ഗുരുപ്രസാദ് സ്വാമികള്‍. ശിവഗിരി മഠത്തില്‍ 1990ല്‍ എത്തിയതിന് ശേഷം ഏഴു വര്‍ഷത്തെ ബ്രഹ്മവിദ്യ പഠനം, 97ല്‍ സന്യാസം സ്വീകരിച്ചു. പിന്നീട് ഹിമാലയത്തിലും ഗംഗോത്രിയിലും ഭിക്ഷാടനവുമായി കുറേക്കാലം. ശേഷം യൂറോപ്പിലും ആസ്യട്രിയയിലും അടക്കം പല രാജ്യങ്ങളില്‍ യാത്ര ചെയ്തു. അമേരിക്കയില്‍ ഒന്നരവര്‍ഷകാലം കാലിഫോര്‍ണിയയിലെ ആശ്രമത്തിലുണ്ടായിരുന്നു. ശിവഗിരി മഠത്തിലെ തീര്‍ത്ഥാടനത്തിന്റെ 75ാം വര്‍ഷം ഡല്‍ഹിയില്‍ വിഞ്ജാന്‍ ഭവനില്‍ പാര്‍ലമെന്റ് നടത്തിയപ്പോള്‍ ചുക്കാന്‍ പിടിച്ചതും സ്വാമികളാണ്. വത്തിക്കാനില്‍ തുടങ്ങി പത്തു യൂറോപ്യന്‍ രാജ്യങ്ങളില്‍ ധര്‍മ്മ പ്രചരണത്തിന്റെ ഭാഗമായി പോകുകയും പോപ്പിനെ സന്ദര്‍ശിക്കുകയും ചെയ്തു.

2012ല്‍ ദലൈലാമയെ ശിവഗിരിയില്‍ ക്ഷണിക്കുന്നതും അദ്ദേഹത്തിന്റെ നിയോഗമായിരുന്നു. നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ശിവഗിരിയിലേക്ക് ക്ഷണിച്ചുകൊണ്ടുവരാന്‍ സ്വാമികള്‍ക്ക് കഴിഞ്ഞു. 36 രാജ്യങ്ങളില്‍ ധര്‍മ്മ പ്രചരണവും യോഗ ഗുരുവിന്റെ ദര്‍ശനവുമായി ബന്ധപ്പെട്ട് പരിപാടികളില്‍ യാത്ര ചെയ്തിട്ടുണ്ട്. ശിവഗിരി മഠത്തിന്റെ പത്തു വര്‍ഷമായി ധര്‍മസംഘത്തിന്റെ എക്‌സിക്യൂട്ടീവ് മെമ്പറാണ്. ശിവഗിരി മഠത്തിന്റെ ആത്മീയമായ ഉണര്‍വ് ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഏക പോഷക സംഘടനയായ ഗുരുധര്‍മ്മ പ്രചരണ സഭയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറിയായി കഴിഞ്ഞ ആറുവര്‍ഷക്കാലമായി പ്രവര്‍ത്തിച്ചുവരികയാണ്.

സ്വാമിയുടെ നേതൃത്വത്തില്‍ ഗീതാഭവന്‍ ഹാളില്‍ രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് ചടങ്ങുകള്‍. കുടുംബത്തിന്റെ സര്‍വ്വൈശ്യരത്തിനായി ‘ഗുരുദേവ അഷ്ടോത്തര ശതനാമാവലി മന്ത്രാര്‍ച്ചനയും’, ലോകശാന്തിക്കായി ‘ശാന്തി ഹവന ഹോമവും’ ചടങ്ങുകളുടെ ഭാഗമാണ്. രാവിലെ 9.30 മുതല്‍ 11.30 വരെയാണ് ശാന്തിഹവന മഹായജ്ഞം അരങ്ങേറുക. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളെ സാക്ഷ്യപ്പെടുത്തുന്നതാണ് ലോകശാന്തിക്കായുള്ള ഈ യജ്ഞം. 12 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ബ്രഹ്മഗിരി ഗുരുപ്രസാദ് സ്വാമികള്‍ ‘ഗുരുദര്‍ശനത്തിന്റെ അകംപൊരുള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി അനുഗ്രഹ പ്രഭാഷണം നടത്തും. 2 മണി മുതല്‍ സമ്മേളനവേദി കലാപരിപാടികള്‍ക്ക് വേദിയൊരുക്കും. 3 മണി മുതല്‍ ഗുരുപ്രസാദ് സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുടുംബ ഐശ്വര്യ പൂജയും നടക്കും. 

ശ്രീനാരയണീയരെ സംബന്ധിച്ച് മറക്കാനാകാത്ത നിമിഷങ്ങളായിരിക്കും ഇതെന്നും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചെന്നും സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കലും കണ്‍വീനര്‍ ശ്രീകുമാര്‍ കല്ലിട്ടത്തിലും വ്യക്തമാക്കി. 

വാര്‍ഷികാഘോഷ വേദിയില്‍ ചാരിറ്റി സ്റ്റാളുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സേവനം യുകെ വനിതാ സംഘം കണ്‍വീനര്‍ ഹേമ സുരേഷ് അറിയിച്ചു. ഉപഹാര്‍ സേവനം യുകെയുമായി ചേര്‍ന്ന് ആഘോഷങ്ങളിൽ പങ്കെടുക്കുന്നവര്‍ക്കായി സ്റ്റെംസെല്‍ ഡൊണേഷനുള്ള രജിസ്‌ട്രേഷന്‍ ഒരുക്കിയിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ അനില്‍ കുമാര്‍ ശശിധരന്‍, ജോ.കണ്‍വീനര്‍ വേണു ചാലക്കുടി എന്നിവര്‍ അറിയിച്ചു. യുകെയിലെ വിദൂര സ്ഥലങ്ങളില്‍ നിന്നും തലേദിവസം ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തുന്ന ഗുരുദേവ വിശ്വാസികള്‍ക്ക് താമസസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കുടുംബ യൂണിറ്റ് കോഡിനേറ്റർ പ്രമോദ് കുമരകം വ്യക്തമാക്കി. ഗുരുദേവ ദര്‍ശങ്ങളുടെ വിളംബരമായി സേവനം യുകെയുടെ വാര്‍ഷികാഘോഷങ്ങള്‍ മാറ്റാന്‍ ശ്രീനാരയണീയര്‍ ഒരുങ്ങി കഴിഞ്ഞു.

ഐപിഎല്‍ പത്താം സീസണില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സും മുംബൈ ഇന്ത്യന്‍സും മുഖാമുഖമെത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ. പൂനെയ്ക്ക് ഇത് കന്നി ഫൈനലാണ്. രണ്ട് തവണ ജേതാക്കളായ മുംബൈ ഒരുവട്ടം കൂടി കിരീടം ലക്ഷ്യമിടുന്നു. ആദ്യ ക്വാളിഫയറില്‍ പൂനെയില്‍നിന്ന് നേരിട്ട തോല്‍വിക്ക് മധുരമായ പകരം വീട്ടല്‍ കൂടിയാണ് മുംബൈയുടെയും ലക്ഷ്യം. സ്റ്റീവ് സ്മിത്ത് എന്ന നായകന്‍ മുന്നില്‍നിന്ന് നയിച്ചപ്പോള്‍ പൂനെ യഥാര്‍ത്ഥത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഫൈനലില്‍ സ്മിത്തിനേക്കാളേറെ ശ്രദ്ധപിടിച്ചുപറ്റുക മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയാണ്. ധോണിയും രോഹിത് ശര്‍മ്മയും തമ്മിലുള്ള ഫൈനലായാണ് ഇത് ശ്രദ്ധേയമാകുന്നത്. അതിന് കാരണങ്ങളുണ്ട്. ഐപിഎല്ലിന്റെ 10 സീസണിലും കളിച്ച താരങ്ങളാണ് ധോണിയും രോഹിത് ശര്‍മയും. അതല്ല പ്രത്യേകത. ടി-20 കൂടുതല്‍ ഫൈനല്‍ ജയിച്ച താരങ്ങള്‍ എന്ന മത്സരത്തിന്റെ ഭാഗം കൂടിയാണ് ഇരുവരും.
ആറ് ടി20 ഫൈനലുകളില്‍ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ധോണി. ഇത്തവണ കൂടി ജയിച്ചാല്‍ ഏഴ് ടി20 ഫൈനല്‍ ജയിച്ചതിന്റെ നേട്ടം സ്വന്തമാക്കം. സുരേഷ് റെയ്‌നയും രവിചന്ദ്രന്‍ അശ്വിനുമാണ് ആറ് ഫൈനലുകള്‍ ജയിച്ച ടീമിന്റെ ഭാഗമായവര്‍. അവര്‍ ഇരുവരും ഈ ഫൈനല്‍ കളിക്കാനില്ല. അതുകൊണ്ടുതന്നെ ഈ ഫൈനല്‍ ജയിച്ചാല്‍ ഏഴ് തവണ ടി20 ചാംപ്യന്‍ ടീമിന്റെ ഭാഗമാകുന്ന താരമാകും ധോണി. രണ്ട് തവണ വീതം ഐപിഎല്ലിലും ചാംപ്യന്‍സ് ട്രോഫി ടി20യിലും ചാംപ്യന്‍ ടീമിനൊപ്പമായിരുന്നു ധോണി. ഇതുകൂടാതെ ലോക കപ്പും ഏഷ്യാ കപ്പും സ്വന്തമാക്കി. രോഹിത് ശര്‍മ അഞ്ചുതവണ ചാംപ്യന്‍ ടീമിന്റെ ഭാഗമായി. ഈ ഫൈനല്‍ ജയിച്ചാല്‍ ധോണിയുടെ നേട്ടത്തിനൊപ്പമെത്തും. ഐപിഎല്‍ മൂന്ന് തവണയും ചാംപ്യന്‍സ് ലീഗ് ടി20യില്‍ ഒരു തവണയുമാണ് രോഹിത് ശര്‍മ്മ ചാംപ്യന്‍ ടീമിന്റെ ഭാഗമായത്. ഇന്ത്യ 2007 ടി20 ലോക കപ്പ് നേടിയപ്പോഴും രോഹിത് ശര്‍മ്മ ടീമിലുണ്ടായിരുന്നു. ഈ ഫൈനല്‍ ഒന്നുകില്‍ ധോണിയെ മുന്നിലെത്തിക്കും. അല്ലെങ്കില്‍ ധോണിക്കും റെയ്‌നയ്ക്കും അശ്വിനുമൊപ്പം രോഹിത് ശര്‍മ്മയെയും ഉയര്‍ത്തും.

ലാപ് ടോപ്പ് സര്‍വീസിനു കൊടുത്തപ്പോള്‍ അതിലുണ്ടായിരുന്ന നഗ്‌ന ചിത്രങ്ങളും വീഡിയോകളും സര്‍വീസ് സെന്ററുകാര്‍ കോപ്പി ചെയ്തു മാറ്റിയതായി നടി കനി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് കനി എഴുതിയത്. ഫേസ്ബുക്കിലെ സ്ത്രീകളുടെ സംരക്ഷണത്തിനെന്നു പറഞ്ഞ് കേരള സൈബര്‍ വാരിയേഴ്‌സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കനി തന്റെ അനുഭവം എഴുതിയത്. അതിങ്ങനെ:

എഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആദ്യായിട്ട് ഒള്ള പൈസ ഒക്കെ കൂട്ടി വെച്ച് ഒരു മാക് ബുക് പ്രൊ മേടിച്ചു. ഒന്നോ രണ്ടൊ മാസം ആയപ്പോള്‍ അത് പെട്ടെന്ന് ഓണ്‍ ആവണില്ല. എന്റെ ചങ്ക് പെടഞ്ഞു. അങ്ങനെ ആപ്പിള്‍ ഓതറൈസ്ട് ആയിട്ടുള്ള ഒരു കടയില് നന്നാക്കാന്‍ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ട്രെയിനില്‍ തിരുവനന്തപുരത്ത് നിന്നും കണ്ണൂര്‍ക്ക് പോകുന്ന വഴിക്ക് എന്റെ ഒരു പരിചയക്കാരന്‍ കൂട്ടുകാരനോട് ആ ലാപ്‌ടോപ് കടയില്‍ നിന്നും തിരികെ വാങ്ങി സ്റ്റേഷനില്‍ കൊണ്ടന്ന് തരുവോന്ന് ഞാന്‍ ചൊദിച്ചു. അങ്ങനെ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. അവന്‍ എന്റെ കോച്ചിന്റെ അരികില്‍ വന്ന് ലാപ്‌ടോപ് തന്ന് തിരികെ പൊയി. അവന്‍ വല്ലാണ്ട് വിയര്‍ത്ത് കുളിച്ചിരുന്നു.

പെട്ടെന്ന് അവന്‍ വീണ്ടും എന്നെ ഫോണില്‍ വിളിക്കണ്. ഞാന്‍ വീണ്ടും വാതിലിന്റെ അടുത്ത് ചെന്നപ്പോള്‍ അവന്‍ വിറച്ചു കൊണ്ട് എന്നൊട് പറഞ്ഞു. ‘ കനീ, ഞാന്‍ വെര്‍തേ മാക് ആയൊണ്ട് ഒന്നു തുറന്ന് നോക്കി. ടെസ്‌ക്ടോപ്പില് ‘exclusive’ എന്ന് പറഞ്ഞ് ഒരു ഫയല്‍ മാത്രേ ഉണ്ടാര്‍ന്നുള്ളു. അപ്പൊ ലെ ഞാന്‍( മനസ്സില്‍: എക്‌സ്‌ക്ലൂസിവൊ? അങ്ങനെ ഒരു പേരു ഞാന്‍ ഇട്ടിട്ടില്ല എന്നു മാത്രമല്ല, അതു എന്റെ ഒരു വാക്ക് പോലുമല്ല). എന്തായാലും ഞാന്‍ ചോദിച്ചു.” ങാ, എന്നിട്ട്?” അപ്പൊ അവന്‍ പറയ്കാ. ‘ അതില്‍ കനിയുടെ nude പിക്ചര്‍ പിന്നെ വീഡിയോ അങ്ങനെ എന്തൊക്കെയൊ ഉണ്ട്. ”അവന്‍ ഇതറിയാതെ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ആ ഫയല്‍ തുറന്നു.

അടുത്തിരുന്ന ആളുകള്‍ കണ്ടു. പെട്ടെന്ന് ലാപ്‌ടോപ് അടച്ചു വെച്ചു. ഞാന്‍ അവന്റെ വെപ്രാളം കണ്ടിട്ട് അവനെ സമധാനിപ്പിക്കാന്‍ പറഞ്ഞു. ‘ അതിനെന്താ സാരമില്ല. നീ എന്റെ കുറച്ച് ഫോട്ടോസ് കണ്ടു. അത്രെ ഉള്ളു. ട്രെയിന്‍ വിടാറായി. ശരി. ‘ അപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. ‘ കനീ, അല്ല ആ റിപ്പയര്‍ കടയിലുള്ള അവരൊക്കെ അത് അപ്പോള്‍ കണ്ടില്ലെ? അവരത് എന്താ ചെയ്യാന്‍ പോവുന്നതു എന്ന് നമുക്കറിയില്ലല്ലോ?” അപ്പൊഴെക്കും ട്രെയിന്‍ വിട്ടു തുടങ്ങി.

ആ ചിന്ത അപ്പോഴാ എന്റെ മനസ്സില്‍ വന്നത്. ഞാന്‍ അല്ലെങ്കിലും ഇതേത് ഫയല്‍ എക്‌സ്‌ക്ലുസിവ്? എന്ന് അലോചിച്ച് നിക്കാ!? ലാപ്‌ടോപ് തുറന്ന് നോക്കിയപ്പൊ സംഗതി ശരിയാ. അങ്ങനെ ഒരു ഫയലും പിന്നെ ഞാന്‍ recycle bin ന്നു വരെ ഡിലീറ്റ് ചെയ്ത വീഡിയോ ഫോട്ടോസ് ഒക്കെ. ഞാന്‍ ലാപ്‌ടോപ് വാങ്ങിയ സമയത്ത് കുറെ തുണിയില്ലാതെ ഡാന്‍സോടെ ഡാന്‍സ്. അപ്പിയിടുന്നതു അങ്ങനെ തുടങ്ങി എന്തൊക്കൊയോ എടുത്തിരുന്ന്. ആ സമയത്ത് ഒരു സിനിമക്ക് വേണ്ടി മൊട്ടയടിക്കേണ്ടി വന്നിട്ടുണ്ട്. അതില്‍ nude ആയിട്ട് അഭിനയിക്കേണ്ടിയും വന്നിട്ടുണ്ട്. അതൊണ്ട് ആണോന്ന് അറിയില്ല, തുണിയില്ലാതെ കുറെ ഫോട്ടോസ് വീഡിയോസ് ഒക്കെ എന്റെ ലാപ്‌ടോപില്‍ ഉണ്ടാര്‍ന്ന്. ഇതൊക്കെ പക്ഷെ ഞാന്‍ delete ചെയ്ത് കളഞ്ഞതാ. അപ്പോള്‍ ഈ കടയിലുള്ള വിദ്വാന്മാര്‍ അതൊക്കെ പോയി തിരിച്ചെടുത്ത്, exclusive എന്നൊരു പേരും ഇട്ട് അതു ഡെസ്‌ക്ടോപ്പില്‍ ഇട്ട് എനിക്ക് തിരികെ തന്നിരിക്കുന്നു. ആവശ്യത്തിനു കോപ്പീ അവരും എടുത്തിട്ടുണ്ടാവും.

തമാശ അതല്ല. ഈ ഇന്ത്യാ മഹാരാജ്യത്ത് എന്താണു തെറ്റ്,ശരി എന്നറിയത്തതു കൊണ്ട് ഞാന്‍ മൈത്രേയനും ജയശ്രി ചേച്ചിക്കും അപ്പോള്‍ തന്നെ വിശദമായി ഈ സംഭവത്തെ പറ്റി sms അയച്ചു. ഞാന്‍ ചോദിച്ചു, അല്ല എന്റെ തന്നെ nude പിക്, വീഡിയോ ഒക്കെ എന്റെ ലാപ്‌ടോപില്‍ ഉള്ളത് ഒരു തെറ്റ് ആണോ? എന്താല്ലെ? നാണക്കെടു തന്നെ എന്റെ കാരിയം. പിന്നെ പൊതു ബോധം, കുളിക്കുമ്പോള്‍ സ്വന്തം ശരീരം നോക്കുന്നത് പോലും തെറ്റ് എന്നിരിക്കെ എന്റെ സംശയം സ്വാഭാവികം എന്ന് കരുതി ക്ഷമിക്കാം.

ജയശ്രി ചേച്ചി ഇതിനു ഒരു മറുപടി പോലും അയച്ചില്ല. മൈത്രേയന്‍ പറഞ്ഞു: ”നിന്റെ സമ്മതം ഇല്ലാതെ അതു ചെയ്ത അവര്‍ക്ക് എതിരെ നിനക്കു കേസ് കൊടുക്കാം. ‘ ഓ എനിക്കതിനൊന്നും മിനക്കെടാന്‍ വയ്യ. ഞാന്‍ അപ്പിയിട്ടൊണ്ട് dance കളിക്കണ വീഡിയോ ഇഷ്ടായിച്ചാല്‍ എടുത്തൊട്ടെ. പക്ഷെ എന്നോട് ചോദിക്കുന്നതു ആണു അതിന്റെ ഒരു മര്യാദ. അതു മാത്രം എനിക്കിഷ്ടായില്ല.

അടുത്ത ദിവസം ജയശ്രി ചേച്ചിയെ കണ്ടപ്പോള്‍ ചേച്ചി പറയ്കാ. എന്നാലും ഫ്രീ അയിട്ടു ഇതൊക്കെ കൊടുക്കരുത്. ആളുകളു കയ്യും കാലും ഒക്കെ കാണിക്കണെനു എണ്ണി പറഞ്ഞു പൈസ മേടിക്കാറുണ്ടെയ്. അപ്പറഞ്ഞതിലും കാര്യമുണ്ട്.

എന്റെ അടുത്ത കൂട്ടുകാര്‍ കുറച്ച് നാളു youtubeല്‍ തപ്പി ‘ മൊട്ട nude dance ‘ nnokke പറഞ്ഞിട്ട്. എവിടുന്ന് ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. ചിലപ്പോള്‍ തീട്ടം ഒക്കെ ഉള്ളൊണ്ട് ആയിരിക്കും. എന്താ ഇപ്പൊ ഇതൊക്കെ പറയാന്‍ ന്നു വെച്ചാല്‍ ”എന്റെ ഒക്കെ എല്ലാം നഷ്ടപ്പെട്ടതാ, ഞാന്‍ നശിച്ചതാ” ( like the tragic heroines of malayalam cinema) അതൊണ്ട് സംരക്ഷകരായ warrior മാരൊന്നും ഈ road sidilekku വരണ്ട എന്ന് ഏതു! മനസ്സിലായല്ല്… തേങ്ക്യു.

തനിക്ക് കേരളത്തിലെ എല്ലാ സന്യാസിമാരേയും അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ട ഗംഗേശാനന്ദ തീര്‍ത്ഥപാദസ്വാമി ഹിന്ദു ഐക്യവേദിയുടെ പ്രമുഖ നേതാവാണെന്നും ഹിന്ദു ഐക്യവേദിക്ക് വേണ്ടി കുമ്മനം നടത്തിയ ചര്‍ച്ചയില്‍ സ്വാമിയും പങ്കെടുത്തതായും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ അന്ന് സമൂഹത്തിലെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തതായി കുമ്മനം പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി വിഎസുമായും സ്വാമി ചര്‍ച്ച നടത്തിയിരുന്നല്ലോയെന്നും കുമ്മനം ചോദിച്ചു. അന്വേഷണം നടത്തി കുറ്റക്കാരനാണെങ്കില്‍ നടപടി സ്വീകരിക്കണമെന്നും കുമ്മനം വ്യക്തമാക്കി.

“സമരത്തില്‍ ആരൊക്കെ പങ്കെടുത്തു എന്നതിനെ കുറിച്ച് തനിക്ക് അറിയില്ല. പല സന്യാസിമാരും പങ്കെടുത്തു. എല്ലാ രാഷട്രീയ പാര്‍ട്ടികളിലുള്ളവരും പങ്കെടുത്തുവെന്നും കുമ്മനം പറഞ്ഞു. സ്വാമിയെ നേരിട്ട് പരിചയമില്ലേ എന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ സന്യാസിമാരേയും തനിക്ക് അറിയാമെന്ന് കുമ്മനം പറഞ്ഞു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരിക്കെ കുമ്മനം രാജശേഖരനോടൊപ്പം ആറന്മുള സമരത്തിലും സജീവ പങ്കാളിയായിരുന്നു സ്വാമി. 2010 മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരായ സമരത്തിലു കുമ്മനത്തിനൊപ്പം പങ്കെടുത്തു. ആറന്മുള പൈതൃക സംരക്ഷണ സമിതി സംഘടിപ്പിച്ച സന്യാസി സംഗമത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു

സ്വന്തം ഭാര്യയുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വിറ്റ ഭര്‍ത്താവിന്റെ വാര്‍ത്ത അടുത്തിടെ ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. ഇപ്പോള്‍ ഇതാ സമാനമായൊരു സംഭവം കൂടി. ഭര്‍ത്താവ്, തന്‍റെയും അമ്മയുടെയും സഹോദരിയുടെയും നഗ്നചിത്രങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് ടെക്കി യുവതിയുടെ പരാതി.

ഹൈദരാബാദ് സ്വദേശിനിയായ ടെക്കി യുവതിയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവിനെതിരെ യുവതി സൈബരാബാദ് പോലീസില്‍ പരാതി നല്‍കി. തന്റെയും അമ്മയുടെയും സഹോദരിയുടെയും നഗ്നചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ വേണ്ടിയാണ് ഭര്‍ത്താവിന്റെ ശ്രമമെന്ന് യുവതി ആരോപിച്ചു.

26കാരിയായ യുവതിയാണ് പരാതി നല്‍കിയത്. 2016ലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ ഭര്‍ത്താവ് തന്നെ പീഡിപ്പിച്ചു വരികയാണെന്ന് യുവതി പറഞ്ഞു. താന്‍ പിതാവുമായി നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പോലും ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്യുന്നതായി യുവതി പരാതിയില്‍ ആരോപിച്ചു. താന്‍ അച്ഛനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പോഴാണ് ഇയാള്‍ രഹസ്യ നിരീക്ഷണം നടത്തുന്നതായി വ്യക്തമായതെന്ന് യുവതി പറഞ്ഞു.  പ്രവീണ്‍ എന്നയാള്‍ക്കെതിരെയാണ് പരാതി. അതേസമയം ഇയാള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ലാപ്‌ടോപ്പില്‍ നിന്നും ഡിലീറ്റ് ചെയ്തതായി സംശയമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലാപ്‌ടോപ്പില്‍ ദൃശ്യങ്ങളില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നും പോലീസ് കൂട്ടലിച്ചേര്‍ത്തു

ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അമേരിക്കയിൽ മരിച്ച നിലയിൽ. കോർണൽ സർവ്വകലാശാലയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ആലാപ് നരാസിപുരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സർവ്വകലാശാലയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിന് താഴെയുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച മുതൽ ആലാപിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. മരണത്തിൽ അന്വേഷണം ആരംഭിച്ചുവെന്ന് കോർണൽ പോലീസ് അറിയിച്ചു.

RECENT POSTS
Copyright © . All rights reserved