Latest News

പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി എ​ട്ടു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത വ​ള്ളി​ക്കോ​ട് സ്വ​ദേ​ശി​യെ തേ​ടി മു​ബൈ സ്വ​ദേ​ശി​നി പ​ത്ത​നം​തി​ട്ട​യി​ൽ. മും​ബൈ ക​ല്യാ​ണ്‍ സ്വ​ദേ​ശി അ​ശ്വി​ന്ദ​ർ കൗ​ർ ക​ക്ക​ഡാ(38)​ണ് വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം മു​ങ്ങി​യ ആ​ളെ​തേ​ടി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ​ത്. വ​ള്ളി​ക്കോ​ട് തൃ​പ്പാ​റ കൊ​ച്ചു​പു​ത്ത​ൻ​പ​റ​ന്പി​ൽ വീ​ട്ടി​ൽ രാ​ജ് നാ​യ​ർ എ​ന്ന ഷൈ​ൻ മോ​ൻ കു​റു​പ്പി​നെ​തി​രെ​യാ​ണ് പ​രാ​തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

പോ​ലീ​സി​നു പ​രാ​തി ന​ൽ​കി പ​ത്ത​നം​തി​ട്ട​യി​ലെ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​ശ്വി​ന്ദ​ർ. 2011 ൽ ദുബായിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് വള്ളിക്കോട് സ്വദേശി രാജ് നായരെ പരിചയപ്പെടുന്നത്. പരിചയം പ്രണയമാകാൻ വലിയ താമസം വേണ്ടിവന്നില്ല. ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങി. ഇതിനിടെ യുവാവിന് ജോലി നഷ്ടമായി. സ്വന്തം പണം ചെലവഴിച്ച് അയാളുടെ ആവശ്യങ്ങൾ അശ്വിന്ദർ നിറവേറ്റി പോന്നു. കൂടാതെ വള്ളിക്കോട്ട് വീട് നിർമ്മിക്കാനാണെന്ന് പറഞ്ഞ് അശ്വിന്ദറിനെ കൊണ്ട് അഞ്ചു ലക്ഷം വായ്പയും എടുപ്പിച്ചു. ഭാര്യാഭർത്താക്കന്മാരെപ്പോലെ മൂന്നു വർഷം ഒരുമിച്ചു കഴിഞ്ഞ ഇവർ 2014 ൽ കല്യാണിലുള്ള അശ്വിന്ദറിന്റെ വീട്ടിലെത്തി.

തു​ട​ർ​ന്ന് 2014 ഒ​ക്ടോ​ബ​ർ 12ന് ​വ​ള്ളി​ക്കോ​ട്ടെ രാ​ജ് നാ​യ​രു​ടെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ അ​നു​ഗ്ര​ഹം തേ​ടി. ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​കാ​ൻ പോ​കു​ക​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ചി​ട്ടും എ​തി​ർ​പ്പു​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​ല്ലെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു. 15 ദി​വ​സം ഇ​വ​ർ വ​ള്ളി​ക്കോ​ട്ടെ വീ​ട്ടി​ൽ താ​മ​സി​ച്ചു. പി​ന്നീ​ട് ഇ​ട​യ്ക്ക് അ​ക​ന്നു താ​മ​സി​ച്ചെ​ങ്കി​ലും 2016 ജ​നു​വ​രി 15ന് ​മും​ബൈ​യി​ലെ​ത്തി സ്പെ​ഷ​ൽ മാ​ര്യേ​ജ് ആ​ക്ട് പ്ര​കാ​രം ത​ന്നെ രാ​ജ് വി​വാ​ഹം ക​ഴി​ച്ച​താ​യി അ​ശ്വി​ന്ദ​ർ പ​റ​യുന്നു.

ഒ​ക്ടോ​ബ​ർ​ വ​രെ ഇ​രു​വ​രും മും​ബൈ​യി​ലാ​യി​രു​ന്നു. തി​രി​കെ നാ​ട്ടി​ൽ​പോ​യ ശേ​ഷം രാ​ജി​നെ​ക്കു​റി​ച്ച് വി​വ​ര​മു​ണ്ടാ​യി​ല്ല. തി​ര​ക്കി വ​ള്ളി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ൾ ത​ന്നെ അ​ക​റ്റാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു. 30 ല​ക്ഷം രൂ​പ​യും 50 പ​വ​നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വീ​ട്ടി​ൽ നി​ന്ന് ത​ന്നെ ഇ​വ​ർ പി​ടി​ച്ചി​റ​ക്കി​വി​ട്ടു. തു​ട​ർ​ന്നാ​ണ് പ​ത്ത​നം​തി​ട്ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​നി​ടെ രാ​ജ് മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​താ​യും ത​നി​ക്ക് അ​റി​വു​ണ്ടെ​ന്ന് അ​ശ്വി​ന്ദ​ർ പ​റ​ഞ്ഞു.

പ്രണയം തലയ്ക്കു പിടിച്ചാല്‍ ആളുകള്‍ എന്തും ത്യജിക്കാന്‍ തയാറാണ്. എത്രവലിയ പദവി പോലും ചിലപ്പോള്‍ പ്രണയത്തിനു മുന്നില്‍ നിഷ്പ്രഭാമാകും. ഇതിനു ഉദാഹരണം ആണ് ജപ്പാന്‍ രാജകുമാരി മകോ. ജപ്പാൻ ചക്രവർത്തി അകിഹിതോയുടെ കൊച്ചുമകളായ മകോ രാജകുമാരി ടോക്കിയോവിലെ ഇന്റർനാഷണൽ ക്രിസ്റ്റിയൻ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനിടെ സാധാരണക്കാരനായി വിദ്യാർത്ഥി കിയി കൊമുറോയുമായി കടുത്ത പ്രണയത്തിലാവുകയും വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാൽ ഇതിന് വേണ്ടി കടുത്ത നഷ്ടമാണ് രാജകുമാരിക്ക് സഹിക്കേണ്ടി വരുന്നത്.

അതായത് സാധാരണക്കാരനെ കല്യാണം കഴിക്കണമെങ്കിൽ രാജപദവി ഉപേക്ഷിക്കേണ്ടി വരുമെന്ന കടുത്ത നിബന്ധന പാലിക്കാൻ മകോ നിർബന്ധിതയായിരിക്കുയാണ്. അതിനെ തുടർന്ന് വിവാഹത്തിന് വേണ്ടി രാജകുമാരി സ്ഥാനത്ത് നിന്നും പുറത്താക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് മകോ ഇപ്പോൾ. ടൂറിസം വർക്കറായ കൊമുറോയെ രാജകുമാരി അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആദ്യമായി കണ്ടത്  ടോക്കിയോവിലെ ഷിബുയയിലുള്ള ഒരു റസ്‌റ്റോറന്റിൽ വച്ച് ഒരു പാർട്ടിക്കിടെയായിരുന്നു.  ഷോനാൻ ബീച്ചുകളിൽ ടൂറിസം പ്രമോട്ടറായി ജോലി ചെയ്യുകയാണ് കൊമുറോയെന്നാണ് പബ്ലിക്ക് ബ്രോഡ്കാസ്റ്ററായ എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കിഹിതോയ്ക്ക് ശേഷം മകോ രാജകുമാരിയുടെ അമ്മാവനായ നറുഹിതോയാണ് അടുത്ത കിരീടാവകാശി. മകോയുടെ പിതാവും ഇളയ സഹോദരനും തുടർന്നുള്ള കിരീടാവകാശികളാണ്. മകോ സാധാരണക്കാരനെ വിവാഹം കഴിക്കുന്നതോടെ തുടർന്ന് രാജകുമാരി സ്ഥാനം നഷ്ടപ്പെടുകയും സാധാരണക്കാരിയായി മാറുകയും ചെയ്യും. എന്നാൽ പ്രൗഢമായ ചടങ്ങിൽ വച്ച് തന്നെയായിരിക്കും മകോയുടെ വിവാഹം നടക്കുകയെന്നും സൂചനയുണ്ട്. തന്റെ ഭാവിവരനെ പറ്റി മാകോ അച്ഛനമ്മമാർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവർ അതിന് സമ്മതിച്ചിട്ടുമുണ്ട്.

ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും വ്യത്യസ്തമായി ജപ്പാനിലെ ചക്രവർത്തിമാരും അവരുടെ കുടുംബവും പൊതുജനങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ് പതിവ്. എന്നാൽ അവർ വിദേശങ്ങളിലേക്ക് യാത്ര പോവുകയും സാസ്‌കാരിക പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യാറുമുണ്ട്.ജപ്പാൻ രാജകുടുംബത്തിൽ നിന്നും ആദ്യമായി യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് പഠിച്ച വ്യക്തിയെന്ന ബഹുമതിയും മകോ രാജകുമാരിയ്ക്കുണ്ട്.

പത്തനംതിട്ട സ്വദേശിയായ സിവിൽ എൻജിനീയർ അമിത്​ നായർ (28)​ ജയ്​പുരിൽ വെടി​യേറ്റു മരിച്ചു. സിറ്റിയിലെ ജഗദംബ വിഹാർ മേഖലയിൽ കാർണിവിഹാറിലെ വീട്ടിൽവെച്ചാണ്​ ഭാര്യയുടെ ബന്ധുക്കൾ ഇദ്ദേഹത്തെ വെടിവെച്ചതെന്നും ദുരഭിമാനകൊലയ​ാണെന്നും പൊലീസ്​ പറഞ്ഞു.

പത്തനംതിട്ട മണ്ണടി മീലാനഴികത്ത്​ വടക്കേക്കര പുത്തൻവീട്ടിൽ പരേതനായ സോമൻ പിള്ളയുടെ മകനാണ്​ അമിത്​ നായർ. ജയ്​പുർ സ്വദേശിനി മമത ചൗധരിയെ അമിത്​ നായർ പ്രണയിക്കുകയും രണ്ടുവർഷം മുമ്പ്​ കൊട്ടാരക്കരയിൽ വെച്ച്​​ വിവാഹം നടത്തുകയും ചെയ്​തിരുന്നു. മമതയുടെ വീട്ടുകാരുടെ ശക്​തമായ എതിർപ്പ്​ അവഗണിച്ചായിരുന്നു വിവാഹം. ബന്ധം വേർപെടുത്താൻ കുടുംബം നിരന്തരം സമ്മർദം ചെലുത്തിയെങ്കിലും യുവതി വഴങ്ങിയില്ല.

മമത അമ്മയോട്​ മാത്രമാണ്​ ഇടയ്ക്ക്​ ബന്ധപ്പെട്ടിരുന്നത്​. എന്നാൽ, ഇൗയിടെ മമത ഗർഭിണിയാണെന്ന്​ അറിഞ്ഞതോടെ ബന്ധുക്കൾ കൂടുതൽ രോഷാകുലരാവുകയും അമിത്​ നായരെ വധിക്കാൻ തീരുമാനിക്കുകയും ചെയ്​തതായി കാർണിവിഹാർ സ്​റ്റേഷൻ ഹൗസ്​ ഒാഫിസർ മഹാവീർ സിങ്​ പറഞ്ഞു. ബുധനാഴ്​ച രാവിലെ മമതയുടെ പിതാവ്​ ജീവൻ റാം ചൗധരി, മാതാവ്​ ഭഗ്​വാനി ചൗധരി എന്നിവരും രണ്ടു യുവാക്കളും സൗഹൃദസന്ദർശനമെന്ന മട്ടിൽ വീട്ടിലെത്തി. സംസാരിക്കുന്നതിനിടെ യുവാക്കളിലൊരാൾ നാടൻ പിസ്​റ്റളെടുത്ത്​ അമിത്​ നായരെ വെടിവെയ്ക്കുകയായിരു​ന്നെന്ന്​ ജയ്​പുർ വെസ്​റ്റ്​ പൊലീസ്​ അഡീഷനൽ ഡെപ്യൂട്ടി കമീഷണർ രത്തൻ സിങ്​ പറഞ്ഞു. കഴുത്തിലും നെഞ്ചിലും വെടിയേറ്റ അമിത്​ നായരെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവം നടന്നയുടൻ രക്ഷപ്പെട്ട ജീവൻ റാം ചൗധരിയെയും ഭാര്യ ഭഗ്​വാനി ചൗധരിയെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തതായി സൂചനയുണ്ട്​. ഏതാനും പേ​െര ചോദ്യംചെയ്​തതായി പൊലീസ്​ ​അറിയിച്ചു. അമിതിന്റെ  മാതാവ്​ ഡൽഹിയിൽ നഴ്​സായ ശ്രീദേവിയാണ് . പിതാവ്​ കരാറുകാരനായിരുന്നു. സഹോദരി സ്​മിത. ഇവർ ജയ്​പുരിൽ താമസമാക്കിയിട്ട്​ 40 വർഷമായി.

മലയാളസിനിമസംഘടനയില്‍ പിളര്‍പ്പ്.മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പുതിയ സംഘടന രൂപീകരിക്കുന്നു. വുമണ്‍ കളക്ടീവ് ഇന്‍ സിനിമാ എന്ന പേരിലാണ് സംഘടന. മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.

ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. കേരളം മാതൃകയാകുന്നുവെന്നാണ് സംവിധായകൻ ആഷിക് അബു വിഷയത്തിൽ പ്രതികരിച്ചത്. സംഘടനാ നേതൃത്വം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സർക്കാരിന്റെ പിന്തുണ തേടുന്നതിനായാണ് കൂടിക്കാഴ്ച. മലയാളത്തിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് നടിമാരുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കകളും ചർച്ചയും ഉണ്ടായിരുന്നു. ഷൂട്ടിങിനിടെ നടിമാർ ഒറ്റയ്ക്ക് യാത്ര ചെയ്യരുതെന്ന അമ്മ സംഘടനയുടെ നിർദ്ദേശം വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചെങ്കൽചൂളയിൽ പുതിയ സിനിമയുടെ ഷൂട്ടിങിനെ മഞ്ജു വാര്യർക്ക് നേരെ ഭീഷണിയുണ്ടായി എന്നു വാർത്ത വന്നിരുന്നു. ഈ വാർത്ത പ്രചരിക്കുന്നതിനിടെയാണ് മഞ്ജുവിന്റെ നേതൃത്വത്തിൽ പുതിയൊരു സംഘടന മലയാളസിനിമയിൽ നിലവിൽ വരുന്നത്.

നടിമാരെ കൂടാതെ മേക്ക്അപ് വുമൺ, ക്യാമറ വുമൺ, എഡിറ്റര്‍ അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ജോലി ചെയ്യുന്ന വനിതകൾ കൂട്ടായ്മയുടെ ഭാഗമാകുമെന്നും ഇവർ അറിയിച്ചു. ഒരു നടിയുടെയും നേതൃത്വത്തിൽ തുടങ്ങുന്ന സംഘടനയല്ലെന്നും എല്ലാവർക്കും തുല്യനേതൃത്വമാണ് കൂട്ടായ്മയുടേതെന്നും ഇവർ പറയുന്നു. നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. സിനിമയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന് പ്രശ്‌നങ്ങള്‍ അടുത്തറിയുകയും പരിഹരിക്കുകയാണ് സംഘടനയുടെ ഉദ്ദേശം. മലയാളത്തിലെ മറ്റു സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കുന്നു.

നടന്‍ കലാഭവന്‍ മണിയെ കൊലപ്പെടുത്തിയത് താനാണെന്ന് ജാഫര്‍ ഇടുക്കി തന്നോട് പറഞ്ഞതായി സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ജാഫര്‍ ഇടുക്കിയുടെ സുഹൃത്തെന്ന് അവകാശപ്പെടുന്ന താജ് താഹിര്‍ എന്നയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഇക്കാണുന്ന ജാഫര്‍ ഇടുക്കിയാണ് കലാഭവന്‍ മണിയെ കൊന്നത്…. എന്നോട് പറഞ്ഞിരുന്നു. ഏത് കോടതിയിലും പറയാന്‍ ഞാന്‍ ഒരുക്കമാണ്’ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ താജ് താഹിര്‍ പറയുന്നു. എന്നാല്‍ പോസ്റ്റിട്ട് കുറച്ചുസമയത്തിനു ശേഷം ഫേസ്ബുക്കില്‍ നിന്ന് ഈ പോസ്റ്റ് അപ്രത്യക്ഷമായി.                                                                                                                                                                                                                                                                                                                                                                                                     ഈ വാർത്ത ആദ്യം പുറത്തു വിട്ടത് ഒരു പ്രമുഖ ഓൺലൈൻ പത്രമാണ്. കലാഭവന്‍ മണി ആശുപത്രിയാകുന്നതിന് തൊട്ടു മുമ്പ് ജാഫര്‍ ഇടുക്കി സുഹൃത്തുക്കളുമായി പാഡിയില്‍ ഒത്തു ചേര്‍ന്നിരുന്നു. മണിയുടെ മരണ ശേഷം ജാഫര്‍ ഇടുക്കിക്കെതിരെ ആരോപണവുണ്ടായി. എന്നാല്‍, മണിയുടെ മരണത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിരുന്നില്ല. കലാഭവന്‍ മണിയുടെ മരണത്തില്‍ ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ക്ക് പങ്കുള്ളതായി മണിയുടെ സഹോദരന്‍ രാമകൃഷ്ണനും ആരോപിച്ചിരുന്നു. പോലീസ് ഇവര്‍ക്കെതിരെ ശക്തമായ അന്വേഷണം നടത്തിയിട്ടില്ലെന്നും അതുകൊണ്ടുതന്നെ പ്രതികള്‍ ഇപ്പോഴും സ്വതന്ത്രരാണെന്നും രാമകൃഷ്ണന്‍ പറയുന്നു.

Read more.. മുന്‍ യുക്മ നേതാവിന്റെ തണലില്‍ ബ്ലേഡ് ബിസിനസ് നടത്തിയ യുകെ മലയാളിക്ക് ജയില്‍ ശിക്ഷ

പ്രശസ്ത ബോളിവുഡ് നടി റീമ ലഗു മുംബൈയില്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. 59 വയസ്സായിരുന്നു. ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. 970കളിൽ മറാത്തി സിനിമയിലൂടെ എത്തിയ റീമ പിന്നീട് ബോളിവുഡിൽ സജീവമാവുകയായിരുന്നു.  നായകകഥാപാത്രങ്ങളുടെ അമ്മ വേഷങ്ങളില്‍ തിളങ്ങിയാണ് റിമ ശ്രദ്ധേയായത്. മേനെ പ്യാര്‍ കിയ, ഹം ആപ്കെ ഹേ കോൻ , കുച്ച്  കുച്ച് ഹോത്താ ഹേ, ഹം സാത്ത് സാത്ത് ഹെ, കല്‍ ഹോ ന ഹോ,  തുടങ്ങിയവയാണ് പ്രമുഖ ചിത്രങ്ങള്‍. നാം കരണ്‍ എന്ന സീരിയലിലാണ് അവസാനം അഭിനയിച്ചത്. തു തു മേ മേ, ശ്രീമാന്‍ ശ്രീമതി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. നാല് ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും അവർ നേടിയിട്ടുണ്ട്. റീമയുടെ മരണത്തിൽ ബോളിവുഡ് താരങ്ങൾ അനുശോചിച്ചു.

മുന്നൊരുക്കങ്ങളിൽ കാണിച്ച അലംഭാവം കാരണം അനിശ്ചിതത്വത്തിലായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന് ഇന്ന് ഫിഫ സംഘം മാർക്കിടും. ഫിഫ അമ്ടർ 17 ലോകകപ്പ് ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പിയുടെ നേതൃത്വത്തിലാണ് ജവഹർലാൽ സ്റ്റേഡിയവും മററ് പരിശീലന വേദികളും ഇന്ന് പരിശോധിക്കുക.

കഴിഞ്ഞ പരിശോധന സമയത്ത് വളരെ പിന്നിലായിരുന്ന സ്റ്റേഡിയത്തിന്റെ പണി വളരെയധികം മുന്നോട്ട് നീങ്ങിയിട്ടുണ്ടെന്ന് ടൂർണമെന്റിന്റെ നോഡൽ ഓഫീസറായ മുഹമ്മദ് ഹനീഷ് വ്യക്തമാക്കി. ഫിഫ നിർദ്ദേശിച്ച മുന്നൊരുക്കങ്ങൾ 98 ശതമാനവും പൂർത്തിയാക്കാൻ സാധിച്ചെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ആദ്യം കാണിച്ച അലംഭാവത്തെ തുടർന്ന് കേന്ദ്ര കായിക മന്ത്രാലയവും ഫിഫ സംഘവും കേരളത്തിലെ ഫിഫ ടൂർണമെന്റ് സമിതിയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കടുത്ത ഭാഷയിലുള്ള ഈ മുന്നറിയിപ്പിനെ തുടർന്നാണ് കേരളം വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയത്.

നിർമ്മാണം മെയ് 15 നകം പൂർത്തിയാക്കണമെന്ന് ഫിഫ സംഘം കേരളത്തിന് അന്ത്യശാസനം നൽകിയിരുന്നു. ഇപ്പോൾ സ്റ്റേഡിയത്തിലെ മൈതാനത്തിന്റെ ജോലികളും കസേരകൾ ഘടിപ്പിക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. അഗ്നി ശമന സംവിധാനങ്ങൾ ഘടിപ്പിക്കുന്നതും വൈദ്യുതി ജോലികളും പൂർത്തീകരിച്ചതായാണ് വിവരം.

താരങ്ങളുടെ മുറിക്കകത്തുള്ള ചെറിയ ജോലികൾ പ6ൂർത്തിയാക്കാനുണ്ട്. ഈ സാഹചര്യത്തിൽ നിലവിലെ സ്ഥിതിയിൽ ഫിഫ സംഘം സംതൃപ്തി രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കൊൽക്കത്തയിൽ സാൾട്ട് ലേക് സ്റ്റേഡിയത്തിലേക്ക് ആദ്യ ഘട്ടത്തിൽ നീക്കിവച്ച എല്ലാ ടിക്കറ്റുകളും ചൊവ്വാഴ്ച രാത്രി വിൽപ്പന ആരംഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. മറ്റ് അഞ്ച് വേദികളിൽ മന്ദഗതിയിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നത്.

ടൂർണമെന്റിനുള്ള സന്നാഹ മത്സരത്തിനിറങ്ങിയ ഇന്ത്യ ഫ്രാൻസ് ക്ലബ് സെന്റ് ലിയുവിനോട് സമനി വഴങ്ങി. നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ ഗോളാക്കി മാറ്റാൻ ഇന്ത്യക്ക് സാധിച്ചില്ല. മത്സരത്തിന്റെ 58ാം മിനിറ്റിൽ റെമി യിലൂടെ മുന്നിലെത്തിയ ഫ്രഞ്ച് ടീമിനെ 72ാം മിനിറ്റിൽ നേടിയ കോമളാണ് പിടിച്ചുകെട്ടിയത്.

കേന്ദ്ര പരിസ്ഥിതി മന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു. 60 വയസ്സുകാരനയ അനിൽ മാധവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. മദ്ധ്യപ്രദേശിൽ നിന്നുള്ള എംപിയായിരുന്നു. 2016 ലെ മന്ത്രിസഭ പുനസംഘടന നടത്തിയപ്പോഴാണ് അനിൽ മാധവ് ദവെ ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ എന്നീ വകുപ്പുകളാണ് ഇദ്ദേഹം കൈകാര്യം ചെയ്തത്.

ആർഎസ്എസിലൂടെയാണ് ദവെ പൊതുപ്രവർത്തന രംഗത്തെത്തിയത്. പരിസ്ഥിതി പ്രവർത്തനത്തിന്‍റെ മുൻനിര പോരാളികളിൽ ഒരാളാണ് ദവെ. പരിസ്ഥിതിയുമായി ബന്ധപ്പെട്ട നിരവധി സമിതികളിൾ അംഗമായിരുന്നു അദ്ദേഹം.ദവെയുടെ വിയോഗം വലിയ നഷ്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു .

തിരുവനന്തപുരത്തെ ഷൂട്ടിങ് ലൊക്കേഷനില്‍ മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും ആര്‍ക്കും പരാതിയില്ല. സിനിമാ ഷൂട്ടിംഗിന് തടസ്സമുണ്ടാക്കാതിരിക്കാന്‍ എല്ലാം അണിയറക്കാര്‍ തന്നെ പറഞ്ഞ് തീര്‍പ്പാക്കി. ഇത് ഇനിയും ഇതേ ലൊക്കേഷനില്‍ ഷൂട്ടിങ് ഉള്ളതുകൊണ്ടാണിതെന്നാണ് സൂചന.

മഞ്ജുവാര്യരെ ഒരു സംഘം തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചിലര്‍ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ സംഭവം എത്തിച്ചു. എന്നാല്‍ ചെങ്കല്‍ചൂള കോളനിയില്‍ പാഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകരോട് ഒന്ന് നടന്നില്ലെന്നാണ് സിനിമാക്കാര്‍ പറഞ്ഞതെന്ന് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം വ്യക്തമാക്കുന്നു.

ചെങ്കല്‍ചൂളയിലെ ഒരു നടന്റെ ഫാന്‍സുകാരായിരുന്നു ഇതിന് പിന്നില്‍. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയതും ആക്രമിച്ചതുമെല്ലാം വലിയ വിവാദമായിരുന്നു. ഇതില്‍ സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധവുമായെത്തി. സിനിമാ നടിമാരുടെ സുരക്ഷയെ പറ്റി വാചാലരായി. എന്നാല്‍ ചെങ്കല്‍ചൂളയില്‍ മഞ്ജു വാര്യരെ പോലൊരു നടിയെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയിട്ടും പൊലീസില്‍ പരാതി പോലും ആരും നല്‍കിയില്ല. വിവാഹ മോചനത്തിന് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ ചെയ്ത വേഷങ്ങളെല്ലാം നിലയും വിലയുമുള്ള കഥാപാത്രങ്ങളായിരുന്നു. ചെങ്കല്‍ച്ചൂള കോളനിയിലെ സാധാരണ സ്ത്രീയായി മഞ്ജു അഭിനയിക്കുന്ന സിനിമയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു കോളനി സ്ത്രീയായി അഭിനയിക്കുന്നത്.

കാന്‍സര്‍ രോഗിയായ തന്നെ ചികില്‍സിക്കാമോ എന്ന് വാട്സപ്പിലൂടെ അച്ഛനോട് കരഞ്ഞപേക്ഷിച്ച പതിമൂന്നുകാരി സായി ശ്രീ മരണത്തിന് കീഴടങ്ങി. മരണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് സായി ശ്രീ കെഞ്ചി അപേക്ഷിച്ചിട്ടും ഒന്നു കാണാന്‍ പോലും അച്ഛന്‍ ശിവകുമാര്‍ തയാറായില്ല. ആന്ധ്രയിലെ വിജയവാഡ സ്വദേശിയായ സായിയുടെ അച്ഛനും അമ്മയും രണ്ടുവര്‍ഷം മുന്‍പാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്.
അസ്ഥി മജ്ജയില്‍ കാന്‍സറാണെന്ന് അറിഞ്ഞിട്ടും തിരിഞ്ഞുനോക്കാത്ത അച്ഛനോടാണ് സായി കരഞ്ഞപേക്ഷിച്ചത്. വാട്സാപ്പിലൂടെ അച്ഛന് അയച്ചുകൊടുത്ത ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ‍ വൈറലാണ്. ഈ വീഡിയോ അച്ഛന് അയച്ചുകൊടുത്ത് ദിവസങ്ങള്‍ക്കകം അവള്‍ ലോകത്തോട് വിടപറയുകയും ചെയ്തു. ദൃശ്യങ്ങള്‍ വൈറലായതോടെ ആന്ധ്രാപ്രദേശ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കഴിവുണ്ടായിട്ടും ചികില്‍സിക്കാന്‍ പണം നല്‍കാത്തതിനാണ് കേസെടുത്തത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനെയും ചുമതലപ്പെടുത്തി. രോഗബാധിതയായ സായിയെ ചികില്‍സിക്കാന്‍ അമ്മ സുമ ശ്രീക്ക് സാമ്പത്തികമില്ലാത്തതിനാലാണ് ബെംഗളൂരുവില്‍ താമസിക്കുന്ന അച്ഛന് സായി വാട്സാപ്പ് സന്ദേശമയച്ചത്. മകളുടെ ചികില്‍സയ്ക്കായി വീട് വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ വാങ്ങാനെത്തിയവരെ ശിവകുമാര്‍ ഭീഷണിപ്പെടുത്തിയതായും സുമശ്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved